Author: News Desk

മഹാരാഷ്ട്ര അമരാവതി ബെലോറ എയർപോർട്ട് എയർ ഇന്ത്യ പരിശീലന അക്കാഡമിയിലേക്ക് 34 പരിശീലന വിമാനങ്ങൾക്ക് ഓർഡർ നൽകി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനിൽ (FTO) ആണ് എയർ ഇന്ത്യ അക്കാഡമി. 2025-ൻ്റെ രണ്ടാം പകുതിയോടെ വിമാനങ്ങൾ ലഭ്യമാകും. എയർഇന്ത്യ വിഹാൻ ട്രാൻസ്ഫൊമേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലന വിമാനങ്ങൾ വാങ്ങുന്നത്. യുഎസ് ആസ്ഥാനമായുള്ള പൈപ്പർ എയർക്രാഫ്റ്റിൽ നിന്നും 31 സിംഗിൾ എഞ്ചിൻ വിമാനങ്ങളും ഓസ്ട്രിയയിലെ ഡയമണ്ട് എയർക്രാഫ്റ്റിൽ നിന്നും മൂന്ന് ഇരട്ട എഞ്ചിൻ വിമാനങ്ങളുമാണ് വാങ്ങുക. നൂതന ഗ്ലാസ് കോക്ക്പിറ്റുകൾ, ജി1000 ഏവിയോണിക്സ് സംവിധാനം, ജെറ്റ് എ1 എഞ്ചിനുകൾ എന്നിവയുള്ള വിമാനങ്ങൾ പൈലറ്റുമാർക്ക് അത്യാധുനിക പരിശീലനം ഉറപ്പാക്കും. അടിസ്ഥാന പരിശീലന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും വിദഗ്ദ്ധ പൈലറ്റുമാരുടെ സ്ഥിരമായ സേവനം ഉറപ്പാക്കുകയുമാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. പ്രതിവർഷം 180 വാണിജ്യ പൈലറ്റുമാർക്ക് ബിരുദം നൽകി പൈലറ്റ് പരിശീലനത്തിൽ സ്വാശ്രയത്വം നേടാനാണ് FTO പദ്ധതിയിലൂടെ എയർ ഇന്ത്യയുടെ നീക്കം. Air India takes…

Read More

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴിലുള്ള ഫാബ് അക്കാദമി 2025 കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള ഫാബ് ഫൗണ്ടേഷന്‍ തയ്യാറാക്കുന്ന സിലബസിലാണ് ഇവിടെ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കൻ സാങ്കേതിത സർവകലാശാലയായ മസാച്ചുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (MIT) സഹകരിച്ചാണ് ഫാബ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് എന്നീ മേഖലകളിൽ താല്‍പര്യമുള്ളവര്‍ക്ക് ആറുമാസ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് അപേക്ഷിക്കാം. 20 ആഴ്ചകളിലായി 20 വ്യത്യസ്ത കംപ്യൂട്ടർ അധിഷ്ഠിത നിർമാണ മാർഗങ്ങൾ പഠിക്കുന്നതാണ് കോഴ്‌സിന്‍റെ പ്രത്യേകത. എം.ഐ.ടി സെൻറർ ഫോർ ബിറ്റ്‌സ് ആൻഡ് ആറ്റംസ് ഡയറക്ടർ പ്രൊഫ. നീൽ ഗർഷൻഫെൽഡിന്‍റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ഓരോ ആഴ്ചയിലും ഓരോ പ്രോജക്ടുകൾ പൂർത്തിയാക്കും കോഴ്സ് അവസാനിക്കുമ്പോൾ പഠിത ടെക്നിക്കുകൾ എല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പ്രോജക്ട് വിദ്യാർത്ഥികൾ നിർമിക്കണം. ഡിസൈൻ അല്ലെങ്കിൽ ടെക്നോളജി മേഖലയോട് താൽപര്യമുള്ള, ഇംഗ്ലീഷ് ഭാഷയിൽ പ്രാഥമിക അറിവുള്ള ഏതൊരാൾക്കും ഈ കോഴ്‌സ് പഠിക്കാം . അർഹരായവർക്ക് ഫാബ് ഫൗണ്ടേഷൻ…

