Author: News Desk
ബോളിവുഡ് സിനിമാ ലോകത്ത് അഭിനയ മികവ് കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടൻ വിക്കി കൗശൽ. ഒൻപത് വർഷം മുമ്പ് “മസാൻ” എന്ന ചിത്രത്തിലൂടെയാണ് വിക്കി അരങ്ങേറ്റം കുറിച്ചത്. നിരൂപക പ്രശംസയ്ക്കും ദേശീയ അവാർഡിനുമൊപ്പം കരിയറിൽ മുന്നേറ്റം നടത്തിയ പോലെ തന്നെ സാമ്പത്തികമായും വിക്കി കാര്യമായ മുന്നേറ്റം ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഒരു ആഡംബര അപ്പാർട്ട്മെൻ്റാണ് വിക്കി കൗശലിൻ്റെ പ്രാഥമിക വസതി. എന്നാൽ ഭാര്യ കത്രീന കൈഫിനൊപ്പം ജുഹുവിലെ കടലിനഭിമുഖമായ ഒരു വാടക വീട്ടിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 80 ലക്ഷം രൂപ പ്രതിമാസ വാടക നൽകിയാണ് ദമ്പതികൾ അഞ്ച് വർഷത്തെ ലീസിന് ഈ അപ്പാർട്ട്മെൻ്റ് എടുത്തിരിക്കുന്നത്. 2021-ൽ, വിക്കി കൗശൽ തൻ്റെ ആഡംബര വാഹനങ്ങളുടെ ശേഖരത്തിലേക്ക് ഒരു ടോപ്പ്-ടയർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB കൂടി വാങ്ങിയിരുന്നു. ഏകദേശം 2.47 കോടി രൂപ ആണ് ഈ വാഹനത്തിന്റെ വില. 360-ഡിഗ്രി ക്യാമറ,…
അന്താരാഷ്ട്ര ട്രാഫിക്കിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ നാലാമത്തെ തിരക്കേറിയ വിമാനത്താവളം ആണ് കൊച്ചി വിമാനത്താവളം. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ആഭ്യന്തര പാസഞ്ചർ ടെർമിനൽ വിപുലീകരണവും എയർക്രാഫ്റ്റ് പാർക്കിംഗ് ബേകളുടെ എണ്ണം കൂട്ടുവാനും പദ്ധതി തയാറാക്കുന്നു. എയർപോർട്ട് മാനേജ്മെൻ്റ് അതിൻ്റെ അടുത്ത വളർച്ചാ ഘട്ടത്തിനായുള്ള ഒരു നടപടി ആയിട്ടാണ് ഇതിനെ കാണുന്നത്. 2034-ഓടെ ഒരു പ്രാദേശിക ഹബ്ബായി മാറുകയാണ് കൊച്ചി എയർപോർട്ടിന്റെ ലക്ഷ്യം. “സംസ്ഥാനത്തിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി, ആഭ്യന്തര, അന്തർദേശീയ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് ആദ്യ ഘട്ടത്തിൽ ദക്ഷിണേന്ത്യയിലേക്കുള്ള മുൻഗണന ടൂറിസ്റ്റ് ഗേറ്റ്വേയായി മാറാനാണ് കൊച്ചി വിമാനത്താവളം ലക്ഷ്യമിടുന്നത്. കേന്ദ്രീകൃതമായ പരിശ്രമങ്ങളിലൂടെയും എയർലൈനുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിലൂടെയും, കണക്റ്റിവിറ്റി പരമാവധി വർദ്ധിപ്പിക്കാനും 2034 ഓടെ ഒരു പ്രാദേശിക ഹബ്ബായി മാറാനും ഞങ്ങൾ ലക്ഷ്യമിടുന്നു ” എന്നാണ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞത്. “അന്താരാഷ്ട്ര ടെർമിനലായ ടി-3യുടെ വിപുലീകരണ പദ്ധതിക്കുശേഷം ഞങ്ങൾ ആഭ്യന്തര ടെർമിനൽ കെട്ടിടം (ടി-1) വിപുലീകരിക്കും. നിലവിലെ…
പണ്ടൊക്കെ നമ്മൾ ഒരു യാത്ര പോകുമ്പോൾ വഴി അറിയില്ലെങ്കിൽ ആദ്യം ചെയ്യുന്നത് റോഡരികിൽ വാഹനം നിർത്തി വഴിയിൽ കാണുന്ന ആരോടെങ്കിലും ഒന്ന് വഴി ചോദിച്ച് മനസിലാക്കുക എന്നതാണ്. അത്കൊണ്ട് തന്നെ ആണല്ലോ നമ്മുടെ ലാലേട്ടൻ പോലും സിനിമയിൽ “നമുക്ക് ചോയിച്ച് ചോയിച്ച് പോകാം” എന്ന് പറഞ്ഞത്. പക്ഷെ കാലം മാറി, ഇന്ന് നമ്മുടെ യാത്രകളെ നയിക്കുന്നത് ഒരു ചേച്ചി ആണ്, അല്ലെങ്കിൽ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന നമ്മുടെ സ്വന്തം ‘ഗൂഗിൾ അമ്മച്ചി’. ഗൂഗിൾ മാപ്പിലെ സ്ത്രീ ശബ്ദം അത്രയേറെ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നാണ്. എന്നാൽ നമ്മുടെ യാത്രകളിൽ കൂട്ടുവരുന്ന ആ സ്ത്രീ ശബ്ദത്തിന്റെ ഉടമ ആരെന്നറിയാമോ? ആസ്ട്രേലിയയിൽ ജനിച്ചുവളർന്ന് ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ ഗായികയും മോട്ടിവേഷണൽ സ്പീക്കറും വോയിസ്-ഓവർ ആർട്ടിസ്റ്റുമായ കാരെൻ എലിസബത്ത് ജേക്കബ്സൺ ആണ് ആ ശബ്ദത്തിനു പിറകിൽ. ജിപിഎസ് ഗേൾ എന്നാണ് കാരെൻ അറിയപ്പെടുന്നത്. ജിപിഎസിനു വേണ്ടി കാരെന്റെ ശബ്ദം ഉപയോഗിച്ചു തുടങ്ങിയത് 2002 മുതലാണ്. അതോടെ…
സോഫ്റ്റ്വെയർ വികസനം, ഉപഭോക്തൃ പിന്തുണ, പ്രോജക്റ്റ് മാനേജ്മെൻ്റ് എന്നിവയുൾപ്പെടെ വിവിധ റോളുകളിൽ വർക്ക് ഫ്രം ഹോം അവസരങ്ങൾ നൽകിക്കൊണ്ട് മൈക്രോസോഫ്റ്റ് അവസരം. വീട്ടിലിരുന്നുകൊണ്ട് തന്നെ ഓഫീസിൽ നിന്ന് പ്രവർത്തിക്കുന്നതുപോലെ സ്വതന്ത്രമായി പ്രവർത്തിക്കാനും ചുമതലകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുന്ന വ്യക്തികൾക്ക് ഈ റോളുകളിൽ അപേക്ഷിക്കാം. ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ അറിയാം. തൊഴിൽ അവസരങ്ങളും ആവശ്യകതകളും ബാംഗ്ലൂരിലെ ടീമിലേക്ക് റിമോട്ട് കസ്റ്റമർ കെയർ ഓഫീസർ വേക്കൻസി. ഈ പാർട്ട് ടൈം അസോസിയേറ്റ് ലെവൽ തസ്തികയ്ക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ആവശ്യമാണ്. ഉപഭോക്തൃ സേവനം നൽകൽ, ഉപഭോക്തൃ അന്വേഷണങ്ങൾ, അഭിസംബോധന ചെയ്യൽ, പരാതികൾ പരിഹരിക്കൽ, മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നൽകൽ എന്നിവ ഈ റോളിൽ ഉൾപ്പെടുന്നു. പ്രധാന ഉത്തരവാദിത്തങ്ങൾ ഇമെയിൽ, ഫോൺ അല്ലെങ്കിൽ ചാറ്റ് വഴി ഉപഭോക്തൃ അന്വേഷണങ്ങളോട് ഉടനടി പ്രൊഫഷണലായി പ്രതികരിക്കുക. ഉപഭോക്തൃ പരാതികളും പ്രശ്നങ്ങളും കാര്യക്ഷമമായി പരിഹരിക്കുക, ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുക. മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ…
