Author: News Desk

പഴകുംതോറും വീര്യമേറുന്ന മുന്തിരിച്ചാറ് പോലെയാണ് സഞ്ജു സാംസന്റെ ക്രിക്കറ്റ് കരിയർ. അവഗണനയുടെ നീണ്ട കാലം എന്ന മുറവിളികൾക്കും കിട്ടിയ അവസരം തുലച്ചവൻ എന്ന പഴിചാരലുകൾക്കും ശേഷം വീര്യമുള്ള ബാറ്റിങ് കൊണ്ട് കളം നിറയുകയാണ് സഞ്ജു. പത്താം വർഷത്തിലേക്ക് അടുക്കുന്ന അന്താരാഷ്ട്ര കരിയറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ മണ്ണിൽ സഞ്ജു നേടിയ ടി20 സെഞ്ച്വറി നിരവധി കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു. അതു തന്നെയാണ് മത്സരശേഷം സഞ്ജുവിന്റെ വാക്കുകളിലും നിറഞ്ഞത്. പത്ത് വർഷമായി താൻ ഈ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ഒരുപാട് ചിന്തിച്ചാൽ താൻ വികാരാധീനനാകുമെന്നുമാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്റെ ഇന്നിങ്സിൽ നിരവധി റെക്കോർഡുകളാണ് പിറന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 പന്തുകളിൽ നിന്ന് 107 റൺസ് ആണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും പത്ത് സിക്സുകളും അടങ്ങുന്ന ബാറ്റിങ് വെടിക്കെട്ടായിരുന്നു സഞ്ജുവിന്റേത്. തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ഇനിയാർക്കും മറികടക്കാനാവാത്ത നേട്ടമാണ് സഞ്ജു കയ്യടക്കിയത്. ബംഗ്ലാദേശിനെതിരെ ഒക്ടോബറിൽ…

Read More

റെക്കോ‍‍‍ർഡ് പണമിടപാട് നടന്നിട്ടും രാജ്യത്തെ എടിഎമ്മുകൾ ഒന്നൊന്നായി പൂട്ടി ബാങ്കുകൾ. യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റുകളുടെ വർധിച്ചു വരുന്ന ജനപ്രീതിയുടേയും ഡിജിറ്റൽ പരിവർത്തനത്തിന്റേയും ഭാഗമായാണ് ബാങ്കുകൾ എടിഎം സർവീസുകൾ നിർത്തലാക്കുന്നത്. സൗജന്യ എടിഎം ഇടപാടുകൾ സംബന്ധിച്ച ആർബിഐ നിയമങ്ങൾ, ഇന്റർചേഞ്ച് ഫീസ്, ഇൻ്റർ ഓപ്പറബിലിറ്റി തുടങ്ങിയ കാര്യങ്ങളാണ് ബാങ്കുകളെ എടിഎമ്മിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ആർബിഐയുടെ കണക്ക് പ്രകാരം ഒരു വർഷത്തിനിടയിൽ രാജ്യത്ത് നാലായിരത്തോളം എടിഎമ്മുകളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 2023ൽ 219000 എടിഎമ്മുകൾ ഉണ്ടായിരുന്നിടത്ത് 2024ലെ കണക്ക് പ്രകാരം 215000 എടിഎമ്മുകളായി ചുരുങ്ങി. ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ കറൻസി നോട്ടുകൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. 2022 സാമ്പത്തിക വർഷത്തെ കണക്കുകൾ അനുസരിച്ച് 89 ശതമാനം ഇടപാടുകളും നോട്ടുകൾ ഉപയോഗിച്ചു തന്നെയാണ് നടന്നത്. എന്നാൽ രാജ്യത്ത് ഇപ്പോഴും ഒരു ലക്ഷം ആളുകൾക്ക് പതിനഞ്ച് എടിഎം എന്ന നിലയിലാണ് എടിഎമ്മുകളുടെ എണ്ണം. India’s banking sector is shifting towards digital transformation, reducing reliance on…

