Author: News Desk
കേരളീയരുടെ ദേശീയ ഉത്സവം എന്നാണ് ഓണത്തെ അറിയപ്പെടുന്നത്. പൂവും പൂക്കളവും ഓണസദ്യയും ഒക്കെയായി ആഘോഷങ്ങളുടെ പൂരമാണ് ഓണം. സംസ്ഥാനത്തുടനീളം വ്യത്യസ്തമായ രീതിയിൽ ആണ് ഓണം ആഘോഷിക്കപ്പെടുന്നത്. കണ്ണൂർ, കാസർകോട് പോലെയുള്ള വടക്കൻ മേഖലകളിൽ ഓണത്തിന് മാത്രം ‘ഓണപ്പൊട്ടൻ’ എന്ന പേരിൽ വീടുകളിലെത്തുന്ന ഒരു തെയ്യം മുതൽ ആലപ്പുഴയിലെ ത്രസിപ്പിക്കുന്ന വള്ളംകളി വരെ ഓരോ പ്രദേശവും ആഘോഷത്തിന് അതിൻ്റേതായ ആഘോഷങ്ങൾ ആണ് നടത്തുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ, ഈ ഗ്രാമത്തിന് മാത്രമുള്ള ഒരു പ്രത്യേക ഓണാഘോഷ പാരമ്പര്യം ഉണ്ട്. ക്രിസ്മസ് കരോളുകള്‍ നമുക്ക് ഏറെ പരിചിതമണ്. എന്നാല്‍ ഓണക്കരോളോ ? എറണാകുളം വളയന്‍ചിറങ്ങരയിലാണ് ഓണത്തിന്‍റെ വരവ് അറിയിച്ചുള്ള ഓണക്കരോള്‍ നടക്കുന്നത്. വളയന്‍ചിറങ്ങരയിലെ സാംസ്കാരിക കൂട്ടയ്മയാണ് ഓണക്കരോളിന് നേതൃത്വം നല്‍കുന്നത്. 40 വര്‍ഷമായി തുടരുന്ന കരോളാണ് ഇത്. 1985-ൽ ഗ്രാമത്തിലെ സാംസ്കാരിക കൂട്ടായ്മയിലെ അംഗങ്ങളാണ് ‘ഓണം കരോൾ’ എന്ന ആശയം ആദ്യമായി നിർദ്ദേശിച്ചത്. “ഓണത്തിൻ്റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുക…
രാജ്യത്തെ കുട്ടികളുടെ ഭാവി സാമ്പത്തിക സുരക്ഷിതത്വമുള്ളതാക്കി മാറ്റാൻ നിരവധി നിക്ഷേപ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആ പട്ടികയിലേക്ക് പുതിയ ഒരു പദ്ധതി കൂടി വരികയാണ്. കുട്ടികളുടെ ആദ്യകാല സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി എൻപിഎസ് വാത്സല്യ എന്ന പുതിയ പദ്ധതിയാണ് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. എൻപിഎസ് വാത്സല്യ പദ്ധതിക്ക് കീഴിൽ, മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി ഒരു അക്കൗണ്ട് തുറക്കാനും അവരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്ക് സംഭാവന നൽകാനും കഴിയും. രക്ഷിതാക്കള്‍ക്ക് ഇനി മക്കളുടെ പെന്‍ഷന്‍ കൂടി ആസൂത്രണം ചെയ്യാം എന്നതാണ് പദ്ധതിയുടെ ഹൈലൈറ്റ്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ മാതാപിതാക്കൾക്ക് അക്കൗണ്ട് ഒരു സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം അക്കൗണ്ടാക്കി മാറ്റാം എന്നതാണ് ഇതിന്റെ സവിശേഷത. എൻ പി എസുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികളും ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ ഇനിയും മാറ്റങ്ങൾ വരാം. ഇത്…
