Author: News Desk
അരക്ഷിതരാണ് വനിതാ സംരംഭകർ ഇന്നും. അവർക്കു വേണ്ടത് പ്രോത്സാഹനം തന്നെയാണ്. ഇന്ത്യയിലെ ടയർ 2, 3 നഗരങ്ങളിലെ മൂന്ന് ശതമാനം വനിതാ സംരംഭകർക്ക് മാത്രമേ ഇപ്പോഴും അവരുടെ ബിസിനസ്സ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ബാങ്ക് വായ്പകളോ ഇക്വിറ്റി നിക്ഷേപങ്ങളോ പോലുള്ള ബാഹ്യ ഫണ്ടിംഗിലേക്ക് പ്രവേശനമുള്ളൂ. ബാക്കി സ്ത്രീകൾക്ക് ഇത്തരം ആനുകൂല്യങ്ങളും. പിന്തുണയും ലഭിക്കുക എന്നത് ഇന്നും കൈയ്യെത്താ ദൂരത്തു തന്നെയാണ് . ഇത് വ്യക്തമാക്കുന്നത് SALT-mysaltapp ൻ്റെ സഹകരണത്തോടെ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (RBIH) പ്രസിദ്ധീകരിച്ച ധവളപത്രമാണ്. ‘അറ്റ് ദി ഹെൽം: വുമൺ എൻ്റർപ്രണേഴ്‌സ് ട്രാൻസ്‌ഫോർമിംഗ് മിഡിൽ ഇന്ത്യ’ എന്ന ഈ റിപ്പോർട്ട് ഇന്ത്യൻ വനിതാ സംരംഭകർക്കിടയിലെ അസന്തുലിതാവസ്ഥ എടുത്തു പറയുന്നു. മധ്യേന്ത്യയിലെ സ്ത്രീകളുടെ സംരംഭകത്വത്തെ ബാധിക്കുന്ന സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. 30 നഗരങ്ങളിലായി 300 സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്, കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ട്രാക്ക് റെക്കോർഡുള്ളതും 10…
467 ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് യൂറോപ്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തി. ഈ വിവരം ഇന്ത്യൻ കയറ്റുമതി രംഗത്തെ ഞെട്ടിക്കുന്നതാണ്. ലെഡ്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങൾ മുതൽ ഉയർന്ന അളവിലുള്ള കീടനാശിനികളും കുമിൾനാശിനികളും വരെ ഭക്ഷ്യ ഉത്പന്നങ്ങളിൽ ഉണ്ടെന്നാണു കണ്ടെത്തൽ. മനുഷ്യൻ്റെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന കാരണത്താൽ പതിറ്റാണ്ടുകളായി നിരോധിച്ചവ യൂറോപ്യൻ യൂണിയൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തിയവയിൽ ഉൾപ്പെടും. യൂറോപ്യൻ യൂണിയനിൽ നിരോധിക്കപ്പെട്ടതോ നിയന്ത്രിതമോ ആയ 200-ലധികം സജീവ പദാർത്ഥങ്ങൾ ഈ ഉൽപ്പന്നങ്ങളിൽ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി . പ്രധാനമായും പഴങ്ങൾ, പച്ചക്കറികൾ, നട്ട് ഉത്പന്നങ്ങൾ, മൽസ്യ- മൽസ്യോത്പന്നങ്ങൾ, ഹെർബ്സ്, സ്‌പൈസസ്, ബേക്കറി ഉത്പന്നങ്ങൾ, ഡയറ്റ് ഫുഡ്, ഫുഡ് സപ്പ്ളിമെൻറ് തുടങ്ങി വളർത്തു മൃഗങ്ങൾക്കുള്ള പെറ്റ് ഫുഡിൽ വരെ നിരോധിത പദാർത്ഥങ്ങൾ കലർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽ നിന്ന് ബ്രിട്ടൻ വഴിയെത്തിയ കടുകിലും, അരിയിലും, പച്ചക്കറി ഇലകളിലും കീടനാശിനികളുടെ സാനിധ്യം ഉണ്ട്. മുളകുപൊടിയിലും നിലകടലയിലും അഫ്ലാടോക്സിൻ ഉൾപ്പെടെയുളള രാസവസ്ഥു അടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും…
ഇന്ത്യയിലെ മികച്ച എയർപോർട്ടുകൾ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡെൽഹിയിലെ പ്രധാന വിമാനത്താവളമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. പ്രതിവർഷം 60 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിവുള്ള IGI എയർപോർട്ട് വഴി 49 എയർലൈനുകൾ 83 സ്ഥലങ്ങളിലേക്ക് സർവീസുകൾ നടത്തുന്നു. ഈ വിമാനത്താവളം പ്രതിദിന വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതു വരെ ഈ വിമാനത്താവളം ഓപ്പറേറ്റ് ചെയ്തിരുന്നത് ഇന്ത്യൻ എയർ ഫോഴ്സ് ആയിരുന്നു. ഇതിന്റെ നേരത്തെയുള്ള പേര് പാലം എയർപോർട്ട് എന്നായിരുന്നു. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ ഇന്ത്യയിലെ മെട്രൊ നഗരമായ മുംബൈയിലെ പ്രധാന വിമാനത്താവളമാണ് ഛത്രപതി…
അലവന്‍സ് കൂട്ടി നല്‍കണം എന്നാവശ്യപ്പെട്ടു ക്യാബിന്‍ ക്രൂ അംഗങ്ങൾ അപ്രതീക്ഷിതമായി പണിമുടക്കിയതോടെ കേരളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ സ്തംഭിച്ചു. ഇതോടെ വിമാനത്താവളങ്ങളിൽകുടുങ്ങിയ യാത്രക്കാരും അർദ്ധ രാത്രി മുതൽ പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കികഴിഞ്ഞു . കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള നാല് വീതവും കണ്ണൂരിൽ നിന്നുള്ള മൂന്നും സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാർജ, മസ്കറ്റ്, ദമാം , ബഹ്റൈൻവിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ആയിരകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിട്ടില്ല. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് മിന്നൽ സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്. ഇത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ…
17 വയസ്സിൽ ഒരു പ്രാദേശിക റെസ്റ്റോറൻ്റിലെ വെയിറ്ററായാണ് പാചക വിദഗ്ധൻ ഷെഫ് പിള്ളയുടെ കരിയർ തുടങ്ങിയത്. അവിടെ നിന്ന് ലണ്ടനിലെ പാചക മേഖലയിലെത്തിയ അദ്ദേഹം 15 വർഷം പ്രശസ്ത റെസ്റ്റോറൻ്റുകളിൽ കൂടുതൽ പ്രാവീണ്യം നേടി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഷെഫ് പിള്ള പാചകത്തോടുള്ള തൻ്റെ അഭിനിവേശം സംരംഭകത്വത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. 2021-ൽ, റെസ്റ്റോറൻ്റ് ഷെഫ് പിള്ള, കോത്തു എക്സ്പ്രസ്, നോർത്ത് റസോയ്, യുണൈറ്റഡ് കോക്കനട്ട് റെസ്റ്റോറൻ്റ് ശൃംഖലകൾ തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ ഉൾപ്പെടെ അദ്ദേഹം സ്വന്തമായി ഒരു റെസ്റ്റോറൻ്റ് സംരംഭം ആരംഭിച്ചു. അപ്പോളും ഷെഫ് പിള്ള പറയുന്നതനുസരിച്ചു അദ്ദേഹം പൊതുഗതാഗതത്തെ ആശ്രയിച്ചായിരുന്നു നീങ്ങിയിരുന്നത്. “എൻ്റെ 43 വർഷത്തെ ജീവിതത്തിൽ, എനിക്ക് ഒരിക്കലും ഒരു സൈക്കിൾ പോലും സ്വന്തമായില്ല. എനിക്ക് കാറുകളോടോ ഡ്രൈവിങ്ങിലോ ഒരു ക്രേസുണ്ടായിരുന്നില്ല. ലണ്ടനിലെ 15 വർഷത്തിനിടയിൽ, ഏതെങ്കിലും നല്ല ആഡംബര വാഹനം എൻ്റെ കൈയിൽ കിട്ടുമായിരുന്നിട്ടുംഅതിനു ശ്രമിച്ചില്ല. ഇപ്പോൾ ജോലിത്തിരക്കുകളും , നിരന്തരയാത്രകളും കാരണം സ്വന്തമായൊരു വാഹനം ഇല്ലാത്ത…
വരുന്നൂ… ‘ലൈഫ്‌ലൈൻ.’ ബെംഗളൂരുവിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന പുതിയ ചിത്രദുർഗ-ദാവൻഗെരെ സ്ട്രെച്ച് 6-ലെയ്ൻ ഹൈവേ റൂട്ട്. ഇനി യാത്രാ സമയവും ലാഭിക്കാം, ഇന്ധനവും ലാഭിക്കാം. ബെംഗളൂരു-മുംബൈ യാത്രക്കാർക്ക് വലിയ ആശ്വാസമായി കർണാടകയിലെ പുതിയ ആറുവരി ഹൈവേയുടെ ചിത്രദുർഗ-ദാവൻഗെരെ 72-കിലോമീറ്റർ ഭാഗം രണ്ട് നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നതനുസരിച്ച് മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ പുതിയ റൂട്ട് സമയം ലാഭിക്കുന്നതും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ യാത്രയായിരിക്കും. ഏകദേശം 1400 കോടി രൂപയാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഭാവിയിലെ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുന്നതിന് സുസ്ഥിര സാങ്കേതിക വിദ്യകളും, ബിറ്റുമിനസ് കോൺക്രീറ്റും, സർവീസ് റോഡുകളിൽ മില്ലിംഗ് മെറ്റീരിയലും ഉപയോഗിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ലക്ഷ്യമിടുന്നു. ദേശീയപാത-75ൻ്റെ ഭാഗമായ കർണാടകയിലെ നെലമംഗലയ്ക്കും ദേവിഹള്ളിക്കും ഇടയിൽ ഹൈവേ നിർമിക്കുമെന്ന മുൻ പ്രഖ്യാപനത്തിന് പുറമേയാണ് ഈ പദ്ധതി .മുംബൈയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്രാ…
ലോകത്തിലെ ഒറ്റ മിക്ക രാജ്യക്കാരും കുടിയേറി താമസിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, പലവിധ ഭാഷകളുടെ സംഗമ ഭൂമിയാണ്. അതിൽ ഇന്ത്യൻ ഭാഷകൾക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വർദ്ധിച്ചുവരുന്ന ഇന്ത്യൻ-അമേരിക്കൻ ജനസംഖ്യയിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള വൈവിധ്യമാർന്ന ഭാഷകളാൽ സമ്പന്നമാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുട നീളമുള്ള വീടുകളിലും കമ്മ്യൂണിറ്റികളിലും പ്രതിധ്വനിക്കുന്ന മികച്ച അഞ്ച് ഇന്ത്യൻ ഭാഷകൾ ഏതൊക്കെയായിരിക്കും? ഹിന്ദിയുഎസിൽ ഏറ്റവും പ്രചാരമുള്ള ഇന്ത്യൻ ഭാഷ ഹിന്ദിയാണ്. ഹിന്ദി ഭാഷയുടെ പ്രാധാന്യം വ്യക്തിപരമായ ആശയവിനിമയത്തിൽ മാത്രം ഒതുങ്ങുന്നില്ല, സാംസ്കാരിക പരിപാടികളിലും, മാധ്യമ മേഖലയിലും ഒക്കെ ഹിന്ദി സംസാരിക്കുന്നവർ സജീവമാണ്. ഗുജറാത്തിയുഎസിൽ ഗുജറാത്തി ഭാഷ സംസാരിക്കുന്നവർ ഹിന്ദിക്ക് തൊട്ടു പിന്നാലെയുണ്ട്. ചരിത്രപരമായി വ്യാപാരവും വാണിജ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ഗുജറാത്തി സമൂഹം യുഎസിൽ, പ്രത്യേകിച്ച് ബിസിനസ് മേഖലയിൽ ശക്തമായ സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ട്. തെലുങ്ക്യുഎസിൽ തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിലും ശ്രദ്ധേയമായ കുതിച്ചുചാട്ടം കാണാനുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ സംസാരിക്കുന്ന ഈ ദ്രാവിഡ ഭാഷ ഉപയോഗിക്കുന്നവർ സമീപ വർഷങ്ങളിൽ US…
കറൻസി ഉപയോഗിക്കുമ്പോൾ കേടായ നോട്ടുകൾ ലഭിച്ചാൽ അല്ലെങ്കിൽ കയ്യിലുള്ളവ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത വിധമായാൽ എന്തുചെയ്യും? ആർ.ബി.ഐ മാർഗ്ഗനിർദ്ദേശ പ്രകാരം ബാങ്കുകൾക്ക് കേടായ കറൻസി നോട്ടുകൾ മാറ്റാം. കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആർ.ബി.ഐ പുറപ്പെടുവിച്ചിട്ടുണ്ട്. ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖലാ ബാങ്ക് ശാഖയിലോ സ്വകാര്യമേഖലാ ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ശാഖയിലോ ആർ.