Author: News Desk

നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭവുമായി വിപണിയിലേക്കിറങ്ങിയ സഞ്ജീവ് ബിക്‌ചന്ദാനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സെക്കൻഡ് ഹാൻഡ് കമ്പ്യൂട്ടറും പഴയ ഫർണിച്ചറുകളും ഉപയോഗിച്ച് ഒരു ഗാരേജിൽ തുടങ്ങിയ കമ്പനി ഇന്ന് വളർന്നു വലുതായി. Naukri.com, Jeevansathi.com തുടങ്ങിയ ജനപ്രിയ വെബ്‌സൈറ്റുകൾക്ക് പിന്നിലെ കമ്പനിയായ ഇൻഫോ എഡ്ജിൻ്റെ ഉടമയാണ് ഇന്ന് അദ്ദേഹം. ഇന്ന് സഞ്ജീവിൻ്റെ കമ്പനിക്ക് 50,000 കോടിയിലധികം മൂല്യമുണ്ട്. ഫോർബ്‌സ് പ്രകാരം 19,000 കോടിയിലധികം രൂപയാണ് സഞ്ജീവ് ബിക്‌ചന്ദാനിയുടെ ആസ്തി. ഐഐഎം അഹമ്മദാബാദിൽ നിന്ന് ബിരുദം നേടിയ സഞ്ജീവ് ബിക്‌ചന്ദാനി 1989-ൽ ഗ്ലാക്സോ സ്മിത്ത്ക്ലൈനിൽ തൻ്റെ ആദ്യ ജോലി ആരംഭിച്ചു. എന്നാൽ ഒരു വർഷത്തിനുശേഷം1990-ൽ സഞ്ജീവ് സ്വന്തമായി ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ വെച്ച് പരിചയപ്പെട്ട ഭാര്യ സുരഭിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. സെക്കൻഡ് ഹാൻഡ് കമ്പ്യൂട്ടറും പഴയ ഫർണിച്ചറുകളും ഉപയോഗിച്ച് സഞ്ജീവ് 1990 ൽ തൻ്റെ പിതാവിൻ്റെ ഗാരേജിൽ നിന്ന് ഇൻഫോ എഡ്ജ് ഇന്ത്യ ആരംഭിച്ചു.…

Read More

കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസം പകര്‍ന്ന്  റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടി. ഇതോടെ ടയര്‍ വ്യവസായികള്‍ റബ്ബറിന്റെ ഇറക്കുമതി ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. വാങ്ങല്‍ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ കിലോക്ക് 206 രൂപ വരെ നല്‍കി റബര്‍ വാങ്ങാന്‍ കമ്പനികള്‍ ഇപ്പോൾ നിര്‍ബന്ധിതരായി. കപ്പല്‍, കണ്ടെയ്നര്‍ എന്നിവയുടെ ക്ഷാമം മൂലം ഇറക്കുമതി കരാര്‍ ഉറപ്പിച്ച കമ്പനികള്‍ക്ക് പോലും ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്കോക്കില്‍ 167 രൂപയാണ് റബ്ബറിന്റെ വില. കേരളത്തിൽ മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചിരുന്നു. എങ്കിലും വിപണിയില്‍ വിട്ടുനിന്ന് വില കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ ഏറ്റിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് റബ്ബറിന്റെ അന്താരാഷ്ട്ര, ആഭ്യന്തര വിലകളിലെ അന്തരം 40 രൂപയിലെത്തുന്നത്. റബര്‍ വില 200 കടന്നതോടെ സബ്‌സിഡി ഇനത്തില്‍ കോടികളുടെ ലാഭമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. റബറിന് 180 രൂപയാണ് തറവില നിശ്ചയിച്ചിട്ടുള്ളത്. വില കൂടിയതോടെ തറവില 210 മുതൽ 220 രൂപയാക്കണമെന്ന…

Read More

വളർത്തു മൃഗങ്ങളെയും പക്ഷികളെയും സ്വന്തമാക്കുന്നതിന് വേണ്ടിയും അവയുടെ പരിപാലത്തിനു വേണ്ടിയും ധാരാളം പണം ചെലവഴിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. എന്നാൽ പ്രാണികളെ വളർത്തുന്നതിനു വേണ്ടി പണം ചെലവഴിക്കുന്നതിനെ കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഒരു ആഡംബര കാറിന്റെ വിലയൊക്കെ ഉള്ള പ്രാണികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ടോ? ഇതെല്ലാം നമ്മൾ മലയാളികൾക്ക് തികച്ചും അതിശയകരമായ വാർത്ത തന്നെയാണ്. എന്നാൽ ഇങ്ങിനെയും ചില സത്യങ്ങൾ ഉണ്ട്. അങ്ങനെ ലക്ഷങ്ങൾ വിലമതിപ്പുള്ള ഒരു പ്രാണി നമ്മുടെ ജൈവലോകത്തുണ്ട്. സ്റ്റാഗ് വണ്ടുകൾ അതിന് ഒരു ഉദാഹരണമാണ്. ഈ അപൂർവയിനത്തിൽപ്പെട്ട ചെറു പ്രാണിയുടെ ഇന്നത്തെ വില ഒരു ആഡംബര കാറിനോ വീടിനോ തുല്യമാണ്. കൃത്യമായി പറഞ്ഞാൽ 85,000 ഡോളർ അതായത് ഏകദേശം 75 ലക്ഷം ആണ് ഇന്ന് വിപണിയിൽ ഇതിന്റെ വില. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പ്രാണിയായ ഈ സ്റ്റാഗ് വണ്ടുകളുടെ വലിപ്പം രണ്ടോ മൂന്നോ ഇഞ്ച് മാത്രമാണ്. അപൂർവയിനത്തിൽപ്പെട്ട ഒരു പ്രാണി എന്നതിലുപരി ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവുമായ പ്രാണികളിൽ…

Read More

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ബിസിനസ് ലോകത്തും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വാർത്തയാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി വിവാഹം ചെയ്യുന്നത് വിരേൻ മർച്ചൻ്റിൻ്റെയും ഷൈല മർച്ചൻ്റിൻ്റെയും മകൾ രാധിക മർച്ചന്റിനെ ആണ്. ജൂലൈ 12 ന് ആണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പുള്ള പ്രീ വെഡിങ് ആഘോഷങ്ങൾ രണ്ട് ചടങ്ങുകൾ ജാംനഗറിലും യൂറോപ്പിലുമായി കുടുംബം ആഘോഷിച്ചിരുന്നു. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലെ ഫാഷനബിൾ ലുക്കുകൾ കൊണ്ട് രാധികാ മർച്ചൻ്റ് കഴിഞ്ഞ കുറച്ചു ദിവസമായി വാർത്താ തലക്കെട്ടുകളിൽ ഇടം നേടുന്നുണ്ട്. മകൾക്ക് പിറകെ ഇപ്പോൾ രാധികയുടെ അമ്മ ഷൈല മർച്ചൻ്റും സോഷ്യൽ മീഡിയ ട്രെൻഡിങ്ങുകളിൽ ഇടം പിടിക്കുകയാണ്. കോടീശ്വരനായ വിരേൻ മർച്ചൻ്റിൻ്റെയും ഷൈല മർച്ചൻ്റിൻ്റെയും മൂത്ത മകളാണ് രാധിക മർച്ചൻ്റ്. എൻകോർ ഹെൽത്ത്‌കെയർ ലിമിറ്റഡിൻ്റെ സ്ഥാപകനും സിഇഒയുമായ വിരേൻ മർച്ചൻ്റുമായി വിവാഹിതയായ ഷൈല…

Read More

ആഡംബര മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാട്ടി തിങ്കളാഴ്ച ഇന്ത്യയിൽ 16,50,000 രൂപയ്ക്ക് (എക്സ്-ഷോറൂം) ഒരു പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുകയാണ്. ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ ആണ് തിങ്കളാഴ്ച ഇന്ത്യയിൽ വിപണിയിലേക്ക് എത്തുന്നത്. ജൂലൈ അവസാനത്തോടെ മോട്ടോർസൈക്കിളിൻ്റെ വിതരണം ആരംഭിക്കും.  ലോകത്തില ഏറ്റവും ശക്തമായ സിംഗിൾ സിലിണ്ടർ എഞ്ചിനുമായിട്ടാണ് ഈ ബൈക്ക് വരുന്നത്. ‘സൂപ്പർക്വാഡ്രോ മോണോ’ എന്ന് വിളിക്കപ്പെടുന്ന പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. ഇത് ഡ്യുക്കാട്ടി 1299 പാനിഗേലിന് കരുത്ത് പകരുന്ന 1,285 സിസി സൂപ്പർ ക്വാഡ്രോയെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിളിലുള്ള പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 9,750 ആർപിഎമ്മിൽ 76.43 ബിഎച്ച്‌പി പവറാണ് നൽകുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന പവർ ഔട്ട്‌പുട്ടാണെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നു. ട്രാക്ക് ഉപയോഗത്തിന് മാത്രമായി ടെർമിഗ്നോണി എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, 9,500 ആർപിഎമ്മിൽ പവർ…

