Author: News Desk
ഖുർആൻ പഠിപ്പിക്കുന്ന ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ നിരോധിച്ച് യുഎഇ. അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ എമിറേറ്റുകളിൽ ഏതെങ്കിലും പഠന കേന്ദ്രം സ്ഥാപിക്കുകയോ ഖുറാൻ പഠിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചു. ഖുറാൻ അധ്യാപന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന ഭീഷണികൾ മുൻനിർത്തി The General Authority for Islamic Affairs, Endowments, and Zakat പൗരന്മാർക്കും താമസക്കാർക്കും മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. എമിറേറ്റുകളിൽ യുവതലമുറയെ സംരക്ഷിക്കാൻ മതവിദ്യാഭ്യാസത്തിൻ്റെ കൃത്യതയും അനുയോജ്യതയും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഇസ്ലാമിക് ജനറൽ അതോറിറ്റി പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഖുറാൻ അധ്യാപന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പല വ്യക്തികളും മത വിദ്യാഭ്യാസ യോഗ്യതകളില്ലാത്തവരാണെന്ന് അതോറിറ്റി കണ്ടെത്തിയിരുന്നു .ഇത് ഇസ്‌ലാമിക തത്വങ്ങളെക്കുറിച്ച് തെറ്റായ വ്യാഖ്യാനത്തിലേക്ക് നയിച്ചേക്കാമെന്ന വിലയിരുത്തലിലാണ് നിരോധനം. ലൈസൻസില്ലാത്ത നിരവധി ആളുകൾ ക്ലാസുകൾ എടുക്കുന്നതും പ്രൊമോഷണൽ പരസ്യങ്ങളുമായി ആളുകളെ ആകർഷിക്കുന്നതും മുൻനിർത്തി രക്ഷിതാക്കൾ ജാഗ്രത പാലിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു. സംശയാസ്പദമായതോ ലൈസൻസില്ലാത്തതോ ആയ അധ്യാപന പ്രവർത്തനങ്ങൾ സംബന്ധിച്ച്…
പൊതുതെരഞ്ഞെടുപ്പ് അവസാനിച്ചതോടെ രാജ്യത്തെ റോഡ് ടോൾ നിരക്ക് വർധിപ്പിച്ചു. ജൂൺ 3 മുതൽ രാജ്യത്തുടനീളമുള്ള റോഡ് ടോൾ ചാർജുകൾ 3 മുതൽ 5% വരെയാണ് വർദ്ധിപ്പിച്ചതായി ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (National Highways Authority of India). ഏപ്രിലിൽ നടത്തേണ്ട വാർഷിക വർദ്ധന തിരഞ്ഞെടുപ്പായതിനായാൽ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്ന്( തിങ്കളാഴ്ച) മുതൽ ടോൾ പ്ലാസകളിൽ 3% മുതൽ 5% വരെ വർദ്ധന നടപ്പിൽ വരുമെന്ന് ഹൈവേ ഓപ്പറേറ്റർമാർ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്തെ 1100 ടോൾ പ്ലാസകളിൽ നിരക്ക് വർദ്ധന ബാധകമാകും. 2008ലെ നാഷണൽ ഹൈവേ ഫീ ചട്ടങ്ങൾ പ്രകാരം നടത്തുന്ന വാർഷിക നടപടിയുടെ ഭാഗമാണ് ടോൾ വർദ്ധന. ടോൾ ചാർജ് വർദ്ധനയും ഇന്ധന ഉൽപന്നങ്ങളുടെ നികുതിയും ദേശീയ പാതകളുടെ വിപുലീകരണത്തിന് സഹായിക്കുമെന്ന നിലപാടിലാണ് കേന്ദ്രം. ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ്, അശോക് ബിൽഡ്‌കോൺ ലിമിറ്റഡ് തുടങ്ങിയ ഓപ്പറേറ്റർമാർക്ക് ടോൾ വർധനയുടെ പ്രയോജനം ലഭിക്കും. ദേശീയ പാതകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ശതകോടിക്കണക്കിന്…