ബി.ഐ ഇഷ്യൂ ഓഫീസിലോ നടത്താം. കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ സൗകര്യാർത്ഥം ടി.എൽ.ആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി നൽകുന്നുണ്ട്. ഇന്ത്യൻ കറൻസി നോട്ടുകൾ പേപ്പറിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, കാലക്രമേണ, അവ കീറിപ്പോവും. ചിലപ്പോൾ എടിഎമ്മുകളിൽ നിന്ന് പോലും കീറിയ കറൻസി നോട്ടുകൾ ഡിസ്ചാർജ് ചെയ്യപ്പെടുന്നു, പക്ഷേ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ കീറിയതോ കേടായതോ ആയ കറൻസി സ്വീകരിക്കില്ല.ആരും അത്തരം നോട്ടുകൾ സ്വീകരിക്കാൻ തയ്യാറാകാത്തതിനാൽ കീറിയ നോട്ടുകൾ കൈവശം…
ഫഹദ് ഫാസിലിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ആവേശം’ OTT പ്രീമിയറിനായി ഒരുങ്ങുകയാണ്. മെയ് 9 മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത് വെറും നാലാഴ്ചയ്ക്ക് ശേഷമാണ് സംവിധായകൻ ജിത്തു മാധവൻ്റെ ‘ആവേശം’ കൂടുതൽ പ്രേക്ഷകരെ തേടിയെത്താൻ ഒരുങ്ങുന്നത്. ചിത്രത്തിന് അനുകൂലമായ റിവ്യൂകളും, റിപ്പോർട്ടുകളും തന്നെയാണീ പെട്ടെന്നുള്ള പ്ലാറ്റ്ഫോം മാറ്റത്തിന് കാരണം. ഏപ്രിൽ 11 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സെലിബ്രിറ്റികളുടെയും നിരൂപകരുടെയും ആരാധകരുടെയും കൈയ്യടി നേടി. 30 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ലോകമെമ്പാടും 150 കോടിക്കു പുറത്തു വാരികൂട്ടിയെന്നാണ് റിപ്പോർട്ട്. ആദ്യ മൂന്നാഴ്ച കൊണ്ട് 72 കോടി രൂപ ചിത്രം കേരളത്തിൽ നിന്ന് തന്നെ നേടിയെടുത്തു. 2024 ൽ വമ്പൻ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ കൂടാതെ അജു, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ്, മിഥുട്ടി, സജിൻ ഗോപു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ…
നവകേരളാ ബസിന്റെ സമയക്രമം, നിരക്കിലെ അപാകത, ചെറിയ സീറ്റ് ഇവയെല്ലാം യാത്രക്കാർക്ക് അസ്വീകാര്യമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഡംബര ബസ്സിൽ നിരക്ക് താങ്ങാനാകാത്തതാണെന്നാണ് ഒരു വിഭാഗം യാത്രക്കാരുടെ പരാതി. കൽപ്പറ്റയിൽ നിന്ന് ബെംഗളൂരുവിലേക്ക് എയർകണ്ടീഷൻ ചെയ്ത മറ്റു യാത്രാ ബസിൽ 700 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോൾ നവകേരള ബസിൽ പോകാൻ 1240 രൂപ മുടക്കുന്നത് ലാഭകരമല്ലെന്ന് യാത്രക്കാർ പറയുന്നു. നിലവിലെ യാത്രാ ബസുകളിൽ നിന്നും വ്യത്യസ്തമായി 26 സീറ്റുകളാണ് ബസ്സിൽ ഉള്ളത്. അത് കൊണ്ടാണ് കെ എസ് ആർ ടി സി ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും. ബംഗളുരുവിലേക്കുള്ള ബസ്സ് സർവീസുകൾ സീസൺ സമയത്തും വാരാന്ത്യ – വാരാദ്യങ്ങളിലും ഉയർന്ന നിരക്ക് ഈടാക്കുമ്പോൾ ഒരു ടിക്കറ്റിനു 4000 രൂപവരെ നൽകി യാത്രാ ചെയ്യാൻ മടി കാട്ടാത്ത കേരളത്തിലെ യാത്രക്കാരാണ് നവകേരള ബസ്സിന്റെ നിരക്ക് വർദ്ധനയെ കുറ്റപ്പെടുത്തുന്നത്.എന്നാൽ, നവകേരള ബസിൻ്റെ സമയക്രമം യാത്രക്കാർക്ക് സൗകര്യപ്രദമല്ലെന്നാണ് ഒരു പരാത. അതൊന്നു ഫലപ്രദമായി ക്രമീകരിച്ചാൽ…