Author: News Desk

1350 കി മി ദൈർഖ്യം, ഡൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെയും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഗതാഗത പദ്ധതിയാണ്. ഈ എട്ട്‌വരി എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ഇത് ഡൽഹിക്കും മുംബൈയ്‌ക്കുമിടയിലുള്ള യാത്രാ സമയം 24 ൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുന്നു. ഭാവിയിൽ അതിൽ പന്ത്രണ്ട് പാതകൾ വരെ വികസിപ്പിക്കാൻ കഴിയും. ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതും പരിപാലിക്കുന്നതും NHAI (നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ) ആണ്.  ഡെൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ പദ്ധതി 2024 ജൂണിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,ഡൽഹിയിൽ തുടങ്ങി ഹരിയാന (129 കി.മീ), രാജസ്ഥാൻ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഗുജറാത്ത് (426 കി.മീ), മഹാരാഷ്ട്ര (171 കി.മീ) എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് മുംബൈ-ഡൽഹി എക്‌സ്പ്രസ് വേ പാത കടന്നുപോകുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി 15,000 ഹെക്ടർ ഭൂമിയാണ് ഡൽഹി മുംബൈ എക്സ്പ്രസ് വേ…

Read More

AirlineRatings.com 2024-ലെ ഏറ്റവും മികച്ച പ്രീമിയം എയർലൈനുകളെ വിലയിരുത്തിയതിൽ കൊറിയൻ എയർ, കാഥേ പസഫിക് എയർവേസ്, എയർ ന്യൂസിലാൻഡ്, എമിറേറ്റ്‌സ് എന്നിവ ആദ്യ പത്തിൽ ഇടംനേടി. ‘Airline of the Year’ ആയി ഖത്തർ എയർലൈൻസിനെ പ്രഖ്യാപിച്ചു . ആതിഥ്യമര്യാദയിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് ചുരുക്കി സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച ബജറ്റ് എയർലൈനുകളിൽ ഈസിജെറ്റ് യൂറോപ്പിലെ പട്ടികയിൽ ഒന്നാമതെത്തി. AirlineRatings.comൻ്റെ പുതിയ റാങ്കിംഗ് ഭാഗമായി 2024-ലെ മികച്ച 25 ചെലവ് കുറഞ്ഞ എയർലൈനുകളെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. . അമേരിക്കയിലെ ഏറ്റവും മികച്ച ബഡ്ജറ്റ് കാരിയർ ആയി AirlineRatings.com കണ്ടെത്തിയത് Southwest എയർ ലൈനിനെയാണ്. ബജറ്റിൽ മിഡിൽ ഈസ്റ്റിലെ മികച്ച സർവീസായി ഫ്ലൈ ദുബായ്, ഏഷ്യയിലെ മികച്ചതായി AirAsia , ഓസ്‌ട്രേലിയയ്ക്കും പസഫിക്കിനുമുള്ള മികച്ച വിമാന സർവീസായി Jetstar Group എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. യാത്രക്കാരുടെ അവലോകനങ്ങൾ, ഫ്ലീറ്റ് പ്രായം, ലാഭക്ഷമത, ഉൽപ്പന്ന വാഗ്ദാനങ്ങൾ, സുരക്ഷ, റേറ്റിംഗുകൾ എന്നിവ ഉൾപ്പെടെ 12…

Read More

ഇന്ത്യയില്‍ നിന്നുള്ള അമൃത് വിസ്‌കിയ്ക്ക് ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചില്‍ അംഗീകാരം. യുകെയിലെ ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ സ്പിരിറ്റ്‌സ് ചലഞ്ച് 2024 ൽ “വേൾഡ് വിസ്‌കി വിഭാഗത്തിൽ” അമൃത് ഡിസ്റ്റിലറീസ് 5 സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടി കമ്പനിയെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കി, ജാപ്പനീസ്, സ്‌കോട്ടിഷ്, ഐറിഷ് സിംഗിള്‍ മാള്‍ട്ട് വിസ്‌കികളെ പിന്തള്ളിയാണ് ഇന്ത്യന്‍ കമ്പനി നേട്ടം സ്വന്തമാക്കിയത്. ഇത് ഒരു ഇന്ത്യൻ ഡിസ്റ്റിലറിയുടെ റെക്കോർഡാണ്.അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് അമാല്‍ഗം മാള്‍ട്ട് വിസ്‌കി, അമൃത് നേറ്റിവിറ്റി ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി കാസ്‌ക് സ്‌ട്രെങ്ത്, അമൃത് പ്ലീറ്റഡ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്. ഐഎസ്‌സി 2024-ലെ ഷോ സ്റ്റോപ്പറും താരവും ആഗോള ഫോറത്തിൽ 40-ലധികം അംഗീകാരങ്ങൾ നേടിയ ഇന്ത്യയിലെ ഏറ്റവും കൂടുതൽ അവാർഡ് നേടിയ സിംഗിൾ മാൾട്ടായ അമൃത് ഫ്യൂഷൻ ആയിരുന്നു. എല്ലാ ഇന്ത്യൻ സിംഗിൾ മാൾട്ടുകളുടെയും…

Read More

സ്വന്തം വൈകല്യങ്ങൾ ഡോക്ടറോട് പറഞ്ഞ് ചികിത്സിക്കാൻ സാധിക്കാത്ത മൃഗങ്ങളുടെ ജീവിതം എത്ര ദുരിതപൂർണ്ണമാണ്. എന്നാൽ ഹരിയാനയിലെ ഹിസാർ സർക്കാർ ആരോഗ്യ സർവകലാശാല തിമിരമുള്ള ഒരു കുരങ്ങിന് സർജറി നടത്തി.  വൈദ്യുതാഘാതമേറ്റ് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുരങ്ങിൻ്റെ തിമിര ശസ്ത്രക്രിയയാണ് ഹിസാർ സർക്കാർ ആരോഗ്യ സർവകലാശാല  വിജയകരമായി  നടത്തി . ഹിസാറിലെ ലാലാ ലജ്പത് റായ് യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൻ്റെ (LUVAS) റിപ്പോർട്ട് പ്രകാരം  ഹരിയാനയിൽ കുരങ്ങിൽ നടത്തിയ ആദ്യത്തെ തിമിര ശസ്ത്രക്രിയയാണിത്. വൈദ്യുതാഘാതമേറ്റ് പൊള്ളലേറ്റ നിലയിലാണ് കുരങ്ങിനെ കാമ്പസിലേക്ക് കൊണ്ടുവന്നതെന്ന് ലുവാസിലെ ആനിമൽ സർജറി ആൻഡ് റേഡിയോളജി വിഭാഗം മേധാവി ആർ എൻ ചൗധരി പറഞ്ഞു. തുടക്കത്തിൽ നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാൽ ഏറെ നാളത്തെ പരിചരണത്തിനും ചികിത്സയ്ക്കും ശേഷം കുരങ്ങൻ നടക്കാൻ തുടങ്ങിയപ്പോൾ കുരങ്ങന് കാഴ്ചശക്തിയില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയതായി ചൗധരി ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. ഇതിനുശേഷം, കുരങ്ങിനെ ചികിത്സയ്ക്കായി ലുവാസ് സർജറി വിഭാഗത്തിൽ എത്തിച്ചു. സർവ്വകലാശാലയിലെ…

Read More

അനിൽ അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ അംഗം ഇന്ത്യയിൽ പുറത്തിറക്കിയ BYD സീൽ ഇവി യാണ്. 41 ലക്ഷം രൂപയിലധികം വിലയുള്ള BYD സീൽ ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ മുൻനിര വാഹനമാണ്.  മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ അനിൽ അംബാനിയും കുടുംബവും സീൽ കാറിൽ എത്തിയതോടെയാണ് ഇത് മാധ്യമ ശ്രദ്ധ ആകർഷിച്ചത്. 61.4kWh, 82.5kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ അന്താരാഷ്ട്ര വിപണിയിൽ  BYD സീൽ ഇവി ലഭ്യമാണ്, BYD-യുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കി  61.4kWh ബാറ്ററി പാക്കുള്ള BYD സീലിന് 550 കിലോമീറ്റർ റേഞ്ച് ഉണ്ട്. 5.9 സെക്കൻഡിനുള്ളിൽ  നൂറ് കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.   ഡ്യുവൽ-മോട്ടോർ മോഡലിന് 530 കുതിരശക്തി ഉൽപ്പാദിപ്പിക്കാൻ BYD സീൽ EV യിൽ  AWD സംവിധാനമുണ്ട്. 82.5kWh ബാറ്ററി പാക്ക് ഉള്ള രണ്ടാമത്തെ മോഡലിന്…

Read More

 51 കോടി രൂപയാണ് അഫ്താബ് ശിവദാസാനിയുടെ ആസ്തി. ആരാണീ അഫ്താബ് ശിവദാസാനി? ‘ഹംഗാമ’, ‘ഗ്രാൻഡ് മസ്തി’, ‘ഗ്രേറ്റ് ഗ്രാൻഡ് മസ്തി’, ‘ക്യാ കൂൾ ഹേ ഹം’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ. പക്ഷെ പിന്നീട് കരിയറിലെ മോശം വഴിത്തിരിവിൽ  ഉണ്ടായ ബോക്സ് ഓഫീസ് പരാജയങ്ങൾ കാരണം വേഷങ്ങൾ കുറഞ്ഞു.  ഒരു റിപ്പോർട്ട് അനുസരിച്ച്  അഫ്താബ് ശിവദാസാനിയുടെ കരിയറിൽ ഫ്ലോപ്പ് ചിത്രങ്ങൾ ഇതുവരെ 40 എണ്ണമാണ്. നിരവധി പരാജയങ്ങൾ കാരണം വളരെ കുറച്ച്  സിനിമകളിൽ മാത്രമേ ഉണ്ടായിരിന്നുള്ളൂ. എന്നിരുന്നാലും കോടികൾ സമ്പാദിക്കുന്നുണ്ട് അഫ്‌താബ്‌. തൻ്റെ പ്രൊഡക്ഷൻ ഹൗസിലൂടെയും മറ്റ് പരിപാടികളിലൂടെയും പ്രതിവർഷം 3 കോടിയോളം രൂപയാണ് അഫ്താബ് ശിവദാസാനി സമ്പാദിക്കുന്നത്.1978 ജൂണിൽ മുംബൈയിൽ ജനിച്ച അഫ്താബ് ശിവദാസാനി തന്റെ ഒമ്പതാം വയസ്സിൽ അനിൽ കപൂറിൻ്റെ സൂപ്പർഹിറ്റ് ചിത്രമായ ‘മിസ്റ്റർ ഇന്ത്യ’യിൽ ബാലതാരമായാണ്  കരിയർ ആരംഭിച്ചത്. 1988-ൽ പുറത്തിറങ്ങിയ ‘ഷാഹെൻഷാ’ എന്ന സിനിമയിൽ അമിതാഭ് ബച്ചൻ്റെ ചെറുപ്പവും  അഫ്താബ് ശിവദാസാനി അവതരിപ്പിച്ചു.…

Read More

മുകേഷ് അംബാനി, സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ എന്നിവരുൾപ്പെടെ പല അതിസമ്പന്നരും ഉപയോഗിക്കുന്ന മിൽക്ക് ബ്രാൻഡ് ഏതാണെന്ന് അറിയാമോ?പ്രീമിയം ഗുണനിലവാരമുള്ള പാലുൽപ്പന്നങ്ങൾ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫാം ടു ഹോം എന്ന ആശയവുമായി എത്തിയ പരാഗ് മിൽക്ക് ഫുഡ്‌സിൻ്റെ പ്രൊഡക്റ്റാണ് ഇവരൊക്കെ ഉപയോഗിക്കുന്നത്. മുൻനിര ബ്രാൻഡാണിത്. പരാഗ് മിൽക്ക് മുംബൈയിൽ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നിലവാരമുള്ള പശു ഫാം -ഭാഗ്യലക്ഷ്മി ഡയറി ഫാം- സ്ഥാപിച്ചു. പരിസ്ഥിതിക്കനുയോജ്യമായ കൃഷിരീതികളും കർശനമായ ഗുണനിലവാര നിയന്ത്രണവും ഡയറി ഫാമിന്റെ പ്രത്യേകതയാണ്. പരാഗ് മിൽക്ക് ഫുഡ്സ് ലിമിറ്റഡ് പാൻ ഇന്ത്യ സാന്നിധ്യമുള്ള ഏറ്റവും വലിയ സ്വകാര്യ ഡയറി എഫ്എംസിജി കമ്പനിയാണ്. 2016-ൽ, എൻഎസ്ഇയിലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഒരു പ്രാഥമിക പബ്ലിക് ഓഫറിംഗ് ലിസ്റ്റിംഗിലൂടെ കമ്പനി പബ്ലിക് ആയി മാറി. ഹോളിസ്റ്റിക് രീതിയിൽ മുഴുവൻ സമയ പശു പരിപാലന സംവിധാനത്തോടെ ശുദ്ധമായ പാൽ 24 മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് വിതരണം ചെയ്യുകയാണ് ലക്‌ഷ്യം. വിവിധ…

Read More

നമ്മൾ നമ്മുടെ മക്കളെ വളർത്തുന്നത് നമ്മുടെ എല്ലാ സ്നേഹവും കരുതലും സർവസവ്വും നൽകിയല്ലേ. സാമ്പത്തിക സാഹചര്യമേതായാലും മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രീമിയമായ ജീവിതം നൽകാൻ ശ്രമിക്കും. അത് എത്ര ത്യാഗം സഹിച്ചാണെങ്കിലും. കാരണം നാളെയ്ക്കുള്ള നമ്മുടെ എല്ലാ സ്വപ്നത്തിലും നേട്ടത്തിലും നമ്മുടെ മക്കൾ പങ്കാളിയാണ്. നമ്മളേക്കാൾ വിദ്യാഭ്യാസവും ചുറ്റുപാടുകളും സൗകര്യവും മക്കൾക്ക് ഉണ്ടാകണമെന്ന് നമ്മൾ വാശിപിടിക്കുന്നത് അതുകൊണ്ടാണ്, അത് നമ്മുടെ സാമ്പത്തിക ശേഷിക്ക് അപ്പുറമാണെങ്കിൽ പോലും. മക്കളുടെ ഭാവിയിൽ കോംപ്രമൈസുകൾക്ക് നമ്മൾ ആരും തയ്യാറാകില്ല. ലോകത്ത് എവിടെയായാലും അത് അങ്ങനെയാണ്. ഒരു സംരംഭകനും അങ്ങനെയാണ്. യൗവനത്തിലെ എല്ലാ നല്ല സമയവും മക്കൾക്കായി നീക്കിവെക്കുന്നപോലെ സംരംഭത്തിന് വേണ്ടിയും മാറ്റിവെയ്ക്കും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. ബിസിനസ്സിന്റെ ഓരോ വളർച്ചയും അഭിമാനത്തോടെ കാണും. മക്കളെപ്പോലെ. സംരംഭത്തിനായി ചിലവഴിക്കുന്ന പണം നാളേക്കുള്ള നിക്ഷേപമായി കാണും. മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസം പോലെ. ഒരു അവധിയോ, സ്വകാര്യ സന്തോഷങ്ങളോ, എന്തിന് കുടുംബത്തിലെ മറ്റ് കാര്യങ്ങൾ പോലുമോ മറ്റിവെച്ച് സംരംഭം…

Read More

സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ഐ.സി.ടി. പാഠപുസ്തകത്തിലൂടെ നിർമിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്പ്യൂട്ടർ വിഷൻ’ എന്ന അധ്യയത്തിലെ പ്രവർത്തനം. കുട്ടികൾ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് വരെ ഭാവങ്ങൾ തിരിച്ചറിയാൻ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേപോലെ എ.ഐ. പഠിക്കാൻ അവസരം ലഭിക്കുന്നത്. ഈ അദ്ധ്യയന വർഷം 1, 3, 5, 7 ക്ലാസുകളിലേയ്ക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐ.സി.ടി.( ICT ) പുസ്തകങ്ങളെത്തുന്നത്. കുട്ടിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്‌ന നിർധാരണശേഷി എന്നിവ വികസിപ്പിക്കുന്നത് അവരുടെ സർവതോന്മുഖമായ വികാസത്തെ സ്വാധീനിക്കും എന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ പരാമർശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് യുക്തിചിന്ത, പ്രോഗ്രാമിംഗ് അഭിരുചി വളർത്തൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തിലെ ഐ.സി.ടി.…

Read More

ലോകത്തിലെ ഏറ്റവും വലിയ ധനികൻ  ബെർണാഡ് അർനോൾട്ടിനു കാലിടറിയതോടെ  കൈമോശം വന്നത്  ശതകോടീശ്വരന്മാരുടെ പട്ടികയിലെ  ഒന്നാം സ്ഥാനം.  ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ വലിയ മാറ്റം സംഭവിച്ചു.   മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പെടെ നിരവധി ശതകോടീശ്വരന്മാരുടെ ആസ്തിയിൽ ഇടിവ് രേഖപ്പെടുത്തി.  ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരുടെ ആസ്തി കുറഞ്ഞു. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി. ഫ്രാൻസിൻ്റെ ബെർണാഡ് അർനോൾട്ടിനെ മാറ്റിയാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. 205 ബില്യൺ യുഎസ് ഡോളറാണ് ബെസോസിൻ്റെ ആസ്തി, ഏകദേശം 17,07,440 കോടി രൂപ.  അർനോൾട്ടിന് 203 ബില്യൺ യുഎസ് ഡോളറാണ് ഏറ്റവും പുതിയ ആസ്തി , 16,90,370 കോടി രൂപ. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെയും ആസ്തിയിൽ 1.5 ബില്യൺ ഡോളർ ഇടിവുണ്ടായി. 110 ബില്യൺ യുഎസ് ഡോളർ (916220 കോടി രൂപ) ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ…

Read More