Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി; 2000 രൂപ കൂടുമോ?
Schemes and policies

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി; 2000 രൂപ കൂടുമോ?

ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലെ ആനുകൂല്യം ഇക്കുറി ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും
News DeskBy News Desk19 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ കർഷകർക്ക് ആശ്വാസമാകുമോ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി? മൂന്നാംവട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി  ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ തുക വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു. 2,000 രൂപ വീതം 9.3 കോടി കർഷകർക്ക് ലഭ്യമാക്കാൻ 20,000 കോടിയോളം രൂപ വകയിരുത്താനുള്ള തീരുമാനമായിരുന്നു അത്.

പദ്ധതിയിലെ ആനുകൂല്യം ഇക്കുറി ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചാൽ അതിന്റെ ആനുകൂല്യം രാജ്യത്തെ ഇരട്ടി കർഷകർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ കുറഞ്ഞത്  30 ലക്ഷം കർഷകർക്ക്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആനുകൂല്യം ലഭിക്കാൻ അവസരമുണ്ടാകും.  പിഎം കിസാനിൽ അംഗങ്ങളായി കേരളത്തിൽ നിന്ന് 23.4 ലക്ഷം പേരുണ്ട്. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ 20.96 ലക്ഷം പേർ ആണുള്ളത്. കൂടുതൽ പേർ കേരളത്തിൽ നിന്നുണ്ടെന്നതും ശ്രദ്ധേയം. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകർക്ക്  ആവിഷ്കരിച്ച ഈ  പദ്ധതി ആശ്വാസം ഇരട്ടിയാക്കുമെന്നാണ് സൂചന. നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്നത്. ഇത് 8,000 രൂപയോ 10,000 രൂപയോ ആയി ഉയർത്തിയേക്കാമെന്നാണ് വിലയിരുത്തലുകൾ.

കർഷകർക്ക് വരുമാന പിന്തുണയെന്നോണം 2018 ഡിസംബർ ഒന്നിന് കേന്ദ്രം അവതരിപ്പിച്ചതാണ് പിഎം കിസാൻ പദ്ധതി. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ളവരാണ് ആനുകൂല്യത്തിന് അർഹർ. 100 ശതമാനവും കേന്ദ്രം പണം ചെലവിടുന്ന പദ്ധതിയാണ് പിഎം കിസാൻ. മഹാരാഷ്ട്രയും ഉത്തർപ്രദേശും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണെന്നതു പരിഗണിച്ചു  ബജറ്റിൽ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ സർക്കാർ ഉറപ്പാക്കിയേക്കും. ഇടക്കാല ബജറ്റിൽ പിഎം കിസാൻ പദ്ധതിക്കായി 60,000 കോടി രൂപയാണ് നിർമല നീക്കിവച്ചത്. സമ്പൂർണ ബജറ്റിൽ തുക 80,000 കോടി രൂപയായി ഉയർത്തിയേക്കുമെന്നും സൂചനകളുണ്ട്.

Will the PM Kisan Samman Nidhi scheme provide relief to Kerala farmers? With Narendra Modi’s third term, the scheme aims to support 30 lakh farmers in Kerala by potentially increasing the annual benefit from Rs 6,000 to Rs 8,000 or Rs 10,000.

banner business Channel I Am channeliam India MOST VIEWED Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil