Author: News Desk

ഇന്ത്യയുടെ പുതിയ ബാറ്റിങ് സെൻസേഷനായാണ് യുവതാരം യശ്വസി ജയ്സ്വാൾ അറിയപ്പെടുന്നത്. യുപിയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ക്രിക്കറ്റ് താരമായി വളർന്നിരിക്കുകയാണ് യശ്വസി. ക്രിക്കറ്റിലെ വളർച്ച താരത്തിന്റെ ആസ്തിയിലും പ്രതിഫലിച്ചു. 2024ലെ കണക്ക് പ്രകാരം 16 കോടി രൂപയാണ് ജയ്സ്വാളിന്റെ ആസ്തി. പ്രൊഫഷനൽ കരിയറിൽ ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം ഇത്രയും സമ്പാദ്യമുണ്ടാക്കിയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണറായ ജയ്സ്വാളിനെ 18 കോടി രൂപയ്ക്കാണ് ടീം 2025ൽ നിലനിർത്തയിത്. ഇത് 23കാരനായ താരത്തിന്റെ ആസ്തിയിലും വലിയ മുന്നേറ്റമുണ്ടാക്കി. ഐപിഎൽ വരുമാനത്തിനു പുറമേ നിലവിൽ 4 കോടി രൂപ ജയ്സ്വാളിന് ബിസിസിഐ വാർഷിക കരാറിൽ നിന്നും പ്രതിഫലമായി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ത്യയിലെ വമ്പൻ ബ്രാൻഡുകളായ ബൂസ്റ്റ്, ജെബിഎൽ ഇന്ത്യ, ബോട്ട്, ഫയർബോൾട്ട് തുടങേങിയവയുടെ ഐക്കൺ താരം കൂടിയാണ് യശ്വസി. ഇതും അദ്ദേഹത്തിന്റെ വരുമാനത്തിൽ വലിയ പങ്ക് വഹിക്കുന്നു. യശ്വസിക്ക് മുംബൈയിൽ സ്വനതമായി വീടുണ്ട്. യൂറോപ്പ്യൻ മാതൃകയിലുള്ള ഈ…

Read More

ഇംഗ്ലണ്ടിനെതിരായ ട്വൻ്റി ട്വൻ്റി മത്സരം ഒറ്റയ്ക്കു നിന്ന് പൊരുതി ജയിപ്പിച്ച് ആരാധകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് തിലക് വർമ്മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെച്ച തിലക് ആഢംബരജീവിതത്തിന്റെ പേരിലും വമ്പൻ വാഹനങ്ങൾ സ്വന്തമാക്കിയും വാർത്തയിൽ നിറഞ്ഞിരുന്നു. 22കാരനായ തിലക് വർമ്മയുടെ ആസ്തി ഏകദേശം 5 കോടി രൂപയാണ്. ആന്ധ്ര പ്രദേശിലെ സാധാരണ കുടുംബത്തിൽ ജനിച്ച തിലക് വർമ 2020 അണ്ടർ19 ലോകകപ്പ് ടീമിൽ ഇടം പിടിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2022ൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കി. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ബിസിസിഐ കരാറിനു പുറമേ ആഭ്യന്തര ക്രിക്കറ്റ്, ഐപിഎൽ കരാറുകൾ എന്നിവയിലൂടെയാണ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും. ബ്രാൻഡിങ്ങിൽ നിന്നും തിലകിന് വൻ തുക വരുമാനമായി ലഭിക്കുന്നുണ്ട്. ഇന്ത്യ.കോമിന്റെ കണക്കനുസരിച്ച് താരത്തിന് വിവിധ സ്രോതസ്സുകളിൽ നിന്നായി 25 ലക്ഷം രൂപ മാസ വരുമാനമുണ്ട്. Mercedes Benz S-Class, BMW 7 Series തുടങ്ങിയ ആഢംബര വാഹനങ്ങൾ താരം ഇതിനകം…

Read More

ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക് കാർ പുറത്തിറക്കി പൂനെ ആസ്ഥാനമായുള്ള വേയ്വ് മൊബിലിറ്റി (Vayve Mobility). രണ്ട് സീറ്റുകളുള്ള EVA സിറ്റി കാറാണ് വേയ്വ് മൊബിലിറ്റി പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ മുകളിൽ ഘടിപ്പിക്കാവുന്ന സോളാർ റൂഫ് പാനൽ ഉപയോഗിച്ച് വാഹനത്തിന്റെ റേഞ്ച് വർധിപ്പിക്കാനാകും എന്നതാണ് ‘ഇവ’യുടെ ഏറ്റവും വലിയ സവിശേഷത. ബാറ്ററിയും പ്ലാറ്റ്ഫോമും അടക്കവും ബാറ്ററി വാടകയ്ക്കും ഉപയോക്താക്കൾക്ക് തിഞ്ഞെടുക്കാനാകും. വർഷത്തിൽ 3000 കിലോമീറ്റർ വരെ വാഹനം സൗരോർജം ഉപയോഗിച്ച് ഓടിക്കാനാകുമെന്ന് കമ്പനി പറയുന്നു. 3.25 ലക്ഷം രൂപ മുതലാണ് ഇവയുടെ പ്രാരംഭ വില. 5.99 ലക്ഷം രൂപ വരെയുള്ള വിവിധ മോഡലുകൾ കമ്പനി വിണിയിലെത്തിക്കുന്നുണ്ട്. ബാറ്ററിയുടെ വ്യത്യാസത്തിന് അനുസരിച്ചാണ് ഓരോ മോഡലിന്റേയും വില. നോവ (9 കിലോവാട്ട്), സ്റ്റെല്ല (12 കിലോവാട്ട്), വേഗ (18 കിലോവാട്ട്) എന്നിങ്ങനെയാണ് മൂന്ന് മോഡലുകൾ. ഈ മോഡലുകൾക്ക് യഥാക്രമം 3.99 ലക്ഷം, 4.99 ലക്ഷം, 5.99 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. ഉയർന്ന മോഡലിന് 250…

Read More

പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹം ഉടനുണ്ടാകുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ വാർത്ത സത്യമാണെന്ന് ഗൗതം അദാനി തന്നെ നേരിട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്. ഗൗതം അദാനിയുടെ ഇളയ മകനായ ജീത് അദാനി ഫെബ്രുവരി ഏഴിന് അഹമ്മദാബാദിൽ വെച്ചാണ് വിവാഹിതനാകുക. ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവ ഷായാണ് വധു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാ കുംഭമേളയ്ക്കായി എത്തിയ ഗൗതം അദാനി മകന്റെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ലളിതമായ ചടങ്ങുകളായിരിക്കും നടത്തുക എന്നും സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്നും വിവാഹച്ചടങ്ങിൽ വൻ താരങ്ങൾ അണിനിരക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നേരത്തെ അമേരിക്കൻ ഗായികയായ ടെയ്ലർ സ്വിഫ്റ്റ് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. യുഎസിൽ പഠനം പൂർത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. നിലവിൽ അദാനി…

Read More

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ISRO) കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന കേന്ദ്രമായ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ ( LPSC ) മേധാവിയായി ശാസ്ത്രജ്ഞൻ എം. മോഹനെ നിയമിച്ചു. ഡോ. വി. നാരായണൻ ഐഎസ്ആർഒ ചെയർമാനായതിനെ തുടർന്നുണ്ടായ ഒഴിവിലാണ് എം. മോഹൻറെ നിയമനം. നിലവിൽ വിഎസ്എസ്‍സിയിൽ പ്രൊജക്റ്റ്സ് ഡയറക്ടറായ എം. മോഹൻ 2008ലെ ചന്ദ്രയാൻ1 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇന്ത്യൻ പതാക വിജയകരമായി പതിപ്പിച്ച മൂൺ ഇംപാക്ട് പ്രോബിൻറെ സിസ്റ്റം ലീഡറായിരുന്നു. ഐഎസ്ആ‌‌‌ർഓയുടെ സുപ്രധാന സാങ്കേതിക സ്ഥാപനമാണ് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻറർ. വികാസ് എഞ്ചിൻ, ക്രയോജനിക് എഞ്ചിനുകൾ തുടങ്ങിയ ഐഎസ്ആ‌‌‌ർഓയുടെ റോക്കറ്റ് എഞ്ചിനുകൾ വികസിപ്പിക്കുന്നത് ഈ കേന്ദ്രത്തിലാണ്. ആലപ്പുഴ സ്വദേശിയായ എം. മോഹൻ വിഎസ്എസ്‍സി പ്രൊജക്ട്സ് ഡയറക്ടർ ആകുന്നതിനു മുൻപ് ഗഗൻയാൻ പദ്ധതിയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ മേധാവിയായിരുന്നു. 1987ൽ ഐഎസ്ആർഒയിലെത്തിയ മോഹൻ വിഎസ്എസ്‌സി അസോസിയേറ്റ് ഡയറക്ടർ, ഡപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ചുമതലകളും…

Read More

ഏകം (Ekam) ഇക്കോ സൊല്യൂഷൻസിൻ്റെ സീറോഡർ (Zerodor) ജലരഹിത യൂറിനൽ സാങ്കേതികവിദ്യയെ പ്രകീർത്തിച്ച് സെറോദ സഹസ്ഥാപകനും സിഇഓയുമായ  നിതിൻ കമ്മത്ത്. ബെംഗളൂരുവിലെ സെറോദ ഓഫീസിലെ ശുചിമുറികളിൽ കൊണ്ടുവന്ന ബദൽ സംവിധാനം വാട്ടർ ബില്ലിൽ 50 ശതമാനം കുറവ് വരുത്തിയതായി നിതിൻ ചൂണ്ടിക്കാട്ടി. ആറ് മാസത്തോളമായി കമ്പനിയിൽ സീറോഡർ ജലരഹിത യൂറിനൽ സാങ്കേതികവിദ്യയാണ് സെറോദ സാധാരണ ശുചിമുറികൾക്ക് ബദലായി ഉപയോഗിക്കുന്നതെന്ന് നിതിൻ പറഞ്ഞു. ശുചിമുറികളിലെ പരമ്പരാഗത ഫ്ലഷിംഗിന് പകരം വെള്ളമില്ലാതെ ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന റിട്രോഫിറ്റ് ഉപകരണത്തലൂടെയാണ് സീറോഡർ ജലസംരക്ഷണത്തിൽ വേറിട്ടു നിൽക്കുന്നത്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ സീറോഡർ യൂറിനലിനെക്കുറിച്ച് നിതിൻ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഓഫീസുകൾക്കും റെസ്റ്റോറൻ്റുകൾക്കുമെല്ലാം ഉപയോഗിക്കാവുന്ന തരത്തിലുള്ള വെള്ളം ആവശ്യമില്ലാത്ത ശുചിമുറി സംവിധാനമാണ് Ekam ഇക്കോ സൊല്യൂഷൻസിന്റേത്. ജലസംരക്ഷണ പദ്ധതികൾക്ക് ഇത്തരം സംരംഭങ്ങൾ വലിയ ഗുണം ചെയ്യും-നിതിൻ എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു. പാരിസ്ഥിതിക ശുചിത്വവും സുസ്ഥിര ജീവിതവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് ഏകം ഇക്കോ സൊല്യൂഷൻസ്. ഇന്ത്യയിലുടനീളം…

Read More

ക്ലൗഡ് സോഫ്റ്റ് വെയർ കമ്പനിയായ സോഹോ (Zoho) കോർപറേഷൻ പുതിയ സിഇഒ ആയി ശൈലേഷ് കുമാർ ഡേവി. സ്ഥാനമൊഴിയുന്ന സിഇഒ ശ്രീധർ വെമ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സോഹോ കോർപറേഷന്റെ ഐടി മാനേജ്മെന്റ് വിഭാഗമായ മാനേജ് എഞ്ചിനിലെ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റാണ് ശൈലേഷ് ഡേവി. ചീഫ് സയന്റിസ്റ്റ് എന്ന നിലയിലുള്ള ഗവേഷണ സംബന്ധിയായ ചുമതലകളിലേക്ക് കടക്കുന്നതിനായാണ് താൻ സിഇഒ സ്ഥാനത്തു നിന്ന് മാറുന്നതെന്ന് ശ്രീധർ വെമ്പു എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെ അറിയിച്ചു. ശ്രീധർ വെമ്പുവിനൊപ്പം സോഹോയുടെ സഹസ്ഥാപകനാണ് ശൈലേഷ് കുമാർ ഡേവി. ഐഐടി മദ്രാസിൽ നിന്നും ബിടെക്കും എംടെക്കും നേടിയ അദ്ദേഹം സോഹോയിലെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നട്ടെല്ലാണ്. നെറ്റ് വർക്ക് പ്രൊജക്റ്റ് മേഖലയിലും അദ്ദേഹത്തിന് പ്രവൃത്തിപരിചയം ഉണ്ട്. നിർമിത ബുദ്ധി, മെഷീൻ ലേർണിങ് കേന്ദ്രീകരിച്ചുള്ള പുതിയ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് സോഹോ നേതൃമാറ്റത്തിലേക്ക് കടന്നിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. Shailesh Kumar Davey, Zoho’s co-founder and IIT Madras…

Read More

നാസ സ്‌പേസ് സ്‌റ്റേഷനിൽ നിന്നും മഹാ കുംഭമേളയുടെ വർണാഭ ചിത്രം പങ്കുവെച്ച് ശാസ്ത്രജ്ഞൻ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. കുംഭമേളയുടെ 13ാം ദിവസമായ ഞായറാഴ്ചയിലെ രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും അധികം മനുഷ്യർ ഒരുമിക്കുന്നതിന്റെ പ്രകാശമെന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ ഡോൺ പെറ്റിറ്റ് കുറിച്ചത്.ഗംഗാ തീരത്തെ ദീപാലങ്കാരങ്ങൾ കാണിക്കുന്ന ചിത്രം മഹാമകുംഭമേളയുടെ ഊർജ്ജം പങ്കുവയ്ക്കുന്നതാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുന്നു. അമേരിക്കൻ ബഹിരാകാശ ഗവേഷകനായ ഡൊണാൾഡ് പെറ്റിറ്റ് ബഹിരാകാശ ഗവേഷണ രംഗത്ത് ഇതിനോടകം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 555 ദിവസമായി തുടരുകയാണ് ഇദ്ദേഹം. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദശലക്ഷക്കണക്കിന് ആളുകളാണ് ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെനടക്കുന്ന മഹാകുംഭ മേളയിലേക്ക് എത്തുന്നത്. 13 കോടിയോളം ഭക്തരെയാണ് ഇത്തവണ മഹാകുംഭമേളയിൽ പ്രതീക്ഷിക്കുന്നത്. NASA astronaut Don Pettit captures the grandeur…

Read More

ഒഡീഷയുടെ ദ്വിവത്സര നിക്ഷേപക സംഗമമായ ഉത്കർഷ് ഒഡീഷ കോൺക്ലേവിന് ഇന്ന് തുടക്കമാകും. അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രതീക്ഷിക്കുന്ന സംഗമത്തിൽ 16ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രതിനിധികളും നിക്ഷേപകരും പങ്കെടുക്കും. ഒഡീഷയിൽ ബിജെപി ഗവൺമെന്റ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ പ്രധാന നിക്ഷേപക സംഗമമാണിത്. ഒഡീഷയെ വളർന്നുവരുന്ന നിക്ഷേപ കേന്ദ്രമായി അവതരിപ്പിക്കാനായി സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്ന ദ്വിദിന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. പുതിയ സർക്കാർ അധികാരമേറ്റതു മുതൽ വിവിധ മേഖലകളിലായി 2.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായും ഇത് ഇരട്ടിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യമെന്നും ഒഡീഷ വ്യവസായ മന്ത്രി സമ്പത്ത് സ്വെയിൽ പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകുന്നതിനൊപ്പം തന്നെ വ്യവസായ അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. പരമ്പരാഗതമായി ഖനനവും അതുമായി അനുബന്ധിച്ചുമുള്ള വ്യവസായങ്ങൾക്കും പേരുകേട്ട ഒഡീഷ അതിനപ്പുറമുള്ള നിക്ഷേപ സാധ്യതകളിലേക്ക് മാറി ചിന്തിക്കുകയാണ്. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, പെട്രോകെമിക്കൽസ്, ടൂറിസം, ഫാർമ,…

Read More

വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘വീ ഗ്രോ’ ഇന്‍കുബേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. നാല് മാസത്തെ പരിശീലന പരിപാടിയില്‍ 30 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം. ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും. വനിതാ സംരംഭകരുടെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളില്‍ നിന്ന് സുസ്ഥിര വരുമാനം നേടിയെടുക്കുന്നതിനുള്ള പിന്തുണയും മാര്‍ഗനിര്‍ദേശവും പരിപാടിയിലൂടെ ലഭ്യമാകും. സുസ്ഥിര വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക, ബിസിനസിനാവശ്യമായ മൂലധനം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും നിക്ഷേപക പിച്ചുകളും പരിചയപ്പെടുത്തുക, വ്യക്തിഗത മാര്‍ഗനിര്‍ദേശം നല്കുക, ബിസിനസ് മോഡല്‍ പരിഷ്കരിക്കുന്നതിനും വിപണിയിലേക്ക് എത്തിക്കുന്നതിനും പിന്തുണ നല്കുക, വ്യവസായ വിദഗ് ധരേയും നിക്ഷേപകരേയും സംരംഭകരുമായി ബന്ധിപ്പിക്കുക തുടങ്ങിയവ  ‘വീ  ഗ്രോ’ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.സംരംഭകരുടെ ബിസിനസ് മോഡലുകള്‍ പരിഷ്ക്കരിക്കുന്നതിനുള്ള ശില്‍പശാലകളും ബൂട്ട്ക്യാമ്പുകളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഉത്പന്നങ്ങളെ വിപണിയിലേക്ക് എത്തിക്കുന്നതിനും ലാഭകരമായി ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനും പരിപാടി സഹായകമാകും. വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യും. നിക്ഷേപകര്‍, കോര്‍പറേറ്റുകള്‍,…

Read More