Author: News Desk
എസ്ബിഐ, ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിങ്ങിനെ നിരവധി ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ആണ് നമ്മളിൽ പലരും. പല ആവശ്യങ്ങൾക്കായി ഇന്നത്തെ കാലത്ത് ഒരാൾ നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് പ്രധാനമാണ്. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഒരാൾക്ക് ഉണ്ടെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തുമെന്നുള്ള വാർത്ത ഈ അടുത്ത് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ഇതോടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ള ഉടമകൾ പരിഭ്രാന്തരായിരുന്നു. എന്നാൽ ഈ വാർത്തയ്ക്ക് പിന്നിലെ വാസ്തവം പ്രസ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പിഐബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് പിഐബി അതിൻ്റെ ഔദ്യോഗിക ട്വിറ്ററിൽ ഇതിനെ കുറിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. പിഐബി പറയുന്നത് പ്രകാരം, ആർബിഐ അത്തരം മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം വ്യാജ സന്ദേശങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ ഉപഭോക്താക്കൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ സൂക്ഷിക്കാൻ…
2023-ൽ കേരളത്തിൽ 98 മനുഷ്യമരണങ്ങൾ ആണ് വന്യമൃഗങ്ങളുടെ ശല്യം കാരണം ഉണ്ടായത്. വർദ്ധിച്ചുവരുന്ന ഈ സംഘർഷത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ, മൃഗങ്ങൾ മനുഷ്യവാസസ്ഥലങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും നുഴഞ്ഞുകയറുന്നത് തടയാൻ കൃത്രിമബുദ്ധി ഉപയോഗിക്കുന്ന നൂതന സംവിധാനവുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ എ.ഐ.യുടെ സഹായത്തോടെ തുരത്താനൊരുങ്ങുകയാണ് വിദ്യാര്‍ഥികളായ ശിവാനി ശിവകുമാറും എ. ജയസൂര്യയും. എറണാകുളത്തെ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എ ജയസൂര്യയും ശിവാനി ശിവകുമാറും ആണ് പടക്കം പൊട്ടിക്കുന്നതും വൈദ്യുത വേലി ഉപയോഗിച്ച് മൃഗങ്ങളെ തുരത്തുന്നതും ആയ മനുഷ്യത്വരഹിതമായ രീതി അവസാനിപ്പിക്കാൻ ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. പടക്കത്തിനു പകരം അള്‍ട്രാ ശബ്ദതരംഗങ്ങളും തീക്ക് പകരം സ്ട്രോബ് ലൈറ്റുകളും ഉപയോഗിച്ചാണ് വന്യമൃഗങ്ങളെ പേടിപ്പിക്കുന്നത്. ഇഞ്ചി, വിനാഗിരി, വെളുത്തുള്ളി, മുട്ടത്തോട് എന്നിവകൊണ്ടുള്ള ഓര്‍ഗാനിക് റിപ്പല്ലന്റും ഇവരുടെ ‘ആയുധപ്പുര’യിലുണ്ട്. ഇത് സ്പ്രിങ്ഗ്‌ളര്‍ വഴി കൃഷിസ്ഥലത്തെ അന്തരീക്ഷത്തില്‍ പടര്‍ത്തി മൃഗങ്ങളെ ഓടിക്കും. എസ്.എം.എസ്., അലാറം എന്നിവ വഴി ഫോണിലുടെ…
