Author: News Desk
സ്വീകാര്യത ഏറിയതോടെ കൊച്ചി മെട്രോയിൽ തിരക്ക് തുടരുന്നു. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താൻ തയാറെടുക്കുകയാണ് കൊച്ചി മെട്രോ. ജൂലൈ 15 മുതൽ കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് അധിക ട്രിപ്പുകൾ ആരംഭിക്കുന്നു. 2024 ജൂലൈ 15 മുതലാണ് ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഒരു ദിവസം 12 ട്രിപ്പുകളാണ് കൂടുതൽ ചേർക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ, രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെയും വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെയുമാണ് മെട്രോയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള സമയദൈർഘ്യം ഏഴ് മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ട്രിപ്പുകൾ കൂട്ടിച്ചേർക്കുന്നതോടെ ഈ ദൈർഘ്യം ഏഴ് മിനിറ്റായി ചുരുങ്ങും. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ ഇതിനോടകം യാത്ര ചെയ്തു. കഴിഞ്ഞ പത്ത്…
ആദ്യ ജനറേറ്റീവ് എഐ വനിതാ സംരംഭകയായ നീതു മറിയം ജോയ് ആന്‍റലര്‍ സംരംഭക റസിഡന്‍സി പരിപാടിയില്‍ പങ്കെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ആദ്യ സംരംഭക ആണ് നീതു. പുതുതലമുറ ഇ-കൊമേഴ്സ് സേവനങ്ങള്‍ക്കുള്ള സെര്‍ച്ച് എന്‍ജിനാണ് നീതു മറിയം ജോയിയുടെ സംരംഭം. ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ കൂടുതല്‍ വ്യക്തിപരമായ ഇടപെടലുകള്‍ നടത്താനും അതുവഴി കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കാനും നീതുവിന്‍റെ ജനറേറ്റീവ് എഐ ഉത്പന്നമായ ‘മില’ സഹായിക്കും. ആറ് ഭൂഖണ്ഡങ്ങളിലായി 27 സ്ഥലത്താണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍റലര്‍ റസിഡന്‍സി പരിപാടി നടക്കുന്നത്. സംരംഭക ആശയത്തെ ആഗോള അടിസ്ഥാനത്തിലുള്ള ഉത്പന്നമായി മാറ്റുന്നതിനു വേണ്ടി വ്യക്തിപരമായി നല്‍കുന്ന ആക്സിലറേറ്റര്‍ പരിപാടിയാണിത്. ഏകാംഗ സംരംഭക സ്ഥാപകരായ 9,200 അപേക്ഷകരാണ് റസിഡന്‍സി പരിപാടിക്കായി അപേക്ഷിച്ചത്. അതില്‍ നിന്നും തെരഞ്ഞെടുത്ത 110 സ്ഥാപകരെയാണ് റസിഡന്‍സി പരിപാടിയിലേക്കെത്തിയത്. ഇക്കൂട്ടത്തിലേക്കാണ് നീതുവും സെലക്ട് ആയത്. വ്യക്തിപരമായും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കും വലിയ പ്രചോദനമാണ് ഈ അംഗീകാരമെന്ന് നീതു മറിയം…
ആഡംബരങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ അംബാനി കുടുംബം ഒട്ടും പിന്നിലോട്ടല്ല. ഇതിന്റെ തെളിവാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം. ജൂലൈ 12 നു നടക്കുന്ന ഈ വിവാത്തിന്റെ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ കുടുംബം ആരംഭിച്ചു കഴിഞ്ഞു. രണ്ട് സ്ഥലങ്ങളിൽ ആയി നടത്തിയ പ്രീവെഡിങ് ആഘോഷങ്ങൾ ഉൾപ്പെടെ നിരവധി ചടങ്ങുകൾ ആണ് കോടികൾ ചിലവാക്കി ഈ കുടുംബം ആഘോഷിക്കുന്നത്. ബിസിനസ്സ്, സ്വത്ത്, വീടുകൾ, ആഡംബര കാറുകൾ എന്നിവയുടെ കാര്യത്തിൽ എന്നും അംബാനി കുടുംബം വേറിട്ട് നിൽക്കുകയാണ് പതിവ്. ഈ കുടുംബത്തിൽ ഓരോ അംഗങ്ങൾക്കും ഒന്നിലധികം ഹൈ-എൻഡ് ആഡംബര കാറുകൾ സ്വന്തമായുണ്ട്. ഇപ്പോഴിതാ വിവാഹത്തിനൊരുങ്ങുന്ന വധൂവരന്മാരായ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ഉടമസ്ഥതയിലുള്ള കാറുകൾ ഏതൊക്കെ ആണെന്ന് നോക്കാം. ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടിസി ബെൻ്റ്‌ലി കോണ്ടിനെൻ്റൽ GTC എന്ന ആഡംബര കാർ തന്നെ ആണ് ഇവരുടെ കളക്ഷനിൽ പുതിയതായി ഉള്ളത്. ഒരു റോൾസ് റോയ്‌സ് ഡ്രോപ്പ് ഹെഡ് സ്വന്തമാക്കിയതിനു പുറമേ, അനന്ത്…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്താ തലക്കെട്ടുകളിലും നിറഞ്ഞു നിൽക്കുന്ന ആളാണ് അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ച വൈകല്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചെന്നാണ് പൂജയ്ക്കെതിരെയുള്ള പ്രധാന ആരോപണം. മാനസിക വൈകല്യമുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു. മുൻഗണന നേടുന്നതിനായാണ് ഈ രേഖകൾ സമർപ്പിച്ചതെന്നാണ് വിവരം. ഭിന്നശേഷിയുണ്ടെന്ന് സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന നിർദേശം ആറുതവണ നൽകിയിട്ടും ഇവർ ഹാജരായിട്ടില്ല. പഠനവൈകല്യം ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങൾ ഉണ്ടെന്നാണ് പൂജ അവകാശപ്പെടുന്നത്. ഇക്കാരണങ്ങളാൽ യുപിഎസ്‌സി പരീക്ഷയ്ക്കിടെ പ്രത്യേക താമസസൗകര്യം പൂജ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വൈകല്യങ്ങൾ വ്യക്തമാക്കുന്ന രേഖകൾ പൂജ ഹാരാക്കിയിരുന്നില്ല. യുപിഎസ്‌സി പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് (എഐആർ) 841 നേടിയ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ. തൻ്റെ സ്വകാര്യ ആഡംബര കാറിൽ ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര എന്ന സ്റ്റിക്കറും ചുവപ്പ് – നീല ബീക്കൺ ലൈറ്റും…
ഏറെ കൊട്ടിഘോഷിച്ച് ഫ്ലാഗ് ഓഫ് ചെയ്ത നവകേരള ബസ് സർവീസ് കഴിഞ്ഞ രണ്ട് ദിവസമായി ഒരു സീറ്റ് പോലും ബുക്ക് ചെയ്യാത്തതിനാൽ സർവീസ് മുടങ്ങിയിരിക്കുകയാണ്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് യാത്രക്കാരില്ലാത്തതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സർവീസ് തടസ്സപ്പെട്ടു. ബസിൽ ആരും സീറ്റ് ബുക്ക് ചെയ്തിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. മെയ് 5 മുതലാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. നവകേരള സദസിനായി പ്രത്യേകം നിർമിച്ച ആഡംബര ബസാണ് ഗരുഡ പ്രീമിയം. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രിമാരുടെയും യാത്രയ്‌ക്ക് ഈ ബസ് ആയിരുന്നു ഉപയോഗിച്ചത്. ഈ ബസിൽ മാറ്റങ്ങൾ വരുത്തിയാണ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ആധുനിക രീതിയിൽ എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ്ബാക്ക് സീറ്റുകളാണുള്ളത്. കൂടാതെ, യാത്രക്കാർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന ഒരു ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനമുണ്ട്. ഭിന്നശേഷിയുള്ള യാത്രക്കാർക്കോ പടികൾ കയറാൻ കഴിയാത്ത പ്രായമായവർക്കോ ലിഫ്റ്റ് ഉപയോഗിക്കാം. ശുചിമുറി, വാഷ് ബേസിൻ, ടിവി, മ്യൂസിക് സിസ്റ്റം,…
മലയാളിയായ ഡോ. അശ്വിൻ നന്ദകുമാറിന്റെ നേതൃത്വത്തിൽ യു.എസിലും യു.കെ.യിലുമായി പ്രവർത്തിക്കുന്ന ബയോടെക് സ്റ്റാർട്ടപ്പായ ഗ്രാൻസ ബയോ (granzabio.com) 71.4 ലക്ഷം ഡോളറിന്റെ അതായത് ഏകദേശം 60 കോടി രൂപ സീഡ് ഫണ്ടിങ് കരസ്ഥമാക്കി. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പരിപാടിയായ വൈ കോമ്പിനേറ്ററിൽ ഇടംപിടിച്ചതോടെയാണ് ഈ ഫണ്ട് കരസ്ഥമാക്കിയിരിക്കുന്നത്. ലൈഫ് സയൻസ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഫെലിസിസ്, റീഫാക്ടർ കാപ്പിറ്റൽ എന്നിവയാണ് ഫണ്ടിങ് റൗണ്ടിന് നേതൃത്വം നൽകിയത്. വൈ കോമ്പിനേറ്റർ ഉൾപ്പെടെ ഒട്ടേറെ നിക്ഷേപകർ പങ്കാളികളായി. ഓക്സ്ഫോർഡിൽ നിന്ന് ഓങ്കോളജിയിൽ പിഎച്ച്.ഡി. നേടിയ ആളാണ് എറണാകുളം വൈറ്റില സ്വദേശി അശ്വിൻ നന്ദകുമാർ. സുഹൃത്തായ ചെന്നൈ സ്വദേശി അശ്വിൻ ജയനാരായണനുമായി ചേർന്ന് തുടങ്ങിയ സംരംഭമാണ് ഗ്രാൻസ ബയോ. ഓക്സ്ഫോർഡിലെ തന്നെ മോളിക്യുലാർ ഇമ്മ്യൂണോളജി പ്രൊഫസർ മൈക്കിൾ ഡസ്റ്റിനും ഇവർക്കൊപ്പം പങ്കാളിയായി. കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള ബയോ ടെക്‌നോളജി സൊലൂഷനാണ് ഇവരുടെ സ്റ്റാർട്ടപ്പ് വികസിപ്പിച്ചുവരുന്നത്. പുതുതായി സമാഹരിച്ച തുക ഉപയോഗിച്ച് ക്ലിനിക്കൽ ട്രയൽ വരെയെത്തുകയാണ്…
കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം ഉയരുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടോയെ കേരളം ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി കെ വാസൻ, സംസ്ഥാന മന്ത്രിമാർ, അദാനി പോർട്ട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കപ്പലിന് സ്വീകരണം നൽകിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖമായി ഇവിടം മാറുമെന്നാണുറപ്പ്. “കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം ഉയരുകയാണ്. മദര്‍ ഷിപ്പുകള്‍, അതായതു വന്‍കിട ചരക്കു കപ്പലുകള്‍ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബര്‍ത്തു ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഇവിടം മാറുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓപ്പറേഷന്‍ ഇതോടെ ആരംഭിക്കുകയാണ്. ഇപ്പോള്‍ ട്രയൽ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ…
അത്ര എളുപ്പമായിരുന്നില്ല വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെയും, കരാർ ഏറ്റെടുത്ത അദാനി പോർട്സിന്റെയും മുന്നിലുണ്ടായിരുന്ന ദൗത്യം. ഒടുവിൽ ഇന്ത്യയിലെ ആദ്യത്തേ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം വരുന്ന ഒക്ടോബറിൽ കമ്മീഷൻ ചെയ്യും എന്ന നിലയിലേക്കെത്തി. ജൂലായ് 12 ന് നടക്കുന്ന ചടങ്ങിൽ വിഴിഞ്ഞത്തെത്തുന്ന ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ “സാൻ ഫെർണാണ്ടോ”യെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ പങ്കെടുക്കും. 2015 ൽ വിഴിഞ്ഞം തുറമുഖത്തിനായി കരാർ നേടിയ അദാനി ഗ്രൂപ്പ്, പദ്ധതിയുടെ വികസനത്തിനായി ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ – അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) രൂപീകരിച്ചു. AVPPL വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനും പ്രവർത്തനത്തിനുമായി 2015 ഓഗസ്റ്റ് 17-ന് കേരള സർക്കാരിന്റ തുറമുഖ വകുപ്പുമായി കൺസഷൻ കരാറിൽ ഏർപ്പെട്ടു. കൺസഷൻ കരാർ പ്രകാരം ഇളവ് കാലയളവ് ആരംഭിക്കുന്നത് 2015 ഡിസംബർ 05 ആയി പ്രഖ്യാപിക്കുകയും നിർമ്മാണ…
കെഎസ്‌ഐഡിസി ഐബിഎമ്മുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന രാജ്യാന്തര ജെന്‍ എഐ കോണ്‍ക്ലേവ് കൊച്ചിയിൽ മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തു. ഐടിയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ്ബ് എന്ന നിലയില്‍ എല്ലാ മേഖലകളിലും എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ജെന്‍ എഐയുടെ രാജ്യത്തെ സിരാകേന്ദ്രമായി മാറാന്‍ കേരളത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി(എഐ)ന്‍റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്‍റെ സ്വാധീനവും കോണ്‍ക്ലേവിൽ ചർച്ച ചെയ്തു. കൊച്ചിയിൽ നടക്കുന്ന ജെനറേറ്റീവ് എഐ കോൺക്ലേവിൽ 15 വയസിനുള്ളിൽ 15 എഐ ആപ്പുകൾ നിർമ്മിക്കുകയും പേറ്റൻ്റ് നേടുകയും ചെയ്ത ഉദയ് ശങ്കർ ശ്രദ്ധ നേടി. തമ്മനം സ്വദേശിയായ പതിനഞ്ചുകാരന്‍ ഉദയ് ശങ്കറിന് നിര്‍മ്മിതബുദ്ധിയില്‍ ആദ്യ പേറ്റന്‍റുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തന്‍റെ അച്ഛമ്മയ്ക്ക് ചെയ്ത ഒരു ഫോണ്‍കോളാണ് കാരണമായത്. കുട്ടി ഫോണ്‍ ചെയ്തപ്പോള്‍ എന്തോ തിരക്കിലായിരുന്ന അച്ഛമ്മ പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ നിര്‍മ്മിതബുദ്ധി കൊണ്ട് അച്ഛമ്മയെ സൃഷ്ടിച്ച് സംസാരിക്കാമെന്ന് ഉദയ് ശങ്കറും തീരുമാനിച്ചു. ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ്…
എല്ലാ പ്രതികൂല സാഹചര്യങ്ങടെയും മറികടന്നു വിജയിക്കുന്ന ചില ആളുകൾ ഉണ്ട്. അവരുടെ കഥകൾ എന്നും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും ശക്തിയുടെയും തെളിവാണ് മറ്റുള്ളവർക്ക് പ്രചോദനം ആയും മാറാറുണ്ട്. അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു വിജയഗാഥയാണ് ഐഎഎസ് പ്രീതി ബെനിവാളിൻ്റെത്. ഹരിയാനയിലെ ദുപേഡി സ്വദേശിയായ പ്രീതി, ഫഫ്‌ദാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് പഠിച്ചത്. നല്ല മാർക്കോടെ പ്രീതി പത്താം ക്ലാസ് പൂർത്തിയാക്കി. അവളുടെ അച്ഛൻ പാനിപ്പത്ത് തെർമൽ പ്ലാൻ്റിലും അമ്മ ബബിത അടുത്തുള്ള അംഗൻവാടിയിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. തുടർന്ന് അവൾ 12-ാം ക്ലാസിന് ശേഷം ഇസ്രാന കോളേജിൽ നിന്ന് ബി.ടെക്കിലും എം.ടെക്കിലും പ്രീതി ബിരുദം നേടി. എംടെക് പൂർത്തിയാക്കിയ ശേഷം പ്രീതി 2013 മുതൽ 2016 വരെ ബഹദൂർഗഡിലെ ഗ്രാമീൺ ബാങ്കിൽ ക്ലാർക്കായി ജോലി ചെയ്തു. അതിനുശേഷം, 2016 മുതൽ ജനുവരി 2021 വരെ കർണാലിൽ എഫ്‌സിഐയുടെ അസിസ്റ്റൻ്റ് ജനറൽ II ആയി ജോലി ചെയ്തു. പിന്നീട്, 2021 ജനുവരിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ…