Author: News Desk
ക്രിസ്മസ്സിനോട് അനുബന്ധിച്ച് ദുബായ്-അബുദാബി ബജറ്റ് ടൂർ പാക്കേജുമായി ഐആർസിടിസി. “ദുബായ് ക്രിസ്മസ് ഡിലൈറ്റ് വിത്ത് അബുദാബി” എന്ന പാക്കേജ് ബജറ്റ് ഫ്രണ്ട്‌ലിയായാണ് ഒരുക്കിയിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള പാക്കേജിൽ നിരവധി ഓഫറുകൾ ലഭ്യമാണ്. ഡിസംബർ 24ന് ഇൻഡോറിൽ നിന്ന് വൈകുന്നേരം 4:40ന് യാത്ര ആരംഭിക്കും. രാത്രി 9.55ന് വിമാനം ദുബായിലെത്തും. രണ്ടാം ദിവസമായ ക്രിസ്മസ് ദിനത്തിൽ പ്രഭാതഭക്ഷണത്തിന് ശേഷം സന്ദർശകർക്ക് ഷോപ്പിംഗ് ആസ്വദിക്കാം. തുടർന്ന് മിറാക്കിൾ ഗാർഡൻ, ദുബായ് ക്രീക്കിലൂടെ ക്രൂയിസ് യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്. ക്രൂയിസിലെ അത്താഴമാണ് ഈ ദിവസത്തെ യാത്രയുടെ ഹൈലൈറ്റ്. മൂന്നാം ദിവസം ദുബായ് ടൂർ ആണ്. സ്പൈസ് സൂക്ക്, ജുമൈറ, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം, അറ്റ്ലാൻ്റിസ് ഹോട്ടൽ തുടങ്ങിയവ സന്ദർശിക്കും. ഇതിനു പുറമേ സന്ദർശകർക്ക് ഷോപ്പിംഗിനായി ദുബായ് മാളിലേക്ക് പോകാൻ അവസരമൊരുക്കും. ബുർജ് ഖലീഫയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആണ് മൂന്നാം ദിവസത്തിന്റെ ഹൈലൈറ്റ്. നാലാം ദിനം ഡെസേർട്ട് സഫാരിയാണ്. ദുബായിലെ…
18 വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഡി. ഗുകേഷ്. അദ്ദേഹത്തിൻ്റെ വിജയത്തിൽ രാജ്യം ആഹ്ലാദിക്കുമ്പോൾ അതിലും ആഹ്ലാദം നിറഞ്ഞ ഒരു കൂട്ടരുണ്ട്-ആദായ നികുതി വകുപ്പ്! 11.45 കോടി രൂപയാണ് ലോക ചെസ് ചാംപ്യനായ ഗുകേഷിന് ലഭിക്കേണ്ട യഥാർത്ഥ സമ്മാനത്തുക. എന്നാൽ നിരവധി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഈ തുകയിൽ നിന്നും 4.67 കോടി രൂപ വരെ അദ്ദേഹം നികുതിയിനത്തിൽ നൽകേണ്ടി വരും. സമൂഹമാധ്യമങ്ങളിൽ അടക്കം സംഭവത്തിൽ ആദായ നികുതി വകുപ്പിനെതിരെ വൻ വിമർശനവും ട്രോളുകളുമാണ്. ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ 30 ശതമാനം ആദായ നികുതി നൽകണം. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർ 37 ശതമാനം വരെ അധിക നികുതിയും പുറമെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നൽകണം. അത്കൊണ്ട് തന്നെ 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗുകേഷ് 42 ശതമാനത്തോളം നികുതിയിനത്തിൽ നൽകണം.…
റെവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണ് റിസർവ് ബാങ്ക് ഗവർണറുടേത്. 2017ലെ കണക്ക് പ്രകാരം രണ്ടര ലക്ഷം രൂപയാണ് ആർബിഐ ഗവർണറുടെ മാസ ശമ്പളം. 2016 മുതൽ ആർബിഐ ഗവർണറുടെ ശമ്പളത്തിൽ വലിയ മാറ്റമില്ല. ശമ്പളത്തിനു പുറമേ നിരവധി ആനുകൂല്യങ്ങളും ആർബിഐ ഗവർണർക്ക് ലഭിക്കും. ഈ ശമ്പളം ചെറുതാണ് എന്ന് തോന്നാമെങ്കിലും പ്രതീകാത്മകമായി നോക്കുമ്പോൾ ആർബിഐ ഗവർണർക്ക് വലിയ സ്ഥാനമുണ്ട്. മാസവരുമാനത്തിനും ആനുകൂല്യങ്ങൾക്കും പുറമേ ആർബിഐ ഗവർണർക്ക് ലഭിക്കുന്ന സവിശേഷമായ മറ്റൊരു സംഗതിയുണ്ട്, ഈ പദവിയിൽ ഇരിക്കുന്നവർക്കുള്ള ഔദ്യോഗിക വസതിയാണത്. മുംബൈയിലെ മലബാർ ഹിൽസിലുള്ള ആർബിഐ ഗവർണറുടെ ഔദ്യോഗിക വസതിക്ക് ഏകദേശം 450 കോടി രൂപ മതിപ്പ് വില കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത വമ്പൻ ബംഗ്ലാവാണിത്. ഇതിനു പുറമേ ആഢംബര കാറും ഗവർണർക്ക് ഔദ്യോഗികമായി ലഭിക്കും. Sanjay Malhotra has been appointed as…
ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ ഫീസ് ശേഖരണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 103.18 ശതമാനം വർധനവാണ് ടോളുകളിൽ രേഖപ്പെടുത്തിയത്. 2023-24 വർഷത്തിൽ 55,882.12 കോടി രൂപ ടോൾ ഇനത്തിൽ പിരിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു. രാജ്യസഭാ ശീതകാല സമ്മേളനത്തിൽ ലുധിയാന എംപി സഞ്ജീവ് അറോറയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2024 ഒക്‌ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ദേശീയ പാതകളിൽ 1,015 ടോൾ പ്ലാസകൾ പ്രവർത്തനക്ഷമമാണെന്ന് മന്ത്രി പറഞ്ഞു. 2019-20ൽ 27,503.86 കോടി രൂപയും 2020-21ൽ 27,926.67 കോടി രൂപയും ടോൾ ഇനത്തിൽ പിരിച്ചു. 33,928.66 കോടി, 48,032.40 കോടി എന്നിങ്ങനെയായിരുന്നു 2021-22, 2022-23 കാലങ്ങളിലെ ടോൾ ഫീസ് പിരിവ്. 2021 ഫെബ്രുവരി മുതൽ ദേശീയ പാതാ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ഫാസ്ടാഗ് ലെയ്ൻ ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോക്തൃ ഫീസ് ശേഖരണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയതായി മന്ത്രി…
ഇന്ത്യയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ സൗദിയ (Saudia SV). ഇരുരാജ്യങ്ങൾക്കും ഇടയിലെ വ്യോമയാന വിപണിയിലെ ഉയർന്ന സാധ്യതയും ശക്തമായ ഡിമാൻഡും കണക്കിലെടുക്കുമ്പോൾ സൗദിയയുടെ ഈ നീക്കം ആശ്ചര്യകരമാണ്. വർധച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനായി മറ്റ് എയർലൈൻസുകൾ സർവീസുകൾ വിപുലപ്പെടുത്തിമ്പോഴാണ് സൗദിയയുടെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്. സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ദമ്മാമിൽ നിന്ന് സൗദിയയ്ക്ക് നിലവിൽ ഇന്ത്യയിലേക്ക് വിമാനങ്ങളൊന്നും ഇല്ല. എന്നാൽ മറ്റ് എയർലൈൻസുകൾക്ക് ഈ റൂട്ടിൽ നിരവധി സർവീസുകളുണ്ട്. കുവൈറ്റ് എയർവേയ്‌സ്, ഗൾഫ് എയർ, ഖത്തർ എയർവേസ് , എത്തിഹാദ് തുടങ്ങിയ എയർലൈനുകൾ സൗദി അറേബ്യയിലേക്ക് മിഡിൽ ഈസ്റ്റിലെ അവരുടെ പ്രത്യേക കേന്ദ്രങ്ങൾ വഴി നിരവധി സർവീസുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ, പ്രത്യേകിച്ച് റിയാദിൽ നിന്ന് കോവിഡിന് മുമ്പുള്ള തരത്തിലുള്ള കണക്റ്റിവിറ്റി ഉറപ്പുവരുത്താൻ സൗദിയയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. സൗദിയയുടെ റൂട്ടുകൾ വെട്ടിക്കുറച്ചത് ഏറ്റവും കൂടുതൽ ബാധിക്കുക…
ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് റഷ്യയും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള വഴി അടുത്ത വർഷത്തോടെ തെളിയുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. 2025ൽ റഷ്യൻ വിസാ നിയന്ത്രണങ്ങളിൽ മാറ്റം വരുമെന്നും ഇന്ത്യക്കാർക്ക് എളുപ്പത്തിൽ വിനോദസഞ്ചാരത്തിനായി റഷ്യ സന്ദർശിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2024 ജൂണിൽ ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കും തിരിച്ചും വിസയില്ലാതെ യാത്ര ചെയ്യാനുള്ള ചർച്ചകളിൽ ഇരുരാജ്യങ്ങളും ഏർപ്പെട്ടിരുന്നു. ഇന്ത്യയുടേയും റഷ്യയുടേയും വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ രീതിയിലുള്ള മാറ്റമാണ് ഇതിലൂടെ ഉണ്ടാകുക. 2023 ഓഗസ്‌റ്റ് മുതൽ റഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇ-വിസ മാത്രം മതി. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഇവ ശരിയാകാറുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ യാത്രക്കാർക്ക് റഷ്യ 9500 ഇ-വിസകളാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം റഷ്യ ഏറ്റവും കൂടുതൽ ഇ-വിസകൾ അനുവദിച്ച രാജ്യങ്ങളിൽ മുൻപന്തിയിലുമാണ് ഇന്ത്യ. India and Russia are in talks to introduce visa-free travel for Indian tourists by…
കൊച്ചി വാട്ടർ മെട്രോയെ പുകഴ്ത്തി പ്രമുഖ വ്യവസായിയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്സണുമായ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും സവിശേഷമായ നഗരമായ കൊച്ചി വാട്ടർ മെട്രോ കൊണ്ടുവന്നതിൽ അത്ഭുതമില്ലെന്നാണ് കൊച്ചി വാട്ടർ മെട്രോയെക്കുറിച്ചുള്ള വ്ലോഗ് പങ്കുവെച്ച് അദ്ദേഹം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ജലഗതാഗത സംവിധാനങ്ങളിൽ ആദ്യമല്ലെങ്കിലും അതിനെ ‘മെട്രോ’ എന്നു വിളിച്ച് നാമകരണം ചെയ്തതും സുഖകരമായ മലിനീകരണമില്ലാത്ത ബോട്ടുകൾ കൊണ്ടു വന്നതും ഏറ്റവും ആകർഷകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവ് കൊണ്ടാണ് കൊച്ചി വാട്ടർ മെട്രോ ശ്രദ്ധേയമാകുന്നത്. 2023 ഏപ്രിൽ 25നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽത്തന്നെ വാട്ടർ മെട്രോ യാത്രക്കാരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിക്കുകയും ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത പദ്ധതികൾക്കുള്ള നിരവധി രാജ്യാന്തര-ദേശീയ പുരസ്കാരങ്ങളും വാട്ടർ മെട്രോ കരസ്ഥമാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര പുരസ്‌കാരമായ ഷിപ്ടെക് ഇന്റർനാഷണൽ അവാർഡ്,…
രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുടെ ആർആർആറിനെ മറികടന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായി അല്ലു അർജുന്റെ പുഷ്പ 2. പത്ത് ദിവസം കൊണ്ട് തന്നെ കെജിഎഫ് 2, ബാഹുബലി 2 അടക്കമുള്ള ചിത്രങ്ങളുടെ രാജ്യത്തെ കലക്ഷൻ റെക്കോർഡിന് വെല്ലുവിളിയായാണ് പുഷ്പ ടൂവിന്റെ ബോക്സോഫീസിലെ തേരോട്ടം. പുഷ്പ ത്രീയുടെ വരവും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചതോടെ അല്ലു അർജുന്റെ താരമൂല്യം പാൻ ഇന്ത്യൻ തലത്തിലും ഉയർന്നിരിക്കുകയാണ്. ബാഹുബലിയുടെ വമ്പൻ വിജയത്തിനും ആദിപുരുഷ്, സലാർ, കൽക്കി 2898 ഏഡി തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രഭാസ് പാൻ ഇന്ത്യൻ സ്റ്റാറായി മാറിയിരുന്നു. എന്നാൽ പുഷ്പ ടൂവിന്റെ വമ്പൻ ബോക്സോഫീസ് മുന്നേറ്റത്തോടെ പാൻ ഇന്ത്യൻ തലത്തിൽ പ്രഭാസിനൊപ്പം മത്സരിക്കുകയാണ് അല്ലു അർജുൻ. റിലീസിന്റെ ആദ്യ ദിവസം മുതൽത്തന്നെ പുഷ്പ 2 വൻ ബോക്സോഫീസ് മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. പത്ത് ദിവസം പിന്നിടുമ്പോൾ 1400ലധികം കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്ഷൻ. ഇന്ത്യയിൽ മാത്രം ചിത്രം 824.5 കോടി നേടി.…
പ്രമുഖ ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ ഡിക്സൺ ടെക്നോളജീസും (Dixon Tchnologies) ആഗോള സ്മാർട്ഫോൺ ഭീമൻമാരും ചൈനീസ് കമ്പനിയുമായ വിവോയും (VIVO) സംയുക്ത നിർമാണ സംരംഭത്തിന്. ഡിക്സണ് 51 ശതമനവും വിവോ ഇന്ത്യയ്ക്ക് 49 ശതമാനവും പങ്കാളിത്തമാണ് സംയുക്ത സംരംഭത്തിൽ ഉണ്ടാകുക. ഐക്കോണിക്ക് ഗ്ലോബൽ ബ്രാൻഡായ വിവോ ഇന്ത്യയുമായി പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡിക്സൺ ടെക്നോളജീസ് പ്രതിനിധി പറഞ്ഞു. വിവയുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ രംഗത്ത് ശക്തമായ ചുവടുറപ്പിക്കാൻ ഡിക്‌സണെ സഹായിക്കും. സംയുക്ത സംരംഭത്തിന് പുറത്ത് തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് ഇരു കമ്പനികളും പ്രവർത്തിക്കും. ഇരു കമ്പനികളുടേയും തന്ത്രപരമായ താൽപര്യങ്ങൾ കാത്തുസൂക്ഷിക്കാൻ ഇത് സഹായിക്കും. വിദേശ നിയമം സംബന്ധിച്ച രാജ്യത്തിന്റെ നിയമങ്ങൾക്ക് അനിസരിച്ചായിരിക്കും സഹകരിച്ചുള്ള പ്രവർത്തനം. ഗുണനിലവാരം, എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം എന്നിവയുടെ പ്രധാന മൂല്യങ്ങൾ പങ്കിടുന്ന മികച്ച പങ്കാളികളായാണ് ഡിക്സൺ വിവോയെ കാണുന്നതെന്നും പ്രതിനിധി വ്യക്തമാക്കി. സമ്പന്നമായ പ്രാദേശിക മാനേജ്മെൻ്റ് അനുഭവവും മികച്ച പ്രൊഫഷണൽ നിർമാണ വൈദഗ്ധ്യവുമാണ് ഡിക്സണെ പങ്കാളികളാക്കാൻ കാരണമെന്ന്…
കോട്ടയത്തിന് ആവേശമായി പുതിയ ലുലു മാൾ. കോട്ടയം മണിപ്പുഴയിൽ കഴിഞ്ഞ ദിവസമാണ് പുതിയ ലുലു മാൾ തുറന്നത്. മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുകയാണ് കോട്ടയം ലുലുവിന്റെ ലക്ഷ്യം. കോട്ടയത്തിന്റെ വികസനത്തിനും ആധുനിക വത്കരണത്തിനും മാൾ പ്രധാന പങ്ക് വഹിക്കും. അത് കൊണ്ടാണ് മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്ന് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശേഷിപ്പിച്ചത്. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും എന്നതും എടുത്തു പറയേണ്ടതാണ്. പ്രധാനപ്പെട്ട മാളോ ഷോപ്പിംഗ് കോംപ്ലക്‌സോ ഇല്ലാതിരുന്നിടത്തേക്കാണ് വമ്പൻ മാളുമായി ലുലു ഗ്രൂപ്പ് എത്തിയത്. അത് കൊണ്ട് തന്നെ ജനങ്ങൾ ലുലുവിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കോട്ടയത്തിനൊപ്പം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ ലുലു മാൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരമുള്ള 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ പ്രധാന സവിശേഷത.…