Author: News Desk
രാജ്യത്തെ വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ വകയിരുത്തികൊണ്ടുള്ള കേന്ദ്ര ബജറ്റ് ഇടത്തരക്കാർക്ക് തൊഴിലിൽ പിന്തുണക്ക് മുൻഗണന നൽകുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 2 ലക്ഷം കോടി രൂപ അനുവദിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മൂന്ന് പ്രധാന പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലെയും പുതിയ ജീവനക്കാർക്ക് ഒരു മാസത്തെ വേതനം വാഗ്ദാനം ചെയ്യുന്ന ആദ്യ തൊഴിൽ പദ്ധതി വഴി 2.1 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 15,000 രൂപ വരെയുള്ള ഒരു മാസത്തെ ശമ്പളത്തിൻ്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) മൂന്ന് ഗഡുക്കളായി നൽകും. എംപ്ലോയ്മെൻ്റ്-ലിങ്ക്ഡ് ഇൻസെൻ്റീവിന് കീഴിൽ തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് സ്കീമുകൾ ധനമന്ത്രി പ്രഖ്യാപിച്ചു. സ്കീം എയിൽ EPFO-യിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന ജീവനക്കാർക്ക് 15,000 രൂപ വരെ 3 ഗഡുക്കളായി 1 മാസത്തെ ശമ്പളത്തിൻ്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സാധ്യമാക്കും. സ്കീം…
മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റാണ് കേന്ദ്രമന്ത്രി നിർമല സിതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ചരിത്രം കുറിച്ചുകൊണ്ട് ധനമന്ത്രി നിര്മലാ സീതാരാമന് തുടര്ച്ചയായ തന്റെ ഏഴാം ബജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചത്. തുടര്ച്ചയായി ഏറ്റവുംകൂടുതല് ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്ഡും ഇതോടെ നിര്മലയുടെ പേരിലായിരിക്കുകയാണ്. പുതുതായി ജോലിയില് പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്ക്കും സര്ക്കാര് ഒരു മാസത്തെ ശമ്പളം നല്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. ‘‘സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും’’ എന്നാണ് ബജറ്റ് പ്രസംഗത്തിനിടയിൽ മന്ത്രി പറഞ്ഞത്. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. മൂന്നാം വട്ടം…
കാസർകോഡ് ജില്ലയിലെ പ്രവാസികൾക്ക് ആശ്വാസമായി മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് പ്രതിദിന സർവീസ് പ്രഖ്യാപിച്ചു ഇൻഡിഗോ എയർലൈൻസ്. ഇതോടെ പ്രവാസികളുടെ ഗൾഫ് യാത്ര കൂടുതൽ എളുപ്പമാകും. മംഗലാപുരം കൂടാതെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ അബുദാബിയിലേക്ക് നേരിട്ട് വിമാന സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയും യുഎഇയുടെ തലസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ വസിക്കുന്ന അബുദാബിയിലേക്ക് മംഗലാപുരത്തു നിന്നും നേരിട്ട് വിമാന സർവീസ് തുടങ്ങുന്നതോടെ ഏറ്റവും സഹായകമാവുക കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നുള്ള യാത്രക്കാര്ക്കാണ്. കാസർകോഡ് നിന്ന് വെറും 60 കിലോ മീറ്റർ ദൂരമാണ് മംഗലാപുരം വിമാനത്താവളത്തിലേക്ക്. മംഗലാപുരം- അബുദാബി വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ പ്രതിദിന സർവീസ് ആരംഭിക്കും. തിരുച്ചിറപ്പള്ളി- അബുദാബി റൂട്ട് ഓഗസ്റ്റ് 11 മുതൽ ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. കോയമ്പത്തൂരിൽ നിന്നുള്ള വിമാനങ്ങൾ ഓഗസ്റ്റ് 10 മുതൽ ആഴ്ചയിൽ മൂന്ന് തവണ വീതം…