ഇലക്ട്രിക്കൽ രംഗത്തെ ഒരു സുപ്രധാന പ്രൊഡക്റ്റ് പേര് മാറ്റി വരുന്നു. L&T സ്വിച്ച്‌ഗിയർ ഇനി Lauritz Knudsen എന്ന ബ്രാൻഡിൽ എത്തും. L&T സ്വിച്ച്ഗിയർ കഴിഞ്ഞ 70 വർഷമായി മാർക്കറ്റിലുണ്ട് . L&T അവരുടെ ഇലക്ട്രിക്കൽ ഡിവിഷൻ 2020-ൽ Schneider-ന് വിറ്റിരുന്നു. Schneider കമ്പനിയുടെ കീഴിലുള്ള ഇലക്ട്രിക് ബ്രാൻഡാണ് Lauritz Knudsen. പുതിയ ബ്രാൻഡ് ഐഡൻ്റിറ്റി അനാവരണം ചെയ്യുകയും 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ Lauritz Knudsen രാജ്യത്ത് 850 കോടി നിക്ഷേപിക്കും.അടുത്ത മൂന്ന് വർഷത്തേക്കുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഈ ഫണ്ട് വിനിയോഗിക്കും. വയറിംഗിലെ പ്രധാന കൺട്രോൺ ഡിവൈസാണ് സ്വിച്ച് ഗിയറുകൾ. ഗാർഹിക- വ്യവസായ രംഗത്തുൾപ്പെടെ വലിയ വിൽപ്പന സ്വിച്ച്ഗിയറിനുണ്ട്. റിന്യൂബൾ എനർജി, ഇ-മൊബിലിറ്റി സൊല്യൂഷനും Lauritz Knudsen നൽകുന്നു. ഇന്ത്യയിൽ അഞ്ഞൂറിലധികം നഗരങ്ങളിലായി Lauritz Knudsen കമ്പനിക്ക് ഓഫീസുകളുണ്ട്. പൂനെ, ഡൽഹി, വഡോദര, ലക്നൗ തുടങ്ങിയ നഗരങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ നിന്ന് 4…
അമുൽ പാലിൻ്റെ വില കൂട്ടി. എല്ലാ വേരിയൻ്റുകളിലും വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചു. പുതിയ വില ജൂൺ 3 മുതൽ പ്രാബല്യത്തിൽ വന്നു . ഇതോടെ രാജ്യത്തെ എല്ലാ വിപണികളിലും അമുൽ പാൽ പാക്കറ്റിന്റെ വില ലിറ്ററിന് 2 രൂപ വർധിക്കും. 500 മില്ലി അമുൽ എരുമ പാൽ, 500 മില്ലി അമുൽ ഗോൾഡ് മിൽക്ക്, 500 മില്ലി അമുൽ ശക്തി പാൽ എന്നിങ്ങനെയുള്ള വേരിയൻ്റുകളുടെ പുതുക്കിയ പാൽ വില യഥാക്രമം 36 രൂപ , 33 രൂപ, 30 രൂപ എന്നിങ്ങനെയാണ്. പ്രവർത്തനച്ചെലവും ഉൽപാദനച്ചെലവും വർധിച്ചതാണ് അമുൽ പാലിൻ്റെ വില വർധിപ്പിച്ചതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (GCMMF )അറിയിച്ചു. 13 മാസം മുമ്പ് 2023 ഫെബ്രുവരിയിലാണ് അവസാനമായി ജിസിഎംഎംഎഫ് പാൽ വില ഉയർത്തിയത്. വർധിച്ച ഉൽപ്പാദനച്ചെലവ് നികത്താൻ കർഷകർക്ക് ഈ വർധന അനിവാര്യമാണെന്ന് ‘അമുൽ’ ബ്രാൻഡിന് കീഴിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ജിസിഎംഎംഎഫിൻ്റെ എംഡി ജയൻ മേത്ത…
മിഷൻ ഇന്നവേഷൻ (Mission Innovation) പിന്തുണയോടെ 2047 ഓടെ ഭാവിയുടെ ഇന്ധനം ഗ്രീൻ ഹൈഡ്രജൻ ആക്കിമാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ഇതിനു അനുബന്ധമായി നിരത്തിലോടുന്ന വാഹനങ്ങളും ഭൂരിഭാഗവും ഗ്രീൻ ഹൈഡ്രജനിലേക്കു മാറും. ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിനും കയറ്റുമതിക്കുമായി വർഷങ്ങൾ നീളുന്ന വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള കേരളത്തിന്റെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ ധനസഹായ അനുമതി ലഭിച്ചു. സംസ്ഥാനത്തു വിഭാവനം ചെയ്യുന്ന ഹൈഡ്രജൻ വാലികൾക്ക് ആഗോള സംരംഭമായ Mission Innovation ന്റെയും, കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള വിവിധ അന്താരാഷ്ട്ര ഏജൻസികളുടെയും സാമ്പത്തിക സഹായം ഉറപ്പാക്കും. 23 രാജ്യങ്ങളുടെയും യൂറോപ്യൻ കമ്മീഷൻ്റെയും ആഗോള സംരംഭമായ മിഷൻ ഇന്നൊവേഷന് (Mission Innovation) കീഴിൽ ശുദ്ധമായ ഹൈഡ്രജൻ ഊർജം എല്ലാവർക്കും പ്രാപ്യവുമാക്കുന്നതിന് ഗവേഷണം ഉപകരിക്കും. ഈ മേഖലയിൽ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനുള്ള ഹൈഡ്രജൻ വാലികൾ സ്ഥാപിക്കും. ഈ നിർദ്ദേശങ്ങൾ ഡിഎസ്ടി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ക്ഷണിച്ചിരുന്നു. മാർച്ചിൽ ഹൈഡ്രജൻ വാലി ഇന്നൊവേഷൻ…
