Author: News Desk
ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വനിതകളെ സ്വയം സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ നാളിതുവരെ സൃഷ്ടിച്ചത് 1,12,000 ഓളം വരുന്ന തൊഴിലവസരങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം 75,000 വനിതകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ എന്നതാണ് കോർപറേഷന്റെ ലക്‌ഷ്യം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി നൽകാനുള്ള തീരുമാനം ഈ നീക്കത്തിന് ശക്തി പകരും. ഇതോടെ കോർപറേഷനുള്ള ആകെ സര്‍ക്കാര്‍ ഗ്യാരന്റി 1295.56 കോടി രൂപയായി. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാകും. മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിന് 175 കോടി രൂപ വായ്പാവിതരണം…
തമിഴ്നാടിന്റെ ദക്ഷിണ ജില്ലകളിൽ കേരളം മാലിന്യം തള്ളുന്നുവന്ന ആരോപണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ബയോമെഡിക്കൽ, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ തള്ളുന്നത് തടയാൻ തമിഴ്നാട്ടിലെ ഡിഎംകെ ഗവൺമെന്റ് പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കേരളം ഇത് അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചും മാലിന്യം തള്ളാൻ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മാലിന്യം തള്ളുന്നത് തുടർന്നാൽ ജനുവരിയോടെ കേരളത്തിലേക്ക് ബഹുജന മാർച്ച് നടത്തും. സമൂഹമാധ്യമ പോസ്റ്റിലാണ് അണ്ണാമലൈ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരളത്തിനുമെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുന്നത്. കാവേരി നദീജല വിഷയത്തിൽ തമിഴ്നാടിന്റെ അവകാശങ്ങൾ കേരളത്തിനു മുൻപിൽ അടിയറവ് വെച്ചതായും അദ്ദേഹം ആരോപിച്ചു. ദക്ഷിണ തമിഴ് ജില്ലകളായ തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങൾ കേരളത്തിന്റെ മാലിന്യ കുപ്പയായി മാറി. ബയോമെഡിക്കൽ, പ്ലാസ്റ്റിക്, കോഴിക്കട മാലിന്യങ്ങൾ തുടങ്ങിയവ ലോറികളിലാക്കി തള്ളുന്നത് പതിവായിരിക്കുന്നു. സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകൾ മാലിന്യശേഖരണത്തിനുള്ള കലക്ഷൻ സെന്ററുകളായി മാറി. കേരളത്തിൽ നിന്നും മാലിന്യം വഹിച്ച് വരുന്ന വാഹനങ്ങൾ നിർബാധം ചെക്പോസ്റ്റ് കടത്തിവിടുകയാണ്-അണ്ണാമലൈ…
ലോകത്തിലെ അതിസമ്പന്ന പട്ടികയിൽ ഒന്നാമനായി തുടർന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. 500 ബില്യൺ ഡോളർ എന്ന സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തി. ബ്ലൂംബെർഗ് ബില്യണേർസ് ഇൻഡെക്സ് പ്രകാരം ചരിത്രത്തിൽത്തന്നെ ഇത്രയും ഉയർന്ന തുക സമ്പാദിക്കുന്ന ആദ്യ വ്യക്തിയാണ് മസ്ക്. ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്ല സ്ഥാപകനും സിഇഓയുമാണ് മസ്ക്. ഇതിനു പുറമേ സ്വകാര്യ ബഹിരാകാശ ഏജൻസി സ്പേസ് എക്സ്, സമൂഹ മാധ്യമ പ്ലാറ്റ്ഫോം എക്സ് (ട്വിറ്റർ), ന്യൂറാലിങ്ക്, ബോറിങ് കമ്പനി തുടങ്ങിയയുടെ ഉടമ കൂടിയാണ് മസ്ക്. ഈ മാസം ആദ്യം തന്നെ മസ്കിന്റെ ആസതി 400 ബില്യൺ ഡോളർ കടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആസ്തി 500 ബില്യൺ ഡോളറായിരിക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ടെസ്ലയുടെ 13 ശതമാനം ഓഹരികൾ ഇലോൺ മസ്കിന്റെ പേരിലാണ്. ഇതിനു പുറമേ 350 ബില്യൺ ഡോളർ മൂല്യമുള്ള സ്പേസ് എക്സിൽ അദ്ദേഹത്തിന് 42 ശതമാനം പങ്കാളിത്തമുണ്ട്. 79 ശതമാനമാണ് എക്സ്…
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമാണ് എന്ന ധാരണ എന്നോ തെറ്റിദ്ധാരണയായി തീർന്നിരിക്കുന്നു. ബാഹുബലിയും കെജിഎഫും പുഷ്പയും അടക്കമുള്ള ചിത്രങ്ങൾ ബോക്സോഫീസ് കലക്ഷനിലും ആ തെറ്റിദ്ധാരണ തിരുത്തിക്കുറിച്ചു. ഈ ചിത്രങ്ങൾ മിക്കവയും റിലീസിനു മുൻപേ കോടികളുടെ കലക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ റിലീസിനു മുൻപേ തന്നെ ടിക്കറ്റ് ബുക്കിങ്ങിലൂടെ 100 കോടി നേടിയ ആദ്യ ഇന്ത്യൻ സിനിമ ഇവയൊന്നുമല്ല, അതൊരു മലയാള ചിത്രമാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തിയ മരക്കാർ-അറബിക്കടലിന്റെ സിംഹമാണ് പ്രീ റിലീസിൽത്തന്നെ 100 കോടി നേടിയ ആദ്യ ഇന്ത്യൻ ചിത്രം. 2021 ഡിസംബർ രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ്. റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ കയറിയാണ് മരക്കാർ അന്ന് ചരിത്രം രചിച്ചത്. റിലീസ് തിയ്യതി പ്രഖ്യാപിച്ചതുമുതൽ ചിത്രത്തിന്റെ ടിക്കറ്റുകൾ പ്രീബുക്കിങ്ങിൽ ചൂടപ്പം പോലെ വിറ്റുപോയി. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. കേരളത്തിൽ മാത്രം 626 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തിയത്. മലയാളത്തിലെ എക്കാലത്തേയും ഉയർന്ന…
ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തായ്വാനീസ് ഫൂട്ട് വേർ നിർമാതാക്കളായ ഹോങ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ് (Hong Fu Industrial Group). നൈക്കി, കോൺവേർസ്, വാൻസ്, പൂമ, അഡിഡാസ്, റീബോക്ക്, അണ്ടർ ആർമർ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിതരണക്കാരാണ് ഹോങ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ്. കമ്പനി തമിഴ്നാട് പനപ്പാക്കം SIPCOT ഇൻഡസ്ട്രിയൽ പാർക്കിൽ 1500 കോടി രൂപയുടെ നിർമാണ കേന്ദ്രമാണ് ആരംഭിക്കുന്നത്. നോൺ-ലെതർ അത്‌ലറ്റിക് പാദരക്ഷകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമാതാക്കളായ ഹോങ് ഫു പ്രതിവർഷം ഏകദേശം 200 ദശലക്ഷം ജോഡി സ്‌പോർട്‌സ് ഷൂകൾ നിർമിക്കുന്നു. മൂന്ന് ബില്യൺ ഡോളറാണ് കമ്പനിയുടെ വാർഷിക വരുമാനം. ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. പനപാക്കത്തെ നിർമാണ കേന്ദ്രം 25000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളിൽ 85 ശതമാനവും സ്ത്രീകളായിരിക്കും. 2026 ജനുവരിയോടെ നിർമാണ കേന്ദ്രം പ്രവർത്തനക്ഷമമാകും. ഹോങ്കോംഗ്, തായ്‌വാൻ, വിയറ്റ്‌നാം, ഇന്തോനേഷ്യ, മ്യാൻമാർ, തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഹോങ് ഫുവിന് നിർമാണ…
ദുബായിൽ 1 ബില്യൺ ഡോളർ ചിലവിൽ സയൻസ് ഇൻസ്റ്റിറ്റ്യൂറ്റ് ആരംഭിക്കാൻ ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. ശാസ്ത്ര പുരോഗതിക്കായി ലോകത്തെ ഏറ്റവും മികച്ച ഗവേഷകരെ വാർത്തെടുക്കുകയാണ് മസ്ക് ഇൻസ്റ്റിറ്റ്യൂറ്റിന്റെ ലക്ഷ്യം. ഗ്രാവിറ്റി, ന്യൂക്ലിയർ ഫ്യൂഷൻ പോലുള്ള ശാസ്ത്രലോകത്തെ സമസ്യകളാണ് മസ്ക് ഇൻസ്റ്റിറ്റ്യൂറ്റിന്റെ വിഷയം. മനുഷ്യന്റെ അറിവിന്റെ ലോകം വികസിപ്പിക്കുക എന്നതിലുപരി പ്രാദേശിക ശാസ്ത്ര പ്രതിഭകളെ ലോകോത്തര തലത്തിലേക്ക് ഉയർത്തുകയാണ് മസ്കിന്റെ ഉദ്ദേശ്യം. ഇലോൺ മസ്കിന്റെ യുഎഇ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ പിതാവ് ഇറോൾ മസ്ക് അറേബ്യൻ ബിസിനസ്സുമായാണ് ഇൻസ്റ്റിറ്റ്യൂറ്റിനെക്കുറിച്ചുള്ള പദ്ധതി വെളിപ്പെടുത്തിയത്. ഇൻസ്റ്റിറ്റ്യൂറ്റിന്റെ ക്യാംപസിനായി സ്ഥലം ഏറ്റെടുക്കുന്നതും മറ്റ് നടപടിക്രമങ്ങൾ സംബന്ധിച്ചും യുഎഇ ഗവൺമെന്റ് അധികൃതരുമായി ചർച്ച പുരോഗമുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നൂതന ലാബുകളും ഗവേഷണ സംവിധാനങ്ങളുമായാണ് മസ്ക് ഇൻസ്റ്റിറ്റ്യൂറ്റ് എത്തുക. അക്കാഡമിക് കാര്യങ്ങൾക്കു പുറമേ നിരവധി വിനോദോപാധികളും ഇൻസ്റ്റിറ്റ്യൂറ്റിലുണ്ടാകും. പദ്ധതിക്ക് ആവശ്യമായ ഒരു ബില്യൺ ഡോളർ മസ്ക് നേരിട്ട് നിക്ഷേപിക്കും. നിരവധി ഫ്യൂച്ചറിസ്റ്റിക് പദ്ധതികൾ നിലവിലുള്ള ദുബായ് മസ്കിന്റെ പ്രൊജക്റ്റിന്…
ക്രിസ്മസ്സിനോട് അനുബന്ധിച്ച് ദുബായ്-അബുദാബി ബജറ്റ് ടൂർ പാക്കേജുമായി ഐആർസിടിസി. “ദുബായ് ക്രിസ്മസ് ഡിലൈറ്റ് വിത്ത് അബുദാബി” എന്ന പാക്കേജ് ബജറ്റ് ഫ്രണ്ട്‌ലിയായാണ് ഒരുക്കിയിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള പാക്കേജിൽ നിരവധി ഓഫറുകൾ ലഭ്യമാണ്. ഡിസംബർ 24ന് ഇൻഡോറിൽ നിന്ന് വൈകുന്നേരം 4:40ന് യാത്ര ആരംഭിക്കും. രാത്രി 9.55ന് വിമാനം ദുബായിലെത്തും. രണ്ടാം ദിവസമായ ക്രിസ്മസ് ദിനത്തിൽ പ്രഭാതഭക്ഷണത്തിന് ശേഷം സന്ദർശകർക്ക് ഷോപ്പിംഗ് ആസ്വദിക്കാം. തുടർന്ന് മിറാക്കിൾ ഗാർഡൻ, ദുബായ് ക്രീക്കിലൂടെ ക്രൂയിസ് യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്. ക്രൂയിസിലെ അത്താഴമാണ് ഈ ദിവസത്തെ യാത്രയുടെ ഹൈലൈറ്റ്. മൂന്നാം ദിവസം ദുബായ് ടൂർ ആണ്. സ്പൈസ് സൂക്ക്, ജുമൈറ, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം, അറ്റ്ലാൻ്റിസ് ഹോട്ടൽ തുടങ്ങിയവ സന്ദർശിക്കും. ഇതിനു പുറമേ സന്ദർശകർക്ക് ഷോപ്പിംഗിനായി ദുബായ് മാളിലേക്ക് പോകാൻ അവസരമൊരുക്കും. ബുർജ് ഖലീഫയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആണ് മൂന്നാം ദിവസത്തിന്റെ ഹൈലൈറ്റ്. നാലാം ദിനം ഡെസേർട്ട് സഫാരിയാണ്. ദുബായിലെ…
