Author: News Desk
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുകയാണ്. അപ്രതീക്ഷിത നീക്കങ്ങളുമായി പത്ത് ടീമുകളും കളം നിറയുമ്പോൾ വേദിയിൽ താരമായി സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ. മാരൻ കുടുംബത്തിലെ സുപ്രധാന സംരംഭകയാണ് സൺറൈസേഴ്‌സ് സിഇഒ കാവ്യ. കാവ്യയുടെ പിതാവ് കലാനിധി മാരൻ സൺ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2018ലാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒ സ്ഥാനം കാവ്യ ഏറ്റെടുത്തത്. കാവ്യയ്ക്കൊപ്പം കലാനിധി മാരനും ഹൈദരാബാദ് ടീമിന്റെ സഹഉടമയാണ്. സൺറൈസേഴ്‌സ് സിഇഒ എന്ന സ്ഥാനത്തിനു പുറമേ നിലവിൽ സൺ ടിവി നെറ്റ്‌വർക്കിന്റെ ബിസിനസ് ഓപ്പറേഷൻസും കാവ്യയുടെ ചുമതലയിലാണ്. ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ കാവ്യ യുകെയിലെ വാർവിക്ക് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎയും സ്വന്തമാക്കി. 409 കോടി രൂപയാണ് കാവ്യ മാരന്റെ ഇപ്പോഴത്തെ ആസ്തി. കാവ്യയുടെ പിതാവ് കലാനിധി മാരന് 19000 കോടി രൂപയുടെ ആസ്തിയുമുണ്ട്. കാവ്യയുടെ മാതാവ് കാവേരി മാരൻ സോളാർ…
പശ്ചിമേഷ്യയിലെ ആദ്യ ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ദുബായ് പൊലീസ്. ദുബായ് വേൾഡ് ഐലന്റിലെ ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷൻ 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ദുബായിലെ പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും പോലീസ് സേവനങ്ങൾ നവീകരിക്കുന്നതിനുമായാണ് ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരുന്നത്. 2 ബില്യൺ ദിർഹം പദ്ധതിയുടെ ഭാഗമായുള്ള ഫ്ലോട്ടിങ് സ്റ്റേഷൻ മനുഷ്യ ഇടപെടലുകളില്ലാതെ പൂർണമായും ഓട്ടോമേറ്റഡ് ഓപ്പറേഷനുകൾ വാഗ്ദാനം ചെയ്യുന്നു. കടൽത്തീരത്തുള്ളവരുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുന്ന രീതിയിലുള്ള നൂതന സംവിധാനങ്ങളാണ് ഫ്ലോട്ടിങ് സ്റ്റേഷനുകളുടെ സവിശേഷത. ബോട്ടുകളുടെ രൂപത്തിൽ നിർമിക്കുന്ന ഫ്ലോട്ടിങ് സ്റ്റേഷനിലേക്ക് സന്ദർശകർക്ക് പ്രവേശനം എളുപ്പമാക്കും. ക്രിമിനൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യുക, നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരിച്ചേൽപ്പിക്കുക, സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും വേണ്ടിയുള്ള അഭ്യർഥനകൾ സ്വീകരിക്കുക എന്നിങ്ങനെ 27 പ്രാഥമിക സേവനങ്ങളും 33 അധിക സേവനങ്ങളുമാണ് ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷനിൽ ലഭ്യമാകുക. ദുബായിലെ വിവിധ ജനവിഭാഗങ്ങളെ മുന്നിൽക്കണ്ട് പുതിയ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സേവനങ്ങൾ…
സന്ദർശക വിസാ നിയമങ്ങൾ കർശനമാക്കി യുഎഇ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ ഹാജരാക്കേണ്ട രേഖകളുടെ കാര്യത്തിലാണ് യുഎഇ പുതിയ നിർദേശങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഹോട്ടലിലാണ് താമസമെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖയും ബന്ധുവീടുകളിലാണെങ്കിൽ അവിടുത്തെ വിലാസം തെളിയിക്കുന്ന രേഖയും താമസ രേഖയായി അപേക്ഷയ്ക്കൊപ്പം കാണിക്കണം. ഇതോടൊപ്പം ആവശ്യമായ പണം കയ്യിലുണ്ടെന്ന രേഖയും മടക്കയാത്രാ ടിക്കറ്റും കാണിക്കണം. മുമ്പ് സന്ദർശക വിസയിൽ വരുന്നവർക്ക് താമസ രേഖ, മടക്കയാത്രാ ടിക്കറ്റ്, 3000 ദിർഹത്തിന് തുല്യമായ കറൻസി എന്നിവ ബോർഡിങിന് മുൻപ്എയർപോർട്ടിൽ കാണിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഈ രേഖകൾ സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടായിരിക്കണം. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ രേഖ, മടക്കയാത്രാ ടിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെൻറ് എന്നിവ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. രേഖകൾ വിസ അപ്ലിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടാകണമെന്നാണ് പുതിയ നിർദ്ദേശം. സന്ദർശക വിസ ദുരുപയോഗം തടയാനാണ് പുതിയ…
ശ്രീലങ്ക, ബംഗ്ലാദേശ്, ജപ്പാൻ, ചൈന, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിരസിച്ച് ഇന്ത്യ. ഈ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ, നട്‌സ്, ലഹരിപാനീയങ്ങൾ തുടങ്ങിയവയാണ് ഗുണനിലവാരത്തിലെ ആശങ്ക കാരണം ഇന്ത്യ നിരസിച്ചത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അടുത്തിടെ പുറത്തിറക്കിയ ഫുഡ് ഇംപോർട്ട് റിജക്ഷൻ അലേർട്ടിലാണ് (FIRA) രാജ്യങ്ങളുടെ പേരുകളും തിരിച്ചയച്ച ഭക്ഷ്യവസ്തുക്കളും പരസ്യമാക്കിയത്. നിരസിച്ച ഭക്ഷ്യവസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായവയും ഗുണനിലവാരമില്ലാത്തവയും കണ്ടെത്തിയതിനാലാണ് നടപടി.. നിലവിൽ ഇന്ത്യ നൂറിലധികം രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. FIRA പോർട്ടലിലെ വിവരമനുസരിച്ച് FSSAI ശ്രീലങ്കയിൽ നിന്നുള്ള കറുവപ്പട്ട ഗുണനിലവാരം ഇല്ലാത്തതിനാലും മുൻകൂർ നടപടിയിലെ പ്രശ്നങ്ങൾ കൊണ്ടും ബെംഗളൂരുവിൽ വെച്ച് മടക്കി അയച്ചു. FSS, Act, 2006 പ്രകാരമായിരുന്നു നടപടി. ഏപ്രിൽ 22 ന് തൂത്തുക്കുടി തുറമുഖത്ത് പൂപ്പലുകൾ നിറഞ്ഞ ശ്രീലങ്കൻ അടയ്ക്കയും ഇന്ത്യ നിരസിച്ചു. ജൂൺ 25ന് ജപ്പാനിൽ നിന്നുള്ള ആരോഗ്യ സപ്ലിമെൻ്റുകളും ടീ ബാഗുകളും എഫ്എസ്എസ്എഐ…
തിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ്സുകൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിനാൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനുള്ള റെയിൽവേ നടപടി വേഗത്തിലാക്കണമെന്ന് യാത്രക്കാരുടെ ആവശ്യം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗലാപുരത്തേക്കുള്ള വന്ദേഭാരതിന് എട്ട് കോച്ചുകളും തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോട് വരെയുള്ള ട്രെയിനിന് 16 കോച്ചുകളുമാണ് നിലവിൽ ഉള്ളത്. രാജ്യത്ത് തന്നെ ഏറ്റവും സ്വീകാര്യത ലഭിച്ച രണ്ട് വന്ദേ ഭാരതുകളാണ് ഇവ. ഇതിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് 20 കോച്ചുകളുള്ള സർവീസാക്കി മാറ്റുന്നതിനുള്ള നിർദേശം റെയിൽവേ രണ്ട് മാസം മുൻപ് അംഗീകരിച്ചിരുന്നു. എന്നാൽ ഇതിനായി അന്തിമ ഉത്തരവ് ഇതു വരെ പുറപ്പെടുവിച്ചിട്ടില്ല. ഈ നടപടി വേഗത്തിലാക്കണമെന്നും ഒപ്പം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. നിലവിലുള്ള സ്വീകാര്യതയ്ക്ക് അനുസൃതമായി ഇരു ട്രെയിനുകളിലും കോച്ചുകളില്ല. ജോലി ആവശ്യങ്ങൾക്കായി തിരുവന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനെയാണ്. ട്രെയിൻ രാവിലെ 8.25ന് എറണാകുളത്തും 9.30ന് തൃശ്ശൂരും എത്തും എന്നതിനാൽ ഓഫീസ്…
ഒല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് പുറത്ത് ഒല സ്‌കൂട്ടർ ചുറ്റിക കൊണ്ട് അടിച്ചു തകർക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വാഹനം വാങ്ങി ഒരു മാസത്തിനുള്ളിൽ 90000 രൂപയുടെ ബിൽ സർവീസ് സെൻററിൽനിന്നും നൽകി എന്ന് ആരോപിച്ചാണ് യുവാവിന്റെ കടുംകൈ. ഷോറൂമിന് മുൻപിൽ യുവാവ് സ്കൂട്ടർ മറിച്ചിട്ട് ചുറ്റിക കൊണ്ട് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാവിൻറെ രോഷത്തിനു കാരണം വീഡിയോ റെക്കോർഡ് ചെയ്യുന്ന ആൾ പറയുന്നുമുണ്ട്. ഒരു മാസം മുൻപ് വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറിന് സർവീസ് സെൻററിൽ നിന്ന് അദ്ദേഹത്തിന് 90000 രൂപയുടെ ബിൽ നൽകിയത്രേ. ഇതാണ് യുവാവിനെ പ്രകോപിതനാക്കിയതും ഷോറൂമിന് മുൻപിൽ കൊണ്ടുവന്ന് സ്കൂട്ടർ തകർക്കാൻ കാരണമായതെന്നുമാണ് വീഡിയോ എടുത്തയാൾ പറയുന്നത്. നേരത്തെ ഒലയുടെ മോശം സർവീസിനെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വിമർശനവുമായി എത്തിയിരുന്നു. സർവീസ് സെൻററിൽ നന്നാക്കാതെ പൊടിപിടിച്ച് കിടക്കുന്ന ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ ചിത്രം പുറത്തുവിട്ടായിരുന്നു കുനാലിന്റെ വിമർശനം. സംഭവത്തിനു പിന്നാലെ ഒല സിഇഒ…
അനേകം വ്യക്തി ദുരന്തങ്ങൾക്കു ശേഷമാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ഭാര്യ റോഹിഖ ഇന്ത്യയിലെ അതിസമ്പന്ന വനിതയായത്. 2022ലാണ് സൈറസ് മിസ്ത്രി വാഹനാപകടത്തിൽ അന്തരിച്ചത്. അതിനു മാസങ്ങൾക്കു മുൻപ് മിസ്ത്രിയുടെ പിതാവും പല്ലോൻജി ഗ്രൂപ്പ് ഉടമയുമായ പല്ലോൻജി മിസ്ത്രി മരിച്ചിരുന്നു. ഭർത്താവിന്റെ അകാല മരണത്തിനു ശേഷം പല്ലോൻജി ഗ്രൂപ്പിലെ സൈറസിന്റെ ആസ്തിയെല്ലാം റോഹിഖയുടെ പേരിലായി. ഇവ കൂടാതെ ടാറ്റ സൺസിലെ സൈറസിന്റെ ഓഹരികളും റോഹിഖയ്ക്ക് ലഭിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിതയായി റോഹിഖ മാറുകയായിരുന്നു. ഫോർബ്സിന്റെ സമ്പന്ന പട്ടിക പ്രകാരം 77000 കോടിയാണ് റോഹിഖയുടെ ആസ്തി. സൈറസ് മിസ്ത്രി ഇന്ത്യൻ ബിസിനസ് രംഗത്തെ പ്രമുഖ നാമമായിരുന്നു. 2012 മുതൽ ടാറ്റ സൺസ് ചെയർമാനായ അദ്ദേഹം 2016 വരെ ആ സ്ഥാനത്ത് തുടർന്നു. രത്തൻ ടാറ്റയുടെ അർധ സഹോദരനും ഇപ്പോഴത്തെ ടാറ്റ ട്രസ്റ്റ് ചെയർമാനുമായ നോയൽ ടാറ്റയുമായി സൈറസിന് അടുത്ത ബന്ധമുണ്ടായിരുന്നു. സൈറസിന്റെ സഹോദരി ആലു മിസത്രിയെയാണ്…
രാജ്യത്തെ ഏറ്റവും ശക്തരായ ബിസിനസ് കുടുംബമാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെക്കുറിച്ചുമെല്ലാം ഇന്നത്തെ തലമുറയക്ക് അറിയാം. എന്നാൽ രത്തൻ ടാറ്റയ്ക്കും മുൻപേ അനേകം ടാറ്റമാർ പ്രതിബന്ധങ്ങളോട് പോരടിച്ച് കെട്ടിപ്പടുത്തതാണ് ടാറ്റ സാമ്രാജ്യം. അത്തരത്തിൽ ഒരു കനത്ത പ്രതിസന്ധിയിൽ നിന്നും ടാറ്റയെ രക്ഷിച്ച വനിതയാണ് മെഹർബായ് ടാറ്റ. 1879ൽ ജനിച്ച മെഹർബായ് വെറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജംഷഡ്ജി ടാറ്റയുടെ മൂത്ത മകൻ ദൊറാബ്ജി ടാറ്റയുമായി വിവാഹിതയായി. സ്ത്രീകളെ വീട്ടിനുള്ളിൽ പുറത്ത് പൊകുന്നതിനു പോലും വിലക്കിയിരുന്ന ഒരു കാലത്ത് അവർ സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയും വോട്ടവകാശത്തിനു വേണ്ടിയും പർദ സമ്പ്രദായം നിർത്തലാക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു. മെഹർബായുടെ ജീവിതം നിരവധി മേഖലകളിലായി പരന്നുകിടക്കുന്നതാണ്. ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റ് എന്ന വിശേഷണം അവരുടെ ചിറകിലെഒരു തൂവൽ മാത്രം.1929ൽ മെഹർബായിയുടെ കൂടി ശ്രമഫലമായാണ് ഇന്ത്യയിൽ ബാല വിവാഹം നിരോധിക്കപ്പെട്ടത്. ഈ സാമൂഹ്യ സേവനങ്ങൾക്കു പുറമേ അക്കാലത്ത്…
താരവിവാഹങ്ങളുടെ പകിട്ട് കൊണ്ട് ശ്രദ്ധേയമാണ് ബോളിവുഡ്. എന്നാൽ വിവാഹം പോലെത്തന്നെ വിവാഹമോചനവും ചിലവേറിയതാണ് എന്ന് ബി-ടൗൺ വാർത്തകൾ തെളിയിക്കുന്നു. ഹൃത്വിക് റോഷൻ മുതൽ ഫർഹാൻ അക്തർ വരെ വിവാഹ മോചന സെറ്റിൽമെന്റ് ആയി നൽകിയത് കോടികളാണ്. ഹൃത്വിക്-സൂസൻബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനാംശത്തിന് സാക്ഷിയായ വേർപിരിയലായിരുന്നു ഹൃത്വിക് റോഷന്റേതും സൂസൻ ഖാന്റേതും. 2000ത്തിലാണ് ബാല്യകാലസഖിയായ സൂസനെ ഹൃത്വിക് വിവാഹം കഴിച്ചത്. 2014ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയലിനുശേഷം 380 കോടിയാണ് സൂസന് ജീവനാംശമായി ലഭിച്ചത്. ആമിർ-റീനഎൺപതുകളിൽ ആരംഭിച്ച പ്രണയമാണ് ആമിർഖാനും റീന ദത്തയും തമ്മിലുള്ളത്. 1986ൽ ഇരുവരും രഹസ്യമായി വിവാഹിതരായി. ആമിറിന് 21ഉം റീനയ്ക്ക് 19ഉം വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. 2002ൽ ഇരുവരും വേർപിരിഞ്ഞു. 50 കോടിയാണ് വേർപിരിയലിനോട് അനുബന്ധിച്ച് ആമിർ റീനയ്ക്ക് നൽകേണ്ടി വന്നത്. മലൈക-അർബാസ്1998ൽ ഒരു കോഫി ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനിടെ കണ്ടുമുട്ടി തമ്മിൽ ഇഷ്ടപ്പെട്ടവരാണ് മലൈക അറോറയും അർബാസ് ഖാനും. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി.…
തലമുറകളെ സ്വാധീനിച്ച ചലച്ചിത്രമാണ് ഷോലെ. രമേശ് സിപ്പിയുടെ സംവിധാനത്തിൽ സഞ്ജീവ് കുമാർ, ധർമേന്ദ്ര, അമിതാഭ് ബച്ചൻ, ഹേമ മാലിനി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം വർഷങ്ങളോളം ഇന്ത്യയിലെ ഏറ്റവും പണം വാരിയ ചിത്രം എന്ന ഖ്യാതി നിലനിർത്തി. എന്നാൽ അതിലെ അഭിനേതാക്കൾക്ക് കിട്ടിയ പ്രതിഫലം രസകരമാണ്. മൂന്ന് കോടിയായിരുന്നു ഷോലെയുടെ ആകെ ബജറ്റ്. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവുമധികം പ്രതിഫലം വാങ്ങിയത് ധർമേന്ദ്രയാണ്-ഒന്നര ലക്ഷം രൂപ. സഞ്ജീവ് കുമാറിന് ഒന്നേകാൽ ലക്ഷം രൂപയും പ്രതിഫലം ലഭിച്ചു. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിച്ചിട്ടും അമിതാഭിന്റെ പ്രതിഫലം ഒരു ലക്ഷം രൂപ മാത്രമായിരുന്നു. നായികമാരിൽ ഹേമ മാലിനിക്ക് 75000 രൂപ പ്രതിഫലം ലഭിച്ചപ്പോൾ ജയ ബച്ചന് ലഭിച്ചത് 35000 രൂപയായിരുന്നു. പ്രധാന വേഷത്തിലെത്തിയിട്ടും ജയയുടെ പ്രതിഫലം വളരെ കുറവായിരുന്നു. സാംബ എന്ന കഥാപാത്രം ചെയ്ത അഭിനേതാവ് മക് മോഹന് 12000 രൂപ, കാലിയയുടെ റോൾ ചെയ്ത അഭിനേതാവിന് 10000 രൂപ എന്നിങ്ങനെയായിരുന്നു മറ്റ്…