Author: News Desk
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസ് ലിമിറ്റഡ്, അതിൻ്റെ ബാംഗ്ലൂർ ഓഫീസിലേക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികകളിലേക്ക് വാക്ക്-ഇൻ ഇൻ്റർവ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. ഫ്രഷേഴ്‌സിനും മൂന്ന് വർഷം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. തസ്തിക സോഫ്റ്റ്‌വെയർ എഞ്ചിനീയർസ്ഥലം: ബാംഗ്ലൂർ, ഇന്ത്യശമ്പളം: 4 – 11 ലക്ഷം/ പ്രതിവർഷംഅഭിമുഖം: വാക്ക്-ഇൻപ്രവർത്തി പരിചയം: ഫ്രഷർ/ പരിചയസമ്പന്നരും (0-3 വർഷം)വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/എംസിഎ/എംഎസ്സി. ജോലി വിവരണം ഇൻഫോസിസിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന നിലയിൽ, അത്യാധുനിക സാങ്കേതികവിദ്യയുമായി ഇടപഴകുകയും നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കും. ഇൻഫോസിസിൻ്റെയും അതിൻ്റെ ക്ലയൻ്റുകളുടെയും ബിസിനസ് ആവശ്യകതകൾ നിറവേറ്റുന്നതിനായി സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഈ റോളിൽ ഉൾപ്പെടുന്നത്. പ്രധാന ഉത്തരവാദിത്തങ്ങൾ: സോഫ്റ്റ്‌വെയർ വികസനം: സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.കോഡിംഗ്: വൃത്തിയുള്ളതും കാര്യക്ഷമവും വീണ്ടും ഉപയോഗിക്കാവുന്നതുമായ കോഡ് എഴുതുക. കോഡ്…
ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർ കൂടുതൽ തിരഞ്ഞെടുക്കാറുള്ളത് ആവിയിൽ വേവിച്ച ഭക്ഷണ പദാർത്ഥങ്ങൾ ആണ്. അതുകൊണ്ട് തന്നെ ഇഡ്ഡലി എല്ലാവര്ക്കും ഇഷ്ടമുള്ള ഭക്ഷണം ആണ്. റസ്റ്റോറൻ്റ് മെനുവിൽ ഏറ്റവും കുറഞ്ഞ വിലയുള്ള വിഭവവും ഈ ഇഡ്ഡലികൾ തന്നെയാണ്. ഒരു ഇഡ്ഡലിക്ക് 500 രൂപയെന്നു കേട്ടാൽ എല്ലാവരും ഒന്ന് ഞെട്ടില്ലേ. തമിഴ്‌നാട്ടിലെ അഡയാർ ആനന്ദഭവൻ്റെ ഇഡ്ഡലിക്കാണ് ഈ കേട്ടാൽ ഞെട്ടുന്ന വില ഉള്ളത്. ഈ നഗരത്തിലെ ഏറ്റവും ചെലവേറിയ ഇഡ്ഡലിയും ഇത് തന്നെയാണ്. ഈ വിഭവത്തെ ഇത്രയധികം ചെലവേറിയതും വിലകൂടിയതാക്കി മാറ്റിയതും എന്താണ് ഇഡ്ഡലി നിലവിൽ ആനന്ദ ഭവന്റെ താംബരം, ശാസ്ത്രി നഗർ , അണ്ണാനഗർ, വേളാച്ചേരി എന്നീ ബ്രാഞ്ചുകളിൽ മാത്രമേ ലഭ്യമാകൂ.ആളുകൾ ഭക്ഷണശാലകളിൽ വരുമ്പോൾ, മിക്കപ്പോഴും അവർ അനാരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നത്, അതിൽ ഒരു മാറ്റം കൊണ്ടുവരാൻ ആണ് ഈ ഇഡ്ഡലി കൊണ്ടുവന്നത് എന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. തയ്യാറാക്കുന്ന വിധവും ചേരുവകളും പല രുചികളും ഘടകങ്ങളും ഉപയോഗിച്ചാണ് ഈ വിഭവം നിർമ്മിച്ചിരിക്കുന്നത്. ആദ്യം…
തെന്നിന്ത്യൻ സിനിമകളിലെ നിർമ്മാതാക്കളിൽ ശ്രദ്ധേയനാണ് കലാനിധി മാരൻ. പ്രമുഖ ടെലിവിഷന്‍ ശ്യംഖലയായ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ കലാനിധി മാരന്‍ ചെറുപ്പം മുതലേ ബിസിനസിൽ പേരെടുത്ത ആളാണ്. ഏകദേശം 29,000 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കണക്കുകൾ പ്രകാരം ഭൂഷൺ കുമാർ, കരൺ ജോഹർ, ഗൗരി ഖാൻ എന്നിവരേക്കാൾ സമ്പന്നൻ ആണ് കലാനിധി മാരൻ. എന്തിരൻ, ബീസ്റ്റ്, പേട്ട, സർക്കാർ, ജയിലർ തുടങ്ങിയ തമിഴ് സിനിമയിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ചിലത് നിർമ്മിച്ചത് അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ് ആണ്. ഇതിൽ രജനികാന്തിൻ്റെ ജയിലർ ബോക്‌സ് ഓഫീസിൽ വൻ വിജയം ആയിരുന്നു. ഷാരൂഖ് ഖാൻ നായകൻ ആയ ജവാനും ഒരു ദിവസം കൊണ്ട് 70 കോടിയിലധികം രൂപ നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. 2010 മുതല്‍ 15 വരെ സ്‌പൈസ് ജെറ്റിന്റെ നടത്തിപ്പും കലാനിധി മാരന് ആയിരുന്നു. മുന്‍…
വിഷത്തിനു പൊന്നും വില എന്ന് കേട്ടാൽ ഞെട്ടാത്ത ആളുകൾ ഉണ്ടാവില്ല. വിഷം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാമ്പുകളും ആയിരിക്കും. എന്നാൽ തെറ്റി, പാമ്പിൻ വിഷത്തിനല്ല ഈ പൊന്നുംവില. കുത്തേറ്റാൽ മരണം വരെ സംഭവിച്ചേക്കാവുന്ന കാണുമ്പോൾ തന്നെ പേടി തോന്നുന്ന തേളുകളുടെ വിഷത്തിനും പൊന്നുംവില കൊടുക്കേണ്ടി വരും. തേളുകളുടെ വിഷം മാരകമാണ്, ഒപ്പം ലോകത്ത് ഏറ്റവും വിലയേറിയ ദ്രവകങ്ങളിലൊന്നും ഈ തേൾ വിഷം തന്നെയാണ്. ഈ തേളിന്റെ വിഷം ഇത്രയേറെ മൂല്യമുള്ളതാവാൻ കാരണം ഉണ്ട്. തേൾ വിഷമേറ്റാൽ മരിക്കുമെന്ന് മാത്രമല്ലേ കേട്ടിട്ടുള്ളു, എന്നാൽ ഏറെ ഗുണങ്ങളും ഇതിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ഗ്രഹത്തിലെ ഏറ്റവും അപകടകരമായ തേളുകളിൽ ഒന്നായ ഡെത്ത്‌സ്റ്റോക്കർ തേളിന്റെ വിഷത്തിന് ഒരു ഗാലണിന് ഏകദേശം 39 ദശലക്ഷം ഡോളർ ആണ് വില. ഇത് ഭൂമിയിലെ ഏറ്റവും ചെലവേറിയ ദ്രാവകമായാണ് കണക്കാക്കുന്നത്. ഒരു തേളിന് ‘ഒരു ഗാലൻ നിറയ്ക്കാൻ 2.64 ദശലക്ഷം തവണ ഈ വിഷം ഉത്പാദിപ്പിക്കേണ്ടി…
ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പുതിയ ഒരു നിക്ഷേപം കൂടി നടത്തിയിരിക്കുന്നു. മുംബൈയിലെ പാലി ഹില്ലിൽ പുതിയ അപ്പാർട്ട്‌മെൻ്റ് സ്വന്തമാക്കി കൊണ്ടാണ് താരത്തിന്റെ ഈ പുതിയ നിക്ഷേപം. സ്‌ക്വയർയാർഡ്‌സ് ഡോട്ട് കോം റിപ്പോർട്ടുകൾ പ്രകാരം 9 കോടിയിലധികം രൂപയ്ക്കാണ് അദ്ദേഹം ഈ ആഡംബര വസ്തു വാങ്ങിയത്. ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ടുകൾ പ്രകാരം 9.75 കോടി രൂപയാണ് ആമിർ ഖാൻ ഈ വസ്തുവിനായി ചിലവഴിച്ചത്. കാര്‍പ്പറ്റ് ഏരിയ അടക്കം ഏകദേശം 1,027 ചതുരശ്ര അടി വലിപ്പമുണ്ട് ഈ അപ്പാര്‍ട്ട്മെന്‍റിന്. ജൂൺ 25 നാണ് ഇതിന്റെ രജിസ്‌ട്രേഷൻ നടന്നത്. ഈ വസ്തുവിന്‍റെ രജിസ്ട്രേഷന് മാത്രം ഏകദേശം 58.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ആയി നൽകേണ്ടി വന്നു എന്നും 30,000 രൂപ രജിസ്ട്രേഷൻ ഫീസായും നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാലി ഹിൽസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആഡംബര പാര്‍പ്പിട സമുച്ചയമായ ബെല്ല വിസ്റ്റയിലാണ് ആമിര്‍ വാങ്ങിയ പുതിയ അപ്പാര്‍ട്ട്മെന്‍റ്…
അന്താരാഷ്ട്ര കപ്പലുകൾ അടുക്കാൻ തയ്യാറെടുക്കുന്ന വിഴിഞ്ഞം തുറമുഖത്തു തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ഇസ്രയേൽ ആസ്ഥാനമായ ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനി മുന്നോട്ട്. ടെൽ അവീവ് ആസ്ഥാനമായ കമ്പനിയും അദാനി പോർട്ട് അധികൃതരുമായി ചർച്ചകൾ തുടരുകയാണ്. ടെൽ അവീവിലെ ജാഫാ തുറമുഖത്ത് തിരമാലകളെ ആശ്രയിച്ച് ഉത്പാദിപ്പിക്കുന്ന 100 കിലോവാട്ട് വൈദ്യുതനിലയം ഇക്കോ വേവ് പവർ ഗ്ലോബൽ തുറന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാണു ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനി സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ശ്രമം തുടങ്ങിയത്. പദ്ധതി നടപ്പാവുകയാണെങ്കിൽ തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാകുമിത്. ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തെ പുലിമുട്ടിന്റെ 980 മീറ്റർ നീളത്തിൽ ഫ്ലോട്ടറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ലോകത്താകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽനിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് ലോക ഊർജ കൗൺസിലിന്റെ കണക്ക്. യൂറോപ്യൻ തീരപ്രദേശമായ ജിബ്രാൾട്ടറിലാണ് ഈ സാങ്കേതികവിദ്യയിൽ ലോകത്തെ ആദ്യ വൈദ്യുതനിലയം സ്ഥാപിച്ചത്. കഴിഞ്ഞ…
പറന്നു പറന്നു ഉയരുകയാണ് കേരളത്തിന്റെ ഡ്രോണുകൾ. വിദേശരാജ്യങ്ങളിലെ ഗോതമ്പ് പാടങ്ങളിലേക്കാണ് മലയാളികളുടെ ഡ്രോണുകൾ പറക്കാൻ ഒരുങ്ങുന്നത്. സഹോദരങ്ങളും ചേർത്തല സ്വദേശികളുമായ ദേവൻ ചന്ദ്രശേഖരൻ, ദേവിക എന്നിവരുടെ അഗ്രി സ്റ്റാർട്ടപ്പ് ആണ് ഫ്യുസലേജ് ഇന്നൊവേഷൻസ്. ഇവരുടെ ഡ്രോണുകൾക്കാണ് യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നും 25 ഓഡറുകൾ എത്തിയിരിക്കുന്നത്. ഈ ഡ്രോണുകൾ ജൂലായ് അവസാനത്തോടെ കയറ്റി അയക്കും. ഗോതമ്പ്, ബാർളി, കനോള പാടങ്ങളിൽ വളപ്രയോഗവും വിള നിരീക്ഷണവും നടത്താനാണ് ഈ ഡ്രോണുകൾ കൊണ്ടുപോകുന്നത്. കാർഷിക മേഖലയിൽ നിന്നുള്ള കമ്പനികളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നുമാണ് ഈ ഓഡറുകൾ ഇവർക്ക് ലഭിച്ചിരിക്കുന്നത്. സിവിൽ അവിയേഷന്റെ ഡയറക്ടർ ജനറൽ അംഗീകാരത്തിനു അർഹമായിരിക്കുകയാണ് ഫിയ QD10 എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ കാർഷിക ഡ്രോൺ 10 ലിറ്റർ ക്ഷമത ഉള്ളതും കൃത്യത ആയിട്ട് സ്പ്രേ ചെയ്യുന്നവയുമാണ്. ഇവയുടെ പറക്കൽ സമയം 25 മിനിട്ടാണ്. ഇന്ത്യൻ വിപണിയിൽ 10 ലക്ഷത്തിനും അതിനുമുകളിലും വില വരുന്ന ഇത്തരം ഡ്രോണുകൾക്ക് 4 മുതൽ 7.5 ലക്ഷം…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസ് ഡിജിറ്റൽ മാരിടൈം ആൻ്റ് സപ്ലൈ ചെയിനിൽ ഒരു പുതിയ എംബിഎ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. ഇന്റർനാഷണൽ ലെവലിൽ തന്നെ ആദ്യത്തെ പ്രോഗ്രാം ആണിത്. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്രോഗ്രാം 2024 സെപ്റ്റംബറിൽ ആരംഭിക്കും. ജൂൺ 28 ന് ഐഐടി മദ്രാസ് കാമ്പസിൽ നടന്ന ലോഞ്ച് ചടങ്ങിൽ വ്യവസായ വിദഗ്ധരും ഫാക്കൽറ്റി അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ഐ-മാരിടൈം എന്ന വ്യവസായ കൺസൾട്ടൻസിയുടെ സഹായത്തോടെ ഐഐടി മദ്രാസിലെ മാനേജ്‌മെൻ്റ് സ്റ്റഡീസ്, ഓഷ്യൻ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റുകൾ തമ്മിലുള്ള ഒരു സഹകരണ ശ്രമമാണ് എംബിഎ പ്രോഗ്രാം. സമുദ്ര വ്യാപാരത്തിലും വിതരണ ശൃംഖല മാനേജ്‌മെൻ്റിലും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വൈദഗ്ദ്ധ്യം പ്രൊഫഷണലുകളെ പഠിപ്പിക്കുകയാണ് പുതിയ എംബിഎ ലക്ഷ്യമിടുന്നത്. ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി.കാമകോടി പറയുന്നതനുസരിച്ച്, ഈ മേഖലകളിലെ സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിൽ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും കഴിവ് വർദ്ധിപ്പിക്കുന്നതിനാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രോഗ്രാം സവിശേഷതകൾ ഇൻ്റർനെറ്റ് ഓഫ്…
പ്രവാസി ഇന്ത്യക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യൺ ഡോളർ. ഏകദേശം 8.88 ലക്ഷം കോടി രൂപ. ഇതിൽ പ്രവാസി മലയാളികള്‍ 2023 ല്‍ കേരളത്തിലേക്ക് മാത്രം അയച്ചത് 2,16,893 കോടി രൂപ. 2018 ല്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ച തുകയേക്കാള്‍ 154.9 ശതമാനം വര്‍ധനവുണ്ടായി. ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബൽ റെമിറ്റൻസസ് കണക്കുപ്രകാരം ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലേക്കു പ്രവാസികൾ ഈ കാലയളവിൽ അയച്ച തുക കണക്കാക്കിയാൽ കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപവും പോർട്ട്ഫോളിയോ നിക്ഷേപവും ചേർന്നുള്ള 54 ബില്യൺ ഡോളറിന്‍റെ ഇരട്ടിയോളം തുകയാണിതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 119 ബില്യൺ ഡോളർ പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയിരുന്നു. നേരത്തേ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം ഇന്ത്യയിലേക്ക് എത്തിയിരുന്നതെങ്കിൽ നിലവിൽ യുഎസിനാണ് ഒന്നാംസ്ഥാനമെന്ന് റിസർവ് ബാങ്കിന്‍റെ സർവേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തിൽ 23 ശതമാനമാണ് യുഎസിന്‍റെ പങ്ക്.…
ഗർഭഛിദ്രത്തിന് അനുമതി നൽകി ചരിത്രപരമായ മാറ്റത്തിനൊരുങ്ങി യുഎഇ. ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം, അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകാൻ സ്ത്രീകളെ അനുവദിച്ച് യുഎഇ. നടപടി വിപ്ലവകരമായ ചരിത്ര മാറ്റമായി നിയമവിദഗ്ധർ വിലയിരുത്തുന്നു. മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44) നിബന്ധനകൾക്ക് അനുസൃതമായാണ് ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്‌താവിക്കുന്നുത്. നിബന്ധനകൾ ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഗർഭമുണ്ടായത് എങ്കിൽ, അല്ലെങ്കിൽ, ഉത്തരവാദി സ്ത്രീയുടെ ബന്ധുക്കളിൽ ആരെങ്കിലും ആണെങ്കിലുമാണ് എങ്കിലും ഗർഭഛിദ്രം അനുവദിക്കാം. ബലാത്സംഗം നടന്നെങ്കിൽ ഉടൻ അധികൃതരെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക റിപ്പോർട്ട് വഴി തെളിയിക്കുകയും വേണം. ഗർഭഛിദ്രം നടക്കുമ്പോൾ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളർച്ച മാത്രമേ പാടുള്ളൂ ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാക്കാതെയും ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകൾ ഇല്ലാതെയുമായിരിക്കണം ഗർഭഛിദ്രം . കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ…