Author: News Desk

ഇനി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവറിൻെറ ആവശ്യമില്ല. വണ്ടിയിലിരുന്ന് എവിടേക്കാണെന്ന് പറഞ്ഞാൽ എഐ ഓടിച്ചുകൊള്ളും. കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോഷ് എഐ (Rosh AI) എന്ന സ്റ്റാർട്ടപ്പാണ് നിർമിത ബുദ്ധിയിൽ ഓടുന്ന വാഹനങ്ങൾക്ക് പിന്നിൽ. ഡ്രൈവറില്ലാ വാഹനങ്ങൾക്ക് (ഓട്ടോണോമസ് വെഹിക്കിൾ) നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചാണ് റോഷ് എഐ ഇത് സാധ്യമാക്കിയത്. നിലവിൽ പല അന്താരാഷ്ട്ര ആഡംബര വാഹന നിർമാതാക്കൾക്കും ഡ്രൈവറില്ലാ എഐ സാങ്കേതിക വിദ്യ നൽകുന്നത് റോഷ് എഐയാണ്.ഹരിയാനയിൽ നടന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്(അഡാസ്) ഷോയിൽ ഡ്രൈവറില്ലാ കാർ പ്രദർശിപ്പിച്ചിരിക്കുകയാണ് റോഷ് എഐ.ഖനന കമ്പനികൾക്കുംറോബോട്ടിക്‌സ് വിദഗ്ധനായ തിരുവനന്തപുരം പേരൂർക്കട സ്വദേശി ഡോ. റോഷി ജോൺ ആണ് റോഷ് എഐയുടെ സ്ഥാപകൻ. തിരുച്ചിറപ്പള്ളി എൻഐടിയിൽ നിന്ന് റോബോട്ടിക്സിൽ ഡോക്ടറേറ്റ് നേടിയതിന് ശേഷമാണ് 2021 ഹൈദരാബാദ് ആസ്ഥാനമായി റോഷ് എഐ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നത്. ഇൻഫോ പാർക്ക്, കേരള പൊലീസ് എന്നിവരുടെ പിന്തുണയുമുണ്ട്. മധുര സ്വദേശി…

Read More

കൈയിൽ ലാപ്ടോപോ, സ്മാർട്ട് ഫോണോ വേണ്ട, ഓൺലൈൻ മീറ്റിംഗിന് പ്രോജക്ടറും മറ്റും ഒഴിവാക്കാം ഈ സ്മാർട്ട് ലെൻസ് ഉണ്ടെങ്കിൽ. ഇൻഫിനിറ്റ് എക്സ്റ്റൻഡഡ് റിയാലിറ്റി വ്യൂ വഴി മീറ്റിംഗുകളിൽ ഡോക്യുമെന്റ് പ്രസന്റേഷൻ നടത്താം, സാമൂഹിക മാധ്യമങ്ങളിൽ സ്ക്രോൾ ചെയ്യാം, ഓൺലൈൻ ഗെയിമിംഗ് കളിക്കാം, എല്ലാത്തിനും കണ്ണിലെ സ്മാർട്ട് ലെൻസ് മതി. ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പാൻസിയോ (Xpanceo) എന്ന സ്റ്റാർട്ടപ്പാണ് ഈ സ്മാർട്ട് കോൺടാക്ട് ലെൻസ് ഉണ്ടാക്കിയിരിക്കുന്നത്. മാർവൽസിലെ അയൺമാന്റെ കോൺടാക്ട് ലെൻസിന്റെ ഫീച്ചറുകളാണ് എക്സ്പാൻസിയോയുടെ കോൺടാക്ട് ലെൻസിലുള്ളത്. സ്മാർട്ട് ലെൻസ് രാത്രി കാഴ്ചകൾക്കും ഉപയോഗിക്കാം. ശബ്ദം, ആംഗ്യം, നോട്ടം എന്നിവ വഴിയാണ് കോൺടാക്ട് ലെൻസിനെ നിയന്ത്രിക്കുന്നത്. ലെൻസിന് വേണ്ടി ചാർജിംഗ് കെയ്സ് നിർമിക്കുകയാണ് കമ്പനിയിപ്പോൾ. സ്മാർട്ട് കോൺടാക്ട് ലെൻസിന്റെ പ്രോട്ടോടൈപ്പാണ് കമ്പനി നിർമിച്ചിരിക്കുന്നത്. 2027ഓടെ സ്മാർട്ട് കോൺടാക്ട് ലെൻസുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഹ്യൂമൻ ട്രയൽസ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഒക്ടോബറിൽ നടന്ന സീഡ് ഫണ്ടിംഗിൽ 40…