ദാനധർമ്മങ്ങളും സൽകർമ്മങ്ങളും ചെയ്യുന്നത് നല്ല കാര്യമാണ്. ധനികരായ പല വ്യക്തികളും ഇതൊക്കെ ചെയ്യാറുമുണ്ട്. ഇവരെ കൂടാതെ, രാജ്യത്തെ പല വൻകിട സ്ഥാപനങ്ങളും ഈ പ്രവർത്തനത്തിൽ ഇപ്പോൾ മുന്നിലാണ്. ഇന്ത്യയിലെ ഒരു സ്വകാര്യ മേഖലാ ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ 945.31 കോടി രൂപയാണ് ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പ്രകാരമാണ് ബാങ്ക് ഈ തുക ചെലവഴിച്ചത്. ഈ തുക 2022-23 സാമ്പത്തിക വർഷത്തേക്കാൾ ബാങ്ക് ചെയ്തു വന്നതിനേക്കാൾ 125 കോടി രൂപ കൂടുതലാണ് എന്നതാണ് പ്രത്യേകത. ഒരു വർഷത്തിൽ 945 കോടി രൂപ സിഎസ്ആറിനായി ചെലവഴിച്ച ഈ ബാങ്ക്, 1200000 കോടിയിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സി ആണ്. എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ സിഎസ്ആർ പ്രോഗ്രാമായ ‘പരിവർത്തൻ’ ഒരു ദശാബ്ദക്കാലമായി ചെയ്തുവരുന്നതാണ്. 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി വിവിധ സംരംഭങ്ങൾക്കും 10 കോടിയിലധികം ആളുകളുടെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.…
രത്തൻ ടാറ്റയുടെ ടിസിഎസ് റോൾസ് റോയ്സുമായി ചേർന്നുകൊണ്ട് ഒരു പുതിയ പദ്ധതിയ്ക്ക് രൂപം കൊടുക്കുകയാണ്. ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷൻസ് എന്നിവയിൽ മുന്നിൽ നിൽക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) റോൾസ് റോയ്സുമായുള്ള സഹകരണമാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സംവിധാന സാങ്കേതികവിദ്യ ഗവേഷണം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഇടപെടൽ. റോൾസ്-റോയ്സ്, സിവിൽ എയ്റോസ്പേസ്, ഡിഫൻസ് എയ്റോസ്പേസ്, സേവനങ്ങൾ, പവർ സിസ്റ്റങ്ങൾ എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയാണ്. രണ്ട് കോർപ്പറേറ്റ് ഭീമന്മാരുടെ ഒത്തുചേരലോടെ ഈ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ പദ്ധതിയിൽ ഹൈഡ്രജൻ ഏവിയേഷൻ-ഇന്ധന ജ്വലനം, ഇന്ധന വിതരണം, ഒരു എഞ്ചിനുമായി ഇന്ധന സംവിധാനം സംയോജിപ്പിക്കൽ എന്നിവയ്ക്കുള്ള മൂന്ന് പ്രധാന വെല്ലുവിളികളെ നേരിടാൻ ടിസിഎസ്, റോൾസ് റോയ്സിന് സഹായം നൽകും. ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) 2050-ഓടെ കാർബൺ പുറന്തള്ളൽ ഇല്ലതാക്കാനുള്ള ലക്ഷ്യത്തിലാണ്. റോൾസ്-റോയ്സിലെ റിസർച്ച്…