Read More

ഒരു  ദേശീയ സഹകരണ നയം കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. അതിനു മുന്നോടിയായി രാജ്യത്തെ ഓരോ ജില്ലയിലും ഒരു സഹകരണ ബാങ്കും, വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു എന്നാണ് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. പൊതുവെ ശക്തമായ കേരളത്തിലെ സഹകരണമേഖലയിലേക്ക് PACS , ജില്ലാ സഹകരണ ബാങ്കുകൾ എന്നിവ വരുന്നത് സഹകരണമേഖലയെ വളർത്തുമോ അതോ തളർത്തുമോ  എന്ന ആശങ്കയിലാണ് സംസ്ഥാന സഹകരണ മേഖല.   സഹകരണ സ്ഥാപനങ്ങൾ ഇല്ലാത്ത രണ്ട് ലക്ഷം പഞ്ചായത്തുകൾ രാജ്യത്തുണ്ടെന്ന അമിത്ഷായുടെ കണക്കുകൾ പക്ഷെ കേരളത്തിന് ബാധകമല്ല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഈ രണ്ട് ലക്ഷം പഞ്ചായത്തുകളിൽ മൾട്ടി പർപ്പസ് പിഎസിഎസ് സൃഷ്ടിക്കുമെന്നാണ് അമിത്ഷായുടെ വാഗ്ദാനം.   പ്രവർത്തനക്ഷമമായ ഒരു ജില്ലാ സഹകരണ ബാങ്കും പ്രവർത്തനക്ഷമമായ ഒരു ജില്ലാ പാൽ ഉൽപാദക യൂണിയനും ഇല്ലാത്ത ഒരു സംസ്ഥാനമോ ജില്ലയോ രാജ്യത്ത് ഉണ്ടാകരുതെന്നാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ പ്രവർത്തന…

Read More

ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിൻ സി യും ഇതിൽ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്‌, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ഭക്ഷണ പ്രേമികളുടെ ഇഷ്ട പഴങ്ങളിൽ ഒന്ന് തന്നെയാണ് പാഷൻ ഫ്രൂട്ട്. എന്നാൽ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇപ്പോൾ പാഷൻ ഫ്രൂട്ടിന്റെ വില ഇടിഞ്ഞിരിക്കുകയാണ്. ജനുവരി മുതൽ ഏപ്രിൽ വരെ 50 മുതൽ 70 രൂപ വരെ വില ലഭിച്ചുകൊണ്ടിരുന്ന പാഷൻ ഫ്രൂട്ടിന് ഇപ്പോൾ 30 മുതൽ 40 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. മഴക്കാലത്ത് പാഷൻ ഫ്രൂട്ട് പൾപ്പ് നിർമാണവും ചെലവും കുറഞ്ഞതും ഉത്പാദനം വർധിച്ചതുമാണ് വിലയിടിയാൻ കാരണം. കോട്ടയത്തും കൊച്ചിയിലുമുള്ള ചെറുകിട വ്യാപാരികളും, പൾപ്പ്, സിറപ്പ് നിർമാതാക്കളും, കയറ്റുമതിക്കാരുമാണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാർ. മഴക്കാലം…

Read More

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ എല്ലാ എൽപിജി ഗ്യാസ് ഏജൻസികൾക്കും മുന്നിൽ കനത്ത ക്യൂ ആണ് കാണപ്പെടുന്നത്. സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ആണ് ഈ ക്യൂ സൃഷ്ടിച്ചതും ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചതും. ഇതിനൊരു നിശ്ചിത കാലാവധി ഉണ്ടാകും എന്നും അത് തീരും മുൻപ് മസ്റ്ററിംഗ് നടപ്പിലാക്കണം എന്നുള്ളതും കൊണ്ടായിരുന്നു ഉപയോക്താക്കൾ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ രാവിലെ മുതൽ വലിയ ക്യൂവിൽ കാത്തുനിന്നത്. എന്നാൽ ഇപ്പോഴിതാ ഗ്യാസ് മസ്റ്ററിംഗില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന് മറുപടിയായി  ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.…

Read More

വിന്‍ഡോസിലെ ഏറ്റവും അടിസ്ഥാന ആപ്ലിക്കേഷനുകളിലൊന്നാണ് നോട്ട് പാഡ്. എന്തെങ്കിലും അത്യാവശ്യ കുറിപ്പുകളോ ലേഖനങ്ങളോ ടൈപ്പ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണിത്. എച്ച്ടിഎംഎല്‍ പോലെയുള്ള പല പ്രോഗ്രാമിങ്ങ് ഭാഷകളും ചിട്ടപ്പെടുത്താനും സേവ് ചെയ്യാനും നോട്ട് പാഡിനു കഴിയും. ഇത്തരത്തിൽ നോട്ട്പാഡ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്  മൈക്രോസോഫ്റ്റ് വിൻഡോസ്. വിൻഡോസ് 11-ൽ നോട്ട്പാഡ് ആപ്പിൽ അക്ഷരത്തെറ്റ് പരിശോധനയും സ്വയം തിരുത്തലും ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 1983ല്‍ ഇറങ്ങിയ വിന്‍ഡോസ് 1.0 മുതല്‍ വിന്‍ഡോസിന്റെ എല്ലാ പതിപ്പുകളിലുമുള്ള ഒരു ടെക്സ്റ്റ് എഡിറ്ററാണ് നോട്ട്പാഡ്. ഇക്കാലം കൊണ്ട് വിന്‍ഡോസ് ഓഎസിന് പലവിധ മാറ്റങ്ങള്‍ വന്നുവെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാത്ത ആപ്ലിക്കേഷന്‍ കൂടിയാണിത്. അതുകൊണ്ട് തന്നെ 40 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ പുതിയ ഫീച്ചറിനെ വളരെ പ്രത്യേകതകളോട് കൂടി ടെക് ലോകം നോക്കി കാണുന്നു. മാർച്ചിൽ തന്നെ പുതിയ ഫീച്ചറുകൾ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, വിൻഡോസ് 11 ഉപയോക്താക്കൾക്ക് രണ്ട് ഫീച്ചറുകളും ഇപ്പോൾ ഉപയോഗിക്കാൻ…

Read More

 ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളും കൺസൾട്ടിംഗ് കമ്പനിയുമായ ടെക് മഹീന്ദ്രയിൽ തൊഴിൽ അവസരം. മഹീന്ദ്ര ഗ്രൂപ്പിൻ്റെ ഭാഗമായ, കമ്പനിയുടെ ആസ്ഥാനം പൂനെയിലാണ്. ഐടി, കസ്റ്റമർ കെയർ, സോഫ്‌റ്റ്‌വെയർ ഡെവലപ്പർ എന്നിങ്ങിനെ  വിവിധ റോളുകൾക്കായി ടെക് മഹീന്ദ്ര വാക്ക്-ഇൻ അഭിമുഖങ്ങൾ നടത്തുന്നു. ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റകൾ, ഐഡി പ്രൂഫ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയ്‌ക്കൊപ്പം അപേക്ഷിക്കാം. ജൂലൈ 9 മുതൽ 11 വരെയാണ് അഭിമുഖങ്ങൾ നടക്കുന്നത്. കമ്പനി വിവരങ്ങൾ കമ്പനി: ടെക് മഹീന്ദ്രശമ്പളം: വെളിപ്പെടുത്തിയിട്ടില്ലപ്രവർത്തി പരിചയം: 2-6 വർഷംജോലി തരം: മുഴുവൻ സമയംയോഗ്യത: ബിരുദം ജോലി വിവരണം റോൾ: കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (പ്രീമിയം വോയ്സ് പ്രോസസ് – ഓഫീസിൽ നിന്നുള്ള ജോലി)സ്ഥലം: നോയിഡ ഉത്തരവാദിത്തങ്ങൾ: ഉപഭോക്തൃ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുക.രാത്രി ഷിഫ്റ്റ് ഉൾപ്പെടെയുള്ള ഷിഫ്റ്റുകളിൽ ജോലി ചെയ്യുക. ആവശ്യകതകൾ: ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.ശക്തമായ ആശയവിനിമയ കഴിവുകൾ.ഉടനടി ചേരുന്നവർക്ക് മുൻഗണന.കുറഞ്ഞത് 2 വർഷത്തെ ബിപിഒ പരിചയം.…

Read More