Author: News Desk
തമിഴ്‌നാട് ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ്പ് യാലി എയ്‌റോസ്‌പേസിൽ ( Yali Aerospace) നിക്ഷേപം നടത്തി Zoho സ്ഥാപകൻ ശ്രീധർ വെമ്പു. അടിയന്തര മെഡിക്കൽ ഡെലിവറികൾക്കായാണ് നിക്ഷേപം. ദിനേശ് ബാലുരാജ്- അനുഗ്രഹ ദമ്പതിമാർ ചേർന്നാണ് തഞ്ചാവൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബാലുരാജ് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. ഡ്രോൺ വഴി അടിയന്തര മരുന്നുകൾ എത്തിക്കാം സിവിൽ, സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള സാങ്കേതികവിദ്യയാണ് യാലിയുടെ ഡ്രോണുകൾ വാഗ്ദാനം ചെയ്യുന്നു.യാലി നെറ്റ്‌വർക്ക് ബ്രിഡ്ജിലൂടെ (YNB) 20 മിനിറ്റിനുള്ളിൽ ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും മെഡിക്കൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിക്കും.150 കിലോമീറ്റർ റേഞ്ച്, 7 കിലോഗ്രാം പേലോഡ്, പരമാവധി വേഗത മണിക്കൂറിൽ 155 കിലോമീറ്റർ സഞ്ചരിക്കാം. ഡ്രോൺ വഴി മരുന്നുകളും അവയവങ്ങളും വിദൂര ആശുപത്രികളിലേക്ക് എത്തിക്കാനും അതുവഴി അടിയന്തര ഘട്ടങ്ങളിൽ റോഡ് ഗതാഗതത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയും. സ്‌കൈബേസ് (YNB) എന്നത് ഡ്രോൺ ഡെലിവറി ശൃംഖലയായി…
ഇനി ഒരൽപം ക്രെഡിറ്റ്, ഡിജിറ്റൽ പേയ്‌മെന്റ് ബിസിനസ് ആകാമെന്ന ആലോചനയിലാണ് അദാനി ഗ്രൂപ്പ്. ഗൂഗിൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവർക്ക് ഒത്ത എതിരാളിയായി ഇ-കൊമേഴ്‌സ്, പേയ്‌മെൻ്റ് മേഖലകളിലേക്ക് പ്രവേശിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. UPI ലൈസൻസ്, കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്, ONDC വഴിയുള്ള ഓൺലൈൻ ഷോപ്പിംഗ് എന്നിവ വഴിയുള്ള സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി അദാനി വൺ ആപ്പിലൂടെ സേവനങ്ങൾ ലഭ്യമാക്കും. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പൊതു ഡിജിറ്റൽ പേയ്‌മെൻ്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസിൽ UPI പ്രവർത്തിക്കാനുള്ള ലൈസൻസ് തേടുന്നത് അദാനിയുടെ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനി പരിഗണിക്കുന്നു. ഒരു കോ-ബ്രാൻഡഡ് അദാനി ക്രെഡിറ്റ് കാർഡിനുള്ള പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനു ബാങ്കുകളുമായുള്ള ചർച്ച തുടരുകയാണ്. ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പൊതു ഇ-കൊമേഴ്‌സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് വഴി ഓൺലൈൻ ഷോപ്പിംഗ് നൽകാനും ചർച്ചകൾ നടത്തുന്നുണ്ട്. ONDC, UPI എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ “സ്റ്റാക്ക്” ഓരോ…
