Author: Christina Bose

https://youtu.be/7AA4B284_54 വിതരണക്കാർക്കും ഉപഭോക്താക്കൾക്കുമായി ഒരു എൻഡ്-ടു-എൻഡ് പാൽ വിതരണ പ്ലാറ്റ്ഫോമാണ് തമിഴ്നാട്ടിലെ ഉഴവർഭൂമി. മായം ചേർക്കാത്ത ഫ്രഷ് പശുവിൻപാലിനുവേണ്ടിയുള്ള സ്റ്റാർട്ടപ്പാണിത്. വെട്രിവേൽ പളനിയും പനീർശെൽവവും ചേർന്ന് 2018-ൽ തുടങ്ങിയതാണീ സ്റ്റാർട്ടപ്പ്. തമിഴിൽ ഉഴവർഭൂമി എന്നാൽ കർഷകരുടെ ഭൂമി എന്നാണ്. തുടക്കത്തിൽ, വിതരണക്കാരെ തേടി ഗ്രാമങ്ങൾ ചുറ്റിനടന്നു വെട്രിവേൽ. ഇന്ന് 2,400-ലധികം കന്നുകാലി കർഷകരിൽ നിന്നാണ് കമ്പനി പാൽ സംഭരിക്കുന്നത്. മധുരാന്തകത്തെ കമ്പനിയുടെ ഫാക്ടറിയിലേക്ക് പാൽ കൊണ്ടുവരും. 55,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഫാക്ടറിയിൽ രണ്ട് ഇൻസ്റ്റന്റ് ചില്ലറുകളും 15,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രോസസ്സിംഗ് പ്ലാന്റും ഉണ്ട്. മൗത്ത് പ്രമോഷനിലൂടെ ആയിരക്കണക്കിന് വിതരണക്കാരിലും ഉപഭോക്താക്കളിലും എത്തിച്ചേരാനായതായി സ്റ്റാർട്ടപ്പ് പറയുന്നു. പാലിൽ മായം ചേർത്തിട്ടില്ലെന്ന് ഉറപ്പാക്കാൻ, കൊഴുപ്പ്, എസ്എൻഎഫ് (സോളിഡ്സ് നോട്ട് ഫാറ്റ്), പാലിലെ ജലത്തിന്റെ അളവ് എന്നിവ കൃത്യമായി പരിശോധിക്കും. മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, പാല് കന്നുകാലി ഉടമകൾക്ക് തിരികെ നൽകും. ഡെലിവറിക്ക് 100 മുതൽ 200 രൂപയാണ് പ്രതിമാസം ഈടാക്കുന്നത്.…

Read More

https://youtu.be/hO5gytwCw7c പ്രായഭേദമെന്യേ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹെയർകെയർ മാർക്കറ്റ് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഏതെടുക്കണമെന്ന ഉപഭോക്താവിന്റെ കൺഫ്യൂഷനാണ് പല ബ്രാൻഡിന്റെയും പ്രോത്സാഹനം. എങ്കിലും എല്ലാവർക്കും പ്രിയം നാടൻ ചേരുവകളും വീട്ടുമുറ്റത്തു നിന്നുളള ആയുർവേദമിശ്രണവും ഒക്കെയാണ്. അത്തരമൊരു ഹെയർ ഓയിലാണ് മണി ആന്റിയുടേത്. മണി ആന്റി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന നാഗമണി അറുപതുകളിലാണ് തന്റെ ബിസിനസ്സ് ആരംഭിച്ചത്. മുടികൊഴിച്ചിലിനുള്ള 150 വർഷം പഴക്കമുള്ളപ്രതിവിധി എന്നതാണ് കർണാടകയിൽ നിന്നുള്ള 89 കാരിയായ ഈ സംരംഭകയുടെ യുഎസ്പി. ഇടതൂർന്ന മുടി നിലനിർത്താൻ പതിറ്റാണ്ടുകളായി അവർ ഈ ഹോം ഓയിൽ ഉപയോഗിക്കുന്നു. പലപ്പോഴും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ ഫോർമുല പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒടുവിൽ അറുപതാം വയസ്സിൽ ഇതൊരു ബിസിനസ് ആക്കി മാറ്റാൻ അവർ തീരുമാനിച്ചു. ആദ്യ ഉപഭോക്താക്കൾ ബെംഗളൂരുവിലെ ഏതാനും സലൂൺ ഉടമകളായിരുന്നു. ഇന്നത് മികച്ചൊരു വരുമാനമാർഗമായി മാറിയിരിക്കുന്നു. വെളിച്ചെണ്ണയും ഉലുവയുമാണ് എണ്ണയുടെ രണ്ടു ചേരുവകൾ. ഹിമാചൽ…

Read More