Author: News Desk
രാകേഷ് ശര്‍മ്മയ്‌ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ ആവാൻ ഒരുങ്ങുകയാണ് ശുഭാന്‍ഷു ശുക്ല. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി നാസയുടെ സഹകരണത്തോടെയാണ് ശുഭാന്‍ഷുവിനെ ഐഎസ്ആര്‍ഒ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. സംഘത്തിലെ മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരാണ് ബാക്കപ്പ് യാത്രികന്‍. ഗഗൻയാൻ ദൗത്യത്തിനായി ഐഎസ്ആര്‍ഒ തെരഞ്ഞെടുത്ത നാല് പേരിലുള്ളവരാണ് ഇരുവരും. ആക്സിയം-4 എന്നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. നാസയുമായി സഹകരിച്ച് ആക്‌സിയം എന്ന സ്വകാര്യ കമ്പനി നടത്തുന്ന നാലാം ബഹിരാകാശ ദൗത്യമാണിത്. ശുഭാന്‍ഷു ശുക്ലയ്‌ക്കൊപ്പം പോളണ്ട്, ഹങ്കറി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് മൂന്ന് പേരും ആക്സിയം-4 ദൗത്യത്തിലുണ്ടാകും. ശുഭാന്‍ഷുവിന് ഏതെങ്കിലും കാരണത്താല്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍ 48കാരനായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രികനാകും. ദൗത്യത്തിന് മുന്നോടിയായി ഇരുവര്‍ക്കും എട്ട് ആഴ്‌ച നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനം നല്‍കും. നിലവില്‍ ഗഗൻയാൻ ദൗത്യത്തിന്‍റെ ഭാഗമായി ഇവര്‍ പരിശീലനത്തിലാണ്. 1984ല്‍ സഞ്ചരിച്ച രാകേഷ് ശര്‍മ്മയാണ്…
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തത്തെ അനുസ്മരിച്ച് കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2047 ൽ വികസിത ഭാരതം ആണ് ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വൈകാതെ മാറും. ഉദ്പാതന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കി. ആവശ്യമുള്ളവൻ്റെ വാതിൽക്കൽ സർക്കാരുണ്ട്. ബഹിരാകാശ രംഗത്ത് ഇന്ത്യ വലിയ ശക്തിയായി തീർന്നെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ പ്രതീക്ഷ നൽകിയിരിക്കുന്നു. വടക്കുകിഴക്കൽ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. രാജ്യത്തെ രണ്ടരക്കോടി വീടുകളിൽ വൈദ്യുതിയെത്തി. കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ സുശക്തമായ നടപടികൾ ഉണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുവർണ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. മധ്യവർഗത്തിണ് ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കാനായി. ബഹിരാകാശ…
പിഎച്ച്.ഡി പഠിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പ്രോഗ്രാമായ പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പ് (പിഎംആർഎഫ്) ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ബിരുദം ആണ് യോഗ്യത. ഈ ഫെലോഷിപ്പ് യോഗ്യരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും പ്രചോദനവും വാഗ്ദാനം ചെയ്യുന്നു. യോഗ്യതാ മാനദണ്ഡം 4/5 വർഷത്തെ ബിരുദ പ്രോഗ്രാമുകൾ, 5 വർഷത്തെ ഇൻ്റഗ്രേറ്റഡ് M.Tech പ്രോഗ്രാമുകൾ, 2 വർഷത്തെ M.Sc പ്രോഗ്രാമുകൾ, അല്ലെങ്കിൽ IISc, IIT-കൾ, NIT-കൾ, IIEST, കേന്ദ്ര ധനസഹായമുള്ള ഐഐഐടികൾ, IISER-കളിൽ നിന്നുള്ള സയൻസ് ആൻഡ് ടെക്നോളജിയിൽ 5 വർഷത്തെ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളുടെ അവസാന വർഷ വിദ്യാർത്ഥികൾ. അപേക്ഷകർക്ക് 10-പോയിൻ്റ് സ്കെയിലിൽ കുറഞ്ഞത് 8.0 CGPA/CPI ഉണ്ടായിരിക്കണം.ഗേറ്റ് യോഗ്യത നേടിയ അല്ലെങ്കിൽ ആദ്യ വർഷത്തിന് ശേഷം കുറഞ്ഞത് 8.0 CGPA ഉള്ള M.Tech/MS പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അർഹതയുണ്ട്. ഫെലോഷിപ്പ് ആനുകൂല്യങ്ങൾ: ആദ്യ രണ്ട് വർഷത്തേക്ക് പ്രതിമാസം 70,000 രൂപ.മൂന്നാം വർഷം പ്രതിമാസം 75,000 രൂപ.നാലാമത്തെയും അഞ്ചാമത്തെയും…
രാജ്യം ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ സുപ്രധാന ദിനം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസംഗവും പരേഡും കൊണ്ട് അടയാളപ്പെടുത്തും. രണ്ട് നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച പോരാട്ടത്തെ ആദരിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച പതിനായിരക്കണക്കിന് ആളുകളെ ആദരിക്കുകയും ചെയ്തുകൊണ്ടാണ് ഓരോ സ്വാതന്ത്ര്യ ദിനവും കടന്നു പോകുന്നത്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സർക്കാരിൻ്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന ‘വിക്ഷിത് ഭാരത്’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൻ്റെ തീം. ഈ വർഷം നമ്മൾ ആഘോഷിക്കുന്നത് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻ്റെ 77-ാമതെ ആഘോഷമാണോ അല്ലെങ്കിൽ 78-ാമത്തെ ആണോ എന്ന കാര്യത്തിൽ ആണ് എല്ലാവർക്കും ഏറ്റവും കൂടുതൽ സംശയമുണ്ടാകാറുള്ളത്. 1947 ആഗസ്ത് 15 ന് ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിച്ചു. അന്നുമുതൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948…
1929 ഫെബ്രുവരി 10ന് ആയിരുന്നു ഇന്ത്യക്കാരനായ ഒരാൾക്ക് ആദ്യമായി പൈലറ്റ് ലൈസൻസ് ലഭിക്കുന്നത്. ദീർഘകാലം ടാറ്റ ഗ്രൂപ്പ് സാരഥിയായിരുന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ ആയിരുന്നു ആ സ്വപ്നനേട്ടത്തിന്റെ ഉടമ. എയ്റോ ക്ലബ് ഓഫ് ഇന്ത്യ ആൻഡ് ബർമയിൽനിന്നും അദ്ദേഹത്തിനു ലഭിച്ച ലൈസൻസിൽ നമ്പർ ഒന്ന് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവായാണു ജെ.ആർ.ഡി.ടാറ്റ അറിയപ്പെടുന്നത്. അഞ്ച് വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് അദ്ദേഹത്തിന് വിമാനങ്ങളോടുള്ള അഭിനിവേശം. 15 വയസ്സായപ്പോൾ, ജെആർഡി ടാറ്റ പൈലറ്റാകാനും വ്യോമയാനരംഗത്ത് തുടരാനും തീരുമാനിച്ചു. 24-ാം വയസ്സിൽ അദ്ദേഹം ഫ്ലൈയിംഗ് ലൈസൻസ് എടുക്കാൻ വേണ്ടി മുന്നിട്ടിറങ്ങി. അദ്ദേഹത്തിന് മുമ്പ് പലരും രജിസ്റ്റർ ചെയ്തെങ്കിലും ജെആർഡിയാണ് ഫ്ലൈയിംഗ് ടെസ്റ്റിൽ ആദ്യം വിജയിച്ചത്. അദ്ദേഹം ആരംഭിച്ച ടാറ്റാ ഏവിയേഷൻ സർവീസസ് ആണ് രാജ്യത്തെ ആദ്യ വിമാനക്കമ്പനി. തൻ്റെ ഏവിയേറ്റർ ലൈസൻസ് ഉപയോഗിച്ച് 1932ൽ കറാച്ചിയിൽനിന്നു മുംബെയിലേക്കും അവിടെനിന്ന് അഹമ്മദാബാദിലേക്കും ഒറ്റയ്ക്കു വിമാനം പറപ്പിച്ച് ഇന്ത്യൻ വ്യോമഗതാഗതത്തിനു ടാറ്റ തുടക്കമിട്ടു. 1933ൽ കറാച്ചി–മദ്രാസ് സർവീസ്…
ഉത്തർപ്രദേശിലെ അയോധ്യയിൽ ചരിത്രപ്രസിദ്ധമായ രാമക്ഷേത്രത്തിന്റെ ഉത്‌ഘാടനം നടന്നത് 2024 ജനുവരി 22 ആം തീയതി ആയിരുന്നു. 2020-ൽ ക്ഷേത്രത്തിനു തറക്കല്ലിട്ടതും ക്ഷേത്രം ഉത്‌ഘാടനം നടത്തിയതും എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അയോദ്ധ്യയിലെ ഈ രാമക്ഷേത്രത്തിന് ഇതുവരെ സംഭാവന ആയി ലഭിച്ചത് 5,500 കോടി രൂപ ആണെന്നാണ് കണക്കുകൾ. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 11 കോടി രൂപ വിദേശ സംഭാവനയായി മാത്രം ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2000 കോടിയിലധികം രൂപ സംഭാവന ലഭിച്ചതായി ഹിന്ദി വാർത്താ പ്രസിദ്ധീകരണമായ അമർ ഉജാല റിപ്പോർട്ട് ചെയ്യുന്നു. 2021-ൽ ക്ഷേത്രനിർമ്മാണത്തിനായി നടത്തിയ ധനശേഖരണത്തിനിടെ, 3,500 കോടി രൂപയാണ് ലഭിച്ചത്. അയോധ്യ രാം മന്ദിർ ട്രസ്റ്റ് രാജ്യത്തിൻ്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും സംഭാവന നൽകുന്നവരുടെയും അന്താരാഷ്ട്ര സംഭാവനകളുടെയും പതിനായിരത്തിലധികം രസീതുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ജനുവരിയിൽ ഉത്‌ഘാടനം കഴിഞ്ഞ ശേഷം ഫെബ്രുവരി 24 നുള്ളിൽ തന്നെ ക്ഷേത്രത്തിന് 25 കിലോ സ്വർണ്ണവും വെള്ളിയും ഉൾപ്പെടെ 25 കോടി രൂപയുടെ സംഭാവന…
കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ പുതിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയിൽ ആദ്യ കപ്പൽ എത്തി. കൊച്ചി തുറമുഖ അതോറിറ്റിക്ക് കീഴിൽ എറണാകുളം വില്ലിങ്ടൺ ഐലൻഡിലുള്ള 42 ഏക്കറിൽ 970 കോടി രൂപ ചെലവിട്ട് യാഥാർഥ്യമാക്കിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയുടെ (ISRF) സാങ്കേതിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യക്തമാക്കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കപ്പലായ എച്ച്എസ്‍സി പരലിയാണ് (HSC Parali) അറ്റകുറ്റപ്പണിക്കായി വന്നത്. 6,000 ടൺ ഷിപ്പ് ഭാരശേഷിയും ആറ് വർക്ക്സ്റ്റേഷനുകളും ഏകദേശം 1,400 മീറ്റർ ബെർത്തുമുള്ളതാണ് ഐഎസ്ആർഎഫ്. 130 മീറ്റർ വരെ നീളമുള്ള വെസ്സലുകളെ കൈകാര്യം ചെയ്യാം. ഒരേ സമയം 6 വെസ്സലുകളെ വരെ കൈകാര്യം ചെയ്യാനാകുമെന്നതും പ്രത്യേകതയാണ്. 1,800 കോടി രൂപ ചെലവഴിച്ച് കൊച്ചിൻ ഷിപ്പ്‍യാർഡിന് സമീപം തേവരയിൽ സജ്ജമാക്കുന്ന പുതിയ ഡ്രൈഡോക്കിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. ഏകദേസം 30 നില…
സംരംഭകർക്ക് ഏറെ ആശ്വാസമായി സഹകരണ ബാങ്കിങ് മേഖലയിൽ കൂടുതൽ സംഘങ്ങൾക്ക് പണമിടപാടിന് അനുമതി നല്കാൻ കേന്ദ്ര സഹകരണ വകുപ്പ് ഒരുങ്ങുന്നു. ഇതോടെ ക്ഷീരസംഘങ്ങൾക്കടക്കം വായ്‌പേതര സഹകരണ സംഘങ്ങൾക്ക് ഇനി ബാങ്കിങ് ഇടപാടുകൾ തുടങ്ങാം. നിരവധി ചെറുകിട സംരംഭകർക്ക് തങ്ങളുടെ പണമിടപാടുകൾ ഇങ്ങനെ അനായാസമാകും. ക്ഷേത്രമേഖലയിലടക്കം സംരംഭകർക്ക് ദൈനംദിന പണമിടപാടുകൾ ഇനി തങ്ങളുടെ സംഘങ്ങൾ വഴി നടത്താം. സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്‌പോണ്ടന്റ് എന്നനിലയിലാണ് പ്രാഥമിക സഹകരണ സംഘങ്ങൾക്കും, വായ്‌പേതര സഹകരണസംഘങ്ങൾക്കും വലിയ മാറ്റത്തിന് വഴിതുറക്കുന്ന അനുമതി നൽകുക. അക്കൗണ്ട് തുടങ്ങുക, നിക്ഷേപം വാങ്ങുക, പണം കൈമാറ്റം ചെയ്യുക തുടങ്ങി സേവനങ്ങൾക്ക് അനുമതി നൽകും. സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്‌പോണ്ടന്റായി കാർഷിക അനുബന്ധമേഖലകളിലായി പ്രവർത്തിക്കുന്ന എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളെയും അനുവദിക്കണമെന്നാണ് നിർദേശം. ക്ഷീരസംഘങ്ങൾക്കടക്കം അനുമതി ലഭിക്കും. പുതിയ അക്കൗണ്ട് തുടങ്ങുക, നിക്ഷേപം സ്വീകരിക്കുക, പണം പിൻവലിക്കുക, മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറ്റംനടത്തുക, ഓൺലൈൻ പണമിടപാട് സംവിധാനമൊരുക്കുക എന്നിങ്ങനെ 23 ബാങ്കിങ്…
2016 ഏപ്രിലിൽ ആണ് വരാനിരിക്കുന്ന ടെസ്‌ല മോഡൽ 3 മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇലോണ്‍ മസ്‌ക് ഇന്ത്യക്കാരെ ക്ഷണിച്ചത്. ഈ ക്ഷണം സ്വീകരിച്ച് വരാത്ത ഒരു കാറിന് വേണ്ടി $1,000 അതായത് (83000 രൂപ) ഡെപ്പോസിറ്റ് നൽകി സൈൻ ചെയ്‌ത ആദ്യ വ്യക്തികളിൽ ഒരാൾ ആയിരുന്നു വിശാൽ ഗോണ്ടൽ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ GOQii എന്ന ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകനും സിഇഒയുമായ വിശാലിന് ടെസ്ല ഈ വാഹനം എപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നോ കാറിന് എത്ര വില വരുമെന്നോ യാതൊരു ഉറപ്പും ഇല്ലായിരുന്നു. എന്നാൽ എലോൺ മസ്കിന്റെ ഈ കടുത്ത ആരാധകൻ മോഡൽ 3യെക്കുറിച്ച് ആവേശഭരിതനായി കാത്തിരിക്കാൻ തയ്യാറായിരുന്നു. വാഗ്‌ദാനം പൂർത്തീകരിക്കപ്പെട്ടില്ല ഇന്ത്യയിൽ കാറുകൾ വിൽക്കുമെന്ന ടെസ്‌ലയുടെ ആദ്യ വാഗ്ദാനത്തിന് എട്ടുവർഷം പിന്നിട്ടിരിക്കുന്നു. മറ്റ് വാഹന നിർമ്മാതാക്കൾ ഇതിനിടെ അവരുടെ ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കി. എന്നാൽ ചൈനയിൽ നിന്ന് ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റാനും ഒരു ഇന്ത്യൻ ഫാക്ടറി നിർമ്മിക്കുന്നതിനും ടെസ്ല ആലോചിച്ചിരുന്നു.…
മുന്‍നിര നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുകോണിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ താത്പര്യം പ്രകടിപ്പിക്കാറുമുണ്ട്. താരദമ്പതികള്‍ അടുത്തിടെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. സെപ്തംബറില്‍ പുതിയ അതിഥി എത്തുമെന്നായിരുന്നു രണ്‍വീര്‍ അറിയിച്ചത്. ദീപികയുടെയും രണ്‍വീറിന്റെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. എന്നാൽ ഇതിനിടെ ദീപിക പദുകോണും രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തു എന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ദീപിക ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് സൂചിപ്പിക്കുന്ന ദമ്പതികളുടെ ചിത്രവും വൈറലായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിൽ ആണ് ചിത്രങ്ങൾ പ്രചരിച്ചത്. പുതിയ അതിഥി എത്തി എന്ന രീതിയിൽ ആരാധകരും ഊഹിച്ചതോടെ സോഷ്യൽ മീഡിയ നിറയെ ഈ ചിത്രങ്ങളും അനുമോദന കുറിപ്പുകളും കൊണ്ട് നിറഞ്ഞു. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഓണലൈനിൽ പ്രചരിക്കുന്നത് കിംവദന്തികൾ ആണെന്നും എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ ആണ് ദീപികയുടെ കുഞ്ഞ് എന്ന രീതിയിൽ പ്രചരിക്കുന്നത്…