Author: News Desk

Ev2 വെഞ്ചേഴ്‌സ്/കാരറ്റ് ക്യാപിറ്റൽ, തിൻകുവേറ്റ് എന്നിവർ ചേർന്ന് ഓട്ടോണോമസ് വെഹിക്കിൾ വൈദഗ്ദ്ധ്യം നേടിയ, കൊച്ചി ആസ്ഥാനമായുള്ള ഡീപ്-ടെക് കമ്പനിയായ Rosh.Ai-ൽ 1 ദശലക്ഷം ഡോളർ (ഏകദേശം 8 കോടി ) നിക്ഷേപം നടത്തി. 2021-ൽ സ്ഥാപിതമായതും കൊച്ചി ആസ്ഥാനവുമായുള്ള സ്ഥാപനമാണ് Rosh.Ai. അഡ്വാൻസ്ഡ് മാപ്പിംഗ്, പെർസെപ്ഷൻ, നാവിഗേഷൻ, SoC വികസനം, ADAS സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുന്ന ഓട്ടോണോമസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പ് ആണ് ഇത്. പ്രമുഖ വാഹന നിർമ്മാതാക്കൾ, പ്രമുഖ സാങ്കേതിക സ്ഥാപനങ്ങൾ, ആഗോള ട്രക്ക് കമ്പനികൾ എന്നിവ ഉൾപ്പെടുന്ന ഒരു അഭിമാനകരമായ ഉപഭോക്‌തൃ ശൃംഖല Rosh.Ai ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്. “Rosh.Ai-ൽ, ഓട്ടോമോട്ടീവ് വ്യവസായത്തിൽ സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവ വർധിപ്പിക്കുന്ന അത്യാധുനിക ഓട്ടോണമസ് ഡ്രൈവിംഗ് സൊല്യൂഷനുകൾ നൽകിക്കൊണ്ട് ഭാവിയിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓട്ടോണമസ് വാഹന സാങ്കേതികവിദ്യയിലും ഡ്രൈവിംഗ് നവീകരണത്തിലും ആഗോള തലത്തിൽ കൂടി അറിയപ്പെടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നാണ് Rosh.Ai യുടെ സ്ഥാപകനും സിഇഒയുമായ…

Read More

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ സ്വകാര്യസ്ഥാപനങ്ങളിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ചെന്നൈയിലുള്ള ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററും ചേര്‍ന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്. യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ., ബി.എസ്സി., ബി.കോം പാസായി അഞ്ചുവര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. സ്‌റ്റൈപ്പന്‍ഡ്: ബി.ടെക്, ബി.എ., ബി.എസ്സി., ബി.കോം യോഗ്യതയുള്ളവര്‍ക്ക്: 9000 രൂപ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക്: 8000 രൂപ.പരിശീലനത്തിനുശേഷം കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തില്‍ തൊഴില്‍പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്. എസ്.ഡി. സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതിനുശേഷം ഇ-മെയില്‍ വഴി ലഭിച്ച രജിസ്ട്രേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്ലിസ്റ്റുകളുടെയും അസലും പകര്‍പ്പും ബയോഡേറ്റയുടെ പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഓഗസ്റ്റ് 31-ന് രാവിലെ 8 മണി മുതല്‍ കളമശ്ശേരി വനിതാ പോളിടെക്നിക്ക് കോളേജിലാണ് അഭിമുഖം. ഒന്നില്‍ക്കൂടുതല്‍ സ്ഥാപനങ്ങളില്‍ അഭിമുഖത്തിന് പങ്കെടുക്കാനാകും. സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ്…