Read More

വിപണിയിലേക്ക് വരാനിരിക്കുന്ന ആപ്പിൾ ഐഫോൺ 16-ന് വേണ്ടിയുള്ള ബാറ്ററികൾ ഇന്ത്യയിൽ നിർമിക്കും. ഇത് മുൻനിർത്തി ആപ്പിളിന്റെ ഐഫോൺ ബാറ്ററി നിർമാതാവായ ജാപ്പനീസ് കമ്പനി ടിഡികെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങുന്നു. 6000–7000 കോടി രൂപയുടെ നിക്ഷേപം കമ്പനി ബാറ്ററി നിർമാണത്തിനായി ഇന്ത്യയിൽ നടത്തുമെന്നാണ് പ്രതീക്ഷ. ജപ്പാൻ ഇലക്ട്രോണിക്സ് കമ്പനിയായ TDK കോർപറേഷന്റെ ബാറ്ററി പ്ലാന്റ് വരുന്നത് ഹരിയാനയിൽ ആണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഹരിയാനയിലെ മനേസറിൽ 180 ഏക്കർ സ്ഥലത്താണ് ഫാക്ടറി. TDK-യുടെ പ്ലാന്റ് പരിസ്ഥിതി അനുമതിയുടെ ഘട്ടത്തിലാണ്. ഫാക്ടറി പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ 7000–8000 പേർക്ക് ജോലി ലഭിക്കുമെന്നും കരുതുന്നു. ഐഫോണുകൾക്കു വേണ്ടി ലിഥിയം അയൺ ബാറ്ററികൾ നിർമിക്കുന്ന കമ്പനിയാണ് ടിഡികെ. ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്കായി TDK ഇന്ത്യയിൽ ബാറ്ററികൾ നിർമിക്കും. ആപ്പിളിനായി ബാറ്ററി അസംബിൾ ചെയ്യുന്ന സൺ‌വോഡ ഇലക്ട്രോണിക്സിനാണ് ടിഡികെ ബാറ്ററി സപ്ലൈ ചെയ്യുന്നത്.നിലവിൽ സൺ‌വോഡ സെല്ലുകൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചൈനീസ്…

Read More

ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് 28% ജിഎസ്ടി ഈടാക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന കാബിനെറ്റ് മീറ്റിംഗിലായിരുന്നു തീരുമാനം. അമ്പതാമത് ജിഎസ്ടി കൗൺസിൽ മീറ്റിംഗിൽ ഓൺലൈൻ ഗെയിമിംഗിന് 28% ജിഎസ്ടി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതോടെ കേന്ദ്ര ജിഎസ്ടി നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ സംസ്ഥാനത്തും ബാധകമാകും. ചൂതാട്ടം, കുതിരപ്പന്തയം, ഓൺലൈൻ ഗെയിമിംഗ് എന്നിവയുടെ വാതുവെപ്പ് തുകയുടെ മുഖവിലയ്ക്കാണ് ജിഎസ്ടി ഏർപ്പെടുത്തിയത്.വാണിജ്യ ആവശ്യത്തിന് വാങ്ങുന്നതിലെ നിയമങ്ങളിലും ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 1 മുതലുള്ള നിരക്കിൽ ജിഎസ്ടി ബാധകമായിരിക്കും. ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് പണം വച്ചുള്ള വാതുവെപ്പുമായി ബന്ധപ്പെട്ട് നിലവിൽ ജിഎസ്ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുള്ള വ്യവസ്ഥകൾ ഓർഡിനൻസിൽ ഉൾപ്പെടുത്തും.പിരിച്ചെടുക്കുക എളുപ്പമല്ല ഓൺലൈൻ ഗെയിമിംഗ് ജിഎസ്ടിയിൽ മാറ്റം കൊണ്ടുവരാൻ മറ്റു സംസ്ഥാനങ്ങളും ആലോചിക്കുന്നുണ്ട്.അതേസമയം ഓൺലൈൻ ഗെയിമിംഗിന് ഏർപ്പെടുത്തിയ 28% ജിഎസ്ടി വിഹിതം പിരിച്ചെടുക്കുക കേരളത്തിന്…

Read More

ഇന്ത്യൻ ബാങ്കുകൾ കഴിഞ്ഞ 5 വർഷത്തിനിടെ എഴുതിത്തള്ളിയ കിട്ടാക്കടം ഏകദേശം 10.6 ലക്ഷം കോടി രൂപ. ഇതിൽ 50 ശതമാനത്തോളം വൻകിട വ്യവസായ സ്ഥാപനങ്ങളുടെ വായ്‌പയാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എന്നാലും വായ്‌പ തിരിച്ചടവിൽ ക്രമക്കേട് വരുത്തുന്നവർ ബാങ്കുകൾ തങ്ങളുടെ വായ്‌പ എഴുതിത്തള്ളി എന്ന് ആശ്വസിക്കാൻ വരട്ടെ. പിഴ പലിശ സഹിതം അവർ കൃത്യമായി ഈ തുക തിരിച്ചടക്കുക തന്നെ വേണം എന്ന് ബാങ്കുകൾ വ്യക്തമാക്കുന്നു. കോടികളുടെ വായ്‌പയെടുത്തവരിൽ 2,300 ഓളം വായ്പക്കാർ ഏകദേശം 2 ലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. സെൻട്രൽ റിപ്പോസിറ്ററി ഓഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്‌സിലെ (CRILC) കണക്കുകൾ പ്രകാരം 2023 മാർച്ച് അവസാനത്തോടെ 2,623 വായ്പക്കാർ 1.96 ലക്ഷം കോടി രൂപയിലധികം വരുന്ന കടബാധ്യതയിൽ മനഃപൂർവം കുടിശിക വരുത്തിയിട്ടുണ്ട്. 5 കോടി രൂപയോ അതിൽ കൂടുതലോ തുകക്ക് വായ്‌പയെടുത്തവരിൽ 2,300 ഓളം വായ്പക്കാർ ഏകദേശം 2 ലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്.ബാങ്കുകൾ വായ്പ അടയ്ക്കുന്നതിലെ…

Read More

കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ എഐ മോഡലിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഗൂഗിൾ (Google). ജെമിനി (Gemini) എന്ന എഐ മോഡലിനെയാണ് ഗൂഗിൾ പണിപ്പുരയിൽ നിന്ന് പുറത്തിറക്കിയിരിക്കുന്നത്. മനുഷ്യരെ പോലെ പെരുമാറുന്ന കാര്യത്തിൽ നിലവിലെ ഏത് നിർമിത ബുദ്ധി മോഡലുകളെയും കവച്ചുവെക്കും ജെമിനിയെന്ന് ഗൂഗിൾ പറയുന്നു. കാര്യങ്ങൾ മനസിലാക്കുന്നതിലും ചുരുക്കി തരുന്നതിലും റീസണിംഗ്, കോഡിംഗ്, പ്ലാനിംഗ് തുടങ്ങിയ കാര്യത്തിലും മികച്ച പ്രകടനമാണ് ജെമിനി കാഴ്ചവെക്കുന്നത്. നിലവിൽ ജെമിനിയിൽ സംവദിക്കാൻ ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. വരുന്നത് മൂന്ന് വേർഷനിൽ പ്രോ, അൾട്രാ, നാനോ എന്നിങ്ങനെ മൂന്ന് വേർഷനുകളിലാണ് ജെമിനി വരിക. ഇവയിൽ പ്രോ വേർഷനെ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ അൾട്രാ വേർഷനും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഗൂഗിളിന്റെ ചാറ്റ് ബോട്ടായ ബാർഡുമായി (Bard) ജെമിനി പ്രോ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. ചാറ്റിലൂടെയാണ് ജെമിനി പ്രോയുമായി സംവദിക്കുന്നത്. ഭാവിയിൽ മറ്റു രീതികളിൽ സംവദിക്കാൻ സംവിധാനം കൊണ്ടുവരുമെന്ന് ഗൂഗിൾ പറഞ്ഞു. 170 രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ ജെമിനിയുടെ…

