Author: News Desk
മുകളിലെ ഡെക്കിൽ ആഡംബരപൂർണമായ സ്വർണ്ണ സിംഹാസനം പോലെയുള്ള ചാരുകസേരയും, വിശാലമായ ഇരിപ്പിടവും, ഒരു ബാർ ഏരിയയും.ഇത് ഒരു ശതകോടീശ്വരൻ സ്വന്തമാക്കിയ 4175 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ ബോയിംഗ് 747 സ്വകാര്യ ജെറ്റ് . ആ ശതകോടീശ്വരൻ ഇലോൺ മസ്‌കോ ബെർണാഡ് അർനോൾട്ടോ മുകേഷ് അംബാനിയോ അല്ല. ഇത് സൗദി അറേബ്യയിലെ രാജകുമാരനും വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ അൽ സൗദിൻ്റെ ഉടമസ്ഥതയിലുള്ള ആഡംബര സ്വകാര്യ ജെറ്റ്. ലോകത്തെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണവുമായ സ്വകാര്യ ജെറ്റിന് ഏകദേശം 500 മില്യൺ ഡോളർ , അതായത് 4175 കോടി രൂപ- ചിലവ് വരും. ഫോർബ്സ് പ്രകാരം 18.7 ബില്യൺ ഡോളർ (ഏകദേശം 1,56,198 കോടി രൂപ) ആസ്തിയുള്ള സൗദി രാജകുടുംബത്തിലെ ഏറ്റവും ധനികരായ അംഗങ്ങളിൽ ഒരാളാണ് സൗദി രാജകുമാരൻ. സൗദി രാജകുമാരൻ്റെ ബോയിംഗ് 747 അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിപുലമായി പരിഷ്കരിച്ചിട്ടുണ്ട്. വലുപ്പമുള്ള കിടക്ക, സ്വകാര്യ കുളിമുറി, നിസ്കാര…
തിരുവനന്തപുരം സിറ്റിയിൽ സിറ്റി ടൂറുകൾക്കായി ഏർപ്പെടുത്തിയ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസ് ഏറെ വിജയകരം. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സർവീസാണ് ഓപ്പൺ ഡെക്ക് ബസ്. തിരുവനന്തപുരം നഗരക്കാഴ്ചകള്‍ ആസ്വദിക്കാനായി എത്തുന്നവര്‍ക്കാണ് കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് നടത്തുന്നത്. വിനോദസഞ്ചാരികൾക്കായി തിരുവനന്തപുരം നഗരത്തിൻ്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം ആസ്വദിക്കാൻ മികച്ച സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ രാത്രി 10 മണി വരെ ഓരോ മണിക്കൂറിലും പ്രവർത്തിക്കും. കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് സ്റ്റാച്യു, പാളയം, വെള്ളയമ്പലം, കവടിയാർ, വിജെടി ഹാൾ, പേട്ട, ചക്ക, ശംഖുമുഖം, ലുലു മാൾ എന്നിവിടങ്ങളിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് മടങ്ങും. ബസ്സിനുള്ളിൽ ലഘുഭക്ഷണം, വെള്ളം, മറ്റ് പലഹാരങ്ങൾ എന്നിവ വാങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചാർട്ടേഡ് യാത്രകൾ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ ബുക്ക് ചെയ്യാം. വിവാഹ ഷൂട്ടുകൾ, ജന്മദിന…
വ്യാജ പ്രചാരണം: സംസ്ഥാനത്ത് 12 പേര്‍ക്കെതിരെ കേസ്പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികള്‍ക്ക്സി വിജില്‍ വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ (cVIGIL സിറ്റിസണ്‍സ് വിജില്‍) മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളില്‍ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളില്‍ നടപടി എടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09661 പരാതികളാണ്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നു.തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി…
