Author: News Desk
എംഎസ് ധോണിയുടെ അമ്മായിയമ്മ ഷീല സിംഗ് അത്ര നിസ്സാരക്കാരിയൊന്നുമല്ല. ധോണി എൻ്റർടൈൻമെൻ്റിൻ്റെ വിജയത്തിന് പിന്നിലെ ചാലക ശക്തിയും ഷീല സിംഗാണ്. 800 കോടി രൂപ ആസ്തിയുള്ള ധോണി എൻ്റർടൈൻമെൻ്റ് ലിമിറ്റഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണവർ. സാക്ഷി സിംഗ് ധോണിയുടെ അമ്മയും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ അമ്മായിയമ്മയുമായ ഷീല സിംഗ് ധോണിയുടെ ബിസിനസ്സ് സംരംഭങ്ങളിലെ പ്രധാന വ്യക്തി കൂടിയാണ്. ധോണി എൻ്റർടൈൻമെൻ്റ് ലിമിറ്റഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എന്ന നിലയിൽ, കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിക്കുന്നു. കുടുംബത്തിനുള്ളിൽ ബിസിനസ് നിലനിർത്താനുള്ള ഒരു തന്ത്രപരമായ നീക്കത്തിൽ മഹേന്ദ്ര സിംഗ് ധോണി 2020 ൽ ഭാര്യ സാക്ഷി ധോണിയെയും , സാക്ഷിയുടെ അമ്മ ഷീല സിംഗിനെയും ധോണി എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സിഇഒമാരായി നിയമിച്ചു. ഈ തീരുമാനം ഫലവത്തായി എന്ന് പിനീട് തെളിഞ്ഞു. അവരുടെ സംയുക്ത നേതൃത്വത്തിൽ വിജയകരമായ പ്രോജക്ടുകൾ പുറത്തിറങ്ങി, അങ്ങനെ കമ്പനി…
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ്റെ കാലഘട്ടത്തിൽ 1853-ൽ ബോംബെയേയും താനെയേയും ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കിൻ്റെ ഉദ്ഘാടനത്തോടെയാണ് ഇന്ത്യൻ റെയിൽവേയുടെ ആരംഭം . ഇന്തോ-സാരസെനിക്, വിക്ടോറിയൻ, മുഗൾ രൂപകല്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ വാസ്തു വിദ്യയുടെ ഉത്തമ മാതൃകകളായി മാറി. ആധുനിക ഇന്ത്യയുടെ കാലത്തും തലയെടുത്തു നിൽക്കുന്ന പഴയ പത്ത് റെയിൽവേ സ്റ്റേഷനുകൾ ഇതാ. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് വിക്ടോറിയ ടെർമിനസ് എന്നറിയപ്പെട്ടിരുന്ന ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായി കണക്കാക്കപ്പെടുന്നു. 1878-ൽ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽവേയാണ് ഇത് നിർമ്മിച്ചത്. സ്റ്റേഷൻ്റെ വാസ്തുവിദ്യ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് നിർമ്മിച്ചപ്പോൾ, വിക്ടോറിയ രാജ്ഞിയുടെ സുവർണ ജൂബിലിയുടെ ബഹുമാനാർത്ഥം സ്റ്റേഷന് വിക്ടോറിയ ടെർമിനസ് എന്ന് പേരിട്ടു. 1996-ൽ, പതിനേഴാം നൂറ്റാണ്ടിലെ യോദ്ധാവ് രാജാവും മറാഠാ സാമ്രാജ്യത്തിലെ ആദ്യത്തെ ഛത്രപതിയുമായിരുന്ന ശിവാജിയുടെ പേരിൽ ഇത് പുനർനാമകരണം ചെയ്യപ്പെട്ടു. വാസ്തുവിദ്യയുടെ ഇന്തോ-സാരസെനിക് വിഭാഗത്തിൻ്റെ…
കണ്ണും കാതും കയ്യും കാലും തലച്ചോറും ഒക്കെയുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്നവരോട് ഒന്നു പറയട്ടെ!ആരെങ്കിലും താഴേക്ക് തള്ളിയാൽ ഇരട്ടി ഉയരത്തിൽ തിരിച്ചുവരാനുള്ള ഉൾക്കാമ്പും, സ്വപ്നത്തെ പിന്തുടർന്ന് സ്വന്തമാക്കാനുള്ള ഇശ്ചാശക്തിയും ഉള്ള ചിലർ നമുക്ക് ചുറ്റുമുണ്ട്. അവരെ കാലം എങ്ങനെയാണ് അതിന്റെ അമ്പാസിഡറായി അവതരിപ്പിക്കുന്നത് എന്ന് ആശ്ചര്യത്തോടെ കാണുക.ജയിക്കാൻ തീരുമാനിച്ചാൽ പിന്നെ, നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്ന കഴിവുകളുടെ അളവുകോലുകൾ മാറുകയായി. കാഴ്ചയും കേൾവിയും തുടങ്ങി ശാരീരികമായി നാം ശീലിച്ച കഴിവിന്റെ മാനദണ്ഡം അപ്രസക്തമാവും. ഉള്ളിലെരിയുന്ന അപാരമായ ധിഷണ, എനിക്ക് വേണമെന്ന അടങ്ങാത്ത ബോധം എന്നിവ ശാരീരിക കഴിവുകൾക്കുമപ്പറം നമ്മളെ എടുത്തുയർത്തും, അസാധാരണമായി…ഇത് വെറും മുത്തശ്ശിക്കഥയല്ല, പച്ചയായ സത്യമാണ്. കാഴ്ചയില്ല, +2 വിന് 98% മാർക്ക് ആന്ധ്രയിലെ മച്ചിലിപട്ടണം. അവിടെ സീതാരാമപുരത്ത് പാവപ്പെട്ട കർഷ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. മകൻ വളരുമ്പോൾ ആ പാവപ്പെട്ട മാതാപിതാക്കൾ ഒരു സത്യം തിരിച്ചറിഞ്ഞു, മകന് കാഴ്ച ശക്തിയില്ല. ഏതാണ്ട് പൂർണ്ണമായ അന്ധതയാണ് മകന്. പുറം ലോകത്തിന്റെ വെളിച്ചം നിഷേധിക്കപ്പെട്ട…
ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമൊരുക്കാൻ പദ്ധതിയൊരുക്കി ഇന്ത്യൻ റയിൽവേ. ഐആർസിടിസിയുമായി ചേർന്ന് 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ട് നിരക്കിലുള്ള ഉച്ചഭക്ഷണമാണ് യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ലഭ്യമാക്കുക. മൂന്ന് രൂപയ്ക്ക് കുടി വെള്ളം വിതരണം ചെയ്യുന്നതും റയിൽവെയുടെ പദ്ധതിയാണ്. കൗണ്ടറുകൾ തിരിച്ചാവും ഭക്ഷണം വിൽപന നടത്തുക. വെജിറ്റേറിയൻ ഊണിന് 50 രൂപയാണ് നിരക്ക്. മസാല ദോശയും ഈ നിരക്കിൽ കിട്ടും. പൂരിയും ബാജിയുമുള്ള ജനതാ ഖാനക്ക് 20 രൂപയാണ്. ലെമൺ റൈസിനും തൈർസാദത്തിനും 20 രൂപ തന്നെ. ഇതിനൊപ്പം മൂന്ന് രൂപക്ക് 200 എംഎൽ കുടിവെള്ളവും കിട്ടും. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും, അത് വഴി കടന്നു പോകുന്ന ട്രെയിനുകളിലെ യാത്രക്കാർക്കുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന 100 സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. വെസ്റ്റേൺ റെയിൽവേ 150 കൗണ്ടറുകൾ 50 സ്റ്റേഷനുകളിൽ ഇതിനകം ഒരുക്കിക്കഴിഞ്ഞു. ദക്ഷിണ റയിൽവെയുടെ കീഴിൽ നിലവിൽ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നാഗർകോവിൽ, എറണാകുളം…
തമിഴ് നാട്ടിൽ ഐ ഫോൺ നിർമാണത്തിന് വേണ്ടി നിക്ഷേപം നടത്താൻ ടാറ്റ ഇലക്ട്രോണിക്സ് തയാറെടുക്കുന്നു. ഐഫോൺ കേസിംഗ് നിർമ്മിക്കാൻ ഹൈടെക് മെഷീനുകളിൽ നിക്ഷേപം നടത്തുന്ന ടാറ്റ ഇലക്ട്രോണിക്സ് തമിഴ്നാട്ടിൽ ഒന്നും രണ്ടുമല്ല , 40 പ്രൊഡക്ഷൻ ലൈനുകൾ ആസൂത്രണം ചെയ്യുന്നു. ഇത് ഐ ഫോണിന്റെ നിർമാണത്തിന് ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ ആപ്പിളിനെ തെല്ലൊന്നുമല്ല സഹായിക്കുക. കേസിംഗ് നിർമാണത്തിലെ ചൈനയുടെ ആധിപത്യം ഇല്ലാതാക്കാൻ ടാറ്റ ഇന്ത്യയിൽ വികസിപ്പിക്കുന്ന കേസിംഗ് മെഷീനുകൾക്കാകും. തായ്വാനീസ് കമ്പനി പെഗാട്രോൺ ടാറ്റക്ക് ഇതിനു വേണ്ട സാങ്കേതിക സഹായവും നൽകും . ടാറ്റ കമ്പനിയുടെ ഒരു വിഭാഗമായ ടാറ്റ ഇലക്ട്രോണിക്സ് അടുത്തിടെ ഐഫോൺ കേസിംഗുകളുടെ ഉത്പാദനം പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പങ്കാളിത്തം ആസൂത്രണം ചെയ്യുകയാണ് . പെഗാട്രോൺ കോർപ്പറേഷൻ്റെ ഇന്ത്യയിലെ ഐഫോൺ നിർമ്മാണ കേന്ദ്രങ്ങളിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള കരാറിൽ ടാറ്റ ഗ്രൂപ്പ് അവസാന ലാപ്പിൽ ആണെന്നാണ് റിപ്പോർട്ട്. ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിലെ ഹൊസൂർ സിറ്റിയിൽ തങ്ങളുടെ…
ആഗോളതലത്തിൽ ഇലക്ട്രിക് എയർ ടാക്സികളുടെ ലോഞ്ച് ത്വരിതപ്പെടുത്തുന്നതിൽ നേതൃത്വം നൽകാനൊരുങ്ങുകയുമാണ് അബുദാബി. അധികം താമസിയാതെ UAE യിൽ എയർ ടാക്സി സർവീസുകൾ പറന്നു തുടങ്ങും.നിരക്കാകട്ടെ യൂബർ മാതൃകയിൽ താങ്ങാനാകുന്നതായിരിക്കും. ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഓഫീസും തമ്മിലുള്ള പുതിയ ‘ഫ്രെയിംവർക്ക് ഉടമ്പടി’യോടെ അടുത്തവർഷം എത്രയും വേഗതയിൽ സർവീസുകൾ ആരംഭിക്കും. eVTOL വിമാനങ്ങൾ ഉപയോഗിച്ച് യുഎഇയിലെ പ്രധാന നഗരങ്ങൾക്കിടയിൽ എയർ ടാക്സി സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. ഈ ഇലക്ട്രിക് വിമാനങ്ങൾ 2,000 അടി ഉയരത്തിൽ പറക്കും ഒരു ഫ്ലൈറ്റ് സമയം 10-30 മിനിറ്റുകൾക്കിടയിലായിരിക്കും. ആർച്ചർ മിഡ്നൈറ്റ് വിമാനത്തിൽ ഒരു യാത്രയിൽ നാല് യാത്രക്കാർക്കും ഒരു പൈലറ്റിനും ഇരിക്കാനാകും. കാലിഫോർണിയയിലെ സാലിനാസിലുള്ള ഫ്ലൈറ്റ് ടെസ്റ്റ് ഫെസിലിറ്റിയിൽ ആർച്ചർ അതിൻ്റെ മിഡ്നൈറ്റ് പ്രോട്ടോടൈപ്പ് പതിവായി പറക്കുന്നു.60 മുതൽ 90 മിനിറ്റ് വരെയുള്ള കാർ യാത്രകൾക്ക് പകരം 10 മുതൽ 20 മിനിറ്റ് വരെ മതി ഈ ഇലക്ട്രിക് വിമാനങ്ങൾക്ക്…
100-ലധികം തസ്തികകളിലേക്ക് ഇന്ത്യയിൽ ഓഫ്-കാമ്പസ് നിയമന ഡ്രൈവ് നടത്താനൊരുങ്ങി Cisco. അസ്സോസിയേറ്റ് സെയിൽസ് റെപ്രെസെന്ററ്റീവ് , കണ്ടന്റ് ക്രിയേറ്റർ, ത്രെട്ട് കണ്ടന്റ് അനലിസ്റ്റ്, തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം. ഒഴിവുകളുടെ വിശദാംശങ്ങൾ കമ്പനി തങ്ങളുടെ LinkedIn പേജിൽ നൽകിയിട്ടുണ്ട്. അമേരിക്കൻ മൾട്ടിനാഷണൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ടെക്നോളജി കോർപ്പറേഷനായ സിസ്കോയുടെ ആഗോള തൊഴിൽ ശക്തി 71,000 കവിഞ്ഞു. 1984-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഒരു ചെറിയ കൂട്ടം കമ്പ്യൂട്ടർ ശാസ്ത്രജ്ഞരാണ് സിസ്കോ സ്ഥാപിച്ചത്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായി മൂന്ന് വർഷമായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യാനാകുന്ന ഏറ്റവും മികച്ച കമ്പനിയാണ് സിസ്കോ, കൂടാതെ ജപ്പാൻ, മെക്സിക്കോ. ഓസ്ട്രേലിയ, പോർച്ചുഗൽ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് നിരവധി രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ്.കൂടാതെ, ഹോം നെറ്റ്വർക്കിംഗ്, ഐപി ടെലിഫോണി, ഒപ്റ്റിക്കൽ നെറ്റ്വർക്കിംഗ്, സുരക്ഷ, സ്റ്റോറേജ് ഏരിയ നെറ്റ്വർക്കിംഗ്, വയർലെസ് സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ അത്യാധുനിക മേഖലകളിൽ സിസ്കോ മികച്ചതാണ്. Job opportunities…
യുഎഇക്ക് ശേഷം ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന രണ്ടാമത്തെ പാസ്പോർട്ട് ഇന്ത്യൻ പാസ്പോർട്ടാണ്.ഒരു വർഷത്തെ ചെലവിൻ്റെ കാര്യത്തിൽ ഏറ്റവും നിരക്ക് കുറഞ്ഞതും ഇന്ത്യൻ പാസ്പോർട്ടുകളാണ്. എന്നിരുന്നാലും, ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 62 രാജ്യങ്ങളിലേക്ക് മാത്രമേ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയൂ. ചെലവിലും വിസരഹിത പ്രവേശനത്തിനുള്ള രാജ്യങ്ങളുടെ എണ്ണത്തിലും യുഎഇക്കാണ് ഒന്നാം സ്ഥാനം. ഓസ്ട്രേലിയൻ സ്ഥാപനമായ കമ്പയർ ദി മാർക്കറ്റ് എയു (Compare the Market AU) ആണ് പഠനം നടത്തിയത്. വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ നേടുന്നതിനുള്ള ചെലവും ഒരു വർഷത്തെ കോസ്റ്റ് എഫക്ടിവും വിസ രഹിത പ്രവേശനം നൽകുന്ന രാജ്യങ്ങളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ പാസ്സ്പോർട്ടിന്റെ മൂല്യവും പഠന വിഷയമാക്കി. 10 വർഷത്തേക്ക് 231.05 ഡോളർ ചിലവാകുന്ന മെക്സിക്കോയുടേതാണ് ഏറ്റവും ചെലവേറിയ പാസ്പോർട്ട് എന്ന് പഠനം കണ്ടെത്തി. 10 വർഷത്തെ പാസ്പോർട്ടിന് 225.78 യുഎസ് ഡോളറായിരുന്നു ഓസ്ട്രേലിയയിലെ ചിലവ്.പട്ടികയിൽ മൊത്തത്തിൽ ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ പാസ്പോർട്ട് ഇന്ത്യയ്ക്കാണ്, ഇന്ത്യൻ പാസ്സ്പോർട്ടിന്റെ 10…
