Author: News Desk

ഗാർഹിക ഉപഭോഗ ചിലവ് സർവേ 2023-24 പ്രകാരം പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചിലവിൽ (MPCE) കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. കേരളത്തിനു പുറമേ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ഉപഭോഗ ചിലവ് നിലവാരത്തിൽ ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണ്. കേരളത്തിൽ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി 6611 രൂപ ചിലവഴിക്കുമ്പോൾ നഗരങ്ങളിലെ കുടുംബങ്ങൾ 7834 രൂപ ചിലവഴിക്കുന്നു. ദേശീയ ശരാശരിയായ 4122, 6996 രൂപ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇതി വളരെ മുകളിലാണ്. ഗ്രാമങ്ങളിൽ 5,872 രൂപയും നഗരങ്ങളിൽ 8,325 രൂപയുമായി തമിഴ്‌നാടാണ് പണം ചിലവഴിക്കുന്നതിൽ കേരളത്തിനു തൊട്ടുപിന്നിൽ. തെലങ്കാനയുടെ കണക്കുകൾ യഥാക്രമം 5,675 രൂപയും 9,131 രൂപയുമാണ്. ആന്ധ്രാപ്രദേശ് ആണ് ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന എംപിസിഇ റിപ്പോർട്ട് ചെയ്ത സംസ്ഥാനം.ആന്ധ്രയിൽ ഗ്രാമീണ കുടുംബങ്ങൾ 6,107 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 9,877 രൂപയും ചിലവഴിക്കുന്നു. ഗ്രാമീണ മേഖലയിൽ 5,068 രൂപയും നഗരങ്ങളിൽ 8,169 രൂപയുമായി കർണാടക…

Read More

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോർഡ് കരസ്ഥമാക്കി. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദംഗനാദം പരിപാടിക്ക് ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോർഡ്സ് അധികൃതർ സർട്ടിഫിക്കറ്റ് കൈമാറി. അഭിനേതാക്കളും നർത്തകരുമായ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, പാരിസ് ലക്ഷ്മി, ഋതുമന്ത്ര തുടങ്ങിയവരും റെക്കോർഡ് നൃത്തത്തിൽ പങ്കാളികളായി. കേരളത്തിനു പുറമേ, അന്യസംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങൾ, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നർത്തകരും പങ്കെടുത്തു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപാങ്കുരൻ ഈണം നൽകി അനൂപ് ശങ്കർ ആലപിച്ച ഗാനമാണ് എട്ട് മിനിറ്റ് നീണ്ടുനിന്ന മെഗാ ഭരതനാട്യത്തിൽ ആലപിച്ചത്. 10176 നർത്തകർ അവതരിപ്പിച്ച മെഗാഭരതനാട്യത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. നിരവധി നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരും ശിഷ്യരും ആറ് മാസത്തിലധികം കഠിന പരിശീലനം നടത്തിയാണ് മെഗാ ഭരതനാട്യം വിജയത്തിലെത്തിച്ചത്. Bharatanatyam led by actress Divya…

Read More

2024ൽ മലയാള സിനിമയ്ക്ക് 700 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമാലോകത്തെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണെന്നും നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി. 2024ൽ 1000 കോടിയോളം ചിലവിൽ 199 സിനിമകളാണ് റിലീസായത്. ഇതിൽ 26 സിനിമകൾ വിജയിച്ച് 300 കോടിയോളം രൂപ തിരിച്ചുപിടിച്ചു. ബാക്കി 700 കോടിയോളം രൂപ നഷ്ടമായി. സിനിമയുടെ നിർമാണച്ചിലവ് വർധിക്കുന്നതും താരങ്ങളുടെ ഉയർന്ന പ്രതിഫലവുമാണ് ഇതിതരമൊരു നഷ്ടത്തിന് കാരണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. 2024ൽ മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആർഎം എന്നീ അഞ്ച് ചിത്രങ്ങളാണ് 100 കോടി വരുമാനം നേടിയത്. ഇവയിൽ മഞ്ഞുമ്മൽ ബോയ്സ് മാത്രം 242 കോടി കലക്ഷൻ നേടി. കിഷ്‌കിന്ധാ കാണ്ഡം, ഗുരുവായൂരമ്പല നടയിൽ, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ചിത്രങ്ങൾ 50 കോടിക്ക് മുകളിൽ കലക്ഷൻ നേടിയപ്പോൾ പണി, മുറ, ഗോളം തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകളിൽ അത്യാവശ്യം വരുമാനമുണ്ടാക്കി. നിരവധി ചിത്രങ്ങൾ റീറിലീസിനായി…

Read More

അത്യാഢംബര സൗകര്യങ്ങളോടെ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ഇന്റർനാഷണൽ എയർപോ‌ർട്ട് ലിമിറ്റഡിന്റെ (CIAL) പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ആണ് പ്രവർത്തനമാരംഭിച്ചത്. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചി എയർപോർട്ടിന്റെ കുതിപ്പിന് പകിട്ടേകുന്നതും വിമാനത്താവള അനുബന്ധ സേവനങ്ങളുടെ നിലവാരത്തിന് പ്രൗഢിയേകുന്നതുമാണ് താജ് ഹോട്ടലിന്റെ വരവ്. താജ് ക്ലബ് ലോഞ്ച്, റൺവേയും പ്രകൃതിഭംഗിയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബോർഡ് റൂമുകൾ, റസ്റ്ററൻ്റുകൾ, കോഫി-കേക്ക് പാർലർ എന്നിവയോടെയുള്ള താജ് ഹോട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. വിനോദ സഞ്ചാരികളേയും, അന്താരാഷ്‌ട്ര യാത്രക്കാരേയും ലക്ഷ്യമിട്ടാണ് കൊച്ചി എയർ പോർട്ടിന് സമീപം പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്ക് ലാൻഡിങ് കഴിഞ്ഞ് 15 മിനിട്ടിനുള്ളിൽ എത്താൻ കഴിയും. സിയാൽ മാസ്റ്റർ പ്ലാനിൽ പണികഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി…

Read More

200ലേറെ മലയാള ചിത്രങ്ങള്‍ തീയറ്ററിലെത്തിയ 2024 ൽ നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചു കൊടുത്ത ചിത്രങ്ങളുടെ എണ്ണം വെറും 30ല്‍ താഴെ. വന്നതിലേറെയും ഒരാഴ്ച പോലും തീയറ്ററില്‍ ഓടാതെ മറയുകയും ചെയ്തു. തീയേറ്റർ കളക്‌ഷനുകളെയും, നിര്മാതാക്കളെയും സാമ്പത്തികമായി തകർത്തു മുന്നേറിയ OTT പ്ലാറ്റ്ഫോമുകൾ ഇപ്പോൾ കിതക്കുകയാണ് . ഒട്ടുമിക്ക ഒ.ടി.ടി കമ്പനികളും പേ പെര്‍ വ്യൂസ് എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ OTT വിപണി ലക്ഷ്യമിട്ടു അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളുടെ ഭാവിയും തുലാസിലായി. അങ്ങനെ പ്രതീക്ഷ കെടുത്തി 2024 വിടപറയുമ്പോൾ പുതിയ പ്രതീക്ഷകളിലേക്കു വിരൽ ചൂണ്ടുകയാണ് 2025. ഇനിയുള്ള പ്രതീക്ഷ 2025 ലെ തീയേറ്റർ റിലീസുകൾ മാത്രമായിരിക്കും. OTT പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ നൽകിയിരുന്ന വിപണി മൂല്യത്തിൽ തങ്ങളുടെ മൂല്യം വർധിപ്പിച്ച സൂപ്പര്‍താരങ്ങളടക്കം പ്രതിഫലം നിജപ്പെടുത്താന്‍ തയാറായില്ലെങ്കില്‍ മലയാള സിനിമ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് നിർമാതാക്കൾ സൂചന നൽകുന്നു.OTT പ്ലാറ്റ്‌ഫോമുകള്‍ ഏത് ചിത്രമിറക്കിയാലും നല്ലതോ മോശമോ എന്നു നോക്കാതെ കോടികള്‍ വാരിയെറിഞ്ഞാണ് OTT…

Read More

2024 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് തളർച്ചയുടേയും വളർച്ചയുടേയും വർഷമായിരുന്നു. സ്റ്റാർട്ടപ്പ് ഐപിഒ, യൂണിക്കോണുകൾ, മൂലധന പ്രവാഹം എന്നിവയിൽ വളർച്ച കണ്ടപ്പോൾ ഫണ്ടിങ് വിന്ററിലെ തുടർചലനങ്ങൾ വർഷം മുഴുവനും ഒഴിയാബാധ പോലെ പിന്തുടർന്നു. ധനസമാഹരണത്തിലും വിഭവസമാഹരണത്തിലും മുന്നേറ്റം കണ്ടെങ്കിലും 2023ലേത് പോലെ സ്റ്റാർട്ടപ്പുകൾ പൂട്ടിപ്പോകുന്ന ട്രെൻഡ് 2024ലും ആവർത്തിച്ചു. അത്തരത്തിൽ വിടരും മുൻപേ കൊഴിഞ്ഞുപോയ ചില സ്റ്റാർട്ടപ്പുകൾ ഏതെല്ലാമാണെന്ന് നോക്കാം. 1. Kenko Healthമേഖല: ഇൻഷുർ ടെക്പ്രവർത്തനം അവസാനിപ്പിച്ചത്: ഓഗസ്റ്റ് 2024 ഇക്വിറ്റി ക്യാപിറ്റൽ സുദൃഢമാക്കാൻ ആവാത്തതാണ് കെൻകോ ഹെൽത്ത് അടച്ചുപൂട്ടാൻ കാരണമായത്. മാസങ്ങളോളം ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്ന കമ്പനി അടച്ചുപൂട്ടലിനും മുൻപ് 2023ൽത്തന്നെ 20 ശതമാനം ജീവനക്കാരെ പറഞ്ഞുവിട്ടിരുന്നു. Peak XV Partners, Orios Venture Partners തുടങ്ങിയവയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന കമ്പനിയാണിത്. കടം കുടിശ്ശികയുടെ പേരിൽ നിലവിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) നിയമനടപടി നേരിടുകയാണ് കെൻകോ ഹെൽത്ത്. 2. Kooമേഖല: സമൂഹ മാധ്യമംപ്രവർത്തനം…

Read More

വർഷങ്ങളുടെ ബിസിനസ് പാമ്പര്യമുള്ള ഇന്ത്യൻ കോടീശ്വരനാണ് വാഡിയ ഗ്രൂപ്പിൻ്റെ ചെയർമാൻ നുസ്ലി വാഡിയ. ബിസ്ക്കറ്റ് മുതൽ എയർലൈൻസ് വരെ നീളുന്ന ബിസിനസുകളുടെ ഉടമ എന്ന് ചിലപ്പോൾ വെറുതേ പറഞ്ഞാൽ അദ്ദേഹത്തെ അധികമാർക്കും മനസ്സിലായെന്നു വരില്ല. എന്നാൽ ബ്രിട്ടാനിയ കമ്പനി മുതൽ ബോംബെ ഡയിങ് വരെയുള്ളവയുടെ ഉടമ എന്ന് നുസ്ലി വാഡിയയെ എളുപ്പത്തിൽ വിശേഷിപ്പിക്കാം. ഗോ ഫസ്റ്റ് എന്ന പേരിൽ അദ്ദേഹത്തിന് ഒരു എയർലൈൻസും ഉണ്ടായിരുന്നു. 2023ൽ അത് പാപ്പരായി പ്രഖ്യാപിച്ച് പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ എയലൈൻസ് പാപ്പരായതൊന്നും നുസ്ലി വാഡിയയുടെ സമ്പത്തിനെ വല്ലാതെ ബാധിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് 5.2 ബില്യൺ ഡോളർ അഥവാ 44154 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. അടുത്തിടെ മുംബൈയിൽ പത്ത് ഏക്കറിൽ വരുന്ന തന്റെ വസ്തുക്കൾ ആയിരത്തിലധികം കോടി രൂപയ്ക്ക് വിറ്റും അദ്ദേഹം വാർത്തയിൽ ഇടംപിടിച്ചു. നുസ്ലി വാഡിയയുടെ മകൻ നെസ് വാഡിയ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബ് പഞ്ചാബ് കിങ്സിന്റെ ഉടമ എന്ന നിലയിലും…

Read More

ദുബായിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ പ്രമുഖനാണ് കബീർ മുൽചന്ദാനി. ഫൈവ് ഹോൾഡിങ്സ് എന്ന ലക്ഷ്വറി ഹോട്ടൽ ഗ്രൂപ്പുകളുടേയും ഫ്ലൈ ഫൈവ് ജെറ്റ് പാർട്ടി സംരംഭകത്വത്തിന്റേയും ഉടമയായ അദ്ദേഹത്തിന്റെ ആസ്തി രണ്ട് ബില്യൺ ഡോളറാണ്. മുംബൈയിൽ ജനിച്ച കബീർ കുടുംബ ബിസിനസ്സിലൂടെയാണ് സംരംഭക ലോകത്തെത്തുന്നത്. 2011ലാണ് അദ്ദേഹം ദുബായ് ആസ്ഥാനമായുള്ള ബിസിനസ്സുകൾ ആരംഭിച്ചത്. ഫൈവ് ഹോൾഡിങ്സ് എന്ന അദ്ദേഹത്തിന്റെ ആ ബിസിനസ് സംരംഭം ദുബായിലെ ഏറ്റവും ആഢംബര നിറഞ്ഞ ഹോട്ടൽ വ്യവസായമായി മാറുകയായിരുന്നു. ഫൈവ് പാം ജുമൈറ ഹോട്ടൽ പോലുള്ള അദ്ദേഹത്തിന്റെ സംരംഭങ്ങൾ ആഢംബര ടൂറിസത്തിന്റെ അവസാനവാക്കാണ്. 2023ൽ ഫൈവ് ഹോൾഡിങ്സ് സ്പാനിഷ് ആഢംബര ഹോട്ടൽ-നൈറ്റ് ക്ലബ്ബ് ശൃംഖലയായ പാച്ച ഗ്രൂപ്പ് ഏറ്റെടുത്തു. സപെയിനിലെ പാച്ച ഇബീസ നൈറ്റ്ക്ലബ്ബുകൾ അദ്ദേഹം ഏറ്റെടുത്തത് 330 മില്യൺ ഡോളറിനാണ്. 2023ൽ ഫൈവ് ഗ്രൂപ്പ് ആകാശയാത്രയിൽ അത്യാഢംബരം തീർക്കുന്ന ഫ്ലൈ ഫൈവ് പാർട്ടി ജെറ്റുകളുമായി എത്തി. സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന ആഢംബര സൗകര്യങ്ങളാണ് ഈ പാർട്ടി ജെറ്റുകളിൽ…