അയോധ്യയും റാം മന്ദിറുമൊക്കെ ഇന്ത്യക്കാരായ വിശ്വാസികൾക്ക് ഒരു വികാരം തന്നെയാണ്. ഇതിനിടയിൽ ഒരു സ്വിസ് വാച്ച് നിർമ്മാതാവ് ഒരു ഇന്ത്യൻ റീട്ടെയ്ലറുമായി ചേർന്ന് രാമജന്മഭൂമി ലിമിറ്റഡ് എഡിഷൻ വാച്ച് പുറത്തിറക്കിയിരിക്കുകയാണ്. അതിശയകരമായ ഈ വാച്ചിന് ₹34 ലക്ഷം ($41,000) രൂപയാണ് വില. ലിമിറ്റഡ് എഡിഷനായി നിർമ്മിച്ച ഈ ആഡംബര വാച്ച് ഈ വർഷം ആദ്യം അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയെ അടയാളപ്പെടുത്തുന്നതാണ്. എത്തോസും ജേക്കബ് ആൻഡ് കമ്പനിയും തമ്മിലുള്ള സഹകരണത്തിലൂടെ സൃഷ്ടിച്ച ഈ വാച്ച് ജേക്കബ് ആൻഡ് കമ്പനിയുടെ എപ്പിക് എക്സ് സ്കെലിറ്റൺ സീരീസിൻ്റെ ഭാഗമാണ്. ഒരു വാച്ച് എന്നതിനപ്പുറം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടുള്ള ആദരവ് കൂടിയാണിത്. “ഇന്ത്യയുടെ അഗാധമായ സാംസ്കാരിക പൈതൃകത്തോടുള്ള ആദരസൂചകമായാണ് വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷമായ വാച്ചുകളിൽ ഒന്നായിരിക്കും” എന്നാണ് കമ്പനി പറഞ്ഞത്. വാച്ചിൽ 9 മണിക്ക് രാമക്ഷേത്രവും 6 മണിക്ക് ജയ് ശ്രീ റാം എന്ന് എഴുതിയിരിക്കുന്നതും…
മലയാളികളുടെ നേതൃത്വത്തിലുള്ള എ.ഐ. (നിർമിത ബുദ്ധി) സ്റ്റാർട്ടപ്പായ ഡോക്കറ്റ്, സീരീസ് എ ഫണ്ടിങ് റൗണ്ടിലൂടെ 1.5 കോടി ഡോളറിന്റെ (125 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. മേയ്ഫീൽഡ്, ഫൗണ്ടേഷൻ കാപ്പിറ്റൽ എന്നീ നിക്ഷേപക സ്ഥാപനങ്ങളാണ് ഫണ്ടിങ്ങിന് നേതൃത്വം നൽകിയത്. തിരുവല്ല സ്വദേശി അർജുൻ പിള്ളയും തൊടുപുഴ സ്വദേശി അനൂപ് തോമസ് മാത്യുവും ചേർന്ന് 2023-ൽ തുടങ്ങിയ സംരംഭമാണ് ഡോക്കറ്റ്. കമ്പനികൾക്ക് വില്പന നേടിക്കൊടുക്കുന്ന അക്കൗണ്ട്സ് എക്സിക്യുട്ടീവിനോട് ഉപഭോക്താക്കൾ ഉത്പന്നത്തെക്കുറിച്ച് ചോദ്യങ്ങൾ ആരായുമ്പോൾ അതിന് എ.ഐ.യുടെ സഹായത്തോടെ മറുപടി നൽകുന്ന ‘വെർച്വൽ സെയിൽസ് എൻജിനീയർ’ പ്ലാറ്റ്ഫോമാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികമായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എൻജിനിയറിങ് പരിചയമുള്ള സെയിൽസ് സ്റ്റാഫിനെയാണ് കമ്പനികൾ ഉപയോഗിക്കുന്നത്. ഡോക്കറ്റിന്റെ പ്ലാറ്റ്ഫോം ഈയിനത്തിലെ ചെലവും സമയവും വൻതോതിൽ കുറയ്ക്കാൻ സഹായിക്കുന്നു. യു.എസിലും ബെംഗളൂരുവിലുമാണ് പ്രവർത്തനം. അർജുന്റെ മൂന്നാമത്തെ സംരംഭമാണ് ഇത്. ആദ്യ സംരംഭമായ പ്രൊഫൗണ്ടിസ് 2016-ലും രണ്ടാമത്തെ സംരംഭമായ ഇൻസെന്റ് 2021-ലും വിറ്റു. ഇതിൽ ആദ്യ സംരംഭത്തിലെ…
