Author: News Desk
പാലാരിവട്ടം ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നി൪മാണവുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ട൪ അതോറിറ്റി, പോലീസ്, തൃക്കാക്കര നഗരസഭാ സെക്രട്ടറി, ആ൪ടിഒ, കൊച്ചി മെട്രോ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റിയുടെ ആദ്യ യോഗം ഓഗസ്റ്റ് 22 വ്യാഴാഴ്ച ചേരും. അതത് മേഖലയിലുള്ള കൗൺസില൪മാരുമായും ആശയവിനിമയം നടത്തണം. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് സ്പാ൪ക്ക് ഹാളിൽ ചേ൪ന്ന യോഗത്തിലാണ് തീരുമാനം. കെ.എസ്.ഇ.ബി തൃപ്പൂണിത്തുറ എക്സിക്യൂട്ടീവ് എഞ്ചിനീയ൪, വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയ൪,…
എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ചിത്രങ്ങള്‍ക്ക് വിലക്കുമായി ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറിംഗ് പ്ലാറ്റ്ഫോമായ സൊമാറ്റോ. ആപ്പില്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് എഐ ചിത്രങ്ങള്‍ നല്‍കുന്നതിന് എതിരെയാണ് സൊമാറ്റോയുടെ തീരുമാനം. എഐ ചിത്രങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും പറ്റിക്കുന്നതായും സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന്‍റെ ട്വീറ്റില്‍ പറയുന്നു. ‘ഞങ്ങളും എഐ കാര്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റസ്റ്റോറന്‍റ് മെനുകളില്‍ ഡിഷുകള്‍ക്ക് എഐ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ വിഷയത്തെ കുറിച്ച് ഏറെ ഉപഭോക്തൃ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സൊമാറ്റോയെ കുറിച്ചുള്ള വിശ്വാസം എഐ ചിത്രങ്ങള്‍ തകര്‍ക്കുന്നു എന്നാണ് അവരുടെ പരാതി. എഐ ചിത്രങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട് ഓര്‍ഡര്‍ ചെയ്യുന്നത് മൂലം ഏറെ പേര്‍ക്ക് പണം റീഫണ്ട് നല്‍കേണ്ടിവരുന്നു. പലരും റേറ്റിംഗ് കുറച്ച് ഇതിനാല്‍ നല്‍കുന്നു. എഐ ചിത്രങ്ങള്‍ ഡിഷുകള്‍ക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ റസ്റ്റോറന്‍റുകളോട് അഭ്യര്‍ഥിക്കുകയാണ്. ഇത്തരം ചിത്രങ്ങള്‍ ഭക്ഷണ മെനുവില്‍ നിന്ന് നീക്കം ചെയ്യുന്നത് ഈ മാസം അവസാനത്തോടെ സൊമാറ്റോ തുടങ്ങും. എഐ ചിത്രങ്ങള്‍ ആപ്പില്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കും. ഈ നിര്‍ദേശങ്ങള്‍…
22.56 മില്യൺ ഡോളർ അതായത് ഏകദേശം 186 കോടി രൂപ സ്വന്തമാക്കിയ കോഗ്നിസൻ്റ് സിഇഒ രവികുമാർ സിംഗിസെട്ടി ആയിരുന്നു കഴിഞ്ഞ വർഷം ഐടി മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ എക്‌സിക്യൂട്ടീവ്. പുതിയ ബിരുദധാരികൾക്ക് പ്രതിവർഷം 2.52 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ഒരു തൊഴിൽ പരസ്യം പോസ്റ്റ് ചെയ്തതിന് വിമർശനം നേരിടുകയാണ് ഈ ഐടി കമ്പനി ഇപ്പോൾ. രവി കുമാർ സമീപകാല ബിരുദധാരികൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് അപേക്ഷാ തീയതിയായി ഓഗസ്റ്റ് 14 ലിസ്റ്റ് ചെയ്യുകയും 2.52 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് 13 ന് ഇന്ത്യൻ ടെക് & ഇൻഫ്രയുടെ എക്‌സ് അക്കൗണ്ടിൽ ഇവർ ഈ ജോബ് വേക്കൻസി പോസ്റ്റ് ചെയ്തു. “2024 ബാച്ചിൽ നിന്നുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷകളെ സ്വാഗതം ചെയ്തുകൊണ്ട് കോഗ്നിസൻ്റ് ഒരു ആവേശകരമായ ഓഫ്-കാമ്പസ് മാസ് റിയർ ഡ്രൈവ് പ്രഖ്യാപിക്കുന്നു. അപേക്ഷിക്കേണ്ട സമയപരിധി – ഓഗസ്റ്റ് 14. പാക്കേജ്…
ലോകത്തിലെ ഏറ്റവും ചെലവേറിയ സ്‌കൂൾ എന്നൊന്നുണ്ടോ? അല്ലെങ്കിൽ ലോകത്ത് ഏറ്റവും അധികം ഫീസ് കൊടുത്ത് കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ ഏതാണെന്ന് അറിയാമോ? സ്വിറ്റ്‌സർലൻഡിലെ റോളെയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ലാ റോസി അഥവാ ലാ റോസിയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സ്‌കൂളായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പഴയ ബോർഡിങ് സ്‌കൂളുകളിലൊന്നാണ് ലാ റോസി. “രാജാക്കന്മാരുടെ സ്കൂൾ” എന്നറിയപ്പെടുന്ന, പ്രശസ്തമായ സ്വിസ് ബോർഡിംഗ് സ്കൂൾ ആണിത്. പോൾ-എമൈൽ കാർനാൽ 1880-ൽ സ്ഥാപിച്ചതാണ് ലാ റോസി. സ്‌പെയിനിലെ മുൻരാജാവായ കാർലോസ് ഒന്നാമൻ, ബെൽജിയത്തിലെ ആൽബർട്ട് രണ്ടാമൻ രാജാവ്, ഇറാനിലെ ഷാ, മൊണാക്കോയിലെ റെയ്‌നിയർ രാജകുമാരൻ, ഈജിപ്തിലെ രാജാവ് ഫാറൂക്ക്, 1966 മുതൽ 1973 വരെ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ നയിച്ച റിച്ചഡ് ഹെംസ്, എഡ്വേഡ് രാജകുമാരൻ, ജെ.ബി ജാക്‌സൻ തുടങ്ങിയവരൊക്കെ ലാ റോസി സ്‌കൂളിലെ പൂർവവിദ്യാർഥികളാണ്. ഈ പൈതൃകം ആണ് “സ്കൂൾ ഓഫ് കിംഗ്സ്” എന്ന പേര് ലാ റോസിക്ക് നൽകിയത്.…
തൻ്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും കോളേജ് പ്രവേശനം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു പ്രായത്തിൽ, മധ്യപ്രദേശിലെ മൊറേനയിൽ നിന്നുള്ള 19 കാരിയായ നന്ദിനി അഗർവാൾ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാർട്ടേഡ് അക്കൗണ്ടൻ്റ് (സിഎ) എന്ന ഗിന്നസ് റെക്കോർഡ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. നന്ദിനിയുടെ അക്കാദമിക് യാത്ര അസാധാരണമായത് തന്നെ ആയിരുന്നു. അവൾ 13-ആം വയസ്സിൽ പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയും 15-ആം വയസ്സിൽ 12-ാം ക്ലാസ്സ് പരീക്ഷയും പൂർത്തിയാക്കി. തൻ്റെ സ്‌കൂൾ സന്ദർശിച്ച ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അതുപോലെ ഒരു റെക്കോർഡ് സ്വന്തമാക്കണം എന്ന ലക്ഷ്യം മുന്നിൽ വച്ച് തന്നെയാണ് നന്ദിനി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്ന ബഹുമതി നേടാൻ അവൾ നിരവധി വെല്ലുവിളികൾ തരണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ഒരു അപ്രൻ്റീസ്ഷിപ്പ് നേടുന്ന കാര്യത്തിൽ. 16 വയസ്സുള്ളപ്പോൾ, പല സ്ഥാപനങ്ങളും അവളെ ഒരു അപ്രൻ്റീസായി സ്വീകരിക്കാൻ മടിച്ചു. നന്ദിനി…
നടൻ ഷാരൂഖ് ഖാൻ തൻ്റെ ജീവിതരീതിയെക്കുറിച്ച് അടുത്തിടെ തുറന്നു സംസാരിച്ചിരുന്നു. താൻ പുലർച്ചെ 5 മണിക്ക് ഉറങ്ങും എന്നാൽ രാവിലെ 9 അല്ലെങ്കിൽ 10 ന് ഉണരും എന്നാണ് അദ്ദേഹം പറഞ്ഞത്. പുലർച്ചെ 2 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഉറങ്ങാൻ പോകുന്നതിന് മുമ്പ് താൻ വർക്ക്ഔട്ട് ചെയ്യുന്നതായി താരം പറഞ്ഞു. “ഞാൻ രാവിലെ അഞ്ച് മണിക്ക് ആണ് ഉറങ്ങാറുള്ളത്. അമേരിക്കൻ നടനായ മാർക്ക് വാൾബെർഗ് ഉറക്കത്തിൽ നിന്നും എഴുനേൽക്കുമ്പോൾ ഞാൻ ഉറങ്ങാൻ പോകുന്നു. പിന്നെ ഷൂട്ടിൽ ആണെങ്കിൽ ഞാൻ ഏകദേശം ഒൻപതോ പത്തോ മണിക്ക് എഴുന്നേൽക്കും. ഞാൻ പുലർച്ചെ 2 മണിക്ക് വീട്ടിൽ ഉറങ്ങുന്നതിന് മുമ്പ് വർക്ക് ഔട്ട് ചെയ്യുകയും കുളിക്കുകയും ചെയ്യും” എന്നാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ഒരു നേരം മാത്രമാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്നാണ് റിപ്പോർട്ട്. ദിവസവും അര മണിക്കൂർ മാത്രമാണ് താരം വർക്ക് ഔട്ട് ചെയ്യുന്നത്. തൻ്റെ നാല് വർഷത്തെ ഇടവേളയെക്കുറിച്ച് ഷാരൂഖ് കൂട്ടിച്ചേർത്തു.…
2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഇന്ന് ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങൾ വിവരങ്ങൾ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചും വാ തോതെ സംസാരിക്കുന്ന നമ്മുടെ കേരളത്തിൽ, മലയാള സിനിമയിൽ മാനസികമായും ശാരീരികമായും കടുത്ത പീഡനങ്ങൾ ആണ് സ്ത്രീകൾ നേരിട്ടത് എന്ന് റിപ്പോർട്ട് പറയുന്നു. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്.…
കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായുള്ള കേരളത്തിലെ ആദ്യ ഐടി ഇടനാഴി ലോക ശ്രദ്ധ നേടിത്തുടങ്ങിയിട്ടു വർഷങ്ങളായി. രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സുപ്രധാന കേന്ദ്രമാണ് ടെക്നോപാര്‍ക്ക്. കേരളാ സർക്കാരിന്റെ വ്യവസായ അനുകൂല നയങ്ങൾ ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾക്കും കരുത്തു പകരുകയാണ് എന്ന് വ്യക്തമാകുന്നതാണ് പാർക്കിൽ നിന്നുള്ള വരുമാന വർദ്ധനവ്. ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം13,255 കോടി രൂപയിലധികം വരുമാനവുമായി ടെക്നോപാര്‍ക്ക് മുന്നിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്നോപാര്‍ക്കിന്‍റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബില്‍ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000 പേർക്ക് പ്രത്യക്ഷ ജോലിയും രണ്ട് ലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും ഇവിടം നല്‍കി വരുന്നു. ടെക്നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ജീവനക്കാരും…