Read More

ഇരുപത്തിമൂന്നാം വയസ്സിൽ യുപിഎസ്‌സി പരീക്ഷ പാസ്സായി സ്വപ്നം നേട്ടം കൈവരിച്ച ഐഎഎസ് ഓഫീസറാണ് സ്മിത സബർവാൾ. തൻ്റെ രണ്ടാം ശ്രമത്തിൽ യുപിഎസ്‌സി പരീക്ഷ പാസ്സായ സ്മിത സബർവാൾ ഇന്ന് തെലങ്കാന ധനകാര്യ കമ്മീഷൻ സെക്രട്ടറിയാണ്. രണ്ടാം ശ്രമത്തിൽ യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ച ചുരുക്കം ചില ഉദ്യോഗാർഥികളിൽ ഒരാളായ സ്മിത സബർവാൾ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ബംഗാളി കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. 2001 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് (ഐഎഎസ്) സ്മിത സബർവാൾ. സബർവാൾ 2000ലാണ് യുപിഎസ്‌സി പരീക്ഷ പാസായത്. 15 വർഷമായി ഇവർ സർവീസിൽ തുടരുകയാണ്. ജനങ്ങളുടെ ഓഫീസർ എന്നറിയപ്പെടുന്ന സ്മിത സബർവാൾ തെലങ്കാനയിലെ വിവിധയിടങ്ങളായ വാറങ്കൽ, വിശാഖപട്ടണം, കരിംനഗർ, ചിറ്റൂർ എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥ കൂടിയാണ് ഇവർ. വാറങ്കലിൽ നഗർ പഞ്ചായത്ത് കമ്മീഷണറായി എത്തിയപ്പോൾ നക്സൽ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ നടത്തിയ ശ്രമങ്ങൾ കയ്യടി നേടിയിരുന്നു. കരിംനഗറിൽ ഡിഎം…

Read More

കേരളത്തില്‍ സഹകരണ മേഖലയില്‍ ഇലക്ട്രിക് വെഹിക്കിള്‍ (EV) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു. ഇത്തരമൊരു  സംയുക്ത സംരംഭത്തിനു  കോസ്ടെക്കും  ESYGOയും തുടക്കം കുറിച്ചു. സുപ്രധാനമായ സ്ഥലങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, യുവസംരംഭകര്‍, കുടുംബശ്രീ, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവര്‍ക്ക്  ESYGO- COSTECH സൗകര്യമൊരുക്കും. സംസ്ഥാനത്തിലുടനീളം  2000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 2030നുള്ളില്‍ ആരംഭിക്കും.   കേരളത്തില്‍ സഹകരണ മേഖലയില്‍ ഇലക്ട്രിക് വെഹിക്കിള്‍ (EV) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നടപ്പിലാക്കുന്നത് വഴി സുസ്ഥിര വികസനത്തിനും ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്‌ഷ്യം. EV ഉപയോഗം പ്രോത്സാഹിപ്പിക്കുക,  തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായുള്ള ലക്ഷ്യമാണ്.   24×7 കോഫി ഷോപ്പുകള്‍, ഇന്റര്‍നെറ്റ് കഫേ, പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ (PIC) മുതലായവ സംയോജിപ്പിച്ചുകൊണ്ടുള്ള EV ചാര്‍ജിങ് സ്റ്റേഷന്‍ ആണ് ESYGO- COSTECH വിഭാവനം ചെയ്യുന്നത്.    ഇന്ത്യയില്‍ തന്നെ സംസ്ഥാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ IT Federal കോ-ഓപ്പറേറ്റീവ് സ്ഥാപനമാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട്…

Read More

സിനിമ എന്ന സ്വപ്നത്തിലേക്കെത്താൻ സ്വന്തം തിരക്കഥയും കൊണ്ട് അലഞ്ഞു തിരിയുന്ന നിരവധി ചെറുപ്പക്കാരുണ്ട്. അത്തരക്കാർക്ക് സന്തോഷ വാർത്തയുമായി പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസ്. പ്രഭാസിന്റെ പുതിയ വെബ്സൈറ്റായ ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് (The Script Craft) ആണ് എഴുത്തുകാർക്ക് ആശയം സമർപ്പിക്കാൻ അവസരമൊരുക്കുന്നത്. പുതിയ കഥകൾ കണ്ടെത്തുന്നതിൻറെ ഭാഗമായാണ് പ്രഭാസിൻറെ വേറിട്ട പരീക്ഷണം. 250 വാക്കുകളിൽ ഒതുങ്ങുന്ന ആശയം വെബ്സൈറ്റിൽ സമർപ്പിക്കാം. ഇവ പ്രേക്ഷകർക്ക്‌ വായിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും ആശയത്തിൻറെ നിലവാരമനുസരിച്ചു റേറ്റിംഗ് നൽകാനും അവസരമുണ്ട്. ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന ചലച്ചിത്ര ആശയങ്ങൾ തിരഞ്ഞെടുത്തു സിനിമയാക്കും. വെബ്സൈറ്റ് ലോഞ്ചിന്റെ ഭാഗമായി ഇഷ്ടതാരത്തെ സൂപ്പർ ഹീറോയായി സങ്കൽപ്പിച്ച് 3500 വാക്കിൽ കഥാമത്സരവും ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകരുടെ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ വിജയികളാകുന്നവർക്ക് പ്രഭാസിൻറെ വരാനിരിക്കുന്ന സിനിമകളിൽ സഹ സംവിധായകനായോ, സഹ രചയിതാവയോ പ്രവർത്തിക്കാം. തെലുങ്ക് നിർമാതാവ് പ്രമോദ് ഉപ്പളപദിക്കും സംവിധായകൻ വൈഷ്ണവ് താള്ളായുമായി ചേർന്നാണ് പ്രഭാസ് ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്സൈറ്റ്…

Read More

പ്രവർത്തന സജ്ജമാകാനൊരുങ്ങി ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിലായ പുതിയ പാമ്പൻ പാലം. തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമിച്ച പുതിയ പാമ്പൻ പാലത്തിലൂടെ ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം (OMS) എഞ്ചിൻ സ്പീഡ് റൺ വിജയകരമായി പൂർത്തിയാക്കി. 80 കിലോമീറ്റർ വേഗത്തിൽ പാലത്തിനു മുകളിലൂടെ നടത്തിയ ട്രയൽ റൺ പുതിയ പാമ്പൻ പാലത്തിന്റെ കരുത്ത് തെളിയിക്കുന്നു. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള മറ്റ് നടപടികളിലേക്ക് കടക്കും. എഞ്ചിനോടൊപ്പം മൂന്ന് കോച്ചുകൾ കൂടി ഘടിപ്പിച്ചാണ് പരീക്ഷണയോട്ടം നടത്തിയത്. 2.08 കിലോമീറ്റർ നീളമുള്ള വെർട്ടിക്കൽ ലിഫ്റ്റ് റെയിപ്പാലം നിർമിക്കുന്നതിനായി 550 കോടി രൂപയാണ് ചിലവ് വന്നിരിക്കുന്നത്. പാലത്തിന്റെ ബലം പരിശോധിക്കുന്നതിനായി സതേർൺ റെയിൽവേ നിരവധി പരീക്ഷണയോട്ടങ്ങൾ നടത്തിയിരുന്നു. അടിയിലൂടെ കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിലാണ് പാലത്തിന്റെ നിർമാണം. പഴയ പാമ്പൻ പാലത്തിൽ അമിതമായ കുലുക്കം കണ്ടെത്തിയതിനെത്തുടർന്ന് 2022 ഡിസംബറിർ മുതൽ പഴയ പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം നിർത്തിവെച്ചിരുന്നു. The…

Read More

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. വരാൻ പോകുന്നത് അമേരിക്കയുടെ സുവർണകാലമായിരിക്കും എന്ന് പിച്ചൈ എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പറഞ്ഞു. ട്രംപ് ഭരണത്തിനു കീഴിൽ ടെക് ലോകം സമാനതകളില്ലാത്ത നേട്ടം കൈവരിക്കുമെന്ന് പ്രത്യാശിക്കുന്നതായും സുന്ദർ പിച്ചൈ പറഞ്ഞു. ടെക് ലോകത്തെ മുന്നേറ്റത്തിനായി ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഗൂഗിൾ സിഇഒ പോസ്റ്റിൽ വ്യക്തമാക്കി. ബൈഡൻ ഭരണ കാലത്ത് ഗൂഗിൾ അടക്കമുള്ള ടെക് കമ്പനികൾ നിരവധി രാഷ്ട്രീയ എതിർപ്പുകൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ ട്രംപിന്റെ തിരിച്ചുവരവ് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് വൻ ശുഭപ്രതീക്ഷയാണ് നൽകുന്നത്. ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് സുന്ദർ പിച്ചൈയുടെ പോസ്റ്റിന് കൂൾ എന്ന് മറുപടി നൽകി. ട്രംപിന്റെ വലംകൈ ആയി അറിയപ്പെടുന്ന മസ്ക് 2024 ഇലക്ഷൻ ക്യാംപെയ്നിൽ ട്രംപിനായി കളത്തിലിറങ്ങിയിരുന്നു. പിച്ചൈയ്ക്ക് പുറമേ ടെക് ലോകത്തെ നിരവധി പ്രമുഖരും ട്രംപിന് അഭിനന്ദനവുമായി എത്തി. ആപ്പിൾ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് മേധാവി…

