Author: E P Anil
E P Anil is a noted environmental analyst and senior media person from the capital of Kerala, Thiruvananthapuram. His pray for the environment and global ecological changes are well noted in his articles and columns.
മണിപ്പൂരിനെ “ലോകത്തിലെ പ്രദർശനസ്ഥലങ്ങളേക്കാളും മനോഹരമായ ഇടം”എന്ന്, The heroine of Manipur എന്ന് ബ്രിട്ടീഷുകാർ വിളിച്ച St.Clair Grimwood1890 കളിൽ പറഞ്ഞത് അവിചാരിതമല്ല.ജാപ്പനീസ് സൈന്യം മണിപ്പൂരിനെ’ഉയർന്ന ഉയരത്തിലുള്ള പുഷ്പം’എന്നും വിശേഷിപ്പിച്ചു. UNESCO യുടെ 40 ലോക പൈതൃകങ്ങളുള്ള സമ്പന്നമായ ഇന്ത്യയുടെ രത്ന താരമാണ് മണിപ്പൂർ. കൺസർവേഷൻ ഇന്റർനാഷണൽ പ്രകാരം നാല് ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകൾ ഉള്ള ലോകത്തിന്റെ ‘Botanical Garden’ എന്നറിയപ്പെടുന്ന ഇന്ത്യ, ആഗോള പുഷ്പ വൈവിധ്യ ത്തിന്റെ10.45% ഉൾക്കൊള്ളുന്നു. വടക്ക്-കിഴക്കൻ(NE) സംസ്ഥാനങ്ങൾ രണ്ട് ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ ഭാഗമാണ്, ഹിമാലയവും ഇൻഡോ-ബർമ ജൈവ വൈവിധ്യ മേഖലയും. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം കലയും പാരമ്പര്യവും കൊണ്ട് സമ്പന്നമായ, കുന്നുകളാൽ ചുറ്റപ്പെട്ട് മധ്യഭാഗത്ത് നീളമേറിയ താഴ്വരയും ചേർന്നതാണ് മണിപ്പൂർ. പാത്രത്തിന്റെ ആകൃതിയിലുള്ള താഴ്വരയുടെ എല്ലാവശങ്ങളും കുന്നുകളാൽ വലയം ചെയ്തിരിക്കുന്നു. താഴ്വരയിലാണ് ഇംഫാലും 4 ജില്ലകളും. സമുദ്ര നിരപ്പിൽ നിന്ന് 40 മീറ്റർ മുതൽ മാവോയ്ക്ക് സമീപമുള്ള ഐസൊ കൊടുമുടി (2,994 മീറ്റർ) വരെ ഉയരമുണ്ട് നാടിന്. മണിപ്പൂർ…
പരിസ്ഥിതിക്കായി eDNA എന്നത് ഒരു പുതിയ പദമാണ് ജീവൻ നഷ്ടപ്പെട്ട സൂക്ഷ്മാണുക്കളിൽ നിന്നുള്ള DNA യാണ് Extra cellular DNA എന്നാലതിന്റെ പ്രാധാന്യം ചില്ലറയല്ല. ആഗോള ജൈവ വൈവിധ്യ നഷ്ടം കുറയ്ക്കാൻ eDNA പഠനം കൂടിയേ തീരൂ ഇന്നത്തെക്കാലത്ത്. പരിസ്ഥിതി- മാധ്യമ പ്രവർത്തകനായ EP ANIL എഴുതുന്നു. പ്രകൃതിയുടെ ആഘാതങ്ങളെ തിരിച്ചറിയാൻ പാരിസ്ഥിതിക DNA പഠനം എന്ന പുതിയ മാർഗ്ഗം അനുഗ്രഹമാകും. ജൈവ വൈവിധ്യങ്ങളെ സൂക്ഷ്മമായി പഠിക്കാൻ Enviornment-DNA കൾ (eDNA) സഹായിക്കുമെന്ന പുതിയ തിരിച്ചറിവ് പരിസ്ഥിതി രംഗത്തെ പഠനങ്ങൾ കൂടുതൽ കൃത്യതയുള്ളതാകാൻ ഉപകരിക്കും. ആഗോള ജൈവ വൈവിധ്യനഷ്ടം രൂക്ഷമാകുകയാണ്. എന്നാൽ Convention on Biological Diversity(CBD) നിശ്ചയിച്ച ജൈവവൈവിധ്യ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി വിലയിരുത്താൻ കഴിഞ്ഞ നാളുകളിൽ പ്രയാസങ്ങൾ നേരിട്ടു. എന്താണ് eDNA ? ജീവൻ നഷ്ടപ്പെട്ട സൂക്ഷ്മാണുക്കളിൽ നിന്നുള്ള DNA യാണ് Extra cellular DNA. കോശങ്ങളുടെ മരണത്തിലൂടെ പുറത്തു വിടുന്ന ഇവയിൽ ഭൂരിഭാഗവും പരിസ്ഥിതിയിൽ സർവ്വ വ്യാപിയാണ്. ഇവയിൽ…
അലാസ്കയിൽ/സ്കോട്ട്ലാൻഡിൽ പിടിക്കുന്ന മത്സ്യം ചൈനയിൽ എത്തിച്ച് സംസ്ക്കരിക്കുന്നു. അത് മടങ്ങി അമേരിക്കയിൽ എത്തി കച്ചവടം ചെയ്യപ്പെടുന്നത് കൂടുതൽ ലാഭം കിട്ടും എന്ന കാരണത്താലാണ്. മെക്സിക്കോയിലെ നാൽക്കാലികൾക്ക് അമേരിക്കയുടെ ചോളം, മെക്സിക്കൻ കന്നുകാലികൾ അമേരിക്കയിലെ വൻ കിട മാംസ കമ്പനിയുടെ കോമ്പൗണ്ടിൽ, അവിടെ മാംസമാക്കി മാറ്റിയ ശേഷം കച്ചവടത്തിനായി തിരികെ മെക്സിക്കോയിൽ… എന്തിനു?” പരിസ്ഥിതി – മാധ്യമ പ്രവർത്തകൻ ഇ പി അനിൽ വിശദമാക്കുന്നു – Local is future. ജൂൺ 21 Localisation Day എന്ന ദിനം മുഖ്യമായി മുന്നോട്ടു വെയ്ക്കുന്ന ആശയമാണ് Local is future എന്നത്. ഈ നിലപാട് സങ്കുചിത പ്രാദേശിക വാദമല്ല. സ്വാതന്ത്ര്യ സമര ഘട്ടത്തിലെ സ്വദേശീ പ്രസ്ഥാനം മുന്നോട്ടു വെച്ച ആശയത്തിന്റെ ഉള്ളടക്കവും ഇതു തന്നെയായിരുന്നു. ആ കാലത്തെ ലക്ഷ്യം കോളനികളെ മോചിപ്പിക്കലായിരുന്നു എങ്കിൽ ഇന്നത്തെ സ്വയം പര്യാപ്തതമായ പ്രാദേശം എന്ന വീക്ഷണം കാലാവസ്ഥാ ദുരന്തത്തെ ലഘൂകരിക്കലിന്റെ ഭാഗമായി കാണാം. ഓരോ നാടും പരമാവധി സ്വയം പര്യാപ്തമാകണമെന്ന ആഗ്രഹം അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗവും…
ഒടുവിൽ പ്ലാസ്റ്റിക്കിനെതിരെ ലോകം ഒത്തു ചേർന്നിരിക്കുന്നു. ഏതൊക്കെ നിയന്ത്രങ്ങളിൽ പരസ്പരം ധാരണയുണ്ടാകുമെന്നു കണ്ടറിയണം. എന്നാലും ഈ നീക്കം നല്ലതിന് തന്നെയാണ്. നല്ലൊരു മാറ്റത്തിന്റെ തുടക്കം തന്നെയാണ്. എന്നാൽ പ്ലാസ്റ്റിക് നിയന്ത്രിക്കാനും അത് ഭൂമിക്കും, ജീവജീലങ്ങൾക്കും മനുഷ്യനും അപകടമല്ലാത്ത തരത്തിൽ നിയന്ത്രിച്ച് നിർത്താനും ആത്മാർത്ഥമായി എത്ര രാജ്യങ്ങൾ ശ്രമിക്കും? 2015ലെ അന്താരാഷ്ട്ര കാലാവസ്ഥാ ഉടമ്പടിക്ക് ശേഷമുള്ള പ്രധാനപ്പെട്ട ഹരിത ഇടപാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ഉടമ്പടിയിലേ ക്കുള്ള ആദ്യ ധാരണ പാരീസിൽ നടന്ന 180 രാജ്യങ്ങളുടെ സമ്മേളനം സ്വീകരിച്ചു. സിവിൽ ഗ്രൂപ്പുകൾ, മാലിന്യം ശേഖരിക്കുന്നവർ, ശാസ്ത്രജ്ഞരുടെ കൂട്ടായ്മ എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പുകൾ പങ്കെടുത്തു. ലോകം ഓരോ വർഷവും ഏകദേശം 40 കോടി ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നു. പ്രതിവർഷം1.4 കോടി ടൺ സമുദ്രത്തിലേക്ക് തള്ളുന്നു. പ്രശ്നത്തിന് യോജിച്ച ആഗോള പരിഹാരം ആവശ്യമാണെന്ന തിരിച്ചറിവ് വർദ്ധിച്ചുവരികയാണ്. ചരിത്രപരമായി പ്ലാസ്റ്റിക്കിനെ പാരിസ്ഥിതിക മാലിന്യ പ്രശ്നമായി വീക്ഷിക്കുമ്പോൾ മറുവശത്ത് ഫോസിൽ-ഇന്ധനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ രാസസമ്പുഷ്ടവുമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കാതിരിക്കാൻ…
ചവിട്ടിക്കോളൂ സൈക്കിൾ. ഒരു മടിയും വേണ്ട ഇക്കാര്യത്തിൽ. കാരണം നിങ്ങൾ നിങ്ങളാകും. പല രാജ്യങ്ങളും തെളിയിച്ചു കഴിഞ്ഞതാണ് നഗരത്തിരക്കിനുള്ളിൽ ഏറ്റവും ഉത്തമമായ വാഹനം സൈക്കിൾ തന്നെയെന്ന്. IT കാമ്പസുകൾ, വ്യവസായ പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അടുത്തടുത്ത് ബന്ധപെട്ടു കിടക്കുന്ന കേന്ദ്രങ്ങൾ എന്നിവയെ എല്ലാം ബന്ധിപ്പിക്കാൻ പോന്ന ഏക ഹരിത വാഹനം സൈക്കിൾ തന്നെയാണ്. സൈക്കിൾ യാത്ര പ്രകൃതി സൗഹൃദമാണെന്ന് പറയാൻ നിരവധി കാരണങ്ങൾ ഉണ്ട്.ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കപ്പെടുന്നതിനൊപ്പം നിർമ്മാണത്തിലെ ലാളിത്യം പ്രധാനമാണ്. സ്ഥിരമായി ഇരുന്നു മണിക്കൂറുകളോളം ജോലിയിൽ മുഴുകുന്ന ടെക്കികൾ അടക്കമുള്ളവരും ഇതൊന്നു ശ്രദ്ധിക്കണം യാത്രക്ക് ഏറ്റവും പ്രകൃതി സൗഹൃദം E സൈക്കിൾ, അതു കഴിഞ്ഞാൽ സാധാരണ സൈക്കിൾ ഒരു ഇ-ബൈക്ക് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല; നിങ്ങളുടെ മാനസികാരോഗ്യത്തിനും സഹായിക്കും. ഓർക്കുക, ഇ-ബൈക്കറുകൾക്ക് പരമ്പരാഗത സൈക്ലിസ്റ്റുകളെപ്പോലെ തന്നെ ശാരീരിക പ്രവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു, കാരണം അവർ ദീർഘദൂര യാത്രകൾ നടത്തുന്നു. ചിട്ടയായ വ്യായാമം നല്ല മാനസികാരോഗ്യത്തിന്റെ താക്കോലാണെന്നത് രഹസ്യമല്ല. ആഗോള ഇ-ബൈക്ക്…
നീണ്ട കാലത്തെ തയ്യാറെടുപ്പിനു ശേഷം 2019 ൽ നിലവിൽ വന്ന Coastal Regulation Zone നിയമത്തിന്റെ ഭാഗമായി കേരള തീരദേശ പരിപാലന അതോറിറ്റി മുന്നോട്ടു വെയ്ക്കുന്ന Coastal Zone maintance plan (CZMP) തീരദേശത്തിന് ഭീഷണി യാണ്. തീരദേശ ആസൂത്രണംതീരുമാനിക്കാൻ കേരള സർക്കാർ ചുമതലപ്പെടുത്തിയ Dr.വേണു കമ്മീഷൻ നിർദ്ദേശങ്ങൾ കാരണം തീരദേശത്തെ അവശേഷിക്കുന്ന അവസ്ഥയും അട്ടിമറിക്കപ്പെടും CRZ രൂപീകരണത്തിനിടയിൽ അൻപതിലേറെ ഭേദഗതികൾ നടത്തിയിരുന്നു. എല്ലാം തന്നെ തീരദേശത്തെ വൻകിട സാമ്പത്തിക വ്യവഹാരത്തെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാണ്. അതിന്റെ തുടർച്ചയായി തന്നെയാണ് തീരദേശ സംരക്ഷണ പ്ലാൻ വിഷയത്തിൽ നിഷേധ ഇടപെടലുകൾ നടത്തി ചരിത്രമുള്ള രണ്ട് വ്യക്തികളെ അംഗങ്ങളായി നിയമി ക്കപ്പെട്ടത്. പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളി സമൂഹവും ശുപാർശകളിൽ ആശങ്ക ഉന്നയിക്കുകയും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ P.Z.തോമസ്, P.B.സഹസ്രനാമൻ എന്നിവരാണ് അംഗങ്ങൾ. പ്രധാന ശുപാർശകളിൽ വികസന പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനായി CRZ III പ്രകാരം തരം തിരിച്ച 340.10 Sq.Km തീരദേശ ഭൂമി CRZ…
കിടന്നലയ്ക്കല്ലേ ചെവിക്കല്ല് പൊട്ടും കേട്ടോ. അത്രത്തോളം പ്രശ്നമാണ് ഈ വിഷയം. അതെ. ഇന്ത്യയിലെ പ്രധാന പ്രശ്നമാണ് ശബ്ദമലിനീകരണം. പടക്കം പൊട്ടിക്കുന്നതിനും സ്ഫോടനത്തിനും ഉച്ചഭാഷിണികൾക്കുമെതിരെ ഇന്ത്യൻ സർക്കാരിന് നിയമങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ട്. 50 dB(ഡെസിബൽ)നെക്കാൾ തരംഗദൈർഘ്യമുള്ള ശബ്ദങ്ങൾ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇനി ഇത് കൂടി കേട്ടോളൂ ശബ്ദം അസ്വസ്ഥതകളും സ്വൈര്യക്കേടും മാത്രമല്ല സൃഷ്ടിക്കുന്നത്. അത് ധമനികൾക്കു പിരിമുറുക്കവും സൃഷ്ടിക്കുന്നുണ്ട്. ഇതുമുലം അഡ്രിനാലിൻറെ ഒഴുക്ക് അതിവേഗത്തിലാവുകയും ഹൃദയത്തെ വളരെ വേഗത്തിൽ പ്രവർത്തിപ്പിക്കുവാൻ സമ്മർദ്ധം ചെലുത്തുകയും ചെയ്യുന്നു. തുടർച്ചയായ ശബ്ദം കൊളസ്ട്രോൾ നില ഉയർത്തുകയും രക്തവാഹിനിക്കുഴലുകളുടെ സ്ഥിരമായ മുറുക്കത്തിനും അതുവഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാവുകയും ചെയ്യുന്നു. ഉയർന്ന ശബ്ദം ഞരമ്പുരോഗത്തിനും ഞരമ്പുകൾ പൊട്ടുന്നതിനും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സാധാരണരീതിയിൽ രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ 30-40 ഡെസിബലാണ് ശബ്ദം. ആളുകൾ ബഹളം വയ്ക്കുമ്പോൾ അത് 50 ഡെസിബലാകുന്നു. ഒരു സാധാരണ വാഹനത്തിന്റെ ശബ്ദം 70 ഡെസിബലും എയർ ഹോണിന്റെ ശബ്ദം 90 ഡെസിബലും…
ലോകം ഭയപെട്ട 1.5 ഡിഗ്രിക്കു മുകളിലേക്കുള്ള താപ വർധന 2023 ൽ സംഭവിച്ചേക്കാം !ഭൂമി കത്തിച്ചാമ്പലാകുമോ? എഴുതുന്നു പരിസ്ഥിതി വിശകലന വിദഗ്ധൻ ഇ പി അനിൽ ബൈബിൾ പറയുന്നു :”ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു.ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.””ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.- മത്തായി 24:7 എന്നാൽ കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ ലോകം ഭയപ്പെട്ട ആ മാറ്റം ഉടനെ സംഭവിച്ചേക്കാം. പിന്നെന്തു സംഭവിക്കുമെന്നത് പ്രവചനാതീതം.കാലാവസ്ഥാ വ്യതിയാനത്തിലെ അതി നിർണ്ണായക ഘടകമായ ഊഷ്മാവ് വർധന 1.5 ഡിഗ്രിക്കു താഴെ നിർത്താൻ ഉതകുന്ന ചർച്ചകൾ തുടരുമ്പോൾ തന്നെ, 2023 നും 2026 നും ഇടയ്ക്ക് 1.5 ഡിഗ്രി ഒരിക്കലെങ്കിലും കടക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനൽ പറയുന്നത്,കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകൾ വർധിക്കുന്നു എന്നാണ്. 2021-ൽ, ആഗോള കാലാവസ്ഥാ നിലയെക്കുറിച്ചുള്ള…
2022 ൽ വെറും 51 ദിവസങ്ങളിലാണ് ഇന്ത്യ ശാന്തമായിരുന്നത്.പരിസ്ഥിതി വിശകലന വിദഗ്ധൻ E P Anil എഴുതുന്നു കഴിഞ്ഞ വർഷത്തെ 365 ൽ 86% ദിവസങ്ങളിലും ഇന്ത്യ, കാലാവസ്ഥാ വ്യതിയാനത്തിന്റെ തിരിച്ചടികൾ നേരിട്ടു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2022 ലെ 365 ദിവസങ്ങളിൽ 314 ദിനങ്ങളിലും ഇന്ത്യയിൽ അതിരൂക്ഷമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. 2022 ജനുവരി 1 മുതൽ ഡിസംബർ 31വരെയുള്ള സംഭവങ്ങളിൽ 3,026 പേർ കൊല്ലപ്പെട്ടു. 19.6 ലക്ഷം ഹെക്ടർ കൃഷിയെ ബാധിച്ചു. 4.23 ലക്ഷം വീടുകൾ തകർന്നു. 69,900 മൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യ ലാേകത്തെ പ്രധാന കാലാവസ്ഥ ദുരന്തങ്ങളുടെ ഹോട്ട് സ്പോട്ടിലൊന്നിൽ പെടുന്നു എന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ 314 ദിവസങ്ങളിൽ രാജ്യത്ത് സംഭവിച്ച കാലാവസ്ഥ തിരിച്ചടികൾ. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന പസഫിക് ദ്വീപ സമൂഹങ്ങൾ, ആഫ്രിക്കൻ തീരങ്ങൾ കഴിഞ്ഞാൽ വലിയ തിരിച്ചടി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയവയൊക്കെ സമാന അവസ്ഥയിലാണ്. ഏറ്റവും…
ഇന്ത്യ എവിടെ എത്തി നിൽക്കുന്നു? പ്രമുഖ പരിസ്ഥിതി- മാധ്യമ പ്രവർത്തകൻ ഇ പി അനിൽ എഴുതുന്നു മാലിന്യങ്ങൾ സമൂഹത്തിന് ഭീഷണിയാകുമ്പോൾ മാലിന്യത്തെ waste to wealth ആക്കി മാറ്റുവാനുള്ള ശ്രമങ്ങൾ ഇനി എങ്കിലും രാജ്യത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു. ശരാശരി ഓരോ ഇന്ത്യക്കാരും പ്രതിവർഷം140.3 Kg ഖര മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. അമേരിക്കക്കാർ 812 Kg ഖരമാലിന്യങ്ങൾ പുറത്തുവിടുന്നു. ബ്രസീലുകാരൻ 380 Kg,ചൈന 282 Kg,ഇൻഡോനേഷ്യ 250 Kg എന്നിങ്ങനെയാണ് ഓരോരൊ നാട്ടുകാരും ഓരോ വർഷത്തിലും മാലിന്യങ്ങളായി പുറം തള്ളുന്നത്. ഇതിൽ അമേരിക്ക 35% മാലിന്യങ്ങൾ സംസ്ക്കരിക്കുന്നുണ്ട്. ഇന്ത്യയിൽ സംസ്ക്കരിക്കുന്നത് 5% മാത്രമാണ്. ഭൂമി മൂന്നുതരം പരിസ്ഥിതി ആഘാതങ്ങൾ നേരിടുകയാണ്.ജൈവ വൈവിധ്യങ്ങളുടെ തകർച്ച,മലിനീകരണം,മാലിന്യങ്ങൾ എന്നിവയാണ് അവ. ഉൽപ്പന്നങ്ങൾ, ഉപഭോഗത്തിനു ശേഷം സ്വാഭാവികമായി മാലിന്യമായി മാറുകയാണ് പൊതുവായ രീതി. എന്നാൽ മാലിന്യങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റി,പുനർ ചംക്രമണം നടത്തുന്നതിലൂടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടും. മലിനീകരണം കുറക്കാം. മാലിന്യങ്ങൾ ഇല്ലാതെയാകും. ഇതിനെ ചാക്രിക സാമ്പത്തിക ഇടപെടൽ എന്നു വിളിക്കാം (Circular Economy).…