Author: News Desk
ഇന്ത്യയുടെ യശ്ശസ്സുയർത്തുകയാണ് മെയ്ക്ക് ഇൻ ഇന്ത്യ വിമാനമായ തേജസ്. കഴിഞ്ഞ ദിവസം ഇന്ത്യൻ ആർമി-നേവി-എയർ ഫോഴ്സ് തുടങ്ങിയവയുടെ വൈസ് ചീഫുമാർ ഇന്ത്യയുടെ തദ്ദേശീയ വിമാനം പറത്തിയിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ തരംഗ് ശക്തി 2024 പരിശീലനപ്പറക്കലിന്റെ ഭാഗമായായിരുന്നു ഇത്. തേജസ് വിമാനത്തെ തരംഗ് ശക്തിയിൽ ഉൾപ്പെടുത്തിയത് തദ്ദേശീയ പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയുടെ പ്രതിരോധ സന്നാഹങ്ങൾ ആധുനീകരിക്കുന്നതിലുള്ള സ്ഥാനം അടയാളപ്പെടുത്തുന്നു. ഒപ്പം വ്യോമയാന രംഗത്ത് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യവും ഇത് വെളിപ്പെടുത്തുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധ വിമാനമാണ് എച്ച്എഎൽ തേജസ്. ഡിആർഡിയുടെ കീഴിലുള്ള എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി രൂപകൽപന ചെയ്ത ലഘു വിമാനത്തിന്റെ നിർമാണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡാണ്. 2015ലാണ് തേജസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പർസോണിക് വിമാനമാണ് തേജസ്. എയ്റോ ഇന്ത്യ 2023ൽ തേജസിന് 50000 കോടി രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചിരുന്നു. 2023ന് മുൻപ് തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ…
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ എംപിമാർ. 28ന് മുമ്പ് ട്രൂഡോ രാജിവയ്‌ക്കണമെന്നാണ് 24 ലിബറൽ പാർട്ടി എംപിമാർ അന്ത്യശാസനം നൽകിയിരിക്കുന്നത്. ഭരണപരാജയം വിശദീകരിക്കുന്ന കത്തും എംപിമാർ ട്രൂഡോയ്ക്ക് കൈമാറി. പ്രധാനമന്ത്രിപദത്തിൽ ഒമ്പത് വർഷം പിന്നിട്ട ട്രൂഡോ രാജിവെയ്ക്കണമെന്നും ഇനി മത്സരിക്കരുതെന്നുമാണ് പ്രധാന ആവശ്യം. ജനപ്രീതി നഷ്ടമായ ട്രൂഡോ പിൻമാറണമെന്നും എങ്കിൽ മാത്രമേ പാർട്ടിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ വിജയസാധ്യത ഉണ്ടാവുകയുള്ളൂ എന്നുമാണ് എംപിമാരുടെ നിലപാട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയപ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ചതുപോലുള്ള സ്വീകാര്യത ട്രൂഡോയുടെ രാജിയോടെ ലിബറൽ പാർട്ടിക്ക് ലഭിക്കുമെന്നും എംപിമാർ പറയുന്നു. എന്നാൽ മന്ത്രിസഭായോഗം ട്രൂഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ നേതൃത്വത്തിൽത്തന്നെ ലിബറൽ പാർട്ടി മത്സരിക്കുമെന്ന് മന്ത്രിസഭാ യോഗം വിശദീകരിച്ചു. കാനഡയിൽ കഴിഞ്ഞ 100 വർഷത്തിനിടെ തുടർച്ചയായി നാല് തവണ വിജയിച്ച പ്രധാനമന്ത്രിയാണ് ട്രൂഡോ. 2013 മുതൽ അദ്ദേഹം ലിബറൽ പാർട്ടിയെ…
ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ഫണ്ട് നാൽപ്പതോളം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളർച്ചയും ആഭ്യന്തര ബഹിരാകാശ കമ്പനികളെ നിലനിർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഫണ്ടിന്റെ ശരാശരി വാർഷിക വിന്യാസം 150-250 കോടി രൂപയാണെന്നും ഫണ്ട് വിന്യാസ കാലയളവ് പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം വരെ നീണ്ടുനിൽക്കുമെന്നും കേന്ദ്രം അറിയിച്ചു. പദ്ധതിക്കായി 2025-26 സാമ്പത്തിക വർഷത്തിൽ 150 കോടി രൂപയുടെ ഫണ്ട് കേന്ദ്രം കണക്കാക്കിയിട്ടുണ്ട്. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ 250 കോടി രൂപയും അവസാന വർഷത്തിൽ 100 കോടി രൂപയും അനുവദിക്കും. ബഹിരാകാശ വ്യവസായത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്റർ (In-Space) ആണ് ഫണ്ട് കൈകാര്യം ചെയ്യുക. കമ്പനിയുടെ ഘട്ടം, വളർച്ച, ദേശീയ ബഹിരാകാശ ശേഷികളിൽ അതിൻ്റെ സാധ്യതകൾ എന്നിവ ആശ്രയിച്ച് 10 മുതൽ 60 കോടി രൂപ വരെ…
ടൂറിസത്തിൽ നൂതന സാങ്കേതിക പദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ്. ഇതിനായി ടൂറിസം എച്ച്ആർ വികസന വിഭാഗം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KIITS) ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുമായി (DUK) ധാരണയിലെത്തി. കിറ്റ്‌സിൻ്റെ പ്രവർത്തനങ്ങൾ ആഗോള നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തിനൊപ്പം വിദ്യാർത്ഥികൾ, വ്യവസായ പ്രൊഫഷണലുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. KIITS ചെയർമാൻ കൂടിയായ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിയുകെ വൈസ് ചാൻസലർ സജി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി.ഡിയുകെ കാമ്പസിൽ പുതിയ അക്കാദമിക് ബ്ലോക്ക് തുറക്കും. പദ്ധതിയിലെ പുതിയ കോഴ്‌സുകൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും. പദ്ധതിയുടെ ഭാഗമായി KITTS വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നതോടെ നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകും. ഭാവിയിൽ കിറ്റ്‌സിൽ വിവിധ…
വ്യവസായപ്രമുഖനും ഇന്ത്യൻ വാഹനവിപണിയെ മാറ്റിമറിച്ച ദീർഘദർശിയുമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ മോട്ടോർസ് 1998ൽ ഇറക്കിയ ഇൻഡിക്കയാണ് ആദ്യത്തെ പൂർണ ഇന്ത്യൻ നിർമിത കാർ. 2008ൽ ടാറ്റ നാനോയിലൂടെ കാറുകളോടുള്ള അദ്ദേഹത്തിന്റെ താത്പര്യവും ഇന്ത്യക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ നൽകാവുന്ന കാർ എന്ന സ്വപ്നവും യാഥാർത്ഥ്യമായി. ഇന്ന് വാഹന സുരക്ഷയിൽ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വാഹന വിപണിയിൽ ഒന്നാമത് നിൽക്കുന്നു. രത്തൻ ടാറ്റയുടെ കാർ ശേഖരത്തിലുള്ള വാഹനങ്ങളും അതിൽ അദ്ദേഹത്തിന് പ്രിയപ്പെട്ടവ ഏതെല്ലാമായിരുന്നു എന്നും നോക്കാം. നിരവധി വില കൂടിയ കാറുകൾ രത്തൻ ടാറ്റയുടെ പക്കലുണ്ടായിരുന്നു. എന്നാൽ ആ ശേഖരത്തിൽ അദ്ദേഹം ഏറ്റവു വില മതിച്ച വാഹനം ടാറ്റ നാനോ ആയിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന വാഹനം ഇപ്പോൾ ടാറ്റ ഇറക്കുന്നില്ല. ടാറ്റ നാനോയ്ക്കൊപ്പം ടാറ്റ ഇൻഡിക്കയും അദ്ദേഹം തന്റെ ശേഖരത്തിൽ ഹൃദയത്തോട് ചേർത്ത് സൂക്ഷിച്ചു. 2023 ൽ ടാറ്റ ഇൻഡിക്കയുടെ 25ാം വാർഷികവേളയിൽ ആദ്യ ഇന്ത്യൻ…
ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 1000 കോടിയുടെ ബോയിങ് 737 മാക്സ് 9 വിമാനമാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ അംബാനിയുടെ യാത്രകൾക്ക് പകിട്ടേകുക. നിലവിൽ ഏതൊരു ഇന്ത്യൻ വ്യവസായിയുടേയും ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് വിമാനമാണിത്. ബോയിങ് 737 മാക്സ് 9 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് മുകേഷ് അംബാനി. ഇതോടെ മുകേഷ് അംബാനിയുടെ ശേഖരത്തിലെ പ്രൈവറ്റ് ജെറ്റുകളുടെ എണ്ണം പത്തായി. കസ്റ്റമൈസേഷൻ ഓപ്ഷൻ പ്രകാരം നിരവധി മുഖം മിനുക്കലും പരീക്ഷണ പറക്കലും നടത്തിയ ശേഷമാണ് വിമാനം ഇന്ത്യയിലേക്കെത്തിച്ചത്. സ്വിറ്റ്സർലാൻഡിലെ ബാസലിൽ നിന്നാണ് വിമാനം ഡൽഹിയിലെത്തിച്ചത്. ബാസൽ, ജനീവ, ലണ്ടൺ, ലൂട്ടണ വിമാനത്താവളത്തിലേക്കാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ഒൻപത് മണിക്കൂർ കൊണ്ട് 6234 കിലോമീറ്റർ ദൂരമാണ് വിമാനം സഞ്ചരിച്ചത്. 118.5 മില്യൺ ഡോളറാണ് വിമാനത്തിൻറെ അടിസ്ഥാന വില. മോടി പിടിപ്പിക്കൽ അടക്കം വില 1000 കോടിക്ക് മുകളിൽ…
എസി കോച്ചും വമ്പൻ സൗകര്യങ്ങളോടും കൂടി വേഗത്തിലോടുന്ന എത്രയോ പുതിയ ട്രെയിനുകളാണ് ഇന്ത്യയിലുള്ളത്. എന്നാൽ വൃത്തിയുടെ കാര്യം വരുമ്പോൾ ഇന്ത്യൻ റെയിൽവേ എന്നു കേട്ടാൽ ഇന്നും മൂക്ക് പൊത്തി നെറ്റിചുളിക്കുന്നവർ തന്നെയാണ് നമ്മളിൽ പലരും. അത്തരക്കാർക്ക് മൂക്ക് പൊത്തി നെറ്റി ചുളിക്കാൻ ഒരു കാരണം കൂടി കിട്ടിയിരിക്കുകയാണ് ഇപ്പോൾ. കമ്പിളിപ്പുതപ്പാണ് ആ കാരണം. ഇന്ത്യയിലെ ഒട്ടുമിക്ക ട്രെയിനുകളിലേയും എസി കോച്ചുകളിൽ പുതപ്പും തലയണയും വിരിപ്പും നൽകാറുണ്ട്. എന്നാൽ ഇതെല്ലാം അലക്കിയതാണോ, വൃത്തിയുള്ളതാണോ എന്നെല്ലാം എങ്ങനെ അറിയും? അതറിയാൻ കൂടിയാണ് വിവരാവകാശ നിയമം. ഈയിടെ ഇന്ത്യൻ എക്സ്പ്രസ് പത്രം വിവരാവകാശ നിയമപ്രകാരം നടത്തിയ അപേക്ഷയിൽ ഉപയോഗിക്കുന്ന പുതപ്പുകൾ എത്ര തവണ കഴുകാറുണ്ട് എന്ന ചോദ്യം ഉന്നയിച്ചു. വൃത്തി ലേശം കൂടിപ്പോയോ ചേട്ടാ എന്ന മട്ടിൽ മാസത്തിൽ ഒരു തവണ എന്ന ഉത്തരമാണ് റെയിൽവേ നൽകിയത്. ഉന്തും തള്ളുമില്ലാതെ അത്യാവശ്യം വൃത്തിയിലും വെടിപ്പിലും ഒപ്പം സുരക്ഷിതമായും യാത്ര ചെയ്യാം എന്നു കരുതിയാണ് പലരും കൂടിയ…
ദുബായിൽ നടന്ന വേൾഡ് സ്‌കൂൾ സമ്മിറ്റിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട് ഹാഷ് ഫ്യൂച്ചർ. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്‌ത സ്കൂളാണ് ഹാഷ് ഫ്യൂച്ചർ. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന കരിക്കുലം പിന്തുടരുന്നതാണ് ഹാഷ് ഫ്യൂച്ചർ സ്കൂളിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. ദുബായിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ചേതൻ ഭഗത് പുരസ്‌കാരദാനം നടത്തി. ആഗോളവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായത് അഭിമാന മുഹൂർത്തമാണെന്ന് ഹാഷ് ഫ്യൂച്ചർ സ്‌കൂൾ സിഇഒയും സഹസ്ഥാപകനുമായ ഷിഹാബുദ്ദീൻ പത്തനായത്ത് പറഞ്ഞു. 23 രാജ്യങ്ങളിൽ നിന്നുള്ള സ്‌കൂളുകളിൽ നിന്നാണ് ഹാഷ് ഫ്യൂച്ചർ തിരഞ്ഞെടുക്കപ്പെട്ടത്. ഭാവിയെ മുന്നിൽ കണ്ടുള്ള വിദ്യാഭ്യാസമാണ് ഹാഷ് ഫ്യൂച്ചർ സ്‌കൂളിൻ്റെ പ്രധാന ആകർഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കാനും ഹാഷ് ഫ്യൂച്ചർ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ ഇത്തരം വിജ്ഞാന കമ്യൂണിറ്റികൾ പ്രവർത്തിക്കുന്നു. Kerala-based Hash Future School wins the Best Innovative School Award at the 20th World…
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് മടങ്ങും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബ്രിക്സ് ഉച്ചക്കോടിയിൽ നടത്തിയ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്. റഷ്യയിലെ കസാനിൽ നടന്ന കൂടിക്കാഴ്ചയിൽ അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുമെന്ന് ഇരു രാഷ്ട്രത്തലവൻമാരും അറിയിച്ചു. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് ഇരുനേതാക്കളും തമ്മിൽ ഔദ്യോഗിക ചർച്ച നടക്കുന്നത്. ലഡാക്കിലെ എൽഎസിയിൽ സമാധാനം സ്ഥാപിക്കാൻ രൂപം നൽകിയ ധാരണയും ഇരുവരും അംഗീകരിച്ചു. ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധം തുടരേണ്ടത് ലോകത്തിന്റെ സമാധാനത്തിനും പുരോഗതിക്കും അനിവാര്യമാണെന്ന് മോഡി പറഞ്ഞു. അതിർത്തിയിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിനൊപ്പം പരസ്‌പര വിശ്വാസത്തിൽ അധിഷ്‌ഠിതമായിരിക്കണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധത്തിൽ ആശയ വിനിമയം ശക്തമാക്കണമെന്ന് ഷി ജിൻപിങ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണണമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. അതിർത്തിതർക്കം സംബന്ധിച്ച ധാരണ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ചയിലൂടെ തർക്കം പരിഹരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഇരു നേതാക്കളും…
അബുദാബിയിൽ നടന്ന മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ 2024 മത്സരത്തിൽ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം നേടി അഭിമാനമായി കോട്ടയം അതിരമ്പുഴ സ്വദേശിനി നയോമി മറിയം ദീപക്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരത്തിലെ ഏക മലയാളി സാന്നിധ്യമായിരുന്ന നയോമി. അബുദാബി ജെംസ് കേംബ്രിജ് ഇൻ്റർനാഷണൽ സ്കൂളിൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പുമാണ് നയോമി . അബുദാബിയിൽ ജോലി ചെയ്യുന്ന കൊഴുവല്ലൂർ മല്ലാശ്ശേരിൽ ദീപക് മാത്യുവിൻ്റെയും ആൻ ചെറിയാൻ്റെയും മകളാണ് നയോമി. ടാലന്റ് റൗണ്ടിൽ അൺസ്റ്റോപ്പബിൾ എന്ന ഗാനം ആലപിച്ച് കയ്യടി നേടിയാണ് നയോമി സെക്കൻഡ് റണ്ണർ അപ് ആയത്. തമന്ന മിശ്രയാണ് മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ കിരീടം ചൂടിയത്. ശ്രേയ താക്കൂർ ആണ് ഫസ്റ്റ് റണ്ണർ അപ്.