Author: News Desk
ചെറിയ തുടക്കങ്ങളിൽ നിന്ന് ക്ഷീര സാമ്രാജ്യത്തിലേക്കുള്ള ശ്രദ്ധേയമായ യാത്രയാണ് വേദ് റാം നഗറിന്റേത്. 1960ൽ ചെറുകിട പാൽ വിൽപ്പനക്കാരനായി പ്രതിദിനം 60 ലിറ്റർ പാൽ വിറ്റ് ആരംഭിച്ച യാത്രയാണ് അദ്ദേഹത്തിന്റേത്. വ്യക്തമായ കാഴ്ചപ്പാടോടെ, അദ്ദേഹം അതിൽ നിന്നും പാറസ് മിൽക്ക് (Paras Milk) എന്ന വമ്പൻ സാമ്രാജ്യം സൃഷ്ടിച്ചു. ഇന്ന് ഡൽഹി എൻസിആറിൽ മാത്രം പ്രതിദിനം 36 ലക്ഷം ലിറ്റർ പാൽ വിൽപന നടത്തി വമ്പൻ കമ്പനികളായ അമൂലിനും മദർ ഡയറിക്കുമെല്ലാം വെല്ലുവിളി ഉയർത്തുകയാണ് വേദ് റാമിന്റെ പാറസ് മിൽക്ക്. സംസ്കരിച്ച പാലിന്റെ സാധ്യതകൾ മനസ്സിലാക്കിയ അദ്ദേഹം 1980ൽ തന്റെ ആദ്യത്തെ സ്ഥാപനവും 1984ൽ സംസ്കരണ യൂണിറ്റും സ്ഥാപിച്ചു. 1986ൽ രൂപീകരിച്ച വിആർഎസ് ഫുഡ്സ് അദ്ദേഹത്തിന്റെ ക്ഷീര സംരംഭത്തിന് അടിത്തറ പാകി. 1987ൽ ആരംഭിച്ച സാഹിബാബാദ് പ്ലാന്റും 1992ൽ ഗുലാവതി പ്ലാന്റും പാറസിന്റെ യാത്രയിൽ നിർണായകമായി. ഇതിലൂടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് പാറസ് മിൽക്കിന്റെ പ്രശസ്തി ഉറപ്പിക്കാൻ വേദ് റാമിനായി. 2004ൽ ഡൽഹി-എൻസിആറിനപ്പുറത്തേക്കുള്ള പാറസിന്റെ…
സ്റ്റോറുകൾ, പരസ്യങ്ങൾ തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ കോടികളാണ് വർഷത്തിൽ സമ്പാദിക്കുന്നത്. അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം പണം സമ്പാദിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ (New Delhi Railway Station). 2023-24ലെ റെയിൽവേയുടെ കണക്ക് പ്രകാരം 3,337 കോടി രൂപയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ വാർഷിക വരുമാനം. പരസ്യ ഇനത്തിലുള്ള വരുമാനം, സ്റ്റോറുകളിൽ നിന്നുള്ള വരുമാനം, പ്ലാറ്റ് ഫോം ടിക്കറ്റ്, ക്ലോക് റൂം, വെയ്റ്റിങ് ഹാളുകൾ തുടങ്ങിയവയിലൂടെയാണ് ഡൽഹി റെയിൽവേ സ്റ്റേഷൻ ഭീമൻ തുക വരുമാനമായി നേടിയത്. വമ്പൻ വരുമാനത്തോടൊപ്പം രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ് ന്യൂഡൽഹി. 16 പ്ലാറ്റ്ഫോമുകളുള്ള റെയിൽവേ സ്റ്റേഷനിലൂടെ ദിവസവും മുന്നൂറിലേറെ തീവണ്ടികളാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം 39,362,272 യാത്രക്കാരാണ് ഇങ്ങോട്ടെത്തിയത്. പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ. 1692 കോടി രൂപയാണ് ഹൗറ റെയിൽവേ സ്റ്റേഷന്റെ കഴിഞ്ഞ വർഷത്തെ വാർഷിക വരുമാനം. New Delhi…
1953ൽ ഹ്യൂ ഹെഫ്‌നർ സ്ഥാപിച്ച പ്ലേബോയ് മാഗസിൻ ലൈഫ് സ്റ്റൈൽ, വിനോദ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച ഹെഫ്‌നർ പിന്നീട് ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലും ഇല്ലിനോയിസ് സർവകലാശാലയിലും പഠനം നടത്തി. എസ്ക്വയറിൽ നിന്നാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്. എന്നാൽ പ്രതിഫലത്തിലെ പ്രശ്നം കാരണം ജോലി വിട്ടു. തുടർന്ന് വെറും 1600 ഡോളർ ചിലവഴിച്ചാണ് ഹെഫ്‌നർ പ്ലേബോയ് മാഗസിൻ ആരംഭിച്ചത്. മെർലിൻ മൺറോയെ കവർച്ചിത്രത്തിൽ അവതരിപ്പിച്ച മാഗസിന്റെ ആദ്യ പതിപ്പ് 50,000ത്തിലധികം കോപ്പികൾ വിറ്റു. 1958 ആയപ്പോഴേക്കും മാസികയുടെ വാർഷിക ലാഭം 4 മില്യൺ ഡോളറിലെത്തി. ഇതോടെ ഹെഫ്‌നർ ഒരു സെലിബ്രിറ്റിയായി മാറി. ചിത്രങ്ങൾക്കൊപ്പം എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പ്ലേബോയ് റേ ബ്രാഡ്ബറി, ഇയാൻ ഫ്ലെമിംഗ് തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരെ മാസികയിൽ കൊണ്ടുവന്നു. മൈൽസ് ഡേവിസ്, ഫിഡൽ കാസ്ട്രോ, ജിമ്മി കാർട്ടർ തുടങ്ങിയ വ്യക്തികളുമായിനടത്തിയ അഭിമുഖങ്ങളിലൂടെയും മാസിക ശ്രദ്ധ നേടി. 1970കളുടെ തുടക്കത്തിൽ പ്ലേബോയിയുടെ ജനപ്രീതി അതിന്റെ ഉച്ചസ്ഥായിയിലെത്തി. അക്കാലത്ത്…
രണ്ട് മണിക്കൂറിനുള്ളിൽ പെട്രോൾ വണ്ടികൾ ഇലക്ട്രിക് ആക്കി ശ്രദ്ധ ആകർഷിച്ച് തമിഴ്നാട് സ്വദേശിനി. AR4 Tech എന്ന കമ്പനിയുടെ സ്ഥാപകയായ ടി.പി. ശിവശങ്കരിയാണ് പെട്രോൾ, ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന റിട്രോഫിറ്റിംഗ് സൊല്യൂഷനുമായി ശ്രദ്ധ നേടുന്നത്. ഇതിലൂടെ 39,900 രൂപയ്ക്ക് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് ആക്കി മാറ്റാമെന്ന് ശിവശങ്കരി അവകാശപ്പെടുന്നു. താങ്ങാനാവുന്ന വിലയിൽ പെട്രോളിൽ നിന്നും ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് മാറാൻ കഴിയുന്ന ഉപകരണങ്ങളാണ് AR4 ടെക്കിന്റെ ലക്ഷ്യം. ഓട്ടോമോട്ടീവ് റിപ്പയർ, റിഫർബിഷ്, റീപർപ്പസ്, റീസൈക്കിൾ എന്നിങ്ങനെ പോകുന്നു കമ്പനിയുടെ പ്രവർത്തനങ്ങൾ. ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) ഇരുചക്രവാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി (EV) മാറ്റുക എന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ്സ്. സാധാരണ ഇരുചക്ര വാഹനങ്ങളെ 39,900 രൂപയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുമെന്ന് ശിവശങ്കരി പറയുന്നു. ഹോണ്ട ആക്ടിവ, ടിവിഎസ് സെസ്റ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളാണ് ഇത്തരത്തിൽ കൂടുതലും ഇലക്ട്രിക് ആക്കുന്നത്. കമ്പനിയുടെ ലളിതമായ കിറ്റ് ‘നോ-വെൽഡ്,…
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചുമായി (NCAER) സഹകരിച്ച് സാമൂഹിക, സാമ്പത്തിക പാരാമീറ്ററുകളെക്കുറിച്ചുള്ള നിർണായക ഡാറ്റ ഏകീകരിക്കുന്ന സമഗ്ര ഡിജിറ്റൽ ശേഖരം വികസിപ്പിച്ച് നീതി ആയോഗ്. ഏകദേശം 30 വർഷത്തെ (1990-91 മുതൽ 2022-23 സാമ്പത്തിക വർഷം വരെയുള്ള) ദൈർഘ്യമുള്ള പോർട്ടലാണ് നീതി ആയോഗ് വികസിപ്പിച്ചിട്ടുള്ളത്. നീതി എൻസിഎആർ സ്റ്റേറ്റ്സ് ഇക്കണോമിക് ഫോറം പോർട്ടലിൽ ഗവേഷണ റിപ്പോർട്ടുകൾ, വിശകലന പ്രബന്ധങ്ങൾ, സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള വിദഗ്ദ്ധ ഉൾക്കാഴ്ചകൾ എന്നിവയും ഉൾപ്പെടുന്നു. ഡാറ്റ ലഭ്യത വർദ്ധിപ്പിക്കുക്കയും ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ സംസ്ഥാന തലത്തിൽ നൽകുകയുമാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗ് പ്രതിനിധി അറിയിച്ചു. NITI Aayog and NCAER launch the NITI NCAER States Economic Forum, a digital portal offering three decades of state-level economic data for policymakers and researchers.
