Author: News Desk
ഐപിഒയ്ക്ക് തയ്യാറെടുത്ത് മുത്തൂറ്റ് ഫിൻകോർപ്പ് (Muthoot Fincorp). രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആദ്യ പൊതു വിൽപ്പനയ്ക്ക് മുത്തൂറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. മുത്തൂറ്റ് ഫിൻകോർപ്പിന്റെ സബ്സിഡിയറി സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ഇതിനകം ഐപിഒയ്ക്ക് തയ്യാറായിട്ടുണ്ട്, ഇതിന് പിന്നാലെയാണ് മാതൃസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പും ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് സ്വർണപണയ-ചെറുകിട വായ്പകളാണ് നൽകുന്നത്. 2023 സാമ്പത്തിക വർഷത്തിൽ 18,000 കോടി രൂപയുടെ AUM (Assets under management) സ്വർണ പണയ വായ്പയാണ് മുത്തൂറ്റ് ഫിൻകോർപ്പ് നൽകിയത്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോഴെക്കും 22,000-23,000 കോടി രൂപയുടെ സ്വർണപണയ വായ്പകൾ നൽകുമെന്നാണ് വിലയിരുത്തുന്നത്. സ്വർണത്തിന്റെ മൂല്യം വർധിക്കുന്നതിന് അനുസരിച്ച് എയുഎമ്മും വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കുറച്ച് വർഷങ്ങൾ കൊണ്ട് സ്വർണ പണയ വായ്പകളുടെ കോംപൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് 15% ഉയരും. മുത്തൂറ്റ് ഫിൻകോർപ്പ് നൽകുന്ന വായ്പകളിൽ 97% സ്വർണപണയ വായ്പകളാണ്. ഐപിഒയ്ക്ക് പോകുന്നതിന് മുമ്പ് ഇത് 65-70% ആയി…
ഒറ്റചാർജിങ്ങിൽ 221 കിലോമീറ്റർ റേഞ്ച് നൽകുന്ന Mantis Electric സ്പോർട്സ് ബൈക്ക് വിപണിയിലെത്തിച്ച് ബംഗളുരു ബൊമ്മ സാന്ദ്ര ആസ്ഥാനമായ EV എനർജി സ്റ്റാർട്ട് അപ്പ് ഒർക്സ എനർജിസ്. സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് Orxa Energies ന്റെ മാന്റിസ്. 182 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. 1.3 കിലോവാട്ട് മോട്ടറുമായി ഓൺലൈനിലൂടെ വില്പനക്കെത്തിയ മോഡലിന് 3.6 ലക്ഷം രൂപയാണ് വില. സ്‌പോർട്ട് ലുക്കും, കരുത്തുറ്റ സ്‌പെക് ഷീറ്റുമാണ് വാഹനത്തിന്റെ ഹൈലൈറ്റ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനാകും. വെറും 8.9 സെക്കൻഡിൽ വാഹനം 0- 100 വേഗം കൈവരിക്കും. 0- 20 കിലോമീറ്റർ കൈവരിക്കാൻ 2.7 സെക്കൻഡ് മതി. നഗരത്തിലെ തിരക്ക് കണക്കിലെടുത്താണ് വാഹനത്തിന്റെ നിർമ്മാണം. 8.9 കിലോവാട്ട് ബാറ്ററി വാഹനത്തിനു ഒറ്റചാർജിൽ 221 കിലോമീറ്റർ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയും സവിശേഷതകളും പ്രതിരോധ, എയ്റോസ്പേസ് മേഖലകളിൽ ഒർക്സ എനർജിസ് നടത്തിയ ഗവേഷണങ്ങളിൽ നിന്നാണ്.…
