Author: News Desk

യുപിഎസ് സി പരീക്ഷകൾ എന്ന് കേൾക്കുമ്പോൾ തന്നെ ഉദ്യോഗാർത്ഥികളുടെ മനസ്സിൽ ഒരു ഭയം ഉണ്ടാകാറുണ്ട്. വർഷങ്ങളായി സിവിൽ സർവീസ് സ്വപ്നം കണ്ട് കോച്ചിങ് നേടി വിജയം കണ്ടവരും യാതൊരു വിധ കോച്ചിങ്ങും ഇല്ലാതെ സ്വന്തം പ്രയത്നം കൊണ്ട് വിജയം കണ്ടെത്തിയവരും ഉണ്ട്. അങ്ങനെ യാതൊരു കോച്ചിങ്ങും ഇല്ലാതെ സ്വന്തം പ്രയത്നം കൊണ്ട് ആദ്യ തവണ തന്നെ വിജയം കൈവരിച്ച ആളാണ് സൃഷ്ടി ദബാസ് ഐഎഎസ്. ഡൽഹി സ്വദേശിനിയായ സൃഷ്ടി ദബാസ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ അവിടെത്തന്നെയാണ് താമസം. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിൽ ജോലി ചെയ്ത സൃഷ്ടി ഇപ്പോൾ ജോലി ചെയ്യുന്നത് മുംബൈ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) ആണ്. കലാപരമായി കഴിവുകൾ ഉള്ള സൃഷ്ടി ഒരു കഥക് നർത്തകി കൂടിയാണ്.  ആർബിഐയിൽ തന്നെ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുമ്പോൾ ആണ് സൃഷ്ടി യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്.  പകൽ ജോലി ചെയ്യുകയും രാത്രിയിൽ പഠിക്കുകയും ചെയ്തു കൊണ്ടാണ് സൃഷ്ടി…

Read More

മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് നടി നവ്യ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും സിനിമകളിലും സോഷ്യൽ മീഡിയയിലുമൊക്കെ സജീവമാണ് താരം. കഴിഞ്ഞ ദിവസം ആണ് താരം തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്. തന്റെ ഡ്രീം കാർ ആയ ബിഎംഡബ്ല്യു എക്സ് 7 വാങ്ങിയ സന്തോഷം ആണ് നവ്യ പങ്കുവച്ചത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ ഈ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്. “എൻ്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്ന, ഈ പ്രത്യേക നിമിഷത്തിൽ എന്നോടൊപ്പം ചേരൂ. അതിശയിപ്പിക്കുന്ന BMW X7! ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല” എന്നാണ് വാഹനം വാങ്ങുന്ന വീഡിയോയ്ക്ക് ഒപ്പം നവ്യ കുറിച്ചത്. ഇതിനു പിന്നാലെ ദൈവത്തിന് നന്ദി അറിയിച്ച് കൊണ്ട് വാഹനത്തിന്റെ ഒപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ് എക്‌സ് 7. ഇതിന്റെ 40…

Read More

ജോലിഭാരം കൂടി റോബോട്ട് ആത്മഹത്യ ചെയ്തു എന്നൊരു വാർത്ത കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിച്ചു തുടങ്ങി കഴിഞ്ഞു പലരും. ജോലിഭാരം കൂടിയാൽ റോബോട്ടുകൾ ആത്മഹത്യ ചെയ്യുമോ? അല്ലെങ്കിൽ മനുഷ്യരെ പോലെ റോബോട്ടുകൾ ചിന്തിച്ചു തുടങ്ങിയോ എന്നൊക്കെ ആണ് പലർക്കും സംശയം. ദക്ഷിണകൊറിയയില്‍ ജൂണ്‍ 26 നാണ് ഈ സംഭവം നടക്കുന്നത്. ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടിന്റെ പ്രവര്‍ത്തനം, അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. റോബോട്ടിന്റെ ഈ വീഴ്ച ചിലപ്പോള്‍ ‘ആത്മഹത്യ’ ആകാം എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ സൗത്ത് കൊറിയ സോഷ്യൽ മീഡിയയിലും ഇടം പിടിച്ച് തുടങ്ങി. അവിടുത്തെ സിറ്റി കൗണ്‍സില്‍ അധികൃതരും ഇതൊരു ആത്മഹത്യ ആകാം എന്ന് പറയുന്നുണ്ട്. വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന അസ്വാഭാവികമായി പെരുമാറുന്നത് കണ്ടതായി ഒരുദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്…

Read More

ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി ഓരോ ആളുകളിലേക്കും സ്വകാര്യ വാഹനങ്ങളുടെ കടന്നുകയറ്റം കൂടിയത് ഇപ്പോഴാണ്. എന്തിനും ഏതിനും പൊതുഗതാഗതം തന്നെ ആയിരുന്നു നമ്മൾ ആശ്രയിക്കുന്നത്. ഇപ്പോഴും ഇത്തരം ക്യാബ് ബുക്കിങ് ആപ്പുകളെയും ഇവരുടെ സർവീസുകളും ഉപയോഗിക്കാത്ത ആളുകൾ കുറവാണ്, പ്രത്യേകിച്ചും സിറ്റികളിൽ. അത്തരത്തിൽ, വർഷങ്ങളായി നമ്മുടെയൊക്കെ യാത്രാ സഹായിയായ ഒരു ക്യാബ് സേവന ദാതാവാണ് ഒല ക്യാബ്‌സ്. ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ അടുത്തിടെ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഒല ആപ്പ്, ഗൂഗിൾ മാപ്‌സുമായുള്ള സംയോജനം നിർത്തലാക്കുകയാണ് എന്നും പകരം ഒല മാപ്‌സ് സ്ഥാപിക്കുകയാണ് എന്നും ആയിരുന്നു ഈ പ്രഖ്യാപനം.ഭവിഷ് അഗർവാൾ പറയുന്നതനുസരിച്ച്, പ്രതിവർഷം 100 കോടി രൂപ ഇതിലൂടെ ലാഭിക്കാൻ തന്റെ കമ്പനിയ്ക്ക് സാധിക്കുന്നു എന്നാണ്. “കഴിഞ്ഞ മാസം അസ്യൂർ ക്ലൗഡിൽ നിന്നും മാറിയ ശേഷം ഞങ്ങൾ ഇപ്പോൾ ഗൂഗിൾ മാപ്പിൽ നിന്നും പൂർണ്ണമായും മാറിയിരിക്കുകയാണ്. മുൻപ് ഇതിനായി പ്രതിവർഷം 100 കോടി രൂപ ആണ് ഞങ്ങൾ…

Read More

ചരക്ക് നീക്കത്തിൽ നിർമിത ബുദ്ധി കൊണ്ട് വന്നു വൻ കുതിച്ചു ചാട്ടത്തിനു തയാറെടുക്കുകയാണ് എയർ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്‍റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും. ടെക്‌നോപാർക്ക് ആസ്ഥാനമായ മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളാണ്‌ ഐബിഎസ് സോഫ്റ്റ് വെയർ. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ഐബിഎസിന്‍റെ കാര്‍ഗോ സൊല്യൂഷനെ തെരഞ്ഞെടുത്തിട്ടുള്ളത്. പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയ പ്രധാന ബിസിനസുകളില്‍ എയര്‍ ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒറ്റ പ്ലാറ്റ് ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിക്കാനും, കാര്‍ഗോ-ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇത് എയര്‍ ഇന്ത്യയെ സഹായിക്കും. എയര്‍ ഇന്ത്യയിലെ ഐബിഎസിന്‍റെ ആദ്യ എന്‍ഡ് ടു എന്‍ഡ് ഐകാര്‍ഗോ സൊല്യൂഷന്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം പത്ത് ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും തുടര്‍ന്നുള്ള…

Read More

യുപിഎസ്‌സി പരീക്ഷയ്ക്ക് അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഒരു ലക്ഷം രൂപ സഹായമായി നൽകുന്ന നിർമ്മാൺ പോർട്ടൽ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ബുധനാഴ്ച ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, കോൾ ഇന്ത്യ ലിമിറ്റഡും സിഎസ്ആറിന്റെയും ഭാഗമായി പ്രവർത്തിക്കുന്ന  ഈ പദ്ധതി   ‘മിഷൻ കർമ്മയോഗി’യുമായി യോജിപ്പിച്ചിരിക്കുന്നു.  2024-ൽ യു.പി.എസ്.സി പരീക്ഷയുടെ പ്രാഥമിക റൗണ്ട് (സിവിൽ സർവീസസ് & ഫോറസ്റ്റ് സർവീസ്) യോഗ്യത നേടിയ കോൾ ഇന്ത്യ പ്രവർത്തന ജില്ലകളിലെ മിടുക്കരായ യുവാക്കൾക്ക് പാരിതോഷികം നൽകുമെന്ന് അറിയിപ്പിൽ പറയുന്നു. യോഗ്യത 800,000 രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള, പട്ടികജാതി, പട്ടികവർഗ, സ്ത്രീ അല്ലെങ്കിൽ മൂന്നാം ലിംഗത്തിൽപ്പെട്ട യുപിഎസ്‌സി പരീക്ഷ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും. ഈ ഉദ്യോഗാർത്ഥികൾ കമ്പനിയുടെ പ്രവർത്തനക്ഷമമായ 39 ജില്ലകളിൽ ഏതെങ്കിലും ഒന്നിൽ സ്ഥിര താമസക്കാരായിരിക്കണം. ജാർഖണ്ഡിലെ ധൻബാദ്, റാഞ്ചി, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ഛത്തീസ്ഗഡിലെ ബിലാസ്പൂർ, മഹാരാഷ്ട്രയിലെ നാഗ്പൂർ എന്നിവ…

