Author: News Desk
മികച്ചതും വ്യത്യസ്തവുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടനാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകൻ്റെ മകൻ എന്ന നിലയിൽ നിന്നും കുറഞ്ഞ വർഷങ്ങൾകൊണ്ടു തന്നെ തന്റെ അഭിനയം കൊണ്ട് അദ്ദേഹം മലയാള സിനിമയിൽ സ്വന്തം മേൽവിലാസമുണ്ടാക്കി. വാഹനപ്രിയനായ അർജുൻ അശോകന്റെ ഗാരേജിലേക്ക് പുതുതായി എത്തിയ അതിഥിയാണ് ബിഎംഡബ്ല്യു എക്സ് 5 40 ഐഎം. 1.06 കോടി എക്സ് ഷോറൂം വില വരുന്ന വാഹനം നാർഡോ ഗ്രേ നിറത്തിലാണ്. ഈ നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ X5 മോഡൽ ആണ് ഇത്. കഴിഞ്ഞ വർഷമാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ആഡംബരവും സ്പോർട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വലിയ കിഡ്‌നി ഗ്രിൽ വാഹനത്തിന് വ്യത്യസ്ത രൂപം സമ്മാനിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ്…
ഫോർട്ട് കൊച്ചിയിൽ കേരള ടൂറിസം വകുപ്പിന്റെ നവീകരിച്ച റസ്റ്റ് ഹൗസ് പ്രവർത്തന സജ്ജമായി. ഫോർട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിർമ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളാണ് പഴമയുടെ തനിമ നഷ്ടപ്പെടാതെ നവീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയാണ് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലും ആരംഭിച്ചിരിക്കുന്നത്. ഇരു കെട്ടിടങ്ങളിലേയും പ്ലംബിങ്, വൈദ്യുതി സംവിധാനങ്ങൾ പുതുക്കി. ഹാളുകൾ മോടിയാക്കിയത് കൂടാതെ മേൽക്കൂരയിലെ പഴയ ഓടുകൾ മാറ്റി പുതിയവ വെച്ചു. സീലിങ്ങും പുതുക്കിയിട്ടുണ്ട്. റസ്റ്ററൻ്റ്, അടുക്കള, വാഷ് റൂം എന്നിവയിലും അറ്റകുറ്റപ്പണികൾ നടത്തി. ഫോർട്ട് കൊച്ചി കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, കൊല്ലം ജില്ലയിലെ കുണ്ടറ, വയനാട് ജില്ലയിലെ മേപ്പാടി, സുൽത്താൻ ബത്തരേി, പാലക്കാട് ജില്ലയിലെ തൃത്താല, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് തുടങ്ങിയ ഗസ്റ്റ് ഹൗസുകളും നവീകരിച്ചിരുന്നു. 2021ലാണ് കേരളത്തിലെ പൊതു മരാമത്ത് റെസ്റ്റ് ഹൗസുകൾ…
മാർക്കിനെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും അവർക്കിടയിലെ രസകരമായ മുഹൂർത്തങ്ങളെ കുറിച്ചും പഠന വിഷയങ്ങളെ കുറിച്ചും മാത്രം ആയിരിക്കും പലർക്കും സ്‌കൂൾ പഠന സമയത്ത് സംസാരിക്കാനും ചർച്ച ചെയ്യാനും ഉണ്ടാവുക. പക്ഷെ ഇന്ന് കാലം മാറി. 6, 8 ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സഹസ്ഥാപകരും കമ്പനി സിഇഒമാരും ആയ ചില അസാധാരണ കുട്ടികൾ ഇന്ന് നമുക്കിടയിൽ ഉണ്ട്. ശ്രാവൺ, സഞ്ജയ് കുമാരൻ എന്നിങ്ങിനെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപ്പർമാരായ രണ്ടു സഹോദരന്മാരെ കുറിച്ചാണ് പറഞ്ഞു വന്നത്. 10-ഉം 12-ഉം വയസ്സിൽ, ശ്രാവണും സഞ്ജയും ചെന്നൈയിലെ അവരുടെ വീട്ടിൽ നിന്നുകൊണ്ട് തന്നെ 2011-ൽ GoDimensions എന്ന കമ്പനി സ്ഥാപിച്ചു. ഈ കമ്പനിയിൽ സഞ്ജയ് സിഇഒ ആയും ശ്രാവൺ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചു. ഈ സഹോദരങ്ങൾ 50-ലധികം രാജ്യങ്ങളിൽ പ്രചാരത്തിലായതും ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിച്ചു വരുന്നതുമായ ഏഴ് മൊബൈൽ ആപ്ലിക്കേഷനുകൾ ആണ് സൃഷ്ടിച്ചത്. കുട്ടിക്കാലത്തുതന്നെ പ്രോഗ്രാമിംഗിനോടുള്ള അവരുടെ അതിരറ്റ ഇഷ്ടം…
