Author: News Desk
അക്ഷരാർത്ഥത്തിൽ ചാക്ക് കണക്കിന് പണം കയ്യിലുള്ളവരാണ് പണച്ചാക്കുകൾ! അമേരിക്കയിൽ ചാക്കുണ്ടോ എന്നറിയില്ല, ഉണ്ടെങ്കിലും അതിൽ പണം ഇട്ട് വെക്കാറുണ്ടോ എന്നുമറിയില്ല. എന്നാൽ ലോകത്തിലെ ഏറ്റവും പണച്ചാക്കായ നടനായി മാറിയിരിക്കുകയാണ് ഡ്വെയിൻ ജോൺസൺ എന്ന റോക്ക്. നാല് വർഷങ്ങൾക്കു ശേഷമാണ് റോക്ക് പട്ടികയിൽ വീണ്ടും ഒന്നാമതെത്തുന്നത്. ഫോർബ്സ് പട്ടിക പ്രകാരം കഴിഞ്ഞ വർഷം $88 മില്യണാണ് താരം സമ്പാദിച്ചത്. ഹോളിവുഡിലെ മറ്റ് പണച്ചാക്കുകളായ റയാൻ റെയ്നോൾഡ്സ്, ജെറി സെയൻഫീൽഡ് തുടങ്ങിയവരെയാണ് താരം പിന്തള്ളിയിരിക്കുന്നത്. റെഡ് വൺ, മോന 2 തുടങ്ങിയ ചിത്രങ്ങളിലെ വരുമാനമാണ് ഡ്വെയിൻ ജോൺസണെ സമ്പന്ന നടൻമാരുടെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. 2024ൽ താരത്തിന്റെ 10 ചിത്രങ്ങളിൽ ആറെണ്ണവും ആനിമേറ്റഡ് ചിത്രങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്. സാധാരണ ഗതിയിൽ ആനിമേറ്റഡ് ചിത്രങ്ങളിൽ താരങ്ങൾ വമ്പൻ തുക പ്രതിഫലമായി ലഭിക്കാറില്ല. ഫോർബ്സിന്റെ സമ്പന്നരായ 20 ആക്ടേർസിന്റെ പട്ടികയിൽ മൂന്ന് സ്ത്രീകൾ മാത്രമാണ് ഉള്ളത്. നിക്കോൾ കിഡ്മാൻ, മരിസ്ക ഹർഗിറ്റെ, സ്കാർലറ്റ ജോൺസൺ എന്നിവരാണ് പട്ടികയിൽ ഇടം…
“നിങ്ങൾ ക്യൂവിലാണ്. ദയവായി കാത്തു നിൽക്കൂ ” എന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ചരക്ക് കപ്പലുകളോട് പറയാനുള്ളത്.അടുത്ത രണ്ടു ദിവസത്തിനിടയിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കിറക്കാൻ ഊഴം കാത്തു നിന്നത് പതിനെട്ടോളം കപ്പലുകൾ. തുറമുഖത്ത് നിർമാണം പൂർത്തിയായ ബെർത്തിൽ ഒരേ സമയം അടുപ്പിക്കാൻ കഴിയുക രണ്ടു കപ്പലുകൾ മാത്രമാണ്. ഇതിനിടയിലാണ് രാജ്യത്തെ വിവിധ കമ്പനികൾക്കുള്ള കണ്ടെയ്നറുകളുമായി കപ്പലുകൾ വിഴിഞ്ഞത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. എത്തുമെന്നു പ്രതീക്ഷിക്കുന്ന സമയത്ത് ബെർത്തിൽ കപ്പലുണ്ടെങ്കിൽ ബാക്കി കപ്പലുകൾ ഊഴം നോക്കി പുറങ്കടലിൽ നങ്കൂരമിടുകയോ, കൊളംബോ ഉൾപ്പെടെ സമീപ തുറമുഖങ്ങളിലേക്കു പോകുകയോ ചെയ്യുകയാണിപ്പോൾ ‘ വെള്ളിയാഴ്ച്ച രണ്ടു കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ച് ചരക്കിറക്കിയത്. ഇതേസമയം തന്നെ മറ്റു നാലു കപ്പലുകൾ കൂടി തുറമുഖത്ത് എത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. ഞായർ ദിവസം 5 കപ്പലുകളാണ് തുറമുഖത്തേക്ക് അടുപ്പിക്കാൻ ഷെഡ്യൂൾ ചെയ്തത്. മണിക്കൂറിൽ ശരാശരി 100 TEU കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് നിലവിൽ വിഴിഞ്ഞത്തെ തുറമുഖത്തിനുള്ളത്. 10 മണിക്കൂർ കൊണ്ട്…