2047 ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യയുടെ ബഹിരാകാശ റോഡ്മാപ്പ് ലക്ഷ്യമിടുന്നത് രാജ്യത്തിൻറെ സ്വന്തം ബഹിരാകാശ നിലയവും ഒന്നിലധികം ചന്ദ്ര ദൗത്യങ്ങളും ഒപ്പം മൂൺ ടൂറിസവും ആണ്. അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റ് നിർമ്മിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ . ഒരു ബഹിരാകാശ നിലയവും അത് യാഥാർത്ഥ്യമാക്കാൻ ISRO നടപ്പാക്കുന്ന സാങ്കേതികവിദ്യകളും ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യം നടപ്പിലാക്കുന്നതിൽ ബഹിരാകാശ ഏജൻസിയെ സഹായിക്കും, ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഗഗൻയാൻ പദ്ധതി ഐഎസ്ആർഒയ്ക്ക് നിരവധി പുതിയ സാങ്കേതികവിദ്യകളും ലഭ്യമാക്കും. 120 കി.മീ മുതൽ 140 കി.മീ വരെ ഉയരത്തിൽ ചുരുങ്ങിയത് മൂന്ന് ബഹിരാകാശയാത്രികരെ ഒരു നിശ്ചിത സമയത്തേക്ക് ബഹിരാകാശത്ത് നിർത്താൻ കഴിയുന്ന ഒരു ബഹിരാകാശ നിലയം നിർമ്മിക്കാൻ ഐഎസ്ആർഒ പ്രാരംഭ ശ്രമങ്ങളിലാണ്. 2028-ഓടെ ആദ്യ യൂണിറ്റ് സജ്ജമാക്കുകയാണ് ലക്‌ഷ്യം. പിന്നാലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 2035-ലെ ലക്ഷ്യമനുസരിച്ച് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മുഴുവൻ ബഹിരാകാശ സ്റ്റേഷനും നിർമ്മിക്കാൻ ഇന്ത്യയ്ക്ക് കഴിയണം എന്ന് ISRO ചെയർമാൻ എസ്…
സ്മാർട്ട് സസ്റ്റെയിനബിലിറ്റി ഓയസിസ് (SSO) പ്രോഗ്രാം വഴി ആഴ്ചയിൽ 8000 കിലോ മാലിന്യം ശേഖരിച്ച് റീസൈക്കിൾ ചെയ്യുകയാണ് ദുബായി. കേരളത്തിനടക്കം മാതൃകയാക്കാൻ പറ്റുന്നതാണ് ദുബായി മുൻസിപ്പാലിറ്റിയുടെ ഈ മാലിന്യ സംസ്കരണ പദ്ധതി. മാലിന്യം കൂമ്പാരമായി ഇടുന്നതിന് പകരം റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാൻ പറ്റുന്ന തരത്തിലേക്ക് മാറ്റുകയാണ് ദുബായി മുൻസിപ്പാലിറ്റി ചെയ്യുന്നത്. ഒന്നോ രണ്ടോ അല്ല 18 തരം മാലിന്യമാണ് സ്മാർട്ട് സസ്റ്റെയിനബിലിറ്റി ഓയസിസ് പദ്ധതിയിൽ റീസൈക്കിൾ ചെയ്യുന്നത്. എമിറേറ്റ്സിലെ 17 ഇടങ്ങളിൽ സ്ഥാപിച്ച മാലിന്യ ശേഖരണ ബിന്നുകൾ വഴിയാണ് ഇത് സാധ്യമാകുന്നത്. ഇലക്ട്രിക്- മെറ്റൽ മാലിന്യമടക്കം 24 മണിക്കൂർ സംവിധാനത്തിൽ ശേഖരിക്കും. ഉപയോഗ ശൂന്യമായ മൊബൈൽ ഫോണും, ഡ്രൈ ബാറ്ററിയും ഇതിൽ ഉൾപ്പെടും. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് സ്മാർട്ട് സസ്റ്റെയിനബിലിറ്റി ഓയസിസ് പദ്ധതി നടപ്പാക്കുന്നത്. ഓരോ കേന്ദ്രത്തിലും മാലിന്യം നിക്ഷേപിക്കുന്നവരെ തിരിച്ചറിയാനും നന്ദി അറിയിക്കാനും ക്യാമറയും ഓഡിയോ ഡിവൈസും ഘടിപ്പിച്ചിട്ടുണ്ട്. ഉറവിടങ്ങളിൽ വേർത്തിരിക്കാം 2018ലാണ് ദുബായി മുൻസിപ്പാലിറ്റി പദ്ധതി നടപ്പാക്കുന്നത്. മാലിന്യ മലയായി…
ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ നോവാർട്ടീസ് ( Novartis) തങ്ങളുടെ നേതൃസംരക്ഷണ വിഭാഗത്തെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന JB കെമിക്കൽസിന് വിൽക്കുന്നു. ഇന്ത്യൻ വിപണിയിലെ കനത്ത മത്സരവും മറ്റുമാണ് നോവാർട്ടീസിന്റെ തീരുമാനത്തിന് പിന്നിൽ. ഏകദേശം 1,000 കോടി രൂപയ്ക്കാണ് ഇടപാട് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ നിന്ന് പതിയെ പിൻവാങ്ങുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഏറ്റവും പുതിയതാണ് നോവാർട്ടീസ്. രാജ്യത്ത് നേതൃസംരക്ഷണ മേഖലയിൽ ഏകദേശം 400-500 കോടിയുടെ ആസ്തി നോവാർട്ടീസിനുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം വോവേറൻ, കാത്സ്യം റെയ്ഞ്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും കമ്പനി ഡോ. റെഡ്ഡീസിന് കൈമാറായിരുന്നു. വിപണിയിലെ കനത്ത മത്സരവും മോശമായി കൊണ്ടിരിക്കുന്ന ബിസിനസ് അന്തരീക്ഷവുമാണ് കമ്പനികളെ വിപണിയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിക്കുന്നത്. ഓഫ്താൽമിക് തെറാപ്പി വിഭാഗത്തെ വിറ്റ് മൂലധനം സമാഹരിക്കാനാണ് ഇതുവഴി നോവാർട്ടീസ് ലക്ഷ്യമിടുന്നത്. നോവാർട്ടീസിന്റെ തീരുമാനത്തിൽ നിന്ന് നേട്ടം കൊയ്യാൻ പോകുന്നത് ജെബി കെമിക്കൽസും. ജെബി കെമിക്കൽസിന്റെ ബിസിനസ് വളർച്ചയ്ക്ക് ഇടപാട് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി…
നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നയവും ചട്ടങ്ങളും മനസിലാക്കാൻ ട്വിറ്റർ ഇന്ത്യയുടെ മുൻ തലവൻ റിഷി ജെയ്റ്റ്ലിയെ കൂട്ടുപിടിക്കാൻ ഓപ്പൺ എഐ. ഇന്ത്യയിൽ ഓപ്പൺ എഐയുടെ പ്രവർത്തനത്തിന് പ്രത്യേക ടീമിനെ ഉണ്ടാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഓപ്പൺ എഐയുടെ സീനിയർ അഡ്‌വൈസറായിട്ടായിരിക്കും റിഷി ജെയ്റ്റ്ലിയെ നിയമിക്കുകയെന്നാണ് വിവരം. അതേസമയം ഓപ്പൺ എഐ വൈസ് പ്രസിഡന്റ് അന്ന മകഞ്ജു ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ പങ്കെടുക്കാൻ ധാരണയായിട്ടുണ്ട്. ഓപ്പൺ എഐ ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യംവെക്കുന്നതിന്റെ സൂചനകളാണ് എല്ലാം നൽകുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യ നടപ്പാക്കി വരുന്ന ചട്ടങ്ങളെ കുറിച്ചും നയങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുകയാണ് സാം ആൾട്ട്മാന്റെ ഓപ്പൺ എഐ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.എഐ നയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ചയ്ക്കായിരിക്കും റിഷി ജെയ്റ്റിലിയുടെ സേവനം ഓപ്പൺ എഐ ഉപയോഗപ്പെടുത്തുക എന്നാണ് വിവരം.റിഷിയുടെ അനുഭവം ഉപകരിക്കുംറിഷി ജെയ്റ്റ്ലിയുടെ അനുഭവസമ്പത്ത് തങ്ങൾക്ക് തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഓപ്പൺ എഐ കരുതുന്നത്. 2007…
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേന്ദ്ര സർക്കാർ നടപടി ശരിവെച്ചത്. അടുത്ത വർഷം സെപ്റ്റംബർ 30-നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കാശ്മീരി പ്രത്യേക പദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. 370 (3) വകുപ്പ് കൊണ്ടുവന്നത് ഏകീകരണത്തിനാണെന്നും ശിഥിലീകരണത്തിനല്ലെന്നും വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പിടുവിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിൽ അപാകതയില്ലെന്ന് ഏക കണ്ഠേനയാണ്…
200 കോടിയോളം രൂപ വാർഷിക വരുമാനം നേടി സെറോദ (Zerodha) സഹോദരന്മാർ. രാജ്യത്തെ ഒന്നാം നമ്പർ ഓഹരി ബ്രോക്കിംഗ് സ്ഥാപനമായ സെറോദയുടെ സ്ഥാപകരായ നിഥിൻ കമത്തിന്റെയും നിഖിൽ കമത്തിന്റെയും ഈ വർഷത്തെ പ്രതിഫലം 195.4 കോടി രൂപയാണ്. ഓരോരുത്തരും 72 കോടി രൂപയാണ് ശമ്പള ഇനത്തിൽ മാത്രമായി കൈപ്പറ്റിയത്. കഴിഞ്ഞ വർഷമാണ് സെറോദയുടെ മൂന്ന് ഡയറക്ടർമാർക്ക് 100 കോടി രൂപ വാർഷിക വരുമാനം അനുവദിച്ച് കമ്പനി ബോർഡ് ഉത്തരവിറക്കിയത്. സ്ഥാപകർക്ക് മാത്രമല്ല നടപ്പ് സാമ്പത്തിക വർഷത്തിൽ സെറോദയുടെ ജീവനക്കാരുടെ ശമ്പളത്തിലും കാര്യമായ വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 459 കോടി രൂപയായിരുന്നു ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെങ്കിൽ ഈ വർഷമത് 623 കോടി രൂപയായി. ഇതിൽ 236 കോടി രൂപ ഇഎസ്ഒപി വകയിരുത്തി. ഒറ്റ വർഷം കൊണ്ട് 35.7 % ആണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളിലും വർധനവുണ്ടായത്. ഈ വർഷം 380 കോടി രൂപയാണ് സെറോദ ജീവനക്കാർക്ക് ശമ്പളം നൽകിയത്.
പിസിഒഎസ് എന്ന ഓമനപേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം (PolyCystic Ovarian Syndrome) എന്ന ഹോർമോണൽ ഡിസോഡർ ഉള്ള സ്ത്രീകൾക്ക് ഗർഭധാരണം നടക്കില്ല! ഇതൊരു തെറ്റിദ്ധാരണയാണെന്ന് പറയുന്നു ക്യൂറേറ്റ് ഹെൽത്ത് എന്ന ആരോഗ്യ സാങ്കേതിക സ്റ്റാർട്ടപ്പ്. സ്ത്രീകളുടെ ആരോഗ്യ പരിപാലനം ലക്ഷ്യംവെക്കുന്ന സ്റ്റാർട്ടപ്പാണ് ക്യൂറേറ്റ് ഹെൽത്ത്. വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ വഴി ആരോഗ്യ പരിപാലന രംഗത്ത് വിവിധ സേവനങ്ങൾ ക്യൂറേറ്റ് ഹെൽത്ത് നൽകുന്നു. ഫിറ്റ്നെസ്, കൺസൾട്ടേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്യൂറേറ്റ് ഹെൽത്ത് മുന്നോട്ടുവെക്കുന്നുണ്ട്. കണ്ണൂരിൽ തുടങ്ങിസ്വകാര്യ കമ്പനിയായ ക്യൂറേറ്റ് ഹെൽത്ത് 2022 ജൂണിലാണ് ആരംഭിക്കുന്നത്. കണ്ണൂരിൽ തുടങ്ങിയ ക്യൂറേറ്റ് ഹെൽത്തിന്റെ അംഗീകൃത ഓഹരി മൂല്യം 15 ലക്ഷവും പെയ്ഡ് അപ്പ് കാപ്പിറ്റൽ 50,000 രൂപയുമാണ്. സഹോദരികളായ ഡോ. വന്ദന പണയംപറമ്പിലും കീർത്തന ജയകുമാറുമാണ് ക്യൂറേറ്റ് ഹെൽത്തിന്റെ ഡയറക്ടർമാർ.ന്യൂട്രീഷൻ പ്ലാൻ, ഡയറ്റ് പ്ലാൻ, മാനസിക ആരോഗ്യ പരിപാലനം, കൗൺസിലിംഗ് സെഷൻ, മെഡിറ്റേഷൻ തുടങ്ങിയ സ്ത്രീകളുടെ മാനസിക-ശാരീരിക ആരോഗ്യ പരിപാലന രംഗത്തെ വിവിധ…
രാജസ്ഥാൻ ജയ്സാൽമീറിലെ രാജ്കുമാരി രത്നാവതി സ്കൂൾ കണ്ടാൽ ആർക്കുമൊന്ന് വീണ്ടും പഠിക്കാൻ തോന്നും. രാജസ്ഥാനിലെ ചൂടേറിയ കാലാവസ്ഥയെ ചെറുക്കുന്ന ആർക്കിടെക്ച്ചർ വിസ്മയമാണ് ഈ സ്കൂൾ. കാലാവസ്ഥയും ചുറ്റുപാടും മനസിലാക്കി എങ്ങനെ കെട്ടിടങ്ങൾ നിർമിക്കാം എന്നതിന് ആർക്കും മാതൃകയാക്കാൻ പറ്റുന്നതാണ് ഈ സ്കൂളിന്റെ ആർക്കിടെക്ചർ. സ്കൂളിന്റെ കെട്ടിട കോംപ്ലക്സുകളെ ഗ്യാൻ സെന്റർ എന്നാണ് വിളിക്കുന്നത്.രാജസ്ഥാനിലെ പിന്നാക്ക മേഖലയിൽ വിദ്യാഭ്യാസ വിപ്ലം സൃഷ്ടിക്കുന്നത് ഒരു സ്കൂൾ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നും. സംസ്ഥാനത്തിന്റെ പിന്നാക്ക മേഖലയിൽ 13 കിലോമീറ്റർ ചുറ്റുള്ളവിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വനിതകളുടെ ഉന്നമനത്തിലും വേണ്ടി പ്രവർത്തിക്കുന്ന ഏക സ്ഥാപനം കൂടിയാണ് രാജ്കുമാരി രത്നാവതി ഗേൾസ് സ്കൂൾ. മരുഭൂമിയിലെ ചൂടു കാറ്റും വെയിലും തടുക്കാൻ പറ്റുന്ന തരത്തിൽ ഓവൽ ആകൃതിയിലാണ് സ്കൂൾ പണിതിരിക്കുന്നത്. 50 ഡിഗ്രി സെൽസ്യസ് താപ നിലയിലും ഈ സ്കൂളിന്റെ അകത്ത് തണുപ്പായിരിക്കും. ഈ സ്കൂളിലെ കുട്ടികൾ ധരിക്കുന്നത് പ്രമുഖ ഇന്ത്യൻ ഫാഷൻ ഡിസൈനർ സബ്സ്യാചി മുഖർജി…