ദക്ഷിണ കൊറിയയിലെ സിയോങ്‌നാമിലെ നേവർ 1784 ടവറിൽ (Naver 1784 tower) ഉള്ള സ്റ്റാർബക്സിൽ ഓർഡർ ചെയ്ത കോഫിയും പേസ്ട്രിയും മറ്റുമെല്ലാം എത്തിക്കുന്നത് റോബോട്ട് റൂക്കിയാണ് (Rookie). സേവന റോബോട്ടായ റൂക്കിയാണ് ഇവിടെ അതിഥികളുടെ ഭക്ഷണത്തിന്റെ ഓർഡർ എടുക്കുന്നതും, പാചകം ചെയ്യുന്നതും, വിളമ്പുന്നതുമെല്ലാം. ദക്ഷിണ കൊറിയയിലെ ടെക് ഭീമൻ Naver ആണ് റൂക്കി റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്. 2022ൽ തുടങ്ങിയ നേവറിന്റെ 1784 ടവർ, ലോകത്തെ ഏറ്റവും മികച്ച റോബോട്ടിക്സ് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ്. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ സംയോജിപ്പിച്ച പ്ലാറ്റ്ഫോമിലൂടെയാണ് റോബോട്ടിക് സേവനങ്ങൾ പരീക്ഷിക്കുകയും, ഉറപ്പാക്കുകയും ചെയ്യുന്നത്. നേവർ 1784 ടവറിലെ സ്റ്റാർബക്‌സിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് സ്വയംഭരണാധികാരമുള്ള റോബോട്ട് റൂക്കിയാണ്. നൂതനമായ രൂപകല്പനയും സാങ്കേതിക കഴിവുകളും ഉപയോഗിച്ച്, ഹോസ്പിറ്റാലിറ്റിയിലേക്ക് റോബോട്ടിക് ആശയങ്ങളെ കൊണ്ടെത്തിക്കുകയാണ് റൂക്കി. ഇവിടെ സർവീസിനായി നൂറു കണക്കിന് റോബോട്ടുകൾ ഉണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ സ്റ്റാർബക്‌സിൻ്റെ തിരക്കേറിയ അന്തരീക്ഷത്തിൽ റൂക്കി വിശ്രമമില്ലാതെ…
ആകെ കൈമുതലായുണ്ടായിരുന്നത് സ്കൂൾ വിദ്യാഭ്യാസം മാത്രം. അതിനു ശേഷം വെറും 5000 രൂപയുമായി ബിസിനസ്സ് ചെയ്യുവാൻ ഇറങ്ങിത്തിരിച്ച തമിഴ്നാട്ടുകാരായ ഈ സഹോദരങ്ങൾ ഇപ്പോൾ 12000 കോടി രൂപ വിറ്റുവരവുള്ള സുഗുണ ഫുഡ്സ് കമ്പനി നടത്തുന്നു, ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ ഇന്നിവരുമുണ്ട്. 1984-ൽ 5000 രൂപ തുച്ഛമായ മുതൽമുടക്കിലാണ് സഹോദരങ്ങൾ തങ്ങളുടെ കോഴി ബിസിനസ്സ് ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള ഉദുമലൈപേട്ടയിലായിരുന്നു കോഴി കർഷകരായ ബി സൗന്ദരരാജൻ്റെയും ജിബി സുന്ദരരാജൻ്റെയും ആദ്യത്തെ കോഴി ഫാം. നാല് പതിറ്റാണ്ടുകൾക്ക് ശേഷം 12000 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോഴി ബിസിനസ്സ് അവർക്ക് സ്വന്തമായുണ്ട്. സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം പച്ചക്കറി കൃഷി ചെയ്തുകൊണ്ടാണ് സൌന്ദരരാജൻ തന്റെ ഉപജീവനം തുടങ്ങിയത്. പിന്നീട് ഹൈദരാബാദിലെ അഗ്രികൾച്ചർ പമ്പ് കമ്പനിയിൽ ജോലി ചെയ്തു. അവിടെ നിന്നും അദ്ദേഹം സഹോദരൻ്റെ ബിസിനസ്സിൽ ചേരാൻ മടങ്ങി എത്തുകയായിരുന്നു . ഇന്ന് അവരുടെ കമ്പനിയായ സുഗുണ ഫുഡ്‌സിൽ…
2024 സീസണിൽ ക്രിക്കറ്റർ ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെൻ്ററായി എത്തിയത് ടീമിനെ ഏറെ നാളായി കാത്തിരുന്ന മൂന്നാം IPL കിരീടത്തിലേക്ക് നയിച്ചു എന്നതാണ് കിംഗ് ഖാൻ വരെ അംഗീകരിക്കുന്ന വസ്തുത. ഇതിഹാസ വിജയത്തെത്തുടർന്ന് KKR നൊപ്പം തുടരാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ-ഉടമയായ ഷാരൂഖ് ഖാൻ ഗംഭീറിന് ഒരു ബ്ലാങ്ക് ചെക്ക് സമ്മാനിച്ചതും വാർത്തയായി. 2003 മുതൽ 2016 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്ന ഗൗതം ഗംഭീറിന്റെ ആസ്തി 205 കോടി രൂപയാണ്. 2019 ൽ രാഷ്ട്രീയത്തിലെത്തിയ ഗൗതം ഗംഭീർ ദില്ലിയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായിരുന്നു. അന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സമർപ്പിച്ച ആദായനികുതി റിട്ടേണുകൾ പ്രകാരം ഗംഭീറിന് ഏകദേശം 12.40 കോടി രൂപ വാർഷിക വരുമാനം ഉണ്ടായിരുന്നു. ഭാര്യ നടാഷയുടെ വരുമാനം 6.15 ലക്ഷം രൂപയായിരുന്നു . ഐപിഎൽ സീസണിന് മുന്നോടിയായി 2024 മാർച്ചിലാണ് ഗംഭീർ രാഷ്ട്രീയം വിടുന്നത്.…
ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് google.ബംഗളൂരുവിലെ പുതിയ ഓഫീസ് സ്ഥലം ഗൂഗിൾ പാട്ടത്തിനെടുത്തത് 4 കോടിയിലധികം രൂപ പ്രതിമാസ വാടകയ്ക്കാണ്. ഗൂഗിളിന്റെ ഈ പുതിയ ഓഫീസ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി 9.3 ദശലക്ഷം ചതുരശ്ര അടിയിലാണ് ഗൂഗിളിന്റെ നിലവിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ അലംബിക് സിറ്റിയിലാണ് 649,000 ചതുരശ്ര അടി ഓഫീസ് സ്ഥലം ഗൂഗിൾ പാട്ടത്തിനെടുത്തത്. ചതുരശ്ര അടിക്ക് 62 രൂപ നിരക്കിൽ 4,02,38,000 രൂപ പ്രതിമാസ വാടകയ്ക്ക് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് ഓഫീസ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.ഇന്ത്യയിലെ അഞ്ച് നഗരങ്ങളിൽ മൊത്തം 9.3 ദശലക്ഷം ചതുരശ്ര അടിയിലാണ് ഗൂഗിളിന്റെ ഇന്ത്യൻ പ്രവർത്തനം. 2022-ൽ ഗൂഗിൾ കണക്റ്റ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഹൈദരാബാദിൽ 600,000 ചതുരശ്ര അടി ഓഫീസ് സ്ഥലത്തിന് പാട്ടം പുതുക്കി. ബെംഗളൂരുവിലെ ബാഗ്മാൻ ഡെവലപ്പേഴ്സിൽ 1.3 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം പാട്ടത്തിന്…
മെയ് 31 ന് ശേഷം ദുബായിയിൽ ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക് ഉൾപ്പെടെ ഒറ്റത്തവണ ബാഗുകൾ ഒന്നും ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. പുനരുപയോഗിക്കാവുന്ന തുണി സഞ്ചികൾ മാത്രമാകും ഇനി ഉപഭോക്താക്കൾക്ക് മുന്നിലുള്ള ഏക ഓപ്ഷൻ. പേപ്പർ കൊണ്ട് നിർമ്മിച്ചത് ഉൾപ്പെടെ എല്ലാത്തരം ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്കും പൂർണ്ണ നിരോധനം ഏർപെടുത്തുമ്പോൾ അതിനു ഉപഭോക്താക്കൾ മറ്റു പോംവഴികൾ കണ്ടെത്തേണ്ടി വരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2026-ഓടെ വിവിധ ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള വിപുലമായ നയത്തിൻ്റെ ഭാഗമായിട്ടാണ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ ബാഗുകളുടെയും നിരോധനം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പുനരുപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്ക് മാറാൻ ദുബായ് മുനിസിപ്പാലിറ്റി ദുബായ് നിവാസികളോട് അഭ്യർത്ഥിച്ചു. സുസ്ഥിരത ആഗോള മുൻഗണനയായി മാറിയിരിക്കുന്നു എന്നത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് ദുബായ് പൂർണമായും നിരോധിക്കുന്നത്. ചില എമിറേറ്റ്സ് തീരങ്ങളിൽ കണ്ടെത്തിയ ചത്ത ആമകളിൽ 86 ശതമാനവും…
തനിക്ക് ADHD എന്ന മാനസിക രോഗമുണ്ട്; രോഗം നിർണയം നടത്തിയത് 41ആം വയസ്സിൽ എന്ന് പൊതുവേദിയിൽ നടൻ ഫഹദ് ഫാസിൽ വെളിപ്പെടുത്തുമ്പോൾ ഓർക്കണം ഇതൊരു അപൂർവ രോഗമല്ല. അല്ലെങ്കിൽ അതിനെ ഒരു രോഗാവസ്ഥയായി നിരവധി കുടുംബങ്ങൾ കണ്ടിട്ടുമില്ല. കുട്ടി വളരെ വികൃതിയാണ്, ഒരു സമയവും അടങ്ങിയിരിക്കില്ല, എല്ലാം നശിപ്പിക്കും, ആക്രമണ സ്വഭാവമുണ്ട് എന്നൊക്കെ ഈ അവസ്ഥയെ പേരിട്ടു വിശേഷിപ്പിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ കുട്ടികാലത്തെ സ്വഭാവത്തിലെ അടുക്കും ചിട്ടയില്ലായ്മ മുതൽ ഏതെങ്കിലും ഒരു കാര്യം തുടർച്ചയായി ചെയ്തു കൊണ്ടിരിക്കുന്ന കുട്ടികൾ വരെ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം എന്ന ADHDക്ക് അടിമകളാണ്. ആ അവസ്ഥ വളരുന്നതിനനുസരിച്ചു കുറയാറാണ് പതിവെങ്കിലും മുതിർന്നവരിലും ADHD ലക്ഷണങ്ങൾ കാണാം. അതാണ്ത നിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് ഫഹദ് ഫാസില്‍ പറഞ്ഞത്. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും താരം വെളിപ്പെടുത്തിയത്. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസിക അവസ്ഥയാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ…
ഡ്രൈവർ ഉതയകുമാറിന്റെ ജീവിതം സംരംഭകർ കണ്ടു പഠിക്കേണ്ടതാണ്. കന്യാകുമാരിയിൽ നിന്നുള്ള ISRO ശാസ്ത്രജ്ഞൻ ആയിരുന്ന ഉതയകുമാർ തൻ്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് ആരംഭിച്ചത് ഒരു ടാക്സി സ്റ്റാർട്ടപ്പ് കമ്പനി. കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ സ്റ്റാർട്ടപ്പ് ST ക്യാബ്സ് 2 കോടി രൂപ വരുമാനം നേടി. സ്റ്റാറ്റാറ്റിക്സിൽ PhD നേടിയ ശേഷം ശേഷം ഉതയകുമാർ ഐഎസ്ആർഒയിൽ തൻ്റെ സ്വപ്ന ജോലിയിൽ പ്രവേശിച്ചു.ഐഎസ്ആർഒയുടെ തൊഴിൽ സംരക്ഷണം ഉണ്ടിയിരുന്നിട്ടും ഉതയകുമാർ സംരംഭകത്വത്തിലേക്ക് ആകർഷിക്കപ്പെട്ടു. അങ്ങനെ 2017-ൽ, തൻ്റെ സുഹൃത്തുക്കളുടെ പിന്തുണയോടെ എസ് ടി ക്യാബ്സ് ആരംഭിച്ചു. ഇന്ന് ഈ സ്റ്റാർട്ടപ്പിൽ നിന്നും പ്രതിവർഷം 2 കോടി രൂപയിലധികം ലഭിക്കുന്നു എസ് ടി ക്യാബ്സ് ഒരു സാധാരണ ടാക്സി സർവീസ് അല്ല. സ്റ്റാർട്ടപ്പിന് 37 കാറുകളുടെ ഒരു നെറ്റ് വർക്കുണ്ട്. തൊഴിലാളികൾ മാത്രമല്ല, തൻ്റെ ഡ്രൈവർമാർ സ്റ്റാർട്ടപ്പിന്റെ പങ്കാളികളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഉതയകുമാർ തൻ്റെ ഡ്രൈവർമാർക്കു ശമ്പളം നൽകുന്നില്ല. പകരം അവർക്ക് വരുമാനത്തിൻ്റെ 70%…
കേരളത്തിലെ സൗരോർജ്ജ വിപണിയിലേക്ക് തദ്ദേശീയ സോളാർ പ്ലാന്റുകളുമായി വരവറിയിക്കുകയാണ് അദാനി സോളാർ. സൗരോർജ്ജത്തിൽ കേരളത്തിന് വൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ തങ്ങളുടെ ബിസിനസ് വിപുലീകരിക്കുമെന്ന് അദാനി സോളാർ അറിയിച്ചു. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അദാനി സോളാർ സംസ്ഥാനത്തെ ഔദ്യോഗിക പങ്കാളിയായി കൊച്ചി ആസ്ഥാനമായുള്ള സോളാർ വിതരണക്കാരായ അൽമിയ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. “ഞങ്ങൾ കേരളത്തിൽ ഞങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുകയാണ്. 2023-ൽ കേരളത്തിൽ 70 മെഗാവാട്ടിൻ്റെ സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നു. സൗരോർജ്ജ വിപണിയിൽ കേരളത്തിന് വൻ സാധ്യതയുണ്ടെന്നും, അദാനി ഗ്രൂപ്പിന് കേരളത്തിനായി വളരെ വലിയ പദ്ധതികളുണ്ട് എന്നും ” അദാനി സോളാർ നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ പറഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സോളാർ പാനലുകൾ ഏഷ്യയിലെ മറ്റ് വിപണികളെ അപേക്ഷിച്ച് മികച്ച ഗുണനിലവാരമുള്ളവയാണെന്നും അവയ്ക്ക് വൈദ്യുത ഉൽപ്പാദന ശേഷി വളരെ കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അൽമിയ ഗ്രൂപ്പുമായുള്ള ധാരണാപത്രം കേരള വിപണിയിൽ അദാനി സോളാറിൻ്റെ മികച്ച കടന്നുകയറ്റം സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.…