Author: News Desk

ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കി കൊച്ചിന്‍ ഷിപ്പ്‌യാർഡ്. പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാർഡിന്റെ ഓഹരിയിൽ കഴിഞ്ഞ ദിവസം 5% ആണ് വര്‍ധനവുണ്ടായത്. 2023-24 നടപ്പു വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബറിലെ സംയോജിത ലാഭത്തില്‍ 60% വളര്‍ച്ച നേടാനും കൊച്ചിന്‍ ഷിപ്പ്‌യാർഡിന് സാധിച്ചിരുന്നു.സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുമെന്നും സെപ്റ്റംബര്‍ പാദവിഹിതത്തോടൊപ്പം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചതോടെയാണ് ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. റേറ്റിംഗ് കൂടിപുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഡൊമസ്റ്റിക് ബ്രോക്കറേജ് സ്ഥാപനമായ കൊഡാക്ക് ഇന്‍സ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി കൊച്ചിന്‍ ഷിപ്പ്‌യാർഡിന്റെ റേറ്റിംഗ് ഉയര്‍ത്തി. കഴിഞ്ഞ നാല് വാണിജ്യ സെഷനുകളിലായി 13.5% ആണ് ഓഹരിയില്‍ വളര്‍ച്ചയുണ്ടാക്കാൻ സാധിച്ചത്. 181.5 കോടിയുടെ ലാഭമുണ്ടാക്കിയതായി കമ്പനി പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 61% വളര്‍ച്ചയാണ് ഇത്തവണ നേടിയത്. കഴിഞ്ഞ വര്‍ഷം 112 കോടിയായിരുന്നു ലാഭമുണ്ടാക്കിയത്. ത്രൈമാസ വരുമാനത്തിലും 48% വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചു. ഓപ്പറേറിംഗ് പ്രൊഫിറ്റിലും 41% വളര്‍ച്ചയുണ്ടായി. മറ്റു വരുമാന ഇനത്തില്‍ 87.56 കോടി രൂപയും നേടിയിട്ടുണ്ട്.അടുത്ത സാമ്പത്തിക വര്‍ഷം 64% വളര്‍ച്ചയുണ്ടാക്കാനാണ്…

Read More

മൊബൈൽ ഗെയിം പ്രേമികൾക്കായി കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന അസൂസ് ആർഒജി സീരിസിൽ പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. Asus ROG Phone 8 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അസൂസ് ആർഒസി ഫോൺ 7 പുറത്തിറക്കി ആറ് മാസം കൊണ്ട് മികച്ചതെന്ന് പേരെടുത്തിരുന്നു . ഇതിനിടെയാണ് അടുത്ത തലമുറ ഫോൺ പുറത്തിറക്കുന്നതുമായ ബന്ധപ്പെട്ട റിപ്പോർട്ടുകൾ വരുന്നത്. ഈ ഡിവൈസ് ലഭ്യമായതിൽ വച്ച് ഏറ്റവും കരുത്തുള്ള ചിപ്പ്സെറ്റുമായി വരുന്നു എന്നത് തന്നെയാണ് പ്രത്യേകത. അസൂസ് ആർഒജി ഫോൺ 8 ചിപ്പ്സെറ്റ്, ക്യാമറ തുടങ്ങിയ പല കാര്യങ്ങളിലും മെച്ചപ്പെടുത്തലുകളുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിൽ ഒരു മികച്ച ഗെയിമിങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അസൂസ് ആർഒജി ഫോൺ 7 ഇപ്പോഴും മികച്ച ചോയിസാണ്. അസൂസ് ആർഒജി ഫോൺ 7എച്ച്ഡിആർ 10+ സർട്ടിഫിക്കേഷനും 165Hz റിഫ്രഷ് റേറ്റുമുള്ള 6.78 ഇഞ്ച് അമോലെഡ്…

Read More

ഓപ്പണ്‍ എഐയുടെ (OpenAI) ഏറ്റവും ശക്തമായ ലാഗ്വേജ് മോഡല്‍ വരുന്നു. കൂടുതല്‍ ശേഷിയുള്ളതും അപ്‌ഡേറ്റഡുമായി ജിപിടി 4 ടര്‍ബോ (GPT 4 Turbo) അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഓപ്പണ്‍ എഐ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ജിപിടി 4 ടര്‍ബോ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട് മാന്‍ (Sam Altman) അവതരിപ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ജിപിടി 4 പതിപ്പ് പുറത്തിറങ്ങുമെന്ന് പ്രഖ്യാപനം വന്നത്.ചോദ്യങ്ങൾ നന്നായി മനസിലാക്കുംകോണ്‍ഫറന്‍സില്‍ ജിപിടി 4 ടര്‍ബോയുടെ പ്രത്യേകതകളും സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു. 2023 ഏപ്രില്‍ വരെയുള്ള ലോക കാര്യങ്ങളെ കുറിച്ച് ജിപിടി 4 ടര്‍ബോയ്ക്ക് അറിവുണ്ട്. ജിപിടി 4 പതിപ്പിന് ആകെ 2021 സെപ്റ്റംബര്‍ വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. ഇതിനെ മറികടക്കാന്‍ ചാറ്റ് ജിപിടി പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കേണ്ടി വന്നു. ഈ വിടവാണ് ജിപിടി 4 ടര്‍ബോയില്‍ പരിഹരിച്ചിരിക്കുന്നത്. ജിപിടി 4ന്റെ അറിവ് 2021ഓടെ അവസാനിച്ചെന്നും ഇനി അത്തരമൊരു സാഹചര്യം ഒഴിവാക്കുമെന്നും…

Read More

നിക്ഷേപം ആകര്‍ഷിക്കുന്നതിനും, ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് രണ്ട് പോര്‍ട്ടലുകള്‍ ആരംഭിച്ചു. കേരളത്തിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ക്കായി ഇന്‍വെസ്റ്റ് കേരള, കേരള റെസ്പോണ്‍സിബിള്‍ ഇന്‍ഡസ്ട്രി ഇന്‍സെന്‍റീവ് സ്കീം പോര്‍ട്ടലുകള്‍ ആണ് നിലവിൽ വന്നത്.കേരളത്തിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഒരിടത്ത് നിന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോര്‍ട്ടലുകള്‍ തുടങ്ങിയിരിക്കുന്നത്. ഇന്‍വെസ്റ്റ് കേരള പോർട്ടൽ കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെല്ലാം വിവരങ്ങള്‍ ആവശ്യമാണോ അതെല്ലാം ഒരു സൈറ്റില്‍ തന്നെ ഉപഭോക്തൃ സൗഹൃദമായി ഇന്‍വെസ്റ്റ് കേരള പോര്‍ട്ടലില്‍ ക്രമീകരിച്ചിരിക്കുന്നു. സംരംഭം ആരംഭിക്കുന്നതിനും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും പോർട്ടൽ സഹായകമാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംരംഭകര്‍ക്ക് സഹായം ലഭിക്കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കും. കേരള റെസ്പോണ്‍സിബിള്‍ ഇന്‍ഡസ്ട്രി ഇന്‍സെന്‍റീവ് സ്കീം പോര്‍ട്ടല്‍ 2023 ലെ കേരള വ്യാവസായിക നയത്തില്‍ പ്രഖ്യാപിച്ച ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേരള റെസ്പോണ്‍സിബിള്‍ ഇന്‍ഡസ്ട്രി ഇന്‍സെന്‍റീവ്…

Read More

കിലോയ്ക്ക് 27.50 രൂപയ്ക്ക് ആട്ട വിപണിയിലറക്കി കേന്ദ്രസര്‍ക്കാര്‍. ഭാരത് ആട്ട എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കുറവില്‍ ആട്ട വിപണിയിലിറക്കിയത്. ദീപാവലിക്ക് മുന്നോടിയായി വിലക്കയറ്റം പിടിച്ച് നിര്‍ത്തുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആട്ടയുടെ വില്‍പ്പന കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന ആട്ട വില്‍പ്പനശാലകള്‍ ഡല്‍ഹിയില്‍ മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. സബ്‌സിഡിയിലാണ് ഭാരത് ആട്ട വില്‍ക്കുന്നത്. വിലക്കയറ്റം പിടിച്ചു നിർത്താൻപ്രൈസ് സ്റ്റെബിലൈസേഷന്‍ ഫണ്ട് സ്‌കീം വഴി ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ കിലോയ്ക്ക് 29.50 രൂപയ്ക്ക് ഭാരത് ആട്ട വിറ്റിരുന്നു. 18,000 ടണ്‍ ആട്ടയായിരുന്നു അന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തിച്ചത്. പദ്ധതി വിജയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.വിപണിയില്‍ ആട്ടയ്ക്ക് 70 രൂപ വരെ നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ നടപടി. 10 കിലോയുടെയും 30 കിലോയുടെയും പാക്കറ്റില്‍ ഭാരത് ആട്ട ലഭിക്കും. എന്‍എഎഫ്ഇഡി, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നിവ വഴിയും 800 മൊബൈല്‍ വാനുകള്‍ വഴിയും,…