സതീഷ് കുമാർ സുബ്രമണ്യൻ സ്ഥാപിച്ച ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആണ് കിറ്റോസിസ്. കിറ്റോസിസിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള ഭക്ഷണ തയ്യാറെടുപ്പുകൾക്കായി രൂപകൽപ്പന ചെയ്ത ‘പൂർണ്ണ ഓട്ടോമാറ്റിക് അടുക്കള’ അല്ലെങ്കിൽ മൾട്ടി-ക്യുസിൻ ഓട്ടോമേറ്റഡ് മെഷീനായ iKicchn (ഇൻ്റലിജൻ്റ് കിച്ചൻ) ഉത്‌ഘാടനം ചെയ്തിരിക്കുകയാണ്. ഒരേസമയം പലതരം ഭക്ഷണം തയ്യാറാക്കാൻ കഴിവുള്ള ഒരു റോബോട്ടിക് പാചക വിസ്മയമാണ് iKicchn. ഉപയോക്താക്കൾ ചേരുവകളും കമാൻഡുകളും ഇതിലേക്ക് ഇൻപുട്ട് ചെയ്യുമ്പോൾ ഇവ പാചക പ്രക്രിയ സ്വന്തമായി നിർവ്വഹിക്കുന്നു. ഈ നൂതന യന്ത്രത്തിന് 50 മുതൽ 500 വരെ ആളുകൾക്ക് എവിടെയും ഭക്ഷണം തയ്യാറാക്കാൻ കഴിയും. ഇത് ഭക്ഷ്യ വ്യവസായത്തിൽ ജോലിക്കായി ആളുകളെ കിട്ടുന്നില്ല എന്ന പ്രതിസന്ധിയ്ക്ക് വിരാമം ഇടാൻ ഒരുങ്ങുകയാണ്. “ലാഭം മെച്ചപ്പെടുത്തുന്നതിനും സ്ഥിരമായ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഈ iKicchn ചെലവ് കുറഞ്ഞ രീതിയിലുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട് ” എന്നാണ് സതീഷ് കുമാർ ഇതിനെ കുറിച്ച് പറഞ്ഞത്. 2005-ൽ ആണ് സതീഷ് കുമാർ തൻ്റെ ഭാര്യയുടെ…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഐഐഎം) എന്നീ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നത് അത്ര എളുപ്പമല്ല. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടുന്ന വ്യക്തികൾ മാർക്കറ്റിംഗിലും ബിസിനസ്സ് ലോകത്തും മികവ് പുലർത്തി മുന്നേറാറുണ്ട്. വിലമതിക്കാനാവാത്ത അറിവും വൈദഗ്ധ്യവും ആണ് ഇവർ ഇവിടെ നിന്നൊക്കെ നേടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വാഷിംഗ് ഡ്രൈ-ക്ലീനിംഗ് സ്ഥാപനമായ ടംബ്ലെഡ്രൈയുടെ സഹസ്ഥാപകനാണ് ഗൗരവ് തിയോതിയ. 2019-ൽ സ്ഥാപിതമായ ടംബ്ലെഡ്രൈക്ക് നിലവിൽ രാജ്യത്തെ 360ൽ പരം നഗരങ്ങളിലായി 1000-ലധികം സ്റ്റോറുകളുണ്ട്. ടംബ്ലെഡ്രൈ കമ്പനി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത ആളാണ് ഗൗരവ്. ഐഐടി ധന്‌ബാദിൽ നിന്ന് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ ബി.ടെക് നേടിയ ഗൗരവ് ഇന്ത്യയിലെ മികച്ച കോളേജുകളിലൊന്നായ ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ ആളാണ്. ടംബ്ലെഡ്രൈയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്, ഗൗരവ് ഐഐഎം അഹമ്മദാബാദിലെ റാങ്ക് ഹോൾഡറും ഐഐടി ധന്ബാദിലെ ഗോൾഡ് മെഡലിസ്റ്റുമാണ് ഗൗരവ്. എയർടെൽ, ലാവ, ഡിആർഡിഒ തുടങ്ങിയ പ്രശസ്ത…