തന്റെ സമ്പത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമേ മക്കൾക്കായി നീക്കി വെയ്ക്കൂവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. വലിയ സമ്പത്ത് പിതാവിൽ നിന്നും ലഭിക്കുന്നതിലും സ്വന്തമായി വിജയം കണ്ടെത്താനാണ് മക്കൾ ശ്രമിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. തലമുറകൾക്ക് സമ്പത്ത് കൈമാറുന്നതിനേക്കാൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത് കൊണ്ടാണ് ഇത്തരം പ്രവണത. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ്, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരുൾപ്പെടെ സ്വാധീനമുള്ള ടെക് കുടുംബങ്ങൾക്കിടയിൽ ഈ പ്രവണത സാധാരണമാണ്. മറ്റ് ചില കോടീശ്വരന്മാരെ പോലെ ഇപ്പോൾ ബിൽ ഗേറ്റ്സും തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മക്കൾക്ക് അവകാശപ്പെട്ടത് ആയിരിക്കില്ല എന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. എന്നാൽ ബിൽ ഗേറ്റ്സിന്റെ സ്വത്തിന്റെ 1% പോലും മക്കളെ ബില്യണേർസ് ആക്കും. ബ്ലൂംബെർഗ് ബില്യണേർസ് പട്ടിക പ്രകാരം ബിൽ ഗേറ്റ്സിന്റെ ആസ്തി 162 ബില്യൺ ഡോളറാണ്. ഇങ്ങനെ വരുമ്പോൾ ഒരു ശതമാനം ആണെങ്കിൽ പോലും മക്കൾക്ക് 1.62 ബില്യൺ ഡോളർ എങ്കിലും ലഭിക്കും. Bill Gates plans to…
ഇന്ത്യയുടേയും ഇന്ത്യക്കാരുടേയും സ്വർണ്ണത്തോടുള്ള അഭിനിവേശം പേരുകേട്ടതാണ്. അതിന് സാംസ്കാരികവും പാരമ്പര്യവുമായ മാനങ്ങളുണ്ട്. അതിനും അപ്പുറം അത് സാമ്പത്തിക ശക്തിയുടെ തെളിവ് കൂടിയാണ്. രാജ്യത്തുടനീളമുള്ള കുടുംബങ്ങൾ ഏകദേശം 25,000 ടൺ സ്വർണ്ണം കൈവശം വയ്ക്കുന്നു എന്നാണ് കണക്ക്. ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ്ണ ഉടമകളാക്കി മാറ്റുന്നു. ഇത് വെറും അലങ്കാരമല്ല – സാമ്പത്തിക സുരക്ഷയും ശാക്തീകരണ ബോധവും വാഗ്ദാനം ചെയ്യുന്ന തന്ത്രപരമായ കവചം കൂടിയാണ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്. സ്വർണ്ണ വില കുതിച്ചുയരുമ്പോൾ ഇങ്ങനെ നിരവധി കാര്യങ്ങൾ കൂടിയാണ് വിശകലനം ചെയ്യപ്പെടുന്നത്. സ്വർണ്ണത്തോടുള്ള ഈ ദേശീയ അടുപ്പത്തെ അടിവരയിട്ട് സെബി-റജിസ്റ്റേർഡ് ഗവേഷണ വിശകലന വിദഗ്ദ്ധൻ അടുത്തിടെ ചില കണക്കുകൾ എടുത്തുകാണിച്ചു: സ്വർണ്ണം വഴി മാത്രം ഇന്ത്യൻ കുടുംബങ്ങൾ വെറും ഒരു വർഷത്തിനുള്ളിൽ 750 ബില്യൺ ഡോളറിന്റെ സമ്പത്ത് വർദ്ധിപ്പിച്ചതായി എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ എ.കെ. മന്ധാൻ എന്ന വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സ്വകാര്യ സ്വർണ്ണ ശേഖരം 25,000 ടൺ…
