Author: News Desk

തമിഴ്നാട്ടിൽ പുതിയ നിർമാണ കേന്ദ്രം ആരംഭിച്ച് ടിഐ ക്ലീൻ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ (TI Clean Mobility Private Limited) കീഴിലുള്ള മോൺട്ര ഇലക്ട്രിക് (Montra Electric). ചെന്നൈയിലെ പൊന്നേരിയിലാണ് ഇലക്ട്രിക് ചെറുകിട വാണിജ്യ വാഹനങ്ങൾക്കായുള്ള (e-SCV) നിർമ്മാണ കേന്ദ്രം ആരംഭിച്ചത്. കമ്പനിയുടെ ഇ-എസ്‌സിവി ഡിവിഷനായ ടിവോൾട്ട് ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് (Tivolt Electric Vehicles Private Limited) പ്ലാൻ്റ് പ്രവർത്തിപ്പിക്കുക. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുകയും ഇന്ത്യയിൽ ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയുമാണ് പുതിയ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഏകദേശം 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ നിർമ്മാണ യൂണിറ്റിന് വർഷത്തിൽ 50000 വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ചെന്നൈയിൽ നിന്ന് 35 കിലോമീറ്റർ അകലെ കൊൽക്കത്ത ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്ലാൻ്റ് ചെറുകിട, ലഘു വാണിജ്യ വാഹന വിഭാഗത്തിൽ മോൺട്ര ഇലക്ട്രിക്കിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും. Montra Electric launches a dedicated EV manufacturing…

Read More

പുതിയ സ്റ്റാർട്ടപ്പുമായി ഫ്ലിപ്കാർട്ട് സഹസ്ഥാപകനും മുൻ സിഇഓയുമായ ബിന്നി ബൻസാൽ (Binny Bansal). ഫ്രാഞ്ചൈസി ബിസിനസ് പോർട്ട്‌ഫോളിയോകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഒപ്ട്ര (Opptra) എന്ന പുതിയ സ്റ്റാർട്ടപ്പ് ആണ് അദ്ദേഹം ആരംഭിച്ചിരിക്കുന്നത്. കൺസ്യൂമർ ബ്രാൻഡുകളെ വികസനത്തിൽ സഹായിക്കുകയാണ് ഒപ്ട്രയുടെ ലക്ഷ്യം. ആഴത്തിലുള്ള മാർക്കറ്റ് വൈദഗ്ദ്ധ്യം, അത്യാധുനിക സാങ്കേതികവിദ്യ, ശക്തമായ വിതരണ ശൃംഖല എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒപ്ട്ര ഏഷ്യൻ ബ്രാൻഡുകൾക്കായി പ്രവർത്തിക്കുമെന്ന് ബിന്നി ബൻസാൽ പറഞ്ഞു. പല ഉപഭോക്തൃ ബ്രാൻഡുകൾക്കും ആഗോളതലത്തിൽ വികസിക്കാനുള്ള കഴിവുണ്ട്, പക്ഷേ പുതിയ വിപണികൾ നാവിഗേറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന റീട്ടെയിൽ മേഖലയിൽ അടിസ്ഥാന സൗകര്യ, റെഗുലേറ്ററി വ്യത്യാസങ്ങൾ തുടങ്ങിയവ ഈ വ്യാപനത്തെ സങ്കീർണ്ണമാക്കുന്നു. ഏഷ്യ ഒപ്ട്രയെ സംബന്ധിച്ച് തുടക്കം മാത്രമാണെന്നും ലോകമെമ്പാടുമുള്ള ബ്രാൻഡുകൾക്കായി പ്രവർത്തിക്കുക എന്നതാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. Flipkart co-founder Binny Bansal launches Opptra, a startup helping brands expand globally through a franchise-based model,…

