Author: News Desk

ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് കമ്പനിയായ ഫോണ്‍പേ, അതിന്റെ യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ചു. സ്വന്തം ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ സേവനം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക്, ഈ ക്രെഡിറ്റ് ലൈനുകളെ ഫോണ്‍ പേയിലെ യുപിഐയുമായി ബന്ധിപ്പിക്കാനും തടസ്സമില്ലാതെ മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ നടത്താനും സാധിക്കുമെന്ന് ഫോണ്‍ പേ അറിയിച്ചു. ‘ഈ ഫീച്ചര്‍ ദശലക്ഷക്കണക്കിന് വ്യാപാരികളില്‍ നിന്ന് എളുപ്പത്തില്‍ പര്‍ച്ചെയ്‌സുകള്‍ നടത്താനും പ്രതിമാസ ചെലവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഹ്രസ്വകാല ക്രെഡിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു,’- ഫോണ്‍പേ പ്രസ്താവനയില്‍ പറഞ്ഞു. അടുത്തിടെ യുപിഐയുടെ വ്യാപ്തി വിപുലീകരിച്ച് പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിന് പിന്നാലെയാണ് ഫോണ്‍പേ പുതിയ സേവനം അവതരിപ്പിച്ചത്.ക്രെഡിറ്റ് ലൈനുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വ്യാപാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ‘ഫോണ്‍പേ പേയ്മെന്റ് ഗേറ്റ് വേയിലെ വ്യാപാരികള്‍ക്ക് അവരുടെ ഉപഭോക്താക്കള്‍ക്ക് ഒരു അധിക പേയ്മെന്റ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യാന്‍ ഈ ഓപ്ഷന്‍ അനുവദിക്കുന്നു.ഈ ഓഫര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഒരു പേയ്മെന്റ്…

Read More

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറൻ്റുകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിൻ്റെ റോഡ് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വിഭാഗമാണ് കെഎസ്ആർടിസി. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് ഭക്ഷണ പാനീയ സേവനങ്ങൾ നൽകുന്നതിനായി പ്രധാന റൂട്ടുകളിൽ സ്ഥിതി ചെയ്യുന്നതും നല്ല രീതിയിൽ പ്രവർത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറൻ്റുകളിൽ നിന്ന് കെഎസ്ആർടിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിക്കുന്നതായി കെഎസ്ആർടിസി അറിയിച്ചു. 1. ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള വെജ്, നോൺ വെജ് ഭക്ഷണം ന്യായമായ നിരക്കിൽ നൽകുന്ന ഭക്ഷണശാലകളായിരിക്കണം.2. ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം3. ശുചിത്വമുള്ള ടോയ്‌ലറ്റുകൾ / മൂത്രപ്പുരകൾ, വിശ്രമമുറി സൗകര്യങ്ങൾ ഉണ്ടായിരിക്കണം4. ബസ് പാർക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് എസ്റ്റേറ്റ് ഓഫീസർ, ചീഫ് ഓഫീസ്, കെഎസ്ആർടിസി…

Read More

സ്വന്തമായി ബിസിനസ് ചെയ്യുകയും ജീവിതത്തിലും ബിസിനസിലും ഒരുപോലെ വിജയം കണ്ടെത്തുന്നതുമായ സ്ത്രീകൾ മറ്റുള്ളവർക്ക് എന്നും പ്രചോദനം തന്നെയാണ്. വു ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സണും സിഇഒയുമായ ദേവിത സറഫിൻ്റെ കഥയും അത്തരത്തിലുള്ള ഒരു പ്രചോദനാത്മകമായ ഒന്നാണ്. 24-ാം വയസ്സിൽ വി ഗ്രൂപ്പ് സ്ഥാപിച്ചുകൊണ്ടാണ് ദേവിത തൻ്റെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. ഇന്ന്, വൂ ഗ്രൂപ്പിന്റെ വരുമാനം 1000 കോടി രൂപയാണ്. 3 ദശലക്ഷത്തിലധികം ടെലിവിഷനുകൾ വിജയകരമായി വിറ്റഴിച്ചുകൊണ്ട് ആഗോളതലത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ടിവി ബ്രാൻഡായി വൂ മാറിക്കഴിഞ്ഞു. 2020-ൽ പുറത്തുവന്ന ഹുറൂൺ റിപ്പോർട്ട് പ്രകാരം 40 വയസ്സിന് താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സെൽഫ് മേഡ് വനിതയായി ദേവിത സരഫിനെ തിരഞ്ഞെടുത്തു. കൂടാതെ, ഫോർച്യൂണിൻ്റെ ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 സ്ത്രീകളുടെ പട്ടികയിൽ ഇടംനേടുകയും ഫോർബ്സ് ഇന്ത്യയുടെ മോഡൽ സിഇഒ ആയി തിരഞ്ഞെടുക്കുകയും ചെയ്ത ആളാണ് ദേവിത. മുംബൈയിലെ ഒരു ബിസിനസ്സ് അധിഷ്‌ഠിത കുടുംബത്തിൽ ജനിച്ച ദേവിത സറഫ് സതേൺ കാലിഫോർണിയ…

