Author: News Desk
വന്ദേ ഭാരത് ട്രെയിനുകളെ മറികടക്കാൻ ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കാൻ ഇന്ത്യ. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത മറികടക്കാൻ കഴിയുന്ന തദ്ദേശീയമായി നിർമ്മിച്ച ബുള്ളറ്റ് ട്രെയിൻ ഇന്ത്യ വികസിപ്പിക്കാൻ തുടങ്ങിയതായി അടുത്തിടെയാണ് റിപോർട്ടുകൾ വന്നത്. വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ ട്രെയിനുകൾക്ക് നിലവിലുള്ള ഇന്ത്യൻ റെയിൽവേ ട്രെയിനുകളെക്കാൾ വേഗത കൂടുതലായിരിക്കും. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ആഭ്യന്തര സാങ്കേതിക വിദ്യയും നിർമ്മാണവും സമന്വയിപ്പിച്ചാണ് ബുള്ളറ്റ് ട്രെയിൻ രൂപകൽപ്പന ചെയ്യുന്നത്. ജപ്പാൻ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA) യുടെ ധനസഹായത്തോടെയുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതി പിയർ വർക്കുകളും ഭൂമി ഏറ്റെടുക്കലും പൂർത്തിയാക്കി. ഇന്ത്യയിൽ നിർമ്മിച്ച ബുള്ളറ്റ് ട്രെയിനുകൾ അടുത്തിടെ പ്രഖ്യാപിച്ച വടക്ക്, തെക്ക്, കിഴക്ക് ഇടനാഴികളിൽ കൂടുതൽ തദ്ദേശീയ സാങ്കേതികവിദ്യയും നിർമ്മാണവും ഉപയോഗിച്ച് പ്രവർത്തിക്കും. ജാപ്പനീസ് സഹകരണത്തോടെ വികസിപ്പിച്ച പടിഞ്ഞാറൻ ഇടനാഴിക്ക് ഈ സംരംഭങ്ങൾ പൂരകമാകും. ജപ്പാൻ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA), മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ പദ്ധതിക്ക്…
ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മന്‍റ് രീതികളില്‍ അടിമുടി മാറ്റവുമായി കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍. മാര്‍ക്ക് അടിസ്ഥാനമാക്കി മാത്രം നിയമനം നടത്തുന്ന പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി ഉദ്യോഗാര്‍ഥിയുടെ അറിവ്, നൈപുണ്യശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവയാണ് മാനദണ്ഡമാക്കുന്നത്. ഇതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് IEEE, ജി-ടെക് എന്നിവ സംയുക്തമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോഞ്ച്പാഡ് കേരള-2024 എന്ന നിയമന പരിപാടി നടപ്പാക്കുന്നു. പ്രാരംഭപദ്ധതിയെന്ന നിലയില്‍ 10,000 എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ വിവിധ പരീക്ഷകളിലൂടെ നയിച്ച് ഐടി ജോലികള്‍ക്കായി ഇവർ ഒരുക്കും. പ്രതിസന്ധി പരിഹാരം, സാങ്കേതിക നൈപുണ്യം, എന്നിവ ഉയര്‍ത്തുകയാണ് ലക്ഷ്യം. ബഹുരാഷ്ട്ര സംരംഭങ്ങളടക്കം നൂറിലധികം കമ്പനികളിലേക്ക് ഇതിലൂടെ നിയമനം നടക്കും. മേയ് ആറിന് ടെക്നോപാര്‍ക്ക് തിരുവനന്തപുരത്തും എട്ടിന് ഇന്‍ഫോപാര്‍ക്ക് കൊച്ചിയിലും പത്തിന് കോഴിക്കോട് സൈബര്‍പാര്‍ക്കിലും പുതിയ മാതൃകയില്‍ നിയമന പരിപാടികള്‍ നടത്തും. ലോഞ്ച് പാഡ് കേരള 2024 ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു…