സമ്പത്തും സ്വാധീനവും സമ്പാദിച്ചുകൊണ്ട് ബിസിനസ്സ് ലോകത്തെ പ്രശസ്തരായ വ്യക്തികളായി മാറിയവർ ആണ് മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി എന്നിവർ. അവരുടെ വിജയകരമായ സംരംഭങ്ങൾ കൊണ്ടും തന്ത്രപരമായ നിക്ഷേപങ്ങൾ കൊണ്ടും ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടവരാണ് ഇവരൊക്കെ. സമ്പന്നമായ ജീവിതശൈലിയും വിലയേറിയ നിരവധി സ്വത്തുക്കളുടെ ഉടമസ്ഥതയും ഉണ്ടായിരുന്നിട്ടും ഇവരിൽ ആരും ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ കൈവശം വച്ചിട്ടില്ലെന്നത് ആശ്ചര്യമുളവാക്കുന്ന ഒരു വസ്തുതയാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കാർ ബെൻ്റ്‌ലി മുൽസാൻ EWB സെൻ്റിനറി എഡിഷനാണ്, ഇതിന് ഏകദേശം 14.5 കോടി രൂപ വിലവരും. ഈ കാർ നിലവിൽ ഉടമസ്ഥതയിലുള്ളത് ബ്രിട്ടീഷ് ബയോളജിക്കൽസ് മാനേജിംഗ് ഡയറക്ടർ വി.എസ്. റെഡ്ഡിയുടെ കൈവശം ആണ്. ബെൻ്റ്‌ലി മുൽസനെയെക്കുറിച്ച് പറയുകയാണെങ്കിൽ, 506 ബിഎച്ച്‌പിയും 1,020 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 6.75 ലിറ്റർ വി8 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ബെംഗളൂരുവിൽ വച്ചാണ് റെഡ്ഡി രാജ്യത്തെ ഏറ്റവും വിലകൂടിയ കാർ വാങ്ങിയത്. ഈ കാർ ഒരു സൂപ്പർ…
ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും ഇപ്പോൾ ആരാധകർ ഏറ്റവും അധികം ചർച്ച ചെയ്യാറുള്ളത് ഈ സിനിമയുടെ ബജറ്റ് എത്രയാണ്, സിനിമയുടെ കളക്ഷൻ എത്രയാണ് അതും അല്ലെങ്കിൽ ഇതിൽ അഭിനയിച്ച നായകന്റെ അല്ലെങ്കിൽ നായികയുടെ പ്രതിഫലം എത്രയാണ് എന്നൊക്കെ ആണ്. അഭിനേതാക്കൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകാറുള്ളത് ബോളിവുഡിൽ ആണെന്ന് ഒക്കെ ആയിരുന്നു മുൻപുള്ള വാർത്തകൾ. ഇപ്പോൾ കാലം മാറി സൗത്ത് ഇന്ത്യൻ സിനിമയും ഇപ്പോൾ പ്രതിഫലത്തിൽ ഒട്ടും പിന്നിലോട്ടല്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്തുനടന്മാരുടെ പട്ടികയെടുത്താൽ അല്ലെങ്കിൽ ആദ്യപത്തുപേരില്‍ കൂടുതൽ പേരും തെന്നിന്ത്യൻ സിനിമാ മേഖലകളിൽ നിന്നുള്ളവരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന 10 നടന്മാരെ അറിയാം. ഷാരൂഖ് ഖാൻ: പ്രതിഫലം 150 കോടി മുതൽ 250 കോടി വരെ,രജിനികാന്ത്: പ്രതിഫലം 115 കോടി മുതൽ 270 കോടി വരെ. .വിജയ്: പ്രതിഫലം 130 കോടി മുതൽ 250 കോടി വരെ. പ്രഭാസ്: പ്രതിഫലം 100…