എഡ്-ടെക് സ്റ്റാർട്ടപ്പായ ബൈജൂസിൻ്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ പല ഇന്ത്യൻ വ്യവസായികളുടെയും മാതൃക പിന്തുടരാൻ നിർബന്ധിതനാകുകയാണ്.പല ഇന്ത്യൻ വ്യവസായികളും ബില്യൺ ഡോളർ കമ്പനികൾ ഉണ്ടാക്കി. മറ്റ് കമ്പനികളിൽ ജോലി ചെയ്തിരുന്ന ഇവർ പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇവരിൽ പലർക്കും അവരുടെ ബിസിനസ്സ് പാതയിൽ പിന്നീട് വലിയ നഷ്ടം നേരിട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കടം വാങ്ങേണ്ടി വന്നു പലർക്കും. ഒരിക്കൽ 183000 കോടി രൂപ വിലമതിച്ചിരുന്നു എഡ്-ടെക് സ്റ്റാർട്ടപ്പായ ബൈജൂസിൻ്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്. ജീവനക്കാരുടെ മാർച്ചിലെ ശമ്പളം നൽകാൻ രവീന്ദ്രൻ അടുത്തിടെ കൂടുതൽ കടമെടുത്തതായി റിപ്പോർട്ടുകൾ വന്നു. നേരത്തെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ചെലവുകൾ ഉൾപ്പെടെയുള്ള പ്രവർത്തന ആവശ്യകതകൾ നിറവേറ്റുന്നതിനായി കമ്പനി അവകാശ ഇഷ്യൂ വഴി 200 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഫോർബ്സ് ബില്യണയർ ഇൻഡക്സ് 2024 പ്രകാരം പ്രകാരം ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടി രൂപയിൽ നിന്ന് പൂജ്യമായി…
കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒരു വയസ് തികയുന്നതിനൊപ്പം ഈ കാലയളയിൽ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് കരാർ നൽകിയ മുഴുവൻ ബോട്ടുകളും കിട്ടുന്നതോടെ കൊച്ചിയിൽ വാട്ടർ മെട്രോ കൂടുതൽ ഉഷാറാകും. 19.72 ലക്ഷത്തിൽ അധികം ആളുകളാണ് ഇതുവരെ വാട്ടർ മെട്രോയുടെ സേവനം നേടിയത്. ഹൈക്കോടതിയിൽ നിന്ന് വൈപ്പിനിലേക്കും വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്കും രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച വാട്ടർ മെട്രോ സർവീസ് ഇന്ന് 14 ബോട്ടുകളുമായി അഞ്ചു റൂട്ടുകളിലേക്ക് എത്തി. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. ആകെ 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്. 20 രൂപ മുതൽ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം. ഇപ്പോൾ പ്രതിദിനം 6500പേർ വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നു. ഏറ്റവും അവസാനം…