Read More

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. ട്രംപിന്റെ വിജയാഘോഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. അമേരിക്കയുടെ ഏറ്റവും സമ്പന്നായ പ്രസിഡന്റുമാരിലൊരാളാണ് ഡൊണാൾഡ് ട്രംപ്. വിവിധ പട്ടികകളിൽ ട്രംപിന്റെ ആസ്തി വിവിധ തരത്തിലാണ് കാണുന്നത്. ഫോബ്‌സിന്റെ 2024ലെ കണക്കനുസരിച്ച് ട്രംപിന്റെ ആസ്തി 6.6 ബില്യൺ ഡോളറാണ് (ഏകദേശം 55622 കോടി രൂപ). ബ്ലൂംബെർഗ് ഇൻഡക്‌സ് പ്രകാരം ട്രംപിന്റെ ആസ്തി 7.7 ബില്യൺ ഡോളറാണ്. റിയൽ എസ്റ്റേറ്റും ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിന്റെ ഓഹരികളുമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗങ്ങൾ. റിയൽ എസ്‌റ്റേറ്റ്, മീഡിയ എന്നിവയിൽ വ്യാപിച്ചു കിടക്കുന്നതാണ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യം. ഹോട്ടലുകൾ, ആഢംബര വസതികൾ, ഗോൾഫ് കോഴ്‌സുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ‘ട്രംപ് ഓർഗനൈസേഷൻ’. ഇതിനു പുറമേ പ്രധാന റിയൽ എസ്റ്റേറ്റുകളിൽ മാത്രം ട്രംപിന് 800 മില്യൺ ഡോളർ നിക്ഷേപമുള്ളതായി കണക്കാപ്പെടുന്നു. ട്രൂത്ത് സോഷ്യലിനു കീഴിലെ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിലും നിയുക്ത യുഎസ് പ്രസിഡന്റിന്…

Read More

കേരളത്തിലേക്ക് പത്ത് പുതിയ വന്ദേഭാരത് (നമോ ഭാരത്) ട്രെയിനുകൾ എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള വന്ദേ മെട്രോ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. സുരക്ഷയ്ക്കായി ഓട്ടോമാറ്റിക സ്ലൈഡിങ് ഡോർ സിസിടിവി ക്യാമറകൾ തുടങ്ങിയവയുമായാണ് പുതിയ നമോ ഭാരതിന്റെ വരവ്. പുതിയ ട്രെയിനുകൾ കേരളത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയിലും പുത്തനുണർവ് സമ്മാനിക്കും. പത്ത് വന്ദേ ഭാരതുകളിൽ രണ്ടെണ്ണം കൊല്ലത്ത് നിന്നും ആരംഭിക്കുന്നവയാണ്. കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശ്ശൂർ എന്നിവയാണ് റൂട്ടുകൾ. ഇതിൽ തൃശ്ശൂർ റൂട്ടിലെ വന്ദേഭാരത് ഗുരുവായൂർ വരെ നീട്ടാനും പദ്ധതിയുണ്ട്. നിലവിൽ താരതമ്യേന ട്രെയിനുകൾ കുറവായ റൂട്ടിൽ ഇത് വലിയ ആശ്വാസമാകും. ഗുരുവായൂർ-മധുര, തിരുവനന്തപുരം-എറണാകുളം റൂട്ടുകളിലും പുതിയ വന്ദേഭാരത് വരും. വേഗതയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്ന വന്ദേഭാരത് രാജ്യത്തെ ഹ്രസ്വദൂര യാത്രകളെ പുതിയ നിലവാരത്തിലേക്ക് ഉയർത്തുകയാണ്. ഇലക്ട്രിക് ട്രെയിനുകൾ ആയതിനാൽ യാത്ര സുഗമമായിരിക്കും. ജിഎസ്ടി അടക്കം 30 രൂപ മുതലാണ് വന്ദേ ഭാരത് എക്സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഇതിനു പുറമേ…

Read More

കൊച്ചിയിൽ നിന്നും അയർലാൻഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. എയർ ഇന്ത്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് സൗത്ത് ഡബ്ലിൻ മേയർ അറിയിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഉണ്ടാകുക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായും ഐറിഷ് അധികൃതരുമായുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ദിവസം 118ഓളം യാത്രക്കാരാണ് ഇരു നഗരങ്ങളിലേക്കും സഞ്ചരിക്കുന്നത്. നിലവിൽ അമൃത്സർ, അഹമ്മദാബാദ്, കൊച്ചി, ഗോവ എന്നിവിടങ്ങളിൽ നിന്ന് ലണ്ടണിലേക്ക് എയർ ഇന്ത്യയ്ക്ക് നേരിട്ട് സർവീസ് ഉണ്ട്. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും യുകെയിലേക്കും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും നേരിട്ട് സർവീസ് നടത്താനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ. കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്തി ഗ്ലോബൽ കാരിയർ എന്ന ഖ്യാതി സ്വന്തമാക്കുകയാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. യൂറോപ്പ്-ഇന്ത്യ സർവീസുകളിൽ മുൻപന്തിയിലുള്ള എയർ ഇന്ത്യ 2024ൽ 114000 വൺവേ സീറ്റുകൾ എന്ന നേട്ടത്തിലെത്തി. 2019ൽ നിന്നും 36 ശതമാനം വളർച്ചയാണ് ടാറ്റാ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ നേടിയത്.…

Read More