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ആഘോഷമാണ് മലയാളികള്‍ക്ക് ഓണം. മലയാളി ഉള്ള കാലത്തോളം നമ്മൾ ഓണവും ആഘോഷിക്കും എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അതിന്റെ കാരണം തന്നെ കേരളത്തിൻ്റെ സാംസ്‌കാരിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയതും ആഹ്ലാദത്തിൻ്റെയും ഒരുമയുടെയും ആദരവിൻ്റെയും നല്ല സമയം എന്നൊക്കെ ആണ് നമ്മൾ ഓണത്തെ കാണുന്നത്. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. എന്നാൽ ഓണത്തെക്കുറിച്ച് നമുക്ക് അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. എന്താണ് ഓണം ? മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലാണ് ഓണം മലയാളികള്‍ ആഘോഷിക്കുന്നത്. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്ന് കരുതി പോരുന്നു. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്നാണ് സങ്കല്പം. എന്നാണ് ഓണം ആഘോഷിക്കുന്നത് ? ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസമാണ് പ്രധാനമായും ഓണം ആഘോഷിക്കുന്നത്. അതേസമയം, ഉത്രാടം ഒന്നാം ഓണം, തിരുവോണം രണ്ടാം ഓണം, അവിട്ടവും ചതയം മൂന്നാം…
സ്വന്തമായി കരിമ്പ് കൃഷി ചെയ്ത് അതിൽ നിന്ന് കർഷകയും സംരംഭകയുമായ അശ്വതി ഹരി തയാറാക്കുന്ന പതിയൻ ശർക്കര ഓണക്കാലത്ത് മാത്രമല്ല എപ്പോളും ഓൺലൈൻ വിപണിയിൽ സൂപ്പർ ഹിറ്റാണ്. ശർക്കര ആവുന്നതിന് തൊട്ടുമുമ്പുള്ള സ്റ്റേജ് ആണ് പതിയൻ ശർക്കര. കളറും കെമിക്കലും ഒന്നും ചേരില്ല. ഓണക്കാലത്തും ശുദ്ധമായ ശർക്കര കൊണ്ടുള്ള വിവിധ തരം പായസങ്ങൾ ഉണ്ടാക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് പതിയൻ ശർക്കരയുടെ ഗുണം. അങ്ങനെ ഈ പാലാ ചേർപ്പുങ്കൽ സ്വദേശിയുടെ നമ്പർ വൺ സ്‌പൈസസ് എന്ന സംരംഭം ഓൺലൈനിൽ ഹിറ്റാണ്. ഓണക്കാലത്തും ഏറെ ഡിമാൻഡാണ് പായസപ്രേമികൾക്കിടയിൽ ഈ പതിയൻ ശർക്കരക്ക്. പതിയൻ ശർക്കരയെ പറ്റി പലരും കേട്ടിട്ട് പോലും കാണില്ല. പായസമടക്കം ഉണ്ടാക്കാൻ ശർക്കര ഒരുക്കുന്നതുപോലെ ഒരുക്കണ്ട ആവശ്യമില്ല. തേങ്ങയൊക്കെ ചിരണ്ടിയിട്ട് അതിൽ പതിയൻ ശർക്കര കുറച്ച് ഒഴിച്ചാൽ മതിയാകും എന്ന് അശ്വതി ഹരി പറയുന്നു. അതിനുശേഷം നല്ല അടിപൊളി അടപായസമൊക്കെ ഉണ്ടാക്കാം. ഇത് ഫ്രിഡ്ജിൽ വച്ചാൽ മതി. നനഞ്ഞ കൈകൊണ്ട്…
