Author: News Desk
സെലിബ്രിറ്റികൾ പ്രത്യേകിച്ച് സിനിമാ താരങ്ങൾ ഏറ്റവും അധികം സ്വന്തമാക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ലാന്‍ഡ് റോവറിന്റെ എസ്.യു.വി. മോഡലായ ഡിഫന്‍ഡര്‍. ഒരു മലയാളി താര കുടുംബം കൂടി ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. നടി ചിപ്പിയും ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്തും ആണ് ഇപ്പോൾ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫന്‍ഡര്‍ 110-യുടെ എച്ച്.എസ്.ഇ. വേരിയന്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്നാണ് രഞ്ജിത്ത്-ചിപ്പി ദമ്പതിമാർ അവരുടെ പുതിയ ഡിഫന്‍ഡര്‍ സ്വന്തമാക്കിയത്. ടാസ്മാന്‍ ബ്ലൂ നിറത്തിലുള്ള ഡിഫന്‍ഡറാണ് ഈ താരദമ്പതികൾ തിരഞ്ഞെടുത്തത്. 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിൽ ആണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ ഉള്ളത്. ഇതിൽ ഏത് എന്‍ജിന്‍ ഓപ്ഷനാണ് ചിപ്പിയും രഞ്ജിത്തും തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏകദേശം 2.85 കോടി രൂപയാണ് ഇതിന്റെ വില.…
രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കൂപ്പെ എസ് യു വി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നു. ഓഗസ്റ്റ് ഏഴിന് കര്‍വ് ഇവി ലോഞ്ച് ചെയ്യുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ആദ്യം ഇലക്ട്രിക് മോഡലാണ് എത്തുന്നതെങ്കിലും വൈകാതെ തന്നെ ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ പതിപ്പും പുറത്തിറക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് മുമ്പുതന്നെ അറിയിച്ചിരിക്കുന്നത്. ഐസ് എന്‍ജിന്‍, ഇലക്ട്രിക് മോഡലുകളുടെ കണ്‍സെപ്റ്റ് ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കൂപ്പെ എസ് യു വി ആയിരിക്കും കർവ്. ടാറ്റ കർവിന് നെക്‌സോണിന്റെ സമാനമായ ഡിസൈൻ ആണുള്ളത്. ഇതിന് ടാറ്റയുടെ സിഗ്നേച്ചർ എന്ന് പറയാൻ സാധിക്കുന്നത് സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, വശങ്ങളിൽ ധാരാളം ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗ്, സ്പ്ലിറ്റ് ടെയിൽ-ലാമ്പ് സജ്ജീകരണം എന്നിവ ആണ്. വ്യത്യസ്ത രൂപത്തിലുള്ള ബമ്പറുകളും എൽഇഡി ലൈറ്റ് സിഗ്നേച്ചറുകളും ഉപയോഗിച്ച് EV, ICE മോഡലുകൾ അടയാളപ്പെടുത്താൻ സാധ്യതയുണ്ട്. നെക്‌സോണിനേക്കാൾ 313mm നീളവും 62mm നീളമുള്ള വീൽബേസും ആയിരിക്കും കർവിന് ഉണ്ടാകുക.…
ഓരോ ഇന്ത്യക്കാരുടെയും സ്വപ്ന രാജ്യങ്ങളിൽ ഒന്നാണ് യൂറോപ്പ്. അതുകൊണ്ട് തന്നെ യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെയും വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഷെങ്കന്‍ വിസ നിരസിക്കപ്പെട്ടാല്‍ ഫീസ് തിരിച്ചുനല്‍കാത്തതിനാല്‍ 2023 ൽ മാത്രം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 109 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷെങ്കന്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 9,66,687 ഇന്ത്യക്കാരാണ് 2023ല്‍ ഷെങ്കന്‍ വിസയ്ക്കായി അപേക്ഷ നല്‍കിയത്. ഇതില്‍ 1,51,752 പേരുടെ അപേക്ഷകളാണ് തള്ളിപ്പോയത്. ആകെ 16 ലക്ഷത്തോളം വിസ അപേക്ഷകളാണ് ഷെങ്കന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം നിരസിച്ചത്. ഇതിലൂടെ ആകെ 1,172 കോടി രൂപയുടെ നഷ്ടമാണ് അപേക്ഷകര്‍ക്കുണ്ടായത്. അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കാത്തതിനാലാണ് വലിയൊരു വിഭാഗം ആള്‍ക്കാരുടെയും അപേക്ഷകള്‍ തള്ളിപ്പോകുന്നത്. യാത്രയുമായി ബന്ധപ്പെട്ട പണത്തിന്റെ രേഖകള്‍ കൃത്യമായി രേഖപ്പെടത്താത്തതിനാലും…
സഹകരണ സംഘങ്ങൾക്ക് സഹകരണ വ്യവസായ പാർക്കുകൾ തുടങ്ങാൻ വഴിയൊരുങ്ങുന്നു. ഇതിനായുള്ള കരട് മാർഗ രേഖ വ്യവസായ വകുപ്പ് തയാറാക്കിക്കഴിഞ്ഞു. കണ്ണൂരിലായിരിക്കും ആദ്യം തുടങ്ങുക. സഹകരണ സംഘങ്ങൾക്ക് സംയുക്ത പദ്ധതിയായി വ്യവസായ പാർക്കുകൾ തുടങ്ങാമെന്നതാണ് പ്രധാനനിർദേശം. അപേക്ഷയിൽ ഒരുമാസത്തിനുള്ളിൽ അനുമതി നൽകും. സഹകരണസ്ഥാപനങ്ങൾക്ക് മാത്രമായോ, സ്വകാര്യസംരംഭകരെ ഉൾപ്പെടുത്തിയോ പാർക്ക് നടത്താം. സഹകരണ പാർക്കുകൾക്കായി പ്രത്യേകം ഏകജാലക ബോർഡ് സ്ഥാപിക്കാമെന്നും കരട് മാർഗരേഖയിൽ പറയുന്നു. സഹകരണ സംഘങ്ങൾ സംയുക്തമായി ഫണ്ട് സ്വരൂപിച്ച് പുതിയ പദ്ധതികൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥ സഹകരണ നിയമത്തിൽ സർക്കാർ കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇതേരീതിയിൽ വ്യവസായ പാർക്കുകൾക്ക് അപേക്ഷ നൽകിയാലും അനുമതി നൽകാമെന്ന മാർഗരേഖ വ്യവസായ വകുപ്പ് തയ്യാറാക്കിയത്. ഏകജാലക സംവിധാനം വഴി ഓൺലൈനായി സംഘങ്ങൾക്ക് അപേക്ഷ നൽകാം. പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപ-വായ്പ അനുപാതം കുറവാണ്. മിച്ചഫണ്ട് പദ്ധതികൾക്ക് ഉപയോഗപ്പെടുത്താനാണ് കൺസോർഷ്യം രൂപവത്കരിച്ച് പദ്ധതികൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥ നിയമത്തിൽ കൊണ്ടുവന്നത്. എല്ലാ ജില്ലകളിലും സഹകരണ കൺസോർഷ്യത്തിലൂടെ വ്യവസായ പാർക്കുകൾ തുടങ്ങാൻ സഹകരണ…
റോബോട്ടിക്ക് മനുഷ്യന്മാരുടെയും ആൻഡ്രോയിഡ് കുഞ്ഞപ്പന്മാരുടെയും ഡിമാന്റ് ഒക്കെ കുറയുകയാണ്. അത്യാധുനിക റോബോട്ടിക് ഗൈഡ് നായയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഗവേഷകർ. 17 ദശലക്ഷത്തിലധികം അന്ധരുള്ള ഒരു രാജ്യത്ത് നിലവിൽ 400-ൽ അധികം വരുന്ന പരമ്പരാഗത ഗൈഡ് നായ്ക്കളുടെ കുറവ് പരിഹരിക്കാനാണ് ഈ നൂതന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ നിന്നുള്ള പ്രൊഫസർ ഫെങ് ഗാവോയും സംഘവും ആണ് ഈ സംരംഭത്തിനു പിന്നിൽ. ആറ് കാലുകളുള്ള എഐ രൂപപ്പെടുത്തിയ റോബോഡോഗിനെ ആണ് ഇവർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഈ റോബോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, നൂതന സെൻസറുകൾ, ഡെപ്ത് ക്യാമറകൾ, റഡാർ എന്നിവയുടെ സഹായത്തോടെ നഗരത്തിലൂടെ അന്ധരായ ഉപയോക്താക്കൾക്ക് സ്വയം യാത്രചെയ്യാൻ വേണ്ടിയാണ്. ഈ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റോബോ ഡോഗിന് അതിൻ്റെ ചുറ്റുപാടുകളുടെ 3D മാപ്പുകൾ സൃഷ്ടിക്കാനും വഴികൾ നിശ്ചയിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും ട്രാഫിക് സിഗ്നലുകൾ മനസിലാക്കാനും കഴിയും. യഥാർത്ഥ ഗൈഡ് നായകളിൽ നിന്ന് വ്യത്യസ്തമായി,…
ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ ഇൻവെസ്റ്റ് ആക്കി മാറ്റിയാൽ ജീവിതത്തിൽ വിജയം കൈവരിക്കാനാവും എന്ന് തെളിയിച്ച ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ ഒരാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ ആർജി ചന്ദ്രമോഹൻ. ഒരു ചെറിയ ഐസ് മിഠായി ഫാക്ടറിയിൽ നിന്ന് ഹാറ്റ്‌സൺ അഗ്രോ പ്രോഡക്‌ട്‌സിനെ രാജ്യത്തെ ഏറ്റവും വലിയ ഡയറി കമ്പനിയായി ഉയർത്തിയിരിക്കുകയാണ് ഈ 71 വയസ്സുകാരൻ. ചെന്നൈ ആസ്ഥാനമായുള്ള ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്ട്‌സിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആണ് ചന്ദ്രമോഹൻ. തെക്കൻ തമിഴ്‌നാട്ടിലെ തിരുതങ്കൽ ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ആളാണ് ചന്ദ്രമോഹൻ. പിതാവിൻ്റെ ചെറുകിട സാധനങ്ങൾ വിൽക്കുന്ന കട അടച്ചുപൂട്ടിയതിനെത്തുടർന്ന് കുടുംബത്തിൻ്റെ സമ്പത്ത് ക്ഷയിച്ചതോടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും വരുമാനത്തെ കുറിച്ചും ചന്ദ്രമോഹൻ ആലോചിച്ചു തുടങ്ങുന്നത്. അച്ഛൻ തറവാട് വക ആയുള്ള ഭൂമി വിറ്റതിൽ നിന്നും കൊടുത്ത 13,000 രൂപ കൊണ്ട് ചന്ദ്രമോഹൻ പല ബിസിനസുകളെ കുറിച്ചും ആലോചിച്ചു. അങ്ങനെ 1970-ൽ റോയപുരത്ത് നാല്…
കോടികൾ ചെലവഴിച്ച വിവാഹമായിരുന്നു മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയം രാധിക മെർച്ചന്റിന്റെയും. കുറച്ച് ദിവസങ്ങളായി ഇരുവരുടെയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ജൂലൈ 12 ആം തീയതി ആയിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹം. മൂന്ന് ദിവസം നീണ്ട വിവാഹച്ചടങ്ങുകളാണ് നടന്നത്. ഇതിൽ ഓരോ ദിവസവും പ്രത്യേകം ഡിസൈൻ ചെയ്ത വിലപിടിപ്പുള്ള വസ്ത്രങ്ങളാണ് അംബാനി കുടുംബത്തിൽ ഓരോരുത്തരും ധരിച്ചത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന‘ശുഭ ആശിർവാദ്’ എന്ന ചടങ്ങിൽ രാധിക ധരിച്ച ലെഹങ്ക സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിങ്ക് കളർ ലെഹങ്കയാണ് അന്ന് രാധിക ധരിച്ചത്. രാധികയുടെ പിങ്ക് കളർ ലെഹങ്കയിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത് പ്രശസ്ത ശിൽപി ജയശ്രീ ബർമനാണ്. ഒപ്പം കരകൗശല വിദഗ്ധൻ അബു ജാനി സന്ദീപ് ഖോസ്‌ലയുടെ എംബ്രോയ്ഡറി വർക്കുകളും കൂടിയായപ്പോൾ അതിവിശിഷ്ടമായ ലെഹങ്ക അവിടെ സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് റിയാ കപൂർ വ്യക്തമാക്കി. തലയിൽ താമരപ്പൂവും കഴുത്തിൽ മരതകമാലയും അണിഞ്ഞ് അതീവ സുന്ദരിയായി ഒരുങ്ങി…
മാസങ്ങൾ നീണ്ട പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെയും നിതയുടെയും മകൻ അനന്ത്അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായത്. ഹോളിവുഡ്, ബോളിവുഡ് താരങ്ങളടക്കം നിരവധി സെലിബ്രിറ്റികൾ ആണ് ഈ വിവാഹത്തിന് എത്തിയത്. അമിത ശരീരഭാരം ഉണ്ട് എന്നതിന്റെ പേരിൽ നിരവധി ബോഡി ഷെയ്‌മിങ് നേരിടുകയും സൈബർ അറ്റാക്കുകൾക്ക് ഇരയാവുകയും ചെയ്ത ആളാണ് അനന്ത് അംബാനി. ശാരീരികമായി അനന്തിന് ചില പ്രശ്നങ്ങൾ ഉണ്ട് എന്നും ആസ്മയ്ക്ക് മരുന്നു കഴിക്കുന്നതിനാൽ തടി കുറയ്ക്കാൻ സാധിക്കില്ല എന്നും മുൻപൊരിക്കൽ അനന്തിന്റെ അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അനന്തിന്റെ മൃഗ സ്നേഹത്തെ കുറിച്ചും അമ്മ നിത സംസാരിച്ചിട്ടുണ്ട്. “അവനു മൃഗങ്ങളോടും പക്ഷികളോടും സ്നേഹം അല്ല, ഒബ്സെഷൻ ആണ്. അവന്റെ രണ്ടു വയസ്സ് മുതൽ തുടങ്ങിയതാണ് അത്. ഒരിക്കൽ ഞങ്ങൾ ഒരു മാർക്കറ്റിൽ കൂടി പോകുമ്പോൾ കുറച്ച് കോഴികളെ ചിക്കൻ കടയിലേക്ക് കൊല്ലാൻ കൊണ്ടുപോകുന്നത് അവൻ കണ്ടു. അവൻ എന്നോട് പെട്ടെന്ന് മമ്മ, നമുക്ക് അവയെ വീട്ടിലേക്ക് കൊണ്ടുപോകാം…
ചക്കയും മാങ്ങയുമൊക്കെ വീട്ടിൽ സുലഭമായി ലഭിക്കുമെങ്കിലും മലയാളികൾ, ഇവയുടെ ഒക്കെ സീസൺ സമയം കഴിഞ്ഞാൽ പിന്നെ ആയിരങ്ങൾ ചിലവാക്കി ആണെങ്കിലും വാങ്ങാൻ തയ്യാറായവർ ആണ്. ഇതുപോലെ വീട്ട് മുറ്റത്ത് സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ആഞ്ഞിലിപ്പഴം. കൂടുതലും കേരളത്തിൽ കാണപ്പെടുന്ന ഈ മരം ജനുവരി മുതൽ മാർച്ച് മാസം വരെയാണ് പൂക്കുന്നത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളാണ് ആഞ്ഞിലിയുടെ വിളവെടുപ്പുകാലം. ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ പല സ്ഥലങ്ങളിലും ഇത് അറിയപ്പെടുന്നു. പൊതുവെ രോഗബാധ കുറഞ്ഞ ഇനം മരമാണ് ആഞ്ഞിലി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധ ഗുണങ്ങളും ഈ നാടൻ പഴത്തിനുണ്ട്. ജീവകം എ,സി എന്നിവയും സിങ്ക്, സോഡിയം, ഫോളിക് ആസിഡ്, പൊട്ടാസിയം എന്നിവയും ഇതിൽ ധാരാളമുണ്ട്. ഫൈബർ ധാരാളമടങ്ങിയിട്ടുണ്ട് ഈ പഴത്തിൽ.ഇതിന്റെ കുരുവും വറുത്ത് തൊലി കളഞ്ഞ് ഭക്ഷിക്കാവുന്നതാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നതിനൊപ്പം ആഞ്ഞിലിപ്പഴത്തിന്റെ മാംസത്തിലും വിത്തിലും അസ്കോർബിക് ആസിഡും…
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹം നടന്നത് കഴിഞ്ഞ ദിവസം ആയിരുന്നു. രാജ്യം കണ്ട ഏറ്റവും ഗംഭീരമായ വിവാഹ മാമാങ്കമായാണ് ഈ വിവാഹം നടന്നത്. വിവാഹത്തോട് അനുബന്ധിച്ച് മുകേഷ് അംബാനി റിലയൻസ് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകിയതായാണ് റിപ്പോർട്ട്. ചുവന്ന ഗിഫ്റ്റ് ബോക്‌സിൽ ഒരു വെള്ളി നാണയം, മധുരപലഹാരങ്ങൾ, ഹൽദിറാമിൻ്റെ പലഹാര പാക്കറ്റുകൾ എന്നിവ ആണ് സമ്മാനമായി നൽകിയത്. ചുവന്ന അക്ഷരങ്ങൾ കൊണ്ട് അനന്തിന്റെയും രാധികയുടെയും പേര് എഴുതിയ പെട്ടിയിൽ ആണ് സമ്മാനം നൽകിയത്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുൻപ് തന്നെ, അംബാനി കുടുംബം നിരാലംബരായ 50 ദമ്പതികൾക്കായി സമൂഹ വിവാഹ ചടങ്ങ് നടത്തിയിരുന്നു. നവദമ്പതിമാർക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും ആയിരുന്നു മുകേഷ് അംബാനി സമ്മാനിച്ചത്. പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്തയും തലയിണയും സമ്മാനങ്ങളായി നൽകിയിരുന്നു. ഇതിനോടൊപ്പം അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് ജീവനക്കാർക്ക്…