ഈ വർഷം ആദ്യം ഫോർബ്‌സ് ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറക്കിയിരുന്നു. 25 ആദ്യ എൻട്രികൾ ഉൾപ്പെടെ 200 ഇന്ത്യക്കാരെ ആണ് ഇതിൽ ഉൾപ്പെടുത്തിയത്. ഇക്കൂട്ടത്തിൽ സമ്പത്തിൻ്റെ കാര്യത്തിൽ, 35.6 ബില്യൺ ഡോളർ അതായത് ഏകദേശം 2,97,990 കോടി രൂപ ആസ്തിയുള്ള ശിവ് നാടാർ ഡൽഹിയിലെ ഏറ്റവും ധനികനായ വ്യവസായിയും പ്രമുഖ മനുഷ്യസ്‌നേഹിയുമാണ്. ധനികരിൽ ഭൂരിഭാഗവും, തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം സമൂഹത്തിന് തിരികെ നൽകാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് പ്രകാശമായി മാറുന്ന നിരവധി ആളുകളുണ്ട്. ബിസിനസിൽ വിജയം നേടിയ നാടാർ സഹജീവികളെ സഹായിക്കാനായി ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. പ്രമുഖ ബഹുരാഷ്ട്ര ഐടി കൺസൾട്ടിംഗ് കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസിൻ്റെ സ്ഥാപകനും ചെയർമാനുമാണ് ശിവ് നാടാർ. ഒരു ദിവസം 5.6 കോടി രൂപ എന്ന തോതിലാണ് ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം ചിലവഴിക്കുന്നത്. ഐ.ടി കൺസൾട്ടിങ് കമ്പനിയായ എച്ച്.സി.എൽ ടെക്നോളജീസ് 1976ൽ ആണ് ആരംഭിക്കുന്നത്. ഒരു ഗാരേജിൽ 1,87,000 രൂപ മുതൽ മുടക്കിൽ സുഹൃത്തുക്കൾക്കൊപ്പം…
കഷ്ടപ്പാടും ദുരിതവും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച പലരും ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ കരസ്ഥമാക്കിയതായി കണ്ടും കേട്ടും വായിച്ചും നമ്മൾ അറിഞ്ഞിട്ടുണ്ട്. ബുദ്ധിമുട്ടുകൾ നിറഞ്ഞ ബാല്യത്തിൽ നിന്നും ബിസിനസ് ലോകത്തെ കീഴടക്കിയ സംരംഭകരുടെ കഥകൾ ഇത്തരത്തിൽ മറ്റുള്ളവർക്കും ഒരു പ്രചോദനം തന്നെയാണ്. അത്തരം ചില സാഹചര്യങ്ങൾ കാരണം ഏഴാം ക്ലാസിനുശേഷം പഠിത്തം നിർത്തേണ്ടി വന്ന ആളാണ് രാജേഷ് ഡോംഗ്രെ. ഇന്ന്, മഹാരാഷ്ട്രയിലെ സോലാപൂരിൽ 6,000 സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു ചെറുകിട ബിസിനസ്സിൻ്റെ ഉടമയാണ് ഈ 48 കാരൻ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സോലാപൂരിൽ മഹാലക്ഷ്മി ഗൃഹ ഉദ്യോഗ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് രാജു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന രാജേഷ് ഡോംഗ്രെ. പപ്പടം നിർമ്മിക്കുന്ന ഫാക്ടറി ആണ് ഇത്. ചെറുപ്പത്തിൽ രാജേഷിന്റെ മാതാപിതാക്കൾ സോലാപൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്നു. എന്തോ ചില സാങ്കേതിക പ്രശ്നങ്ങളാൽ മില്ല് അടച്ചുപൂട്ടിയതോടെ കുടുംബത്തിൻ്റെ അവസ്ഥ ദാരിദ്ര്യത്തിലായി.…