Read More

സംസ്‌കാരങ്ങളുടെ സമ്പന്നതയും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയും ഉള്ള ഇന്ത്യ, ഇന്റർനാഷണൽ ലെവലിൽ വരെ സമ്പന്നരായ ചില വ്യക്തികൾ ഉള്ള നാട് കൂടിയാണ്.  കോടീശ്വന്മാരും കോടീശ്വരിമാരുമായ നിരവധി ബിസിനസുകാർ ഉള്ള സ്ഥലമാണ് ഇന്ത്യ. പലതരം ബിസിനസ് ചെയ്യുന്നവർ ആണ് ഇവർ. പേരെടുത്ത് പറയുമ്പോൾ മുംബൈയിലെ ശതകോടീശ്വരൻ മുകേഷ് അംബാനി മുതൽ ഇങ്ങ് കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ സ്വന്തം യൂസഫ് അലി വരെയുണ്ട് ഈ കൂട്ടത്തിൽ. അങ്ങിനെ ഇന്ത്യയിലെ ഏറ്റവും പണക്കാരായ കുറച്ച് ആളുകളെ അറിയാം, അവരുടെ നാടും. 1)  മുകേഷ് അംബാനി (മഹാരാഷ്ട്ര) റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയിൽ മുകേഷ് അംബാനിയെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. മഹാരാഷ്ട്രയുടെ സാമ്പത്തിക വ്യവസ്ഥയിൽ 122.1 ബില്യൺ ഡോളർ അതായത് ഏകദേശം പത്ത് ലക്ഷം കോടി ആസ്തിയുമായി ഉയർന്നു നിൽക്കുകയാണ് അദ്ദേഹം. 2) ഗൗതം അദാനി (അഹമ്മദാബാദ്, ഗുജറാത്ത്) ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാളായി മാറിയ ഗൗതം അദാനി അദാനി ഗ്രൂപ്പിൻ്റെ തലവനാണ്. അഹമ്മദാബാദിൽ…

Read More

അടിച്ചുവാരലും ക്ളീനിംഗും തുടങ്ങി വീട്ടുജോലികൾ ചെയ്യാനും പുറം പണികൾ ചെയ്യാനും ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒരാൾ പോലും ഉണ്ടാവില്ല. എന്നാൽ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് സിംഗപ്പൂരിൽ. പൂർണമായും വൈദ്യുതീകരിച്ചതും സോളാർ പാനലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതുമായ റോബോട്ട് ജൂൺ 19 മുതൽ 21 വരെ സാൻഡ്‌സ് എക്‌സ്‌പോ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന ക്ലീൻ എൻവിറോ ഉച്ചകോടിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. നാഷണൽ എൻവയോൺമെൻ്റ് ഏജൻസി (NEA) വാർഷിക ഉച്ചകോടി സംഘടിപ്പിച്ചപ്പോൾ അവിടെ ക്ലീനിംഗ് മേഖലയ്ക്കായി പുതിയ സാങ്കേതികവിദ്യകൾ ശ്രദ്ധയിൽപ്പെടുത്തുന്ന രീതിയിൽ ആണ് ഈ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമയുള്ള ഈ ആശയം നിക്ഷേപകരുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. 300-ലധികം സ്വയംഭരണ റോബോട്ടുകളെ വിന്യസിച്ചിട്ടുള്ള സിംഗപ്പൂർ ആസ്ഥാനമായുള്ള റോബോട്ടിക്സ് സ്ഥാപനമായ വെസ്റ്റൺ റോബോട്ട് ആണ് ഈ വാട്ടർവേ ക്ലീനിംഗ് റോബോട്ട് വികസിപ്പിച്ചത്. ബേ ബൈ ഗാർഡനിലെ റോബോട്ടിക്ക് തൂപ്പുജോലിക്കാരും ജുറോങ് ലേക്ക് ഗാർഡനിലെ പുല്ലുവെട്ടുന്ന യന്ത്രങ്ങളും ഇവരുടെ കണ്ടുപിടിത്തങ്ങൾ ആണ്. “എഐ ഉപയോഗിച്ച് നിർമ്മിച്ച ഈ…

Read More

പൊടിയും അഴുക്കും പുരണ്ട് കിടക്കുന്ന വാഹനങ്ങളും തകരാറിലായി ദീര്‍ഘനാളുകള്‍ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും നമ്മുടെ നാട്ടിൽ പലയിടത്തും കാണാറുള്ള കാഴ്ചയാണ്. എന്നാൽ ഇത് യുഎഇ ഇത് അനുവദിക്കില്ല. യുഎഇയിലെ തെരുവുകളിൽ പോയിട്ട് വീടുകളുടെ പാർക്കിങ്ങിൽ പോലും ഒരു വാഹനവും പൊടി പിടിച്ചോ അഴുക്ക് പിടിച്ചോ കിടക്കാൻ ഇവിടെ ഗവണ്മെന്റ് അനുവദിക്കില്ല. അങ്ങനെയെന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പിന്നെ ലഭിക്കുന്നത് ഫൈൻ ആയിരിക്കും. കാറുകള്‍ വൃത്തിയാക്കാതെ ദീര്‍ഘനാള്‍ നിര്‍ത്തിയിട്ടിരുന്നാല്‍ 3000 ദിര്‍ഹം ആണ് അബുദാബി മുനിസിപ്പാലിറ്റി പിഴ ചുമത്താറുള്ളത്. നിശ്ചിത സമയപരിധിക്ക് ശേഷവും വാഹനം എടുത്തുമാറ്റിയില്ലെങ്കില്‍ അവ മുനിസിപ്പാലിറ്റി തന്നെ നീക്കം ചെയ്യാറുമുണ്ട്. ഇത്തരം വാഹനങ്ങളെ നിരീക്ഷിച്ച ശേഷം മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതാണ് രീതി. വാഹനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും വൃത്തിഹീനമായി ഉപേക്ഷിക്കുന്ന കാറുകള്‍ ചുറ്റുപാടുകളെ മോശമായി ബാധിക്കുന്നത് സംബന്ധിച്ച് അവബോധം നല്‍കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഒരു നീണ്ട വേനൽ അവധിക്ക് പോകുന്ന ആളുകൾ…

Read More

വികസനത്തിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 10,000 എയർകണ്ടീഷൻ ചെയ്യാത്ത കോച്ചുകളുടെ നിർമ്മാണ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി. 2024-25 ലും 2025-26 ലും 9,929 നോൺ എസി കോച്ചുകൾ നിർമ്മിക്കാനുള്ള പദ്ധതിക്കാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകിയത്. ഇതിൽ 4,485 നോൺ എസി കോച്ചുകൾ 2024-25 സാമ്പത്തിക വർഷത്തിലും 5,444 കോച്ചുകൾ 2025-26 ലും കൂടി പുറത്തിറക്കും. നിർമ്മിക്കേണ്ട മൊത്തം കോച്ചുകളുടെ മൂന്നിലൊന്ന് വിഹിതം ജനറൽ സീറ്റിംഗ് കോച്ചുകൾ ഉണ്ടായിരിക്കും. അടുത്തിടെ ഇന്ത്യൻ റെയിൽവേ സാധാരണക്കാർക്കായി നോൺ എസി കോച്ചുകളുള്ള രണ്ട് പുതിയ അമൃത് ഭാരത് പുഷ് പുൾ ട്രെയിനുകൾ അവതരിപ്പിച്ചിരുന്നു. നിരവധി യാത്രാ ഫ്രണ്ട്ലി ഫീച്ചറുകളുള്ള ഈ പുതിയ ട്രെയിനുകൾ, 130 കിലോമീറ്റർ വരെ വേഗത ഉറപ്പാക്കുന്നു. ഒപ്പം രണ്ട് ലോക്കോമോട്ടീവ് എൻജിനുകൾ ഈ ട്രെയിൻ സാധാരണക്കാരായ യാത്രക്കാർക്ക് പെട്ടെന്ന് പോകേണ്ട യാത്രയ്ക്കുള്ള നല്ല ഒരു ഓപ്ഷനായിരുന്നു. അന്ത്യോദയ, ദീൻ…

Read More