Read More

എന്തൊക്കെയാണ് തന്നെ കാത്തിരിക്കുന്നത് എന്ന് ഒരു ധാരണയുമില്ലാതെയാണ് ഉണ്ണി മുകുന്ദൻ എന്ന ചെറുപ്പക്കാരൻ 19 വർഷങ്ങൾക്കും മുൻപ് അഹമ്മദാബാദിൽ നിന്നും കേരളത്തിലേക്കെത്തുന്നത്. വർഷങ്ങൾക്കിപ്പുറം മാർക്കോ എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് കലക്ഷനായ അഞ്ച് കോടിയിൽ എത്തി നിൽക്കുകയാണ് താരം. ഗുജറാത്തിൽ ജോലി ചെയ്യുന്ന സാധാരണ മലയാളി കുടുംബത്തിലാണ് ഉണ്ണി ജനിച്ചുവളർന്നത്. ചെറുപ്പം മുതലേ ഏതൊരു മധ്യവർഗക്കാരനേയും പോലെ സ്വപ്നങ്ങൾക്കു പുറകേ പോകാൻ ഉത്തരവാദിത്വങ്ങൾ വിലങ്ങുതടിയായി. ജോലിക്കൊപ്പം ചെറു നാടകങ്ങളിലൂടെയും മറ്റും ഉണ്ണി ഉള്ളിലെ കലാവാസന നിലനിർത്തി. എന്നാൽ ജോലിയുപേക്ഷിച്ച് മുഴുവൻ സമയ അഭിനേതാവാകാനുള്ള തീരുമാനമെടുത്താണ് ഉണ്ണി കേരളത്തിലേക്ക് വണ്ടി കയറുന്നത്. ഇവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സ്വർണത്തളികയിൽ വേഷങ്ങളും വെച്ച് സംവിധായികരൊന്നും ഉണ്ണിയെ കാത്തിരിപ്പുണ്ടായിരുന്നില്ല. യാതൊരു സിനിമാ ബന്ധവും ഇല്ലാത്ത കുടുംബത്തിൽ നിന്നുള്ള വരവ് ഉണ്ണിക്ക് സ്വാഭാവികമായും നിരവധി തിരിച്ചടികൾ നൽകി. പക്ഷേ പിൻമാറാൻ അയാൾ തയ്യാറായിരുന്നില്ല. 2012ൽ ഇറങ്ങിയ മല്ലു സിങ് ആണ് ഉണ്ണിയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. എന്നാൽ…

Read More

ക്രിസ്മസ് അവധിക്കാലത്ത് സന്ദർശകരെ കാത്തിരിക്കുകയാണ് കൊച്ചിയിലെ ചെറിയ ദ്വീപായ നെടുങ്ങാട്. വേമ്പനാട് കായലിൻ്റെയും അറബിക്കടലിൻ്റെയും നടുക്കുള്ള സുന്ദര കൊച്ചിയുടെ ചിതറിപ്പോയ മനോഹരങ്ങളായ ദ്വീപുകളിൽ ഒന്നാണിത്. .കൊച്ചിയിലെ നായരമ്പലത്തിന് സമീപം ഏകദേശം 8 കിലോമീറ്റർ ചുറ്റളവുള്ള ഈ ദ്വീപിൽ വന്നാൽ ശാന്തതയും ആസ്വദിക്കാം, മൽസ്യവും പിടിക്കാം ഈ ക്രിസ്മസ് കാലത്തു ദ്വീപിലെ ശാന്തമായ പ്രകൃതി ഭംഗി ആസ്വദിക്കാൻ സന്ദര്ശകരെയും കാത്തിരിക്കുകയാണ് നെടുങ്ങാട്. വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച കടമക്കുടിക്ക് എതിർവശത്തുള്ള ഈ കൊച്ചുഗ്രാമത്തിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക്. വൈകുന്നേരങ്ങളിലെ സൂര്യാസ്തമയത്തെ ശാന്തത ആസ്വദിക്കാനാണ് നെടുങ്ങാടിനെ ഇഷ്ടപ്പെടുന്നവർ സ്ഥിരമായി എത്താറുള്ളത്. ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് വടക്കോട്ട് 18 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട ഈ ചെറിയ ഗ്രാമത്തിലെത്താൻ 6 ചെറിയ പാലങ്ങൾ മറികടന്ന് ഫെറി ബോട്ടുകളിൽ കയറണം.മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ഗ്രാമീണ ജീവിതത്തിനും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ് വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട ഇവിടം. മമ്മൂട്ടി ചിത്രം മധുരരാജയുടെ ലൊക്കേഷൻ…