ജൂൺ 01 ന് ഇൻഡിഗോ ബഹ്‌റൈനിലേക്കും ദമാമിലേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി-കുവൈത്ത് സർവ്വീസ് ഇന്നു മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവീസാണുണ്ടാവുക. സമയക്രമം ഇപ്രകാരം കൊച്ചി – കുവൈറ്റ് തിങ്കൾIX395 കൊച്ചി 22:15 – കുവൈറ്റ് 01:00IX396 കുവൈറ്റ് 02:00 – കൊച്ചി 09:45 വ്യാഴംIX395 കൊച്ചി 20:05 – കുവൈറ്റ് 22:50IX396 കുവൈറ്റ് 23:50 – കൊച്ചി 07:35 ഞായർIX395 കൊച്ചി 20:45 – കുവൈറ്റ് 23:30IX396 കുവൈറ്റ് 00:30 – കൊച്ചി 08:15 കൊച്ചി – ദമാം 6E93 : 08:25 COK – 10:40 DMM6E92 : 11:40 DMM – 19:00 COK കൊച്ചി – ബഹ്റൈൻ 6E1211 : 20:35 COK – 22:45 BAH6E1212 : 23:45 COK – 06:55 BAH Indigo resumes daily flights to Bahrain and Dammam starting 01…
ബോൾഡും സൂക്ഷ്മവുമായ ഡിസൈൻ ഘടകങ്ങളുടെ സവിശേഷതയോടെ ഇന്ത്യയ്‌ക്കുള്ള ട്രിബ്യുട്ടായി പ്രത്യേക എഡിഷൻ വാച്ച് പുറത്തിറക്കിയിരിക്കുകയാണ് സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രെഡറിക് കോൺസ്റ്റൻ്റ്. ഇളം നീല ഡയൽ മുതൽ ദേവനാഗരി അക്കങ്ങൾ കൊണ്ട് വരെ സവിശേഷമായ മാനുഫാക്ചർ ക്ലാസിക് ഹാർട്ട് ബീറ്റ് ഇന്ത്യ ലിമിറ്റഡ് എഡിഷൻ Frederique Constant Manufacture Classic Heart Beat India limited-edition ഇന്ത്യൻ ആഡംബര വാച്ച് വിപണിയാണ് ലക്ഷ്യമിടുന്നത്. വാച്ചിലെ ഇളം നീല ഡയൽ ഇന്ത്യയുടെ ദേശീയ കായിക ടീമുകളുടെ നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബോൾഡ് നേവി ദേവനാഗരി അക്കങ്ങൾ മണിക്കൂർ മാർക്കറുകളായി വാച്ചിലുണ്ട്. ഒരു സ്വിസ് വാച്ച് ബ്രാൻഡിൽ ആദ്യമായാണ് ദേവനാഗരി അക്കങ്ങളിലൂടെ ഇന്ത്യൻ സ്പർശം നൽകുന്നത്. 39 എംഎം സ്റ്റീൽ കെയ്‌സിൽ വൃത്താകൃതിയിലുള്ള വാച്ചിന് 50 മീറ്റർ വരെ ജല-പ്രതിരോധശേഷിയുണ്ട്. വാച്ചിന് കെയ്‌സ്‌ബാക്കിൽ ബ്രാൻഡിൻ്റെ 35-ാം വാർഷികം അടയാളപ്പെടുത്തുന്ന “35Y” ലിഖിതം പ്രദർശിപ്പിക്കുന്ന സഫയർ ക്രിസ്റ്റൽ വിൻഡോ ഉണ്ട്. 35 എണ്ണം മാത്രമാണ് ലിമിറ്റഡ്…
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന ബഹുമതി ബറോഡയിലെ ഗെയ്ക്‌വാദ് കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി വിലാസ് കൊട്ടാരത്തിനാണ്. ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടിയിലേറെ വലിപ്പമുണ്ട് മൂന്നു കോടി ചതുരശ്ര അടി വിസ്‌തീർണമുള്ള ഈ കൊട്ടാരത്തിന് . ഒരിക്കൽ ബറോഡയുടെ ഭരണാധികാരികളായിരുന്നു ഗെയ്‌ക്‌വാദുകൾ. രാധികരാജെ ഗെയ്ക്‌വാദ് സമർജിത്‌സിംഗ് ഗെയ്ക്‌വാദ് ദമ്പതികളാണ് ഇവിടത്തെ താമസക്കാർ. ലക്ഷ്മി വിലാസ് കൊട്ടാരം 3,04,92,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്, അതേസമയം ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ 8,28,821 ചതുരശ്ര അടി മാത്രമാണ്. 15,000 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ വസതിയായ മുകേഷ് അംബാനിയുടെ ആൻ്റിലിയയുടെ വിസ്തീർണ്ണം 48,780 ചതുരശ്ര അടിയാണ്. 170-ലധികം മുറികളുള്ളതാണ് ലക്ഷ്മി വിലാസ് കൊട്ടാരം . ഏകദേശം 180,000 ബ്രിട്ടൺ പൗണ്ട് ചിലവഴിച്ച് 1890-ൽ മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമൻ നിർമ്മിച്ചതാണ് കൊട്ടാരം. കൊട്ടാരത്തിൽ ഒരു ഗോൾഫ് കോഴ്‌സും ഉണ്ട്. വായനക്കാരനും എഴുത്തുകാരനുമായ രാധികരാജെ ഗെയ്‌ക്‌വാദ് ഡൽഹി സർവകലാശാലയിലെ ലേഡി ശ്രീറാം കോളേജിൽ…
