Author: News Desk

കൊച്ചി വാട്ടർ മെട്രോ ഏപ്രിൽ 25ന് സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കും. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി ദ്വീപുകളിലേക്ക് യാത്രാ സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോ ഉടൻ സർവീസ് ആരംഭിക്കും. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി എന്നാണ് കണക്കുകൾ .  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ മെട്രോയ്ക്ക് സമാനമായ പദ്ധതികൾ ആലോചനയിലാണെന്നത് ഇതിന് തെളിവാണ്.  വാട്ടർ മെട്രോയുടെ  ദൈനംദിന യാത്രകൾക്കാണ്  കൊച്ചി വാട്ടർ മെട്രോ ഊന്നൽ നൽകുക. കൂടുതൽ ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് ടൂറിസം സാധ്യതകൾ വിനിയോഗിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകൾ ക്രമീകരിക്കുന്നതും വാട്ട‍ർ മെട്രോ പരിഗണിക്കുകയാണ് . 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെങ്കിലും  വിവിധ യാത്രാപാസ്സുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ  ദ്വീപ്…

Read More

 ഇന്ത്യൻ വിപണിയിൽ മത്സരത്തിനിറക്കാൻ  ടെസ്‌ല തങ്ങളുടെ  സ്റ്റാൻഡേർഡ് ഇവി ബ്രാൻഡുകളുടെ (TESLA EV BRANDS) ഉത്പാദനം ജർമ്മനിയിലെ ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ  വന്നാൽ ടെസ്‌ലയുടെ  ‘ഏറ്റവും താങ്ങാനാവുന്ന കാറിന്’ വേണ്ടിയുള്ള ആദ്യത്തെ യൂറോപ്യൻ ഇതര വിപണിയായി ഇന്ത്യ മാറും. പണ്ട് കാലത്തു ഇന്ത്യൻ വ്യവസായ രരംഗത്തേക്കു സുസുക്കി കടന്നു വന്നതുപോലെ, അടുത്തിടെ ഇന്ത്യൻ മൊബൈൽ നിർമാണ മേഖലയിലേക്ക്  Apple കടന്നുവന്നതു പോലെ വിപ്ലവകരമാകും  ടെസ്‌ലയുടെ  ഇന്ത്യൻ രംഗപ്രെവേശം എന്നാണ് വിപണിയുടെ വിലയിരുത്തൽ. ലോകത്തിലെ മുൻനിര ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല തങ്ങളുടെ ബെർലിനിലെ  ഫാക്ടറിയിൽ നിന്നും  ഇന്ത്യൻ വിപണിയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ  എത്തിക്കും. ഈ വർഷാവസാനം അവ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.    ജർമ്മനിയിലെ ബെർലിനിലെ  ഫാക്ടറിയിൽ ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നതിനായി ടെസ്‌ല അതിൻ്റെ സ്റ്റാൻഡേർഡ് ബ്രാൻഡുകളുടെ  ഉൽപ്പാദനം ആരംഭിച്ചതിന്  ഒപ്പം ഒരു ചാർജിംഗ് ഇക്കോസിസ്റ്റം നിർമ്മിക്കാനും  തീരുമാനിച്ചിട്ടുണ്ട്.  വികസ്വര രാജ്യങ്ങൾക്കായി ഇന്ത്യയിൽ വാഹനങ്ങൾ…