Read More

2024-ലെ ബ്രാൻഡ് ഫിനാൻസ് ഫുഡ് ആൻഡ് ഡ്രിങ്ക് റിപ്പോർട്ടിൽ ആണ് അമുലിനെ ‘ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡ്’ ആയി തിരഞ്ഞെടുത്തത്. മുൻ വർഷത്തെ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തി അമുൽ ഒരു വലിയ വിജയം ആണ് സ്വന്തമാക്കിയത്. AAA+ റേറ്റിംഗോടെ 100-ൽ 91.0 ബിഎസ്ഐക്കൊപ്പം 11 ശതമാനം വർധിച്ച് 3.3 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ് ഇപ്പോൾ അമുലിൻ്റെ ബ്രാൻഡ് മൂല്യം. 36 ലക്ഷം ക്ഷീരകർഷകരുടെ പ്രയത്‌നമാണ് ഇതിന് കാരണമെന്ന് അമുലിൻ്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത പറഞ്ഞു. അമുലിൻ്റെ സംഘടനാ ഘടനയും അതിൻ്റെ വിപണന സാങ്കേതിക വിദ്യകളും ആണ് അതിനെ ഇന്ത്യയിൽ എളുപ്പത്തിൽ തിരിച്ചറിയാവുന്ന ഒരു ബ്രാൻഡാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും മൂല്യവത്തായ 30-ാമത്തെ ഭക്ഷ്യ ബ്രാൻഡ് എന്ന നിലയിൽ അമുൽ ശക്തമായ ഡയറി ബ്രാൻഡ് സ്ഥാനത്ത് നിലകൊള്ളുന്നു. കൂടാതെ ആദ്യ 100-ൽ ഉള്ള ഒരേയൊരു…

Read More

ലോകത്തിലെ തന്നെ ആദ്യ സി.എന്‍.ജി. മോട്ടോര്‍സൈക്കിളായി ആയിരുന്നു ബജാജ് ഫ്രീഡം 125 അവതരിപ്പിച്ചത്. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ സി.എന്‍.ജി. ബൈക്കിന് 95,000 രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍-സി.എന്‍.ജി. ബൈ-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ആയി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ് ഇന്ധനക്ഷമതയാണ്. ഒരു കിലോ ഗ്യാസിൽ 102 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കോഴിക്കോട് മുക്കം സ്വദേശി സിദ്ധിഖ് ആണ് കേരളത്തിൽ ആദ്യമായി CNG ബൈക്ക് എത്തിച്ചിരിക്കുന്നത്. ഈ വണ്ടികൾ ഡ്യുവൽ ഫ്യുവൽ ആണ്. പെട്രോളും സിഎൻജിയും നിറയ്ക്കാൻ സാധിക്കുന്ന രണ്ടു ടാങ്കുകൾ ആണ് ഈ വണ്ടിക്കുള്ളത്. രണ്ട് ലിറ്റര്‍ കപ്പാസിറ്റിയുള്ള പെട്രോള്‍ ടാങ്കും രണ്ട് കിലോഗ്രാം സി.എന്‍.ജി. ഉള്‍ക്കൊള്ളുന്ന ടാങ്കുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. രണ്ട് ഇന്ധനങ്ങളും ചേര്‍ന്ന് 330 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒരു സ്വിച്ചിൽ ഡ്രൈവിങ്ങിനിടയില്‍ തന്നെ റെഡറുടെ ഇഷ്ടാനുസരണം പെട്രോളിലേക്കും സി.എന്‍.ജിയിലേക്കും സ്വിച്ച് ചെയ്യാനുള്ള സംവിധാനവും…

Read More

ബാങ്ക് നിക്ഷേപങ്ങളേക്കാൾ മലയാളിക്ക് വിശ്വാസം ഇപ്പോൾ  മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലാണ്. മലയാളികളുടെ  മൊത്തം നിക്ഷേപത്തിന്റെ 75 ശതമാനവും ഓഹരി ഫണ്ടുകളിൽ ആണെന്നതാണ് പുതിയ കണക്കുകൾ. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ – ആംഫി – കണക്കുപ്രകാരം കഴിഞ്ഞമാസം  ജൂലൈയിൽ  കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപ ആസ്തി  78,411.01 കോടി രൂപയിലെത്തി. ഇത് സർവകാല റെക്കോർഡാണ്.  ഈ ഓഗസ്റ്റ്  മാസത്തെ  മൊത്തം നിക്ഷേപ ആസ്തി 80,000 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ. സമ്പാദിക്കുന്ന പണം കൂടുതൽ നേട്ടം കിട്ടുന്ന മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കുകയെന്ന ട്രെൻഡിലാണ് മലയാളികൾ എന്ന്  വ്യക്തമാക്കുകയാണ് ഔദ്യോഗിക കണക്കുകൾ. 10 വർഷം മുമ്പ്  2014 ൽ  മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളിനിക്ഷേപം 8,440 കോടി രൂപ മാത്രമായിരുന്നു. 2019 ജൂലൈയിലെ കണക്കുകൾ പ്രകാരം അത്  26,867 കോടി രൂപയായും ഉയർന്നു. 2023 ജൂലൈയിൽ കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം 52,104 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്താൽ കഴിഞ്ഞ ഒരുവർഷത്തിനിടെ…