18 വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഡി. ഗുകേഷ്. അദ്ദേഹത്തിൻ്റെ വിജയത്തിൽ രാജ്യം ആഹ്ലാദിക്കുമ്പോൾ അതിലും ആഹ്ലാദം നിറഞ്ഞ ഒരു കൂട്ടരുണ്ട്-ആദായ നികുതി വകുപ്പ്! 11.45 കോടി രൂപയാണ് ലോക ചെസ് ചാംപ്യനായ ഗുകേഷിന് ലഭിക്കേണ്ട യഥാർത്ഥ സമ്മാനത്തുക. എന്നാൽ നിരവധി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഈ തുകയിൽ നിന്നും 4.67 കോടി രൂപ വരെ അദ്ദേഹം നികുതിയിനത്തിൽ നൽകേണ്ടി വരും. സമൂഹമാധ്യമങ്ങളിൽ അടക്കം സംഭവത്തിൽ ആദായ നികുതി വകുപ്പിനെതിരെ വൻ വിമർശനവും ട്രോളുകളുമാണ്. ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ 30 ശതമാനം ആദായ നികുതി നൽകണം. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർ 37 ശതമാനം വരെ അധിക നികുതിയും പുറമെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നൽകണം. അത്കൊണ്ട് തന്നെ 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗുകേഷ് 42 ശതമാനത്തോളം നികുതിയിനത്തിൽ നൽകണം.…
റെവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണ് റിസർവ് ബാങ്ക് ഗവർണറുടേത്. 2017ലെ കണക്ക് പ്രകാരം രണ്ടര ലക്ഷം രൂപയാണ് ആർബിഐ ഗവർണറുടെ മാസ ശമ്പളം. 2016 മുതൽ ആർബിഐ ഗവർണറുടെ ശമ്പളത്തിൽ വലിയ മാറ്റമില്ല. ശമ്പളത്തിനു പുറമേ നിരവധി ആനുകൂല്യങ്ങളും ആർബിഐ ഗവർണർക്ക് ലഭിക്കും. ഈ ശമ്പളം ചെറുതാണ് എന്ന് തോന്നാമെങ്കിലും പ്രതീകാത്മകമായി നോക്കുമ്പോൾ ആർബിഐ ഗവർണർക്ക് വലിയ സ്ഥാനമുണ്ട്. മാസവരുമാനത്തിനും ആനുകൂല്യങ്ങൾക്കും പുറമേ ആർബിഐ ഗവർണർക്ക് ലഭിക്കുന്ന സവിശേഷമായ മറ്റൊരു സംഗതിയുണ്ട്, ഈ പദവിയിൽ ഇരിക്കുന്നവർക്കുള്ള ഔദ്യോഗിക വസതിയാണത്. മുംബൈയിലെ മലബാർ ഹിൽസിലുള്ള ആർബിഐ ഗവർണറുടെ ഔദ്യോഗിക വസതിക്ക് ഏകദേശം 450 കോടി രൂപ മതിപ്പ് വില കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത വമ്പൻ ബംഗ്ലാവാണിത്. ഇതിനു പുറമേ ആഢംബര കാറും ഗവർണർക്ക് ഔദ്യോഗികമായി ലഭിക്കും. Sanjay Malhotra has been appointed as…
ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ ഫീസ് ശേഖരണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 103.18 ശതമാനം വർധനവാണ് ടോളുകളിൽ രേഖപ്പെടുത്തിയത്. 2023-24 വർഷത്തിൽ 55,882.12 കോടി രൂപ ടോൾ ഇനത്തിൽ പിരിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു. രാജ്യസഭാ ശീതകാല സമ്മേളനത്തിൽ ലുധിയാന എംപി സഞ്ജീവ് അറോറയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2024 ഒക്‌ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ദേശീയ പാതകളിൽ 1,015 ടോൾ പ്ലാസകൾ പ്രവർത്തനക്ഷമമാണെന്ന് മന്ത്രി പറഞ്ഞു. 2019-20ൽ 27,503.86 കോടി രൂപയും 2020-21ൽ 27,926.67 കോടി രൂപയും ടോൾ ഇനത്തിൽ പിരിച്ചു. 33,928.66 കോടി, 48,032.40 കോടി എന്നിങ്ങനെയായിരുന്നു 2021-22, 2022-23 കാലങ്ങളിലെ ടോൾ ഫീസ് പിരിവ്. 2021 ഫെബ്രുവരി മുതൽ ദേശീയ പാതാ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ഫാസ്ടാഗ് ലെയ്ൻ ആയി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോക്തൃ ഫീസ് ശേഖരണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയതായി മന്ത്രി…