Author: News Desk
കറണ്ട് ബില്‍ അടക്കാന്‍ പുതിയൊരു സംവിധാനം കൂടി കെ.എസ്.ഇ.ബി അവതരിപ്പിക്കുന്നു. മീറ്റര്‍ റീഡിംഗിനെത്തുന്ന ജീവനക്കാര്‍ ബില്‍ തരുമ്പോള്‍ പണം അവരുടെ കൈവശമുള്ള മെഷീന്‍ വഴി തന്നെ അടയ്ക്കാം. ബില്ലടക്കാന്‍ കൗണ്ടറില്‍ പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടിനുള്ള ബുദ്ധിമുട്ടുകളും ഒഴിവായി കിട്ടും. ഒക്ടോബര്‍ മുതലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.എ എന്നിവ വഴി ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഇല്ലാതെ ബില്‍ അടക്കാനാകും. നിലവിലുള്ള മീറ്റര്‍ റീഡിംഗ് മെഷീനുകളില്‍ ബില്‍ അടക്കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തും. കനറാ ബാങ്കുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. സ്വകാര്യ ഫിന്‍ടെക് കമ്പനികളുടെ സ്‌പോട്ട് ബില്ലിംഗ് മെഷീനുകള്‍ കനറാബാങ്കിന്റെ സംവിധാനങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് 5000 സ്‌പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി ഉപയോഗിച്ചു വരുന്നത്. ഇവയിലെല്ലാം ബില്‍ പേയ്‌മെന്റിനുള്ള സൗകര്യം കൂട്ടിച്ചേര്‍ക്കും. കെ.എസ്.ഇ.ബി ഓഫീസുകളിലും ഇത്തരത്തില്‍ സ്‌പോട്ട് ബില്ലിംഗ് മെഷീന്‍ വഴിയുള്ള പണം സ്വീകരിക്കൽ നിലവിൽ വരും. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച്…
ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഫാഷന്‍ ബ്രാന്‍ഡായ സുഡിയോയുടെ വളര്‍ച്ച ബിസിനസ് ലോകത്തിന് തന്നെ അത്ഭുതമാണ്. പരസ്യത്തിനോ മറ്റ് പ്രമോഷന്‍ പരിപാടികള്‍ക്കോ കാര്യമായി പണംമുടക്കാതെ ആളുകളെ ആകര്‍ഷിക്കാന്‍ ചുരുങ്ങിയ കാലംകൊണ്ട് സുഡിയോയ്ക്ക് സാധിച്ചു. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച സുഡിയോ ചുരുങ്ങിയ കാലം കൊണ്ട് 7,000 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇതിനിടയിൽ സുഡിയോ ദുബായില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ദുബായിലെ ആദ്യത്തെ സുഡിയോ സ്റ്റോര്‍ സിലിക്കണ്‍ ഒയാസിസ് മാളിലാകും ആരംഭിക്കുക. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സംരംഭമായിരിക്കും എന്ന പ്രത്യേകതയുമുണ്ട്. സിലിക്കൺ സെൻട്രൽ മാൾ, സുഡിയോയുടെ ദുബായ് സ്റ്റോറിൻ്റെ ഉദ്ഘാടനം പ്രഖ്യാപിച്ചിരുന്നു. ഇത് ഒരു പ്രധാന ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറുമെന്നും മാളിൻ്റെ ചരിത്രത്തിലേക്ക് ഒരു സുപ്രധാന നാഴികക്കല്ല് എന്ന രീതിയിൽ അടയാളപ്പെടുത്തും എന്നും മാൾ അധികൃതർ വ്യക്തമാക്കി. ഇതുവരെയുള്ള സുഡിയോ സ്‌റ്റോറുകളുടെ എണ്ണം 559 ലേക്ക് ഉയര്‍ത്താന്‍ കമ്പനിക്കായി. വരും വര്‍ഷങ്ങളില്‍ സുഡിയോയില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ച് മുന്നേറാനാണ് കമ്പനിയുടെ നീക്കം. ദുബൈയിലെ സ്റ്റോര്‍ വിജയകരമായാല്‍…