പ്രായം ഒന്നിനുമൊരു തടസ്സമല്ലെന്നും പരിമിതികളെയെല്ലാം നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവിക്കാമെന്നും ജീവിതത്തിലൂടെ തെളിയിച്ച ആളാണ് കൊച്ചി തോപ്പുംപടി സ്വദേശിയായ രാധാമണി അമ്മ. 73 കാരിയായ രാധാമണിക്ക് 11 തരം വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ട്. ലോറികള്‍, ബസുകള്‍, ജെസിബി ക്രെയിനുകള്‍, ട്രെയിലറുകള്‍, ഫോര്ക്ക്ലിഫ്റ്റുകള്, റോഡ് റോളറുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ഓടിക്കാനുള്ള ലൈസന്‍സും ഒടുവില്‍ പെട്രോളിയം ഉല്പന്നങ്ങള് ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ കയറ്റുന്ന വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സും വരെ രാധാമണി കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ രാധാമണിയമ്മ ഒരു ലാൻഡ് റോവർ ഡിഫെൻഡർ ആഡംബര എസ്യുവി ഓടിക്കുന്ന പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. a2z_heavy_equipment_institute ആണ് വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ രാധാമണിയമ്മ ലാൻഡ് റോവർ ഡിഫൻഡർ ഓടിക്കുന്നത് കാണാം. പ്രശ്നങ്ങളൊന്നുമില്ലാതെ നിസാരമായി അത് ഓടിക്കുകയും അനായാസമായി പാർക്ക് ചെയ്യുകയും ചെയ്യുന്നു. ഡ്രൈവിംഗിൽ ഒരു പ്രൊഫഷണലാണ് എന്ന് തെളിയിക്കും വിധമാണ് രാധാമണി അമ്മയുടെ ഡ്രൈവിംഗ്. തനിക്ക് ഇതൊക്കെ നിസാരമാണ്…
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള സൂപ്പർതാരമാണ് നടൻ അജിത്ത്. സൂപ്പര്‍കാറുകളോടും റേസിങ്ങ് ബൈക്കുകളോടും ഉള്ള താരത്തിന്റെ താത്പര്യം ആരാധകർക്കിടയിൽ വൈറൽ ആണ്. ഇപ്പോഴിതാ ഒരു സൂപ്പര്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമയുടെ ഈ സൂപ്പർസ്റ്റാർ. ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ എസ്.എഫ്.90 സ്ട്രെഡല്‍ ആണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെരാരിയുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും ദുബായിയിൽ നിന്നാണ് അജിത് കുമാര്‍ ഈ വാഹനം സ്വന്തമാക്കിയതെന്നാണ് സൂചനകള്‍. ഫെരാരിയുടെ വാഹനനിരയില്‍ ഏറ്റവും കരുത്തുറ്റതും വേഗതയുള്ളതുമായ മോഡലുകളില്‍ പ്രധാനിയാണ് എസ്.എഫ്.90 സ്ട്രെഡല്‍. ഫെരാരിയുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് സൂപ്പര്‍കാര്‍ കൂടിയാണിത്. ഫെരാരിയുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് എസ്.എഫ്90 സ്ട്രേഡേല്‍. സ്പോര്‍ട്സ് കാറുകള്‍ക്ക് ഇണങ്ങുന്ന ഡിസൈനിനൊപ്പം വേഗത്തിലുള്ള കുതിപ്പാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ആകര്‍ഷകമായ റേസിങ്ങ് റെഡ് നിറത്തിലുള്ള മോഡലാണ് അജിത് കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 7.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വി8…
