Author: News Desk

മന്ദഗതിയിലായിരുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം വീണ്ടും വേഗത്തിലാകുന്നു. എച്എംടി കളമശ്ശേരിയിൽ പുതിയ കാസ്റ്റിങ് യാർഡ് സ്ഥാപിക്കുന്നതോടെയാണ് മെട്രോ നിർമാണം വേഗത്തിലാകുക. കാസ്റ്റിങ് യാർഡിന്റെ വരവോടെ രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ട മെട്രോയുടെ നിർമാണം പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. വാഴക്കാല അടക്കമുള്ള ഇടങ്ങളിൽ മെട്രോ വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. എന്നാൽ ഇതിനായി കെഎസ്ഇബി നിലവിൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് വൈദ്യുതി നിയന്ത്രണം കൊണ്ടു വന്നത്. കെഎസ്ഇബിയുമായി സഹകരിച്ച് ഇതിനുള്ള പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും മെട്രോ അധികൃതർ പറഞ്ഞു. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർമാണത്തിൻ്റെ പൈലിങ് ആരംഭിച്ചു. എച്ച്എംടിയിലെ കാസ്റ്റിങ് യാർഡിൻ്റെ വികസനം പുരോഗമിക്കുകയാണ്. പില്ലറുകളുടെ നിർമാണം വേഗത്തിലാക്കാൻ ഇത് സഹായിക്കും. മെട്രൊയുടെ 60-70 ശതമാനം ഘടകം ഈ പ്രീകാസ്റ്റുകളാണ്. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനുള്ള മറ്റ് കാര്യങ്ങളും വേഗത്തിലാക്കുമെന്ന് മെട്രോ നിർമാണ അധികൃതർ പറഞ്ഞു. പാലാരിവട്ടം മേൽപ്പാലത്തിന്…

Read More

സ്ത്രീശാക്തീകരണത്തിൽ എന്നും മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം. ആ ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതി ചേർക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. മെട്രോ ഫെറികളുടെ പൈലറ്റുമാരായി മൂന്ന് വനിതകളെ നിയമിച്ചാണ് രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ചരിത്രമെഴുതുന്നത്. ഏ. അരുണിമ, ആർ. എസ്. ലക്ഷ്മി, എസ്. സ്നേഹ എന്നീ മൂന്ന് ചുണക്കുട്ടികളാണ് കൊച്ചി വാട്ടർ മെട്രോ ഫെറി നിയന്ത്രിക്കുന്ന പൈലറ്റുമാരായി എത്തിയിരിക്കുന്നത്. ട്രെയിനി ലസ്കാർസ് ആയി പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മൂവർസംഘം ഒരു വർഷത്തിനുള്ളിൽ മുഴുവൻ സമയ പൈലറ്റുമാരാകും. വാട്ടർ മെട്രോയിൽ മാത്രമല്ല സാധാരണ ബോട്ട് സർവീസുകളിൽ പോലും പൈലറ്റ് സ്ഥാനത്ത് പുരുഷ മേധാവിത്വമുള്ള സാഹചര്യത്തിലാണ് ഇവരുടെ വരവ് വേറിട്ടു നിൽക്കുന്നത്. അരുണിമയും ലക്ഷ്മിയും സ്നേഹയും ഇന്ത്യയിൽത്തന്നെ ജനറൽ പർപ്പസ് റേറ്റിങ് കൺവേഷൻ കോഴ്സ് പാസ്സാകുന്ന ആദ്യ വനിതകൾ കൂടിയാണ്. കേരള മെരിടൈം ബോർഡിന്റെ പരിശീലനം പൂർത്തിയാക്കിയ ഇവർ ഒരു വർഷത്തെ വാ‌ട്ടർ മെട്രോ ട്രെയിനിങ്ങിനു ശേഷം നൂറ് യാത്രക്കാരുള്ള ഫെറിയുടെ പൈലറ്റായി മാറും. നിലവിൽ…