Read More

ഭാഷാ തർക്കം തുടരുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്. സംസ്ഥാന ബജറ്റിന്റെ ലോഗോയിലാണ് രൂപയുടെ ചിഹ്നം ദേവനാഗരി ലിപിയിലെ “₹” എന്ന അക്ഷരത്തിനു പകരം തമിഴിൽ “ரூ” എന്ന് കൊടുത്തിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെയാണ് രൂപയുടെ തമിഴ് ചിഹ്നം അവതരിപ്പിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കൽ, ദേശീയ വിദ്യാഭ്യാസ നയം എന്നിവയ്ക്കെതിരെ കേന്ദ്ര സർക്കാരുമായുള്ള അസ്വാരസ്യങ്ങൾക്ക് ഇടയിലാണ് തമിഴ്നാട് ഗവൺമെന്റിന്റെ പുതിയ തീരുമാനം എന്നതാണ് ശ്രദ്ധേയം. സമൂഹമാധ്യമങ്ങളിൽ അടക്കം സംഭവത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉള്ളത്. ചിലർ തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പായി മാറ്റത്തെ കാണുമ്പോൾ മറ്റു ചിലർ ഇതിനെ അനാവശ്യ വിവാദമായാണ് വിലയിരുത്തുന്നത്. ഗവൺമെന്റിന്റെ നീക്കത്തിനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. Tamil Nadu replaces the Rupee symbol “₹” with “ரூ” in its 2025-26 budget logo, sparking debates over language identity and regional pride.

Read More

വിവാഹ സത്കാര ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ വ്യാപകമായ ഉപയോഗത്തെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ മാലിന്യ സംസ്കരണ വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് വാദം കേൾക്കവേയാണ് കോടതി വിമർശനം. പ്ലാസ്റ്റിക്കിനു പകരം ഗ്ലാസ് കൊണ്ടുള്ള വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്ലാസ്റ്റിക് കുപ്പികൾക്ക് സംസ്ഥാനം നിരോധനം ഏർപ്പെടുത്തിയ നടപടി നടപ്പിലാക്കാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തിട്ടുമുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മലയോര മേഖലയിൽ പ്ലാസ്റ്റിക് നിരോധിക്കുന്നത് സംബന്ധിച്ച സർക്കാർ റിപ്പോർട്ട് പരിഗണിച്ച കോടതി സംസ്ഥാനത്തെ മൊത്തത്തിലുള്ള മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ആശങ്കയും ഉന്നയിച്ചു. നേരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പരിസ്ഥിതി നാശം തടയുന്നതിനായി മലയോര പ്രദേശങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ബെഞ്ച് നിർദേശിച്ചിരുന്നു. തമിഴ്‌നാട്ടിൽ മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം സമാനമായ നിരോധനം വിജയകരമായി നടപ്പിലാക്കിയതിനെ ചൂണ്ടിക്കാട്ടി ഇതേ രീതി കേരളത്തിലും പ്രായോഗികമാക്കാൻ സർക്കാരിനോട് ഹൈക്കോടതി…

Read More

തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആർഓയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. അടുത്ത വർഷം അവസാനത്തോടെ റോക്കറ്റ് പോർട്ടിന്റെ നിർമാണം പൂർത്തിയാകുമെന്ന് ഐഎസ്ആർഒ പ്രതിനിധി അറിയിച്ചു. വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ പ്രധാന കേന്ദ്രമായി തമിഴ്‌നാട് മാറും. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിക്കായി തറക്കല്ലിട്ടെങ്കിലും കഴിഞ്ഞ ആഴ്ചയാണ് ഐഎസ്ആർഒ സ്മോൾ റോക്കറ്റ്- സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ സ്മോൾ റോക്കറ്റ് പരീക്ഷണവിക്ഷേപണം നടത്താനും ഐഎസ്ആർഓയ്ക്ക് പദ്ധതിയുണ്ട്. 2,300 ഏക്കറിൽ 1,000 കോടി രൂപ ചിലവിലാണ് കുലശേഖരപട്ടണം വിക്ഷേപണകേന്ദ്രം ഒരുങ്ങുന്നത്. ISRO is constructing a second rocket launch site in Kulasekarapattinam, Tamil Nadu, to support SSLV launches. This move strengthens India’s space sector and private participation.

Read More

കേരളത്തിലെ പൊതുവിതരണ സംവിധാനത്തില്‍ (PDS) മാറ്റങ്ങള്‍ നിര്‍ദേശിച്ച്, ന്യായ വില ഷോപ്പ് (FPS) ഡീലര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന ഗവൺമെന്റ് രൂപീകരിച്ച വിദഗ്ധ സമിതി. റേഷന്‍ കടകളുടെ എണ്ണം 13,872ല്‍ നിന്ന് 10,000 ആയി കുറയ്ക്കുക, മുന്‍ഗണനേതര വിഭാഗത്തിന് (സബ്‌സിഡി) നല്‍കുന്ന അരിയുടേയും പഞ്ചസാരയുടേയും വില്‍പ്പന വില വര്‍ധിപ്പിക്കുക, പുതിയ റേഷന്‍ കടകള്‍ തുറക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിങ്ങനെയുള്ള സുപ്രധാന നിർദേശങ്ങളാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2024 അവസാനത്തോടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന് സമര്‍പ്പിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്യുകയോ നടപടിയെടുക്കുകയോ ഉണ്ടായിട്ടില്ല. റേഷന്‍ വ്യാപാരികളുടെ വേതനത്തിൽ സമയബന്ധിതമായ പരിഷ്‌കരണം വേണമെന്ന ആവശ്യത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു. 2018 മുതൽ വേതനം മാറ്റമില്ലാതെ തുടരുകയാണ്. സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം നേടുന്നതിനായി വേതനം വര്‍ദ്ധിപ്പിക്കുന്നതിനു പകരം ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരമ്പരാഗത ന്യായ വില ഷോപ്പുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്റ്റോര്‍ പദ്ധതിയിലൂടെ റേഷന്‍ കടകള്‍ വൈവിധ്യവല്‍ക്കരിക്കാനും വിദഗ്ധ…

Read More

യുകെയിൽ എട്ടു മില്യൺ പൗണ്ട് (ഏകദേശം 90 കോടി രൂപ) നിക്ഷേപിക്കാൻ കൊച്ചി ആസ്ഥാനമായുള്ള റോബോട്ടിക്സ് കമ്പനി ശാസ്ത്ര ഗ്ലോബൽ ബിസിനസ് ഇന്നൊവേഷൻ (SGBI). അടുത്ത മൂന്നു വർഷം കൊണ്ടാണ് ഈ തുക നിക്ഷേപിക്കുക. ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥൻ റെയ്നോൾഡ്സ് ആണ് നിക്ഷേപ വിവരം യുകെ ഗവൺമെന്റ് പബ്ലിക് ഇൻഫർമേഷൻ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ യുകെയിൽ നിക്ഷേപം നടത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ റോബോട്ടിക്സ് കമ്പനിയായി മാറിയിരിക്കുകയാണ് എസ്ജിബിഐ. മുൻപ് ശാസ്ത്ര റോബോട്ടിക്സ് എന്ന് അറിയപ്പെട്ടിരുന്ന എസ്ജിബിഐ 2013ലാണ് സ്ഥാപിതമായത്. എസ്ജിബിഐയുടെ പുതിയ നിക്ഷേപം യുകെയ്ക്ക് റോബോട്ടിക്സ് രംഗത്ത് വളർച്ച നൽകുന്നതിനൊപ്പം 75ലധികം ജോലിസാധ്യതകളും സൃഷ്ടിക്കുമെന്നും ജൊനാഥൻ റെയ്നോൾഡ്സ് പബ്ലിക് ഇൻഫർമേഷൻ വെബ്സൈറ്റിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും യുകെയ്ക്ക് ലഭിക്കുന്ന 100 ബില്യൺ പൗണ്ട് നിക്ഷേപങ്ങളുടെ ഭാഗമായാണ് എസ്ജിബിഐയുടെ വിവരവും പ്രഖ്യാപിച്ചിട്ടുള്ളത്. യുകെയിൽ നിന്നും 2023ൽ ലഭിച്ച 150ഓളം ടെസ്റ്റിങ് ഓർഡറുകളുടെ തുടർച്ചയാണ് പുതിയ നിക്ഷേപമെന്ന് എസ്ജിബിഐ സഹസ്ഥാപകനും സിഇഓയുമായ…

Read More

ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്‍കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുത്തൻ ടെസ്‍ല കാ‍ർ സ്വന്തമാക്കിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന ടെസ്‌ല മോഡൽ എസ് കാറിന് സമീപം നിൽക്കുന്ന ട്രംപിന്റേയും മസ്കിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ട്രംപിനോട് ഐക്യദാർഢ്യം പുലർത്തുന്ന മസ്കിന്റെ ടെസ്‌ല കമ്പനി രാഷ്ട്രീയപരമായി അതിക്രമങ്ങളും മറ്റ് തിരിച്ചടികളും നേരിടുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യസ്നേഹം ഉള്ളവർ ടെസ്‌ല കാർ വാങ്ങണം എന്ന ട്രംപിന്റെ ആഹ്വാനമാണ് കാർ വങ്ങലിനേക്കാളും വലിയ ഹൈലൈറ്റ്. അത് ചെയ്താൽ രാജ്യസ്നേഹമുണ്ടാകും, ഇത് ചെയ്താൽ രാജ്യദ്രോഹിയാകും എന്ന ചില നേതാക്കളുടെ സ്ഥിരം തന്ത്രമാണ് ട്രംപും ഇവിടെ പ്രയോഗിക്കുന്നത്. ട്രംപ് കാർ പരിശോധിക്കുന്ന വീഡിയോയും ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്. അതിമനോഹരം എന്നുപറഞ്ഞാണ് ട്രംപ് മോഡൽ എസ്സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയത്. അതിലും മനോഹരമായ കാർ ട്രംപ് കാണാഞ്ഞിട്ടല്ല, പക്ഷേ അങ്ങനെയൊക്കെ പറഞ്ഞാലേ ഒരു ഗുമ്മുള്ളൂ. അത് കൊണ്ട് പറയുന്നു, കയറുന്നു. അത്രയേ ഉള്ളൂ.…

Read More

കേരളം-കേന്ദ്ര ബന്ധത്തിൽ പുതുചരിത്രമെഴുതി സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തന്റെ മുൻഗാമികളായ ഗവർണർമാരെല്ലാം സംസ്ഥാനവുമായി തുറന്ന പോരിനു തന്നെ മുതിർന്നുകൊണ്ടിരുന്നപ്പോൾ നയതന്ത്രത്തിന്റെ വ്യത്യസ്ത പാതയുമായി രാജേന്ദ്ര ആർലേക്കർ വേറിട്ടു നിൽക്കുന്നു. ന്യൂഡല്‍ഹി കേരള ഹൗസില്‍ കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ അത്താഴവിരുന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയും ഇതിന്റെ തെളിവാണ്. പ്രോട്ടോക്കോൾ ചട്ടങ്ങൾ പോലും നോക്കാതെയാണ് കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്താൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയം. ചർച്ചയിൽ വയനാട് ദുരന്ത ബാധിതർക്കായി കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. നേരത്തെ സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപിമാര്‍ക്കും രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ അത്താഴവിരുന്നൊരുക്കിയിരുന്നു. സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കാന്‍ ഡൽഹിയിൽ എത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും ഗവർണർ വിരുന്നിലേക്ക് ക്ഷണിച്ചു. വിരുന്നിന് മുന്നോടിയായി നടന്ന യോഗത്തില്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വികസന…

Read More

പ്രമുഖ ഐടി കമ്പനി ഇൻഫോസിസിൽ കൂറ്റൻ ഓഹരി വാങ്ങി കമ്പനി സഹസ്ഥാപകനും മുൻ സിഇഒയുമായ എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാൽ. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 494 കോടി രൂപയുടെ ഓഹരികളാണ് ശ്രുതി ഷിബുലാൽ വാങ്ങിയത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ പ്രകാരം ഇൻഫോസിസിന്റെ പ്രൊമോട്ടർമാരിൽ ഒരാളായ ശ്രുതി ഷിബുലാൽ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ 29,84,057 ഓഹരികളാണ് വാങ്ങിയത്. അതേസമയം എസ്.ഡി. ഷിബുലാലിന്റെ കുടുംബാംഗങ്ങളിൽ ഒരാളായ ഗൗരവ് മഞ്ചന്ദ ഇതേ വിലയ്ക്കും എണ്ണത്തിലുമുള്ള ഓഹരികൾ ഒഴിവാക്കിയതായും റിപ്പോർട്ട് ഉണ്ട്. ഇക്കോ ഫ്രണ്ട്ലി ഡെസ്റ്റിനേഷൻ ആയ Tamara resorts and hotels ഡയറക്ടർ കൂടിയാണ് ശ്രുതി. ആലപ്പുഴയിലും കണ്ണൂരിലും അടക്കം ഇവയുടെ ഏഴോളം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. Shruti Shibulal, daughter of Infosys co-founder SD Shibulal, acquired 29.84 lakh Infosys shares worth ₹494 crore. Meanwhile, Infosys stock fell 2% amid…

Read More