ഭാവി സുസ്ഥിരമാക്കുക എന്നതാണ് പ്രമുഖ ഓട്ടോമോട്ടീവ് ബ്രാൻഡുകളുടെ ഇപ്പോഴത്തെ പ്രധാന ടാഗ് ലൈൻ. സുസ്ഥിരതയ്ക്ക് വേണ്ടി വൈദ്യുതിയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ഈ കമ്പനികൾക്ക് അറിയാം. ഈ അറിവിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുകയാണ് ലോകോത്തര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവും ടൊയോട്ടയും. 2028ഓടെ ഇരു കമ്പനികളും ചേർന്ന് ആദ്യ സീരീസ്-പ്രൊഡക്ഷൻ ഹൈഡ്രജൻ കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനവിപണിയെ തന്നെ ഇല്ലാതാക്കാവുന്ന സഹകരണം എന്നാണ് ഇരു കമ്പനികളുടേയും പാർട്ണർഷിപ്പിനെ ആഗോള മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ബിഎംഡബ്ല്യുവും ടൊയോട്ടയും ഹൈഡ്രജൻ ഇന്ധനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ബിഎംഡബ്ല്യു iX5 ഹൈഡ്രജൻ ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (FCEV) ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന പ്രോട്ടോടൈപ്പ്. ലോകമെങ്ങും ഈ മോഡൽ നിലവിൽ പരീക്ഷിക്കപ്പെടുകയും പ്രതീക്ഷിച്ച ഫലം നേടുകയും ചെയ്തു. മൂന്നോ നാലോ മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാനുള്ള ശേഷി, ഒറ്റ ചാർജിൽ 1600 കിലോമീറ്റർ (300 മൈൽ) വരെ റേഞ്ച്, സ്‌പോർട്‌സ് കാറിന് യോജിച്ച പ്രകടനങ്ങളായ 401 എച്ച്‌പി, 6 സെക്കൻഡിനുള്ളിൽ…
‘പോടാ നേതാവല്ല, വാടാ നേതാവാണ്’ ഒയോ (Oyo) സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ (Ritesh Agarwal). ദൈനംദിന ബിസിനസ്സിൽ എല്ലാ കാര്യങ്ങളും ജോലിക്കാർ പോയി ചെയ്തോളും എന്ന നിലപാടുള്ള സംരംഭകരാണ് ‘പോടാ’ നേതാക്കൾ. എന്നാൽ എല്ലാ കാര്യങ്ങളും ജോലിക്കാർക്ക് ഒപ്പം നിന്ന് ചെയ്യുന്നവരാണ് ‘വാടാ’ നേതാക്കൾ. കഴിഞ്ഞ ദിവസം മുംബൈ ടെക് വീക്കിൽ സംസാരിക്കവേ റിതേഷ് നടത്തിയ വെളിപ്പെടുത്തലിലൂടെ അദ്ദേഹം ജോലിക്കാർക്കും മറ്റ് സംരംഭകർക്കും മാതൃകയാകുകയാണ്. താൻ ഇപ്പോഴും തന്റെ ഹോട്ടലുകളിലെ വാഷ്‌റൂമുകൾ വൃത്തിയാക്കാറുണ്ട് എന്ന റിതേഷിന്റെ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നത്. ഒരു റോൾ മോഡലിംഗ് വ്യായാമമെന്ന നിലയിൽ വാഷ്‌റൂമുകൾ വൃത്തിയാക്കാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. നേതൃത്വം പദവികളെ സംബന്ധിച്ച നെടുനീളൻ ലേഖനങ്ങളല്ല എന്നും, മറിച്ച് പ്രവർത്തനത്തിലൂടെ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതാണ് എന്നുമുള്ള വ്യക്തമായ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഒരു സംരംഭകനെന്ന നിലയിൽ ഭയം, നാണക്കേട്, അഹങ്കാരം ഇതെല്ലാം മുറിക്ക് പുറത്ത് ഉപേക്ഷിക്കുക. ഈ മൂന്ന് കാര്യങ്ങളുമാണ് സംരംഭക വിജയത്തിന്റെ…
നേതൃപാടവവും സംരംഭകത്വ മനോഭാവവും കൊണ്ട് അതിശയിപ്പിക്കുന്ന ‘കുട്ടി സംരംഭകനാണ്’ മലയാളിയായ ആദിത്യൻ രാജേഷ് (Aadithyan Rajesh). ഐടി സംരംഭകനായ ആദിത്യൻ വളരെ ചെറുപ്രായത്തിൽ തന്നെ ടെക് ലോകത്ത് തരംഗം സൃഷ്ടിച്ചു. ഇപ്പോൾ ദുബായിൽ പ്രവർത്തിക്കുന്ന ആദിത്യൻ വെബ് ഡിസൈൻ-സോഫ്റ്റ്‌വെയർ വികസന കമ്പനിയായ ട്രൈനെറ്റ് സൊല്യൂഷൻസിന്റെ (Trinet Solutions) സ്ഥാപകനാണ്. വെറും അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ ബിബിസി ടൈപ്പിംഗ് വെബ്‌സൈറ്റിലൂടെയാണ് ആദിത്യൻ്റെ സാങ്കേതികവിദ്യയോടുള്ള അഭിനിവേശം ആരംഭിച്ചത്. ഒൻപത് വയസ്സ് ആകുമ്പോഴേക്കും ആദിത്യൻ സ്വന്തം മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിച്ചു. പിന്നീട് വെറും 13ാം വയസ്സിലാണ് ഈ ‘കുട്ടി സംരംഭകൻ’ ട്രൈനെറ്റ് സൊല്യൂഷൻസ് ആരംഭിച്ചത്. ഇതിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഓമാരിൽ ഒരാളായും ആദിത്യൻ മാറി. ഐടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ട്രൈനെറ്റ് വെബ്, ആപ്പ് ഡിസൈൻ മുതൽ വിവിധ ക്ലയൻ്റുകൾക്ക് ടെക് സൊല്യൂഷനുകൾ വരെ നൽകുന്നു. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റിനു പുറമേ, ലോഗോ-വെബ്‌സൈറ്റ് ഡിസൈനിലും ആദിത്യൻ തൻ്റെ വൈദഗ്ധ്യം തെളിയിക്കുന്നു. പഠനത്തോടും ബിസിനസ്സിനോടുമൊപ്പം ആദിത്യൻ…
2025 ഫെബ്രുവരിയിൽ ഏറ്റവുമധികം ചരക്കു സേവന നികുതി (GST) പിരിച്ച സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കണക്കു പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. ₹30,637 കോടി രൂപ ജിഎസ്ടി ഇനത്തിൽ പിരിച്ച് മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 2024 ഫെബ്രുവരിയിൽ മഹാരാഷ്ട്ര ജിഎസ്ടി ഇനത്തിൽ പിരിച്ചതിനേക്കാൾ 13 ശതമാനം അധികമാണിത്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്രം എന്നിവ ശേഖരിച്ച മൊത്തം ആഭ്യന്തര ജിഎസ്ടി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 10.2 ശതമാനം വർദ്ധിച്ച് ഏകദേശം ₹1.42 ലക്ഷം കോടിയായി. ഇറക്കുമതി ജിഎസ്ടി കൂടി ചേർത്താൽ ഫെബ്രുവരിയിൽ ശേഖരിച്ച മൊത്തം ജിഎസ്ടി ഏകദേശം ₹1.84 ലക്ഷം കോടിയാണ്. ₹14,117 കോടിയുമായി (10 ശതമാനം വർധന) കർണാടക, ₹11,402 കോടിയുമായി (3 ശതമാനം വർധന) ഗുജറാത്ത്, ₹10,694 കോടിയുമായി (10 ശതമാനം വർധന) തമിഴ്നാട്, ₹9,925 കോടിയുമായി (20 ശതമാനം വർധന) ഹരിയാന എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ, ഒഡീഷ,…
ബാഡ്മിന്റൺ ഇതിഹാസം പി.വി. സിന്ധുവിനെ നിക്ഷേപകയായും ബ്രാൻഡ് അംബാസഡറായും നിയോഗിച്ച് ഇന്ത്യയിലെ മുൻനിര എഐ-പവേർഡ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കിരാനപ്രോ (KiranaPro). സീഡ് ഫണ്ടിംഗ് റൗണ്ടിലെ ആദ്യ ഘട്ടത്തിൽ തന്നെയാണ് പി.വി. സിന്ധു കിരാനപ്രോ നിക്ഷേപകയായത്. ഈ ചുവടുവെയ്പ്പ് ഇന്ത്യയിലെ റീട്ടെയിൽ മേഖലയിലെ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്ന് കമ്പനി പറഞ്ഞു. കോർണർസ്റ്റോൺ സ്പോർട്ട് ആണ് സിന്ധുവും കിരാനപ്രോയും തമ്മിലുള്ള പങ്കാളിത്തത്തിന് സൗകര്യമൊരുക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയും എഐ-അധിഷ്ഠിത സൗകര്യങ്ങളും ഉപയോഗിച്ച് അയൽപക്ക പലചരക്ക് സ്റ്റോറുകളെ ശാക്തീകരിക്കുകയാണ്കിരാനപ്രോയുടെ ലക്ഷ്യം. ബ്രാൻഡ് അംബാസിഡർ എന്നതിനപ്പുറത്തേക്ക് ഡിജിറ്റൽ ബ്രാൻഡിന്റെ പ്രവർത്തനങ്ങളിൽ സിന്ധു സജീവമായി പങ്ക് ചേരും. ഐപിഎൽ 2025ൽ ബ്രാൻഡിന്റെ ഔദ്യോഗിക അംബാസഡർ എന്ന നിലയിലുള്ള അവരുടെ പങ്കും കിരാനപ്രോയുടെ ദേശീയ തലത്തിലുള്ള സാന്നിധ്യം വർദ്ധിപ്പിക്കും. ഇതിനകം 30,000ത്തിലധികം സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞ കിരാനപ്രോ അതിവേഗം തങ്ങളുടെ സാന്നിധ്യം വിവിധ നഗരങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. ജോപ്പർ.ആപ്പിനെ ഏറ്റെടുത്തത് പ്രാദേശിക തലത്തിൽ കൂടുതൽ ആഴത്തിലുള്ള പ്രവർത്തനവും കമ്പനി നടത്തുന്നുണ്ട്. കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന…
കേരളത്തിലെ വ്യാവസായിക-സ്റ്റാർട്ടപ്പ് വളർച്ചയെക്കുറിച്ചുള്ള നിലപാടിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് എംപി ശശി തരൂർ. സംസ്ഥാനത്തിന് കൂടുതൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME) അനിവാര്യമാണെന്നും അവ വെറും കടലാസ്സിൽ ഒതുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ കേരളത്തിലെ വ്യാവസായിക അന്തരീക്ഷം സംബന്ധിച്ച ലേഖനം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചാണ് തരൂരിന്റെ മലക്കംമറിച്ചിൽ. സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് രംഗം നിരാശാജനകമാണെന്നും വ്യാവസായിക വളർച്ച കേരളം അവകാശപ്പെടുന്നത് പോലെ പ്രതീക്ഷ നൽകുന്നതല്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേരളത്തിൽ 42,000ത്തിലധികം എംഎസ്എംഇകൾ അടച്ചുപൂട്ടിയതായും അതിൻ്റെ ഫലമായി കുറഞ്ഞത് 1,03,764 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായും ഇന്ത്യൻ എക്സ്പ്രസ്സ് ലേഖനത്തിൽ പറയുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ലേഖനം അടിസ്ഥാനരഹിതമാണെന്നും ഇതു സംബന്ധിച്ച് ഫെബ്രുവരി 10ന് നിയമസഭയിൽ വിശദമായ മറുപടി നൽകിയതാണെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. കേരളത്തിൻ്റെ വ്യാവസായിക വളർച്ചയെക്കുറിച്ചുള്ള തരൂരിൻ്റെ സമീപകാല പരാമർശം കോൺഗ്രസ്സിനുള്ളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ…
