Author: News Desk
കൃഷിയിടത്തിൽ കമ്പിളിപ്പുഴു/ ഇലതീനിപ്പുഴു വ്യാപകമാവുന്നത് കാർഷികവിളകൾക്ക് ഭീഷണിയാകുന്നു. വാഴത്തോട്ടത്തിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇപ്പോൾ മറ്റുവിളകൾക്കും ഭീഷണിയായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ചേന, ഇഞ്ചി, മഞ്ഞൾ, ചെണ്ടുമല്ലി തുടങ്ങി മിക്ക വിളകളിലും കാണുന്നുണ്ട്. കളകൾ അധികമുള്ള തോട്ടങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതൽ. കൃഷിയിടത്തിന് അടുത്തുള്ള വീടുകൾക്കുള്ളിൽവരെ ഇവയെത്തുന്നുണ്ട്. എങ്ങിനെ നിയന്ത്രിക്കാം? കളകൾ നീക്കംചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം. കീടബാധയുള്ള ഇല പറിച്ചെടുത്തോ പുഴുക്കൂട്ടങ്ങൾ കാണുന്ന ഇലഭാഗം മുറിച്ചെടുത്തോ നശിപ്പിക്കണം. കീടാക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ജൈവകീടനാശിനികൾ ഉപയോഗിച്ചോ മിത്രജീവാണുക്കളായ ബ്യുവേറിയ ബസ്സിയാന (20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കിയത്) ഉപയോഗിച്ചോ ഇലകളുടെ ഇരുവശത്തും തളിക്കാം. ആക്രമണം രൂക്ഷമാണെങ്കിൽ ഫ്ലൂബെൻഡിയമൈഡ് 39.35 എസ്‌സി (രണ്ടു മില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കിയത്), അല്ലെങ്കിൽ ക്ലോറാൻട്രാനിലി പ്രോൾ 18.5 എസ്.സി. (മൂന്നുമില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കിയത്) അല്ലെങ്കിൽ ക്വിനാൽഫോസ് 20 ഇസി (രണ്ടുമുതൽ നാലുമില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കിയത്) ഇലകളിൽ തളിച്ച് ഇവയെ നിയന്ത്രിക്കാം. Learn how to effectively control…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് http://celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സമർപ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 2024 സെപ്റ്റംബർ 11, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 10, ചൊവ്വാഴ്ച്ച ആണ്. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് [email protected] ലേക്ക് ഇ-മെയില്‍ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. Apply for Kerala Agricultural University’s 3-month online certificate course in Fruit and Vegetable Processing and Marketing. The course, offered in Malayalam,…
കഴിഞ്ഞ കുറച്ചു നാളുകളായി മാലിദ്വീപിൽ നിന്ന് ഇന്ത്യ 28 ദ്വീപുകൾ വാങ്ങിയതായി സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഈ വൈറൽ വാർത്തയെ കുറിച്ച് ചാനൽ ഐഎഎം ഫാക്ട് ചെക്ക് ടീം നടത്തിയ പരിശോധന. ഫേസ്ബുക്കിലും എക്‌സിലും (മുമ്പ് ട്വിറ്റർ) വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ അവകാശവാദം തെറ്റാണ് എന്നാണ് വാർത്താ പരിശോധനയിൽ നിന്നും അറിയാൻ കഴിയുന്നത്. വൈറൽ ക്ലെയിം 923 കോടി രൂപയ്ക്ക് മാലദ്വീപിൽ നിന്ന് ഇന്ത്യ 28 ദ്വീപുകൾ വാങ്ങിയെന്നാണ് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ആരോപിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിൻ്റെ മാലിദ്വീപ് സന്ദർശനം ഈ ആരോപണവിധേയമായ ഇടപാടിൻ്റെ ഭാഗമാണെന്ന് ആണ് മാർക്കണ്ഡേ പാണ്ഡെ എന്ന ഫേസ്ബുക്ക് ഉപയോക്താവ് ഓഗസ്റ്റ് 12-ന് പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ദ്വീപുകൾ ഇന്ത്യയ്ക്ക് നേരിട്ട് കൈമാറിയെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. വസ്തുതാ പരിശോധന കണ്ടെത്തലുകൾ ChannelIAM ഈ പോസ്റ്റിന്റെ വസ്തുതാ പരിശോധന നടത്തുകയും ഈ അവകാശവാദങ്ങളുടെ വിശദാംശങ്ങൾ…
ഇന്ത്യൻ റെയിൽവേ വിപുലീകരിക്കുക മാത്രമല്ല ചെയ്തത്. യാത്രക്കാർക്കായി ട്രെയിൻ കോച്ചുകൾ വളരെ ആഡംബരവും സൗകര്യപ്രദവുമാക്കാൻ പ്രവർത്തിച്ചിട്ടുമുണ്ട്. റെയിൽവേ കോച്ചുകൾ വിവിധ ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഇതിൽ ഓരോന്നിലേക്കും യാത്രക്കാർ അവരുടെ ബജറ്റിനും സൗകര്യങ്ങൾക്കും അനുസരിച്ച് ആണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ട്രെയിനിൽ SL, 1A, 2A, 3A, 2S, CC കാറ്റഗറി കോച്ചുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. എന്നാൽ ഇപ്പോൾ M1, M2 എന്നിങ്ങനെ എഴുതിയിരിക്കുന്ന ഒരു പുതിയ കോച്ചും കൂടി കാണാം. 2021-ൽ, AC-3 അതായത് 3A കാറ്റഗറി കോച്ചിൻ്റെ അതേ സൗകര്യങ്ങളോടെ റെയിൽവേ ചില കോച്ചുകൾ ട്രെയിനിൽ ചേർത്തു. എം കോഡ് എന്നാണ് ഈ കോച്ച് അറിയപ്പെടുന്നത്. എന്നാൽ, ചുരുക്കം ചില ട്രെയിനുകളിൽ മാത്രമാണ് ഇതുവരെ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. റെയിൽവേയിലെ എസി-3 ഇക്കോണമി കോച്ചുകൾ പഴയ എസി-3 ടയറിനേക്കാൾ മെച്ചപ്പെട്ടതാണ്. ആധുനിക സൗകര്യങ്ങളോടെയാണ് അവ സജ്ജീകരിച്ചിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ കോച്ചുകളുടെ രൂപകൽപ്പനയും മെച്ചപ്പെടുത്തിയിട്ടുണ്ട്. എസി-3 ഇക്കോണമി കോച്ചിൽ ഓരോ…
യുഎഇയുമായുള്ള വ്യാപാര ഇടപാടുകൾ രൂപ-ദിർഹം വഴി നടത്തണമെന്ന നിർദ്ദേശവുമായി ആർബിഐ. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചോളം ബാങ്കിംഗ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഒരു പരിധിയോ കൃത്യമായ ലക്ഷ്യമോ മുന്നോട്ട് വച്ചിട്ടില്ലെങ്കിലും ഇടപാടുകളുടെ വിശദാംശങ്ങൾ അറിയിക്കാനാണ് കേന്ദ്ര ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചതിന് ശേഷം ഇക്കാര്യത്തിൽ സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിൽ ഒരു പടികൂടി കടന്നാണ് പുതിയ നീക്കം. ആഗോള തലത്തിൽ നടക്കുന്ന വ്യാപാരങ്ങളിലും, മറ്റ് ഇടപാടുകളിലും ഡോളറിനെ ആശ്രയിക്കുന്ന പതിവ് രീതി ഒഴിവാക്കി കൊണ്ട് പ്രാദേശിക കറൻസിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നിൽ. ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റിന്റെ കണക്കനുസരിച്ച്, ലോക വ്യാപാരത്തിന്റെ ഏകദേശം പകുതിയും ഡോളറിലാണ് നടക്കുന്നത്. ഈ അപ്രമാദിത്വം പലപ്പോഴും ഡോളറിന് മറ്റ് കറൻസികളിൽ മേൽ കൃത്യമായ മേൽക്കൈ നൽകുന്നുണ്ട്. ഈ തിരിച്ചറിവ് തന്നെയാണ് കേന്ദ്ര ബാങ്കിനെയും ഈ…
ലോക ഫോട്ടോഗ്രാഫി ദിനം. ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും നമ്മളോട് പറയാനുണ്ടാവും. സങ്കടങ്ങൾ സന്തോഷങ്ങൾ അങ്ങിനെ പലതും ഒരു കഥ പോലെ പറയാൻ ഓരോ ഫോട്ടോകൾക്കും സാധിക്കും. ഫോട്ടോഗ്രാഫി ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിരിക്കുന്നതല്ല എന്ന് തെളിയിച്ചു തന്ന നിരവധി വനിതാ ഫോട്ടോഗ്രാഫർമാർ ഇന്ന് നമുക്കിടയിലുണ്ട്. അവരിൽ ഒരാളാണ് മലയാളിയും നമ്മുടെ ഒക്കെ അഭിമാനവുമായ സീമ സുരേഷ്. കാടിന്റെ വന്യതയെ ഫ്രെയിമിലാക്കാൻ സമയവും സന്ദർഭവും നോക്കാതെ സുഹൃത്തുക്കൾക്കൊപ്പം കാട് കയറുന്ന ആളാണ് സീമ. എല്ലാവരും പേടിയോടെ പിന്മാറുന്ന വന്യ മൃഗങ്ങളുടെ ആരും കാണാത്ത സൗന്ദര്യം ക്യാമറയിൽ പകർത്തുന്ന വനിത. പത്രപ്രവർത്തക ആയിരുന്നു സീമ. വിവാഹ ശേഷമാണ് സീമയുടെ…
സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യയിൽ വ്യാവസായിക വിപ്ലവത്തിന് തുടക്കമിട്ട, ദീർഘവീക്ഷണമുള്ള ഒരു ദേശസ്നേഹിയായിരുന്നു വാൽചന്ദ് ഹിരാചന്ദ് ദോഷി. ‘ഇന്ത്യയിലെ ഗതാഗതത്തിൻ്റെ പിതാവ്’ എന്നറിയപ്പെടുന്ന, ദോഷിയുടെ സംരംഭകത്വ മനോഭാവവും നേട്ടങ്ങളും രാജ്യത്തിൻ്റെ വ്യാവസായിക മുന്നേറ്റത്തിൽ സഹായകമാവുന്നവ ആയിരുന്നു. 1882-ൽ മഹാരാഷ്ട്രയിലെ ഷോലാപൂരിൽ കുടുംബത്തിൽ ജനിച്ച വാൽചന്ദ് ഹിരാചന്ദ് ദോഷി പിതാവ് നടത്തിയിരുന്ന പരമ്പരാഗത പരുത്തി വ്യാപാരത്തിലും ബാങ്കിങ്ങിലും ആണ് തൻ്റെ കരിയർ ആരംഭിച്ചത്. 1899-ൽ സോലാപൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കിയ ശേഷം, ദോഷി മുംബൈ സർവകലാശാലയിൽ നിന്ന് ബിഎ ബിരുദം എന്ന ഉന്നത വിദ്യാഭ്യാസം നേടി. ബിരുദം നേടിയ ശേഷമാണ് അദ്ദേഹം തൻ്റെ കുടുംബത്തിൻ്റെ ബിസിനസ്സിൽ ചേരുന്നത്. കുടുംബ ബിസിനസിൽ തനിക്ക് താൽപ്പര്യമില്ലെന്ന് മനസ്സിലാക്കിയ ദോഷി മുൻ റെയിൽവേ ക്ലർക്ക് ലക്ഷ്മണറാവു ബൽവന്ത് ഫടക്കിൻ്റെ പങ്കാളിത്തത്തോടെ നിർമ്മാണത്തിനുള്ള റെയിൽവേ കരാറുകാരനായി. റെയിൽവേ കോൺട്രാക്ടറെന്ന നിലയിലുള്ള വാൽചന്ദ് ദോഷിയുടെ ജീവിതം ഒരു തുടക്കം മാത്രമായിരുന്നു. രാജ്യത്തിൻ്റെ വാഹനവ്യവസായത്തിന് അടിത്തറയിട്ടുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ കാർ…
ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നിരവധി സ്ത്രീകൾ ബിസിനസിലേക്ക് ഇറങ്ങിയതിന്റെയും പിന്നീട് വിജയിച്ചതിന്റെയും കോടികൾ മൂല്യമുള്ള കമ്പനികളുടെ ഉടമകൾ ആയിരിക്കുന്നതിനെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ചിലർ പഠിത്തം ഒക്കെ കഴിഞ്ഞ് ഉയർന്ന ശമ്പളമുള്ള ജോലി നേടി സെറ്റിൽ ആവണം എന്ന ആഗ്രഹത്തോടെ ആണ് പഠിക്കുന്നത് പോലും. അക്കൂട്ടത്തിൽ ജീവിതത്തിൽ നിന്നും ജോലിയിൽ നിന്നുമൊക്കെ കുറച്ച് അനുഭവങ്ങൾ നേടിയ ശേഷം സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ച ആളാണ് മൊബൈൽ വാലറ്റ് ആൻഡ് ഫിനാൻഷ്യൽ സർവീസ് കമ്പനിയായ മൊബിക്വിക്കിൻ്റെ സഹസ്ഥാപകയും സിഎഫ്ഒയുമായ ഉപാസന ടാക്കു. മൊബിക്വിക്കിൻ്റെ എംഡിയും സിഇഒയുമായ ഭർത്താവ് ബിപിൻ പ്രീത് സിംഗിനൊപ്പം 2009ലാണ് 43 കാരിയായ ഈ സംരംഭക കമ്പനി സ്ഥാപിച്ചത്. 2023 സാമ്പത്തിക വർഷം 560 കോടി രൂപ വരുമാനവുമായി കമ്പനി വിജയത്തിലെത്തി. പഞ്ചാബ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ആളാണ് ഉപാസന. യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെൻ്റ് സയൻസിലും എഞ്ചിനീയറിംഗിലും…
മിസിസ് കാനഡ എര്‍ത്ത് 2024 കിരീടം ചൂടി മലയാളി മിലി ഭാസ്കര്‍. ജൂലായ് അവസാനം നടന്ന മത്സരത്തിൽ കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളിയാണ് മിലി കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ‘മാധവം’ വീട്ടിൽ ടി.സി. ഭാസ്കരന്റെയും ജയയുടെയും ഏക മകളാണ്. ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് മാനേജരാണ് ഭാസ്‌കരൻ. ജയ കണ്ണൂർ ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജരും. കാസർകോട് എൽ.ബി.എസ്. എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്‌ട്രോണിക്‌സിൽ ബിരുദവും ബെംഗളൂരു ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ്‌മെന്റ് ബിരുദവും ഋഷികേശിൽനിന്ന് യോഗാധ്യാപക കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട് മിലി. 2024 ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരത്തിലേക്ക് വഴിതിരിച്ചുവിട്ടത്. മത്സരത്തിന് യോഗ്യത നേടിയ 52 പേരിൽ കൊച്ചിയിൽ നിന്നുള്ള ജനനി, തൃശ്ശൂരിലെ കിത്തു, കോഴിക്കോട്ടെ ചിത്ര എന്നീ മലയാളികളും ഉണ്ടായിരുന്നു. മിസിസ് കാനഡ എർത്തായി തിരഞ്ഞെടുക്കപ്പെട്ടതോടെ മിസിസ് എർത്ത്…
ഗുണനിലവാരമുള്ള കണക്ക് അധ്യാപകരെ സൃഷ്ടിക്കുന്നതിനായി ഐഐടി-മദ്രാസ് അടുത്ത വർഷം ബിഎസ്‌സി ബിഎഡ് പ്രോഗ്രാം ആരംഭിക്കുമെന്ന് ഡയറക്ടർ വി കാമകോടി പറഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) റാങ്ക്പട്ടികയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തുടർച്ചയായി എട്ടാം തവണയാണ് ഐഐടി മദ്രാസ് ഈ സ്ഥാനം നേടുന്നത്. ഗവേഷണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, AI, ഡാറ്റ അനലിറ്റിക്സ് എന്നിവയ്ക്കായി വകുപ്പുകൾ ആരംഭിച്ചു എന്നും ഒരു സ്പോർട്സ് ക്വാട്ട അവതരിപ്പിക്കുകയും ഓൺലൈൻ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുകയും ചെയ്തു എന്നും ഡയറക്ടർ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ ബിഎഡിനൊപ്പം ഗണിതത്തിലും കമ്പ്യൂട്ടിംഗിലും ഒരു ബിഎസ്‌സി പ്രോഗ്രാം ഐഐടി ആസൂത്രണം ചെയ്യുന്നു. ഓൺലൈനായി ബിരുദവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൻ്റെ (TISS) സഹകരണത്തോടെ ബിഎഡും വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമാണ് ആലോചിക്കുന്നത്. ഗുണനിലവാരമുള്ള ഗണിത അധ്യാപകരെ വളർത്തിയെടുക്കാൻ…