Read More

കേരള സ്റ്റാർട്ടപ്പ് മിഷനിലെ 4 സ്റ്റാർട്ടപ്പുകൾ നാസ്കോം 2023 എമർജിംഗ് 50 സ്റ്റാർട്ടപ്പ് പട്ടികയിൽ. ഡീപ് ടെക് സ്റ്റാർട്ടപ്പുകളായ ഇൻടോട്ട് ടെക്നോളജീസ്, ഫ്യൂസിലേജ് ഇന്നോവേഷൻ, പ്രൊഫേസ് ടെക്നോളജീസ്, സാസ്കാൻ മെഡ്ടെക് എന്നിവരാണ് നാസ്കോമിന്റെ പട്ടികയിൽ ഇടം പിടിച്ചവർ. ഇൻടോട്ട് ടെക്നോളജീസ് (Inntot Technologies)ഉയർന്ന ഗുണനിലവാരത്തിൽ താങ്ങാവുന്ന വിലയിൽ ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവർ ഐപി സൊല്യൂഷനാണ് ഇൻടോട്ട് ടെക്നോളജീസ് മുന്നോട്ടുവെക്കുന്ന സേവനം. ഡിജിറ്റൽ റേഡിയോ സംപ്രേഷണത്തിലെ പിഴവുകൾ പൂർണമായും ഇല്ലാതാക്കുന്ന ഇന്റർനെറ്റ് പ്രോട്ടോക്കോൾ റിസീവർ ഇൻടോട്ടിന്റെ ഉത്പന്നമാണ്. 2014ൽ ആരംഭിച്ച സ്റ്റാർട്ടപ്പിന്റെ എംഡിയും സിഇഒയുമാണ് രജിത് നായർ. ഫ്യൂസിലേജ് ഇന്നോവേഷൻ (Fuselage Innovations)കൃഷിയിടങ്ങളിൽ വളപ്രയോഗം, രോഗബാധ തിരിച്ചറിയൽ എന്നിവ ഡ്രോൺ നിരീക്ഷണത്തിലൂടെ സാധ്യമാക്കിയ സ്റ്റാർട്ടപ്പാണ് ഫ്യൂസിലേജ് ഇന്നോവേഷൻ. ഡ്രോൺ സാങ്കേതിക വിദ്യയിലൂടെ കൃഷി പരിപാലനം സാധ്യമാക്കുകയാണ് ഫ്യൂസിലേജ്. സഹോദരങ്ങളായ ദേവൻ ചന്ദ്രശേഖരനും ദേവികാ ചന്ദ്രശേഖരനും ചേർന്ന് 2020ലാണ് ഫ്യൂസിലേജ് തുടങ്ങുന്നത്. പ്രൊഫേസ് ടെക്നോളജീസ് (Prophaze Technologies)വെബ് ആപ്ലിക്കേഷൻ, എപിഐകൾ എന്നിവയ്ക്ക് നേരെയുള്ള…

Read More

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇൻഷുറൻസ് കമ്പനിയായി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ-LIC). എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് ആണ് പട്ടിക പുറത്തുവിട്ടത്. ജീവൻ, അപകടം, ആരോഗ്യം എന്നിവയ്ക്കായുള്ള പോളിസികൾ പരിഗണിച്ചാണ് എൽഐസിക്ക് നാലാം സ്ഥാനം നൽകിയത്.‌ റിപ്പോർട്ട് അനുസരിച്ച് എൽഐസിക്ക് 503.7 ബില്യൺ ഡോളറിന്റെ റിസേർവുകളാണുള്ളത്. 750.2 ബില്യൺ ഡോളറിന്റെ റിസേർവുമായി ജർമനിയിലെ അലൈൻസ് എസ്ഇ (Allianz SE) ആണ് ഒന്നാം സ്ഥാനത്ത്. 616.9 ബില്യൺ ഡോളറിന്റെ റിസർവുമായി ചൈന ലൈഫ് ഇൻഷുറൻസ് കമ്പനി രണ്ടാം സ്ഥാനത്തും 536.8 ബില്യൺ ഡോളറിന്റെ റിസർവുമായി മൂന്നാം സ്ഥാനത്തുമെത്തി. ഇന്ത്യയിൽ നിന്ന് LIC മാത്രം ലോകത്താകമാനുമുള്ള ഇൻഷുറൻസ് കമ്പനികളെ പരിഗണിച്ചാണ് പട്ടിക പുറത്തുവിട്ടത്. പട്ടികയിലെ ആദ്യ അമ്പതിൽ ഇടം പിടിച്ച ഏക ഇന്ത്യൻ കമ്പനിയാണ് എൽഐസി. ആഗോളതലത്തിൽ ലൈഫ് ഇൻഷുറൻസ് മേഖലയിൽ ഇന്ത്യയുടെ സംഭാവന വെറും 1.9% മാത്രമാണ്. എന്നിട്ടും എൽഐസിക്ക് ആദ്യ അഞ്ചിനുള്ളിൽ ഇടം പിടിക്കാൻ…