Read More

സാങ്കേതികവിദ്യയുടെയും ഫാഷന്റെയും വ്യത്യസ്തമായ കൂടിച്ചേരല്‍ സാധ്യമാക്കി കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തെ എ ഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ അവതരിപ്പിച്ചിരിക്കുകയാണ് ശീമാട്ടി. ഇഷ രവിയെന്ന എ ഐ ഫാഷന്‍ മോഡല്‍ ഇനി ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും. ഇഷയുടെ ചുവടുവയ്പ്പ് ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെയും പുത്തന്‍ സാധ്യതകളെയും അടയാളപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും അതിയായ താല്പര്യമുള്ള ഫാഷനെ എപ്പോഴും കൂടെ കൂട്ടിയിട്ടുള്ള സ്വയം പര്യാപ്തതയുള്ള പെണ്‍കുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. 22 വയസാണ് ഇഷ എന്ന എ ഐ ഫാഷന്‍ മോഡലിന്റെ പ്രായം. അഞ്ച്മാസത്തോളം സമയമെടുത്താണ് ഇഷയെ തയാറാക്കിയിരിക്കുന്നത്. യാഥാര്‍ഥ മോഡലുകളെപ്പോലെ തന്നെ ഇനി ശീമാട്ടിയുടെ മുഖമാവുക ഇഷ ആയിരിക്കും. സാധാരണ ബ്രാന്‍ഡ് അംബാസിഡര്‍മാരെപ്പോലെ തന്നെയായിരിക്കും ഇഷയും ശീമാട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുക. ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇഷ ആക്ടീവായിക്കഴിഞ്ഞു. രാജ്യത്ത് നിന്നും എ ഐ സാറ ശതാവരി…

Read More

കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷം എത്തുന്നു. ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുകയെന്ന ചരിത്ര സംഭവമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വേണു വി ആഗസ്റ്റ് 31ന് ഒഴിയുമ്പോൾ ആണ് ഈ അപൂർവ്വ നിമിഷം സാധ്യമാകുക. പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡോ. വേണുവിന്‍റെ ഭാര്യയുമായ ശാരദാ മുരളീധരനായിരിക്കും അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാനമേൽക്കുക. മന്ത്രിസഭാ യോഗമാണ് ചരിത്ര തീരുമാനമെടുത്തത്. കേരള ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമായാണ്. സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ആണ് ഡോ. വി. വേണു പടിയിറങ്ങുന്നതിനു പിന്നാലെ ഭാര്യ ശാരദാ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ആസൂത്രണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ആസൂത്രണബോർഡ് മെമ്പർ സെക്രട്ടറിയുമാണ് ശാരദാ മുരളീധരൻ. ഡോ. വി.വേണുവും ശാരദ മുരളീധരനും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇവരെക്കാള്‍ സീനിയോറിറ്റിയുള്ളതും അടുത്ത ചീഫ് സെക്രട്ടറി ആകേണ്ടതും മനോജ് ജോഷി IAS ആണ്. 2027 ജനുവരി വരെ…

Read More

ലോകമെമ്പാടുമായി 13,000 ഔട്ട്‌ലെറ്റുകളുള്ള യുഎസ് ആസ്ഥാനമായ ഭക്ഷണ ബ്രാൻഡ് ആണ് ബർഗർ കിംഗ്. ബർഗർ കിംഗ് കോർപ്പറേഷനെതിരെ 13 വർഷം നീണ്ട നിയമയുദ്ധത്തില്‍ വിജയം നേടിയിരിക്കുകയാണ് പൂനെയിലെ ‘ബർഗർ കിംഗ്’ ഉടമകളായ അനാഹിതയും ഷാപൂർ ഇറാനിയും. പൂനെയിലെ പ്രാദേശിക റെസ്റ്റോറെന്റിനെതിരെ ബർഗർ കിംഗ് 2011 ലാണ് കേസ് ഫയൽ ചെയ്യുന്നത്. പിന്നീട് നടന്നത് 13 വർഷം നീണ്ട നിയമയുദ്ധം. പൂനെയിലെ ഒരു പ്രാദേശിക റെസ്റ്റോറന്‍റ് തങ്ങളുടെ ബ്രാന്‍റ് നെയിം ആയ ബർഗർ കിംഗ് എന്ന പേര് ഉപയോഗിക്കുന്നു എന്നും തങ്ങളുടെ ബ്രാൻഡിന് പരിഹരിക്കാനാകാത്ത ദോഷമുണ്ടാക്കുന്നുവെന്നും അതിനാല്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിത്. എന്നാൽ, 1992 മുതൽ തങ്ങളുടെ റസ്റ്റോറൻറ്റിന്‍റെ പേര് ‘ബർഗർ കിംഗ്’ എന്നാണെന്നും ഇത് യുഎസ് ആസ്ഥാനമായുള്ള കമ്പനി 2014-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനും 12 വര്‍ഷം മുമ്പേയുള്ളതാണെന്നും പൂനയിലെ റെസ്റ്റോറന്റിന്റെ ഉടമകളായ ഇറാനി ദമ്പതികള്‍ കോടതിയില്‍ വാദിച്ചു. ഇതോടെ ജില്ലാ ജഡ്ജി സുനിൽ…

Read More

ആറ് വ്യവസായ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ‘മെയ്ഡ് ഇന്‍ കേരള’ എന്ന കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പുതിയൊരു സംരംഭക ബ്രാൻഡിങ്ങിന് കേരളം തുടക്കം കുറിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കൂടുതൽ സംരംഭങ്ങളെ ഘട്ടം ഘട്ടമായി കേരള ബ്രാന്‍ഡ് ലഭിക്കുന്ന ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇതിലൂടെ വ്യവസായ വകുപ്പിന്റെ ലക്‌ഷ്യം. പൂര്‍ണമായും കേരളത്തില്‍ നിന്നും സംഭരിക്കുന്ന നാളികേരവും കൊപ്രയും ഉപയോഗിച്ച് സംസ്ഥാനത്തു തന്നെ നിര്‍മ്മിക്കുന്ന വെളിച്ചെണ്ണയ്ക്കാണ് ആദ്യഘട്ടത്തില്‍ ‘മെയ്ഡ് ഇന്‍ കേരള’ കേരള ബ്രാന്‍ഡ് നല്‍കിയത്. അംഗീകൃത അഗ്മാര്‍ക്ക്, ബിഐഎസ് 542:2018, സര്‍ട്ടിഫിക്കേഷനുകളും ഉദ്യം രജിസ്ട്രേഷനുമുള്ള വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളെയാണ് സര്‍ട്ടിഫിക്കേഷനായി പരിഗണിക്കുന്നത്. കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ ‘മെയ്ഡ് ഇന്‍ കേരള’ എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ വിപണനം ചെയ്യാനാകും. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കും ആഗോള ഗുണനിലവാരം കൊണ്ടുവരികയും അന്താരാഷ്ട്ര വിപണിയിലെ വിപണനസാധ്യത കൂട്ടുകയും പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന…

Read More

കർഷകർക്ക് അധിക വരുമാനം ലക്ഷ്യമിട്ട് പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതി യാഥാർഥ്യമാകുന്നു. കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും. കേരള കാർഷിക സർവകലാശാല നിർമിക്കുന്ന വൈനിന് ലേബൽ ലൈസൻസ് കൂടിയേ കിട്ടാനുള്ളൂ. സുലെ വിൻയാഡിന്റെയും വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈനിന്റെയും അംഗീകാരം ലഭിച്ചതോടെയാണ് നിള വിപണിയിലേക്കെത്താൻ ഒരുങ്ങുന്നത്. സംസ്ഥാനത്ത് വൈൻ ഉത്‌പാദനത്തിന് നാലപേക്ഷകളാണ് എക്‌സൈസിന് കിട്ടിയത്. ആദ്യത്തെ എക്സൈസ് ലൈസൻസ് ലഭിച്ച കേരള കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് കേരളത്തിന്റെ സ്വന്തം വൈൻ ഉണ്ടാക്കിയത്. ആദ്യ ബാച്ചിൽ നിർമിച്ച 500 കുപ്പി വൈനിൽ നിന്നു മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കും പ്രമുഖർക്കും കാർഷിക സർവകലാശാലയിൽ നിന്ന് എത്തിച്ചു നൽകി. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതുപ്രകാരം വൈൻ ബിവറേജസ് കോർപ്പറേഷൻ വഴി വിൽപ്പനക്ക് വെക്കുമെന്ന് ഡോ ബി അശോക് പറഞ്ഞിരുന്നു. പക്ഷെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. സംസ്ഥാനത്ത് നിലവിൽ വൈൻ നിർമാണ യൂണിറ്റുകളില്ല. മഹാരാഷ്ട്ര,…

Read More