അയോധ്യയിലെ മഹാഋഷി വാൽമീകി അന്താരാഷ്ട്ര എയർപോർട്ട് ഒരു ഗതാഗത കേന്ദ്രം മാത്രമല്ല, അത് രാജ്യത്തിൻ്റെ സാംസ്കാരിക സമൃദ്ധിയുടെ സാക്ഷ്യം കൂടിയാണ്. അയോധ്യയുടെ വിമാനത്താവളമായത് കൊണ്ട് തന്നെ പരമ്പരാഗത വാസ്തുവിദ്യയിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ആത്മീയമായ ദൃശ്യങ്ങളും അന്തരീക്ഷവുമാണ് വിമാനത്താവളത്തിനു നൽകിയിരിക്കുന്നത്. വിമാനത്താവളത്തിൻ്റെ വാസ്തുവിദ്യ ചരിത്രം, പാരമ്പര്യം, സമ്പ്രദായങ്ങൾ, പുരാണ കഥകൾ എന്നിവയെ കൂട്ടിയിണക്കുന്നു. ഹരിത ബിൽഡിംഗ് സർട്ടിഫിക്കേഷനോടുകൂടിയതാണ് വിമാനത്താവളം.വ്യോമയാനരംഗത്ത് പരിസ്ഥിതി ബോധമുള്ള ഒരു പുതിയ യുഗത്തിനും അയോദ്ധ്യ തുടക്കം കുറിച്ചിരിക്കുന്നു. 86111.28 ചതുരശ്ര അടി വിസ്തീർണത്തിൽ ആർക്കിടെക്ടുമാരായ സ്ഥപതിയാണ് Maharishi Valmiki International Airport ന്റെ ശിൽപികൾ. വിമാനത്താവളത്തിന് മൊത്തത്തിൽ ഒരു പൈതൃക കെട്ടിടത്തിന്റെ ഡിസൈനാണ്. പില്ലറുകൾ, വാതിലുകൾ, ചിത്രപ്പണികൾ, പെയിന്റിങ്ങുകൾ എന്നിവയൊക്കെ അയോധ്യയുടെ പൈതൃക ചരിത്രം വിളിച്ചു പറയുന്നു. രണ്ട് നിലകളുള്ള അയോധ്യ വിമാനത്താവളം വിശുദ്ധ നഗരത്തിൻ്റെ സമ്പന്നമായ ചരിത്രം ചിത്രീകരിക്കുന്ന എലവേഷൻ ഘടകങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. താഴത്തെ നിലയിൽ യാത്രക്കാർക്കായി വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എയർപോർട്ട് സാങ്കേതിക, ഭരണ…
1350 കി മി ദൈർഖ്യം, ഡൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെയും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഗതാഗത പദ്ധതിയാണ്. ഈ എട്ട്‌വരി എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ഇത് ഡൽഹിക്കും മുംബൈയ്‌ക്കുമിടയിലുള്ള യാത്രാ സമയം 24 ൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുന്നു. ഭാവിയിൽ അതിൽ പന്ത്രണ്ട് പാതകൾ വരെ വികസിപ്പിക്കാൻ കഴിയും. ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതും പരിപാലിക്കുന്നതും NHAI (നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ) ആണ്. ഡെൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ പദ്ധതി 2024 ജൂണിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,ഡൽഹിയിൽ തുടങ്ങി ഹരിയാന (129 കി.മീ), രാജസ്ഥാൻ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഗുജറാത്ത് (426 കി.മീ), മഹാരാഷ്ട്ര (171 കി.മീ) എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് മുംബൈ-ഡൽഹി എക്‌സ്പ്രസ് വേ പാത കടന്നുപോകുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി 15,000 ഹെക്ടർ ഭൂമിയാണ് ഡൽഹി മുംബൈ എക്സ്പ്രസ് വേ…