Author: News Desk
വിദേശത്തുള്ള സ്വത്തുക്കളും വിദേശത്തുനിന്ന് സമ്പാദിച്ച വരുമാനവും ആദായ നികുതി റിട്ടേണിൽ (ഐടിആർ) വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ്. നിലവിലുള്ള കള്ളപ്പണ വിരുദ്ധ നിയമപ്രകാരമാണ് പത്ത് ലക്ഷം രൂപ പിഴ ഈടാക്കുക. 2024-25 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയ്യതി ഡിസംബർ 31 വരെയാക്കി നീട്ടിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നികുതിദായകർക്കുള്ള മുന്നറിയിപ്പ്. ആദായ നികുതി വകുപ്പ് നികുതിദായകർക്കായി പുറത്തിറക്കിയ പൊതു നിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. നികുതിദായകർക്കായുള്ള അവബോധ ക്യാംപെയ്നിന്റെ ഭാഗമായി ഇറക്കിയ നിർദേശത്തിൽ ഐടിഐറിൽ മേൽപ്പറഞ്ഞ വിവരങ്ങൾ ചേർക്കണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പൊതു നിർദേശം പ്രകാരം ബാങ്ക് അക്കൗണ്ടുകൾ, ക്യാഷ് വാല്യു ഇൻഷുറൻസ് കരാർ അല്ലെങ്കിൽ വാർഷിക കോൺട്രാക്റ്റ്, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസ്സിലോ ഉള്ള സ്വത്ത്, കസ്റ്റോഡിയൽ അക്കൗണ്ട്, ഇക്വിറ്റി, ലോൺ പലിശ തുടങ്ങിയവ വിദേശ ആസ്തികളിൽ ഉൾപ്പെടും. ക്യാംപെയ്നിന്റെ ഭാഗമായി 2024-25 വർഷത്തേക്ക് നിലവിൽ ഐടിആർ…
എഐ മേഖലയിലും വെഞ്ച്വർ ക്യാപിറ്റൽ രംഗത്തും പേരെടുത്ത വ്യക്തിയാണ് ശിവോൺ സിലിസ് (Shivon Zilis). ഇപ്പോൾ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനും ഇരട്ടക്കുട്ടികൾക്കും ഒപ്പമുള്ള ചിത്രത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് ശിവോൺ. മസ്കിന്റെ ഒൻപത് കുട്ടികളിൽ രണ്ടാണ് ഈ ഇരട്ടകൾ എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും 2021ൽ ജനിച്ച കുട്ടികളെ മടിയിലിരുത്തി ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടെക്സാസിലെ വീട്ടിൽ നിന്നുമുള്ള ചിത്രമാണിത്. ജീവചരിത്രകാരൻ വാൾട്ടർ ഐസക്സൺ ആണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. സിലിസും മസ്കുമായുള്ള ബന്ധം പ്രൊഫഷനൽ ബന്ധം മാത്രമാണ് എന്ന് പറയപ്പെടുന്നുവെങ്കിലും ഇരുവരും തമ്മിൽ വ്യക്തിബന്ധം ഉണ്ട് എന്നതിന്റെ അഭ്യൂഹമാണ് ചിത്രമാണ് നെറ്റിസൺസ് വിലയിരുത്തുന്നു. വിട്രോ ഫെർട്ടിലൈസേഷനിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് എന്നും ഇരുവരും തമ്മിൽ ജീവിതപങ്കാളി എന്ന നിലയിലോ ലൈംഗികബന്ധമോ ഇല്ല എന്നാണ് റിപ്പോർട്ട്. കാനഡയിലെ ഒൻടോറിയോയിൽ ജനിച്ച ശിവോണിന്റെ അമ്മ ഇന്ത്യൻ വംശജയും അച്ഛൻ കനേഡിയനുമാണ്. യേൽ സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ്, ഫിലോസഫി ബിരുദങ്ങൾ നേടിയ…
ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഐലൻഡിൽ നിന്നും വിജയകരമായിപരീക്ഷണ വിക്ഷേപണം പൂർത്തിയാക്കിയിരിക്കുകയാണ്. 1500 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് എതിരാളികളെ നശിപ്പിക്കാനുള്ള കരുത്തുമായി എത്തുന്ന മിസൈലിന് വിവിധ തരത്തിലുള്ള പേലോഡുകൾ വഹിക്കാനുമാകും. ഏത് പ്രതിരോധ സംവിധാനത്തേയും അതിവേഗത്തിൽ കടന്നുപോകാനാകുന്ന മാരക പ്രഹരശേഷിയുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ ഏതൊരു രാജ്യത്തിനെ സംബന്ധിച്ചും വലിയ നേട്ടമാണ്. 2018ലെ റിപ്പോർട്ട് പ്രകാരം അമേരിക്കയുടെ പക്കൽ പോലും ഹൈപ്പർ സോണിക് സംവിധാനം തടുക്കാനുള്ള സാങ്കേതിക വിദ്യയില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ പാകിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ നേട്ടത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ നിർമാണം നടന്നത് ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം മിസൈൽ കോംപ്ലക്സ്, മറ്റ് ഡിആർഡിഒ ലാബുകൾ എന്നിവിടങ്ങളിലാണ്. മിസൈൽ പരീക്ഷണത്തിൽ മുതിർന്ന ഡിആർഡിഒ, സൈനിക പ്രതിനിധികൾ പങ്കെടുത്തു.പരീക്ഷണം വിജയമായതോടെ നൂതന സൈനിക സംവിധാനം സ്വന്തമായുള്ള ലോകത്തെ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയതായി…
കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് ഗെയിൽ ഇന്ത്യ ലിമിറ്റഡ് (GAIL) സ്ഥാപിക്കുന്ന പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി 2025 ഏപ്രിലിൽ പൂർത്തിയാകും. പൈപ്പ്ലൈൻ പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ കൊച്ചി ദേശീയ ഗ്രിഡിൽ ഇടം നേടും. ഇതോടെ കൊച്ചിയിൽ നിന്നുള്ള പ്രകൃതിവാതകം പൈപ്പ്ലൈൻ വഴി ഇന്ത്യയിൽ എവിടെയും വിതരണം ചെയ്യാം. റോഡ് മാർഗം ടാങ്കർ ലോറികളിലും മറ്റും നീക്കം ചെയ്യേണ്ടതില്ലെന്നതാണ് നേട്ടം. ടാങ്കർ ലോറികൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനൊപ്പം അതിവേഗം ആവശ്യക്കാർക്ക് പ്രകൃതി വാതകമെത്തിക്കാമെന്ന നേട്ടവും ഇതിനുണ്ട്. പ്രകൃതിവാതകത്തിന്റെ ദേശീയ ഗ്രിഡിൽ പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി, സേലം വഴി ബെംഗളൂരുവിലേക്കാണ് പൈപ്പ് ലൈൻ പദ്ധതിദ്രുതഗതിയിൽ പുരോഗമിക്കുന്നത്. കൊച്ചി-ബംഗളൂരു പൈപ്പ്ലൈനിന്റെ കോയമ്പത്തൂർ വരെയുള്ള നിർമാണം പൂർത്തിയാക്കിയതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോയമ്പത്തൂർ മേഖലയിൽ സിറ്റി ഗ്യാസ് വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ദേശീയപാതയ്ക്ക് അനുബന്ധമായാണ് കോയമ്പത്തൂർ മുതൽ ബെംഗളൂരു വരെയുള്ള പൈപ്പ്ലൈൻ തമിഴ്നാടിന്റെ പരിധിയിൽ പ്രധാനമായും സ്ഥാപിക്കുന്നത്.നിലവിലെ കരാർ പ്രകാരം മാർച്ചിലാണ് പദ്ധതി പൂർത്തിയാക്കേണ്ടതെങ്കിലും, ഒരല്പം വൈകി ഏപ്രിൽ…
കേരളത്തിലെ ജലാശയങ്ങളേയും വിമാനത്താവളങ്ങളേയും ബന്ധിപ്പിക്കുന്ന സീപ്ലെയിൻ പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ സാരഥ്യത്തിൽ തുടക്കമായിരിക്കുകയാണ്. എന്നാൽ സമാനരീതിയിൽ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കുമിടയിൽ ആംഫിബിയസ് ഫ്ലോട്ട് പ്ലെയിൻ-ഹെലികോപ്റ്റർ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള കെഎസ്ഇബിയുടെ നീക്കം എങ്ങുമെത്തിയില്ല. കെഎസ്ഇബി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബി. അശോകിൻ്റെ കാലത്ത് വ്യോമയാന സേവന ദാതാക്കളുമായി ചർച്ച നടന്നെങ്കിലും അവ പാതിവഴിയിൽ നിന്നു. ആംഫിബിയസ് വിമാനം ഉപയോഗിച്ച് ഉൾനാടൻ ഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ ശ്രമത്തിന്റെ ഭാഗമായാണ് മുൻപ് 17 സീറ്റുകളുള്ള സീപ്ലെയിൻ ട്രയൽ റൺ നടത്താൻ കെഎസ്ഇബി ശ്രമം നടത്തിയത്. എന്നാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതി നടപ്പാക്കേണ്ടത് കെഎസ്ഇബിയല്ല സംസ്ഥാന സർക്കാരാണെന്ന വാദം ഉന്നയിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് പദ്ധതി നിലച്ചത്. കെഎസ്ഇബിയുടെ ജലവിമാന പദ്ധതി ചുരുക്കം ഉപഭോക്താക്കൾക്ക് മാത്രമേ പ്രയോജനപ്പെടൂ എന്നതിനാലാണ് അന്ന് പദ്ധതിയുമായി മുന്നോട്ട് പോകാതിരുന്നത്. ഡാമുകൾക്കും റിസർവോയറുകൾക്കുമിടയിൽ ജലവിമാന-ഹെലികോപ്ടർ സർവീസ് നടത്താനുള്ള കെഎസ്ഇബിയുടെ പദ്ധതിക്കായി 2022 ഏപ്രിലിൽ പ്രാരംഭ ചർച്ചകൾ നടന്നിരുന്നു.…
നടനും നിർമാതാവുമായ ധനുഷിനെതിരെ കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം നയൻതാര സമൂഹമാധ്യമങ്ങളിൽ ഇട്ട കുറിപ്പ് കോളിളക്കം സൃഷ്ടിച്ചിരുന്നു. തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററയിമായി ബന്ധപ്പെട്ട് ധനുഷ് പത്ത് കോടിയുടെ നഷ്ടപരിഹാരം അയച്ചതിനെതിരെയാണ് നയൻതാര ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്. എന്നാൽ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനുഷ്. ഡോക്യുമെന്ററിയിൽ നിന്നും നാനും റൗഡി താനിലെ മൂന്ന് സെക്കൻഡ് ലൊക്കേഷൻ രംഗങ്ങൾ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ധനുഷ് ഉറച്ച് നിൽക്കുകയാണ്. ഇത് സംബന്ധിച്ച് നോട്ടീസ് നയൻതാരയ്ക്ക് അയച്ചതായി ധനുഷിന്റെ അഭിഭാഷകൻ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ നിന്നും ദൃശ്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം എന്നതിൽ ഉറച്ചു നിൽക്കും. നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും എതിരെയുള്ള നിയമനടപടി ഇതിൽ മാത്രം ഒതുങ്ങില്ലെന്നും അഭിഭാഷകൻ മുഖേന ധനുഷ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ വിവാദം കൂടുതൽ രൂക്ഷമാകും എന്ന സൂചനയാണ് ഇത് നൽകുന്നത്. അതേ സമയം നയൻതാരയുടെ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. 10 കോടി രൂപ നയൻതാര നഷ്ടപരിഹാരം…
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറോ, എം.എസ്. ധോനിയോ, വിരാട് കോഹ്ലിയോ അല്ല. ബറോഡ രാജകുടുംബത്തിന്റെ നിലവിലെ തലവനും മുൻ രഞ്ജി ട്രോഫി താരവുമായ സമർജിത്സിൻഹ് ഗെയ്ക്വാദ് ആണ് ആ അതിസമ്പന്ന ക്രിക്കറ്റർ. അദ്ദേഹത്തിൻ്റെ വീടായ ലക്ഷ്മി വിലാസ് കൊട്ടാരത്തിന് ഇന്നത്തെ മൂല്യം അനുസരിച്ച് 25,000 കോടി രൂപയിലധികം മതിപ്പ് വില വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1890ൽ നിർമിച്ച കൊട്ടാരത്തിന്റെ അകവും പുറവും പഴയമയുടെ പ്രൗഢി പേറുന്നതോടൊപ്പം ആഢംബരത്തിന്റെ അവസാന വാക്ക് കൂടിയാണ്. ലക്ഷ്മി വിലാസ് കൊട്ടാരം അഥവാ ബറോഡ പാലസ്1890ൽ സഹാജിറാവു ഗെയ്ക്വാദിന്റെ കാലത്ത് നിർമിച്ച കൊട്ടാരത്തിന്റെ നിലവിലെ അവകാശി സമർജിത്സിംഗ് ഗെയ്ക്വാദാണ്. കൊട്ടാരത്തിന് പുറമേ സമർജിത്തിന് 20000 കോടി രൂപയുയുടെ ആസ്തിയുണ്ട്. 1980കളിൽ ബറോഡയെ പ്രതിനിധീകരിച്ച് രഞ്ജി ട്രോഫിയിൽ കളിച്ച അദ്ദേഹം മികച്ച ബാറ്റർ ആണ്. പിന്നീട് സമർജിത് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായി. ഇന്നത്തെ വില1890ൽ ഏകദേശം 27 ലക്ഷം രൂപ മുടക്കിയാണ് ലക്ഷ്മി വിലാസ്…
അഭിനയത്തിലും ജീവിതത്തിലും പ്രേക്ഷകരുടെ മനംകവർന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സമ്പാദ്യത്തിന്റെ കാര്യത്തിലും താരദമ്പതികൾ മുൻപന്തിയിലാണ്. ഇരുവർക്കുമിടയിലെ പ്രണയകഥകൾക്കൊപ്പം അവരുടെ സമ്പത്തിനേയും ആസ്തിയേയും കുറിച്ചുള്ള വാർത്തകളും ആരാധകർ കാത്തിരിക്കാറുണ്ട്. 1999ൽ പൂവെല്ലാം കേട്ട്പ്പാർ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും തമ്മിൽ ആദ്യം കാണുന്നത്. ആ കൂടിക്കാഴ്ച പിന്നീട് പ്രണയമായി മാറി. ഇരുവരും ഒന്നിച്ചെത്തി സൂപ്പർ ഹിറ്റായി മാറിയ കാഖ കാഖയുടെ വിജയാഘോഷ വേളയിൽത്തന്നെ താരങ്ങളുടെ വിവാഹനിശ്ചയം നടന്നു. 2006ൽ കരിയറിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴാണ് ജ്യോതിക സൂര്യയെ വിവാഹം കഴിച്ചത്. പിന്നീട് 2015ൽ ജ്യോതിക സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. അഞ്ച് കോടി രൂപയാണ് ജ്യോതികയ്ക്ക് ഒരു സിനിമയിൽ നിന്നും ലഭിക്കുന്ന പ്രതിഫലം. സൂര്യയുടെ പ്രതിഫലമാകട്ടെ ഒരു സിനിമയ്ക്ക് 30 കോടി വരെയാണ്. സിനിമാ അഭിനയത്തിനു പുറമേ നിരവധി വ്യവസായങ്ങളിലും ദമ്പതികൾ പങ്കാളികളാണ്. ഉയർന്ന പ്രതിഫലം വാങ്ങുന്നത് സൂര്യയാണെങ്കിലും ചില റിപ്പോർട്ടുകൾ ജ്യോതികയ്ക്ക് സൂര്യയേക്കാൾ ആസ്തിയുണ്ട് എന്ന് സൂചിപ്പിക്കുന്നു. ഇത് പ്രകാരം ജ്യോതികയുടെ ആകെ…
‘കഭി യാദോൻ മേ ആവോ’ എന്ന മ്യൂസിക് വീഡിയോ അധികമാരും മറക്കാനിടയില്ല. എന്നാൽ ആൽബത്തിന്റെ പ്രശസ്തി അതിലെ നായിക ദിവ്യ ഖോസ്ല കുമാറിനെ സഹായിച്ചില്ല. 2004-ൽ ‘അബ് തുമാരെ ഹവാലെ വതൻ സാത്തിയോ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ബോബി ഡിയോൾ, നഗ്മ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, സന്ദാലി സിൻഹ തുടങ്ങിയ വൻ താരനിര ഉണ്ടായിട്ടും പടം ഫ്ലോപ്പ് ആയി. പിന്നീട് ‘റോയ് ,’ ‘ ഷഫഖാന ‘ തുടങ്ങിയ പരാജയ ചിത്രങ്ങൾ. തുടർച്ചയായ പരാജയങ്ങളെ തുടർന്ന് ദിവ്യ സിനിമയിൽനിന്നും ഇടവേള എടുത്തു. 2005ൽ ടി സീരീസ് ഉടമയും സംഗീതസംവിധായകനുമായ ഭൂഷൺ കുമാറിനെ ദിവ്യ വിവാഹം കഴിച്ചു. 10000 കോടിയിലധികം ആസ്തിയുള്ള ഭൂഷണും ദിവ്യയും പ്രണയത്തിലാകുന്നത് ദിവ്യയുടെ ആദ്യ സിനിമയുടെ സെറ്റിൽവെച്ചാണ്. അങ്ങനെ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും അത് ദിവ്യയുടെ ജീവിതം മാറ്റി. പിന്നീട് നിർമാണ രംഗത്തേക്ക് തിരിഞ്ഞ ഖോസ്ല അടുത്തിടെ ജിഗ്രയുടെ നിർമ്മാതാക്കളായ കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ നിരവധി…
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി, ഇന്ത്യയിൽ പുതിയ ഔഡി ക്യു 7-നുള്ള (Audi Q7) ബുക്കിംഗ് ആരംഭിച്ചു. ഔറംഗബാദിലെ എസ്. എ. വി. ഡബ്ല്യു. ഐ. പി. എൽ (SAVWIPL) പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്ത പുതിയ ഔഡി ക്യു 7 2024 നവംബർ 28 ന് ഇന്ത്യയിൽ അവതരിപ്പിക്കും. 340 എച്ച്പി പവറും 500 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ശക്തമായ 3 ലിറ്റർ വി6 ടിഎഫ്എസ്ഐ എഞ്ചിൻ ഉപയോഗിച്ച് പുതിയ ഔഡി ക്യു7 ന് വെറും 5.6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ഔഡി ക്യു 7 എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും മികച്ച ഉൽപ്പന്നമാണെന്നും സെലിബ്രിറ്റികൾ ഉൾപ്പെടെ എല്ലാ ടാർഗെറ്റ് ഗ്രൂപ്പുകളും ഇത് ഇഷ്ടപ്പെടുന്നുവെന്നും ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു. “പുതിയ ഔഡി ക്യു 7 ഉപയോഗിച്ച്, മെച്ചപ്പെട്ട…