Read More

സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ ഒരുങ്ങുന്നു. രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ സെമികണ്ടക്ടർ വിപണി 6400 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ വിപുലമായ സാധ്യതകൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ സ്ക്കീം PLI വൻ വിജയമായതോടെ ചിപ്പുകളുടെ ഡിസൈൻ, നിർമ്മാണം, ഗവേഷണം, എൻജിനിയറിംഗ് തുടങ്ങിയമേഖലകളിലേക്ക് ആഗോള രംഗത്തെ മുൻനിര ബ്രാൻഡുകൾ വൻതോതിൽ നിക്ഷേപവുമായി എത്തുകയാണ്. ലോകത്തിലെ മുൻനിര സെമികണ്ടക്ടർ കമ്പനിയായ അഡ്‌വാൻസ്ഡ് മൈക്രോ ഡിവൈസസ് AMD കഴിഞ്ഞ ദിവസം ബാംഗ്ളൂരിൽ അവരുടെ ഏറ്റവും വലിയ ഡിസൈൻ കേന്ദ്രം തുറന്നിരുന്നു. രാജ്യത്ത് ഗവേഷണ, വികസന, എൻജിനീയറിംഗ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് 40 കോടി ഡോളറിന്റെ നിക്ഷേപമാണ് AMD ലക്ഷ്യമിടുന്നത്. 3D സ്റ്റാക്കിംഗ്, നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ ഡിസൈനിംഗ്, ഡെവലപ്പ്മെന്റ് രംഗത്ത് മൂവായിരം എൻജിനിയർമാർക്ക് പുതിയ ക്യാമ്പസിൽ ജോലി ലഭിക്കും. ആഗോള കമ്പനിയായ മൈക്രോൺ ടെക്നോളജീസ് സെപ്തംബറിൽ ഗുജറാത്തിലെ സാനന്ദിൽ 275 കോടി ഡോളർ നിക്ഷേപത്തിൽ സെമികണ്ടക്ടർ ടെസ്റ്റിംഗ്…

Read More

അസിം പ്രേംജി നേതൃത്വം നൽകുന്ന വിപ്രോ എന്റർപ്രൈസിന്റെ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ഡിവിഷൻ മൂന്ന് വാഷ് ബ്രാൻഡുകളെ സ്വന്തമാക്കി. ജോ (Jo), ഡോ (Doy), ബാക്ടർ ഷീൽഡ് (Bacter Shield) എന്നീ സോപ്പ് ബ്രാൻഡുകളെയാണ് വിപ്രോ സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിഎഫ് ഇന്ത്യ കമ്പനിയിൽ നിന്നാണ് വിപ്രോ സോപ്പ് ബ്രാൻഡുകളെ വാങ്ങിയത്. നിറപറയും ബ്രാഹ്മിൺസും 3-4 മാസത്തിനുള്ളിൽ വിൽപ്പന പൂർണമാകുമെന്ന് വിപ്രോയുടെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് നീരജ് ഖത്രി പറഞ്ഞു. മൂന്ന് ബ്രാൻഡുകളിൽ നിന്നായി 210 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നതെന്ന് നീരജ് പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിൽ വരുമാനം ഇരട്ടിപ്പിക്കാനാണ് വിപ്രോ ലക്ഷ്യം വെക്കുന്നത്. സോപ്പ്, ഷാംപൂ, കണ്ടീഷണർ, ഹാൻഡ് സാനിറ്റൈസർ, സ്കിൻ മൊയ്സ്ചറൈസർ എന്നിവയിൽ രാജ്യത്ത് തന്നെ മുൻപന്തിയിലാണ് വിവിഎഫ്. 2003ന് ശേഷം വിപ്രോയുടെ 15ാമത്തെ ഏറ്റെടുക്കലാണിത്. കേരളത്തിലെ നിറപറ, ബ്രാഹ്മിൺസ് തുടങ്ങിയവരും വിപ്രോ ഏറ്റെടുത്ത കമ്പനികളാണ്. പാക്കറ്റിലാക്കിയ സ്നാക്കുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, റെഡി-ടു-കുക്ക് ഫുഡ് എന്നിവയുടെ…

Read More