ഇന്ത്യൻ പെയിന്റ് വ്യവസായ മേഖലയിലെ മുൻനിര കമ്പനിയാണ് ബെർജർ പെയിന്റ്സ്. ഏഷ്യൻ പെയിന്റ്സിനു പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനിയായ ബെർജർ പെയിന്റ്സിന്റെ വളർച്ചയ്ക്ക് പിന്നിൽ രണ്ട് സഹോദരൻമാരാണുള്ളത്. ‘ധിൻഗ്ര ബ്രദേഴ്സ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കുൽദീപ് സിങ് ധിൻഗ്രയും, ഗുൽബച്ചൻ സിങ് ധിൻഗ്രയും. ഒരിക്കൽ വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന, നഷ്ടം നേരിട്ടിരുന്ന ഒരു കമ്പനിയെ വിജയ തീരങ്ങളിലെത്തിച്ചു എന്നത് ഈ സഹോദരന്മാരുടെ നേട്ടങ്ങളിൽ ഒന്നാണ്. നിലവിൽ ബെർജർ പെയിന്റ്സിന്റെ മാർക്കറ്റ് ക്യാപ് 65,978 കോടി രൂപയാണ്. 2023 ൽ ബെർജർ പെയിന്റ്സിന്റെ വരുമാനം 10,619 കോടി രൂപയാണ്. ഇന്ത്യയിൽ മാത്രമല്ല, റഷ്യ, പോളണ്ട്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ വിദേശ രാജ്യങ്ങളിലും കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്. ബെർജർ പെയിന്റ്സിന്റെ ചെയർമാൻ കുൽദീപ് സിങ് ധിൻഗ്രയാണ്. സഹോദരനായ ഗുർബച്ചന‍് സിങ് ധിൻഗ്ര കമ്പനിയുടെ വൈസ് ചെയർമാനാണ്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം ധിൻഗ്ര ബ്രദേഴ്സിന്റെ ഒരുമിച്ചുള്ള ആസ്തി ഏകദേശം 68,467 കോടി രൂപ…
ഈ മനുഷ്യൻ പോയിട്ട് ഒരാഴ്ച! കാലം തന്നെ എങ്ങനെ ഓർക്കണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്ന ആൾ. ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നത് ചെയ്ത ഒരാൾ. അത് ശരിയായിരുന്നു. മനുഷ്യനായ ഒരാൾക്ക് അസാധ്യമായ ഒരു ജീവിതമാണ് സർ താങ്കൾ ജീവിച്ചത്.ഈ ദിവസങ്ങളിൽ വാർത്തയായ വാർത്തയിലൊക്കെ മഹാനായ രത്തൻ ടാറ്റ നിറഞ്ഞ് നിൽക്കുന്നു. കണ്ടപ്പോൾ നിർവൃതി തോന്നി. ഉജ്ജ്വലമായ ഒരു ജീവിതം ജീവിച്ച് തിരിച്ച് നടന്നപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മഹത്വം ഇഴകീറി പുറത്ത് വന്നല്ലോ. പക്ഷെ മരണം വേണ്ടിവന്നു ആ മനുഷ്യനെന്തായിരുന്നുവെന്ന് ലോകത്തോട് പലർക്കും വിളിച്ചുപറയാൻ. നിങ്ങൾ ശ്രദ്ധിച്ചോ? കഴിഞ്ഞ 5 ദിവസങ്ങൾക്കുള്ളിൽ ആ മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് പുറത്തുവന്ന പതിനായിരക്കണക്കിന് വാർത്തകളുടെ അടിയിൽ കമന്റ് ചെയ്തവരൊക്കെ സാധാരണക്കാരണ്! തൊഴിലാളികൾ, ദിവസ വേതനക്കാർ, തുശ്ചമായ ശമ്പളമുള്ളവർ, മധ്യവർഗ്ഗത്തിന്റെ പരാധീനതയുള്ളവർ.. ചാനൽ അയാം രത്തൻ ടാറ്റയെക്കുറിച്ച് ഇക്കാലമെല്ലാം ചെയ്ത വാർത്തകളൊക്കെ വീണ്ടും വീണ്ടും ആളുകൾ കണ്ടു, അതിനടിയിൽ വന്ന് ആയിരക്കണക്കിന് ആളുകൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവരുടെ വാക്കുകൾ പങ്കുവെച്ചു.…
