Author: News Desk
ബിസിനസിൽ ഉൾപ്പെടെ ഏത് മേഖലയിൽ ആണെങ്കിലും പ്രായം വെറും നമ്പർ മാത്രമാണ് എന്ന് തെളിയിച്ച നിരവധി ആളുകൾ ഉണ്ട്. അവരിൽ ഒരാൾ ആണ് ഒരു മെഡിക്കൽ സാമ്രാജ്യത്തിന്റെ മേൽനോട്ടം വഹിക്കുന്ന 90 വയസ്സുള്ള വ്യവസായി ആയ ഡോ. പ്രതാപ് സി. റെഡ്ഡി. 26858 കോടി ആസ്തിയുള്ള ഇദ്ദേഹം ഈ പ്രായത്തിലും ദിവസവും രാവിലെ 10 മണിക്ക് ജോലി ആരംഭിക്കുകയും വൈകുന്നേരം 5 മണി വരെ അദ്ദേഹം ജോലി ചെയ്യുകയും ചെയ്യാറുണ്ട്. അപ്പോളോ ഹോസ്പിറ്റൽസിൻ്റെ സ്ഥാപകനായ പ്രതാപ് സി റെഡ്ഡി, ഇന്ത്യയിലെ ഏറ്റവും പ്രചോദിപ്പിക്കുന്ന വ്യവസായ പ്രമുഖരിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ മഹത്തായ വിജയം കരിയറിൽ ഉണ്ടാക്കി കഴിഞ്ഞിട്ടും ഈ പ്രായത്തിലും വിരമിക്കൽ എന്ന പരമ്പരാഗത സങ്കൽപ്പത്തിന് വഴങ്ങാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹം തൻ്റെ ജോലിയിൽ അർപ്പണബോധത്തോടെ തുടരുകയാണ്. റെഡ്ഡിയുടെ യാത്ര ആരംഭിക്കുന്നത് ചെന്നൈയിൽ നിന്നാണ്, അവിടെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എംബിബിഎസ് ബിരുദം നേടിയത്. പിന്നീട് ഹൃദ്രോഗ വിദഗ്ധനായി യുഎസിൽ…
ഗൂഗിളിലെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല തുടങ്ങിയ ബില്യൺ ഡോളർ കമ്പനികളുടെ നിരവധി ഇന്ത്യൻ സിഇഒമാരെ നമുക്കറിയാം. ഈ പട്ടികയിൽ ഒരു പുതിയ പേരുകൂടി ഉണ്ട്. മൊണ്ടാനയിൽ ആസ്ഥാനമുള്ള മൾട്ടി ബില്യണയർ ഡാറ്റ ക്ലൗഡ് കമ്പനിയായ സ്നോഫ്ലെക്ക്, ഗൂഗിളിൻ്റെ പരസ്യ വിഭാഗത്തിൻ്റെ മുൻ മേധാവി ശ്രീധർ രാമസ്വാമിയെ അവരുടെ പുതിയ സിഇഒ ആയി നിയമിച്ചിരിക്കുകയാണ്. സ്നോഫ്ലേക്കിലെ ഇന്ത്യൻ വംശജനായ ആദ്യ സിഇഒയാണ് ശ്രീധർ. ഗൂഗിളിൽ 15 വർഷത്തെ സേവനത്തിന് ശേഷം ആണ് ശ്രീധർ സ്നോഫ്ലെക്കിലേക്ക് മാറിയത്. ഗൂഗിളിന്റെ പരസ്യ വിഭാഗത്തെ 1.5 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറിലേക്ക് വളർത്തിയ ആളാണ് ശ്രീധർ. സുന്ദർ പിച്ചൈ സിഇഒ ആയി സ്ഥാനം ഏറ്റെടുത്ത് മൂന്ന് വർഷത്തിന് ശേഷം രാമസ്വാമി കമ്പനി വിടുകയായിരുന്നു. സ്നോഫ്ലേക്കിൻ്റെ സിഇഒ ആയും ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായിരുന്നു ശ്രീധർ. 399680 കോടി രൂപയാണ് സ്നോഫ്ലേക്ക് കമ്പനിയുടെ…
ഈ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. പ്രത്യേകിച്ചും കോവിഡ് കാലം പിന്നിട്ടത്തിന് ശേഷം. ഒരു വരുമാന മാർഗം കൂടിയായതിനാൽ കൂടുതൽ ആളുകൾ. അക്കൂട്ടത്തിൽ കേരളത്തിൽ തരംഗം സൃഷ്ടിച്ച ഒരു ചാനൽ കൂടിയുണ്ട്. സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ഫാമിലി യുട്യൂബ് ചാനലാണ് കെ എല്‍ ബ്രോ ബിജു ഋത്വിക് ആണ്. ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യയും മരുമകളും ഉൾപ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യൺ യുട്യൂബ് ചാനലും ഇവരുടേതാണ്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ അൻപത് മില്യൺ(5.35 കോടി സബ്സ്ക്രൈബേഴ്സ്) എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി. ദില്ലിയിൽ വച്ച് നടന്ന ചടങ്ങിൽ യുട്യൂബിന്റെ അധികാരികൾ ആണ് ഏറ്റവും കൂടുതൽ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടൻ ഇവർക്ക് സമ്മാനിച്ചത്. ഇതിന്റെ സന്തോഷം ബിജു തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടൻ…
