Author: News Desk
മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഡബിൾ ഡക്കർ സർവീസുമായി കെഎസ്ആർടിസി. തിരുവനന്തപുരത്തെ ഓപ്പൺ ഡബിൾ ഡക്കർ സർവീസുകളുടെ മാതൃകയിലാണ് മൂന്നാറിലെ വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി ‘റോയൽ വ്യൂ’ എന്ന പേരിൽ ഡബിൾ ഡക്കർ സർവീസ് നടത്തുക. യാത്രക്കാർക്ക് പുറംകാഴ്ചകൾ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്റെ നിർമാണം. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയതിനു പിന്നാലെയാണ് കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ സർവീസുമായി എത്തുന്നത്. ബജറ്റ് ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ മൂന്നാറിന്റെ വശ്യഭംഗി ആസ്വദിക്കാനാകുന്ന ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ KSRTC launches ‘Royal View,’ an open double-decker bus service for tourists in Munnar, offering breathtaking views at an affordable cost as part of…
കൊച്ചിക്കാരുടെ ഇഷ്ട സഞ്ചാര മാർഗമായി മാറുകയാണ് കൊച്ചി മെട്രോ. റോഡ് മാർഗമുള്ള യാത്ര ദുരിതം നിറഞ്ഞതോടെയാണ് ഓരോ ഇടങ്ങളിൽ സമയത്തെത്താൻ നഗരവാസികൾ മെട്രോയെ കൂടുതലായി ആശ്രയിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തോളമായി കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തോളമാണ്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വരുമാനത്തിലും വർധനയുണ്ടായി. 2022-23 സാമ്പത്തിക വർഷത്തിൽ അഞ്ച് കോടി വരുമാനം ഉണ്ടായിരുന്നിടത്ത് 2023-24ൽ 22.94 കോടിയായി. മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. ജൂലൈ 2024 മുതൽ മാസത്തിൽ 20 ദിവസമെങ്കിലും പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ്. കലൂർ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കുമ്പോഴും, ലുലു മാളിൽ ഓഫറുകൾ നരുമ്പോഴുമെല്ലാം പ്രതിദിന യാത്രക്കാരുടെ എണ്ണം 120000 വരെ ആയിട്ടുണ്ടെന്നും മെട്രോ അധികൃതർ അറിയിച്ചു. Kochi Metro is witnessing a significant rise in passengers, with daily ridership surpassing 1 lakh regularly. Revenue soared from ₹5…
മലയാള സിനിമയെ സംബന്ധിച്ച് സംഭവബഹുലമായ വർഷമായിരുന്നു 2024. കോവിഡ് കാലത്ത് കേരളത്തിനു പുറത്തും ആരംഭിച്ച മലയാള സിനിമകളോടുള്ള താൽപര്യം 2024ൽ അതിന്റെ പാരമ്യത്തിലെത്തി. ഈ വർഷം പുറത്തിറങ്ങിയ 200ലധികം മലയാള ചിത്രങ്ങളിൽ 20 എണ്ണത്തോളം ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചു. ഫെബ്രുവരിയിൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ലോകമെമ്പാടുമായി 200 കോടി രൂപയിലധികം നേടി കലക്ഷൻ റെക്കോർഡ് സൃഷ്ടിച്ചു. 2024ലെ മലയാള സിനിമാ വ്യവസായത്തിന് വാണിജ്യപരമായ സ്ഥാനം ഉറപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ ആയി അറിയപ്പെട്ടു. ഡബ്ബ് പതിപ്പുകളിലൂടെ അന്യഭാഷകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. എ.