Author: News Desk
തോറ്റുകൊടുക്കില്ല എന്ന് തീരുമാനിക്കുന്നിടത്താണ് നമ്മൾ വിജയം കണ്ടെത്തുന്നത് എന്ന് തെളിയിച്ച നിരവധി ബിസിനസുകാർ നമുക്ക് ചുറ്റുമുണ്ട്. സംരംഭകത്വം എന്ന സ്വപ്നത്തിലേക്ക് എത്താൻ കടന്നുവന്ന വേദനകൾ നിറഞ്ഞതും അപമാനം നേരിട്ടതുമായ വഴികളെ കുറിച്ച് പലരും പറയുന്ന മോട്ടിവേഷൻ കഥകൾ മറ്റുള്ളവർക്ക് കൂടി പ്രചോദനം തന്നെയാണ്. കഠിനാധ്വാനവും അർപ്പണ ബോധവും കൈമുതലാക്കിയ പരാജയങ്ങളെ വലിയ വിജയമാക്കി മാറ്റിയ അങ്കുഷിന്റെ ജീവിത വിജയത്തിന്റെ കഥ ആണിത്. ഐഐടി ബിരുദധാരികൾ എന്ന് കേൾക്കുമ്പോൾ തന്നെ പലപ്പോഴും ഉയർന്ന ശമ്പളമുള്ള സ്ഥാനങ്ങളിൽ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ചില ടെക് കമ്പനികളിൽ ജോലി ചെയ്യുന്നവർ അല്ലെങ്കിൽ മികച്ച സ്ഥാനത്തിരിക്കുന്നവർ എന്ന് തന്നെയാണ് നമ്മുടെയൊക്കെ ചിന്തകൾ. മിക്ക ഐഐടിക്കാരും ഉയർന്ന ശമ്പളത്തോടെയുള്ള ജോലികൾ സ്വീകരിക്കുമ്പോൾ, കുറച്ചുപേർ സ്വന്തം കമ്പനികൾ തുടങ്ങാൻ പോകുന്നു. സ്വന്തമായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിച്ച അത്തരത്തിലുള്ള ഒരു ഐഐടി ബിരുദധാരിയാണ് അങ്കുഷ് സച്ച്ദേവ. ഐഐടി കാൺപൂർ പൂർവ്വ വിദ്യാർത്ഥിയായ അങ്കുഷ് സച്ച്‌ദേവ ബിരുദം പൂർത്തിയാക്കിയ ശേഷം സ്വന്തമായി…
പ്രാർത്ഥനയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അഗർബത്തി. അതിന്റെ മാർക്കറ്റ് സാധ്യത മനസ്സിലാക്കിയ വിദ്യാർത്ഥിസംരംഭകരായ അതുൽ മനോജും, ഹരികൃഷ്ണനും അതിനെ വരുമാനമാർമാക്കാൻ തീരുമാനിച്ചു. കളമശേരി ഐടിഐയിലെ വിദ്യാർത്ഥികളാണ് ചന്ദനത്തിരി സംരംഭത്തിലൂടെ ശ്രദ്ധ നേടുന്നത്. ഐടിഐയിലെ സൗഹൃദം, ബിസിനസ് പങ്കാളിത്തത്തിലേക്ക് വഴി മാറിയപ്പോൾ, ഈ സുഹൃത്തുക്കൾ ചന്ദനത്തിരി സംരംഭത്തിലൂടെ പുതിയ മാതൃക കാട്ടുകയായിരുന്നു. കളമശ്ശേരി ഗവ ഐടിഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡ് പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് ഇരുവരും.ഈ സംരംഭത്തിനുള്ള ആശയം ഹരി കൃഷ്ണന്റേത് ആയിരുന്നു. കോവിഡ് കാലത്തിന്റെ അവസാനങ്ങളിൽ ഹരികൃഷ്ണനും ജ്യേഷ്ഠനും നടത്തിക്കൊണ്ടിരുന്നത് ആയിരുന്നു ഈ ചന്ദനത്തിരി ബിസിനസ്. ഐടിഐയിൽ എത്തിയപ്പോൾ ഹരിയുടെ സുഹൃത്തായ അതുലിനോട് ഈ ബിസിനസ് ആശയം പറയുമ്പോഴും ഒരുമിച്ച് ഒരു സംരംഭം എന്ന ചിന്ത ഉണ്ടായിരുന്നില്ല. പിന്നീട് അതുൽ നൽകിയ പ്രോത്സാഹനവും ആത്മവിശ്വാസവുമാണ് സംരംഭത്തിലേക്ക് നയിച്ചത്. ആശയത്തെ സംരംഭത്തിലേക്ക് എത്തിക്കാൻ ഇരുവർക്കും തുണയായെത്തിയത് LEAP സംരംഭക പ്രോഗ്രാമാണ്. സംസ്ഥാനത്തെ 104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കാലത്തെ കഴിവുകളും…
ഇന്ത്യയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റൈഡ് ഷെയറിംഗ് കമ്പനിയാണ് ബ്ലൂസ്മാർട്ട് മൊബിലിറ്റി. 2019-ൽ അൻമോൽ സിംഗ് ജഗ്ഗി, പുനിത് കെ ഗോയൽ, പുനീത് സിംഗ് ജഗ്ഗി എന്നിവർ ചേർന്നാണ് ഇത് സ്ഥാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും ബ്ലൂസ്മാർട്ടിൽ 200 കോടി രൂപയുടെ ഫണ്ടിംഗ് നടത്തിയ നിക്ഷേപകരിൽ ഒരാളാണ്. ബ്ലൂസ്മാർട്ട്, ഒല, യൂബർ എന്നിവ പോലെയുള്ള ഒരു റൈഡ് ഹെയ്‌ലിംഗ് സേവനമാണ് നൽകുന്നത്. ആകെയുള്ള വെത്യാസം ബ്ലൂസ്‌മാർട്ട് ഡീൽ ചെയ്യുന്നത് ഇലക്ട്രിക് വാഹനങ്ങളിൽ മാത്രമാണ് എന്നതാണ്. ഓട്ടോമൊബൈൽ മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ ധോണി നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണിത്. ഇലക്ട്രിക് സൈക്കിൾ നിർമ്മാതാക്കളായ ഇമോട്ടോറാഡ്, യൂസ്ഡ് കാർ റീട്ടെയിലർ കാർസ് 24, ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമായ ഖതാബുക്ക് എന്നിവ ധോണിയുടെ മറ്റ് ചില നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. “ബ്ലൂസ്മാർട്ടിൻ്റെ ബിസിനസിൽ നിക്ഷേപം നടത്തുന്നത് ഒരു കമ്പനിയെ പിന്തുണയ്ക്കുക എന്നത് മാത്രമല്ല, നഗര ഗതാഗതത്തെ പുനർനിർമ്മിക്കുന്നതിൽ ബ്ലൂസ്മാർട്ടിൻ്റെ ശ്രമങ്ങളെ…
കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വിദശ മദ്യവും ലഭിക്കുമോ എന്നതാണിപ്പോഴത്തെ ചോദ്യം. കേരള സമൂഹം ഇത് അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. നികുതി വരുമാന സമാഹരണം തന്നെയാണ് സംസ്ഥാനങ്ങളുടെ താൽപര്യങ്ങളിൽ മുന്നിൽ നിൽക്കുന്നത്. എന്തായാലും ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം സ്വിഗ്ഗി , സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവ ഡെലിവറി ആപ്പുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. നിലവിൽ ബംഗാളും ഒഡീഷയും ഓൺലൈൻ മദ്യവിതരണത്തിന് അനുമതി നൽകിയിട്ടുണ്ട്. കേരളത്തിന് പുറമേ ഡൽഹി, ഹരിയാന, കർണാടക, പഞ്ചാബ്, ഗോവ, തമിഴ്നാട് എന്നിവയാണ് പദ്ധതി ആലോചിക്കുന്നതെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ ബീയറും വൈനും ആകും പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യുക. കേരളം ഇതിനോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്. വിദേശമദ്യത്തിൽ നിന്നുള്ള നികുതി വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് കേരളമടക്കം ഈ രീതിയിലേക്ക് ചിന്തിക്കുന്നത്. അങ്ങനെയെങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ…
കേരളത്തിലെ ബിഗ് ബ്രാൻഡുകളിൽ ഒന്നായ മലബാർ ഗ്രൂപ്പ് പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ജുവല്ലറി ബിസിനസിൽ പേരുകേട്ട മലബാർ ഗ്രൂപ്പ് ഫാമിലി എൻ്റർടൈൻമെൻ്റ് സെൻ്റർ (എഫ്ഇസി) സ്ഥാപിക്കാൻ പോകുകയാണ്. പ്ലേയാസ എന്ന ഈ ബ്രാൻഡ് കൊച്ചിയിൽ 23,000 ചതുരശ്ര അടി വിസ്തീർണമുള്ള ഔട്ട്‌ലെറ്റ് ആണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. 2024 അവസാനത്തോടെ പൂർത്തിയാകുമെന്ന് കമ്പനി ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. കൊച്ചിയിലെ എംജി റോഡിൽ പീവീസ് പ്രോജക്ട്‌സിൻ്റെ ഉടമസ്ഥതയിലുള്ള സെൻ്റർ സ്‌ക്വയർ മാളിലാണ് 20 കോടി രൂപയുടെ ഈ പദ്ധതി. റോളർ കോസ്റ്റർ, എൻഡി തിയേറ്റർ, കറങ്ങുന്ന തരം കറൗസൽ റൈഡുകൾ, വിശാലമായ സോഫ്റ്റ് പ്ലേ ഏരിയ, ബൗളിംഗ് ഏരിയ, 100-ലധികം വീഡിയോ ഗെയിമുകൾ എന്നിവയുൾപ്പെടെ 10-ലധികം അമ്യൂസ്‌മെൻ്റ് റൈഡുകൾ മലബാർ ഗ്രൂപ്പ് സംഘടിപ്പിക്കും. നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥിതി ചെയ്യുന്ന രണ്ട് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുന്നുണ്ട്. ഈ വർഷം കേരളത്തിൽ രണ്ട് ഔട്ട്‌ലെറ്റുകൾ കൂടി തുറക്കാനും അടുത്ത വർഷം ആദ്യത്തോടെ ബെംഗളൂരു, ചെന്നൈ,…
ഇന്ത്യയിലെ ശതകോടീശ്വൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം ആയിരുന്നു ഈ കഴിഞ്ഞ ദിവസം നടന്നത്. അനന്ത് അംബാനിയും രാധിക മർച്ചൻ്റുമായുള്ള വിവാഹം മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഡംബരപൂർവ്വം ആണ് നടന്നത്. വിവാഹ ചടങ്ങ് നടക്കുന്ന വേദിക്കുള്ളിലെ വിവിധ സോണുകളിലേക്ക് അതിഥികൾക്ക് പ്രവേശനത്തിനായി ക്യുആർ കോഡുകളും കളർ കോഡുചെയ്ത കയ്യിൽ ധരിക്കാവുന്ന റിസ്റ്റ് ബാൻഡുകൾ ഉൾപ്പെടെയുള്ള കർശന സുരക്ഷാ നടപടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള സിനിമാ സെലിബ്രിറ്റികൾ, വ്യവസായ പ്രമുഖർ, ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങിയവരുടെ ഒരു നിര തന്നെ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജൂലൈ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ‘ശുഭ് ആശിർവാദ്’ എന്ന പേരിൽ വധൂവരന്മാരെ ആശീർവദിക്കുന്ന ചടങ്ങ് നടന്നു. ജൂലായ് 14-ന് ‘മംഗൾ ഉത്സവ്’ എന്ന പേരിൽ നടന്ന ചടങ്ങോടെ ആഘോഷങ്ങൾ സമാപിക്കുകയും ചെയ്തു. ഓരോ ചടങ്ങിലേക്കും…
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ജൂലൈ 12 ന് ആയിരുന്നു ഇവരുടെ വിവാഹം എങ്കിലും, വിവാഹ ശേഷം ഉള്ളതും വിവാഹത്തിന് മുൻപുള്ളതുമായ ഇരു കുടുംബങ്ങളിലെയും എല്ലാ വിശേഷങ്ങളും ഇപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇടം പിടിക്കുന്നുണ്ട്. ഇതിനിടയിൽ കൗതുകകരമായ ഒരു വാർത്ത കൂടി ഉണ്ട്. വിവാഹത്തിനോടനുബന്ധിച്ച് അനന്ത് അംബാനി തന്റെ സുഹൃത്തുക്കൾക്കായി നൽകിയ വാച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏകദേശം രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് അനന്ത് സുഹൃത്തുക്കൾക്ക് സമ്മാനം ആയി നൽകിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ആഡംബര വാച്ച് നിർമാതാക്കളായ ഓഡെമാ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ഷാരൂഖ് ഖാൻ, രണ്‍വീർ സിങ്ങ്, മീസാൻ ജഫ്രി, ശിഖർ പഹാരിയ, വീർ പഹാരിയ എന്നിവരുള്‍പ്പെടെ സുഹൃത്തുക്കൾക്കായി അനന്ത്അംബാനി നല്‍കിയത്. അനന്ത് നല്‍കിയ ലിമിറ്റഡ് എഡിഷനായ ഈ വാച്ച് ധരിച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും…
പൊതുഗതാഗതത്തിനുള്ള സർക്കാർ പദ്ധതിയായ ‘വൺ ഇന്ത്യ – വൺ ടിക്കറ്റ്’ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡിഎംആർസി) സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റവും (സിആർഐഎസ്) ഇതിൽ പങ്കാളികളായി. ഡൽഹി മെട്രോ റെയിൽ ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിൻ്റെ ബീറ്റ പതിപ്പ് പുറത്തിറക്കിയതായി ഡിഎംആർസി പത്രക്കുറിപ്പിൽ പറയുന്നു. ഡൽഹി/എൻസിആറിലെ റെയിൽവേ, മെട്രോ യാത്രക്കാർക്കുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. ഐആർടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷൻ്റെ ആൻഡ്രോയിഡ് പതിപ്പിലും ഡിഎംആർസി ക്യു ആർ കോഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മെയിൻ ലൈൻ റെയിൽവേ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഡിഎംആർസി QR കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിൻ്റെ ബീറ്റ പതിപ്പാണ് പുറത്തിറക്കിയത്. പൂർണ്ണ പതിപ്പ് ലോഞ്ച് ഉടൻ പ്രതീക്ഷിക്കുന്നു. പുതിയ സിസ്റ്റത്തിൻ്റെ പ്രധാന സവിശേഷതകൾ അഡ്വാൻസ്ഡ് ബുക്കിംഗ്: റെയിൽവേയുടെ മുൻകൂർ റിസർവേഷൻ കാലയളവുമായി യോജിപ്പിച്ച് മെട്രോ ടിക്കറ്റുകൾ ഇപ്പോൾ 120 ദിവസം മുമ്പ് വരെ റിസർവ് ചെയ്യാം. വിപുലീകരിച്ച…
കോടികൾ ചിലവഴിച്ച അംബാനി കല്യാണത്തിന്റെ വിശേഷങ്ങൾ ഇതുവരെ സോഷ്യൽ മീഡിയയിൽ അവസാനിച്ചിട്ടില്ല. 5,000 കോടിയോളം രൂപ ആയിരുന്നു ഈ വിവാഹത്തിന്റെ മൊത്തം ചിലവ് എന്നാണ് റിപ്പോർട്ടുകൾ. 210 കോടി രൂപയാണ് ഭക്ഷണ സൽക്കാരങ്ങൾക്കായി മാത്രം അംബാനി കുടുംബം ചെലവാക്കിയത്. ഇന്ത്യയിൽ നിന്നും മറ്റുപല രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്ത ഈ ചടങ്ങിൽ വിളമ്പിയ വിഭവങ്ങൾക്കും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. കാവിയാർ ഉൾപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഏറെ വ്യത്യസ്തവും അപൂർവവുമായ വിഭവങ്ങളുടെ ഒരു നീണ്ട നിര ആയിരുന്നു അംബാനി കല്യാണത്തിലെ പ്രധാന ആകർഷണം. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന തദ്ദേശീയ മത്സ്യമായ ‘ബെലുഗ സ്റ്റർജൻ’ എന്ന മത്സ്യത്തിന്‍റെ മുട്ടയാണ് ‘കാവിയാര്‍’. ലോകത്തിലെ ഏറ്റവും ചിലവേറിയത് എന്ന് വിശേഷിപ്പിക്കുന്ന ഈ വിഭവം നിരവധി രാജ്യങ്ങളില്‍ ആഡംബര വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. 100 ഗ്രാമിന് 60000 രൂപ വരെയാണ് ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള വില. ഏറ്റവും ചെലവേറിയ കാവിയാർ വിഭവങ്ങളിലൊന്നാണ് ബെലുഗ കാവിയാർ. സ്റ്റർജൻ മത്സ്യങ്ങളിൽ…
വിഴിഞ്ഞത്ത് ഇരുപതിനായിരം കോടിയുടെ അധിക നിക്ഷേപം പ്രഖ്യാപിച്ച് അദാനി പോർട്ട്സ്. തുറമുഖത്തിന്റെ അടുത്ത മൂന്നുഘട്ടങ്ങൾ നാലുവർഷംകൊണ്ടു പൂർത്തിയാക്കുന്നതിനുള്ള നിക്ഷേപത്തിന് പുറമേയാണിത്. ക്രൂസ് ടെർമിനൽ, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിങ് യൂണിറ്റ്, ഫിഷിങ് ഹാർബർ, അനുബന്ധവികസനമായി സിമന്റ് ഗ്രൈൻഡിങ് പ്ലാന്റ്, സീഫുഡ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കാണ് അധിക നിക്ഷേപം . ട്രയൽ റൺ വിജയകരമായി തുടരുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി സാധ്യതകളാണ് തുറന്നു കാണിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് നിക്ഷേപം ഇരട്ടിയാക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. അടുത്ത മൂന്നുഘട്ടങ്ങൾക്കുവേണ്ടി പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് അദാനി പോർട്ട്സ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ പദ്ധതിപ്രകാരം 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കഴിഞ്ഞദിവസം മദർഷിപ്പിന് സ്വീകരണം നൽകിയ ചടങ്ങിൽ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനി വെളിപ്പെടുത്തിയിരുന്നു. 20 ലക്ഷം ടൺ ശേഷിയുള്ള സിമന്റ് ഗ്രൈൻഡിങ് പ്ലാന്റാണ് വിഴിഞ്ഞം പദ്ധതിപ്രദേശത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. സിമന്റ് നിർമാണത്തിനുവേണ്ട വിവിധഘടകങ്ങൾ ഇവിടെയെത്തിച്ച്…