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ വർധിച്ച എയർ കണക്റ്റിവിറ്റിയുടെ ആവശ്യം പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. ആഭ്യന്തര, ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഒരു കവാടമായി മാത്രമല്ല, പുരോഗതിക്കും സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത കൂടിയാണ് ഈ എയർ കണക്ടിവിറ്റി സാധ്യമാക്കുന്നത്. 2024 സാമ്പത്തിക വർഷം വിമാന യാത്രയിൽ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 376.4 ദശലക്ഷം യാത്രക്കാർ ഇന്ത്യൻ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു വിമാനത്താവളവും ഉൾപ്പെടുന്നുണ്ട് എന്നത് അഭിമാനകരമായ വാർത്തയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഫോർബ്സിന്റെ പട്ടികയിൽ ഇക്കൂട്ടത്തിൽ എട്ടാമതായി സ്ഥാനം പിടിച്ചത്. ഒന്നാം സ്ഥാനത്ത് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. 2009 മുതൽ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്താമത്തെ വിമാനത്താവളം എന്ന സവിശേഷതയും ഇതിനുണ്ട്.…
മാലിന്യ മുക്ത ഇന്ത്യ എന്ന ആശയം കൂടുതൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമായ സിക്കിമും ഈ മാറ്റം പിന്തുടരുകയാണ്. ജനസംഖ്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സിക്കിം പ്രകൃതിഭംഗികൊണ്ട് മുന്നില് തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ശുചിത്വപൂര്ണമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിക്കിമിന്റെ സ്ഥാനം. പ്ലാസ്റ്റിക് ബാഗുകള് ഇവിടെ പൂര്ണമായും നിരോധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു നിയമം കൂടെ കൊണ്ടുവന്ന് രാജ്യത്തിന്റെ ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ് സിക്കിം. സംസ്ഥാനത്തേക്ക് പ്രവേശിച്ചിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഒരു മാലിന്യ സഞ്ചി ഉണ്ടായിരിക്കണമെന്നതാണ് സിക്കിമിലെ പുതിയ നിയമം. ടൂറിസം, സിവില് ഏവിയേഷന് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവിനെ കുറിച്ച് സഞ്ചാരികളെ അറിയിക്കേണ്ടത് ട്രാവല് ഏജന്സികളുടെയും ടൂറിസം ഓപ്പറേറ്റര്മാരുടെയും ഉത്തരവാദിത്വമായിരിക്കും. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന് കര്ശനമായ പരിശോധനകളുണ്ടാവും. ലംഘിക്കുന്ന യാത്രക്കാരില് നിന്ന് പിഴയീടാക്കും എന്നും ഉത്തരവിൽ പറയുന്നു. സുസ്ഥിരമായ വിനോദസഞ്ചാര മാതൃകകള് സംസ്ഥാത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാലിന്യ സംസ്കരണത്തെ…
ടൂറിസ്റ്റുകളുടെ സ്വര്ഗഭൂമിയാണ് തായ്ലന്ഡും പട്ടായയും. ഇന്ത്യക്കാരാണ് തായ്ലൻഡിലെത്തുന്നതിൽ നല്ലൊരു ശതമാനവും. വിനോദസഞ്ചാരം നന്നായി പ്രോൽസാഹിപ്പിക്കുന്ന രാജ്യമാണ് തായ്ലൻഡ്. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുടെ ‘ഹോട്ട് സ്പോട്ട്’ എന്ന് പട്ടായയെ വിശേഷിപ്പിക്കാം. സുന്ദരതീരങ്ങളും മനോഹരങ്ങളായ കാഴ്ചകളുമായി ചുരുങ്ങിയ ചെലവില് സഞ്ചാരികളുടെ പറുദീസ ആയി മാറുന്ന നഗരം. തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. എത്ര പോയാലും മടുക്കാത്ത സഞ്ചാരികളെ എന്നും മാടി വിളിക്കുന്ന ഒരപൂര്വ ഡസ്റ്റിനേഷനാണ് തായ്ലന്ഡ്. തായ്ലന്ഡിലേക്ക് പലവിധ പാക്കേജുകള് ലഭ്യമാണെങ്കിലും രാജ്യത്തിന്റെ സ്വന്തം ട്രാവല് ഏജന്സിയായ ഇന്ത്യന് റെയില്വേ കാറ്ററിങ് ആന്ഡ് ടൂറിസം കോര്പ്പറേഷന് (ഐ.ആര്.സി.ടി.സി)യുടെ പാക്കേജില് പോകാന് കഴിയുന്ന ഒരു സുവര്ണാവസരമാണ് ഇപ്പോള് വന്നിരിക്കുന്നത്. തെക്കുകിഴക്കനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായ്ലന്ഡിലെ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങള് സന്ദര്ശിക്കുന്ന 5 ദിവസത്തെ ഐ.ആര്.സി.ടി.സി ടൂര് പാക്കേജ് 2024 ഓഗസ്റ്റ് 23 ന് കൊച്ചിയില് നിന്നും ആണ് പുറപ്പെടുന്നത്. തായ്ലന്ഡിലെ പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങള്, അപൂര്വ്വ…
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ഡോക്ടറെ കാണേണ്ടവര്ക്ക് ഉപയോഗപ്പെടുത്താന് ബുക്കിംഗ് സേവനവുമായി കേരള സ്റ്റാര്ട്ടപ്പ് മിഷന് കീഴിലുള്ള അണ്ക്യൂ ടെക്നോളജീസ്. പനി, പേശി വേദന, തലവേദന, ഛര്ദ്ദി തുടങ്ങിയ രോഗലക്ഷണമുള്ളവര്ക്ക് ഏറെ നേരം ക്യൂവിൽ കാത്തുനിന്ന് ഡോക്ടര്മാരെ കാണുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഇതിലൂടെ സാധിക്കും. അണ്ക്യൂ സംവിധാനം ഉപയോഗിക്കുന്ന ആശുപത്രിയിൽ വിളിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താൽ മതി. നിങ്ങള്ക്ക് ലഭിക്കുന്ന എസ്എംഎസിലുള്ള ലൈവ് ട്രാക്കിംഗ് ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സമയത്തിനുളള വ്യത്യാസം, മുമ്പിലുള്ള രോഗികളുടെ എണ്ണം, ഡോക്ടറുടെ സ്റ്റാറ്റസ് എന്നിവ അറിയാന് സാധിക്കും. څഗെറ്റ് ഡയറക്ഷന്چ എന്ന ബട്ടണ് ഉപയോഗിച്ച് ആശുപത്രിയിലേക്കുള്ള ദൂരവും സമയവും കൃത്യമായി പ്ലാന് ചെയ്യാം. പെരിന്തൽമണ്ണയിൽ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള 15 ലധികം പ്രഗത്ഭരായ ഡോക്ടര്മാര് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. നിപ ബാധിച്ച് 14 വയസുകാരന് മരിച്ച പശ്ചാത്തലത്തിൽ പെരിന്തമണ്ണയിൽ ക്യൂ നിൽക്കാതെ ഡോക്ടറെ കാണാന് ഈ സംവിധാനം സഹായിക്കുമെന്ന് അണ്ക്യു ടെക്നോളജീസ് സ്ഥാപകന് മുഹമ്മദ്…
ദക്ഷിണ വ്യോമസേനയെ അടുത്തറിയാൻ തിരുവനന്തപുരം ലുലു മാളിൽ ഒരുക്കിയ ലുലു മീറ്റ് ദ ഈഗിള്സ് വ്യോമസേനയുടെ കരുത്ത് എടുത്തു കാട്ടി. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ് കമാൻഡോകളും പ്രദർശനത്തിന്റെ ഭാഗമായി. മാന് പോര്ട്ടബിള് എയര് ഡിഫന്സ് സംവിധാനമായ റഷ്യന് നിര്മ്മിത ഇഗ്ള മിസൈല്, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളായ മൈക്രോ അണ്മാന്ഡ് ഏരിയല് വെഹിക്കിൾ, എല്ആര്ഡി ടാബ്, ഇസ്രയേല് നിര്മ്മിത ലോ ലെവല് ലൈറ്റ് വെയ്റ്റ് റഡാർ അടക്കം സംവിധാനങ്ങൾ നിരത്തിയായിരുന്നു പ്രദർശനം. വിമാനം സ്വന്തമായി പറപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന സിമുലേറ്ററും. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യന് നിര്മ്മിത ആന്റി ഡ്രോണ് സിസ്റ്റം, അസോള്ട്ട് റൈഫിളുകൾ തുടങ്ങിയവ വ്യോമസേനയെ അടുത്തറിയാന് വഴിയൊരുക്കുന്ന കാഴ്ചകളായി. ഓപ്പൺ അരീനയിൽ നടന്ന എയർ വാരിയർ ഡ്രിൽ…