Read More

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) കഴിഞ്ഞ വര്‍ഷമാണ് അവരുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ റേഞ്ച് റോവറിന്റെ ഇലക്ട്രിക് പതിപ്പ് എത്തിക്കുമെന്ന് അറിയിച്ചത്. ഈ വര്‍ഷം തന്നെ ഈ വാഹനം പുറത്തിറക്കാന്‍ കഴിയുമെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. റേഞ്ച് റോവര്‍ ഇ.വി. നിര്‍മിക്കുന്നുവെന്നത് കേവലം ഒരുപാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ആദ്യ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി നടത്തുന്ന ക്ലൈമറ്റ് കണ്ടീഷന്‍ പരീക്ഷണയോട്ടങ്ങളുടെ ചിത്രമാണ് ലാന്‍ഡ് റോവര്‍ പുറത്തുവിട്ടിരുന്നത്. വിന്റര്‍ ടെസ്റ്റിന്റെ ഭാഗമായി മഞ്ഞിന് മുകളിലൂടെ വാഹനം ഓടുന്നതാണ് ചിത്രത്തിലുള്ളത്. സാധാരണ പരീക്ഷണയോട്ടങ്ങളിലേത് പോലെ മൂടിക്കെട്ടലുകളൊന്നുമില്ലാതെയാണ് ഈ വാഹനം ഇറങ്ങിയിരിക്കുന്നത്. റേഞ്ച് റോവര്‍ ഭാവങ്ങളോടെ തന്നെയാണ് ഇലക്ട്രിക് പതിപ്പും എത്തുന്നതെന്ന് തെളിക്കുന്നതിനാണിതെന്നാണ് വിശദീകരണം. വർഷാവസാനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് റേഞ്ച് റോവർ EV പ്രോട്ടോടൈപ്പ് അനാച്ഛാദനം ചെയ്തു. പരീക്ഷണത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആണ് ഈ അനാച്ഛാദനം. ഇലക്ട്രിക് റേഞ്ച്…

Read More

ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ സിഇഒ ഭവിഷ് അഗർവാൾ, ഒരാഴ്ചയ്ക്കുള്ളിൽ തൻ്റെ ആസ്തിയിൽ ഒരു വലിയ വർധന സൃഷ്ടിച്ചുകൊണ്ട് തന്റെ തലവര തന്നെ മാറ്റി എഴുതിയ ആളാണ്. ഇന്ത്യൻ ഓഹരി വിപണികളിലെ ഏറ്റവും വിജയകരമായ ഐപിഒകളിൽ ഒന്നായി ഒല മാറികഴിഞ്ഞു. വിപണിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒല ഇലക്ട്രിക്കിന്റെ ഓഹരി മൂല്യത്തിലുണ്ടായ വർധന ഇരട്ടിയോളമാണ്. അതായ്ത നിക്ഷേപകരുടെ പണവും ഇരട്ടിയായി. ഓഹരികളുടെ കുതിപ്പ് അഗർവാളിന്റെ ആസ്തി 21,000 കോടി രൂപയിലേക്ക് ഉയർത്തി. ഈ മാസം രണ്ടിനായിരുന്നു ഒലയുടെ ഐപിഒ കഥ തുടങ്ങുന്നത്. വെറും ഏഴ് ട്രേഡിംഗ് ദിവസങ്ങളിൽ, ഒല ഇലക്ട്രിക്കിന്റെ ഓഹരി വില 107% ഉയർന്നു. കൃത്യമായി പറഞ്ഞാൽ ഓഹരി 76 രൂപയിൽ നിന്ന് 157.53 രൂപയിലേക്ക് കുതിച്ചു. ഇക്കാലയളവിൽ നാല് തവണ അപ്പർ സർക്യൂട്ട് നേട്ടവും ഓഹരി കൈവരിച്ചു. അതേസമയം ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം സ്റ്റോക്ക് 12% തിരുത്തലും നേരിട്ടിട്ടുണ്ട്. ഓഹരിയുടെ കുതിപ്പ് ഭവിഷിന്റെ ആസ്തിയിൽ വലിയ സ്വാധിനം ചെലുത്തുന്നു.…

Read More

കോടികൾ ശമ്പളം വാങ്ങുന്ന സിഇഒമാരുണ്ട്. അംബാനിയുടെയും അദാനിയേയും പോലെ ഉള്ള ശത കോടീശ്വരന്മാർക്കൊപ്പമൊന്നും ജോലി ചെയ്തിട്ടില്ലാത്തവർ. അക്കൂട്ടത്തിൽ ഒരാൾ ആണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന രണ്ടാമത്തെ സിഇഒ പദവി സ്വന്തമാക്കിയ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് (Salil Parekh). 66.25 കോടിയാണ് അദ്ദേഹത്തിന്റെ വാർഷിക ശമ്പളമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസം 55 ലക്ഷത്തോളം ആണ് പ്രതിമാസ ശമ്പളം.  ആഗോളതലത്തിൽ തന്നെ ഏകദേശം മുപ്പത് വർഷമായി ഐടി സേവന മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്  സലിൽ. വിപ്രോയുടെ മുൻ സിഇഒ ആയിരുന്ന തിയറി ഡെലാപോർട്ട് ആണ് സലീലിന്റെ മുന്നിലുള്ള ആൾ. തിയറി ഡെലാപാര്‍ട്ട് 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിഫലമായി കൈപറ്റിയിരുന്നത്  20 മില്യണ്‍ ഡോളറാണ് അതായത് ഏകദേശം 166 കോടി രൂപ. ഏപ്രില്‍ ആറിനാണ് അദ്ദേഹം കമ്പനിയില്‍ നിന്ന് രാജിവെച്ചത്. നിലവിലെ സിഇഒയായ ശ്രീനിവാസ് പല്ലിയയുടെ ശമ്പളം 50 കോടിയോളം മാത്രമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ പരേഖിന്റെ…

Read More

കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ നാഴികക്കല്ലാവാൻ പിണറായി കേന്ദ്രമാക്കി എഡ്യൂക്കേഷൻ ഹബ്ബ് രണ്ടു വർഷത്തിനകം നിലവില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട പിണറായി എഡ്യൂക്കേഷൻ ഹബ്ബിനു മേന്മകൾ ഏറെയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വിദേശപഠനം വേണമെന്ന ആശയത്തിന് ബദലാകാൻ ഒരുങ്ങുകയാണ് പിണറായി എഡ്യൂക്കേഷൻ ഹബ്ബ് . മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിലല്ല, പിണറായി ഗ്രാമത്തിന്റെ പേരിലാണ് എഡ്യൂക്കേഷൻ ഹബ്ബ് അറിയപ്പെടുക എന്നൊരു തിരുത്തുമുണ്ട്. കിൻഫ്ര മുഖാന്തരം ഏറ്റെടുത്ത 13.6 ഏക്കർ സ്ഥലത്താണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രവും ബയോ ഡൈവേഴ്സിറ്റി പാർക്കും നിർമ്മിക്കുന്നത്. പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിലാക്കിയുള്ള സംസ്ഥാനത്തെ ആദ്യ പദ്ധതിയാണിത്. വിദ്യാഭ്യാസ രംഗത്തും വ്യവസായ മേഖലയിലും ഒരുപോലെ മാറ്റമുണ്ടാക്കാൻ പിണറായി എഡ്യുക്കേഷൻ ഹബ്ബ് പദ്ധതിയിലൂടെ സാധിക്കും 13 ഏക്കറില്‍ 285 കോടി രൂപ മുടക്കി ഒരുങ്ങുന്ന ഈ എജ്യൂക്കേഷന്‍ ഹബ്ബിൽ പോളിടെക്നിക്ക് കോളേജ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ…

Read More

സ്വർണ നൂലുകൾ കൊണ്ടുള്ള എംബ്രോയിഡറി വർക്കുകൾ വസ്ത്രങ്ങളിൽ ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവാണ്. ഒരു രാജകീയ ഭംഗി തന്നെയാണ് ഈ സ്വർണ നൂലുകൾക്ക്. ഇന്ത്യയിൽ നിന്നുള്ള ഈ സറി എംബ്രോയ്ഡറിയുടെ കയറ്റുമതി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു കൊണ്ട് മെയ്ഡ് ഇൻ ഇന്ത്യ കാമ്പെയ്‌നിന്റെ ഭാഗമായി കഴിഞ്ഞു. 2023 മാർച്ചിനും 2024 ഫെബ്രുവരിക്കും ഇടയിൽ, ഇന്ത്യ 309 ഷിപ്മെന്റുകൾ ആണ് ഈ സ്വർണനൂലുകളുമായി കയറ്റുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 39% വർദ്ധനവ് ആണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. കയറ്റുമതിയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യൻ കരകൗശലത്തിനായുള്ള ആഗോള ആകർഷണവും ആവശ്യവും തന്നെയാണ് പ്രകടമാക്കുന്നത്. 2024 ഫെബ്രുവരിയിൽ മാത്രം, ഇന്ത്യ 54 സറി എംബ്രോയ്ഡറി ഷിപ്പ്‌മെൻ്റുകൾ നടത്തിയിരുന്നു. 2023 ഫെബ്രുവരി മുതൽ 93% വാർഷിക വളർച്ചയും 2024 ജനുവരി മുതൽ 145% തുടർച്ചയായ വളർച്ചയും ഈ മേഖലയിൽ ഉണ്ട്. ഈ ഗണ്യമായ വർദ്ധനവ് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ എംബ്രോയിഡറി ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി ആണ് കാണിക്കുന്നത്.…

Read More

കെ എസ് ഇ ബിക്കെതിരെ സാമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ യുട്യൂബ് ചാനലിനെതിരെ നിയമ നടപടി. യൂടൂബ് ചാനലിന് മാനനഷ്ടം ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ യൂടൂബ് ചാനൽ മാപ്പു പറയണമെന്ന് കെ എസ് ഇ ബിയുടെ വക്കീൽ നോട്ടീസ് ആവശ്യപ്പെട്ടു. യഥാർത്ഥ വസ്തുതകൾ ചാനലിലൂടെ തന്നെ ജനങ്ങളെ അറിയിക്കാത്ത പക്ഷം ഒരു കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ രണ്ടു പേർക്ക് കെഎസ്ഇബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്. ‘കെ എസ് ഇ ബി എന്ന കൊള്ള സംഘം; നിങ്ങൾ അറിയുന്നുണ്ടോ’ എന്ന ശീർഷകത്തിലാണ് ചാനൽ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതെന്ന് കെ എസ് ഇബി പറയുന്നു. ഇത് ജൂലൈ 12ന് പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചു. ഈ വീഡിയോയിൽ തികച്ചും അവാസ്തവവും വസ്തുതാ വിരുദ്ധവുമായ പ്രചാരണം നടത്തിയെന്ന് കെ എസ് ഇ…

Read More

സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ അടങ്ങുന്ന ഡ്രോൺ ക്യാമറകൾ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ പിന്തുണ. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രോയ്‌സ് ഇൻഫോടെക്ക് കമ്പനിക്കാണ് കേന്ദ്ര വാർത്താവിനിമയ വകുപ്പിന്റെ ടെലികോം ടെക്‌നോളജി ഡെവലപ്മെൻറ് ഫണ്ടിൽ നിന്നും 1.5 കോടി അനുവദിച്ചത്. നിലവിൽ ഇസ്രായേലിൽ നിന്നാണ് രാജ്യം ഇത്തരം ഡ്രോണുകൾ വാങ്ങുന്നത്. രണ്ടരക്കോടി രൂപവരെയാണ് ക്യാമറയുടെ വില. ഇത് തദ്ദേശീയമായി വികസിപ്പിക്കാൻ കഴിഞ്ഞാൽ 25 ലക്ഷമായി കുറയ്ക്കാം എന്നതാണ് ഈ പദ്ധതിക്ക് പിന്നിൽ. അതിർത്തിയിൽ നടക്കുന്ന ആൾപെരുമാറ്റം കൃത്യതയോടെ മനസിലാക്കാൻ ഇത് സഹായിക്കും. ഒരു വർഷം കൊണ്ട് ഈ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ആണ് കരാർ. പ്രാഥമിക ഘട്ടം വിജയകരമായാൽ അഞ്ചുകോടി വരെ സഹായം ഉയരും. മലയാളിയും കോഴിക്കോട് സ്വദേശിയുമായ ടി ജിതേഷ് ആണ് ട്രോയ്‌സ് ഇൻഫോടെക്കിന്റെ സ്ഥാപകൻ. അനുപം ഗുപ്ത, രജിൽ രാഘവൻ, ടി ഇ നന്ദകുമാർ എന്നിവർ സഹസ്ഥാപകർ ആണ്. 2018 ൽ ആണ് ട്രോയ്‌സ്…

Read More