ഇരുചക്ര വാഹന വിപണിയിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ജിയോ. റിലയൻസ് ജിയോ- മിഡിയടെക് സഹകരണത്തിൽ പുതിയ ഡിജിറ്റൽ ക്ലസ്റ്റർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. അംബാനിയുടെ പുതിയ വാഗ്ദാനം ഉപയോക്താക്കളുടെ റൈഡിംഗ് അനുഭവം വർധിപ്പിക്കുമെന്നു വിദഗ്ധർ പറയുന്നു. ഇരുചക്രവാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത, ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്ററും, സ്മാർട്ട് മൊഡ്യൂളുമാണ് റിലയൻസ് അവതരിപ്പിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ഇലക്ട്രിക് വാഹന (ഇവി) വിപണിയെ ഗണ്യമായി പരിപോഷിപ്പിക്കുമെന്നു റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. AOSP അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ AvniOS -ലാണ് സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്റർ പ്രവർത്തിക്കുക. നിരവധി ഫീച്ചറുകൾ ഇതിൽ ഉണ്ടാവും. തത്സമയ ഡാറ്റ അനലിറ്റിക്സ്, ഇഷ്ടാനുസൃതമാക്കാവുന്ന ഇന്റർഫേസുകൾ, വോയ്സ് തിരിച്ചറിയൽ എന്നിവ എടുത്തുപറയേണ്ട സവിശേഷതകളാണ്. റൈഡർമാരെ അവരുടെ വാഹനങ്ങൾ സുഗമമായി നിയന്ത്രിക്കാനും, മനസിലാക്കാനും ഈ ക്ലസ്റ്റർ മൊഡ്യൂൾ അനുവദിക്കും. വെഹിക്കിൾ കൺട്രോളറുകളും, ഐഒടി പ്രാപ്തമാക്കിയ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിച്ച്, ഇവികൾക്കായി ഒപ്റ്റിമൈസ് ചെയ്ത സ്മാർട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും സമ്പൂർണ…
മെയ്ഡ് ഇൻ ഇന്ത്യ എന്ന വാക്കും ടാഗും ഒക്കെ ഇന്ത്യക്കാർക്ക് എന്നും അഭിമാനം തന്നെയാണ്. പ്രത്യകിച്ച് അത് മറ്റൊരു രാജ്യത്തിലേക്ക് ഇന്ത്യൻ നിർമ്മിത വസ്തുക്കൾ പോകുമ്പോൾ. കേരളത്തിൽ നിന്നും കുറച്ച് കാലം മുൻപ് വരെ ഒരു മെയ്ഡ് ഇൻ കേരള പ്രോഡക്ട് പാകിസ്താനിലേക്ക് പോയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ നമ്മൾ മലയാളികൾക്ക് ആവുമോ? നിരവധി പോഷക മൂല്യങ്ങൾ അടങ്ങിയ മലയാളികളുടെ സ്വന്തം വെറ്റിലയാണ് ഇത്തരത്തിൽ പാകിസ്താനിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. തിരൂർ ലങ്കാ പാൻ എന്നറിയപ്പെടുന്ന തിരൂരിൽ നിന്നുള്ള വെറ്റിലയ്ക്ക് പാകിസ്ഥാനിൽ ആവശ്യക്കാരേറെയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം ഇടയ്ക്കൊന്നു വഷളായതോടെ, തിരൂരിലെ വെറ്റില കർഷകർക്കിടയിൽ പിരിമുറുക്കവും വർദ്ധിച്ചു. അവരുടെ ഉപജീവനമാർഗം പാകിസ്ഥാനിൽ നിന്നുള്ള കയറ്റുമതി ഓർഡറിനെ അന്ന് അത്രയേറെ ആശ്രയിച്ചിരുന്നു. തിരൂർ മുനിസിപ്പാലിറ്റിയിലും വളവന്നൂർ, കൽപകഞ്ചേരി, തലക്കാട്, ആതവനാട്, പൊന്മുണ്ടം, താനാളൂർ, ഒഴൂർ, തിരുനാവായ തുടങ്ങിയ പഞ്ചായത്തുകളിലും കൃഷി ചെയ്യുന്ന വെറ്റിലയുടെ 60 ശതമാനവും കറാച്ചി, ലാഹോർ എന്നിവിടങ്ങളിലേക്ക് ആയിരുന്നു കയറ്റുമതി…