തുറവൂർ മുതൽ ഇടപ്പള്ളി വരെ ദേശീയപാതയിൽ 30 കി മീ ആകാശയാത്ര യാഥാർഥ്യമായേക്കും. ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിൽ തുറവൂർ മുതൽ അരൂർ വരെയുള്ള ആറുവരി ഉയരപ്പാത ഇടപ്പള്ളിയിലേക്ക് നീട്ടുന്നതാണ് പദ്ധതി. ഇതിന് ദേശീയപാത അതോറിറ്റി അനുമതി നൽകിയാൽ തുടർച്ചയായ 30 കിലോമീറ്റർ ദൂരം ഉയരപ്പാതയും പാലങ്ങളുമാകും എൻഎച്ച് 66ൽ ഉണ്ടാവുക.ഇടപ്പള്ളി – അരൂർ ഉയരപ്പാതയുടെ വിശദ പദ്ധതിരേഖ പുറത്തിറങ്ങുന്നത് കാത്തിരിക്കുന്നതിനിടെയാണ് തുറവൂരിൽ നിന്നുള്ള ഉയരപ്പാത നീട്ടിയേക്കുമെന്ന വാർത്ത എത്തുന്നത്. നിലവിൽ അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്ററിൽ ഒറ്റത്തൂണിൽ നിർമിക്കുന്ന ആറുവരി ഉയരപ്പാതയുടെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിന് തുടർച്ചയായി അരൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് ആറുവരിപ്പാത നിർമിക്കുകയാണെങ്കിൽ 18 കിലോമീറ്റർ കൂടി ഉയരപ്പാത വേണ്ടി വരും. ഇങ്ങനെ തുടർച്ചയായി 30 കിലോമീറ്റിൽ ‘ആകാശയാത്ര’ സാധ്യമാകും.അരൂർ – ഇടപ്പള്ളി ഉയരപ്പാത നിർമിക്കണമെന്നും ഇതിൻ്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും ഹൈബി ഈഡൻ എംപി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.…
ഏതാനും മാസങ്ങൾക്ക് മുമ്പ് ഉഗാണ്ടയിൽ ഇന്ത്യൻ വംശജനായ കോടീശ്വരൻ പങ്കജ് ഓസ്വാളിന്റെ മകളായ വസുന്ധര ഓസ്വാളിന്റെ അറസ്റ്റ് വാർത്ത ശ്രദ്ധ പിടിച്ചുപറ്റി. വസുന്ധര ആഴ്ചകളോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. സമ്പന്നരും സ്വാധീനമുള്ളവരുമായ ഒരു കുടുംബത്തിൽ പെട്ടയാളായിരുന്നിട്ടും അവർക്ക് ജയിലിൽ കഴിയേണ്ടിവന്നു. ഈ സംഭവത്തോടെ സമ്പത്തിനും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഓസ്വാൾ കുടുംബം വാർത്തകളിൽ നിറയുകയാണ്. മുകേഷ് മെനാരിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് വസുന്ധര ഓസ്വാൾ പൊലീസ് കസ്റ്റഡിയിലായത്. ആരോപണങ്ങൾ തെറ്റാണെന്നും ഉഗാണ്ടൻ അധികാരികൾ തങ്ങളുടെ ബിസിനസ് എതിരാളികളുമായി ചേർന്ന് വസുന്ധരയെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഓസ്വാൾ കുടുംബം വാദിച്ചു. തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ട മുകേഷ് മെനാരിയ ടാൻസാനിയയിൽ ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതനാണെന്നും അവർ പ്രസ്താവിച്ചു. വസുന്ധരയെ ഉഗാണ്ടൻ ഉദ്യോഗസ്ഥർ മോചിപ്പിക്കാൻ വിസമ്മതിച്ചതോടെ മൂന്നാഴ്ച അവർക്ക് ജയിലിൽ കഴിയേണ്ടി വന്നു. സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ഇന്ത്യൻ കോടീശ്വരൻ പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളും അടുത്തിടെ ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളിൽ ഒന്ന് വാങ്ങിയിരുന്നു.…