ഇലക്ട്രിക് സൈക്കിൾ നിർമ്മാതാക്കളായ ഇമോട്ടോറാഡിൽ നിക്ഷേപം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ധോണി . വിവിധ സ്റ്റാർട്ടപ്പുകളുമായുള്ള പങ്കളിത്തം കൊണ്ട് ശ്രദ്ധേയമായ ഇമോട്ടോറാഡിൽ ധോണി മൂലധനം നിക്ഷേപിച്ചത് വിപണി ശ്രദ്ധ പിടിച്ചുപറ്റുകയാണ്. “ സുസ്ഥിരമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്നൊവേഷൻ വലിയ പങ്ക് വഹിക്കുന്ന ഒരു യുഗത്തിലാണ് നമ്മൾ, ഇവ നിർമ്മിക്കുന്ന പുതിയ കാലത്തെ കമ്പനികളുടെ ആരാധകനാണ് ഞാൻ,” എന്ന് ധോണി പ്രസ്താവനയിൽ പറഞ്ഞു. തന്ത്രപ്രധാനമായ നിക്ഷേപം കമ്പനിയുടെ ബ്രാൻഡ് എൻഡോഴ്‌സർ എന്ന നിലയിലുള്ള പുതിയ റോളിനൊപ്പം ധോണിക്ക് ഇമോട്ടോറാഡിൽ ഇക്വിറ്റി ഉടമസ്ഥാവകാശം നൽകുമെന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ കുനാൽ ഗുപ്ത പറഞ്ഞു. ഗുപ്ത, റജിബ് ഗംഗോപാധ്യായ, ആദിത്യ ഓസ, സുമേദ് ബത്തേവാർ എന്നിവർ ചേർന്ന് 2020ൽ സ്ഥാപിച്ച ഇമോട്ടോറാഡ്, ഇന്ത്യയിലെ മൊത്തത്തിലുള്ള ഇ-സൈക്കിൾ വിപണിയുടെ 65% കരസ്ഥമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് . ബെംഗളൂരു ആസ്ഥാനമായുള്ള ഫിറ്റ്‌നസ് സ്റ്റാർട്ടപ്പ് തഗ്ദ രഹോ, ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോം ഖതാബുക്ക്, ഗുരുഗ്രാം ആസ്ഥാനമായുള്ള യൂസ്ഡ്…
മുന്തിരിയിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നു ഇൻസ്റ്റാഗ്രാം വീഡിയോകൾ സൂചിപ്പിക്കുന്നു. മുന്തിരിയിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നും നന്നായി വൃത്തിയാക്കിയ ശേഷം മുതിർന്നവർക്ക് അവ കഴിക്കാം, പക്ഷെ കുട്ടികളെ അവയിൽ നിന്ന് അകറ്റി നിർത്തണമെന്നുമാണ് ഈ വൈറൽ വീഡിയോകൾ സൂചിപ്പിക്കുന്നത്; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോകളിൽ എത്രത്തോളം സത്യമുണ്ട്? ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകാൻ വിദഗ്ധരുടെ വീഡിയോകൾ നിർദ്ദേശിക്കുന്നു. എന്നാൽ രാസ അവശിഷ്ടങ്ങൾ പുറന്തള്ളാൻ ഇത് പൂർണമായും പര്യാപ്തമല്ലെന്ന് വിദഗ്ധർ പറയുന്നു. സമഗ്രമായ ശുചീകരണ പ്രക്രിയ പിന്തുടരാത്ത പക്ഷം മുന്തിരി ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതിൻ്റെ കാരണങ്ങൾ ആരോഗ്യ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു. ഷോപ്പിംഗ് ബാസ്‌ക്കറ്റുകളിൽ എത്തുന്നതിന് മുമ്പ് നിരവധി രാസവസ്തുക്കൾ അവയിൽ എങ്ങനെ തളിക്കപ്പെടുന്നുവെന്ന് ഈ വീഡിയോകൾ ചിത്രീകരിക്കുന്നു. രാസവസ്തുക്കളിൽ നിന്ന് മുക്തി നേടുന്നതിന് മുന്തിരി നന്നായി വൃത്തിയാക്കാനുള്ള ഒരു മാർഗവും വീഡിയോകൾ പരാമർശിക്കുന്നു. ഒരു ബൗൾ ചെറുചൂടുള്ള വെള്ളത്തിൽ ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് കഴിക്കുന്നതിന് മുമ്പ് അഞ്ച് മുതൽ പത്ത്…
അദാനി ഗ്രൂപ്പിന്റെ സിമൻ്റ്, ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയായ അംബുജ സിമൻ്റ്‌സ്, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള മൈ ഹോം ഗ്രൂപ്പിൻ്റെ സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ് ഏറ്റെടുക്കും.1.5 MTPA സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ് 413.75 കോടി രൂപ മുടക്കിലാണ് ഏറ്റെടുക്കുന്നത്. കരാറിൽ ഒപ്പു വച്ചതോടെ ആഭ്യന്തര നിക്ഷേപത്തിലൂടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും തെക്കൻ വിപണികളിലുടനീളം അംബുജ സിമൻ്റ്‌സ് കൂടുതൽ സാന്നിധ്യമറിയിക്കും. അദാനി ഗ്രൂപ്പിൻ്റെ മൊത്തം സിമൻ്റ് ഉത്പാദന ശേഷി 78.9 MTPA ആണ്. തൂത്തുക്കുടി തുറമുഖത്തിന് സമീപായിട്ടാണ് 61 ഏക്കർ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ്. അംബുജ സിമൻ്റ്‌സ് അത്യാധുനിക മറൈൻ ഇൻഫ്രാസ്ട്രക്ചറും ഉപകരണങ്ങളും പ്രയോജനപ്പെടുത്തുകയും , അസംസ്‌കൃത വസ്തുക്കളുടെ സംഭരണത്തിനായി ദീർഘകാല ഫ്ലൈ ആഷ് വിതരണ കരാറോടെ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. തമിഴ്‌നാട്ടിലെ ചുണ്ണാമ്പുകല്ലിൻ്റെ പരിമിതമായ ലഭ്യത കണക്കിലെടുത്തു സംഘിപുരം പ്ലാൻ്റിൽ നിന്നുള്ള ക്ലിങ്കർ തീരദേശ പാതയിൽ കൂടി പ്ലാന്റിലെത്തിക്കാം. അതുവഴി ചെലവ് കുറഞ്ഞ പ്രവർത്തനങ്ങൾ ഉറപ്പാക്കാമെന്നതാണ് മേന്മ.…
വിശ്വാസ്യത തകർക്കുന്ന വ്യാജ പ്രചാരണങ്ങൾ വേണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ (Chief Electoral Officer (Kerala) Sanjay Kaul) മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയും ദൃശ്യ-ശ്രാവ്യ, അച്ചടി മാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും മീഡിയ മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിഷ്വൽ, ഓഡിയോ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ വിതരണം ചെയ്യുന്ന പരസ്യങ്ങൾക്ക് ജില്ലാ കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ്…
ഫാമിലി ഐസ്ക്രീം പോലെ ഇതാ ഫാമിലി സ്കൂട്ടറും.ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളിൽ ഒന്നായ ഏതർ എനർജി, തങ്ങളുടെ ഇലക്ട്രിക് ഫാമിലി സ്‌കൂട്ടറായ റിസ്റ്റ (Rizta ) അവതരിപ്പിച്ചു. ശനിയാഴ്ച ബംഗളൂരുവിൽ നടന്ന ഏതർ കമ്മ്യൂണിറ്റി ഡേയുടെ രണ്ടാം പതിപ്പിൽ അവതരിപ്പിച്ച Ather Rizta ഏതർ 450നേക്കാൾ വലിയ സ്കൂട്ടറായിരിക്കും. റൈഡറും പിലിയനും തമ്മിൽ ഹെൽമറ്റ് വഴി ആശയ വിനിമയവും, സംഗീതവുമൊക്കെ സാധ്യമാക്കുന്ന ഹാലോ – സ്‌മാർട്ട് ഹെൽമറ്റ് ഇതിന്റെ സിവശേഷതയാണ്.കൂടാതെ ഹെൽമെറ്റ് – ഫോൺ- സ്കൂട്ടർ പെയറിങ്, സ്‌കിഡ്‌കൺട്രോൾ, അധിക ബൂട്ട് സ്പേസ് എന്നിവയും പ്രത്യേകതകളാണ്. സുരക്ഷാ സംവിധാനങ്ങളായ FallSafeTM, Emergency Stop Signal (ESS), Theft & Tow Detect, Find My Scooter , ഏറ്റവും പുതിയ അപ്‌ഗ്രേഡായ AtherStack 6.0 ആപ്പ് എന്നിവയുമുണ്ട് ഈ ഫാമിലി സ്കൂട്ടറിന്. ഒരു കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റിസ്റ്റ സുഖം, സൗകര്യം, സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകുന്നു.…
രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി സമർപ്പിച്ചോ ? IAM Factcheck കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൻ്റെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ വീഡിയോ AI വോയ്‌സ് ക്ലോൺ ഉപയോഗിച്ച് മാറ്റി രാഹുൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് തെറ്റായി തയാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് Factcheckലൂടെ കണ്ടെത്തി. ആ ദൃശ്യങ്ങളിലെ വസ്തുത എന്തായിരുന്നു ? കേരളത്തിലെ വയനാട്ടിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏപ്രിൽ 3 ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതാണ് യഥാർത്ഥ വീഡിയോ. സിപിഐയിലെ ആനി രാജയ്ക്കും BJP കേരള ഘടകം സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമെതിരെയാണ് ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. വൈറലായ ഫേക്ക് വീഡിയോയിൽ രാഹുൽ ഗാന്ധി രേഖകളിൽ ഒപ്പിടുന്നതും ഹിന്ദിയിൽ രാജി പ്രഖ്യാപിക്കുന്ന ഒരു ഹ്രസ്വ പ്രസ്താവന വായിക്കുന്നതും കാണാം. AI വോയ്‌സ് ക്ലോൺ ഉപയോഗിച്ച് മാറ്റിയ ഇംഗ്ലീഷിലുള്ള പ്രസ്താവന ഇങ്ങനെ പറയുന്നുണ്ട് , “ഞാൻ, രാഹുൽ ഗാന്ധി,…
പാനി പൂരി പ്രിയരെ അത്ഭുതപ്പെടുത്തുന്ന സ്വർണ്ണ തകിടിൽ വിളമ്പുന്ന പാനി പൂരി എവിടത്തെ കാഴ്ചയാണ്, ആലോചിച്ചു കുഴയേണ്ട. സ്വർണത്തിന്റെ നാടായ ഗുജറാത്തിൽ തന്നെ. സ്വർണ്ണം, വെള്ളി ഫോയിൽ ഉപയോഗിച്ചാണ് പാനി പൂരി വിളമ്പുക. ഗുജറാത്തിലെ ഏതെങ്കിലും ജുവല്ലറി ഉടമയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതിയാൽ അവിടെയും തെറ്റി,ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരനാണ് ഡ്രൈ ഫ്രൂട്ട്‌സും തണ്ടായിയും സ്വർണ്ണവും വെള്ളിയും കലർന്ന തകിടിൽ വിളമ്പുന്ന പാനി പുരിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. സ്വർണ, വെള്ളി പൂരിയുടെ വീഡിയോ ഫുഡ് വ്ലോഗർമാരായ ഖുശ്ബു പർമറും മനനും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെ പുതിയ വിഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ തെരുവ് ഭക്ഷണ കച്ചവടക്കാരന്റെ സർഗ്ഗാത്മകതയെ പ്രശംസിച്ചു. മറ്റു ചിലർ ജനപ്രിയ ലഘുഭക്ഷണം എന്ന ആശയം ഇങ്ങനെ സ്വർണം കൊണ്ട് നശിപ്പിക്കാനോ എന്ന് ചോദ്യം ചെയ്യുകയും ചെയ്യുന്നു. പരമ്പരാഗത പാനി പൂരിയുടെ ആധികാരിക രുചിക്ക് പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന്…
വിവിധ റെയിൽവേ ആപ്പുകളെ യോജിപ്പിച്ച് യാത്രക്കാർക്കായി സമഗ്രമായ ഒരു ‘സൂപ്പർ ആപ്പ്’ എത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ . കസ്റ്റമർ അനുഭവം മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ള ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ഈ ആപ്പ് നൽകും. മറ്റ് സാങ്കേതിക നവീകരണങ്ങളുടെ ഭാഗമായി ,ടിക്കറ്റ് റദ്ദാക്കൽ കാര്യക്ഷമമാക്കാൻ 24 മണിക്കൂർ ടിക്കറ്റ് റീഫണ്ട് സ്കീം അവതരിപ്പിക്കാനും റെയിൽവേ തയാറെടുക്കുന്നു. ബുദ്ധിമുട്ടില്ലാത്ത റീഫണ്ട് പ്രക്രിയ വാഗ്ദാനം ചെയ്ത് ണ് റെയിൽവേയുടെ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഇന്നത്തെ കണക്കനുസരിച്ച്, 100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഇന്ത്യൻ റെയിൽവേയുടെ IRCTC Rail Connect ആപ്പ് ഏറ്റവും ജനപ്രിയമാണ്. റെയിൽ മദാദ്, യുടിഎസ്, സതാർക്ക്, ടിഎംഎസ്-നിരീക്ഷൻ, ഐആർസിടിസി എയർ, പോർട്ട് റീഡ് എന്നിവയെയും ‘സൂപ്പർ ആപ്പിന്’ കീഴിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. റെയിൽവേ യാത്രക്കാർ വിവിധ ആപ്പുകളിലൂടെ സേവനം നേടുന്നതും വർധിച്ചു വരികയാണ്. നാല് ലക്ഷത്തിലധികം ആളുകൾ കൊൽക്കത്ത മെട്രോയുടെ മൊബൈൽ ആപ്ലിക്കേഷൻ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.…