Author: News Desk

ട്വിറ്ററിന് ബദലായി അവതരിച്ച ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ‘കൂ’ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. കമ്പനിയുടെ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് കൂ വിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദവാത്കയും പറഞ്ഞു. വിവിധ ഇന്റര്‍നെറ്റ് കമ്പനികളുമായും മാധ്യമസ്ഥാപനങ്ങളുമായും ഇവർ കമ്പനി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും സ്ഥാപകര്‍ ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. കോവിഡ് കാലത്തിന് ശേഷമാണ് കൂ വിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. 2022 കാലത്ത് 40ലധികം ജീവനക്കാരെയാണ് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്. 2023ലും നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു കാരണം. ചുരുങ്ങിയ കാലത്തിനിടയില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ കൂ ആപ് 21 ലക്ഷത്തിലധികം ഉപയോക്താക്കളെയും നേടിയിരുന്നു. പ്രതിമാസം ഒരു കോടിയിലേറെ സജീവ ഉപയോക്താക്കളും വിവിധ മേഖലകളില്‍…

Read More

മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍,  പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ ആണ് ചക്കയില്‍ അടങ്ങിയിട്ടുള്ളത്.  ഇത്തരത്തിൽ നിരവധി പോഷകഗുണങ്ങളുള്ള ചക്കയെ ഒരു ബിസിനസ് സംരംഭമായി വളർത്തിയെടുത്തിരിക്കുകയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവും സുഹൃത്തുക്കളും. എഞ്ചിനീയറിങ്ങും എം ബി എയും  പൂർത്തിയാക്കിയ മാനസ് തനിക്ക് ലഭിച്ച ആരൊക്കെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് പഴങ്ങളിൽ നിന്നും കോടികൾ വിറ്റു വരവുള്ള ബിസിനസിലേക്ക് തിരിയുന്നത്.  ആദ്യം ചക്കയിൽ നിന്നും ഒരു മോക്മീറ്റ് പ്രോഡക്റ്റ് ആണ് മാനസ് അവതരിപ്പിച്ചത്. അതിന് വിപണന സാധ്യത കുറവായിരുന്നത് കൊണ്ടുതന്നെ അടുത്ത ഘട്ടം എന്ന നിലയിൽ ചിപ്സിലേക്ക് മാനസ് തിരിഞ്ഞു. പിന്നീട് ഗൗതം രഘുരാമൻ, ജ്യോതി രാജ്‌ഗുരു എന്നിവരുടെ കൂടെ പങ്കാളിത്തത്തോടെ ഡോ ജാക്ക്‌ഫ്രൂട്ട് എന്ന ബ്രാൻഡിലേക്ക്. “ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പ്രത്യേകിച്ച് തെക്ക്, തെക്ക്-കിഴക്കൻ ഏഷ്യയിലെ പ്രധാന ഭക്ഷണമായ…

Read More

ബിഗ് ബോസ് ഒടിടിയുടെ രണ്ടാം സീസണില്‍ ജേതാവായതോടെ പ്രശസ്തനായ താരമാണ് എൽവിഷ് യാദവ്. സൽമാൻ ഖാൻ അവതാരകനായ ഈ പരിപാടിയിൽ കൂടി എൽവിഷ് ശ്രദ്ധ നേടിയപ്പോൾ ഒടിടി യുടെ മൂന്നാം സീസണിലേക്ക് എൽവിഷിന്റെ ഒരു സുഹൃത്ത് കൂടി എത്തി ചേർന്നിരുന്നു. ജൂൺ 21 ന് അനിൽ കപൂർ അവതാരകനായ ബിഗ് ബോസ് ഒടിടി 3 ആരംഭിച്ചു. ഈ സീസണിലേക്കാണ് എൽവിഷ് യാദവിന്റെ ഉറ്റ സുഹൃത്തായ ലവ്‌കേഷ് കഠാരിയ എത്തിച്ചേരുന്നത്.ലവ്‌ കഠാരിയ എന്ന ലവ്‌കേഷ് കഠാരിയ അറിയപ്പെടുന്ന വ്ലോഗെർ ആണ്. യൂട്യൂബർ, മോഡൽ, നടൻ, ബിസിനസുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് ലവ്‌കേഷ് കഠാരിയ. തന്റെ ചാനലിൽ തമാശ വീഡിയോകൾ, വ്ലോഗുകൾ എന്നിവയാണ് ലവ്‌കേഷ് കൂടുതലും പങ്കുവയ്ക്കാറുള്ളത്. ബിഗ് ബോസ് ഒടിടി 2 വിജയിയായ എൽവിഷ് യാദവുമായി നല്ല സുഹൃദത്തിൽ ആണ് ലവ്‌കേഷ്. കോളേജിൽ പഠിക്കുമ്പോൾ രണ്ടാം വർഷത്തിനിടെ, ലവ്‌കേഷ് ഡൽഹിയിൽ ചിത്രീകരിച്ച ഒരു വീഡിയോ വൈറലായി. അതിനുശേഷം അദ്ദേഹം സ്വന്തമായി ഒരു ചാനൽ…

Read More

റിയൽ എസ്റ്റേറ്റ് ബിസിനസിൽ വൻ നിക്ഷേപമാണ് ബോളിവുഡ് താരങ്ങൾ നടത്താറുള്ളത്. ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ഇത്തരം ഒരു നിക്ഷേപം നടത്തിയിരിക്കുകയാണ്. മുംബൈയിലെ ബോറിവാലിയിൽ രണ്ട് ആഡംബര അപ്പാർട്ടുമെൻ്റുകൾ ഇദ്ദേഹം സ്വന്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ മകൻ അഭിഷേക് ബച്ചൻ ഇതേ പ്രദേശത്ത് അടുത്തിടെ ആറ് അപ്പാർട്ട്‌മെൻ്റുകൾ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ആണ് പിതാവും ഇവിടെ വീടുകൾ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 7 കോടി രൂപ വിലമതിക്കുന്ന സൂപ്പർസ്റ്റാറിൻ്റെ ഈ പുതിയ അപ്പാർട്ടുമെൻ്റുകൾ, അഭിഷേകിൻ്റെ അപ്പാർട്ടുമെന്റുകൾ ഉള്ള അതേ ടവറിൻ്റെ 57-ാം നിലയിലാണ്. സാപ്ക്കി.കോം വഴി ആക്‌സസ് ചെയ്‌ത രേഖകൾ പ്രകാരം ഈ അപ്പാർട്ട്മെന്റിന്റെ രജിസ്‌ട്രേഷനായി 40.72 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് മെയ് 29 ന് ഇടപാടുകൾ ബിഗ്ബി പൂർത്തിയാക്കിയിട്ടുണ്ട്. ഇത് വാങ്ങുന്നതിനു മുൻപ് അദ്ദേഹം മുംബൈയിലെ അന്ധേരി സബർബിലെ ഓഷിവാര പ്രദേശത്തെ മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന മൂന്ന് ഓഫീസ് സ്‌പെയ്‌സുകൾ വാങ്ങിയിരുന്നു. അന്ധേരി…

Read More

നത്തിങ്ങിന്റെ സബ് ബ്രാന്റായ സിഎംഎഫിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ജൂലായ് എട്ടിന് പുറത്തിറക്കും.സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കമ്പനി തീയ്യതി പ്രഖ്യാപിച്ചത്. ജൂലായ് എട്ടിന് നടക്കുന്ന കമ്മ്യൂണിറ്റി അപ്‌ഡേറ്റ് ഇവന്റിലാണ് ഫോണ്‍ പുറത്തിറക്കുന്നത്. ഫോണിനൊപ്പം സിഎംഎഫ് ബഡ്‌സ് പ്രോയും, സിഎംഎഫ് വാച്ച് പ്രോയും പുറത്തിറക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോണിന്റെ ഡിസൈന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുന്ന ചില ചിത്രങ്ങൾ ആദ്യം കമ്പനി പുറത്തു വിട്ടിരുന്നു.  ഇതിന് പിന്നാലെ ഫോണുമായി ബന്ധപ്പെട്ട ചില സവിശേഷതകളും പുറത്തുവന്നിരിക്കുകയാണ്. സിഎംഎഫ് വാച്ച് പ്രോ 2 മോഡലിനെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് (ബിഐഎസ്) വെബ്‌സൈറ്റില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 6.7 ഇഞ്ച് എല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും സിഎംഎഫ് ഫോണ്‍ 1 ന് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സക്രീന്‍ ആയിരിക്കും ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7300 ചിപ്പ് സെറ്റ് ആയിരിക്കും ഇതില്‍ എന്ന് കരുതുന്നു. ഓപ്പോ റെനോ 12 പ്രോയിലുള്ളത്…

Read More

സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഇടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ ആദ്യ വലംവയ്ക്കൽ പൂർത്തിയാക്കി. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ആദിത്യ-എൽ1 ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയത് ഐഎസ്ആർഒ  ആണ് അറിയിച്ചത്.  2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. ആദ്യഭ്രമണം പൂർത്തീകരിച്ചത് 178 ദിവസമെടുത്താണ്.  5 വർഷം സൂര്യനെ നിരീക്ഷിക്കാൻ ആണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. ആദ്യത്തെ ഭ്രമണപഥം പൂർത്തിയാക്കിയെങ്കിലും പേടകം ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കാൻ കാരണമായേക്കാവുന്ന കാരണങ്ങളെ ഇപ്പോഴും അഭിമുഖീകരിക്കുന്നുവെന്നും ഐഎസ്ആർഒ അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കാനായി ദൗത്യത്തിൻ്റെ തുടക്കം മുതൽ ഐഎസ്ആർഒ മൂന്ന് നിർണായക സ്റ്റേഷൻ കീപ്പിംഗ് നടപടികളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വലംവയ്ക്കുന്നതിനിടെ ഭ്രമണപഥത്തിൽനിന്ന് അകന്നു പോകാതിരിക്കാൻ ഫെബ്രുവരി 22നും ജൂൺ7നും ദൗത്യപേടകത്തിലെ…

Read More

8300 കോടി രൂപയുടെ കോര്‍പ്പറേറ്റ് തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ വ്യവസായിക്ക് ഏഴര വര്‍ഷം തടവ് ശിക്ഷ. ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കമ്പനിയായ ‘ഔട്ട്കം ഹെല്‍ത്തി’ ന്റെ സഹസ്ഥാപകനും സിഇഒയുമായ 38 കാരൻ ഋഷി ഷായെയാണ് യുഎസിലെ കോടതി ശിക്ഷിച്ചത്. കമ്പനി സഹസ്ഥാപകയും പ്രസിഡന്റുമായിരുന്ന ഇന്ത്യന്‍ വംശജ ശ്രദ്ധ അഗര്‍വാളിനെയും കമ്പനി സി.ഒ.ഒ. ബ്രാഡ് പര്‍ഡിയെയും കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. ശ്രദ്ധ അഗര്‍വാളിന് മൂന്നു വര്‍ഷം തടവും ബ്രാഡിന് രണ്ടുവര്‍ഷവും മൂന്നുമാസവുമാണ് തടവുശിക്ഷ. അടുത്തിടെ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പാണെന്നാണ് ഔട്ട്കം ഹെല്‍ത്ത് തട്ടിപ്പിനെ വിശേഷിപ്പിക്കുന്നത്. ഇല്ലാത്ത കണക്കുകളിലൂടെ കമ്പനി ഇടപാടുകാരെയും നിക്ഷേപകരെയും കബളിപ്പിച്ചെന്നാണ് കേസ്. ഗോള്‍ഡ്മാന്‍ സാക്‌സ്, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കിടകമ്പനികളാണ് ഔട്ട്കം ഹെല്‍ത്തില്‍ നിക്ഷേപം നടത്തിയിരുന്നത്. അമേരിക്കയിലെ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് ഋഷി ഷാ ‘കോണ്‍ടെക്‌സ്റ്റ് മീഡിയ ഹെല്‍ത്ത്’എന്ന പേരില്‍ കമ്പനി ആരംഭിക്കുന്നത്. ആരോഗ്യരംഗത്തെ പരസ്യമേഖലയില്‍ വന്‍ മാറ്റങ്ങളുമായിട്ടായിരുന്നു ഋഷി ഷായുടെ…

Read More

ട്രാഫിക്ക് നിയമ ലംഘനം തുടർക്കഥ ആവുമ്പോൾ ഇതിനൊരു പരിഹാരവും ശിക്ഷയും എന്ന രീതിയിലാണ് ഫൈൻ തുകകൾ ഈടാക്കി തുടങ്ങിയത്.  അത്തരം ഫൈനുകളും അടക്കാതെ ആയതോടെ ഈ നിയമലംഘകരിൽ നിന്നും അടക്കാനുള്ള ഫൈൻ തുക പോലും എങ്ങിനെ തിരികെ വാങ്ങും എന്നറിയാതെ അധികൃതരും കുഴങ്ങി. എന്നാൽ ഇതിനെല്ലാം ഒരു ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. 42.89 ദശലക്ഷം വരുന്ന ട്രാഫിക് നിയമലംഘകരിൽ നിന്ന് ഫൈൻ തുക ആയി ലഭിക്കാനുള്ള 2,429 കോടി രൂപ കുടിശ്ശിക വാഹനമോടിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തെഴുതിയിരിക്കുകയാണ്. ഫൈൻ തുക അടക്കാൻ വേണ്ടി അയക്കുന്ന ഇ- ചെല്ലാൻ വഴി നൽകിയ പിഴയുടെ 35 ശതമാനം മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന സർക്കാരിന് തിരികെ ഈടാക്കാൻ കഴിഞ്ഞത്. 2019 ജനുവരിയിൽ ഇ- ചെല്ലാനുകൾ നിലവിൽ വന്നതിന് ശേഷം, ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളും സിസിടിവി നെറ്റ്‌വർക്കുകളും ഉപയോഗിച്ച് ട്രാഫിക് പോലീസുകാർ ട്രാഫിക് നിയമലംഘനങ്ങൾക്ക്…

Read More

പ്രകൃതിയ്ക്ക് ഭീഷണി ആവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളെ കുറിച്ച് മാത്രം കേട്ടിട്ടുള്ള മലയാളികൾക്ക് വ്യത്യസ്തമായ ഒരു ആശയം പങ്കുവച്ചുകൊണ്ടാണ് വയനാട് നിന്നും യുവ സംരംഭകൻ നീരജ് തന്റെ ബിസിനസ് സംരഭം തുടങ്ങുന്നത്. പ്രകൃതിക്ക് ഭീഷണി ആവാത്ത, മണ്ണിൽ അലിഞ്ഞു ചേരുന്ന, കാഴ്ച്ചയിൽ പ്ലാസ്റ്റിക്ക് പോലെ തോന്നുന്നവയാണ് നീരജിന്റെ ഉത്പ്പന്നമായ ക്യാരി ബാഗുകൾ. ബയോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ആണ് വയനാട് നടവയൽ സ്വദേശി ആയ നീരജ് ഡേവിസ് ഉത്പാദിപ്പിക്കുന്നത്. ചോളത്തിൽ നിന്നാണ് നീരജ് ഈ ബയോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉത്പാദിപ്പിക്കുന്നത്. ഇങ്ങിനെ ഒരു ആശയം പ്രാബല്യത്തിൽ കൊണ്ട് വന്നതിനെ കുറിച്ച് ചാനൽ ഐ ആമിന് നൽകിയ പ്രത്യക അഭിമുഖത്തിൽ നീരജ് സംസാരിക്കുന്നു. ഇത്തരം ഒരു സംരംഭം തുടങ്ങാനുള്ള പ്രചോദനം പഠിക്കുമ്പോൾ മുതൽ തന്നെ എന്തെങ്കിലും സ്റ്റാർട്ടപ്പ് തുടങ്ങണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം. എല്ലാവർക്കും ജോലി മാത്രം ലക്ഷ്യം വയ്ക്കാൻ സാധിക്കില്ലല്ലോ. വയനാട് എക്കോ ഫ്രണ്ട്ലി ആയ ബിസിനസുകൾക്ക് പറ്റിയ…

Read More

2024 ജൂലൈ 3, 4 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ‘ഗ്ലോബൽ ഇന്ത്യ എഐ ഉച്ചകോടി’യിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉത്തരവാദിത്ത വികസനത്തിനുള്ള സാധ്യതകൾ ഇന്ത്യാ ഗവൺമെൻ്റ് വീണ്ടും ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന ഉച്ചകോടി ആഗോള സഹകരണവും അറിവിന്റെ മേഖലയിൽ ഉള്ള കൂടുതൽ ആശയ വിനിമയവും ആണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് എഐ  സാങ്കേതികവിദ്യകളോടുള്ള ഇന്ത്യയുടെ താല്പര്യം ആണ് പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. ശാസ്ത്രം, വ്യവസായം, സിവിൽ സൊസൈറ്റി, ഗവൺമെൻ്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമികൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ എഐ വിദഗ്ധർക്കുള്ള ഒരു സുപ്രധാന വേദിയായിരിക്കും ഈ ഉച്ചകോടി. നിർണായക എഐ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സ്ഥിതിവിവരക്കണക്കുകൾ പങ്കിടാനും എഐ മൂലം ഉണ്ടാകുന്ന വെല്ലുവിളികളും അവസരങ്ങളും തുറന്നു സംസാരിക്കുവാനും ചർച്ച ചെയ്യാനും ഈ വേദിയെ ഇവർ ഉപയോഗിക്കും. ഉച്ചകോടിയുടെ പ്രാധാന്യം: പങ്കെടുക്കുന്നവരിൽ ലോകമെമ്പാടുമുള്ള പ്രശസ്ത എഐ  പ്രൊഫഷണലുകളും പോളിസി മേക്കർമാരും ഉൾപ്പെടും.സെഷനുകൾ ഏറ്റവും പുതിയ എഐ മുന്നേറ്റങ്ങളിലും…

Read More