Read More

റോദ എന്ന വാക്കിന് തടസ്സം എന്നാണ് അർത്ഥം. തടസ്സങ്ങളില്ലാതെ ട്രേഡിങ്ങ് ചെയ്യാം എന്ന ആശയത്തോടെയാണ് 2010ൽ സെറോദ (സീറോ തടസ്സം) എന്ന സ്റ്റോക് ബ്രോക്കറിങ് സ്ഥാപനവുമായി നിഖിൽ കാമത്തും സഹോദരൻ നിധിൻ കാമത്തും രംഗത്തെത്തുന്നത്. 14 വർഷങ്ങൾക്കു ശേഷം രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക് ബ്രോക്കറിങ് സ്ഥാപനമാണ് സെറോദ. ഇന്ത്യൻ സംരംഭക ലോകത്തേക്ക് യുവത്വത്തിന്റെ ചുറുചുറുക്കുള്ള ആശയങ്ങളുമായി കടന്നു വന്ന വ്യക്തിത്വമാണ് നിഖിൽ കാമത്ത്. 37ാം വയസ്സിൽ അദ്ദേഹം എത്തിപ്പിടിച്ച നേട്ടങ്ങൾ ആശ്ചര്യം ഉളവാക്കുന്നതാണ്. 2024ലെ ഫോർബ്സ് ധനികരുടെ പട്ടിക പ്രകാരം 25730 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഈ നേട്ടം കാമത്തിന്റെ അതുല്യ നേതൃപാടവത്തിന്റേയും ഉൾക്കാഴ്ചകളുടേയും സമർപ്പണത്തിന്റേയും ഫലമാണ്. കോൾ സെന്റർ ജീവനക്കാരൻ എന്ന നിലയിൽ ആരംഭിച്ച യാത്രയാണ് ഇന്ന് സംരംഭക ലോകത്തെ അദ്ഭുതത്തിൽ എത്തിനിൽക്കുന്നത്. ബെംഗളൂരു ബോയ്,പത്തിൽ നിർത്തിയ പഠിത്തംബെംഗളൂരുവിൽ ജനിച്ച കമ്മത്ത് പത്താം തരം ആയപ്പോഴേക്കും സ്കൂളിൽ പോകുന്നത് നി‍‍‍ർത്തി. ചെറുപ്രായത്തിൽ തന്നെ നിഖിൽ പണമുണ്ടാക്കാനുള്ള…

Read More

ഇന്ത്യൻ ആത്മീയതയുടെ ഭാഗമായി എണ്ണമറ്റ ആത്മീയ നേതാക്കൾ ആണ് ദശലക്ഷക്കണക്കിന് ആളുകളെ നയിക്കുന്നത്. എന്നാൽ ഇവരുടെ ഒക്കെ വിദ്യാഭ്യാസ യോഗ്യതകൾ എന്തായിരിക്കും എന്ന് ഒരിക്കൽ എങ്കിലും ആലോചിക്കാതെ ഒരാൾ പോലും ഉണ്ടാവില്ല. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് (ഐഐടി) ബിരുദം നേടിയ ആത്മീയ ഗുരുക്കന്മാർ പോലും നമുക്കിടയിൽ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിയ്ക്കാൻ സാധിക്കുമോ? ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരാണ് നമ്മുടെ ആത്മീയ ഗുരുക്കളിൽ പലരും. ആത്മീയതയുടെ പാത തിരഞ്ഞെടുത്ത എട്ട് ഐഐടി പൂർവ്വ വിദ്യാർത്ഥികളെ അറിയാം. സ്വാമി മുകുന്ദാനന്ദ വിശിഷ്ട ആത്മീയ ആചാര്യനും ജഗദ്ഗുരു കൃപാലു യോഗിൻ്റെ (JKYog) സ്ഥാപകനുമായ സ്വാമി മുകുന്ദാനന്ദ ഒരു ഐഐടി ഡൽഹി പൂർവ്വ വിദ്യാർത്ഥിയാണ്. എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ (ഐഐഎം) നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്. ഗൗരംഗ ദാസ് ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിൻ്റെ (ഇസ്‌കോൺ) ഗവേണിംഗ് ബോഡി കമ്മീഷനിലെ അംഗമായ…

Read More

എലിസബത്ത് രാജ്ഞിയുടെ അപൂർവ റേഞ്ച് റോവർ കാർ സ്വന്തമാക്കി ഇന്ത്യക്കാരൻ യൊഹാൻ പൂനവാല വാർത്തകളിൽ ഇടം നേടുന്നു.രാജ്ഞി ഉപയോഗിച്ചിരുന്ന 2016 മോഡൽ റേഞ്ച് റോവർ എസ്ഡിവി8 എന്ന വാഹനമാണ് അദ്ദേഹം ഓക്ഷനിൽ സ്വന്തമാക്കിയത്. രാജ്ഞിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രത്യേകം നിർമിച്ച വാഹനം ബ്രിട്ടീഷ് രാജകുടുംബം ഓക്ഷനിൽ വെക്കുകയായിരുന്നു. കാറിന്റെ ഒറിജിനൽ റജിസ്ട്രേഷൻ നമ്പറായ OU16ZVH എന്ന നമ്പറോട് കൂടി തന്നെയാണ് പൂനവാല വാഹനം സ്വന്തമാക്കിയത്. സാധാരണ ഗതിയിൽ ബ്രിട്ടീഷ് രാജകുടുംബം വിൽക്കുന്ന വാഹനങ്ങളുടെ നമ്പർ മാറ്റാറാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ചത് കൊണ്ടു തന്നെ ഈ വിൽപന വാഹനത്തിന്റെ ചരിത്രമൂല്യം വർധിപ്പിക്കുന്നു. ഏകദേശം 2.25 കോടി രൂപയ്ക്കാണ് കാർ ബ്രാംലി എന്ന ഓക്ഷനേർസ് ലേലത്തിനായി വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിതത്. എന്നാൽ ഇതിലും എത്രയോ ഉയർന്ന തുകയ്ക്കാണ് പൂനവാല കാർ സ്വന്തമാക്കിയിരിക്കുന്നത്. രാജ്ഞിക്കായി പ്രത്യേകം ഒരുക്കിയ ധാരാളം സംവിധാനങ്ങൾ കാറിലുണ്ട്. എമർജൻസി ലൈറ്റിംഗ്, മസാജ് സീറ്റുകൾ, പ്രത്യേക സ്റ്റെപ്പുകൾ എന്നിവയുൾപ്പെടെ നിരവധി…

Read More

Dyson WashG1 ഇന്ത്യയിൽ അവതരിപ്പിച്ച് ഡൈസൺ. വെറ്റ് ഫ്ലോർ ക്ലീനിങ് വിഭാഗത്തിൽ കമ്പനിയുടെ ആദ്യ പ്രൊഡക്റ്റ് ആണിത്. ഈർപ്പമുള്ളതും ഉണങ്ങിയതുമായ അഴുക്കിനെ ഒരുപോലെ വൃത്തിയാക്കാൻ പാകത്തിലാണ് ഈ കോഡ്ലെസ് ക്ലീനറിന്റെ വരവ്. ഡ്യുവൽ കൗണ്ടർ റോട്ടേറ്റിങ് മൈക്രോഫൈബർ റോളറുകളാണ് Dyson WashG1ന്റെ സവിശേഷത. ഇതോടൊപ്പം തറയിലെ അഴുക്കും പാടുകളും കളയാവുന്ന വേറിട്ട ഹൈഡ്രേഷൻ സംവിധാനവും വാഷ് ജി1ന്റെ പ്രത്യേകതയാണ്. ഒരു ലിറ്റർ വാട്ടർ ടാങ്കിൽ നിന്നും റോളറിന്റെ 26 ഭാഗങ്ങളിലേക്ക് വെള്ളമെത്തും. ഇതിലൂടെ അനായാസം തറയിലെ അഴുക്ക് കളയാം. 64800 ഫിലമെന്റുകൾ റോളറിലെ മൈക്രോഫൈബറിൽ ഉൾക്കൊള്ളുന്നതായി കമ്പനി അവകാശപ്പെടുന്നു. ജലാംശം വലിച്ചെടുത്ത് അഴുക്കിനെ വേർതിരിക്കാൻ ഇത് സഹായിക്കും. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ ക്ലീനർ ഉപയോഗിച്ച് 3100 സ്ക്വയർ ഫീറ്റ് നിലം വൃത്തിയാക്കാനാകും. ഇത് കൊണ്ട് തന്നെ വിശാലമായ ഇടം വ‍ത്തിയാക്കാൻ ഇത് അനുയോജ്യമാണ്. അഴുക്ക് വേർതിരിക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണ് Dyson WashG1നെ വേറിട്ടു നിർത്തുന്നത്. ഈർപ്പമുള്ളതും ഉണങ്ങിയതുമായി മാലിന്യങ്ങളെ വേർതിരിക്കുന്നതിലൂടെ വൃത്തിയായി അവയെ സംസ്കരിച്ചെടുക്കാം.…

Read More

ഫോബ്‌സിന്റെ പട്ടികപ്രകാരം ലോകത്തിലെ ശതകോടീശ്വരന്മാരിൽ അധികവും പുരുഷന്മാരാണ്. വളരെ കുറച്ച് സ്ത്രീകൾ മാത്രമേ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളൂ. അതിൽ ഒരാൾ ആണ് സ്വന്തം പ്രയത്നം കൊണ്ട് ഈ പട്ടികയിൽ ഇടം പിടിച്ച റാഫേല അപോണ്ടെ-ഡയമന്റ്. വിവാഹശേഷം ചെറിയ ജോലികൾ മാത്രം ചെയ്തു തുടങ്ങിയ ഒരു സാധാരണ വനിതയിൽ നിന്നുമാണ് റാഫേല അപ്പാണ്ടെ ഡയമന്റ് ഇന്നത്തെ സമ്പന്നയെന്ന പദവിയിലേക്ക് എത്തിച്ചേർന്നത്. ഫോർബ്‌സിന്റെ 2023ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 43-ാം സ്ഥാനത്തെത്തിയ റാഫേല അപോണ്ടെ-ഡയമന്റ് ആ പട്ടികയിൽ ഇടംപിടിക്കുന്ന എക്കാലത്തെയും ഉയർന്ന റാങ്കുള്ള ധനികയാണ്. കുടുംബത്തിൽ നിന്നും കിട്ടിയതോ പാരമ്പര്യമായി കൈമാറി കിട്ടിയതോ ആയ സ്വത്തുക്കൾ കൊണ്ടല്ല അവർ ഈ പദവി നേടിയത്. മറിച്ച് സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികയായി തീർന്ന വ്യക്തിയാണ്. അതുകൊണ്ടാണ് റാഫേല അപോണ്ടെ-ഡയമന്റ് എന്ന വനിതയെ ലോകത്തിലെ ഏറ്റവും ധനികയായ ‘സെൽഫ് മെയ്ഡ് വുമൺ’ എന്ന് വിളിക്കുന്നത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ 28.6 ബില്യൺ…