Read More

നല്ല സിനിമയെ പിന്തുണയ്ക്കുന്നത് ആരാണ്, ഏതാണ് നല്ല സിനിമ  എന്നതിനെ കുറിച്ച് ഓൺലൈനിൽ തമിഴ്, തെലുങ്ക് ആരാധകർക്കിടയിൽ   സംവാദം രൂക്ഷമാകുന്നു. പൃഥ്വിരാജിൻ്റെ ആടുജീവിതം എന്ന ചിത്രമാണ് അടുത്തിടെ നടന്ന പോരാട്ടത്തിന് പിന്നിലെ കാരണം. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത  ചിത്രം തെലുങ്കിൽ  മോശം പ്രകടനമാണ് കാണിക്കുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. തെലുങ്ക് പ്രേക്ഷകർ നല്ല സിനിമയെ പിന്തുണയ്ക്കാത്തതും മസാല എൻ്റർടെയ്‌നറുകളിലേക്ക് ചായുന്നതുമാണ് ആടുജീവിതം തെലുങ്കിൽ ശ്രദ്ധ  നേടാതെ പോകാൻ  കാരണമെന്ന് സമൂഹമാധ്യമങ്ങളിൽ വാദം ശക്തമാകുന്നു.   സാക്നിൽക് റിപ്പോർട്ട് പ്രകാരം ആറ് ദിവസം കൊണ്ട്, ആടുജീവിതം ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 81 കോടി രൂപയാണ്. ഇന്ത്യയിൽ, ചിത്രം 46 കോടി രൂപ നേടിയിട്ടുണ്ട്, അതിൽ 32 കോടിയും കേരളത്തിൽ നിന്നാണ്. തമിഴ്‌നാട്ടിൽ ചിത്രം 5.4 കോടിയും, കർണാടകയിൽ നിന്നും 3.4 കോടിയും, തെലുങ്ക് ഭാഷാ സംസ്ഥാനങ്ങളായ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും…

Read More

ഫോബ്‌സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യമായി ഇടം പിടിച്ച   മലയാളി വനിത ഇതാണ്. സാറാ ജോർജ് മുത്തൂറ്റ്. 1.5 ബില്യൺ ഡോളറാണ് സാറയുടെ ആസ്തി.  12518 കോടി രൂപ വരുമിത് .സാറാ ജോർജ് മുത്തൂറ്റ് ഉൾപ്പെടെ 12 മലയാളികൾ ഫോർബ്‌സ് വേൾഡ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സാറാ ജോർജ് മുത്തൂറ്റ് വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭ കൂടിയാണ്. ഡൽഹിയിലെ സെൻ്റ് ജോർജ്ജ് സ്കൂൾ, പോൾ ജോർജ്ജ് ഗ്ലോബൽ സ്കൂൾ എന്നീ രണ്ട് സ്കൂളുകളുടെ ഡയറക്ടറാണ്. സാറാ ജോർജ് മുത്തൂറ്റിന് 2021ൽ അന്തരിച്ച തൻ്റെ ഭർത്താവ് ജോർജ് മുത്തൂറ്റിന്റെ അനന്തരാവകാശമായി ലിസ്‌റ്റഡ് ഗോൾഡ് ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് ഫിനാൻസിൽ ഓഹരി ലഭിച്ചു.എം.ജി. ജോർജ്ജ് മുത്തൂറ്റിൻ്റെ മുത്തച്ഛൻ 1887-ൽ തടിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വ്യാപാരിയായിരുന്നു, ബ്രിട്ടീഷുകാർ നടത്തുന്ന വലിയ തോട്ടങ്ങൾക്ക് റേഷൻ വിതരണം ചെയ്തു വ്യാപാര മേഖലയിലേക്ക് കടന്നയാളാണ്. മുത്തൂറ്റ് ഫിനാൻസ് കമ്പനിക്ക് ഇന്ത്യയിലുടനീളം 4,700 ശാഖകളുണ്ട്, കൂടാതെ പ്രതിദിനം 200,000-ത്തിലധികം ഉപഭോക്താക്കൾക്ക്…

Read More

ഫോബ്‌സിന്റെ 2024 ലെ ശതകോടീശ്വര പട്ടിക പ്രകാരം 2024 മാർച്ച് 8 വരെ  ആഗോള ശതകോടീശ്വരന്മാരുടെ എണ്ണം 2,698 ആയി ഉയർന്നു.1987-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ശതകോടീശ്വരന്മാരിൽ 19 മടങ്ങ് വർധന രേഖപ്പെടുത്തി.നിലവിൽ ഏകദേശം 724 ശതകോടീശ്വരന്മാരുള്ള, അമേരിക്കയാണ് പട്ടികയിൽ  മുന്നിൽ. ബെർണാഡ് അർനോൾട്ട് (Bernard Arnault)ആസ്തി: $233 ബില്യൺ ലോകത്തിലെ ഏറ്റവും വലിയ ധനികനായി ഫോബ്‌സ് പട്ടികയിൽ  ഒന്നാം സ്ഥാനത്തുള്ളത് ഫ്രാൻസിലെ ശത കോടീശ്വരൻ  ബെർണാഡ് അർനോൾട്ട്. ഏകദേശം 70 പ്രശസ്ത ഫാഷൻ, സൗന്ദര്യവർദ്ധക ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ Moët Hennessy Louis Vuitton (LVMH) ൻ്റെ സിഇഒയും ചെയർമാനുമാണ് ബെർണാഡ് അർനോൾട്ട്.   കമ്പനിയുടെ ഉത്പന്നങ്ങളിൽ ലൂയിസ് വിറ്റൺ, ക്രിസ്റ്റ്യൻ ഡിയർ, മോറ്റ് & ചാൻഡൺ, സെഫോറ, ടിഫാനി ആൻഡ് കമ്പനി എന്നിവ ഉൾപ്പെടുന്നു.   ഇലോൺ മസ്‌ക് (Elon Musk) ആസ്തി:   $320 ബില്യൺ 52 കാരനും, അമേരിക്കയിലെ ടെക്‌സാസിൽ…

Read More

ഒരു വർഷം മുമ്പ് ബൈജൂസ്‌ ഉടമ ബൈജു രവീന്ദ്രൻ്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. എന്നാൽ ഇന്ന് അത് പൂജ്യത്തിലേക്കു കൂപ്പു കുത്തിയിരിക്കുന്നു. ഒരു സ്റ്റാർട്ടപ്പ് ശത കോടീശ്വരന്റെ ലോകം കണ്ട വമ്പൻ തകർച്ചയാണിത്. ബൈജു രവീന്ദ്രൻ്റെ ആസ്തിയിൽ ഈ കുത്തനെ ഇടിവ് സംഭവിച്ചത്  ബൈജൂസ്‌  സ്റ്റാർട്ടപ്പിനെ പിടിച്ചുകുലുക്കിയ ഒന്നിലധികം പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ്.കഴിഞ്ഞ വർഷം ഫോബ്‌സ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ബൈജു രവീന്ദ്രൻ ഇടംപിടിച്ചിരുന്നു. ഇന്ന് ബൈജുവിൻ്റെ വിദേശ നിക്ഷേപവും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ED ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രൻ്റെ ആസ്തി 17,545 കോടി രൂപയായിരുന്നു (2.1 ബില്യൺ ഡോളർ). കൂടാതെ   ‘ലോകത്തിലെ ഏറ്റവും സമ്പന്നരുടെ’ നിരവധി പട്ടികകളിലും  അദ്ദേഹം ഇടം നേടി. എന്നാൽ  അടുത്തിടെ പുറത്തിറക്കിയ ഫോബ്‌സ് ബില്യണയർ സൂചിക 2024 Forbes Billionaire Index 2024 അനുസരിച്ച്,ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യമായി . ലിസ്റ്റിൽ നിന്ന് ബൈജുവിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി ഫോർബ്സ്…