Read More

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കുതിച്ചുയരുകയാണ്. ദിനംപ്രതി പുതിയ ഇലക്ട്രിക് കാറുകൾ ലോഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന ഇന്ധനച്ചിലവ്കൊണ്ടും പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടുമാണ് നിരവധി പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുന്നത്. എന്നാൽ ഇവയിൽ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ഇറക്കുന്നത് ഏത് കമ്പനിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതൊരിക്കലും ടാറ്റാ മോട്ടോഴ്സ് എംജിയോ ഒന്നുമല്ല. നാലര ലക്ഷം രൂപയ്ക്ക് മിനി ഇലക്ട്രിക് കാർ നിർമിക്കുന്ന സ്ട്രോം മോട്ടോഴ്സാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറുകൾക്ക് പിന്നിൽ. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇലക്ട്രിക് വാഹന നിർമാതാക്കളാണ് സ്ട്രോം മോട്ടോഴ്സ്. അവരുടെ സ്ട്രോം 3 (Strom R3) എന്ന മോഡലാണ് വിലകുറവ് കൊണ്ട് ശ്രദ്ധേയമാകുന്നത്. വിലയിൽ മാത്രമല്ല രൂപത്തിലും വാഹനം വ്യത്യസ്തമാണ്. മൂന്ന് ചക്രങ്ങൾ മാത്രമാണ് വാഹനത്തിനുള്ളത് എന്നത് കൊണ്ടുതന്നെ ഈ മിനി കാറിന് വ്യത്യസ്ത രൂപം നൽകുന്നു. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും വാഹനത്തിന്റെ പെർഫോമൻസ് അടിപൊളിയാണ്. ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ ഓടാൻ…

Read More

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ‘പാപ്പരായ’ ഇളയ സഹോദരനായ അനിൽ അംബാനി തിരിച്ചുവരവിനൊരുങ്ങുന്നു. വർഷങ്ങളായി അദ്ദേഹത്തിൻ്റെ പല ബിസിനസ്സുകളും അടച്ചുപൂട്ടുകയോ വിൽക്കുകയോ കടക്കെണിയിലോ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനിൽ അംബാനിയുടെ ഭാഗ്യം തെളിഞ്ഞു എന്നുവേണം കരുതാൻ. ഈ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചതാകട്ടെ അദ്ദേഹത്തിൻ്റെ മക്കളായ ജയ് അൻമോൽ അംബാനിയും ജയ് അൻഷുൽ അംബാനിയുമാണ്. പിതാവിൻ്റെ ബിസിനസ്സ് നടത്തിപ്പിലും റിലയൻസ് ഗ്രൂപ്പിന് പുതിയ ഡീലുകൾ ഉറപ്പാക്കുന്നതിലും ഗ്രൂപ്പിൻ്റെ പല കമ്പനികളും നേരിടുന്ന കടം വെട്ടിക്കുറയ്ക്കുന്നതിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണ് ജയ് അൻമോൽ അംബാനിയും ഇളയ സഹോദരൻ ജയ് അൻഷുൽ അംബാനിയും. റിലയൻസ് ക്യാപിറ്റൽ പുനരുജ്ജീവിപ്പിക്കുന്നതിൽ ജയ് അൻമോൽ അംബാനി പ്രധാന പങ്ക് വഹിക്കുമ്പോൾ ജയ് അൻഷുൽ അംബാനി റിലയൻസ് ഗ്രൂപ്പിൻ്റെ രണ്ട് പുതിയ സംരംഭങ്ങളായ റിലയൻസ് ലൈഫ് ഇൻഷുറൻസ്, റിലയൻസ് ക്യാപിറ്റൽ അസറ്റ് മാനേജ്മെൻ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2014ൽ ജയ് അൻമോൾ റിലയൻസ് മ്യൂച്വൽ ഫണ്ടിൽ ചേർന്നു.…

Read More