മലയാളിയായ സഞ്ജയ് നെടിയറയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാർട്ട് ഗ്ലോബൽ എന്ന യുഎസ് ആസ്ഥനമായ കമ്പനി പുതിയ നിക്ഷേപത്തിനൊരുങ്ങുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്വന്തം ഉപഭോക്താക്കളിൽ നിന്നും ആണ് സ്റ്റാർട്ട് ഗ്ലോബൽ നിക്ഷേപം സ്വീകരിക്കുന്നത്. 4 വർഷം മുൻപ് തുടങ്ങിയ കമ്പനിയിൽ ലോകത്തെ മുൻനിര നിക്ഷേപകർ പലരും ഇതിനോടകം നിക്ഷേപം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആക്സിലറേറ്ററിൽ ഒന്നായ techstars ഇൽ ഇടം പിടിച്ചിട്ടുള്ള കമ്പനിയിൽ ട്വിറ്റെർ സ്ഥാപകൻ ബിസ്സ് സ്റ്റോൺ, Coinbase മുൻ CTO ബാലാജി ശ്രീനിവാസൻ, കനേഡിയൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ മാവെറിക്സ് സ്ഥാപകൻ ജോൺ ഋഫൊളോ, മാർക്ക് മയബാങ്ക് അടക്കം നിക്ഷേപം നടത്തിയിട്ടുള്ള കമ്പനി എന്നാൽ സ്വന്തം ഉപഭോക്താക്കൾക്കും നിക്ഷേപം നടത്താൻ ഉള്ള അവസരം ഒരുക്കുകയാണ്. ലോകത്തെവിടെ ഇരുന്നു വേണമെങ്കിലും അമേരിക്കയിൽ ബിസിനെസ്സ് ചെയ്യാൻ ഉള്ള പ്ലാറ്റഫോം ആണ് സ്റ്റാർട്ട് ഗ്ലോബൽ. ഇതിനോടകം ലോകത്തെ 120 ഇൽ പരം രാജ്യങ്ങളിൽ നിന്നും 3000 ത്തോളം കമ്പനികൾ സ്റ്റാർട്ട്…
ഇന്ത്യയിലെ ഫാഷൻ രംഗം അതീവ വളർച്ചാ സാധ്യതയുള്ള മേഖലയാണെന്ന് വിലയിരുത്തപ്പെടുന്നു. വൻകിട ബ്രാൻഡുകൾ ആണ് ഇവിടെ മത്സര രംഗത്തുള്ളത്. ഇതിനിടയിൽ ഒരു നിർണായകമായ നീക്കം നടത്തിയിരിക്കുകയാണ്, മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. പ്രമുഖ ഇറ്റാലിയൻ കോസ്മെറ്റിക്സ് ബ്രാൻഡായ ‘Kiko Milano’ ഇന്ത്യയിൽ കൊണ്ടു വരാനുള്ള 100 കോടി രൂപയുടെ കരാറിലാണ് റിലയൻസ് റീടെയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത് നിലവിൽ വിപണിയിൽ മുന്നിട്ടു നിൽക്കുന്ന ടാറ്റ ബ്രാൻഡുകൾക്ക് അടക്കം വെല്ലുവിളി സൃഷ്ടിക്കുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു. സ്കിൻ കെയർ ഉല്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്. ഡൽഹി, മുംബൈ, ലഖ്നൗ, പൂനെ അടക്കം ആറ് പ്രധാന നഗരങ്ങളിൽ ബ്രാൻഡ് സ്റ്റോറുകൾ ആരംഭിക്കാൻ നിലവിൽ പദ്ധതിയുണ്ട്. ഈ ഏറ്റെടുക്കലോടെ ഇന്ത്യൻ സൗന്ദര്യ വിപണിയിൽ റിലയൻസ് റീടെയിലിന് ഒരു പടി കൂടി കടന്ന് കരുത്ത് നേടാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. റിലയൻസ് റീടെയിലിന്റെ ചുമതല ഏറ്റെടുക്കുമ്പോൾത്തന്നെ കമ്പനിയുടെ പോർട്ഫോളിയോ വിപുലമാക്കണമെന്ന് ഇഷ അംബാനി തീരുമാനിച്ചിരുന്നു. ഹൈ പ്രൊഫൈൽ ഇന്റർനാഷണൽ ബ്രാൻഡുകളായ Versace,…