ഭക്ഷ്യവ്യവസായരംഗത്തെ പ്രമുഖ ബ്രാൻഡായ നെല്ലറ അറിയാത്ത ആരും ഉണ്ടാവില്ല. ഒരു ദിവസം കൊണ്ട് ഉണ്ടായ ഒരു വിജയത്തിന്റെ കഥ അല്ല നെല്ലറ എന്ന സംരംഭത്തിനും അതിനു പിന്നിലെ ഷംസുദ്ധീൻ എന്ന സംരംഭകനും പറയാനുള്ളത്. വിജയം നിറഞ്ഞ ഈ ജീവിതയാത്രയിൽ പിന്നിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും തരണം ചെയ്തുവന്ന വെല്ലുവിളികളെ കുറിച്ചും നെല്ലറ എന്ന ഇന്ന് കാണുന്ന വിജയഗാഥയിലേക്കും താൻ എത്തിയത് എങ്ങിനെ എന്ന് ഷംസുദ്ധീൻ ചാനൽ അയാമിനോട് സംസാരിക്കുകയാണ്. നെല്ലറ എന്ന ഫുഡ് ബ്രാൻഡിന്റെ യാത്ര ഞങ്ങളുടെ ഫാമിലി ബിസിനസ് ആണ് നെല്ലറ. 32 വർഷങ്ങൾക്ക് മുൻപ് 1992 ൽ ആണ് ഞാൻ ഈ ബിസിനസിലേക്ക് കടന്നു വരുന്നത്. അന്ന് തന്നെ ഞങ്ങൾക്ക് ഒരു ധാന്യങ്ങൾ പൊടിക്കുന്ന മില്ല് ഉണ്ടായിരുന്നു. എങ്കിലും അതിനെ 2004 ൽ ആണ് നെല്ലറ എന്ന ഇന്ന് കാണുന്ന ബ്രാൻഡിലേക്ക് മാറ്റുന്നത്. അതിന് ഞാനും ഒപ്പം ഉണ്ടായിരുന്നു. പ്രതിസന്ധികളെ മറികടന്ന് നമ്മൾ ഏറ്റവും കൂടുതൽ കാണുന്നത് വിജയിച്ചവരുടെ…
പഴമ കൈവിടാൻ കോട്ടയം കണ്ണിമല സ്വദേശി സംരംഭക സോഫി വിനോദ് ഒരിക്കലും ഒരുക്കമല്ല. അതുകൊണ്ടു തന്നെ സോഫിയുടെ വീട്ടിലെ പാചക ശാലയിൽ തയാറാക്കുന്ന നാടൻ പലഹാരങ്ങൾക്ക് പഴമയുടെ ഗന്ധവും തനിമയുമാണ്. ഓണക്കാലമെടുത്തതോടെ സോഫി തയാറാക്കുന്ന വിവിധയിനം ചിപ്സും, ശർക്കരവരട്ടിയുമൊക്കെ കടൽ കടക്കാനുള്ള തിരക്കിലാണ്. ഗൾഫിലേക്കും, യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും പതിവ് പോലെ ഇവിടെ നിന്നും രുചികരമായ ഭക്ഷണ ഉല്പന്നങ്ങൾ തയാറാക്കി വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. ഇത്തവണത്തെ ഓണാഘോഷങ്ങൾക്കായി ദുബായ് മലയാളി അസോസിയേഷനിൽ നിന്നും കഴിഞ്ഞ ദിവസം ഏത്തക്ക ചിപ്സിന്റെ ഓർഡർ ലഭിച്ച സന്തോഷത്തിലും തിരക്കിലുമാണ് സോഫി വിനോദ്. എരുമേലി- മുണ്ടക്കയം റൂട്ടിൽ കന്നിമലയിലെ സ്വന്തം വീട്ടിൽ സ്ഥാപിച്ച സൗഹൃദം എന്ന യൂണിറ്റിലൂടെ സോഫി വിനോദിന്റെ പാചകപ്പുരയിലെ ജീവനക്കാരും പഴമ നിലനിർത്തുന്നവരാണ്. ഇടത്തരക്കാരായ അഞ്ചു വീട്ടമ്മമാരാണ് സോഫിയെ പലഹാരങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നത്. ഇത്തവണത്തെ ഓണകാലത്തു ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കുന്ന ഏത്തക്ക ചിപ്സ്, ചേമ്പ് ചിപ്സ്, ശർക്കര വരട്ടി അടക്കം ഓണ വിഭവങ്ങൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.…
ഓണത്തിന് എളുപ്പത്തിൽ സദ്യയുണ്ടാക്കാൻ ഡ്രൈ മസാലക്കൂട്ടുകളും, ഡീഹൈഡ്രേറ്റഡ് ചേരുവകളും വിപണിയിലെത്തിച്ചിരിക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ സംരംഭകൻ നിഖിൽ. മസാലകൂട്ട് എന്ന തന്റെ സംരംഭത്തിലൂടെ ആണ് നിഖിൽ ഈ മസാലകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. റോസ്‌റ്റഡ് മസാല പൊടികൾ, ഡ്രൈ ആയിട്ടുള്ള ഇഞ്ചിപൊടി, ഉണക്കിയ സവാള, ഉണക്കിയ കറിവേപ്പില ഇതൊക്കെയാണ് ഓണത്തിനുള്ള ഡ്രൈ പാക്കറ്റിൽ ഉള്ളത്. പ്രിസർവേറ്റീവ്സ് ഇല്ലാത്തതും, കൃത്രിമ കളറുകൾ ചേരാത്തതുമായ മസാലക്കൂട്ടുകൾ മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മസാലക്കൂട്ടിന്റെ മാനേജിങ് പാർട്ണർ കൂടിയായ നിഖിൽ വിപണിയിലെത്തിച്ചിട്ടുണ്ട്. നിഖിലിനൊപ്പം ബിസിനസ് പങ്കാളിയായ സാബു മാത്യുവും ചേർന്നാണ് മസാലക്കൂട്ട് എന്ന സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നത്. ഡീഹൈഡ്രേറ്റഡ് ഇനങ്ങൾ അടങ്ങിയ ചിക്കൻ, ഫിഷ് മസാലക്കൂട്ടുകൾ, വിവിധ കറിക്കൂട്ടുകൾ എന്നിവക്ക് ആവശ്യക്കാർ ഏറെയുണ്ട്. മില്ലെറ്റിന്റ വിഭാഗത്തിൽ തിന, ചാമ, വരക്, മണിച്ചോളം, വജ്ര എന്നിവ കൊണ്ടുണ്ടാക്കിയ കുറുക്കു പൗഡറും , പുട്ടു പൊടിയും ഏറെ ആവശ്യക്കാരുള്ള ഇനമാണ്. മുരിങ്ങയുടെ ഇല റോസ്റ്റ് ചെയ്തുണ്ടാക്കുന്ന മുരിങ്ങ പുട്ടുപൊടി, ബീറ്റ്റൂട്ട് പുട്ട് പൊടി, ചക്ക, ചോളം…
യുപിഎസ്‌സി പരീക്ഷകൾ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ്. ഓരോ വർഷവും നിരവധി ഉദ്യോഗാർത്ഥികൾ ആണ് ഈ പരീക്ഷ എഴുതുന്നത്. 2017-ലെ യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷയിൽ (സി.എസ്.ഇ.) അഖിലേന്ത്യാ റാങ്ക് 1 കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച അനുദീപ് ദുരിഷെട്ടി എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെ പ്രചോദനാത്മകമായ വിജയഗാഥയെക്കുറിച്ചാണ് ഈ ലേഖനം. ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് അനുദീപ് യുപിഎസ്‌സി യാത്ര ആരംഭിച്ചത്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസിലെ പഠനശേഷം അനുദീപ് ഗൂഗിളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു. നല്ല പ്രതിഫലമുള്ള ജോലിയുണ്ടെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥനായി രാജ്യത്തെ സേവിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. 2012 ലെ അദ്ദേഹത്തിൻ്റെ ആദ്യ യുപിഎസ്‌സി ശ്രമം വിജയിച്ചില്ല. എങ്കിലും 2013 ലെ അദ്ദേഹത്തിൻ്റെ അടുത്ത ശ്രമം അദ്ദേഹത്തിന് ഇന്ത്യൻ റവന്യൂ സർവീസിൽ (IRS) ഒരു സ്ഥാനം നേടിക്കൊടുത്തു. റവന്യു സർവീസിൽ ജോളി നേടിയെങ്കിലും ഒരു IAS ഓഫീസറാകാനുള്ള അദ്ദേഹത്തിൻ്റെ സ്വപ്നം പൂർത്തീകരിക്കപ്പെടാതെ തുടർന്നു. പരാജയം സമംത്തിക്കാതെ തന്റെ…