Read More

ഇന്ത്യൻ നാവികസേനയ്‌ക്കായി നെക്‌സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകളുടെ (NGMV) നിർമാണം ആരംഭിച്ച് കൊച്ചി കപ്പൽശാല (CSL). വിപുലവും ആയുധ തീവ്രവുമായ പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്നതിനുള്ള സിഎസ്എല്ലിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് മിസൈൽ വെസ്സൽ നിർമാണം. 9,804 കോടി രൂപ ചിലവിൽ ആറ് എൻജിഎംവികൾ നിർമിക്കാനാണ് സിഎസ്എൽ ഇന്ത്യൻ നാവികസേനയുമായി 2023 മാർച്ചിൽ കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരമുള്ള നിർമാണ പ്രവർത്തനമാണ് ഇപ്പോൾ ആരംഭിച്ചത്. ആദ്യ കപ്പൽ 2027 മാർച്ചോടെ നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറും. തുടർന്നുള്ളവ വരും വർഷങ്ങളിൽ പൂർത്തീകരിക്കും. അത്യാധുനിക സാങ്കേതിക വിദ്യയും ആയുധ സംവിധാനങ്ങളുമുള്ള അതിവേഗ കപ്പലുകളാണ് എൻജിഎംവികൾ. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കുള്ള മിസൈൽ സംവിധാനങ്ങൾ, ആൻ്റി-മിസൈൽ ഡിഫൻസ് സംവിധാനം, അതിനൂതന റഡാറുകളും സെൻസറുകളും, സംയോജിത പ്ലാറ്റ്ഫോം മാനേജ്മെൻ്റ് സംവിധാനം, ഓക്സിലറി മെഷിനറിയും തുടങ്ങി നിരവധി സംവിധാനങ്ങൾ എൻജിഎംവി വെസ്സലുകളിൽ ഉണ്ടാകും. ഓരോ എൻജിഎംവിയ്ക്കും 80 പേരെ ഉൾക്കൊള്ളാനാകും. ഇവയ്ക്ക് പരമാവധി 33 നോട്ട് വേഗത കൈവരിക്കാനാകും. ശത്രു…

Read More

3.17 കോടി രൂപയിലധികം വാർഷിക വരുമാനം ഉണ്ടെന്ന് അവകാശപ്പെട്ട് ലണ്ടനിലുള്ള ഇന്ത്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കർ. പിയൂഷ് മോങ്ക എന്ന ഇന്ത്യൻ ഡിജിറ്റൽ ക്രിയേറ്ററുടെ സാലറി സ്കെയിൽ എന്ന ഇൻസ്റ്റഗ്രാം പേജിലെ അഭിമുഖത്തിലാണ് ഇന്ത്യക്കാരനായ ഇൻവെസ്റ്റ്മെന്റ് ബാങ്കർ 300,000 പൗണ്ടിലധികം വാർഷിക വരുമാനം ഉണ്ടെന്ന് അവകാശപ്പെട്ടത്. എന്നാൽ കൃത്യമായ വരുമാന വിവരങ്ങൾ വീഡിയോയിൽ പറയുന്നില്ല. ഇത്ര ഉയർന്ന തുക നേടാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് മികച്ച വിദ്യാഭ്യാസവും കൃത്യതയുള്ള തീരുമാനങ്ങളുമാണ് അതിന് കാരണം എന്നാണ് ആളുടെ ഉത്തരം. കമന്റ് ബോക്സിൽ നിരവധിയാളുകൾ ഇൻവെസ്റ്റ്മെന്റ് ബാങ്കറുടെ ഉയർന്ന വരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാൽ കമന്റിൽ ചിലർ ഇത് ഊതിപ്പെരുപ്പിച്ചതാണെന്ന് വാദിക്കുന്നുമുണ്ട്. 35000 പൗണ്ടാണ് യുകെയിൽ ദേശീയ തലത്തിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറുടെ വരുമാനമെന്നും 300000 പൗണ്ട് എന്നത് ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ഇവരുടെ വാദം. യോജിച്ചും അല്ലാതെയുമുള്ള നിരവധി അഭിപ്രായ പ്രകടനങ്ങൾക്കൊപ്പം വീഡിയോ വൈറലായി. ഇൻസ്റ്റഗ്രാമിൽ മാത്രം വീഡിയോക്ക് 127000 വ്യൂസ് ആണ് ലഭിച്ചത്. മറ്റ് സമൂഹമാധ്യമങ്ങളിലും വീഡിയോ…

Read More

തെലുഗു സൂപ്പർതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. കുറുപ്പ് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തി മലയാളികൾക്കും സുപരിചിതയാണ് ശോഭിത. തെലുങ്ക് പരമ്പരാഗത രീതിയിലാണ് താരങ്ങളുടെ വിവാഹച്ചടങ്ങുകൾ. ആന്ധ്രയിൽ ജനിച്ച ശോഭിത 2013ൽ ഫെമിന മിസ് ഇന്ത്യ ഏർത്ത് ആയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2016ൽ രമൺ രാഘവ് ടൂവിലൂടെ അവർ ബോളിവുഡിൽ അരങ്ങേറി. സിനിമയിലെത്തിയ കാലം മുതൽ മികച്ച വേഷങ്ങൾ ചെയ്യാൻ ശ്രദ്ധ വെക്കുന്ന ശോഭിത ഒരു ചിത്രത്തിന് 70 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. ഏഴ് മുതൽ പത്ത് കോടി വരെയാണ് ശോഭിതയുടെ ആകെ ആസ്തി. തെലുഗിനു പുറമേ ഹിന്ദിയിലും മലയാളത്തിലും താരം മികച്ച ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ നിരവധി ശ്രദ്ധേയമായ വെബ് സീരീസുകളിലും ശോഭിത താരമായി. ശോഭിതയുടെ മുംബൈയിലെ ആഢംബര വീട് മികച്ച ഇന്റീരിയർ കൊണ്ടും കലാപരത കൊണ്ടും മുൻപ് വാർത്തയിൽ നിറഞ്ഞിരുന്നു.…