Read More

വിമാനത്തിൽ കുടുങ്ങിയ യാത്രക്കാർക്കു ബോർഡിങ്ങിന് ശേഷം യാത്ര റദ്ദാക്കി പുറത്തിറങ്ങാൻ പാടില്ലെന്ന നിയമമൊക്കെ മാറി. ഇനി മുതൽ ബോർഡ് ചെയ്‌ത വിമാനം പുറപ്പെടാൻ വൈകിയാൽ യാത്രക്കാർക്ക് ടെർമിനലിലേക്ക് ഇറങ്ങാം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (BCAS) ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങളിലാണ് വിമാനയാത്രക്കാർക്ക് ആശ്വാസകരമാകരുന്ന പുതിയ തീരുമാനങ്ങൾ വന്നിരിക്കുന്നത്. വിമാന യാത്രയിൽ പലരുടെയും പ്രശ്നം വിമാനം വൈകുന്നതാണ്. ബോര്‍ഡിങ് നടത്തി വിമാനത്തിനുള്ളിൽ കയറിയ ശേഷം വിമാനം അനിശ്ചിതമായി പല കാരണങ്ങളാൽ നിർത്തിയിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വരും എന്നതാണ് കൂടുതൽ പ്രതിസന്ധി. അതിനു പരിഹാരമായി ബോർഡിങ് ചെയ്ത ശേഷം വിമാനം പുറപ്പെടുന്നത് വൈകിയാൽ യാത്രക്കാരെ പുറത്ത് കടക്കാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. വിമാനയാത്ര റദ്ദാക്കി തിരികെ പോകുന്നവർക്കാണ് ഈ നിർദേശങ്ങൾ ബാധകമാകുക. ബോർഡിംഗിന് ശേഷം ദീർഘനേരം വിമാനം വൈകുകയോ മറ്റ് അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, ബന്ധപ്പെട്ട വിമാനത്താവളത്തിൻ്റെ പുറപ്പെടൽ ഗേറ്റ് വഴി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കും.…

Read More

ബംഗളൂരുവിലെ  വർധിച്ചുവരുന്ന ജലക്ഷാമം ഉൾപ്പെടെയുള്ള നഗര വെല്ലുവിളികൾ നേരിടാൻ  കേരളത്തിലെ ഒരു കൂട്ടം സംരംഭകർ രംഗത്ത് . FixBengaluru എന്ന കമ്മ്യൂണിറ്റി  അരുൺ പെരൂളി, ദീപക് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബംഗളുരുവിലെ ജല പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകും. ഇതിനായി  AI ടെക്നോളജിയുടെ സഹായത്തോടെ ആധികാരിക ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനങ്ങൾ ഉറപ്പാക്കും. നിപ വൈറസ് ബാധ, കേരളത്തിലെ വെള്ളപ്പൊക്കം തുടങ്ങിയ  പ്രതിസന്ധി കൈകാര്യം ചെയ്ത സ്റ്റാർട്ടർപ്പ്  സംംരംഭകനാണ്  അരുൺ പെരൂളി. അരുൺ പെരൂളിയുടെ ക്രൈസിസ് മാനേജ്‌മെൻ്റ് കമ്മ്യൂണിക്കേഷനിലെ വൈദഗ്ദ്ധ്യം ദുരന്തസമയത്ത് തെറ്റായ വിവരങ്ങളെ തടയുന്നതിൽ നിർണായക പങ്കു വഹിക്കും. AI അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിൽ കൃത്യവും വിശ്വസനീയവുമായ വിവര വ്യാപനം ഉറപ്പാക്കുന്നു. AI-അധിഷ്ഠിത ഡാറ്റാ വിശകലനം ഉപയോഗിച്ച്, അരുൺ പെരൂളിയുടെ ടീം ബംഗളൂരുവിൻ്റെ വിവിധ പ്രദേശങ്ങളിലുടനീളം ജലവിതരണ ആവശ്യങ്ങൾ തിരിച്ചറിയാൻ ലക്ഷ്യമിടുന്നു.ജലവിതരണം ഒപ്റ്റിമൈസ് ചെയ്യാനും ഇതു വഴി ആവശ്യമുള്ളവരിലേക്ക് ജലവിതരണം ഉറപ്പാക്കാനും സഹായിക്കുന്നു, FixBengaluru കമ്മ്യൂണിറ്റിയിലെ ഒരു സംരംഭകനായ ദീപക് രവീന്ദ്രൻ സ്മാർട്ട്ഫോണുകളുടെ…

Read More

നാല് വർഷം മുമ്പ്   മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന ട്രെയിൻ നിരക്കിലെ ഇളവുകൾ പിൻവലിച്ചതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ നേടിയത്  5,800 കോടി രൂപ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകൾ പുറത്തു വന്നത്. കോവിഡ് -19 കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 2020 മാർച്ച് 20 ന് റെയിൽവേ മന്ത്രാലയം മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്ത ട്രെയിൻ നിരക്കുകളിലെ ഇളവുകൾ പിൻവലിച്ചു. അതിനുമുമ്പ് ട്രെയിൻ നിരക്കിൽ മുതിർന്ന പൗരന്മാരായ സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡറുകൾക്കും 40 ശതമാനവും ഇളവ് നൽകിയിരുന്നു. ഇത് പിൻവലിച്ചതിന് ശേഷം, മുതിർന്ന പൗരന്മാർ ട്രെയിൻ യാത്രകൾക്ക് മറ്റ് യാത്രക്കാർക്ക് തുല്യമായ മുഴുവൻ നിരക്കും നല്കിയാണിപ്പോൾ യാത്ര ചെയ്യുന്നത്.   2020 മാർച്ച് 20 മുതൽ 2024 ജനുവരി 31 വരെ റെയിൽവേയ്ക്ക് 5,875 കോടിയിലധികം അധിക വരുമാനം ലഭിച്ചതായി മധ്യപ്രദേശ് ആസ്ഥാനമായുള്ള ചന്ദ്ര ശേഖർ ഗൗർ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ഒന്നിലധികം അപേക്ഷകൾക്ക്…

Read More

കുറച്ച് ദിവസം അവധിയെടുത്ത് എങ്ങോട്ടെങ്കിലും പോകാമെന്ന് വിചാരിച്ചാൽ ‘അലക്ക് കഴിഞ്ഞ് കാശിക്ക് പോകാൻ പറ്റില്ല’ എന്ന പഴഞ്ചൊല്ലാണ് പലർക്കും ഓർമ വരിക. ജോലി തീരാതെ അവധി കിട്ടുന്നില്ല, അവധി കിട്ടുമ്പോഴായിരിക്കും പ്രതീക്ഷിക്കാതെ എന്തെങ്കിലും വന്നുപെടുന്നത്. ജോലിക്കും കിട്ടാത്ത അവധിക്കുമിടയിൽ പെട്ട് തകർന്ന എത്രയെത്ര ട്രിപ്പ് മോഹങ്ങൾ… ജോലിത്തിരക്കിനിടയിൽ വെക്കേഷൻ എന്ന ആലോചനകൾ ആലോചനകൾ മാത്രമായി അവശേഷിച്ച നാളുകൾ… പക്ഷേ, ഇപ്പോൾ ഇതെല്ലാം പഴങ്കഥയാണ്. ആർക്കും എവിടെയിരുന്നും ജോലി ചെയ്യാവുന്ന സാഹചര്യം ഇന്നുണ്ട്. ലോകത്ത് കോവിഡ് കൊണ്ടുവന്ന മാറ്റങ്ങളിലൊന്ന്! വീട്ടിലിരുന്നും നന്നായി പണിയെടുക്കാമെന്ന് കമ്പനികളും ജീവനക്കാരും തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു കോവിഡ്. കോവിഡും ലോക്ഡൗണും കഴിഞ്ഞിട്ടും പലരും ഓഫീസുകളിലേക്ക് മടങ്ങിയില്ല. കോവിഡ് പരിചയപ്പെടുത്തിയത് വർക്ക് ഫ്രം ഹോം സംസ്‌കാരമായിരുന്നു. വർക്ക് നിയർ ഹോമും കടന്ന് ഇപ്പോഴത് വർക്കേഷനിൽ എത്തി നിൽക്കുകയാണ്. ജോലിയും വെക്കേഷനും ഒരുമിച്ച് ആസ്വദിക്കാൻ പറ്റുന്ന വർക്കേഷൻ ഇന്ത്യയിലും വേരുറച്ച് കഴിഞ്ഞു. വർക്കേഷന് കേരളത്തിലേക്ക് എത്തുന്നവരുടെയും ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നവരുടെയും…

Read More