വജ്ര വ്യാപാരിയായ റസൽ മേത്തയുടെ മകൾ ശ്ലോക മേത്ത അംബാനി കുടുംബത്തിലെ മരുമകൾ ആയപ്പോൾ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയതും സമാനതകൾ ഇല്ലാത്തതുമായ ഒരു വജ്ര നെക്ലേസാണ് അംബാനി കുടുംബം സമ്മാനമായി നൽകിയത്. ഇളയ മകൾ രാധിക മെർച്ചൻ്റിനും ഏറെ ഹൃദ്യമായ ഒരു സമ്മാനം നൽകി വിസ്മയിപ്പിച്ചിരിക്കുകയാണ് നിത അംബാനി. ദുബായിൽ 640 കോടി രൂപ വില വരുന്ന മനോഹരമായ വില്ലയാണ് മുകേഷ് അംബാനിയും നിത അംബാനിയും ചേർന്ന് സമ്മാനമായി നൽകിയത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന രാധിക മർച്ചൻ്റിൻ്റെയും അനന്ത് അംബാനിയുടെയും പ്രണയവിവാഹം അംബാനി കുടുംബം ആഘോഷമാക്കിയിരുന്നു. വിവാഹ ശേഷം ദുബായിൽ രാധികയെ കാത്തിരുന്നത് രാജകീയ സൗകര്യങ്ങളോടെയുള്ള മനോഹരമായ വില്ലയാണ്. പ്രശസ്തമായ പാം ജുമൈറയിൽ സ്ഥിതി ചെയ്യുന്ന ഈ വില്ല കടലിന് അഭിമുഖമാണ്. നഗരത്തിലെ തന്നെ ഏറ്റവും ചെലവേറിയ പ്രോപ്പർട്ടികളിൽ ഒന്നാണിത്. മനോഹരമായ ഇൻ്റീരിയറുകൾ മാത്രമല്ല, സമാനതകളില്ലാത്ത ലക്ഷ്വറിയും ഈ വസതി വ്യത്യസ്തമാക്കുന്നു. 70 മീറ്റർ ചുറ്റളവിൽ ബീച്ചിലേക്ക് ഇരുവർക്കും സ്വകാര്യ…
ഇന്ത്യയിലെ ഏറ്റവും സമ്പന്ന നടിയായി ബോളിവുഡ് താരം ജൂഹി ചൗള. ഹുറൂൺ റിച്ച് ലിസ്റ്റ് 2024 പ്രകാരം തന്റെ ബിസിനസ് പാർട്ണറും സുഹൃത്തുമായ ഷാരൂഖ് ഖാന്റെ പുറകിലായാണ് ജൂഹി സമ്പന്ന പട്ടികയിൽ ഇടം നേടിയത്. 2024 Hurun India Rich List പ്രകാരം 7600 കോടി ആസ്തിയോടെ ഷാരൂഖ് ഖാനാണ് ഒന്നാമത്. ഷാരൂഖ് ആദ്യമായാണ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ സിനിമയിൽ സജീവമല്ലാതിരുന്നിട്ടും താരം മറ്റു നടിമാരേക്കാൾ ബഹുദൂരം മുന്നിലെത്തി എന്നതാണ് ശ്രദ്ധേയം. ഐശ്വര്യ റായ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി ഇപ്പോഴും അഭിനയരംഗത്തുള്ള നടിമാരെ പിന്തള്ളി നേട്ടത്തിലെത്തിയ ജൂഹിയുടെ ആസ്തി 4600 കോടി രൂപയാണ്. 850 കോടി ആസ്തിയോടെ ഐശ്വര്യ റായ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നടി. 650 കോടി ആസ്തിയുമായി പ്രിയങ്ക ചോപ്രയും 550 കോടിയുമായി ആലിയ ഭട്ടും പുറകേയുണ്ട്. ഇതിൽ പ്രിയങ്കയും ആലിയയും മികച്ച സംരംഭകർ കൂടിയാണ്. പട്ടികയിലെ ആദ്യ അഞ്ച്…
റെയിൽ പാത വികസനമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ നിലവിലെ റെയിൽ പാതകളിലൂടെ 160-200 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനുകൾക്ക് പോകാൻ അനുമതി നൽകണമെന്നും റെയിൽ പാതകളുടെ എണ്ണം 3-4 വരിയാക്കുന്നത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ മൂന്നും നാലും ലൈനുകൾ നിർമിച്ച് ഡൽഹിയിലും ബെഗളൂരുവിലും ഉള്ളതു പോലെ നമോ ഭാരത് റാപ്പിഡ് ട്രെയിൻ കൊണ്ട് വരണമെന്നും കൂടിക്കാഴ്ചയിൽ കേരളം ആവശ്യമുന്നയിച്ചു. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. മൂന്നും നാലും ലൈനുകളുടെ റെയിൽപാത നിർമാണത്തിനായി കേരളം സ്ഥലം വിട്ടു നൽകും. റെയിൽവേ സർവേ നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വേഗത്തിലോടുന്ന ട്രെയിനുകൾ കേരളത്തിന് അത്യന്താപേക്ഷിതമാണെന്നും വന്ദേ ഭാരത് സർവീസുകൾക്ക് കേരളത്തിലുള്ള സ്വീകാര്യത ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ പാതകളുടെ പരിമിതF വെച്ച് കേരളത്തിൽ വന്ദേ ഭാരത് 73 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്.…
കൺമുന്നിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ നിയമത്തിനു മുൻപിലെത്തിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു.NextGen mParivahan എന്ന ആപ്പാണ് ഗതാഗത ലംഘനങ്ങൾ ചൂണ്ടിക്കാണിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം നാഷനൽ ഇൻഫോർമാറ്റിക് സെന്ററിന്റെ സഹായത്തോടെ നിർമിച്ച ആപ്പ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാവുന്ന NextGen mParivahan ആപ്പിലേക്ക് ചിത്രങ്ങളായും വീഡിയോകളായും ട്രാഫിക് നിയമ ലംഘന ദൃശ്യങ്ങൾ അയക്കാം. ആപ്പിലെ സിറ്റിസൺ സെന്റിനനൽ എന്ന സെക്ഷനിൽ റിപ്പോർട്ട് ട്രാഫിക് വയലേഷൻ എന്ന ഭാഗത്ത് പരാതി രജിസ്റ്റർ ചെയ്യാം എന്നിടത്ത് ക്ലിക്ക് ചെയ്താണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്യേണ്ടത്. ഇതോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ, നിയമലംഘനം നടന്ന സ്ഥലത്തിന്റെ ചെറുകുറിപ്പ്, നിയമലംഘന രീതി തുടങ്ങിയവ രേഖപ്പെടുത്താം. മറ്റ് വിവരങ്ങൾ കമന്റ് ബോക്സിലും ചേർക്കാം. ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനൊപ്പം ഫോണിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ശേഖരിക്കപ്പെടും. എവിടെ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത് എന്നറിയാൻ ഇത് സഹായകരമാകും. രജിസ്റ്റർ ചെയ്യുന്ന പരാതികൾ ഡൽഹിയിലെ…
ദുബായിലേക്ക് ഒളിച്ചോടി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ. പിതാവിന്റെ ചികിത്സയ്ക്ക് ആയാണ് ദുബായിൽ എത്തിയതെന്നും ആളുകൾ അതിനെ ഒളിച്ചോട്ടമായി കാണുന്നതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഒളിച്ചോടില്ലെന്നും പുതിയ സംരംഭവുമായി തിരിച്ചു വരുമെന്നും ബൈജൂസ് ആപ്പ് നിയമക്കുരുക്കിൽ പെട്ടതിനു ശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിയമനടപടികൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചെലവ് ചുരുക്കി പുതിയ സ്റ്റാർട്ടപ്പ് തുടങ്ങാനാണ് പദ്ധതി. എഡ്ടെക് മേഖലയിൽ തന്നെയായിരിക്കും പുതിയ സംരംഭം. പുതിയ സ്റ്റാർട്ടപ്പിനെ കുറിച്ച് തനിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തേക്കും അധ്യാപനത്തിലേക്കും തിരിച്ചു വരാൻ വെമ്പൽ കൊള്ളുകയാണ്. വിദ്യാർത്ഥികൾക്ക് പഠനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റാൻ തന്റെ അധ്യാപനത്തിന് കഴിയും, ബൈജു രവീന്ദ്രൻ പറഞ്ഞു. ദുബായിലെ വസതിയിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ബൈജു രവീന്ദ്രൻ നിക്ഷേപകരെ വിമർശിച്ചു. ബൈജൂസിന്റെ തകർച്ചയിൽ ആരെയും പഴിക്കുന്നില്ല. നിക്ഷേപകർ ബൈജൂസിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചവരാണ്.…