Read More

ഡിസംബറിൽ കമ്മീഷനിംഗിന് തയ്യാറെടുക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ ദേശീയ പാത 66 (NH 66)മായി ബന്ധിപ്പിക്കുന്ന ഇടക്കാല റോഡ് പദ്ധതിക്ക് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അംഗീകാരം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ. ഇടക്കാല റോഡിനൊപ്പം ക്ലോവർലീഫ് പ്രവേശനത്തിനുള്ള രൂപകൽപ്പനയ്ക്കും നവംബറോടെ അന്തിമ അനുമതി ലഭിക്കുമെന്ന് കരുതുന്നു. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) പ്രൊപ്പോസലിൽ ഇടക്കാല, ദീർഘകാല റോഡ് കണക്റ്റിവിറ്റികൾ അടങ്ങുന്നതാണ്. അനുമതി ലഭിച്ചാൽ ഇടക്കാല പാതയുടെ നിർമാണം ആരംഭിക്കും. തുറമുഖം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ റോഡ് വഴിയുള്ള കണ്ടെയ്‌നർ നീക്കം ആരംഭിക്കുമെന്ന് വിഐഎസ്എൽ പ്രതിനിധി പറഞ്ഞു. എൻഎച്ച്എഐയുമായും അദാനി ഗ്രൂപ്പുമായും ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ട്രക്കുകൾക്ക് യു-ടേണുകൾ സുഗമമാക്കുന്നതിന് എൻഎച്ച് 66 മീഡിയൻ്റെ ഒരു ഭാഗം വെട്ടിമാറ്റുന്നതും സുഗമമായ ചരക്ക് നീക്കത്തിന് ആക്സസ് പോയിൻ്റുകൾ സൃഷ്ടിക്കുന്നതും ഈ പ്രൊപ്പോസലിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി മുന്നറിയിപ്പ് അടയാളങ്ങളും ഹൈവേയുടെ ഇരുവശങ്ങളിലും കുറഞ്ഞത് 1 കിലോമീറ്റർ മുന്നിലായി ബോർഡുകളും സ്ഥാപിക്കും. റോഡ്…

Read More

മികച്ചതും വ്യത്യസ്തവുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടനാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകൻ്റെ മകൻ എന്ന നിലയിൽ നിന്നും കുറഞ്ഞ വർഷങ്ങൾകൊണ്ടു തന്നെ തന്റെ അഭിനയം കൊണ്ട് അദ്ദേഹം മലയാള സിനിമയിൽ സ്വന്തം മേൽവിലാസമുണ്ടാക്കി. വാഹനപ്രിയനായ അർജുൻ അശോകന്റെ ഗാരേജിലേക്ക് പുതുതായി എത്തിയ അതിഥിയാണ് ബിഎം‍ഡബ്ല്യു എക്സ് 5 40 ഐഎം. 1.06 കോടി എക്സ് ഷോറൂം വില വരുന്ന വാഹനം നാർഡോ ഗ്രേ നിറത്തിലാണ്. ഈ നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ X5 മോഡൽ ആണ് ഇത്. കഴിഞ്ഞ വർഷമാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ആഡംബരവും സ്പോർട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വലിയ കിഡ്‌നി ഗ്രിൽ വാഹനത്തിന് വ്യത്യസ്ത രൂപം സമ്മാനിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ്…

Read More

ഫോർട്ട് കൊച്ചിയിൽ കേരള ടൂറിസം വകുപ്പിന്റെ നവീകരിച്ച റസ്റ്റ് ഹൗസ് പ്രവർത്തന സജ്ജമായി. ഫോർട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിർമ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളാണ് പഴമയുടെ തനിമ നഷ്ടപ്പെടാതെ നവീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയാണ് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലും ആരംഭിച്ചിരിക്കുന്നത്. ഇരു കെട്ടിടങ്ങളിലേയും പ്ലംബിങ്, വൈദ്യുതി സംവിധാനങ്ങൾ പുതുക്കി. ഹാളുകൾ മോടിയാക്കിയത് കൂടാതെ മേൽക്കൂരയിലെ പഴയ ഓടുകൾ മാറ്റി പുതിയവ വെച്ചു. സീലിങ്ങും പുതുക്കിയിട്ടുണ്ട്. റസ്റ്ററൻ്റ്, അടുക്കള, വാഷ് റൂം എന്നിവയിലും അറ്റകുറ്റപ്പണികൾ നടത്തി. ഫോർട്ട് കൊച്ചി കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, കൊല്ലം ജില്ലയിലെ കുണ്ടറ, വയനാട് ജില്ലയിലെ മേപ്പാടി, സുൽത്താൻ ബത്തരേി, പാലക്കാട് ജില്ലയിലെ തൃത്താല, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് തുടങ്ങിയ ഗസ്റ്റ് ഹൗസുകളും നവീകരിച്ചിരുന്നു. 2021ലാണ് കേരളത്തിലെ പൊതു മരാമത്ത് റെസ്റ്റ് ഹൗസുകൾ…

Read More