ഉദ്ഘാടനത്തിന് ഒരുങ്ങി കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേ പാലം. ശിവമോഗ ജില്ലയിലെ സാഗർ താലൂക്കിൽ ശരാവതി നദിക്ക് കുറുകെ നിർമിച്ച കേബിൾ പാലം അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അംബരുഗൊഡ്ലുവിനെ തുമാരിയുമായി ബന്ധിപ്പിക്കുന്ന പാലം 2.44 കിലോമീറ്റർ ആണ് നീളം. 423 കോടി രൂപ ചിലവിലാണ് നിർമാണം. 2018 ഫെബ്രുവരിയിൽ കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരിയാണ് പാലത്തിന്റെ കല്ലിടൽ കർമം നിർവഹിച്ചത്. നിലവിൽ പാലത്തിനു മുകളിലുള്ള അസ്ഫാൽറ്റിംഗ് നടന്നുവരികയാണെന്നും പെയിന്റിംഗ് ഉൾപ്പെടെയുള്ള ബാക്കി ജോലികൾ മെയ് മാസത്തോടെ പൂർത്തിയാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള തീയതി ലഭിക്കുന്നതോടെ പാലത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്ന്ശിവമോഗ എംപി ബി.വൈ. രാഘവേന്ദ്ര പറഞ്ഞു. ദീർഘകാലമായി ഫെറികളാണ് ഈ മേഖലയിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗം. പാലത്തിന്റെ വരവോടെ ഇതിന് പരിഹാരമാകും. ചൗഡേശ്വരി ക്ഷേത്ര തീർത്ഥാടകർക്കും പാലം വലിയ അനുഗ്രഹമാകും. 17 തൂണുകളും രണ്ട് അബട്ട്മെന്റുകളും ഉപയോഗിച്ചാണ്…
സംരംഭക വര്‍ഷം പദ്ധതിക്കുള്ള അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പുരസ്കാരം ഏറ്റു വാങ്ങി കേരളം. തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ കേരളം 1 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സമ്മേളനത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. കേരളത്തിൽ സംരംഭം തുടങ്ങാനുള്ള എളുപ്പവഴികളും മന്ത്രി വിശദീകരിച്ചു . വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും കേരള വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സുമന്‍ ബില്ല പുരസ്കാരം ഏറ്റുവാങ്ങി. എംഎസ്എംഇ മേഖലയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനു കേരള സര്‍ക്കാര്‍ 2022-23 ല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിക്കു കഴിഞ്ഞതായി മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി . വാഷിങ്ടണ്‍ ഡിസിയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ (എഎസ്പിഎ) വാര്‍ഷിക സമ്മേളനത്തില്‍ ‘സംരംഭക വര്‍ഷം: കേരളത്തിലെ…
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. സ്വദേശ് ദര്‍ശന്‍ 2.0 സ്കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഫണ്ട് അനുവദിച്ചത്. ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 31 ന് മുമ്പ് രണ്ട് പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മലമ്പുഴ ഉദ്യാനവും പരിസരവും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിന് ഈ പദ്ധതി സഹായകമാകും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് . ആലപ്പുഴയിലെ ജലാശയങ്ങളെ…