Author: News Desk
ഇന്ത്യൻ ഫാർമ വ്യവസായത്തിലെ പ്രമുഖനും ഡോ റെഡ്ഡീസ് ലബോറട്ടറീസിൻ്റെ (ഡിആർഎൽ) സ്ഥാപകനുമായ കല്ലം അഞ്ജി റെഡ്ഡി അന്തരിച്ചത് 2013 മാർച്ച് 15 ആം തീയതി ആയിരുന്നു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. റെഡ്ഡി കുറച്ചുകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഗവേഷകനും പ്രാദേശിക ജനറിക് മരുന്ന് വ്യവസായത്തിൻ്റെ തുടക്കക്കാരിൽ ഒരാളുമായ ഡോ. റെഡ്ഡിയെ ഫാർമ മേഖലയിലെ സംഭാവനകൾക്ക് 2011 ൽ പത്മഭൂഷൺ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തഡെപള്ളിയിലെ ഒരു മഞ്ഞൾ കർഷക കുടുംബത്തിൽ ആണ് റെഡ്ഡി ജനിച്ചത്. അദ്ദേഹം ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ സയൻസിലും ഫൈൻ കെമിക്കൽസിലും സ്പെഷ്യലൈസേഷനോടെ ബിഎസ്സി ബിരുദം നേടിയിട്ടുണ്ട്. പൂനെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയ ശേഷമാണ് അന്നത്തെ പൊതുമേഖലാ മരുന്നുകളുടെ പ്രമുഖ കമ്പനി ആയ ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (ഐഡിപിഎൽ) അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. 1975 വരെ ഐഡിപിഎല്ലിൽ പ്രവർത്തിച്ച…
മലാൽ, സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ടി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബോളിവുഡ് നടി ഷർമിൻ സെഗാൾ. അഭിനയത്തിലേക്ക് വരുന്നതിനു മുൻപ് അസിസ്റ്റൻ്റ് ഡയറക്ടറായി ആണ് ഷർമിൻ തന്റെ കരിയർ ആരംഭിച്ചത്. ഷർമിൻ സെഗാലിൻ്റെ ഭർത്താവ് അമൻ മേത്ത 50,939 കോടി രൂപ ആസ്തിയുള്ള ഒരു ശതകോടീശ്വരൻ ആണ്. കോടീശ്വര കുടുംബത്തിൽ നിന്നുള്ള അമൻ ബിസിനസ്സ് ലോകത്തെ പേരുകേട്ട വ്യക്തിയാണ്. ടോറൻ്റ് ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസിൽ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അമൻ മേത്ത. 1959-ൽ അദ്ദേഹത്തിൻ്റെ മുത്തച്ഛൻ യുഎൻ മേത്ത സ്ഥാപിച്ച ടോറൻ്റ് ഗ്രൂപ്പിന്റെ ആസ്ഥാനം അഹമ്മദാബാദിലാണ്. ടോറൻ്റ് ഫാർമ, ടോറൻ്റ് പവർ, ടോറൻ്റ് കേബിൾസ്, ടോറൻ്റ് ഗ്യാസ്, ടോറൻ്റ് ഡയഗ്നോസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള വിവിധ സംരംഭങ്ങളുടെ മേൽനോട്ടം ആണ് ടോറന്റ് ഗ്രൂപ്പിനുള്ളത്. ലോകമെമ്പാടുമുള്ള 2000ലധികം ഉൽപ്പന്ന രജിസ്ട്രേഷനുകളുള്ള 40 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടോറൻ്റ് ഫാർമ. ടോറന്റ് ഗ്രൂപ്പിന്റെ മൂലക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് ഇവരുടെ ഫാർമ ബിസിനസിനെ…
ബി.എസ്.എൻ.എൽ സേവനം കേരളത്തിൽ പൂർണമായും 4ജി, 5ജി നിലവാരത്തിലേക്ക് മാസങ്ങൾക്കകം ഉയരും. മൂന്നു മാസത്തിനകം കേരളത്തിൽ ബിഎസ്എൻഎൽ 4G സർവീസ് എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് ഇതിനായുള്ള സോഫ്റ്റ് വെയർ തദ്ദേശീയമായി വികസിപ്പിച്ചത്. മൂന്നു മാസത്തിനകം 4ജി സർവീസ് എല്ലാ ജില്ലകളിലും ആരംഭിക്കാനാണ് നീക്കം. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 450 ടവറുകളിൽ മാത്രമാണ് ഇപ്പോൾ 4ജി സർവീസ്. സംസ്ഥാനത്തെ ബി.എസ്.എൻ.എല്ലിന്റെ 11,200 ടവറുകളിൽ 550ൽ പുതുതായി 4ജി സംവിധാനങ്ങൾ ഘടിപ്പിച്ചുകഴിഞ്ഞു. 7900 ടവറുകൾ പൂർത്തിയായാലുടൻ സർവീസ് ആരംഭിക്കും. 800 പുതിയ ടവറുകളാണ് 4G ക്കു വേണ്ടി സ്ഥാപിച്ചത്.4ജിയെ 5ജിയാക്കാൻ ടവറുകളിലെയും ഡാറ്റാസെന്ററുകളിലെയും സോഫ്റ്റ്വെയർ അപ്ഗ്രഡേഷൻ മതിയാകും. അടുത്ത വർഷം തുടക്കത്തിൽ 5ജി സർവീസും ബി.എസ്.എൻ.എൽ ആരംഭിക്കും. പൂർണമായും ഇന്ത്യൻ നിർമ്മിതമാണ് ബി.എസ്.എൻ.എൽ 4ജി, 5ജി സംവിധാനം. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി.സി.എസ്) സോഫ്റ്റ്വെയർ വികസിപ്പിച്ചത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സും…
നിരവധി ആരാധകരുള്ള ബോളീവുഡിന്റെ സ്വന്തം താര ദമ്പതികൾ ആണ് അജയ് ദേവ്ഗണും കാജോളും. പ്രണയിച്ച് വിവാഹിതരായ ഇരുവരും താമസിക്കുന്ന മുംബൈയിലെ വീട് അവരുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി ഇരുവരും കാണുന്ന ഒന്നാണ്. മുംബൈയിലെ ജുഹുവിനടുത്തായി ചെയ്യുന്ന 60 കോടി രൂപ വിലമതിക്കുന്ന അവരുടെ ആഡംബര വസതിയുടെ പേര് ‘ശിവശക്തി’ എന്നാണ്. നഗരത്തിൻ്റെ തിരക്കിനിടയിൽ ശാന്തമായ വിശ്രമം പ്രദാനം ചെയ്യുന്ന ഒന്നാണ് ഇവരുടെ വസതി. ‘ശിവശക്തി’ മുംബൈയിൽ അത്രയേറെ തലയെടുപ്പോടെ നിൽക്കുന്ന താരവസതി ആണ്. മനോഹരമായ ഫർണിച്ചറുകളും അവരുടെ സൗന്ദര്യാത്മക വിളിച്ചോതുന്ന കലാസൃഷ്ടികളും കൊണ്ട് അലങ്കരിച്ച ഇൻ്റീരിയറുകൾ ആണ് ഈ വീടിനുള്ളത്. ഇരുവരുടെയും കലാജീവിതത്തെ അനുസ്മരിപ്പിക്കുന്ന ശിലാഭിത്തികളും വെളുത്ത മാർബിൾ തറയോടു കൂടിയ ഒരു വലിയ ഫ്ലോറും ഈ വീടിന്റെ പ്രവേശന കവാടത്തിലുണ്ട്. ലിവിംഗ് ഏരിയകളിൽ ഐവറി സോഫകളും ഡിസ്ട്രെസ്ഡ് ഗ്ലാസ് ഡൈനിംഗ് ടേബിളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇത് പരമ്പരാഗത സൗന്ദര്യത്തിനൊപ്പം വീടിന്റെ ആധുനികതയും സുഖസൗകര്യങ്ങളും വിളിച്ചോതുന്നവയാണ്. വീട്ടിലുടനീളം വലിയ ഗ്ലാസ് ജാലകങ്ങൾ…
ഡൽഹിക്കും മുംബൈയ്ക്കും ഇടയിൽ നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും, രണ്ടാമത്തെ ഏറ്റവും നീളം കൂടിയ ഈ എക്സ്പ്രസ്വേ ഏതൊക്കെ നഗരങ്ങൾക്കിടയിലാണ് വരാൻ പോകുന്നത് ഇന്നാർക്കും അറിയില്ല. രണ്ട് നഗരങ്ങളെ നൂറുകണക്കിന് കിലോമീറ്റർ മരുഭൂമിയിൽ നിന്നും വേർതിരിക്കുന്ന രീതിയിലാണ് രണ്ടാമത്തെ ഈ എക്സ്പ്രസ് വേ ഒരുങ്ങുന്നത്. അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകാൻ പോകുന്ന ഈ എക്സ്പ്രസ്വേ മരുഭൂമിയിലൂടെയുള്ള പാതയാണ് ഒരുക്കുന്നത്. പ്രവർത്തനക്ഷമതയിലും വാണിജ്യപരമായും മുന്നിൽ നിൽക്കുന്ന രണ്ടു നഗരങ്ങൾ ആണ് പഞ്ചാബും ഗുജറാത്തും. ഈ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം പകുതിയായി കുറയുകയും യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും എന്നതാണ് ഈ എക്സ്പ്രസ്വേ വരുന്നതിലൂടെ യാഥാർഥ്യമാവുന്നത്. പഞ്ചാബിലെ അമൃത്സർ മുതൽ ഗുജറാത്തിലെ ജാംനഗർ വരെ നീണ്ടുകിടക്കുന്ന ഈ എക്സ്പ്രസ്വേ 1,316 കിലോമീറ്റർ ദൂരത്തിലാണ് ഒരുങ്ങുന്നത്. ഏറ്റവും നീളം കൂടിയ എക്സ്പ്രസ്വേ ആയ ഡൽഹി-മുംബൈ എക്സ്പ്രസ്വേയുടെ ദൂരം 1,350 കിലോമീറ്റർ ആണ്. നാഷണൽ ഹൈവേ അതോറിറ്റി…
റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്സണും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ഐക്കൺ ആണ്. നിതയുടെ വിഡിയോകളും ഫോട്ടോകളും യാത്രകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറൽ ആവാറുമുണ്ട്. അടുത്തിടെ വാരണാസിയിലേക്ക് നിത അംബാനി ഒരു ആത്മീയ യാത്ര നടത്തിയിരുന്നു. നിതയുടെയും മുകേഷ് അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുവാനും മകന്റെ വിവാഹക്ഷണപത്രം ക്ഷേത്രത്തിൽ പൂജിക്കുവാനും ആയിരുന്നു ഈ യാത്ര. ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത പിങ്ക് നിറത്തിലുള്ള സാരി ധരിച്ച നിത അംബാനി, ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിൽ പങ്കെടുത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പത്തുവർഷങ്ങൾക്കു ശേഷമാണ് നിത ഇവിടെ എത്തുന്നത്. വാരണാസി വിഭവങ്ങൾ വാരണാസിയിലെ താമസത്തിനിടയിൽ, നിത അംബാനി പ്രാദേശിക പാചകങ്ങളും രുചിയും ആസ്വദിക്കാൻ മറന്നില്ല. വാരണാസിയിലെ ഒരു ജനപ്രിയ തട്ടുകട സന്ദർശിച്ച നിത അവിടെ നാട്ടുകാരുമായി ഇടപഴകുകയും പ്രശസ്തമായ ഉരുളക്കിഴങ്ങ് ബജ്ജി പോലെയുള്ള…
88 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ച് മലയാളി ഡോക്ടറുടെ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് ടെക്ക് സ്റ്റാർട്ടപ്പ് കമ്പനി ക്ളൗഡ് ഫിസിഷ്യൻ.നെറ്റ്. പീക്ക് എക്സ് വി പാർട്ണേഴ്സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സ്ഥാപനങ്ങളാണ് ഹെൽത്ത് ടെക്ക് സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡോ. ദിലീപ് രാമൻ ആണ് ഇതിന്റെ സ്ഥാപകൻ. ഹെല്‍ത്ത്-ടെക് സ്റ്റാർട്ടപ്പായ ക്ലൗഡ്ഫിസിഷ്യൻ 88 കോടി രൂപയുടെ മൂലധന ഫണ്ടിങ് ആണ് ഇപ്പോൾ നേടിയിരിക്കുന്നത്. ആശുപത്രികള്‍ക്ക് സ്മാർട്ട് ഐസിയു സാങ്കേതികവിദ്യയും സേവനവും ഒരുക്കുകയാണ് ക്ലൗഡ്ഫിസിഷ്യൻ ചെയ്യുന്നത്. അതുവഴി രോഗികള്‍ക്ക് മെച്ചപ്പെട്ട ഐസിയു സേവനമെത്തിക്കാൻ കഴിയുന്നു. രാജ്യത്ത് മൂന്നര ലക്ഷത്തോളം ഐസിയു കിടക്കകള്‍ക്ക് മൊത്തമായി അയ്യായിരത്തോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ മാത്രമാണുള്ളത് എന്ന അവസ്ഥക്ക് പരിഹാരം കാണുകയായിരുന്നു ക്ലൗഡ്ഫിസിഷ്യന്റെ സംരംഭക ലക്ഷ്യം. അൻപതോളം ഇന്റെൻസീവ് കെയർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും 80 സ്പെഷ്യലിസ്റ്റ് നഴ്സുമാരുമാണ് ക്ലൗഡ്ഫിസിഷ്യനുള്ളത്. നിലവിൽ എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രാജ്യത്തെ 100 നഗരങ്ങളിലായി 230 ആശുപത്രികളിലെ 2,400…
അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇനി യാത്ര ചെയ്യണമെങ്കിൽ ജൂലൈ 1 മുതൽ ചെലവ് വർദ്ധിക്കും. വിമാന ടിക്കറ്റിൻ്റെ ഭാഗമായി യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ആഭ്യന്തര യാത്രക്കാർക്ക് ഒരു വർഷത്തേക്ക് 506 രൂപ ആയിരുന്നു ഫീസ്. എന്നാൽ ഇത് 770 രൂപയായി 50% വർദ്ധിക്കും എന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായി ഈ ഫീസ് വർഷാവർഷം വർധിച്ചുവരുന്നുണ്ട്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) വിമാനങ്ങളുടെ ലാൻഡിംഗ് ചാർജുകൾ മൂന്നിരട്ടിയായി ഉയർത്തി. 2022 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്ക് എഇആർഎ പുറപ്പെടുവിച്ച താരിഫ് ഓർഡറിൻ്റെ ഭാഗമാണ് പുതുക്കിയ നിരക്കുകൾ. ഇത് 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ അദാനി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരിഷ്കരണമാണിത്. സ്വകാര്യവൽക്കരണം നടപ്പിലാക്കിയത് മുതൽ തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടികെഐഎഎൽ) അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിൻ്റെ (എഎഎച്ച്എൽ)…
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും രാത്രി യാത്ര കൂടുതൽ സുഖകരമാക്കുവാനും ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ. ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ ബർത്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ പരിഷ്കരിച്ചു കൊണ്ടാണ് റെയിൽവേ ഈ പുതിയ മാറ്റത്തിന് ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ട്രെയിനിൽ ഉറങ്ങാനുള്ള സമയം പരിമിതപ്പെടുത്തിയിരിക്കുകയാണ്. എല്ലാ യാത്രക്കാരുടെയും ആവശ്യങ്ങൾ മികച്ച രീതിയിൽ ഉൾക്കൊള്ളുന്നതാണ് ഈ മാറ്റം. പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ആണ് സ്ലീപ്പർ ബർത്തുകൾ ഉപയോഗിക്കാൻ കഴിയുന്നത്. അതായത് 8 മണിക്കൂർ ആണ് ഈ സമയം. മുൻപ് 9 മണിക്കൂർ ബർത്ത് സീറ്റുകൾ ഉപയോഗിക്കാമായിരുന്നു എന്നത് ഒരു മണിക്കൂർ കുറച്ചു. ഈ മാറ്റം ട്രെയിനുകളിലുടനീളമുള്ള സ്ലീപ്പർ സീറ്റുകൾക്കും ബാധകമാണ്. യാത്രക്കാർ രാവിലെ 6 മണിക്ക് ബർത്ത് ഒഴിയുന്നുവെന്ന് ഉറപ്പാക്കുകയാണ് റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ ആണ് യാത്രക്കാർക്ക് ഉറങ്ങാൻ അനുമതി. ഇത് മാറ്റി രാത്രി…
മൊബൈല്‍ഫോണ്‍ പ്രേമികള്‍ക്ക് വലിയ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കമ്പനിയായിരിക്കും ഫോക്സ്കോണ്‍ (Foxconn). ലോകപ്രശസ്തമായ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് ഫോക്സ്കോണാണ്. തമിഴ്നാട്ടിലാണ് കമ്പനിയുടെ സെല്‍ഫോണ്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ ഈ കമ്പനിയെ കുറിച്ച് രസകരമായ ഒരു വാർത്തയാണ് ദേശീയ വാർത്താ ഏജൻസി ആയ റോയിട്ടേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ഈ കമ്പനി കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് ജോലി നൽകില്ല എന്നതാണ് വാർത്ത. റോയിട്ടേഴ്സിന്റെ അന്വേഷണ വിഭാഗം ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിൽ, വിവാഹിതരായ സ്ത്രീകളെ അവരുടെ പ്രധാന ഐഫോൺ അസംബ്ലി പ്ലാൻ്റിലെ ജോലികളിൽ നിന്ന് ഫോക്സ്കോൺ വ്യവസ്ഥാപിതമായി ഒഴിവാക്കിയതായി കണ്ടെത്തി. “വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കുമ്പോൾ റിസ്ക് വർദ്ധിക്കുന്നു” എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവരിൽ നിന്നും കണ്ടെത്തിയ വിവരം എന്നാണ് റോയിട്ടേഴ്സ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ നഗരത്തിനടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റിൽ വിവാഹിതരായ സ്ത്രീകളെ ഫോക്സ്കോൺ ജോലിക്കെടുക്കാത്തതിൻ്റെ കാരണങ്ങളായി ഏജൻ്റുമാരും ഫോക്സ്കോൺ എച്ച്ആർ സ്രോതസ്സുകളും പറയുന്നത് കുടുംബ ചുമതലകൾ, ഗർഭധാരണം, ജോലിയിൽ നിന്നും ലീവെടുക്കൽ…