Author: News Desk

ലോകമെമ്പാടുമായി 13,000 ഔട്ട്‌ലെറ്റുകളുള്ള യുഎസ് ആസ്ഥാനമായ ഭക്ഷണ ബ്രാൻഡ് ആണ് ബർഗർ കിംഗ്. ബർഗർ കിംഗ് കോർപ്പറേഷനെതിരെ 13 വർഷം നീണ്ട നിയമയുദ്ധത്തില്‍ വിജയം നേടിയിരിക്കുകയാണ് പൂനെയിലെ ‘ബർഗർ കിംഗ്’ ഉടമകളായ അനാഹിതയും ഷാപൂർ ഇറാനിയും. പൂനെയിലെ പ്രാദേശിക റെസ്റ്റോറെന്റിനെതിരെ ബർഗർ കിംഗ് 2011 ലാണ് കേസ് ഫയൽ ചെയ്യുന്നത്. പിന്നീട് നടന്നത് 13 വർഷം നീണ്ട നിയമയുദ്ധം. പൂനെയിലെ ഒരു പ്രാദേശിക റെസ്റ്റോറന്‍റ് തങ്ങളുടെ ബ്രാന്‍റ് നെയിം ആയ ബർഗർ കിംഗ് എന്ന പേര് ഉപയോഗിക്കുന്നു എന്നും തങ്ങളുടെ ബ്രാൻഡിന് പരിഹരിക്കാനാകാത്ത ദോഷമുണ്ടാക്കുന്നുവെന്നും അതിനാല്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിത്. എന്നാൽ, 1992 മുതൽ തങ്ങളുടെ റസ്റ്റോറൻറ്റിന്‍റെ പേര് ‘ബർഗർ കിംഗ്’ എന്നാണെന്നും ഇത് യുഎസ് ആസ്ഥാനമായുള്ള കമ്പനി 2014-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനും 12 വര്‍ഷം മുമ്പേയുള്ളതാണെന്നും പൂനയിലെ റെസ്റ്റോറന്റിന്റെ ഉടമകളായ ഇറാനി ദമ്പതികള്‍ കോടതിയില്‍ വാദിച്ചു. ഇതോടെ ജില്ലാ ജഡ്ജി സുനിൽ…

Read More

ആറ് വ്യവസായ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ‘മെയ്ഡ് ഇന്‍ കേരള’ എന്ന കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പുതിയൊരു സംരംഭക ബ്രാൻഡിങ്ങിന് കേരളം തുടക്കം കുറിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കൂടുതൽ സംരംഭങ്ങളെ ഘട്ടം ഘട്ടമായി കേരള ബ്രാന്‍ഡ് ലഭിക്കുന്ന ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇതിലൂടെ വ്യവസായ വകുപ്പിന്റെ ലക്‌ഷ്യം. പൂര്‍ണമായും കേരളത്തില്‍ നിന്നും സംഭരിക്കുന്ന നാളികേരവും കൊപ്രയും ഉപയോഗിച്ച് സംസ്ഥാനത്തു തന്നെ നിര്‍മ്മിക്കുന്ന വെളിച്ചെണ്ണയ്ക്കാണ് ആദ്യഘട്ടത്തില്‍ ‘മെയ്ഡ് ഇന്‍ കേരള’ കേരള ബ്രാന്‍ഡ് നല്‍കിയത്. അംഗീകൃത അഗ്മാര്‍ക്ക്, ബിഐഎസ് 542:2018, സര്‍ട്ടിഫിക്കേഷനുകളും ഉദ്യം രജിസ്ട്രേഷനുമുള്ള വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളെയാണ് സര്‍ട്ടിഫിക്കേഷനായി പരിഗണിക്കുന്നത്. കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ ‘മെയ്ഡ് ഇന്‍ കേരള’ എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ വിപണനം ചെയ്യാനാകും. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കും ആഗോള ഗുണനിലവാരം കൊണ്ടുവരികയും അന്താരാഷ്ട്ര വിപണിയിലെ വിപണനസാധ്യത കൂട്ടുകയും പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന…

Read More

കർഷകർക്ക് അധിക വരുമാനം ലക്ഷ്യമിട്ട് പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതി യാഥാർഥ്യമാകുന്നു. കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും. കേരള കാർഷിക സർവകലാശാല നിർമിക്കുന്ന വൈനിന് ലേബൽ ലൈസൻസ് കൂടിയേ കിട്ടാനുള്ളൂ. സുലെ വിൻയാഡിന്റെയും വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈനിന്റെയും അംഗീകാരം ലഭിച്ചതോടെയാണ് നിള വിപണിയിലേക്കെത്താൻ ഒരുങ്ങുന്നത്. സംസ്ഥാനത്ത് വൈൻ ഉത്‌പാദനത്തിന് നാലപേക്ഷകളാണ് എക്‌സൈസിന് കിട്ടിയത്. ആദ്യത്തെ എക്സൈസ് ലൈസൻസ് ലഭിച്ച കേരള കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് കേരളത്തിന്റെ സ്വന്തം വൈൻ ഉണ്ടാക്കിയത്. ആദ്യ ബാച്ചിൽ നിർമിച്ച 500 കുപ്പി വൈനിൽ നിന്നു മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കും പ്രമുഖർക്കും കാർഷിക സർവകലാശാലയിൽ നിന്ന് എത്തിച്ചു നൽകി. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതുപ്രകാരം വൈൻ ബിവറേജസ് കോർപ്പറേഷൻ വഴി വിൽപ്പനക്ക് വെക്കുമെന്ന് ഡോ ബി അശോക് പറഞ്ഞിരുന്നു. പക്ഷെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. സംസ്ഥാനത്ത് നിലവിൽ വൈൻ നിർമാണ യൂണിറ്റുകളില്ല. മഹാരാഷ്ട്ര,…

Read More

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 21 ബുധനാഴ്ച യൂട്യൂബ് ചാനലില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ് സമയത്തിനുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും കിട്ടി. ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ (Golden Play button) സ്വന്തമാക്കിയിരിക്കുകായണ് താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗോൾഡൺ പ്ലേബട്ടൺ തുറക്കുന്നതിന്റെ വീഡിയോയും താരം ചാനലിലൂടെ പങ്കുവെച്ചു. തന്റെ കുടുംബത്തിനൊപ്പമാണ് ഗോൾഡൺ പ്ലേബട്ടൺ തുറന്നത്. റൊണാഡോയുടെ മക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം. നിലവിൽ 1.42 കോടി സബ്സ്ക്രൈബേഴ്സ് ആണ് താരത്തിനുള്ളത്. ‘എൻ്റെ കുടുംബത്തിന് ഒരു സമ്മാനം. എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി!’, താരം കുറിച്ചു. ഒറ്റ മണിക്കൂറിൽ 12 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ് ചാനൽ സ്വന്തമാക്കിയത്. UR · Cristiano എന്ന യൂട്യൂബ്…

Read More

കുടുംബശ്രീയുടെ രുചിനിറഞ്ഞ “ലഞ്ച്‌ ബോക്‌സ്‌’ എറണാകുളത്തും എത്തുന്നു. ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന “ലഞ്ച് ബെൽ’ പദ്ധതിവഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാരിലേക്ക്‌ എത്തുക. സ്റ്റീൽ ചോറ്റുപാത്രങ്ങളിൽ പച്ചക്കറി, മീൻ, ഇറച്ചി വിഭവങ്ങളും എറണാകുളത്തിന്റെ തനതുവിഭവങ്ങളും എത്തിക്കുകയാണ്‌ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭനടപടികൾ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. എറണാകുളം നഗരത്തിലും തൃക്കാക്കരയിലുമാണ്‌ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്ന്‌ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ ടി എം റെജീന പറഞ്ഞു. കാക്കനാട്‌ സിവിൽ സ്‌റ്റേഷനിൽ ക്യാന്റീൻ നടത്തുന്ന കുടുംബശ്രീ യൂണിറ്റ്‌ തൃക്കാക്കര ഭാഗത്ത്‌ ഭക്ഷണമെത്തിക്കും. ഇതുകൂടാതെ മറ്റു രണ്ട്‌ യൂണിറ്റുകളെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. കൂടുതൽ സിഡിഎസുകളിൽ ചർച്ചകൾ നടക്കുകയാണെന്നും റെജീന പറഞ്ഞു. പദ്ധതി അതിവേഗം ജില്ലയിൽ നടപ്പാക്കാനാണ്‌ ശ്രമം. സംസ്ഥാന മിഷനുമായി ചേർന്ന്‌ ഒരുക്കങ്ങൾ വേഗത്തിലാക്കും. ആദ്യഘട്ടമായി തിരുവനന്തപുരത്ത്‌ ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. പൂർണമായും ഹരിതചട്ടം പാലിച്ച്‌ ഭക്ഷണം വിതരണം ചെയ്യുന്നുവെന്നത്‌ ലഞ്ച്‌ ബെല്ലിന്റെ പ്രത്യേകതയാണ്‌. ഐടി ഹബ്ബായതുകൊണ്ടാണ്‌ തൃക്കാക്കര ഉൾപ്പെടുത്തിയത്‌. കാക്കനാട്‌…

Read More

സെൽഫ് മെയ്ഡ് സ്ത്രീകളുടെ കഥകൾ എന്നും എല്ലാവർക്കും പ്രചോദനം തന്നെയാണ്. പ്രത്യേകിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളും, പ്രതിബന്ധങ്ങളും, പരാജയങ്ങളും മറികടന്നു വന്ന സ്ത്രീകൾ. ഇത്തരം വിജയകഥകളിൽ ഒന്നാണ് മീരയുടേതും. ആയുർവേദത്തിൽ വൈദഗ്ധ്യമുള്ള ഇന്ത്യയിലെ പ്രശസ്ത പ്രകൃതിദത്ത സൗന്ദര്യവർദ്ധക ബ്രാൻഡുകളിലൊന്നായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ സ്ഥാപകയും, സിഎംഡിയുമാണ് മീര കുൽക്കർണി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളായി അറിയപ്പെടുന്ന മീരയുടെ തുടക്കം വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ അതിജീവിച്ചാണ് മീര ഇന്നത്തെ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നത്. 20 -ാം വയസിൽ വിവാഹിതയായ മീരയുടെ ജീവിതം തകിടം മറിയാൻ അധികം സമയം വേണ്ടി വന്നില്ല. ഭർത്താവിന്റെ ബിസിനസ് പരാജയപ്പെട്ടതോടെ അദ്ദേഹം മദ്യത്തിൽ അഭയം പ്രാപിച്ചു. പ്രശ്‌നങ്ങൾ രൂക്ഷമായതോടെ മീരയ്ക്ക് ഈ ബന്ധം അവസാനിപ്പിക്കണ്ടിവന്നു. രണ്ടു കുട്ടികൾക്കൊപ്പം മതാപിതാക്കളുടെ തണലിലേയ്ക്കു മാറിയ മീരയുടെ ജീവിതത്തിലേക്ക് വിധി വീണ്ടും വില്ലനായി. 28-ാം വയസിൽ മീരയ്ക്ക് മാതാപിതാക്കളെയും നഷ്ടമായി. പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടാൻ തുടങ്ങിയപ്പോൾ വരുമാനത്തിനായി അവൾക്ക്…

Read More

ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂര്‍. 91.4 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ കപൂറിന് നിലവിലുള്ളത്. 91.3 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത്. മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ലോകനേതാവാണ് മോദി. 101.2 മില്യണിലധികം പേരാണ് മോദിയെ ട്വിറ്ററിൽ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂര്‍. യഥാക്രമം 271 മില്യണും 91.8 മില്യണും ഫോളോവേഴ്‌സുള്ള ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയുമാണ് ഇന്ത്യയില്‍നിന്ന് ശ്രദ്ധയേക്കാള്‍ ഫോളോവേഴ്‌സുള്ള സെലിബ്രിറ്റികൾ. ഓഗസ്റ്റ് 15 റിലീസ് ചെയ്ത സ്ത്രീ 2 സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ശ്രദ്ധ കപൂറിന് പുതിയ നേട്ടം. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന് 85.1 മില്യണും ദീപിക പദുക്കോണിന് 79.8 മില്യണുമാണ് ഫോളോവേഴ്‌സിന്റെ എണ്ണം. എക്‌സില്‍ (പഴയ ട്വിറ്റർ) മറ്റ് ലോകനേതാക്കളേക്കാള്‍ ഏറെ മുന്നിലാണ് നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ജോ…

Read More

ശബരിമല(Sabarimala) സന്നിധാനത്ത് കഴിഞ്ഞ ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന് റിപ്പോർട്ട്. ഇതിനായി ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തു. 1.16 കോടിക്കാണ് സ്വകാര്യകമ്പനി കരാർ എടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. 2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്. എന്നാൽ ഹർജിയിൽ ആരോപിച്ച കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരനായില്ല. ഇതോടെ കേസ് തള്ളിപ്പോയി. എന്നാൽ അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു. ഇതോടെ 6,65,127 ടിൻ കേടായ അരവണ സന്നിധാനത്ത് കെട്ടിക്കിടന്നു. ഇത് പിന്നീട് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശിച്ചു. എന്നാൽ നടപടികൾ നീണ്ടുപോയി. പുതിയ അറിയിപ്പ് പ്രകാരം സെപ്റ്റംബറോടെ കേടായ അരവണ പൂർണമായും നീക്കം ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എന്ന കമ്പനിയാണ് അരവണ…

Read More

24 തവണ ഗ്രാമി ജേതാവായ സംഗീതജ്ഞൻ ആണ് ജയ് സി. പാടെക് ഫിലിപ്പ്, ഔഡെമർസ് പിഗ്വെറ്റ്, റിച്ചാർഡ് മില്ലെ തുടങ്ങിയവരുടെ വാച്ചുകളുടെ അസൂയാവഹമായ ശേഖരം അദ്ദേഹത്തിന് ഉണ്ട്. ഫാനാറ്റിക്സ് ഫെസ്റ്റിനിടെ അദ്ദേഹം തൻ്റെ 40/40 ക്ലബ് പോപ്പ്-അപ്പിൽ പുതുതായി പുറത്തിറക്കിയ ബുഗാട്ടി ടൂർബില്ലൺ വാച്ച് പ്രദർശിപ്പിച്ചിരുന്നു. ജേക്കബ് ആൻഡ് കമ്പനിയുടെ അഭിപ്രായത്തിൽ, ഈ ഏറ്റവും വലിയ വാച്ച് സ്വന്തമാക്കിയ ആദ്യത്തെയാളാണ് ജയ് സി. ജൂൺ അവസാനത്തോടെ അനാച്ഛാദനം ചെയ്യപ്പെട്ട, ബുഗാട്ടി ടൂർബില്ലൺ കാറിനോടുള്ള ബഹുമാനാർത്ഥം ആണ് ഈ ടൂർബില്യൺ വാച്ച് സൃഷ്ടിച്ചത്. ബുഗാട്ടിയും ജേക്കബ് & കമ്പനിയും 2019-ൽ ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. അതിനുശേഷം ആഡംബരവും പ്രകടനവും ഗുണനിലവാരവും സമന്വയിപ്പിക്കുന്ന നിരവധി ഡിസൈനുകൾ ഇവർ പുറത്തിറക്കി. ഏറ്റവും പുതിയ ഈ വാച്ച് യഥാർത്ഥ ഓട്ടോമോട്ടീവ് മെഷിനറിയെ അനുകരിക്കുന്നതാണ്. 52 എംഎം ബ്ലാക്ക് ടൈറ്റാനിയം കെയ്‌സ് ആണ് ടൂർബിലോണിൻ്റെ പുറംഭാഗത്തുള്ളത്. മുൻ ഗ്രില്ലിന് രണ്ട് കൂളിംഗ് ഇൻലെറ്റുകൾ ഉണ്ട്. കാറിൻ്റെ ജാലകങ്ങളെ പ്രതിഫലിപ്പിക്കുന്ന…

Read More

കേരള ഐടി പാര്‍ക്കുകളിലേക്കുള്ള ഇന്‍റേണ്‍ഷിപ്പ് പരിപാടിയായ ഇഗ്നൈറ്റ് 2.0 ലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് കാമ്പസുകളിലേക്കാണ് ബിരുദധാരികള്‍ക്ക് ഇന്‍റേണ്‍ഷിപ്പിനുള്ള സൗകര്യം ഒരുക്കുന്നത്. ആറുമാസമാണ് ഇന്‍റേണ്‍ഷിപ്പിന്‍റെ കാലാവധി. ഇന്‍റേണ്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ വീതം പ്രതിമാസം സ്റ്റൈപന്‍റ് നല്‍കും. കമ്പനികള്‍ക്ക്തത്തുല്യമായതുകയോ അതില്‍ കൂടുതലോ നല്‍കാവുന്നതാണ്. തൊഴില്‍പരിചയം നേടാനും ഭാവിയിലേക്ക് മികച്ച ജോലി ലഭിക്കാനും ഇത് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കും. മികച്ച ഉദ്യോഗാര്‍ഥികളെ വ്യവസായങ്ങള്‍ക്ക് ലഭിക്കാനും ഇതു വഴി സാധിക്കും.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ത്ഥികളും തൊഴിലുടമകളും https://ignite.keralait.org/ വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. അവസാന തിയതി ആഗസ്റ്റ് 31 ആണ്. സ്വകാര്യമേഖലയിലുള്ള കമ്പനികളുടെ സഹകരണത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണ് ഇഗ്നൈറ്റ്. ഐടി-ഐടി അനുബന്ധമേഖലയിലെതൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാനും ആവശ്യമായ പ്രതിഭകളെ ലഭിക്കാനുള്ള ലക്ഷ്യത്തോടെ 2022 ലാണ് സര്‍ക്കാര്‍ ഈ പദ്ധതി തുടങ്ങിയത്. Kerala’s IGNITE 2.0 programme is inviting fresh graduates to apply for a six-month internship with a monthly stipend…

Read More