Read More

ഗർഭകകാലത്ത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെക്കുറിച്ച് അറിയുന്നത് വളരെ പ്രധാനമാണ്. ഇതിനായി ഗർഭകാലത്തിന്റെ ആദ്യാവസ്ഥയിൽത്തന്നെ നിരവധി പരിശോധനകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ് അനോമലി സ്കാൻ (Anomaly Scan). ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടോ എന്ന് നേരത്തേ തന്നെ മനസ്സിലാക്കാൻ അനോമലി സ്കാനിലൂടെ സാധിക്കും. സാധാരണയായി 18-22 ആഴ്ചകൾക്ക് ഇടയിലാണ് ഇവ ചെയ്യുക. അനോമലി സ്കാനിൽ കുട്ടിയുടെ ഓരോ അവയവവും വിദഗ്ധമായി പരിശോധിക്കാനാകും. ഗർഭസ്ഥ ശിശുവിന്റെ തലച്ചോർ, മുഖം, കഴുത്ത്, ഹൃദയം, ശ്വാസകോശം, ആമാശയം, കിഡ്നി തുടങ്ങിയവയുടെ പ്രവർത്തനം കൃത്യമാണോ എന്ന് ഈ സ്കാനിങ്ങിലൂടെ അറിയാം. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ വെള്ളം കെട്ടുക, തലച്ചോറിന്റെ പല ഭാഗങ്ങളും വികസിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ അനോമലി സ്കാനിലൂടെ മനസ്സിലാക്കാം. കൂടാതെ മുഖത്തിന്റെ പൊസിഷൻ, കണ്ണുകളുടേയും മൂക്കിന്റേയും വികാസം, മുറിച്ചുണ്ട് പോലുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം അറിയാം. കഴുത്തിൽ സിസ്റ്റ് പോലെ വല്ലതുമുണ്ടോ, തൈയ്റോയ്ഡ് തുടങ്ങിയ കാര്യങ്ങളും അനോമലി സ്കാനിലൂടെ മൂൻകൂട്ടി അറിയാനാകും. ഗർഭസ്ഥ ശിശുവിന്റെ…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക് ബ്രോക്കിങ് സ്ഥാപനങ്ങളിൽ ഒന്നാണ് സെറോദ. നിരവധി വെല്ലുവിളികൾ അതിജീവിച്ച് കടന്നുവന്ന സംരംഭകനാണ് സെറോദ സ്ഥാപകൻ നിഖിൽ കാമത്ത്. അടുത്തിടെ ലിങ്ക്ഡ് ഇൻ മേധാവി റെയാൻ റോസ്ലാൻസ്‌കിയുമായുള്ള സംഭാഷണത്തിനിടെ നിഖിൽ തന്റെ സംരംഭക യാത്രയെക്കുറിച്ച് മനസ്സുതുറന്നു. സ്കൂൾ പഠനത്തിൽ യാതൊരു താത്പര്യവും ഇല്ലാതിരുന്ന നിഖിൽ പഠനകാലത്തുതന്നെ സംരംഭകയാത്ര ആരംഭിച്ചു. ഒടുവിൽ ഹൈസ്കൂളിൽവെച്ച് പഠനം നിർത്തിയ നിഖിൽ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നരായ സംരംഭകരിൽ ഒരാളാണ്. ജീവിതത്തിലെ പരാജയങ്ങളാണ് തനിക്ക് വലിയ പാഠങ്ങൾ ആയതെന്ന് റോസ്ലാൻസ്‌കിയുമായുള്ള സംഭാഷണത്തിൽ നിഖിൽ പറയുന്നു. ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ ആരംഭിച്ച ആദ്യ ബിസിനസ് അമ്മയുടെ വിലക്കിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് സെറോദയിലേക്ക് എത്തിയത്. ഇന്ന് സെറോദയ്ക്ക് പുറമേ ട്രൂ ബീക്കൺ, വെഞ്ച്വർ ക്യാപിറ്റൽ സംരംഭമായ ഗൃഹാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നിഖിലിന്റെ സാന്നിദ്ധ്യമുണ്ട്. എന്നാൽ ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന് അതിന്റേതായ പോരായ്മകളും ഉണ്ടെന്ന് നിഖിൽ പറയുന്നു. സമപ്രായക്കാർ വലിയ കോളേജിലും…

Read More

പുതുവർഷത്തിന്റെ ആദ്യ പകുതിയിൽ മലയാളി ഉടമസ്ഥതയിൽ കേരളത്തിൽ നിന്നുള്ള രണ്ടു വിമാനക്കമ്പനികളുടെ വിമാന സർവീസുകൾക്ക് തുടക്കമാകും.കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന് കീഴിലെ അൽ ഹിന്ദ് എയറും (AlHind Air )പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ് (Air Kerala) കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾ’ എന്ന സ്വപ്നം പുതുവർഷത്തിൽ സാക്ഷാത്കരിക്കാനൊരുങ്ങുന്നത്. ആഭ്യന്തര സർവീസുകളിൽ തുടങ്ങി കടൽ കടന്നു പറക്കാനുള്ള ഇരുവരുടെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു . എയർ കേരള പൈലറ്റുമാരുടെ സേവനം തേടിത്തുടങ്ങി. എയർ കേരളയും അൽ ഹിന്ദ് എയറും രാജ്യാന്തര തലത്തിലേക്കും പ്രവർത്തനം ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന വിമാനസർവീസുകൾ എന്ന നേട്ടം ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾക്കായിരിക്കും.ഡയറക്ടറേറ്റ് ജനറൽ‌ ഓഫ് സിവിൽ എവിയേഷനിൽ (ഡിജിസിഎ) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (വിമാന സർവീസ് നടത്താനുള്ള അനുമതി) കൂടി ലഭിക്കുന്നതോടെ എയർ കേരളയ്ക്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംരംഭകരായ അഫി അഹ്മദ് എയർ കേരളയുടെ…

Read More