Read More

ഫ്ലിപ്പ് കാര്‍ട്ടിന്റെ (Flipkart) കോ-ഫൗണ്ടര്‍ ബിന്നി ബെന്‍സാല്‍ പുതിയ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനൊരുങ്ങുന്നു. നിര്‍മിത ബുദ്ധിയുമായി (AI) ബന്ധപ്പെട്ടായിരിക്കും 40കാരനായ ബിന്നിയുടെ അടുത്ത സ്റ്റാര്‍ട്ടപ്പ്. പുതിയ എഐ സ്റ്റാര്‍ട്ടപ്പ് കോര്‍പ്പറേറ്റ് മേഖലയിലെ ഉപഭോക്താക്കളെയാണ് ലക്ഷ്യം വെക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എഐ സ്റ്റാര്‍ട്ടപ്പ് ഇനിയും പേര് പുറത്ത് വിടാത്ത സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം ഐടി വമ്പന്മാരായ ടിസിഎസ് (TCS), ഇന്‍ഫോസിസ് (Infosys) തുടങ്ങിയവര്‍ക്ക് സമാനമായിരിക്കും. ബിന്നിയുടെ സ്റ്റാര്‍ട്ടപ്പ്, ആഗോള തലത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സേവനം വാഗ്ദാനം ചെയ്യുന്നു. എഐ ടാലന്റ്, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയാണ് സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്നത്. എഐ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന 15 പേരെ ഇതിനോടകം സ്റ്റാര്‍ട്ടപ്പ് ടീമിലേക്ക് നിയമിക്കുകയും ചെയ്തു. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കൊടുക്കാനും സാധ്യതയുണ്ടെന്ന് ബിന്നിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് അവസരംബിന്നിയുടെ എഐ സ്റ്റാര്‍ട്ടപ്പ് വരികയാണെങ്കില്‍ രാജ്യത്തെ ചെറുപ്പക്കാര്‍ക്കും അതിന്റെ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുതിയ സ്റ്റാര്‍ട്ടപ്പിലേക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ചെറുപ്പക്കാര്‍ക്കായിരിക്കും…

Read More

30 ലക്ഷം നേടി കേരള മെയ്ക്കര്‍ വില്ലേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂസ് ലേജ് ഇന്നവേഷന്‍സ് (Fuselage Innovations). ഐഐഎംകെ ലൈവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ചേര്‍ന്നാണ് ഇനോവേഷന്‍ ഗ്രാന്‍ഡായി 30 ലക്ഷം രൂപ ഫ്യൂസ് ലേജിന് നല്‍കുന്നത്. ഉസ്ബാക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടന്ന അഗ്രിടെക് ഫോര്‍ ഇനോവേഷന്‍ ചാലഞ്ചില്‍ മികച്ച വിജയം കൈവരിച്ച് അധികം വൈകാതെയാണ് ഈ നേട്ടം. രണ്ടാം റൗണ്ട് സീഡ് ഫണ്ടിംഗില്‍ ഫ്യൂസ് ലേജ് അടക്കം മൂന്ന് സ്റ്റാര്‍ട്ടപ്പുകളാണ് ഗ്രാന്റിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഉഷുസ് പദ്ധതിയുടെ ഭാഗമായി ഗ്രാന്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫ്യൂസ് ലേജ് ഇനോവേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. മാരിടൈം സെക്ടറിന് ആവശ്യമായ പുതിയ ഉത്പന്നങ്ങള്‍ക്ക് നിര്‍മിക്കുന്നതിലേക്ക് തുക വിനിയോഗിക്കുമെന്നും ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.2020ല്‍ ദേവനും സഹോദരി ദേവികയും ചേര്‍ന്നാണ് മെയ്ക്കര്‍ വില്ലേജില്‍ ഫ്യൂസ് ലേജ് ഇനോവേഷന്‍സ് തുടങ്ങുന്നത്. ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് ഫ്യൂസ് ലേജ് ലക്ഷ്യംവെക്കുന്നത്. കര്‍ഷകര്‍ക്ക് സഹായമായി…

Read More

ടെസ്ലയെ (Tesla) എങ്ങനെയെങ്കിലും രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഇന്ത്യ. അടുത്ത വര്‍ഷം ജനുവരിയോടെ ടെസ്ലയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഊര്‍ജിത ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മാണ മോഹങ്ങള്‍ക്ക് ടെസ്ലയുടെ വരവ് ശക്തിപകരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ടെസ്ലയടക്കമുള്ള ഇവി നിര്‍മാതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇവി നിര്‍മിക്കാന്‍ ടെസ്ലയെ ക്ഷണിച്ചതായാണ് കേന്ദ്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എങ്ങനെയും കൊണ്ടുവരുംകഴിഞ്ഞ ജൂണില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ടെസ്ലയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി നടത്തിയ ചര്‍ച്ചയില്‍ രാജ്യത്ത് കാറും ബാറ്ററി നിര്‍മാണവും ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഇന്ത്യയില്‍ ഇവിയുടെ വിതരണ ശൃംഖല വിപുലമാക്കാനും ടെസ്ല ആലോചിക്കുന്നുണ്ട്. ടെസ്ലയെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍…

Read More

ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരേ കോടികളുടെ അഴിമതി ആരോപണമുയര്‍ന്ന മഹാദേവ് ബുക്ക് ആപ്പ് അടക്കം 22 ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡി കണ്ടെത്തിയ ആപ്പുകളും വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. ഹവാല ഇടപാടിന്റെ മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പായ മഹാദേവ് നിയമവിരുദ്ധ ചൂതാട്ടത്തിനും കള്ളപ്പണ ഇടപാടിനും അവസരമൊരുക്കിയതിനും അന്വേഷണം നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന് നിരോധനമുള്ളതിനാല്‍ ദുബായി കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരാണ് ആപ്പിന്റെ ഉടമകള്‍. നിയമവിരുദ്ധമായ വാതുവെപ്പിലൂടെ മാസം 450 കോടിയുടെ വരുമാനമാണ് മഹാദേവ് നേടിയത്. എല്ലാം ഹവാല ഇടപാടുകള്‍. ക്രിക്കറ്റ്, ഫുട്‌ബോള്‍, തിരഞ്ഞെടുപ്പ് തുടങ്ങിയവയിലാണ് മഹാദേവ് വാതുവെപ്പ് നടത്തിയത്. ആര് ജയിച്ചാലും തോറ്റാലും കമ്പനിക്കായിരിക്കും ഒടുവില്‍ പണം. 2019ല്‍ മഹാദേവ് ആപ്പിന്റെ വരിക്കാര്‍ 12…

Read More

ഫ്ലെക്സിബിൾ വർക്കിംഗ് സ്പേസ് നൽകുന്ന WeWork എന്ന കമ്പനി പാപ്പരത്തത്തിന് അപേക്ഷ നൽകി. ടെക് ഭീമന്മാർ ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ ,റിമോട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓഫീസ് ഇടങ്ങൾ നൽകിയത് WeWork  പ്ലാറ്റ്ഫോം വഴിയായിരുന്നു.ഒരുകാലത്ത് യുഎസിന്റെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായിരുന്നു WeWork.കമ്പനിയുടെ 60 ശതമാനവും ജാപ്പനീസ് ടെക്‌നോളജി ഗ്രൂപ്പായ സോഫ്റ്റ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണ്.2019-ൽ സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 47 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്നു കമ്പനിക്ക്. കോവിഡ് പാൻഡമിക്കും സാമ്പത്തിക മാന്ദ്യവും കാരണം പല കമ്പനികളും അവരുടെ കരാറുകൾ  പെട്ടെന്ന് അവസാനിപ്പിച്ചു.കമ്പനികൾ വാടക തുക നൽകുന്നതിൽ നിയന്ത്രണം കൊണ്ടു വന്നതും, ചില ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ബിസിനസുകൾ അവരുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുകയും ചെയ്തത് തിരിച്ചടിയായി. 2023-ന്റെ രണ്ടാം പാദത്തിൽ WeWork-ന്റെ വരുമാനത്തിന്റെ 74 ശതമാനവും വാടക സ്ഥലത്തിനായുള്ള പണമടയ്ക്കാനാണ് ഉപയോഗിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. “നിരാശജനകമാണ്” എന്നാണ് കമ്പനിയുടെ സഹസ്ഥാപകനായ ആദം ന്യൂമാൻ ( Adam Neumann) ഈ നീക്കത്തെ…

Read More