അടുത്തിടെ ആയിരുന്നു നടി ശോഭിത ധൂലിപാലയുമായുള്ള നാഗ ചൈതന്യയുടെ വിവാഹനിശ്ചയം. എല്ലാവരെയും അമ്പരിപ്പിച്ച ഈ വാർത്ത പുറത്തുവിട്ടത് നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുന അക്കിനേനി ആണ്. ഈ സന്തോഷകരമായ വാർത്തകൾക്കിടയിൽ ആരാധകർ ഏറ്റവും അധികം ചർച്ച ചെയ്തത് ഈ കുടുംബത്തിൻ്റെ സമ്പത്തിനെക്കുറിച്ച് ആണ്. റിപ്പോർട്ടുകൾ പ്രകാരം നാഗ ചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സമന്ത വിവാഹമോചനം നേടി കുടുംബത്തിൽ നിന്നും പോയതോടെ അക്കിനേനി കുടുംബത്തിൻ്റെ ആസ്തി 100 കോടി കുറഞ്ഞു എന്നാണ് പറയപ്പെടുന്നത്. 2017 ൽ ആയിരുന്നു അക്കിനേനി കുടുംബത്തിലേക്കുള്ള സമന്തയുടെ പ്രവേശനം. ഈ വിവാഹത്തിന് ശേഷം ഇവരുടെ മൊത്തത്തിലുള്ള സമ്പത്ത് ഗണ്യമായി ഉയരുകയും ഏകദേശം 100 കോടിയോളം ഈ കുടുംബത്തിലേക്ക് വരികയും ചെയ്തിരുന്നു. ആ നൂറു കോടി ആണ് ഈ വിവാഹമോചനത്തോടെ ഇവർക്ക് നഷ്ടം വന്നിരിക്കുന്നത്. അക്കിനേനി കുടുംബം ഇപ്പോഴും ഗണ്യമായ ആസ്തി നിലനിർത്തുന്നവരാണ്. നിലവിൽ 3654 കോടിയാണ് ഈ കുടുംബത്തിന്റെ മൊത്തം ആസ്തി. കുടുംബത്തിൻ്റെ സമ്പത്തിൽ ഭൂരിഭാഗവും…
സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമായാണ് 20 ലക്ഷത്തോളം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇതിനുള്ള പരിശീലനം നൽകിയ ശേഷം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇത് പുതുക്കിയ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി തെളിയിച്ചു തന്നത്. അഞ്ച്, ഏഴ് ക്ലാസുകളിലെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) പാഠപുസ്തകങ്ങളിൽ ആണ് ഇത് ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങളാൽ ഉണ്ടായ സമീപകാല സംഭവങ്ങളെത്തുടർന്ന് യുകെ ദേശീയ പാഠ്യപദ്ധതിയിൽ സമാനമായ ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇത്ഈ കേരളവും പിന്തുടരാൻ ഒരുങ്ങുകയാണ്. വ്യാജ വാർത്തകളും ദുരുദ്ദേശ്യപരവുമായ ഉള്ളടക്കം തിരിച്ചറിയാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന അധ്യായങ്ങളാണ് പുതിയ ഐസിടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു. VI, VIII, IX, X ക്ലാസുകളിലെ ഐസിടി പാഠപുസ്തകങ്ങൾ അടുത്ത വർഷം പരിഷ്കരിക്കുമ്പോൾ ഈ…
ആത്യന്തികമായി ചില സ്ഥലങ്ങളുടെ ഐഡൻ്റിറ്റികളായി മാറുന്ന ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനം ആ സ്ഥലങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ഓർമ്മയിൽ വരുന്ന ആ സ്ഥലത്തിന്റെ മാത്രം പ്രത്യേകത ആയ ചില കാര്യങ്ങൾ ആയിരിക്കും. ജയ്പൂരിൻ്റെ കാര്യവും അങ്ങനെ തന്നെ ആണ്. ജയ്പൂരിനെക്കുറിച്ച് മനസ്സിൽ ആദ്യം വന്നത് നീല നിറമുള്ള സെറാമിക്ക് പാത്രങ്ങൾ ആണ്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന അതിമനോഹരമായ ഈ നീല സെറാമിക്ക്പാത്രങ്ങൾ ജയ്പൂരിലെ പരമ്പരാഗത കലയായി അംഗീകരിക്കപ്പെട്ടിരിക്കുന്നവ ആണ്. ഈ കലയ്ക്ക് യഥാർത്ഥത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഇതിനെക്കുറിച്ചുള്ള അതിശയകരമായ വസ്തുത ഇത് ജയ്പൂർ നഗരത്തിൽ നിന്ന് ഉത്ഭവിച്ചതല്ല എന്നതാണ്. മംഗോളിയൻ കരകൗശലത്തൊഴിലാളികൾ ആദ്യമായി വികസിപ്പിച്ചെടുത്തതും ഇറക്കുമതി ചെയ്തതുമായ കലയാണ് ഇത്. എന്നാൽ 14-ാം നൂറ്റാണ്ടിൽ മുസ്ലീം ഭരണാധികാരികൾക്കൊപ്പം ഇത് ഇന്ത്യയിലെത്തി. മസ്ജിദുകളും ശവകുടീരങ്ങളും കോട്ടകളും മനോഹരമായി ചായം പൂശിയ ടൈലുകൾ കൊണ്ട് അലങ്കരിക്കാൻ മാത്രമാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. കാലക്രമേണ, നീല സെറാമിക്ക് പാത്രങ്ങളുടെ രൂപത്തിലേക്ക് ഇവ മാറ്റം ചെയ്യപ്പെട്ടു.…
പൊതുമേഖലാ സ്ഥാപനമായ ഗെയിലിൽ വൻ തൊഴിൽ അവസരം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഗെയിൽ വർക്ക് സെൻ്ററുകളിൽ/യൂണിറ്റുകളിൽ വിവിധ വകുപ്പുകളിലായി 391 നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്‌തികകളും ഒഴിവും: ജൂനിയർ എൻജിനിയർ (കെമിക്കൽ) 2, ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ) 1, ഫോർമാൻ (ഇലക്‌ട്രിക്കൽ) 1, ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ) 14, ഫോർമാൻ (സിവിൽ) 6, ജൂനിയർ സൂപ്രണ്ട് (ഔദ്യോഗിക ഭാഷ) [പോസ്റ്റ് കോഡ്-6] 5, ജൂനിയർ രസതന്ത്രജ്ഞൻ 8, ജൂനിയർ അക്കൗണ്ടന്റ് 14, ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി) 3, ഓപ്പറേറ്റർ (കെമിക്കൽ) 73, ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) 44, ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) 45, ടെക്നീഷ്യൻ (മെക്കാനിക്കൽ) 39, ടെക്നീഷ്യൻ (ടെലികോം & ടെലിമെട്രി) 11, ഓപ്പറേറ്റർ (ഫയർ) 39, ഓപ്പറേറ്റർ (ബോയിലർ) 8, അക്കൗണ്ട്സ് അസിസ്റ്റന്റ്…
ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് എംപോക്സ് വ്യാപനത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലും സമീപ രാജ്യങ്ങളിലുമാണ് എംപോക്സ് വ്യാപനം ഭീഷണിയാകുന്നത്. അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എംപോക്‌സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ പതിമൂവായിരത്തിലധികം ആളുകൾക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്‌സ് പിടിപ്പെട്ട് 450 ലേറെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയിലാണ് രോഗം കൂടുതൽ വ്യാപിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേരത്തെ മങ്കിപോക്സ് എന്ന പേരിലായിരുന്നു ഈ…
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ധനവും ഝാര്‍ഖണ്ടിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് കാരണം. പീക്ക് സമയത്ത് (വൈകീട്ട് ഏഴുമണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. വൈകീട്ട് ഏഴ് മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കെ.എസ്.ഇ.ബി.അറിയിച്ചു. KSEB has warned of possible electricity regulation in Kerala due to a significant power shortfall caused by increased demand and a generator failure at the Maithon power station.…
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയപതാക ഉയർത്തിയ മൂന്നാമത്തെ പ്രധാനമന്ത്രി ആയി നരേന്ദ്ര മോദി. 11–ാം തവണയാണ് നരേന്ദ്ര മോദി പതാക ഉയർത്തിയത്. ജവഹർലാൽ നെഹ്റുവാണ് കൂടുതൽ തവണ ( 17 തവണ) പതാക ഉയർത്തിയത്. ഇന്ദിരാഗാന്ധി 16 തവണ പതാക ഉയർത്തി. 10 തവണയാണ് മൻമോഹൻ സിങ് പതാക ഉയർത്തിയത്. ഇത്തവണയും ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുവാൻ മോദി എത്തിയത് പ്രത്യേക സ്റ്റൈലിൽ തന്നെ ആയിരുന്നു. വെള്ള കുർത്തയും ഇളം നീല ബന്ദ്ഗാല ജാക്കറ്റും ധരിച്ച് മോദി എത്തിയപ്പോൾ ഇത്തവണയും വ്യത്യസ്തമായത് തലപ്പാവാണ്. എല്ലാ സ്വാതന്ത്ര്യ ദിനത്തിലും നിറപ്പകിട്ടാർന്ന തലപ്പാവ് ധരിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി 2024ലും ആവർത്തിച്ചു. ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളുള്ള രാജസ്ഥാനിലെ പരമ്പരാഗത രീതിയിലുള്ള തലപ്പാവാണ് പ്രധാനമന്ത്രി മോദി ധരിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ഒരു പരമ്പരാഗത ടെക്സ്റ്റൈൽ ടൈ ഡൈ ആയ ലെഹേരിയ ഡിസൈൻ…