ഔദ്യോഗിക ലോഞ്ച് തീരുമാനിച്ചിട്ടില്ലെങ്കിലും, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടാറ്റായുടെ നാനോ ഇലക്ട്രിക് അവതാരത്തിൽ വരികയാണ്. ടാറ്റായുടെ ഏറ്റവും ചെലവ് കുറഞ്ഞ നാനോ, 6 ലക്ഷം കടക്കാത്ത വിലയിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക്ക് വാഹനങ്ങളിൽ ഒന്നായി മാറും. ചെലവ് കുറയ്ക്കുക തന്നെയാകും EVയുടെ ലക്ഷ്യമെങ്കിലും എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, എയർബാഗുകൾ, എബിഎസ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ ഫീച്ചറുകൾ നാനോ ഇവിയിൽ ഉണ്ടാകും. 15-20 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിന് 150-200 കിലോമീറ്റർ റേഞ്ച് നൽകും. സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ, മിതമായ പവർ ഔട്ട്പുട്ട് നൽകാൻ സാധ്യതയുള്ള ഒരു ഇലക്ട്രിക് മോട്ടോർ നാനോയിലുണ്ടാകും. എൽഇഡി ലൈറ്റുകൾ പോലെയുള്ള ആധുനിക ഘടകങ്ങൾ, കൂടുതൽ നവോന്മേഷം നൽകുന്ന ഇൻ്റീരിയർ എന്നിവ പ്രതീക്ഷിക്കാം. ബജറ്റിന് താങ്ങാനാവുന്ന കാർ വാങ്ങുന്നവർ, സീറോ എമിഷൻ സിറ്റി റൈഡ് ആഗ്രഹിക്കുന്നവർ, നഗര ഉപയോഗത്തിനായി രണ്ടാമത്തെയോ മൂന്നാമത്തെയോ കാർ തിരയുന്ന ആളുകൾ,…
ഹൈക്കോടതിയെയും ഫോർട്ട്കൊച്ചിയെയും ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തുടങ്ങിയ സർവീസിനായി കൊച്ചി വാട്ടർ മെട്രോയുടെ 100 സീറ്റർ ബോട്ട് ഞായറാഴ്ച മുതൽ സർവ്വീസ് തുടങ്ങി.കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫോർട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം സുഗമമാക്കുകയാണ് ലക്‌ഷ്യം. രാവിലെ 7 നും വൈകുന്നേരം 7 നും ഇടയിൽ ഓരോ 30 മിനിറ്റിലും ഒരു ഫെറി സർവീസ് പ്രവർത്തിക്കും. ഒരാൾക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് KMRL ഓർഡർ നൽകിയ പതിനാലാമത്തെ ഫെറി, കൊച്ചിൻ ഷിപ്പ്‌യാർഡ് അടുത്തിടെ കൈമാറി. കെഎംആർഎൽ ആകെ 23 ഫെറികൾക്ക് ഓർഡർ നൽകിയിരുന്നു. ഈ പ്രദേശത്തെ വാട്ടർ മെട്രോ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച നഗരമാണ് കൊച്ചി. മുസിരിസ് എന്ന് പേരിട്ടിരിക്കുന്ന അതിൻ്റെ ആദ്യ ബോട്ട് 2021 ഡിസംബറിൽ സർവീസ് തുടങ്ങി .…
കൊച്ചി ഐടി മേഖലയ്ക്ക് പുതിയ അനുഭവമായിരിക്കും ലുലുവിന്റെ ട്വിൻ ടവറുകൾ. 1,400 കോടി ചെലവിട്ട് ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. 