കോർപറേഷൻ, മുനിസിപ്പൽ പരിധിയിൽ രണ്ട് സെന്റ് വരെ ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണെങ്കിൽ ഫ്രണ്ട് യാർഡ് സൈറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചു ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷ്. താമസ ആവശ്യത്തിന് അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കുക. നേമം സ്വദേശികളായ നാഗരാജന്റെയും കെ. മണിയമ്മയുടെയും പരാതി തീർപ്പാക്കിയാണ് മന്ത്രി നിർണായക നിർദേശം നൽകിയത്. വലിയ പ്ലോട്ടുകൾക്ക് രണ്ടു മീറ്ററും മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ദൂരപരിധി. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ ചെറിയ വീട് നിർമിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ചട്ടഭേദഗതി ഗുണമാകും. വലിയ പ്ലോട്ടുകൾക്ക് രണ്ട് മീറ്ററും മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെ എം…
സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾ വഴിയാവും വിതരണം. മൂന്നു ദിവസംകൊണ്ട് വിതരണം പൂർത്തിയായേക്കുമെന്നാണ് നിഗമനം. 6 ലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ , ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക. വെള്ള, നീല കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി നൽകും. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻകാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനഃസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ. 13…
കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി മാറിയിരിക്കുകയാണ് സൈനിക കാന്റീനുകൾ. സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന കാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഔട്ട്‌ലെറ്റുകളിൽ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വിൽപ്പന നാല് വർഷം മുമ്പ് നിർത്തിയിരുന്നു. ഇതാണ് മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കൂടുതൽ പ്രചോദനമായി മാറിയത്. ഇന്ന് കാന്റീനിൽ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് തന്നെ നിർമ്മിക്കുന്നവയാണ്. ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി 2020 ഒക്ടോബറിലാണ് പ്രതിരോധ മന്ത്രാലയം ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ കാന്റീനിൽ വിൽക്കുന്നത് നിരോധിച്ചത്. രാജ്യത്തുടനീളമുള്ള സിഎസ്‌ഡി ഔട്ട്‌ലെറ്റുകളിൽ നേരിട്ട് ഇറക്കുമതി ചെയ്ത 431 ഇനങ്ങളുടെ വിൽപ്പനയാണ് നിർത്തിവച്ചത്. ഈ തീരുമാനം ഗുണകരമായ രീതിയിലാണ് പ്രതിഫലിച്ചത്. പല കമ്പനികളും അവരുടെ ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റി. തൽഫലമായി, നിരോധിക്കപ്പെട്ട 421 ഇനങ്ങളിൽ 255 എണ്ണം വീണ്ടും തിരികെ കാന്റീൻ ഔട്ട്ലെറ്റുകളിൽ എത്തി. കാറുകൾ, ഇരുചക്രവാഹനങ്ങൾ, മദ്യം, വൈറ്റ് ഗുഡ്‌സ്, വീട്ടിലേക്കുള്ള അവശ്യ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ,…
മഹാദുരന്തത്തോടെ മന്ദഗതിയിലായ ടൂറിസം മേഖലയെ ഉണർത്താൻ കെ.എസ്.ആർ.ടി.സിയും കൈകോർക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ 24 ബസുകളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓടാൻ കെ.എസ്.ആർ.ടി.സി സജ്ജമാക്കിയത്. ആദ്യഘട്ടത്തിൽ മൂന്ന് ബസുകൾ മൂന്നാർ,കൊട്ടാരക്കര,വെഞ്ഞാറമ്മൂട് എന്നിവിടങ്ങളിൽ സർവീസ് ആരംഭിച്ചു. ബജറ്റ് ടൂർ പദ്ധതി ഹിറ്റായതിനാലാണ് വിനോദയാത്രകൾക്ക് മാത്രമായി കെ.എസ്.ആർ.ടി സിയുടെ പഴയ ബസുകൾ നവീകരിച്ച് ഡീലക്‌സ് എയർ ബസുകളാക്കി നിരത്തിലിറക്കിയത്. പുഷ് ബാക്ക് സീറ്റ്,ചാർജിംഗ് പോയിന്റുകൾ,എയർ സസ്‌പെൻഷൻ തുടങ്ങിയവയാണ് ബസിനുള്ളിൽ യാത്രക്കാർക്കായി സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, മറ്റ് 21 ബസുകളും ഉടനിറക്കും. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളാണ് വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നത്. വിനോദ യാത്രകൾക്ക് മാത്രമായി ബസുകളെത്തുമ്പോൾ പല പാക്കേജുകളിലും സീറ്റ് കിട്ടാത്ത യാത്രക്കാരുടെ പരാതികൾക്ക് അറുതിയാകും. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമായി 12000 പാക്കേജുകളാണ് ബജറ്റ് ടൂറിസം സെൽ നടത്തുന്നത്. ഇതിനോടകം 7 ലക്ഷം യാത്രക്കാർ ഇതിന്റെ ഭാഗമായി. ഓരോ ദിവസവും പാക്കേജുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ കേരളത്തിന് പുറത്തേക്കും സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. 2021 നവംബറിൽ ആരംഭിച്ച…
അമ്മയായതിനാൽ ജോലിക്ക് പോകാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാകാത്തവർക്കായി “അങ്കണവാടി കം ക്രഷെ’കൾ സംസ്ഥാവ്യാപകമാക്കാൻ വനിതാശിശു വികസന വകുപ്പ്. 304 സ്ഥാപനങ്ങൾ തുടങ്ങാൻ ഉത്തരവിറക്കി. അമ്മമാർ ജോലിക്ക് പോകുമ്പോൾ ആറുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ സുരക്ഷിതമായി വിടാനൊരിടമാണ് ലക്ഷ്യം. കേന്ദ്ര, സംസ്ഥാന വിഹിതം (60:40) ഉപയോഗപ്പെടുത്തിയാണ് “പാൽന’ പദ്ധതി. യൂണിറ്റ് ഒന്നിന് ഒരു വർഷത്തേക്ക് 3,35,600 രൂപ ഗ്രാന്റ് അനുവദിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. മനുഷ്യവിഭവ ശേഷി, സാധനസാമഗ്രികളുടെ ലഭ്യത, കുട്ടികളുടെ സുരക്ഷ, വീടിന്റേതായ അന്തരീക്ഷം, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവ ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുക. തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന പ്രധാന അങ്കണവാടികൾക്കൊപ്പമോ, സ്ഥലസൗകര്യമുള്ള മറ്റൊരിടം കണ്ടെത്തിയോ ആകും സംവിധാനം തുടങ്ങുക. വനിതാശിശു വികസന വകുപ്പ് പ്രതിനിധി, ശിശുവികസന പ്രൊജക്ട് മാനേജർ, തദ്ദേശസ്ഥാപന അധ്യക്ഷർ എന്നിവർ അംഗങ്ങളായ സമിതി ക്രഷെ വർക്കർ, ഹെൽപ്പർ എന്നിവരെ അഭിമുഖം നടത്തി നിയമിക്കും. പ്രധാനമായും നഗരമേഖലയിലാകും പ്രവർത്തനം. ക്രഷെ സൗകര്യം ജോലിയുള്ളവരുടെ മക്കൾക്കുമാത്രമായി ചുരുക്കുകയുമില്ല. സംസ്ഥാനതല സമിതി നാലുമാസത്തിലൊരിക്കലും ജില്ലാതല സമിതികൾ…
കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്). ഓഗസ്റ്റ് 31 ആണ് അപേക്ഷിക്കുന്നതിനുള്ള ആദ്യ തീയതി. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 1,130 ഒഴിവുകളാണുള്ളത്. സയന്‍സ് പ്രധാന വിഷയമായി പ്ലസ് ടുവോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കോ അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാം 1) സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക 2) ഹോംപേജിലെ ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക 3) ന്യൂ രജിസ്‌ട്രേഷന്‍ സെലക്ട് ചെയ്യുക 4) ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക 5) പേമെന്റ് നടത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക Apply now for 1,130 CISF Constable vacancies. Eligible candidates with Plus Two or equivalent qualification can apply online between August 31 and September 30, 2024.
1974 മാർച്ച് 18 ന് ജനിച്ച നിഖിൽ നന്ദ, എസ്കോർട്ട്സ് കുബോട്ട ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ ഈ കാർഷിക യന്ത്രസാമഗ്രികളുടെ നിർമ്മാണ കമ്പനി 42,141 കോടി രൂപയുടെ ശ്രദ്ധേയമായ വിപണി മൂലധനം കൈവരിച്ചു കഴിഞ്ഞു. ഇത് ബിസിനസ് ലോകത്ത് മുൻനിരയിലേക്ക് എത്താൻ അദ്ദേഹത്തെയും സഹായിച്ചു. ബോളിവുഡ് ഇതിഹാസങ്ങളായ അമിതാഭ് ബച്ചൻ്റെയും ജയ ബച്ചൻ്റെയും മകൾ ശ്വേത ബച്ചൻ ആണ് നിഖിലിന്റെ ഭാര്യ. ഈ കുടുംബബന്ധം നിഖിലിന്റെ പ്രശസ്തമായ പ്രൊഫൈലിൽ കുറച്ചുകൂടി നിറം ചാർത്തുക ആയിരുന്നു. ഡെറാഡൂണിലെ പ്രശസ്തമായ ഡൂൺ സ്കൂളിൽ നിന്നാണ് നിഖിൽ നന്ദ സ്കൂൾ വിദ്യാഭ്യാസം നേടിയത്. തുടർന്ന് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ ബിസിനസ് മാനേജ്മെൻ്റ് പഠനം തുടർന്നു. ധനകാര്യത്തിലും വിപണനത്തിലും ശക്തമായ അടിത്തറ നേടിയ ശേഷമാണ് നിഖിൽ, എസ്കോർട്ട്സ് കുബോട്ട ലിമിറ്റഡിനെ അഭൂതപൂർവമായ വിജയത്തിലേക്ക് നയിക്കാനുള്ള തൻ്റെ യാത്ര ആരംഭിച്ചത്. പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിൻ്റെ മകൾ റിതു നന്ദയുടെ…
കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ ടെക്മാഗി വൈദ്യുതവാഹനങ്ങള്‍ക്കുള്ള പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വെര്‍ച്വൽ റിയാലിറ്റി ലാബ് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിആര്‍. ബിന്ദു ലാബിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ദിശാബോധം ഈ ലാബ് നൽകുമെന്ന് മന്ത്രി പറഞ്ഞു. വി ആര്‍ സാങ്കേതികവിദ്യയിൽ സൈദ്ധാന്തിക അറിവും പ്രായോഗിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്തി വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള പഠനാനുഭവം വിആര്‍ ലാബ് നൽകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹായത്തോടെ വിആര്‍ ലാബിന്‍റെ വികസനം സാധ്യമാക്കുകയും, അതുവഴി സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താനും ടെക്മാഗി ലക്ഷ്യമിടുന്നു. ഇവി മേഖലയിൽ വിദ്യാര്‍ത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിൽ വിആര്‍ ലാബിന് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് കമ്പനി സിഇഒ ദീപക് രാജന്‍ പറഞ്ഞു.സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ടെക്മാഗി തയ്യാറെടുക്കുകയാണ്. വിആര്‍ ലാബിൽ കൂടുതൽ വിപുലീകരണവും വികസനവും നടത്താനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ ലോകത്തെ…