ഒന്നുമില്ലായ്മയിൽ നിന്ന് കോടിക്കണക്കിന് വരുമാനവും മൂല്യവുമുള്ള കമ്പനികളുടെ ഉടമകളായി ഉയർന്ന വ്യക്തികളുടെ വിജയഗാഥകൾ നിരവധി ഉള്ള നാടാണ് ഇന്ത്യ. ഗോപാൽ സ്നാക്സ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിപിൻ ഹദ്വാനിയും അക്കൂട്ടത്തിൽ ഒരാൾ ആണ്. ബിസിനസ്സ് ലോകത്ത് അർപ്പണബോധത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ഉജ്ജ്വല മാതൃകയായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. ചെറിയ തുടക്കത്തിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര ശരിക്കും പ്രചോദനകരമാണ്. ഗ്രാമത്തിലെ അവരുടെ ചെറിയ കടയിൽ അച്ഛൻ നടത്തിയിരുന്ന പലഹാര ബിസിനസിൽ ബിപിന് ചെറുപ്പത്തിൽ തന്നെ ഒരു താൽപ്പര്യമുണ്ടായിരുന്നു. വായിൽ വെള്ളമൂറുന്ന ഗുജറാത്തി പലഹാരങ്ങൾ ആയിരുന്നു അച്ഛൻ ഉണ്ടാക്കി വിറ്റിരുന്നത്. സൈക്കിളിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വിൽക്കുക ആയിരുന്നു അച്ഛന്റെ പതിവ്. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ബിപിനും പിതാവിനെ സഹായിക്കാറുണ്ടായിരുന്നു. പിതാവിനോടൊപ്പം ബിസിനസിൽ പ്രവർത്തിച്ച് പരിചയം നേടിയ ശേഷം, 1990-ൽ അദ്ദേഹം തൻ്റെ ആദ്യ സംരംഭകത്വ യാത്ര ആരംഭിക്കുകയായിരുന്നു. പിതാവിൽ നിന്ന് ലഭിച്ച 4,500 രൂപ ഉപയോഗിച്ച് അദ്ദേഹം ഒരു ലഘുഭക്ഷണ…
ആഡംബര കാറുകളിൽ എന്നും മുന്നിൽ നിൽക്കുന്ന വാഹനമാണ് റോൾസ് റോയ്‌സ്. റോള്‍സ് റോയ്സിന്റെ ആദ്യ ഓള്‍-ഇലക്ട്രിക് മോഡലായ ‘സ്പെക്ടര്‍’ കേരളത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ചെന്നൈയില്‍നിന്ന് കുന്‍ എക്‌സ്‌ക്ലൂസീവാണ് കൊച്ചി ചാക്കോളാസ് പവിലിയനില്‍ നടന്ന പ്രിവ്യൂ ഷോയില്‍ ഈ വാഹനം അവതരിപ്പിച്ചത്. സെഡാന്‍ മോഡലായ ഫാന്റത്തിന്റെ പിന്‍ഗാമിയാണ് കൂപ്പെ മോഡലിലുള്ള സ്പെക്ടര്‍. സ്റ്റാര്‍ലൈറ്റ് ലൈനര്‍, സ്പെക്ടറുടെ ഡോര്‍ പാഡുകളിലുമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. 7.50 കോടി രൂപയ്ക്കു മേലെയാണ് ഈ കാറുകളുടെ വില. ഈ വാഹനം ടൂ ഡോര്‍ നാല് സീറ്റര്‍ മോഡലായാണ് എത്തിയിരിക്കുന്നത്. റോള്‍സ് റോയിസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ഫാന്റം മോഡലിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ വാഹനം ഫീച്ചറുകളിലും ഫാന്റത്തിന്റെ പാത പിന്തുടര്‍ന്നിട്ടുണ്ട്. അതേസമയം, ഐസ് എന്‍ജിന്‍ വാഹനത്തില്‍ നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം സ്പെക്ടറിന്റെ അകത്തും പുറത്തും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട്. എല്‍.ഇ.ഡി. ലൈറ്റുകള്‍ നല്‍കി ഇല്ലുമിനേറ്റ് ചെയ്യുന്ന ഒരു…
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ബാറ്റ എന്നത് വെറുമൊരു ബ്രാൻഡ് അല്ല. സ്കൂൾ ഷൂസുകൾ മുതൽ എക്സിക്യൂട്ടീവ് ഷൂ വരെയുള്ള വിശ്വസനീയമായ പാദരക്ഷകളുടെ പര്യായമാണ് ബാറ്റ. ബാറ്റയ്‌ക്കൊപ്പം മത്സരിക്കാൻ നിരവധി പാദരക്ഷാ ബ്രാൻഡുകൾ ഇന്ന് മാർക്കറ്റിൽ ഇറങ്ങി കഴിഞ്ഞിട്ടുണ്ട്. ഇവയോടൊക്കെ മത്സരിക്കാൻ ഒരു പുതിയ വിപണന തന്ത്രവുമായി എത്തിയിരിക്കുകയാണ് ബാറ്റ ഇപ്പോൾ. വിൽപ്പന വർധിപ്പിക്കുന്നതിനായി പാദരക്ഷ കമ്പനിയായ ബാറ്റ ഇന്ത്യ ലിമിറ്റഡ് ക്വിക്ക് കൊമേഴ്‌സ് കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. രണ്ട് ക്വിക്ക് കൊമേഴ്‌സ് കമ്പനികളുമായി അവരുടെ ഡാർക്ക് സ്റ്റോറിൽ ഇൻവെൻ്ററി സൂക്ഷിക്കുന്നതിനും ഡിമാൻഡുള്ള ഇനങ്ങളുടെ 10 മിനിറ്റ് ഡെലിവറി ഓഫർ ചെയ്യുന്നതിനും ആണ് കമ്പനി ചർച്ചകൾ നടത്തുന്നത്. ഉയർന്ന ഡിമാൻഡുള്ള പാദരക്ഷാ ഇനങ്ങൾക്ക് 10 മിനിറ്റ് കൊണ്ട് ഡെലിവറി വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിട്ട് വിൽപ്പന വർദ്ധിപ്പിക്കുവാൻ ആണ് ബാറ്റയുടെ ശ്രമം. അടുത്തിടെയുള്ള മന്ദഗതിയിലുള്ള വിൽപ്പനയും നാമമാത്രമായ വരുമാന കുറവും ഉണ്ടായിരുന്നിട്ടും, പുതിയ കാലത്തെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, സ്റ്റോർ നവീകരണം എന്നിവയിൽ…
വേനല്‍ക്കാലത്ത് ജീവനക്കാരുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി പുതിയ പരീക്ഷണവുമായി ദുബായ്. ദുബായിലെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരീക്ഷണാര്‍ഥം ജോലി സമയം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പൈലറ്റ് പ്രൊജക്ടിന് രൂപം നല്‍കിയിരിക്കുകയാണ് ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് (ഡിജിഎച്ച്ആര്‍). ‘ഔവര്‍ ഫ്‌ളെക്‌സിബിള്‍ സമ്മര്‍ ഇനീഷ്യേറ്റീവ്’ എന്ന പേരില്‍ രാജ്യത്തെ ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സമയം ദിവസത്തില്‍ ഏഴ് മണിക്കൂറും ആഴ്ചയില്‍ നാല് ദിവസവും ആയി കുറയ്ക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുന്ന സമയത്ത് വെള്ളിയാഴ്ചകളില്‍ ജോലി ഉണ്ടാകില്ല. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ പരിഗണിച്ച് ജീവനക്കാരുടെ പ്രകടനവും അവരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം മെച്ചപ്പെട്ട ഒരു തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ഡിഎച്ച്ജിആറിന്‍റെ പ്രതിബദ്ധതയാണ് പുതിയ പദ്ധതിക്കു പിന്നിൽ. പ്രതിദിന ജോലി സമയം ഏഴ് മണിക്കൂറായി കുറച്ചും വെള്ളിയാഴ്ചകളില്‍ ജോലി താല്‍ക്കാലികമായി നിര്‍ത്തിയും ജോലിസ്ഥലത്തെ കൂടുതല്‍ വഴക്കമുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞത് 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ സംരംഭത്തിന്‍റെ…