ഡി. ഗിരീഷിൻ്റെ പ്രേമലുവും കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിൽ നിന്നും വൻ ശ്രദ്ധ ആകർഷിച്ചു. പ്രേമലുവിൻ്റെ തെലുങ്ക് പതിപ്പ് അവതരിപ്പിച്ചത് എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയായിരുന്നു. ആവേശം, ആടുജീവിതം, ഭ്രമയുഗം എന്നിവയും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. ആവേശത്തിലെ രംഗണ്ണനായി ഫഹദ് ഫാസിൽ ട്രെൻഡ് സെറ്ററായ വർഷമാണ് 2024. മലയാളത്തിനു പുറത്തും ആവേശം…
ലോകത്തിലെ ഏറ്റവും ധനികനായ ബാലതാരത്തിന്റെ ആസ്തി ആറ് മില്യൺ ഡോളർ (50 കോടി രൂപ). യങ് ഷെൽഡൻ എന്ന സിറ്റ്കോമിലൂടെ പ്രശസ്തനായ പതിനാറ് വയസ്സുകാരനായ ഇയാൻ അർമിറ്റാജ് ആണ് ലോകത്തിലെ ഏറ്റവും ധനികനായ ബാലതാരം. 2008ൽ ജോർജിയയിൽ ജനിച്ച ഇയാൻ ഇയാൻ ലവ്സ് തിയേറ്റർ എന്ന യൂട്യൂബ് സീരീസിലൂടെയാണ് ആദ്യം പ്രശസ്തനായത്. 2014ൽ ഇറങ്ങിയ സീരീസിൽ ആറ് വയസ്സുകാരനായ ഇയാൻ മ്യൂസിക്കൽ തിയേറ്റർ ഷോകൾ റിവ്യൂ ചെയ്ത് പേരെടുത്തു. സീരീസ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കാസ്റ്റിങ് കോളുകൾ ഇയാന് ലഭിച്ചുതുടങ്ങി. തുടർന്ന് 2015ൽ ദ് പെറസ് ഹിൽട്ടൺ ഷോയിലും ഇയാൻ താരമായി. 2017ൽ ഒൻപതാം വയസ്സിലാണ് ഇയാന്റെ അഭിനയ രംഗത്തെ അരങ്ങേറ്റം. ദി ഗ്ലാസ്സ് കാസിൽ, അവർ സോൾസ് അറ്റ് നൈറ്റ്, അയാം നോട്ട് ഹിയർ എന്നീ മൂന്ന് ചിത്രങ്ങളിലാണ് ഇയാൻ 2017ൽ അഭിനയിച്ചത്. ഇവ കൂടാതെ ലോ ആൻഡ് ഓർഡർ, ബിഗ് ലിറ്റിൽ ലൈസ് എന്നീ ടിവി ഷോകളിലും ഇയാൻ താരമായി.…
രാജ്യതലസ്ഥാനത്തേയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേയും വലയ്ക്കുന്ന ഒന്നാണ് അന്തരീക്ഷ മലിനീകരണവും അതുകൊണ്ടുള്ള പ്രശ്നങ്ങളും. ഇതിന് പരിഹാരമായി എത്തിയിരിക്കുകായാണ് ഹരിയാന ആസ്ഥാനമായുള്ള Atovio എന്ന സ്റ്റാർട്ടപ്പ്. ഭാരം കുറഞ്ഞതും എന്നാൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായ പോർട്ടബിൾ എയർ പ്യൂരിഫൈറുകളായ Atovio Pebble നിർമിച്ചാണ് കമ്പനി ശ്രദ്ധയാകർഷിക്കുന്നത്. അടുത്തിടെ ശശി തരൂർ എംപി അട്ടോവിയോ പെബ്ബിൾ ധരിച്ചെത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. ആയാസരഹിതമായി ശ്വസിക്കാനും അതിലൂടെ ആരോഗ്യപ്രദമായ ജീവിതം നയിക്കാനും വെയറബിൾ എയർ പ്യൂരിഫൈറായ പെബ്ബിളിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇൻഡോർ ഐഐഎമ്മിൽ നിന്നും പഠിച്ചിറങ്ങിയ അൻമയ് ഷഹ്ലോട്ട്, ഐഐടി കാൺപൂരിലെ സിദ്ധാർത്ഥ് ഗോയൽ, അദിതി അഗർവാൾ എന്നിവർ ചേർന്നാണ് 2024ൽ അട്ടോവിയോ സ്ഥാപിച്ചത്. ഇന്ന് വിപണിയിലുള്ള മിക്ക എയർ പ്യൂരിഫൈറുകളും ഒന്നെങ്കിൽ ഭാരം കൂടിയതോ അതല്ലെങ്കിൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേരാത്തതോ ആണ്. ഈ പോരായ്മയാണ് ഇത്തരത്തിൽ ഭാരം കുറഞ്ഞ എയർ പ്യൂരിഫൈറുകൾ നിർമിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. എവിടെയും എപ്പോഴും ശുദ്ധ വായു ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ…
