Author: iamarbaneo
കോയമ്പത്തൂരിൽ 69.20 കോടി രൂപ ചിലവിൽ ബയോഗ്യാസ് പ്ലാന്റ് വരുന്നു. വെള്ളലൂർ മാലിന്യനിക്ഷേപകേന്ദ്രത്തിലാണ് പുതിയ പദ്ധതി വരുന്നത്. നഗരത്തിലെ പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പ്രതിദിനം 250 ടൺ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാൻ രൂപകൽപന ചെയ്‌തിരിക്കുന്ന ബയോഗ്യാസ് പ്ലാന്റ് ഒരുങ്ങുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം തമിഴ്നാട് നഗരവികസന മന്ത്രി കെ.എൻ. നെഹ്റു നിർവഹിച്ചു. വെള്ളലൂർ മാലിന്യനിക്ഷേപകേന്ദ്രത്തിൽ വൻ തീപ്പിടിത്തങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു. അടുത്തിടെ ഉണ്ടായ തീപ്പിടിത്തത്തിൽ മൂന്നേക്കറോളം സ്ഥലത്തെ മാലിന്യം കത്തിനശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബയോ ഗ്യാസ് പ്ലാൻ്റ് അടക്കമുള്ളവയിലൂടെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കിയിരുക്കുന്നത്. A new ₹69 crore biogas plant, designed to process 250 tons of organic waste daily, is being built in Coimbatore to promote eco-friendly waste management.
അദാനി പവർ ലിമിറ്റഡിൽ (Adani Power Ltd) നിന്ന് വമ്പൻ കരാർ നേടി ലാർസൺ ആൻഡ് ട്യൂബ്രോ (L&T). 6400 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള എട്ട് താപവൈദ്യുത യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായാണ് കരാർ. എൽ ആൻഡി ടി ഓർഡറിനെ ‘അൾട്രാ-മെഗാ’ വിഭാഗത്തിലാണ് തരംതിരിച്ചിട്ടുള്ളത്. ഓർഡർ മൂല്യം 15000 കോടി രൂപയിൽ കൂടുതലാണെന്നതിന്റെ സൂചനയാണിത്. 800 മെഗാവാട്ട് ശേഷിയും ആകെ 6400 മെഗാവാട്ട് പുതിയ ഉൽപ്പാദന ശേഷിയുമുള്ള എട്ട് തെർമൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ് ഓർഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബോയിലർ-ടർബൈൻ-ജനറേറ്റർ (BTG) പാക്കേജുകളുടെ പൂർണമായ രൂപകൽപന, എഞ്ചിനീയറിംഗ്, നിർമ്മാണം, വിതരണം, കമ്മീഷൻ ചെയ്യൽ, അനുബന്ധ ഉപകരണങ്ങൾ, അനുബന്ധ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ (C&I) സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഓർഡർ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ മിഡിൽ-ഈസ്റ്റ് സന്ദർശന വേളയിൽ സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയെ തുടർന്നുള്ള സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ പ്രതികരണവും ഇതോടെ ശ്രദ്ധ പിടിച്ചുപറ്റി. ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് നെഞ്ചിൽ കൈകൾ വെച്ചിരുന്ന മുഹമ്മദ് ബിൻ സൽമാന്റെ പ്രതികരണം അറബ് സോഷ്യൽ മീഡിയകളിൽ തരംഗമായി. ഇപ്പോൾ എംബിഎസ്സിന്റെ ഈ വൈറൽ നന്ദി പ്രകടനം ഇമോജിയായി എത്താൻ ഒരുങ്ങുകയാണ്. എംബിഎസ് കൈകൾ നെഞ്ചിൽ ചേർത്തു നന്ദി പ്രകടിപ്പിക്കുന്ന ഇമോജി ആവിഷ്കരിക്കാനുള്ള അനുമതിക്കായി സൗദി സോഫ്റ്റ്‌വെയർ എഞ്ചിനീയർ അലി അൽ-മത്രഫി യൂണിക്കോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചു. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആത്മാർത്ഥമായ നിമിഷമായിരുന്നു അതെന്നും ഇമോജിയിലൂടെ അത് അനശ്വരമാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെയും ഗൾഫിന്റെയും മൂല്യങ്ങളായ കൃതജ്ഞതയും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതും മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പദപ്രയോഗങ്ങളുമായി പൊരുത്തപ്പെടുന്നതും ആയ ഇമോജിയുടെ രൂപകൽപ്പന അംഗീകൃത മാനദണ്ഡങ്ങൾക്ക് അനുസൃതമായി യൂണികോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചതായും അലി അൽ-മത്രഫി…