12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായി വരുന്ന ലുലു ഇരട്ട ടവറിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ ആണ് ഒരുങ്ങുന്നത്. അത്യന്താധുനിക നിലവാരത്തിലുള്ള റീട്ടെയിൽ സ്പേസുകൾ, ഫുഡ് കോർട്ടും, കഫേകളും, ജിമ്മും അടക്കമുള്ള സൗകര്യങ്ങൾ എന്നിവയൊക്കെയുള്ള ഇരട്ട ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനവും പൂര്‍ത്തിയായി. ഒക്ടോബര്‍-നവംബറോടെ ഇരട്ട ടവറുകള്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 153 മീറ്ററാണ് ടവറിന്റെ ഉയരം. മുപ്പതിനായിരം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്ന സ്‌പേസാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 1,400 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പലതും ഇതിനകം തന്നെ ഇവിടെ വർക്കിങ് സ്പേസ് ബുക്ക് ചെയ്തിട്ടുണ്ട്. 2,000ത്തോളം സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള ക്രഷ് സൗകര്യം,…
കണ്ണൂർ സ്വദേശി അഭി, ചെറുതല്ലാത്ത ഒരു ദൗത്യം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ. ലോക ഭൗമ ദിനത്തിൽ സേവ് ദി എർത്ത് എന്ന സന്ദേശവുമായി ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിൽ തന്റെ KTM ബൈക്കുമായി ഒരു പര്യടനം പൂർത്തിയാക്കി അഭി തിരികെ എത്തിയിരിക്കുന്നു . വെറുമൊരു പര്യടനമല്ല, കടന്നു പോകുന്ന വഴികളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ചു അവ സുരക്ഷിത ഇടങ്ങളിലേക്ക് സംസ്കരണത്തിന് കൈമാറിയാണ് യാത്ര. തിരികെ വന്നപ്പോൾ കൂടെ ചാർളി എന്ന നായയുമുണ്ടായിരുന്നു. മുംബൈയിൽ വച്ചാണ് അഭിക്ക് ചാർളിയെ സുഹൃത്തായി ലഭിച്ചത്. പിന്നീടുള്ള ഒരു വർഷത്തെ അഭിയുടെ യാത്ര ചാർളിയുമൊത്തായിരുന്നു.മുംബൈയിൽ നിന്നും ചാർളിയും കൂടെ കൂടിയതോടെ താരമായി മാറി ചാർളി. ചാർളിയുമായൊത്തുള്ള വീഡിയോകൾ കണ്ടതോടെ ഫോട്ടോ പീടിക ഇൻസ്റ്റയിലും യൂട്യൂബിലും ചാർളിക്കും അഭിക്കും ആരാധകർ ഏറി. കന്യാകുമാരി വഴി കേരളത്തിലേക്ക് കടക്കുന്നതിനു മുമ്പ് തന്നെ അതിർത്തിയിൽ വെച്ച് മലയാളി കുടുംബങ്ങൾ ചാർളിയേയും അഭിയെയും തിരിച്ചറിഞ്ഞു സ്വീകരിച്ചു. ഇനി കേരളത്തിലാണ് അഭിയുടെ പര്യടനം. കേരളം…
ഐപിഎൽ സീസണിൽ തരംഗം സൃഷ്‌ടിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരൻ ചില്ലറക്കാരിയൊന്നുമല്ല. ബിസിനസിൽ അഗ്രഗണ്യ. മാരൻ കുടുംബത്തിൽ ജനിച്ച കാവ്യ, 33-ലധികം പ്രാദേശിക ചാനലുകളുള്ള ദക്ഷിണേന്ത്യയിലെ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരൻ്റെ മകളാണ്. പിതൃ സഹോദരൻ ദയാനിധി മാരൻ മുൻ കേന്ദ്ര മന്ത്രിയായിരുന്നു. വ്യവസായി കലാനിധി മാരൻ്റെ മകൾ എന്ന നിലയിൽ കാവ്യ മാരൻ ക്രിക്കറ്റ് സമൂഹത്തിൽ പരിചിതമായ മുഖം മാത്രമല്ല, ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഫ്രാഞ്ചൈസികളിലൊന്നായ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ സിഇഒയും സഹ ഉടമയുമാണ്. 2018ൽ സിഇഒ ആയി ചുമതലയേറ്റതു മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രേരക ശക്തിയാണ് കാവ്യ. സ്‌പോർട്‌സിനോടുള്ള കാവ്യയുടെ അഭിനിവേശവും, സൂക്ഷ്മമായ ബിസിനസ്സ് മിടുക്കും ഫ്രാഞ്ചൈസിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. ഫോർബ്സ് പട്ടിക പ്രകാരം 19,232 കോടി രൂപയുടെ ആസ്തിയുള്ള കലാനിധി മാരൻ മാധ്യമ, ബിസിനസ് സർക്കിളുകളിൽ ഒരു ശക്തമായ സാന്നിധ്യമാണ് .കാവ്യയുടെ സ്വകാര്യ ആസ്തി ഏകദേശം 409 കോടി…
ഏഷ്യൻ നഗരങ്ങളിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപസ്ഥാപനമായ വിസ്‌ക് എയ്‌റോയുടെ പൈലറ്റില്ലാ ഓട്ടോണോമിസ് ഫ്ലയിങ് കാർ സാങ്കേതികവിദ്യയുമായി ബോയിംഗ് . യുഎസ് ആസ്ഥാനമായ ബോയിംഗ് ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ ഏഷ്യൻ വിപണികളിൽ പറക്കും കാർ യാഥാർഥ്യമാക്കാനുള്ള പദ്ധതികളിലാണ്. 2030ഓടെ ഏഷ്യയിൽ പറക്കും ടാക്‌സികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോയിങ്ങിൻ്റെ വിസ്‌ക്. ജപ്പാനിലെ ബോയിങ്ങിൻ്റെ ഏറ്റവും പുതിയ ഗവേഷണ-വികസന സൗകര്യം കമ്പനിയുടെ അനുബന്ധ സ്ഥാപനമായ വിസ്‌കിൻ്റെ ടാക്സി ലക്ഷ്യങ്ങൾ വർദ്ധിപ്പിക്കും.വിസ്‌കിൻ്റെ ഹൈലൈറ്റ് ഓട്ടോണമസ് ഫ്‌ളൈയിംഗ് ടെക്‌നോളജിയാണ്. ഇത് പറക്കുന്ന ടാക്സികൾക്ക് അപൂർവമാണ്, കൂടാതെ പൈലറ്റിൻ്റെ ആവശ്യമില്ലാത്തതിനാൽ ക്രാഫ്റ്റിൽ അധിക യാത്രക്കാരന് ഇടം നൽകുന്നു.രണ്ട് വർഷം മുമ്പ് കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് മൗണ്ടൻ വ്യൂവിൽ ബോയിംഗ് 540 മില്യൺ ഡോളർ Wisk Aero സാങ്കേതികവിദ്യയിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം, ബോയിംഗ് കമ്പനിയെ പൂർണ്ണമായും ഉൾക്കൊള്ളുകയും പറക്കും കാറിന്റെ ലംബമായ ടേക്ക് ഓഫ്, ലാൻഡിംഗ് (VTOL) സാങ്കേതികവിദ്യയുടെ വികസനത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.വിസ്‌ക് നിലവിൽ അതിൻ്റെ ആറാം…
AI സുന്ദരിമാർക്കിടയിൽ ആരാണ് ലോക സുന്ദരി എന്ന് അധികം താമസിയാതെയറിയാം. മിസ്സ് എ ഐ ലോക സുന്ദരിയെ തിരഞ്ഞെടുക്കാൻ സൗന്ദര്യമത്സരം തന്നെ അരങ്ങേറാൻ പോകുകയാണ്. തിരഞ്ഞെടുക്കുന്നത് ഏറ്റവും സൗന്ദര്യവും ബുദ്ധിയും ഉള്ള എ ഐ സ്ത്രീ മോഡലിനെയാകും . ഒന്നാം സമ്മാനമായി ലോക AI സുന്ദരിക്ക് ലഭിക്കുക 16 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. എഐയുടെ സഹായത്തോടെ നിർമിച്ച മോഡലുകളെയും, ഇൻഫ്ളുവൻസർമാരേയും കേന്ദ്രീകരിച്ചാണ് മിസ് എഐ മത്സരം ഓൺലൈനായി സംഘടിപ്പിക്കുന്നത്. ഇവ ഏതെങ്കിലും പ്രത്യേക ടൂള്‍ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം എന്ന നിബന്ധനയില്ല. ഓപ്പണ്‍ എഐയുടെ ഡാല്‍-ഇ63, മിഡ്ജേണി, കോ പൈലറ്റ് ഡിസൈനർ എന്നിവയെല്ലാം ഉപയോഗിച്ച് AI അവതാറുകള്‍ നിർമിച്ചെടുക്കാനാവും.ലോകത്താകമാനമുള്ള എഐ ക്രിയേറ്റർമാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റർ അവാർഡ്സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ) സമ്മാനങ്ങളാണ് ലഭിക്കുക. ഏപ്രില്‍ 14 നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. എഐ നിർമിത മോഡലുകള്‍ക്ക്…