2024ൽ വൻ നിക്ഷേപങ്ങൾ സ്വന്തമാക്കി തമിഴ്നാട്. 2030ഓടെ ഒരു ട്രില്യൺ നിക്ഷേപം എന്ന സംസ്ഥാനത്തിന്റെ സ്വപ്നത്തിന് ചിറകുനൽകുന്നതാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വമ്പൻ നിക്ഷേപങ്ങൾ. അതാത് മേഖലകൾക്ക് അനുസൃതമായ നയങ്ങളിലൂടെയും മറ്റ്നിക്ഷേപ സൗഹാർദ നീക്കങ്ങളിലൂടെയുമാണ് നിലവിലെ തമിഴ്നാട് ഗവൺമെന്റ് നിക്ഷേപക മേഖലയിൽ വൻ മുന്നേറ്റം നേടിയത്. സംരംഭകത്വം എളുപ്പമാക്കുന്നതിനുള്ള നിരവധി നടപടികൾ സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിച്ചു. 2024ൽ ഡിഎംകെ സർക്കാർ തങ്ങളുടെ ആദ്യ ആഗോള നിക്ഷേപക സംഗമം നടത്തിയതും തമിഴ്നാടിന് വൻ നേട്ടമായി. ജനുവരിയിൽ നടന്ന ഇൻവെസ്റ്റേഴ്സ് മീറ്റ് വഴി മാത്രം സംസ്ഥാനത്ത് 26 ലക്ഷം തൊഴിൽ സൃഷ്ടിക്കുന്ന 6.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സാധ്യമായത്. വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റിന്റെ 16000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ ഏറ്റവും പ്രധാനം. തൂത്തുക്കുടിയിൽ ആരംഭിക്കുന്ന വിൻഫാസ്റ്റ് നിർമാണ കേന്ദ്രത്തിലൂടെ മാത്രം 20000 പേർക്ക് തൊഴിൽ ലഭിക്കും. ടാറ്റ മോട്ടോഴ്സ് തമിഴ്നാട്ടിൽ നടത്തിയ 9000 കോടി രൂപയുടെ നിക്ഷേപമാണ് 2024ൽ സംസ്ഥാനത്തിന്റെ മറ്റൊരു നേട്ടം.…
ഗാർഹിക ഉപഭോഗ ചിലവ് സർവേ 2023-24 പ്രകാരം പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചിലവിൽ (MPCE) കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. കേരളത്തിനു പുറമേ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ഉപഭോഗ ചിലവ് നിലവാരത്തിൽ ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണ്. കേരളത്തിൽ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി 6611 രൂപ ചിലവഴിക്കുമ്പോൾ നഗരങ്ങളിലെ കുടുംബങ്ങൾ 7834 രൂപ ചിലവഴിക്കുന്നു. ദേശീയ ശരാശരിയായ 4122, 6996 രൂപ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇതി വളരെ മുകളിലാണ്. ഗ്രാമങ്ങളിൽ 5,872 രൂപയും നഗരങ്ങളിൽ 8,325 രൂപയുമായി തമിഴ്‌നാടാണ് പണം ചിലവഴിക്കുന്നതിൽ കേരളത്തിനു തൊട്ടുപിന്നിൽ. തെലങ്കാനയുടെ കണക്കുകൾ യഥാക്രമം 5,675 രൂപയും 9,131 രൂപയുമാണ്. ആന്ധ്രാപ്രദേശ് ആണ് ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന എംപിസിഇ റിപ്പോർട്ട് ചെയ്ത സംസ്ഥാനം.ആന്ധ്രയിൽ ഗ്രാമീണ കുടുംബങ്ങൾ 6,107 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 9,877 രൂപയും ചിലവഴിക്കുന്നു. ഗ്രാമീണ മേഖലയിൽ 5,068 രൂപയും നഗരങ്ങളിൽ 8,169 രൂപയുമായി കർണാടക…
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോർഡ് കരസ്ഥമാക്കി. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദംഗനാദം പരിപാടിക്ക് ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോർഡ്സ് അധികൃതർ സർട്ടിഫിക്കറ്റ് കൈമാറി. അഭിനേതാക്കളും നർത്തകരുമായ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, പാരിസ് ലക്ഷ്മി, ഋതുമന്ത്ര തുടങ്ങിയവരും റെക്കോർഡ് നൃത്തത്തിൽ പങ്കാളികളായി. കേരളത്തിനു പുറമേ, അന്യസംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങൾ, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നർത്തകരും പങ്കെടുത്തു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപാങ്കുരൻ ഈണം നൽകി അനൂപ് ശങ്കർ ആലപിച്ച ഗാനമാണ് എട്ട് മിനിറ്റ് നീണ്ടുനിന്ന മെഗാ ഭരതനാട്യത്തിൽ ആലപിച്ചത്. 10176 നർത്തകർ അവതരിപ്പിച്ച മെഗാഭരതനാട്യത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. നിരവധി നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരും ശിഷ്യരും ആറ് മാസത്തിലധികം കഠിന പരിശീലനം നടത്തിയാണ് മെഗാ ഭരതനാട്യം വിജയത്തിലെത്തിച്ചത്. Bharatanatyam led by actress Divya…
2024ൽ മലയാള സിനിമയ്ക്ക് 700 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമാലോകത്തെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണെന്നും നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി. 2024ൽ 1000 കോടിയോളം ചിലവിൽ 199 സിനിമകളാണ് റിലീസായത്. ഇതിൽ 26 സിനിമകൾ വിജയിച്ച് 300 കോടിയോളം രൂപ തിരിച്ചുപിടിച്ചു. ബാക്കി 700 കോടിയോളം രൂപ നഷ്ടമായി. സിനിമയുടെ നിർമാണച്ചിലവ് വർധിക്കുന്നതും താരങ്ങളുടെ ഉയർന്ന പ്രതിഫലവുമാണ് ഇതിതരമൊരു നഷ്ടത്തിന് കാരണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. 2024ൽ മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആർഎം എന്നീ അഞ്ച് ചിത്രങ്ങളാണ് 100 കോടി വരുമാനം നേടിയത്. ഇവയിൽ മഞ്ഞുമ്മൽ ബോയ്സ് മാത്രം 242 കോടി കലക്ഷൻ നേടി. കിഷ്‌കിന്ധാ കാണ്ഡം, ഗുരുവായൂരമ്പല നടയിൽ, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ചിത്രങ്ങൾ 50 കോടിക്ക് മുകളിൽ കലക്ഷൻ നേടിയപ്പോൾ പണി, മുറ, ഗോളം തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകളിൽ അത്യാവശ്യം വരുമാനമുണ്ടാക്കി. നിരവധി ചിത്രങ്ങൾ റീറിലീസിനായി…
അത്യാഢംബര സൗകര്യങ്ങളോടെ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (CIAL) പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ആണ് പ്രവർത്തനമാരംഭിച്ചത്. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചി എയർപോർട്ടിന്റെ കുതിപ്പിന് പകിട്ടേകുന്നതും വിമാനത്താവള അനുബന്ധ സേവനങ്ങളുടെ നിലവാരത്തിന് പ്രൗഢിയേകുന്നതുമാണ് താജ് ഹോട്ടലിന്റെ വരവ്. താജ് ക്ലബ് ലോഞ്ച്, റൺവേയും പ്രകൃതിഭംഗിയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബോർഡ് റൂമുകൾ, റസ്റ്ററൻ്റുകൾ, കോഫി-കേക്ക് പാർലർ എന്നിവയോടെയുള്ള താജ് ഹോട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. വിനോദ സഞ്ചാരികളേയും, അന്താരാഷ്‌ട്ര യാത്രക്കാരേയും ലക്ഷ്യമിട്ടാണ് കൊച്ചി എയർ പോർട്ടിന് സമീപം പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്ക് ലാൻഡിങ് കഴിഞ്ഞ് 15 മിനിട്ടിനുള്ളിൽ എത്താൻ കഴിയും. സിയാൽ മാസ്റ്റർ പ്ലാനിൽ പണികഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി…